പോസ്റ്റുകള്‍

2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നാം ഒരിക്കലും ഒന്നിക്കാത്ത വിധം ചിന്ന ഭിന്നമായിരിക്കുന്നു

ഇമേജ്
നാം ഒരിക്കലും ഒന്നിക്കാത്ത വിധം ചിന്ന ഭിന്നമായിരിക്കുന്നു ********************************************************************************** മതമായും, ജാതിയമായും, രാഷ്ട്രീയമായും, ദേശസ്നേഹമായും, ദേശീയഗാനമായും നമ്മെ ഇപ്പോള്‍ പല വിഭാഗമായി ഒന്നിച്ചു കഴിയാന്‍ പറ്റാത്ത വിധം നമ്മെ ആരൊക്കെയോ ഭിന്നിപ്പിച്ചു കൊണ്ടരിക്കുന്നു ഇവരുടെയൊക്കെ നിലനില്‍പ്പുകള്‍ തന്നെ ഇതിനു വേണ്ടിയാണ്. ഈ ഭിന്നിപ്പ് ഇല്ലങ്കില്‍ അവര്‍ക്ക് അധികാരത്തില്‍ എത്താന്‍ കഴിയില്ല. രാജ്യത്തെ ഒറ്റുകാര്‍ ഇപ്പോള്‍ രാജ്യ സ്നേഹവും പട്ടാള സ്നേഹവും ദേശ സ്നേഹവുമായി കൊണ്ട് രാജ്യത്തെ ജനത്തിന് ദേശ സ്നേഹത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് നല്‍ക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. അസഹിഷ്ണുതയും വര്‍ഗീയതയും വംശീയതയും വ്യാജ ഏറ്റുമുട്ടലുകളും ഉണ്ടാക്കി രാജ്യത്തെ പൌരന്മാരെ ഭിന്നിപ്പിച്ചു കൊണ്ട് അധികാരത്തില്‍ എത്തിയവരാണ് രാജ്യത്തെ ബഹു ഭുരിപക്ഷം ജനത്തിനു നേരെ വിരല്‍ ചുണ്ടി ചോദിക്കുന്നു നിങ്ങള്‍ രാജ്യ സ്നേഹിയാണോ? ആരാണ് ഈ കാപാലികര്‍ക്ക് ഇതിനുള്ള അധികാരം നല്‍കിയത്? രാജ്യത്തെ കോടതികള്‍ പോലും കാവി വല്‍കൃതമാക്കി മുന്നേറുന്ന

ഇന്ത്യയെ സാമ്പത്തിക മാന്ദ്യം വിഴുങ്ങാന്‍ പോകുന്നു

ഇമേജ്
ഇന്ത്യയെ സാമ്പത്തിക മാന്ദ്യം വിഴുങ്ങാന്‍ പോകുന്നു ************************************************************************ രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക് കുപ്പ് കുത്തുന്നു കഴിഞ്ഞ രണ്ടര വര്‍ഷമായി രാജ്യം ഭരിക്കുന്ന സങ്കുപരിവാര്‍ ഇതുവരെയും ഭരണ രംഗത്ത്‌ മികവ് കാണിക്കാന്‍ കഴിയാതെ വിറങ്ങലിച്ചു നില്‍ക്കുകയാണു ചെയിതത് ഒട്ടേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കൊണ്ട് മോഡി കോടികള്‍ മുടക്കി എന്നല്ലാതെ അതില്‍നിന്നും കാര്യമായ ഒരു ഗുണവും രാജ്യത്തിന് ഉണ്ടായതുമില്ല . ഒട്ടേറെ പ്രധീക്ഷകളുമായി ഭരണത്തിലെറിയ സങ്കു പരിവാര്‍ സര്‍ക്കാരിനു തനത് വെക്തി മുദ്ര പതിയുന്ന തരത്തില്‍ ഭരണ രംഗത്ത്‌ മികവ് കാണിക്കാന്‍ കഴിഞ്ഞില്ല പഴയ കാല സര്‍ക്കാര്‍ തുടര്‍ന്ന നയങ്ങളില്‍ തുടര്‍ന്ന് പോകാന്‍ മാത്രമേ ഇവര്‍ക്ക് കഴിഞ്ഞുള്ളൂ ആകെ ഇവര്‍ക്ക് മികവ് കാണിക്കാന്‍ കഴിഞ്ഞത് അസഹിഷ്ണുതയിലും, വിഭാഗീയതയിലും, വംശീയതയിലുടെയും, ബീഫും, ഗോമതയും കൊണ്ട് വന്നു എന്നല്ലാതെ എന്താണ് ഇവര്‍ക്ക് രാജ്യത്തെ ജനത്തിനു നല്‍ക്കാന്‍ കഴിഞ്ഞത് ? അച്ചേ ദിൻ എന്ന വാഗ്ദാനം ഒരു തട്ടിപ്പാണെന്നും ഒരിക്ക ലും വരാൻ പോകുന്നില്ലെന്നും. വിദേശത്തു നിന

