പരിണാമ മതം

പരിണാമ മതം

************** *

 


ലോകത്ത് ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട മതമാണി പരിണാമ മതം ശത്രുക്കളുടെ കുപ്രചാരണങ്ങളും ഉപജാപങ്ങളും അതിന്റെ അന്തഅജ്ഞതയുമാണ് പ്രധാന കാരണം പരിണാമത്തിന്റെ യഥാര്‍ഥമുഖം അനാവരണംചെയ്യുന്നതോടൊപ്പം ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായ മനുഷ്യ പരിണാമം ബുദ്ധി തുടങ്ങിയ വിഷയങ്ങള്‍ പ്രമാണങ്ങളുടെയുംയുക്തിയുടെയും പിന്തുണയോടെ ചര്‍ച്ചചെയ്യുകയാണ്പ്രസിദ്ധ പണ്ഡിതനുംഅനുഗൃഹീത ഗ്രന്ഥകാരനുമായ നബീല്‍ ഹസ്സന്‍ എന്ന ഞാന്‍
എന്താണ് പരിണാമം
ഒരു ജീവി പ്രത്യുല്‍പ്പാദനവേളയില്‍ കൈമാറുന്ന ജീനുകളില്‍ മ്യൂട്ടേഷനിലൂടെ (ജനിതക ഉള്‍പ്പരിവര്‍ത്തനത്തിലൂടെ) മാറ്റങ്ങള്‍ സംഭവിച്ചാല്‍.അതുമായി ബന്ധപ്പെട്ട ചില മാറ്റങ്ങള്‍ അതിന്റെ സന്താനങ്ങളില്‍ ഉണ്ടാകാം. ആ മാറ്റങ്ങള്‍ ആവാസവ്യവസ്ഥക്ക് അനുയോജ്യമല്ലെങ്കില്‍ അത് ജീവിയുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാം. എന്നാല്‍, ചില ജനിതകമാറ്റങ്ങള്‍ സന്താനങ്ങള്‍ക്ക് അതിന്റെ ആവാസവ്യവസ്ഥയില്‍ കൂടുതല്‍ കാലം ജീവിക്കാനും അതിന്റെതന്നെ കുഞ്ഞുങ്ങളെ ധാരാളം ഉല്പ്പാിദിപ്പിക്കാനും സഹായിക്കും. അങ്ങനെ ആ ജീനുകള്‍ വീണ്ടും തലമുറകള്‍ വഴി കൈമാറ്റം ചെയ്യപ്പെടാം. തന്മൂലം ആവാസവ്യവസ്ഥയില്‍ ഏറ്റവും നന്നായി അതിജീവിക്കാനും സന്താനങ്ങളെ ഉണ്ടാക്കാനും യോജിച്ച ജീവിവര്‍ഗങ്ങള്‍ പെരുകുന്നു.
ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ ആ ജീനുകളില്‍ വീണ്ടും മാറ്റങ്ങള്‍ സംഭവിക്കാം. ഉദാഹരണത്തിന് നാലുതരം നല്ല മാറ്റങ്ങള്‍ മ്യൂട്ടേഷനിലൂടെ ജീനുകളില്‍ ഉണ്ടായി എന്നിരിക്കട്ടെ ഇത് നാലുതരം സ്വഭാവസവിശേഷത ആദ്യത്തെ ജീവികളില്‍ സൃഷ്ടിക്കാം ഇതിനര്‍ഥം ആദ്യത്തെ ജീവികള്‍ എല്ലാം നശിച്ചുപോയി എന്നല്ല. കാരണം അവയ്ക്കും അവാസവ്യവസ്ഥയില്‍ നന്നായി ജീവിക്കാന്‍ കഴിയുന്നുണ്ടല്ലോ (മ്യൂട്ടേഷനുകള്‍ ഉണ്ടാകുന്നത് ഒരു ജീവിക്ക് ആവാസവ്യവസ്ഥ അനുയോജ്യമല്ലാത്തത് കൊണ്ടല്ല) പുതുതായി ഉണ്ടായ നാലുതരം സവിശേഷതകളില്‍ കാലക്രമേണ വീണ്ടുംവീണ്ടും മാറ്റങ്ങള്‍ വന്ന് പുതിയ നാലുതരം ജീവികള്‍ ഉണ്ടായേക്കാം. കണ്ടില്ലേ, ഒരു