പോസ്റ്റുകള്‍

ജൂലൈ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അവൾ ഒന്നുമില്ലാത്തവൾ

ഇമേജ്
പെൺകുട്ടി വലുതാകും തോറും ഉപദേശം ആണ്. അങ്ങിനെ ഇരിക്ക്, ഇങ്ങനെ നടക്കു, ഷാള്‍ അങ്ങിനെ ഇട്, ഇങ്ങിനെ ഇട്. അവിടേക്കു പോകരുതേ വെളിയിലേക്ക് ഇറങ്ങരുതെ ഇങ്ങനെയുള്ള വാക്കുകൾ കേട്ട് കേട്ട് മടുത്ത എത്ര പെണ്മക്കൾ ഉണ്ടവിടെ. പെൺകുട്ടിക്ക് പതിനഞ്ചു വയസ്സായാൽ തുടങ്ങുന്ന വീട്ടുകാർക്കുള്ള ആദി ഒരു പെൺകുട്ടിയെ സംബന്ധിച്ച് അവളുടെ മനസിലേക്ക് ഏൽപ്പിക്കുന്ന ഏറ്റവും വലിയ ഒരു മുറിവാണ് ഈ മാനസിക പീഡനം. തൻ്റെ ജീവിതത്തിലെ വിവാഹം പോലും ഒരു പെൺകുട്ടിയെ സംബന്ധിച്ചു ഒരു വലിയ പൊട്ട കിണറിലേക്ക് എടുത്തു   ചാടൽ തന്നെയാണ് അതിനു വേണ്ടി നിർബന്ധിക്കുന്ന മാതാപിതാ ബന്ധു മിത്രാതികൾ നമുക്ക് ചുറ്റും വട്ടമിട്ടു പറക്കും. ഉള്ളത് പറയാലോ ഒരു പെൺകുട്ടിയെ സംബന്ധിച്ച് വിവാഹം എന്നത് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴി മുടക്കിയാണ് തൻ്റെ സ്വപനങ്ങൾക്ക് കടിഞ്ഞാൺ ഇടാനാണ് ഈ വിവാഹം എന്നുള്ളത് ഇവർ മനസിലാക്കി വരുമ്പോഴേക്കും ആ വലിയ ചുഴിയിൽ നിന്നും രക്ഷപെടാൻ സാധിക്കാതെ വരുന്നു. പിന്നെ ആർക്കോ എന്തിനോ വേണ്ടി തിളക്കുന്ന ഒരു സാംബാർ മാത്രമായി ഇവർ ചുരുങ്ങുന്നു. ഇനി എനിക്ക് കല്യാണം വേണ്ടാ അതിനുള്ള സമയമാകുമ്പോൾ ഞാൻ അപ്പോൾ നോക്കി കൊള്

മതം പറയുന്നത് ശരിയും ശാസ്ത്രം പറയുന്നത് തെറ്റും

ഇമേജ്
മനുഷ്യന്‍ ചന്ദ്രനില്‍ പോയി എന്നത് കളവാക്കുന്നു... പക്ഷേ മുഹമ്മദ് നബി ബുറാക്കിന്റെ പുറത്തു കയറി ആകാശത്തു പോയി എന്നവര്‍ വിശ്വസിക്കുന്നു.!! ഭൂമിയുടെ കറക്കത്തെ അവര്‍ കളവാക്കുന്നു.. എന്നാല്‍ അവര്‍ നക്ഷത്രങ്ങളുടെ അലങ്കാരത്തെ വിശ്വസിക്കുകയും അവ കൊണ്ട് പിശാചിനെ എറിയുന്നുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നു !! ശാസ്ത്രത്തെയും ശാസ്ത്രീയ വീക്ഷണങ്ങളെയും അവര്‍ കളവാക്കുന്നു... എന്നാല്‍ അവര്‍ ചോദ്യമോ ചിന്തയോ അന്വേഷണങ്ങളോ ഇല്ലാതെ ഏതോ വ്യക്തിയുടെ മകന്‍ ഉദ്ധരിച്ചതിനെ അപ്പടി വിശ്വസിക്കുന്നു !! സംസ്കാരത്തെ കുറിച്ചു അവര്‍ സംസാരിക്കുന്നു.. എന്നിട്ടോ ആളുകളുടെ കൈകള്‍ വെട്ടുന്നു എറിഞ്ഞു കൊല്ലുന്നു മതമുപേക്ഷിച്ചവനെ കൊല്ലുന്നു !! വിദേശികളുടെ കൊളോണിസത്തെ അവര്‍ ആക്ഷേപിക്കുകയും ശപിക്കുകയും ചെയ്യുന്നു.. പക്ഷേ അവര്‍ അവരുടെ യുദ്ധങ്ങളെയും കീഴടക്കലുകളെയും മഹത്തരമായി കാണുന്നു !! യുക്തി ചിന്തയെ കുറിച്ചു അവര്‍ വാചാലരാകുന്നു...! എന്നിട്ടോ അവര്‍ മീനിന്‍റെ വയറ്റില്‍ ജീവിച്ച മനുഷ്യനെ കുറിച്ചും സമുദ്രം പിളര്‍ത്തിയതിനെകുറിച്ചും വടി പാമ്പായതിനെ കുറിച്ചും തീയില്‍ നിന്നും കരിയാതെ എണീറ്റ് വന്നതിനെ കുറിച്ചും നമ്മോടു പറ