മാറണം വ്യക്തിപൂജയുടെ രാഷ്ട്രീയം

ഇമേജ്
മാറണം വ്യക്തിപൂജയുടെ രാഷ്ട്രീയം ************************************************* ഇപ്പോള്‍ ഇന്ത്യയിലെ ഒരു പറ്റം ജനതയുടെ ദൗര്‍ബല്ല്യരാഷ്ട്രീയ പുജയാണ് മോഡി ഫാഷിസം വ്യക്തിപൂജയുടെ രാഷ്ട്രീയമാണ് തമിഴ്‌നാടിന്‍റെ ശക്തിയും ദൗര്‍ബല്യവും ആവേശവും ഒരു ജനാധിപത്യക്രമത്തിനു താങ്ങാവുന്നതിന്‍റെ പരിധിക്കപ്പുറമാകുന്നു പലപ്പോഴും ഈ പുജാ ജനങ്ങളുടെ പ്രതികരണവും ഭാവവും ഭാഷയും. നാമൊക്കെ എത്ര നിസ്സാരരാണ് എന്ന വിനീത വിധേയത്വഭവത്തോടെ ഇവര്‍ അതിനുള്ള വളം വെച്ച് കൊടുക്കുന്നു. എവിടെക്കാണ്‌ നമ്മുടെ പ്രയാണം ഇപ്പോള്‍ രാജ്യത്തിന്‍റെ സ്ഥിതി മതത്തിന്‍റെയും വംശീയതയുടെയും പേരില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്തി എതിരഭിപ്രായം പുലര്‍ത്തുന്നവരെ ഒറ്റപ്പെടുത്തുക, ആശയംകൊണ്ടും ആയുധംകൊണ്ടും നിഷ്‌ക്കരുണം കൊല്ലുകയും അക്രമിക്കുകയും ചെയ്യുക, മുതല കണ്ണീര്‍ വീഴ്ത്തി ജനാധിപത്യരാജ്യത്തിനെ പട്ടിണിയില്‍ നിറുത്തുക .ഇതൊക്കെ കൊണ്ടൊക്കെ തന്നെ ജനാധിപത്യ ശീലങ്ങളുടെ അഭാവം ഒരു വലിയ രീതിയില്‍ തന്നെ ഇപ്പോള്‍ പ്രകടമാണ്. വ്യക്തിപൂജയും വംശീയതയും അസഹിഷ്ണുതയുടെയുമൊക്കെ വലിയ വിള നിലമാണ്‌ ഇപ്പോള്‍ ഈ രാജ്യത് നിലകൊള്ളുന്നത് .

ഡിസംബര്‍ ആറിലെ നഷ്ടങ്ങള്‍

ഇമേജ്
ഡിസംബര്‍ ആറിലെ നഷ്ടങ്ങള്‍ ****************************************** ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു റാംജി അംബേദ്കർ ഒരു ബുദ്ധമത നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ. മധ്യപ്രദേശിലെ മ്ഹൌ എന്ന സ്ഥലത്തെ പാവപ്പെട്ട ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും ഹിന്ദു തൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു പല സാമൂഹിക - സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്ത് പഠിച്ചുവന്ന അംബേദ്കർ ഇന്ത്യയിൽ കലാലയ വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ അധഃസ്ഥിതവർഗ്ഗക്കാരിൽ ഒരാളായിരുന്നു. ഉന്നതപഠനത്തിനായി അദ്ദേഹം ന്യൂയോർക്ക് കൊളംബിയ സർവ്വകലാശാലയിലും പിന്നീട് ഇംഗ്ലണ്ടിലും പോയി. ഇവിടങ്ങളിൽ നിന്ന് അംബെദ്കർ നിയമബിരുദങ്ങളും രാഷ്ട്രതന്ത്രജ്ഞത, നിയമം, സാമ്പത്തികശാസ്ത്രം എന്നിവയിലെ തന്റെ പഠനങ്ങൾക്ക് ഒന്നിൽ കൂടുതൽ ഡോക്ടറേറ്റുകളും നേടി. ഒരു പ്രശസ്ത പണ്ഡിതനായി ഇന്ത്യയിൽ തിരിച്ചെത്തിയ അംബേദ്കർ അല്പം നാൾ നിയമം പരിശീലിച്ചതിനുശേഷം ഇന്ത്യയിലെ അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്

എന്തുകൊണ്ട് സെക്സ് ടോയിസ് വിപണി ഇന്ത്യയില്‍ സജീവമാക്കി കുടാ?