ജീവി ഇപ്പോള്‍ പരിണമിച്ചു നാലുതരം ജീവികളായി, ഒരു മരത്തിന്റെ ശാഖ പോലെ. ഈ ജീവികളില്‍ വീണ്ടും ശാഖകള്‍ ഉണ്ടാകാം ഇങ്ങനെയാണ് പരിണാമത്തിലൂടെ വിവിധ ജീവികള്‍ ഉണ്ടായത്. ഇവിടെ പ്രധാനമായും മനസിലാക്കേണ്ട കാര്യം, ഓരോ തലമുറയിലും ഉണ്ടാകുന്ന മാറ്റം വളരെ ചെറുതായിരിക്കാം ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ടാണ് ഒരു ജീവിവര്‍ഗത്തിന്റെ ആകൃതിയും സ്വഭാവവും മാറി മറ്റൊരു പുതിയ വര്‍ഗം ആകുന്നത് .അല്ലാതെ കളിമണ്ണ്‍ എടുത്തു കുന്‍ എന്ന് ഊതിയപ്പോള്‍ ഉണ്ടായതല്ല പരിണാമം
വളരെ സാവധാനത്തില്‍ സംഭവിക്കുന്നതാണെങ്കിലും, പ്രകൃതിക്ക് അനുയോജ്യമല്ലാത്ത ഗുണവിശേഷങ്ങള്‍ ഉള്ള ജീവികള്‍ കാലക്രമേണനശിച്ചുപോകും. അങ്ങനെയാണ് ജീവികളില്‍ അവയ്ക്ക് ഏറ്റവും യോജിച്ച ആകൃതിയും, അവയവങ്ങളും സ്വഭാവങ്ങളും ഉണ്ടായി വരുന്നത് അത് തന്നെ അതി ജീവിനത്തിനുള്ള വേണ്ടിയുള്ള വര്‍ഷങ്ങള്‍ കടന്നു പോയെന്നും വരാം
പരിണാമം ഒരു തട്ടിപ്പ് ശാസ്ത്രം ആണോ; ഇത് വെറുമൊരു സിദ്ധാന്തം മാത്രമാണോ എന്നതാണ് ഒട്ടുമിക്ക മത വിശ്വാസികളുടെയും ചോദ്യം എന്നിട്ട് എന്തെ ഇപ്പോള്‍ കുഞ്ഞാലിക്കാക്കും പാത്തുമ്മ കുട്ടിക്കും എന്തെ മാറ്റമൊന്നും ഇല്ലാതെ ഇരിക്കുന്നത് എന്നുള്ള ഡാമണ്ടന്‍ ചോദ്യവും ചോദിക്കും. ചാള്‍സ് ഡാര്‍വിന്‍ തന്റെ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുമ്പോള്‍, പരിണാമം വിവിധ നിരീക്ഷണങ്ങള്‍ അടിസ്ഥാനമാക്കിയ ഒരു സിദ്ധാന്തം (തിയറി) ആയിരുന്നു. ഡാര്‍വിന്‍ തന്റെ സിദ്ധാന്തത്തിലൂടെ പ്രശസ്തനായി, വിവാദങ്ങള്‍ ഉണ്ടായി എന്നാല്‍, അതിനുശേഷം ജനിതകശാസ്ത്രത്തിലും മറ്റുമുണ്ടായ പുരോഗതി മത വിശ്വാസി ജനങ്ങളില്‍ എത്തിയില്ല. അതുകൊണ്ട് പലരും പരിണാമത്തെ ഇന്നും ഡാര്‍വിന്റെ മത തിയറി മാത്രമായി മത വിശ്വാസികള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു അവര്‍ക്ക് ഇപ്പോഴും കളിമണ്‍ വാദം തന്നെയാണ് പഠിക്കാന്‍ നല്ലതും പിന്നെ എളുപ്പവും കാരണം നിരീക്ഷണങ്ങള്‍ വേണ്ട പഠനം വേണ്ട എല്ലാം അങ്ങ് വിശ്വസിച്ചാല്‍ മതിയല്ലോ എന്നാല്‍ കാര്യങ്ങള്‍ എല്ലാം എളുപ്പവുമാണ് പരിണാമത്തെ കുറിച്ച് അറിയണമെങ്കില്‍ അതെ കുറിച്ച് പഠിക്കേണ്ടേ കളിമണ്‍ ആണ് എങ്കില്‍ അതിനെക്കുറിച്ച്‌ വിശ്വസിച്ചാല്‍ മതി പിന്നെ എല്ലാം ആയി