ഇമേജ്
ഇപ്പോള്‍ ഡിജിറ്റല്‍ ഇന്ത്യയും,ക്യാഷ് ലെസ്സ് ഇടപാടും സ്വപ്നം കാണുന്ന ഭരണാധികാരിയുള്ളപ്പോള്‍ എന്തുകൊണ്ട് സെക്സ് ടോയിസ് വിപണി ഇന്ത്യയില്‍ സജീവമാക്കി കുടാ? ലോകത്തിലെ തന്നെ രണ്ടാമത്തെ ജനസംഖ്യയുള്ള ഒരു രാജ്യമാണ് ഇന്ത്യ. ഈ ജനസംഖ്യ ഉയരുന്നതിന് അനുസരിച്ച് തന്നെ ഈ രാജ്യത്തെ ജനതയുടെ ലൈംഗീക ദാരിദ്ര്യവും വളരെയധികം തന്നെ കുടുന്നു. ലൈംഗീക ദാരിദ്ര്യങ്ങള്‍ കൊണ്ട് ഇരയാവുന്നത് ഏറ്റവും കുടുതല്‍ കുട്ടികളാണ് എന്നുള്ള വസ്തുത തന്നെ നമ്മെ ഞെട്ടിക്കുന്നതാണ് ഇന്ത്യയിൽ സ്ത്രീകൾക്കു നേരെയുള്ള അതിക ്രമങ്ങളിൽ ഏറ്റവും കുടുതല്‍ ഉള്ളത് ബലാത്സംഗ കേസുകളാണ് തോംസൺ റൊയിട്ടേഴ്സ് അഭിപ്രായസർവ്വേപ്രകാരം സ്ത്രീകൾക്ക് ഏറ്റവും മോശം ജീവിതസാഹചര്യങ്ങൾ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണ്എന്നാണ് അറിയുന്നത് എൻ.സി.ആർ.ബിയുടെ കണക്കുകൾ പ്രകാരം 24,206 ബലാത്സംഗ കേസുകളാണ് 2011-ൽ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സ്ത്രീകളെ തട്ടിക്കൊണ്ടുപോയ 25,000 ത്തോളം കേസുകളും, 38,000 മാനഭംഗ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നാൽ, റിപ്പോർട്ട് ചെയ്യപ്പെടാത്ത സ്ത്രീകൾക്കു നേരെയുള്ള കുറ്റകൃത്യങ്ങൾ വളരെ

സങ്കി പ്ലിംഗ്

ഇമേജ്
ഇത് പോലെ ഉള്ള നുണകൾ ഇവർ ആർ എസ് എസ് സംഖികൾ ഇങ്ങനെ ഗ്രൂപ് ആയി എത്ര കാലമായി ഇടതു പക്ഷത്തിനെതിരെ പ്രചരിപ്പിക്കുന്നു . ദയവായി ഇത് വായിക്കുക !!! 1 . കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവർ എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ആക്ഷേപിക്കാറുണ്ട് ഈ കൂട്ടർ . എന്നാൽ ഇന്ത്യ എമ്പാടും കമ്പ്യൂട്ടർ വിരുദ്ധ സമരം നടത്തിയവർ , 1984 എന്ന വര്ഷം കമ്പ്യൂട്ടർ വിരുദ്ധ വർഷമായി ആചരിച്ചവർ ഈ ഏമാന്മാർ ആയ സംഖി കുട്ടന്മാർ ആണ് . 1982 ലെ ഏഷ്യൻ ഗെയിംസ് ഇൽ കമ്പ്യൂട്ടർ ഉപയോഗിച്ചപ്പോൾ ഗെയിംസ് തടസപ്പെടുത്താൻ ശ്രെമിച്ചവർ . രാജീവ ് ഗാന്ധിയെ സി ഡോട്ട് പോലെ ഉള്ള സ്ഥാപനങ്ങൾ തുടങ്ങിയപ്പോൾ കാവി കൊടിയും പൊക്കി ആക്ഷേപിച്ചു നടന്നവർ !! ( സംശയം ഉള്ളവർ ബി ജെപി യുടെ തൊഴിലാളി സംഘടന ആയ ബി എം എസ് ന്റെ വെബ്‌സൈറ്റിൽ അച്ചീവ്മെന്റ്സ് എന്ന കോളം വായിക്കുക ) http://bms.org.in/pages/Achievements.aspx 2 . ദേവസ്വം ബോർഡിന്റെ പണം മുഴുവൻ സർക്കാർ തിന്നു മുടിക്കുകയും , മലപ്പുറത്തു കൊണ്ട് പോയി റോഡ് പണിയുകയും ആണ് എന്ന് മൈക്ക് കെട്ടി പ്രസംഗിച്ചു കെ പി വിശകല ടീച്ചർ എത്ര കാലം ഈ കള്ളം പറഞ്ഞു കയ്യടി നേടിയിരുന്നു. കഴിഞ്ഞ നിയമസഭയിൽ വി ഡി സതീശൻ ഉന്നയിച്ച ചോദ്