ഡാര്‍വിന്‍ ആഗ്രഹിച്ചതുപോലെ പരിണാമത്തെ പിന്താങ്ങുന്ന അസംഖ്യം ഫോസില്‍ തെളിവുകള്‍ ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി. എന്നാല്‍ ഇന്ന് പരിണാമം നിലനില്‍ക്കുന്നത് ഫോസില്‍ തെളിവുകളുടെ മാത്രം പിന്‍ബലത്താല്‍ അല്ല. മറിച്ച് ജനിതകശാസ്ത്രത്തില്‍ കൈവരിച്ച മുന്നേറ്റത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ്. ഫോസില്‍ തെളിവുകള്‍ കിട്ടിയാല്‍ പോലും അത് ജീവികളുടെ ശാരീരിക ഘടനയെപറ്റി മാത്രമുള്ള വിവരങ്ങളേ നല്‍കുന്നുള്ളൂ. അവയുടെ ശരീരത്തില്‍ എന്തെല്ലാം വിധത്തിലുള്ള പ്രോട്ടീനുകള്‍ ഉല്‍പ്പാദിപ്പിച്ചിരുന്നു എന്നും ജീവികള്‍ക്കഎന്തെല്ലാം സ്വഭാവഗുണങ്ങള്‍ ഉണ്ടായിരുന്നിരിക്കാം എന്ന വിവരവും ഫോസിലുകള്‍ക്ക് തരാന്‍ കഴിയില്ല. ഫോസില്‍ തെളിവുകള്‍ ഇല്ലാതെ തന്നെവെറും ഡിഎന്‍എ ശ്രേണികള്‍ താരതമ്യം ചെയ്തുകൊണ്ട് മാത്രം ജീവികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ മനസിലാക്കാവുന്നതാണ് കാലങ്ങളായി നടത്തുന്ന പ്രശസ്തമായ ചില പരീക്ഷണങ്ങള്‍ പരിണാമം ശരിയാണെന്ന് തെളിയിച്ചിട്ടുണ്ട്. റിച്ചാര്‍ഡ് ലെന്‍സ്‌കിയുടെ ഇ-കോളിബാക്റ്റീരിയ പരീക്ഷണവും ( E-Coli bacteria experiments of Rechard Lenski ), റഷ്യയില്‍ നടക്കുന്ന സില്‍വര്‍ ഫോക്‌സ് പരീക്ഷണവും ( Silver Fox Experiments ) ആണ് അവ. ലെന്‍കിയുടെ പരീക്ഷണം 1988 ലും ഫോക്‌സ് പരീക്ഷണം 1959 ലും തുടങ്ങിയതാണ്. രണ്ടും ഇപ്പോഴും തുടരുന്നു നിത്യജീവിതത്തില്‍ ബാക്ടീരിയകളും വൈറസുകളും മരുന്നുകള്‍ക്കെതിരെ പ്രധിരോധശക്തി കൈവരിക്കുന്നത് പരിണാമത്തിനു ഉദാഹരണമാണ്
പരിണാമം ശാസ്ത്രലോകം പൂര്‍ണമായി അംഗീകരിച്ചിട്ടുണ്ടോ എന്നുള്ളതാണ് ഇവരുടെ പിന്നെയൊരു ചോദ്യം തീര്‍ച്ചയായും. എന്നു മാത്രമല്ല, പ്രശസ്ത സര്‍വകലാശാലകളിലെല്ലാംഇപ്പോഴും പരിണാമം തന്നെയാണ് വിഷയം ഉള്ളതും മതപരമായ നിയമങ്ങള്‍ നിലനില്‍ക്കുന്ന സൗദി അറേബ്യയിലെ കിങ് അബ്ദുള്ള സര്‍വകലാശാലയിലും അത് പോലെ തുവ്വല്‍ എന്ന സ്ഥലത്തുള്ള ഏറ്റവും വലിയ പഠന ശാലയിലും മൊക്കെ വിഷയം പരിണാമത്തെക്കുറിച്ച് തന്നെയാണ് പഠിപ്പിക്കുന്നത്‌ അവിടെ പോയി കളിമണ്‍ വാദം പഠിപ്പിച്ചു വേണം ആളുകളെ പുറത്തു വിടാന്‍ എന്നൊരു നിയമം കുടി വെക്കാന്‍ പറയണംമുല്ലമാര്‍ എന്നാലെ കളിമണ്‍ വാദം ശരിയാവു
ഏതൊരു മാറ്റത്തിനും ജീവപരിണാമം എന്ന് പറയാം. പരിണാമപ്രക്രിയ ജീവികൾക്കിടയിൽ വൈവിധ്യത്തിന് കാരണമാകുന്നു
പിന്നെ വരാറുള്ള ചോദ്യം ഇതാണ് അന്നും ഇന്നും കുരങ്ങുണ്ടല്ലോ. കുരങ്ങനെന്തേ ഇപ്പോള്‍ പരിണമിക്കാത്തത്
എല്ലാ ജീവികളിലും ഇപ്പോള്‍ അവക്കുള്ള ആവാസവ്യവസ്ഥക്ക് അനുസരിച്ച് പരിണാമം നടക്കുന്നുണ്ട്. കുറെ വര്‍ഷങ്ങള്‍ ആയുര്‍ദൈര്‍ഘ്യം ഉള്ള ഒരു ജീവിയില്‍ എന്ത് പരിണാമം ആണ് സംഭവിക്കുന്നത് എന്ന് പറയുക വിഷമകരമാണ്. കാരണം എന്തെങ്കിലും മാറ്റങ്ങള്‍ കാണണമെങ്കില്‍ ലക്ഷക്കണക്കിനോ വര്‍ഷങ്ങള്‍ വേണ്ടിവരും. അതുകൊണ്ട് കുറച്ചു മണിക്കൂറുകള്‍ മാത്രം ജീവിക്കുന്ന ബാക്റ്റീരിയയോ വൈറസോ പരിണമിക്കുന്നുണ്ടോ എന്ന് നോക്കുന്നതായിരിക്കും പ്രായോഗികം. റിച്ചാര്‍ഡ് ലെന്‍സ്‌കിയുടെ ഇ-കോളി ബാക്റ്റീരിയ പരീക്ഷണത്തെക്കുറിച്ച് വായിക്കുക പിന്നെ തവളയുടെ ജീവിതക്രമം എടുത്തു നോക്കുക
പരിണാമപരമായി ഒരു ജീവിക്ക് ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റ് ജീവികളെ നിര്‍ണയിക്കുന്നത് ഉദാഹരണത്തിന് മനുഷ്യന് ഏറ്റവും അടുത്ത് നില്‍ക്കുന്ന ജീവി ബോനോബോ ചിമ്പാന്‍സികളാണ്. ഇതിനര്‍ഥം. ഈ ചിമ്പാന്‍സികളില്‍ നിന്നാണ് മനുഷ്യന്‍ ഉണ്ടായത് എന്നല്ല. നമ്മള്‍ ഇരുകൂട്ടരും ഉണ്ടായത് മറ്റൊരു പൊതുജീവിയില്‍ നിന്നാണ് എന്നാണ് മനുഷ്യന്റേതടക്കം വിവിധ ജീവികളുടെ ഡിഎന്‍എ ശ്രേണികള്‍ മുഴുവനായും ഉരുക്കഴിച്ചിട്ടുണ്ട്. ഇതത്ര എളുപ്പമുള്ള കാര്യമല്ല. ലോകത്തെ പലപരീക്ഷണശാലകളുടെ വര്‍ഷങ്ങള്‍ നീണ്ട ശ്രമഫലമായാണ് അത് സാധ്യമായത്. മനുഷ്യന്റേതടക്കമുള്ള ഡിഎന്‍എ സാരം സൗജന്യമായി ഇന്ന് ലഭ്യവുമാണ്ജീനുകളുടെ ശ്രേണീഘടന ലഭിക്കാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ (National Center for Biotechnology Information ) വെബ്‌സൈറ്റ് നോക്കിയാല്‍ മതി കാര്യങ്ങള്‍ മനസിലാക്കാന്‍
വിവിധ ജീനുകള്‍ താരതമ്യം ചെയ്യാന്‍ ബേസിക് ലോക്കല്‍ അലൈന്‍മെന്റ് സെര്‍ച്ച് ടൂള്‍ ( Basic Local Alignment Search Tool ) ഉപയോഗിക്കാവുന്നതാണ്. ഈ വെബ്‌സൈറ്റുകള്‍ എങ്ങനെ ഉപയോഗിക്കണം എന്നറിയാന്‍ ഈ വീഡിയോ കാണുക