വിപ്ലവം അണഞ്ഞിട്ടില്ല

ഇമേജ്
ഇപ്പോള്‍ നടക്കുന്ന മോഡിയുടെ ഏകാധിപത്യഭരണ നിര്‍വഹണത്തിനു  അനിവാര്യമായി തോനുന്ന  ചില മൊഴി മുത്തുകള്‍ ************************************************************************************* ബോംബ് കേസിന്‍റെ  വിചാരണവേളയില്‍ ജഡ്ജി ഭഗത്‌സിങ്ങിനോടു ചോദിച്ച്ചു എന്താണ് വിപ്ലവം . അതിനു മറുപടിയായി ഭഗത്‌സിങ്ങും ബി.കെ. ദത്തും കൂടി ഒരു സ്റ്റേറ്റ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ചു അനീതിയില്‍ മുങ്ങിയ ഇന്നത്തെ സാമൂഹികവ്യവസ്ഥയ്ക്കു മാറ്റം വരുത്തി സമത്വാധിഷ്ഠിതമായ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥ നടപ്പാക്കുകയാണ് വിപ്ലവത്തിന്റെ ഉദ്ദേശ്യം. ഉത്പാദകരായ തൊഴിലാളിവര്‍ഗം സമൂഹത്തില്‍ ആവശ്യമായ ഘടകമാണെങ്കിലും അവരെ കൊള്ളയടിക്കുകയും അവരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുകയുമാണ് ഇന്ന് ചെയ്യുന്നത്. നാടിനുവേണ്ടി ധാന്യം ഉത്പാദിപ്പിക്കുന്ന കൃഷിക്കാരും അവരുടെ കുടുംബവും ഒന്നാകെ പട്ടിണിയിലാണ്. തുണി നെയ്യുന്ന നെയ്ത്തുകാര്‍ക്ക് സ്വന്തമാവശ്യത്തിനു വേണ്ട തുണി കിട്ടുന്നില്ല. കല്പണിക്കാരനും കൊല്ലനും ആശാരിയും കൊട്ടാരങ്ങള്‍ പണിയുന്നു. പക്ഷേ, അവര്‍ക്കു തലചായ്ക്കാന്‍ വീടില്ല. അവര്‍ ചേരികളില്‍ അന്തിയുറങ്ങുന്നു. സമൂഹത്തിലെ ഇത്തിക്കണ്ണ

വിവാഹം ഊരാ കുടുക്കോ

ഇമേജ്
ആധുനിക സമൂഹങ്ങളിൽ പ്രായപൂർത്തിയായ പുരുഷനും സ്ത്രീയും സമൂഹത്തിന്റേയും സർക്കാരിന്റെയും മിക്കവാറും സന്ദർഭങ്ങളിൽ അവരുടെ ബന്ധു ജനങ്ങളുടേയും അംഗീകാരത്തോടെ കുടുംബമായി ഒന്നിച്ചു ജീവിക്കാൻ ആരംഭിക്കുന്നതിന്‍റെ അങ്ങികാര ചടങ്ങാണ്‌ വിവാഹംഎന്നുള്ളത് . നമ്മുടെ നാട്ടില്‍ വിവാഹം കഴിഞ്ഞ 50% ആളുകളും ഇപ്പോള്‍ ശരിക്കും ജീവിക്കുന്നത് ജസ്റ്റ് ഒരു ചെറിയ അട്ജസ്റ്റ് മെന്റിലാണ്. അത് ഒന്നിമില്ലങ്കില്‍ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടിയാവും, അതുമല്ലങ്കില്‍ വലിയ തറവാട്ട്‌ മഹിമയുടെ പേരില്‍, അതുമല്ലങ്കില്‍ നിവൃത്തിയില്ല കയത്തില്‍ അകപ്പെട്ട പോലെ, അതുമല്ലങ്കില്‍ ജീവിക്കാന്‍ ഇനി വേറെ മാര്‍ഗമില്ല, അതുമല്ലങ്കില്‍ ഇത് തന്നെയാണ് ജീവിതം എനിക്ക് ഇങ്ങനെ വിധിചിട്ടേയുള്ളൂ എന്ന് പറഞ്ഞ് കൊണ്ട് വേര്‍ പിരിയാന്‍ കഴിയാതെ മനസ് മടുത്തുകൊണ്ട് ജീവിതം തള്ളി നീക്കുന്നവര്‍ എത്രയാണ് എന്നുള്ള കണക്കുകള്‍ എടുക്കാന്‍ തന്നെ പ്രയാസമാണ് കാരണം ആരും തന്നെ സ്വ ജീവിതം മറ്റുള്ളവരുടെ മുന്നില്‍ പരസ്യപെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഇനി അങ്ങനെ ചില വെക്തികള്‍ ചെയിതാല്‍ തന്നെ സമുഹം അവരെ വെറുതെ വിടുകയുമില്ല അത് സമുഹത്തില്‍ വലിയ അളവില്‍

പറയാതെ വയ്യ

ഇമേജ്
പറയാതെ വയ്യ ********************* ഇവിടെ രണ്ടു മുന്ന് ദിവസമായി ഓരോരുത്തര്‍ വന്ന് ചോദിക്കുന്നു എന്തുകൊണ്ട് സ്വതന്ത്രചിന്തകര്‍ ഫൈസലിനെ കുറിച്ച് ഒന്നും പറയുന്നില്ല. അതിന് കാരണം ബുദ്ധി മാന്ദ്യം സംഭവിച്ച മതത്തില്‍ അള്ളിപ്പിടിച്ച ആളുകള്‍ സ്വതന്ത്രചിന്തകരുടെ വാക്കുകളും എഴുത്തുകളും മറ്റും എടുക്കാന്‍ പറ്റുമോഇവര്‍ക്ക് അതോ പറയുന്നത് മനസിലാക്കാനുള്ള കഴിവ് ഉണ്ടാവുമോ? അങ്ങനെയെങ്കില്‍ പറയാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. ഇനി അതെ കുറിച്ച് ഞങ്ങള്‍ ഒന്നും പറഞ്ഞില്ല എന്നുള്ള വേവലാതികള്‍ ആരും പറയരുതേ ഒരു സ്വതന്ത്ര ചിന്തകന്‍ എന്നുള്ള നിലയില്‍ ഞാന്‍ പറയുന്നത് എന്‍റെ അഭിപ്രായം മാത്രാമാണ് എന്നുള്ളതും മുഖവിലക്ക് എടുക്കുക  ആദ്യമേ പറയട്ടെ കൊലപാതകവും,അക്രമവും ഒന്നിനും ഒരു പരിഹാരവും പലഹാരവുമല്ല അത് ശാശ്വതവുമല്ല .ഞങ്ങളെ സംബന്ധിച്ച് പറയുകയാണ് എങ്കില്‍ ഒരു മതം മാറ്റം എന്നുള്ളത് വലതു കാലിലെ മന്ത് ഇടതു കാലിലേക്ക് മാറി എന്നുള്ളത് മാത്രമാണ്. പിന്നെയുള്ളത് അവര്‍ക്ക് ഈ മന്ത് മാറ്റം നടത്താനുള്ള അവകാശം ഉണ്ട് എന്നുള്ളത് വാസ്തവവുമാണ് അത് കൊണ്ട് തന്നെ ഏതൊരു മതംമാറ്റവും അവരുടെ വെക്തി സ്വാതന്ത്ര്

മിസ്റ്റര്‍ മോഡി താങ്കള്‍ ആരാണ്?

ഇമേജ്
മിസ്റ്റര്‍ മോഡി താങ്കള്‍ ആരാണ്? ********************************************** ജാനാതിപത്യത്തിലെ ഒരു പൗരന്‍ എന്ന നിലയില്‍ ഞാന്‍ കുറച്ചു കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യ എന്നത് ഒരു ജനാധിപാത്യം നിലനില്‍ക്കുന്ന 130കോടി ജനം വസിക്കുന്ന ഒരു വലിയ രാഷ്ട്രമാണ്. അതുകൊണ്ട് തന്നെ എന്താണ് ജനാധിപത്യം എന്നുള്ളത് നിങ്ങള്‍ക്ക് പറഞ്ഞു തരണോ എങ്കില്‍ ഇതാ. ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഭരണമാണ് ജനാധിപത്യമെന്നതുകൊണ്ടർത്ഥമാക്കുന്നത്. പൊതുനന്മയാണ് ജനാധിപത്യത്തിന്‍റെ ആത്യന്തികമായ ലക്ഷ്യം. ഒരു ജനപ്രതിനിധി രാജ്യ പ്രാദേശികകാര്യങ്ങളെ സംബന്ധിച്ചിടത്തോളം നിയോജകരുടെ ന്യായമായ അഭിപ്രായാഭിലാഷങ്ങൾക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആള്‍ ആയിരിക്കണം. അല്ലാതെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി വാലാട്ടി നില്‍ക്കുന്ന പൊതു ജനത്തെ കടിക്കാന്‍ വരുന്ന ഹിംസ മൃഗത്തെയല്ല ജനങ്ങള്‍ തിരഞ്ഞടുത്തുകൊണ്ട് അയക്കുന്നത്. താങ്കള്‍ ഇതില്‍ ആരെയാണ് പ്രധിനിധാനം ചെയ്യുന്നത്? ജനാധിപത്യ വ്യവസ്ഥയില്‍ ശരിയായ പൊതുജനാഭിപ്രായം രൂപവൽക്കരിക്കാൻ വേണ്ടി പ്രവർത്തിക്കുന്നതാണു ജന പ്രതിനിധിയുടെ
ഇമേജ്
കേരള സമ്പത്ത് വ്യവസ്ഥയെ തന്നെ തകിടം മറിക്കാന്‍ വേണ്ടി കച്ച കെട്ടിയ ഒരു പറ്റം കാപാലികര്‍ ഇറങ്ങിയിരിക്കുന്നു സ്വന്തം നാടിനെ വരെ ഒറ്റുകൊടുത്ത പാര്യംബര്യമുള്ള ആളുകളുടെ ഒറ്റുകാരും ഇതിന്‍റെ കുടെയുണ്ട്. നാം സുക്ഷിക്കെണ്ടിയിരിക്കുന്നു പട്ടണങ്ങളിലും, അർദ്ധ പട്ടണങ്ങളിലും, ഗ്രാമങ്ങളിലും പ്രവർത്തിക്കുന്ന ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളാണ് സഹകരണ ബാങ്കുകള്‍ ഇവയെ നമ്മുടെ സംസ്ഥനത്തെ നാഡി ഞരബുകളായി തന്നെ കാണാം . കാരണം സാധരണക്കാരന്‍റെ ആവുശ്യം നിറവേറ്റാന്‍ ഈ ബാങ്കിഗ് മേഖലയെ ഉള്ളു എപ്പോള്‍ പോയാലും അവനവന് വേണ്ടുന്ന കാര്യം നടക്കാന്‍ മറ്റുള്ള കേരളത്തിലെ മറ്റുള്ള ബാങ്കുകളെക്കാള്‍ സഹകരണ ബാങ്കുകള്‍ മുന്‍പന്തിയില്‍ അതുകൊണ്ട് വലിയ വലിയ ബാങ്കുകളെ അപേക്ഷിച്ചുകൊണ്ട്‌ ഈ പ്രസ്ഥാനം കേരളത്തില്‍ വളരെ നല്ല രീതിയില്‍ നടത്തപെടുന്ന ഒന്നാണ്. ബ്രിട്ടനിലും, ജർമ്മനിയിലും രൂപീവത്കരിച്ച ഇത്തരത്തിലുള്ള സഹകരണ വായ്പാ സംഘങ്ങളുടെ വിജയത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്, പത്തൊന്‍പതാം നൂററാണ്ടിന്‍റെ അവസാനത്തോടെയാണ് ഇന്ത്യയിലും ഈ പ്രസ്ഥാനം ചുവടുറപ്പിക്കുന്നത്. ജോയിന്റ് സ്‌റേറാക്ക

ചരക്ക് സേവന നികുതി നിയമം ഗുണം ചെയ്യുമോ?

ഇമേജ്
ചരക്ക് സേവന നികുതി നിയമം ഗുണം ചെയ്യുമോ? ****************************************************   ചരക്കുസേവന നികുതി നിയമം പ്രതീക്ഷകളും ആശങ്കകളും പങ്കു വെക്കാം  2009ല്‍ കേന്ദ്ര ബജറ്റ് പ്രസംഗത്തില്‍ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന  ശ്രീ ചിദംബരമാണ് 2010 ഏപ്രില്‍ ഒന്നുമുതല്‍  GST നടപ്പക്കാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചത്. ഒരു ഫെഡറൽ രാജ്യമെന്ന നിലയിൽ ഇന്ത്യയിലെ നികുതിവ്യവസ്ഥ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും പഞ്ചായത്ത്-മുനിസിപ്പാലിറ്റി,കോർപ്പറേഷൻ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും നികുതിവ്യവസ്ഥകൾ ഉൾപ്പെടുന്നതാണ്.   ദീർഘനാളത്തെ ചർച്ചകൾക്കും പഠനങ്ങൾക്കും ഒടുവിൽ തയാറാക്കിയ ചരക്കുസേവന നികുതി ബിൽ (GST) രാജ്യസഭ അംഗീകരിച്ചിരിക്കുന്നു. വിവിധ രാഷ്ട്രീയ കക്ഷികൾ പ്രകടിപ്പിച്ച വ്യത്യസ്ത നിലപാടുകൾ മൂലം ലോക്സഭ പാസാക്കിയ ഭരണഘടനാ ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുവാൻ സാധിച്ചിരുന്നില്ല. നിരവധി ചർച്ചകൾക്കുശേഷം അഭിപ്രായ സമന്വയത്തിലെത്തിയ ശേഷമാണ്‌ ബിൽ രാജ്യസഭയുടെ പരിഗണനയ്ക്ക്‌ വന്നത്‌. നമ്മുടെ സമ്പദ്‌ വ്യവസ്ഥയിൽ വലിയ മാറ്റങ്ങള്‍ക്കു തന്നെ  തുടക്കം കുറിക്കുന്ന ഏകീകൃത നികു

പാളിപോയ നോട്ട് നിരോധനം

ഇമേജ്
രാജ്യത്ത് ഒളിഞ്ഞിരിക്കുന്ന ഏറ്റവും വലിയ കാന്‍സറായ സങ്കിസം ഇപ്പോള്‍ അതിന്‍റെ അതി തീക്ഷണമായ മുര്‍ത്ത ഭാവത്തോടെയാണ് സാധാരണക്കാരന് മുന്നില്‍ എത്തിയിരിക്കുന്നത് രാജ്യത്തെ ജനത തിരഞ്ഞടുത്ത ആള്‍ തന്നെ സ്വന്തം രാജ്യത്തുള്ള ജനത്തിനെ പുച്ചിക്കാന്‍ മാത്രം വളര്‍ന്ന ഒരു പ്രധാന മന്ത്രിയാണ് ഇപ്പോള്‍ ഇവിടെ ഭരിക്കുന്നത്‌ രാജ്യത്തുള്ള ജനത്തിനെ ഒരു വലിയ പ്രധിസന്ധിയില്‍ കുടുക്കി ഇപ്പോള്‍ ഭരിക്കുന്നവര്‍ ഉണ്ടാക്കിയ കള്ള പണ സമാഹരണം എത്രത്തോളം വിജയിക്കും എന്നുള്ളത് കാര്യങ്ങളുടെ പോക്ക് കണ്ടാല്‍ മനസിലാകും ഇത് മുലം തെറ്റുകള്‍ പറ്റിയിട്ടുണ്ട് എങ്കില്‍ അത് തിരുത്താന്‍ ഇവര്‍ തയ്യാറാവണം അതാണ്‌ ജനാതിപത്യ മര്യാദ. അല്ലാതെ പഴയ കാലത്ത് അത് നടന്നില്ലേ ഇത് നടന്നില്ലേ എന്ന് ചോദിച്ചു വരികയും പട്ടാളം നമ്മുക്ക് വേണ്ടി കാവല്‍ നില്‍ക്കുന്നില്ലേ എന്നുള്ള ചോദ്യങ്ങളും മറ്റും എത്രത്തോളം ഇവരുടെ അറിവില്ലായിമ വെളിവാക്കി തരുന്നു എന്നുള്ളത് വേണം മനസിലാക്കാന്‍ അന്നം കഴിക്കുന്ന ആളുകള്‍ക്ക് അറിയാന്‍ പറ്റും അത് കൊണ്ട് സങ്കി ഇങ്ങള് ഇട്ട ക്ലാസം അതിന്‍റെ അളവ് മനസിലാക്കാന്‍ ആദ്യം പഠിക

എന്ത് കൊണ്ട് ചേകനൂര്‍ മൗലവി കൊല്ലപ്പെട്ടു

ഇമേജ്
എന്ത് കൊണ്ട് ചേകനൂര്‍ മൗലവി കൊല്ലപ്പെട്ടു? ************************************************* ഒരു ഇസ്ലാമികപണ്ഡിതനും വാഗ്മിയുമായിരുന്നു ചേകന്നൂർ മൗലവി ( പി.കെ.മുഹമ്മദ് അബുൽ ഹസൻ മൌലവി) ദുരൂഹമായ സാഹചര്യത്തിൽ കാണാതാവുകയും വധിക്കപ്പെട്ടതാണെന്ന് പിന്നീട് സ്ഥിതീകരിക്കപെടുകയും  ചെയ്തുഎന്നാണ്നമുക്ക്അറിയാന്‍കഴിഞ്ഞത്.   എന്ത് കൊണ്ട് ചേകനൂര്‍ മൗലവി കൊല്ലപ്പെട്ടു? ഇദ്ദേഹംആര്‍ക്കുവേണ്ടിയാണുബലിയാടായത്? എന്തിനു വേണ്ടി സ്വ ജീവിന്‍ മറ്റുള്ളവരാല്‍ കവര്‍ന്നു? എന്തായിരുന്നു  അതിനുള്ള തക്ക കാരണം  ഈ അടുത്ത കാലത്ത് നടന്ന  സംഭവ ചരിത്രം നമുക്കൊന്ന് പരിശോധിക്കാം.     അബ്ദുല്ലക്കുട്ടിയുടെയും ഫാത്തിമയുടെയും മകനായി 1936-ൽ ജനിച്ചു  പ്രാഥമിക വിദ്യാഭാസത്തിനും മതപഠനത്തിനും ശേഷം 1960ൽ തമിഴ്നാട്ടിലെ വെല്ലൂരിലെ ബി.എസ്.എ കോളജിൽ നിന്നും മതവിഷയത്തിലുള്ള ഫാസിൽ ബിരുദം കരസ്ഥമാക്കി നാട്ടിൽ തിരിച്ചെത്തി. തുടർന്ന് യഥാക്രമം കോക്കൂർ ജുമാമസ്‌ജിദ്, ജമാ‌അത്തെ ഇസ്‌ലാമിയുടെ ശാന്തപുരം ഇസ്‌ലാമിയാ കോളജ്, മുജാഹിദ് വിഭാഗത്തിന്‍റെ  എടവണ്ണയിലുള്ള ജാമിഅ: നദ്‌വിയ്യ എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി നോക്കിയെങ്കിലും അതാത്

ക്രിസ്ത്യൻമിഷനറിയുടെ മതവിചാരണ ചെറിയ ചരിത്രാന്നേഷണം

ഇമേജ്
ക്രിസ്ത്യൻമിഷനറിയുടെ മതവിചാരണ ചെറിയ ചരിത്രാന്നേഷണം   മതസഹിഷ്ണുതയില്‍ കൃസ്ത്യന്‍പാതിരിമാരും അവരുടെ  ആളുകളും എത്രത്തോളം  എന്തൊക്കെ ചെയിതിരുന്നു എന്നുള്ളത്  നമ്മുക്ക്  ഒന്ന് നോക്കാം   എനിക്ക് അറിയാവുന്ന  കുറച്ചു കാര്യങ്ങള്‍ ഞാന്‍  എഴുതാം  1498 ല്‍ വാസ്കോ ഡി ഗാമ കോഴിക്കോട്ട് കാപ്പാട് കപ്പലിറങ്ങിയതോടെകേരളത്തില്‍ ഒരു പോര്‍ച്ചുഗീസ് യുഗം ആരംഭിക്കുകയായി ഇവരുടെ  ചരിത്രം  അത്യന്തം പ്രതിലോമകരമായിരുന്നുവെങ്കിലും ഏറ്റവും കുടുതല്‍ ശക്തികേന്ദ്രമായി മാറിയത്ഗോവയിലായിരുന്നു.അതുകൊണ്ട് തന്നെ  അതിലുടെയുള്ള  ഒരു ചെറിയ യാത്ര നമ്മുക്ക് നടത്താം   ആദ്യ കാല ഏഷ്യയിലെ വാണിജ്യത്തിനും കൃസ്തുമത പ്രചരണത്തിനുമുള്ള കുത്തകാവകാശം ഒരുത്തരവു വഴി മാര്‍പാപ്പയില്‍ നിന്നും പോര്‍ച്ചുഗീസുകാര്‍ കരസ്ഥമാക്കിയിരുന്നു.ഇവരാണ്  ഇതിനു ചുക്കാന്‍ പിടിച്ചിരുന്നത്  ജസ്യൂട്ട് പാതിരിമാരും തുടര്‍ന്ന് ഫ്രാന്‍സിസ്കന്‍ പാതിരിമാരും പോര്‍ച്ചുഗീസ് സ്വാധീന മേഖലകളില്‍ മതപരിവര്‍ത്തനം തുടങ്ങിയിരുന്നു  പക്ഷെ ഇവര്‍  ആയുധം  ഉപയോഗിച്ചില്ല  മറിച്ച് മറ്റു പല രീതികളും ഇവര്‍ അവലംബിച്ചിരുന്നു  പരിവര്‍ത്തിതരാകുന്ന നിര്‍ധനര്‍ക്