( https://youtu.be/OSKwuOccAak )
മനുഷ്യന് മാത്രം ബുദ്ധിശക്തി എന്തുതരം പരിണാമത്തിലൂടെ ലഭിച്ചു. ലോകം ഒരുപാട് പുരോഗമിച്ചിട്ടും നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള മൃഗങ്ങളും ഇന്നത്തെ മൃഗങ്ങളും തമ്മില്‍ ഭക്ഷണം തേടുന്നതിലോ, ഇര പിടിക്കുന്നതിലോ ഒന്നും ഒരു മാറ്റവും വരാത്തത് എന്തുകൊണ്ട്. മനുഷ്യന് മാത്രം പരിണാമം നല്‍കാന്‍ മാത്രം മനുഷ്യന്‍ എന്ത് കടപ്പാടാണ് പ്രകൃതിയോട് ചെയ്തത് എന്ന് നോക്കാം ഗോറില്ല പോലെയുള്ള കുരങ്ങുകളിലെ ചില മാറ്റങ്ങള്‍ വഴി ഉണ്ടായ വിവിധ ജീവികളില്‍ ഒരു വര്‍ഗത്തിന് നിവര്‍ന്നുനില്‍ക്കാന്‍ കഴിഞ്ഞിരുന്നു. പക്ഷെ ആ ജീവികള്‍ക്ക് മരം കയറാനോ വേഗത്തില്‍ ഓടാനോ കഴിഞ്ഞിരുന്നില് ഇരകളെയും ശത്രുക്കളെയും കടിച്ചുകീറാന്‍ കൂര്‍ത്ത പല്ലുകളും ഉണ്ടായിരുന്നില്ല. മാത്രമല്ല, കായികശക്തിയിലും ഇവറ്റകള്‍ വളരെ പിറകില്‍ ആയിരുന്നു മാത്രമല്ല, കായികശക്തിയിലും ഇവറ്റകള്‍ വളരെ പിറകില്‍ ആയിരുന്നു. ഭക്ഷണത്തിന്റെ ലഭ്യത ഇവയ്ക്ക് കുറവായിരുന്നു. ശത്രുക്കളെ മണത്തറിയാന്‍ അത്ര നല്ല ഘ്രാണശക്തിയോ ഭയങ്കരമായ കേഴ്‌വിശക്തിയോ, രാത്രിയില്‍ കാഴ്ചശക്തിയോ ഈ പാവം ജീവികള്‍ക്ക് ഉണ്ടായിരുന്നില്ല. വെള്ളത്തില്‍ ഇറങ്ങിയാല്‍ മുങ്ങിച്ചാവും. കാരണം ജനിതകപരമായി നീന്തല്‍ വശമില്ല. തണുപ്പ് നേരിടാന്‍ ദേഹത്ത് രോമങ്ങളും കുറവ് അതിജീവനത്തിന്റെ കാര്യത്തില്‍ രണ്ടുംകെട്ട രീതിയില്‍ പിറന്ന ഈ പാവങ്ങള്‍ അതിജീവിക്കാന്‍ ചില കാര്യങ്ങള്‍ കണ്ടുപിടിച്ചു. ഒന്ന് കൂട്ടമായി നില്‍ക്കുക മറ്റൊന്ന് പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ ബുദ്ധി ഉപയോഗിക്കുക. ഇത് രണ്ടും ചെയ്ത ജീവികള്‍ അതിജീവിച്ചു. ഓരോ തലമുറയിലും നേടിയ അറിവുകള്‍ അടുത്തവയിലേക്ക് കൈമാറി. ഏറ്റവും പ്രധാനമായി ബുദ്ധിയുള്ള ജീവികള്‍ അല്ലെങ്കില്‍ ഈ വിധത്തിലുള്ള അതിജീവനത്തിനു സഹായിച്ച മ്യൂട്ടേഷനുകള്‍ ഉണ്ടായവ മാത്രം അതിജീവിച്ചു. അങ്ങനെയാണ് ബുദ്ധിയുള്ള ആധുനികമനുഷ്യന്റെ പിറവി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം