നബിയുടെ അമാനുഷികത ( മുഅജിസത്ത്)



മുഹമ്മദ്‌ നബിയുടെ  അമാനുഷികതകളില്‍ ചിലത്


 ഖുർആൻ
 തിരുനബിയുടെ ഏറ്റവും വലിയ അമാനുഷികയാണ് വിശുദ്ധ ഖുർആൻ. അല്ലാഹുവിന്റെ വചനമാണത്. ആശയങ്ങളും , ഘടനയിലും, വാക്യങ്ങളിലും, വാക്കുകളിലും അമാനുഷികവുമാണ് അത്. ഖുറാനിനോട് സമാനമായി ഒരു വാക്യം പോലും കൊണ്ട് വരാൻ ഇതുവരെ ഒരാൾക്കും സാധിച്ചിട്ടില്ല. ഖുർആനിന്റെ വെല്ലുവിളി ഇന്നും അത്പോലെ നിലനിൽക്കുന്നു.

 ചന്ദ്രനെ പിളർത്തിയത്
മക്കയിലെ അവിശ്വാസികൾ നബിയോട് പറഞ്ഞു : നീ പ്രവാചകനാണെങ്കിൽ ആ കാണുന്ന ചന്ദ്രനെ പിളർത്തി കാണിക്കണം. ഉടനെ തിരുനബിയുടെ നിർദേശം അനുസരിച്ച് ചന്ദ്രൻ രണ്ട് പിളർപ്പായി മാറി. ഒരു പിളർപ്പ് ഒരു പർവ്വതത്തിന്മേലും , മറ്റേ പിളർപ്പ് മറ്റേ പാർവ്വതത്തിന്മേലും

 മരിച്ചവളെ ജീവിപ്പിക്കുന്നു
ഒരു മനുഷ്യനെ നബി ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. അയാൾ പറഞ്ഞു: മരിച്ചു പോയ എന്റെ മകളെ ജീവിപ്പിക്കുകയാണെങ്കിൽ ഞാൻ മുസ്ലിമാകും. നബി അവളുടെ ഖബ്റിന്നരികിൽ ചെന്ന് അവളുടെ പേര് വിളിക്കേണ്ട താമസം ഖബ്റിന്നരികിൽ നിന്ന് അവക് എഴുന്നേറ്റ് വന്നു.

 നഷ്ടപ്പെട്ട കണ്ണ് തിരിച്ചു നൽകുന്നു
ഉഹ്ദ് യുദ്ധ വേളയിൽ നബിയെ ശത്രുക്കളുടെ അക്രമങ്ങളിൽ നിന്ന് രക്ഷിക്കുവാൻ 'ഖതാദ' സ്വഹാബിയുടെ കണ്ണ് അമ്പേറ്റ് പുറത്തേക്ക് തൂങ്ങി. നബി തൽസ്ഥാനത്ത് വെച്ച് തടവിയപ്പോൾ കണ്ണിന്റെ കാഴ്ച ശക്തി പൂർവ്വോപരി വർധിച്ച നിലയിൽ തിരിച്ചു കിട്ടി.

 ആട്‌ പാൽ നൽകുന്നു

ഹിജ്‌റ വേളയിൽ ഒരു ആട്ടിയിടയനോട് തിരുനബി പാൽ ചോദിച്ചു. എന്റെ ആടുകളിൽ പാൽ തരുന്ന ഒരു ആടുമില്ല എന്നായിരുന്നു അയാളുടെ മറുപടി.
ഉടനെ തിരുനബി ഒരു ആടിന്റെ തകിടിൽ തടവി. താമസം വിനാ ആടിന്‍റെ  അകിടിൽ പാൽ നിറഞ്ഞു. അബൂബക്കർ സിദ്ധീഖും ദാഹം തീരുവോളം പാൽ കുടിച്ചു. ആ ആട്ടിയിടൻ ഉടനെ മുസ്ലിമാവുകയും ചെയ്തു

 ഒട്ടകം സംസാരിക്കുന്നു.
തിരുനബി മദീനയിലെ ഒരു അൻസ്വാരിയുടെ തോട്ടത്തിൽ ഇരിക്കുന്ന സന്ദർഭം, അവിടെയുള്ള ഒട്ടകം നബിയെ സമീപിച്ചു. അതിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകി കൊണ്ടിരുന്നു. നബിതങ്ങൾ അതിനെ സമാധാനിപ്പുച്ചു.
തിരുനബി ആ ഒട്ടകത്തിന്റെ ഉടമയെ അന്വേഷിച്ചു കൊണ്ട് പറഞ്ഞു : അല്ലയോ മനുഷ്യാ.. അല്ലാഹു നിന്നെ മൃഗത്തിന്റെ യജമാനനാക്കിയില്ലേ, അത്കൊണ്ട് നീ അല്ലാഹുവിനെ ഭായപ്പെടേണ്ടേ. നീ അതിനെ പട്ടിണിക്ക് ഇടുകയാണെന്നും കഠിനമായി ജോലി ചെയ്യിക്കുകയാണെന്നും അത് എന്നോട് പരാതിപ്പെടുന്നല്ലോ.

കൊഴിയാത്ത പല്ലുകൾ
നാബിഖ എന്ന കവി തിരുനബിയുടെ അടുക്കൽ ഒരു കവിത ചൊല്ലി. കവിത കേട്ട് സന്തുഷ്ടനായ നബി പറഞ്ഞു: നിങ്ങളുടെ പല്ലുകൾ കൊഴിയാതിരികട്ടെ. നൂറിലേറെ വയസ്സ് ജീവിച്ച നാബിഖയുടെ ഒരറ്റ പല്ലുപോലും മരണംവരെ കൊഴിഞ്ഞിട്ടില്ല.
എന്നാല്‍ നബിയുടെ പല്ല് ഉഹദ് യുദ്ധത്തില്‍ കൊഴിഞ്ഞുപോയിരുന്നു

മുത്ത് നബിക്ക് സാക്ഷി പറയുന്ന മരം
തിരുനബിയും സ്വഹാബത്തും നടന്നു പോകുമ്പോൾ ഒരു കാട്ടറബി അടുത്തേക്ക് വന്നു. നബി ചോദിച്ചു : അല്ലാഹു ഏകനാണെന്നും ഞാൻ അവന്റെ പ്രവാചകനാണെന്നും വിശ്വസിക്കുമോ?
കാട്ടറബി ചോദിച്ചു : നിങ്ങൾ പറയുന്ന കാര്യങ്ങൾക്ക് സാക്ഷി നിൽക്കാൻ ആരെ കിട്ടും.
ഉടനെ തിരുനബി അടുത്തുള്ള ഒരു മരത്തെ ചൂണ്ടി കാണിച്ചു. ഈ മരം സാക്ഷി നിൽക്കുമല്ലോ എന്ന് പറഞ്ഞു ആ മരത്തെ മാടി വിളിച്ചു. വൃക്ഷം അതിന്റെ സ്ഥാനത്ത് നിന്ന് ഇളകി വന്ന് നബിക്ക് സാക്ഷി നിന്നു. മൂന്ന് തവണ ഈ സംഭവം ആവർത്തിച്ചു.

മരുഭൂമിയിൽ മഴ
തബൂക് യുദ്ധത്തിൽ പോകുമ്പോൾ മരു ഭൂമിയിൽ വെള്ളം കിട്ടാതെ മുസ്ലിംകൾ വിഷമിച്ചു. അബൂബക്കർ സിദ്ധീഖ് തിരുനബിയോട് പറഞ്ഞു. മഴ പെയ്യാൻ പ്രാർത്ഥിച്ചാലും...നബിതങ്ങൾ പ്രാർത്ഥിക്കുകയും ഉടനെ മുസ്ലിംകൾക്ക് മുഴുവനും തൃപ്തിയാവുന്നത് വരെ മഴ പെയ്യുകയും ചെയ്തു

പ്രതികാരത്തിന്റെ ഫലം
ഹിജ്‌റ സമയത്ത് നബിയെ വധിക്കാൻ വേണ്ടി പിന്തുടർന്ന സുറാഖത്ത് ഇബ്നു മാലിക്കിന്റെ ഒട്ടകത്തിന്റെ കുളമ്പടികൾ ഉറച്ച ഭൂമിയിലേക്ക് താഴ്ന്ന് പോയി

തണലായി കാര്‍മേഘം 
നബിക്ക് എപ്പോഴും തണലായി കാര്‍മേഘം നബിയുടെ മുകളില്‍ ഉണ്ടാവും

നബിയുടെ മുടിയുടെ മഹത്വം
ഉസമാന്‍  ബിന്‍ അബ്ദുല്ല(റ) പറഞ്ഞു: "എന്റെ ജനത എന്നെ ഉമ്മു സുലൈം (റ) അടുത്തേക്ക് ഒരു പാത്രവുമായി അയച്ചു." നബി(യുടെ മുടികളുള്ള ഒരു പാത്രം അവരുടെ കയ്യില്‍ ഉണ്ടായിരുന്നു. ഉസമാന്‍(റ) പറയുന്നു: "ആര്‍ക്കെങ്കിലും കണ്ണേര്‍ ബാധിച്ചാല്‍ അല്ലെങ്കില്‍ മറ്റു വല്ല അസുഖങ്ങളും ബാധിച്ചാല്‍, ഉമ്മു സുലൈം (റ) ന്റെ അടുത്തേക്ക് ചെല്ലുമായിരുന്നു. ഞാന്‍ അവരുടെ കൈയ്യിലുള്ള പാത്രത്തിലേക്ക് നോക്കിയപ്പോള്‍ അതില്‍ കുറച്ചു ചുവപ്പ് മുടികള്‍ കണ്ടു". (ബുഖാരി)

നബിയുടെ ഉമനീര്‍ 
ഖന്ദഖ് യുദ്ധം

Read more at: http://www.islamonweb.net/ml/seerah-on-web/madina-life/30-May-2017-66
ഖന്ദഖ് യുദ്ധം

Read more at: http://www.islamonweb.net/ml/seerah-on-web/madina-life/30-May-2017-66
ഖന്ദഖ് യുദ്ധം

Read more at: http://www.islamonweb.net/ml/seerah-on-web/madina-life/30-May-2017-66
ഖന്ദഖ് യുദ്ധം

Read more at: http://www.islamonweb.net/ml/seerah-on-web/madina-life/30-May-2017-66
പ്രവാചകന്‍ തന്റെ വിശുദ്ധ ഉമനീര് അല്‍പം അതിലാക്കി. ശേഷം, ഓരോരുത്തര്‍ക്കായി ഭക്ഷണം വിതരണം ചെയ്തു. ആയിരമാളുകള്‍ സുഭക്ഷമായി കഴിച്ചിട്ടും പാത്രത്തില്‍ അത്രതന്നെ ഭക്ഷണം ശേഷിക്കുന്നുണ്ടായിരുന്നു.
 ഒരു യാത്രാവേള യില്‍ മക്കയുടെയും മദീനയുടെയും ഇടക്കുള്ള ജിഅ്റാനത്ത് എന്ന പ്രദേശത്തുവെച്ച് നബി (സ്വ) ഒരു പാത്രം വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. കൈയും മുഖവും കഴു കിയ ശേഷം വായില്‍ വെള്ളം കൊപ്ളിച്ച് ആ പാത്രത്തിലേക്ക് തുപ്പിയിട്ട് നബി (സ്വ) പറഞ്ഞു:”നിങ്ങള്‍ രണ്ടുപേരും (അബൂമൂസ, ബിലാല്‍) ഈ വെള്ളം കുടിക്കുകയും ഇതുകൊണ്ട് മുഖം നനക്കുകയും ചെയ്യുക. നിങ്ങള്‍ സന്തോഷിച്ചുകൊള്ളുക. അവര്‍ ആ വെള്ളമെടുത്ത് അപ്രകാരം ചെയ്തു. ഇതുകണ്ട ഉമ്മുസലമഃ (റ) മറയുടെ പിന്നില്‍ നിന്ന് വിളിച്ചുപറഞ്ഞു: ‘നിങ്ങളുടെ ഉമ്മാക്ക് ആ വെള്ളം അല്‍പ്പം ബാക്കിവെക്കൂ.’ അവര്‍ ഉമ്മുസലഃമക്ക് അല്‍പ്പം വെള്ളം ബാക്കിയാക്കി” (ബുഖാരി 8/367). നബി (സ്വ) യുടെ തുപ്പുനീരിന്റെ മഹത്വമാണ് ഇമാം ബുഖാരി ഇവിടെ പരാമര്‍ശിക്കു ന്നത്. ഇതൊന്നും നിഷേധിക്കുവാന്‍ സാധ്യമല്ല. വെളളത്തില്‍ ഉമിനീരു കലര്‍ത്തി അ തില്‍ പുണ്യം നല്‍കലായിരുന്നു നബിയുടെ ഉദ്ദേശ്യമെന്ന് മേല്‍ ഹദീസിന്റെ വ്യാഖ്യാ നത്തില്‍ ഇബ്നു ഹജര്‍ (റ) വ്യക്തമാക്കുന്നു (ഫത്ഹുല്‍ബാരി 1/395).

നബിയുടെ വിയര്‍പ്പ്
ഖന്ദഖ് യുദ്ധം

Read more at: http://www.islamonweb.net/ml/seerah-on-web/madina-life/30-May-2017-66
അനസ് (റ) ല്‍നിന്ന് ഇമാം മുസ്ലിം (റ) നിവേദനം ചെയ്യുന്നു. “അനസ് (റ) പറഞ്ഞു: എന്റെ ഉമ്മ ഒരു കുപ്പിയുമായി നബി (സ്വ) യെ സമീപിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നബി (സ്വ) യുടെ ശരീരത്തില്‍ നിന്ന് വിയര്‍പ്പ് കുപ്പിയിലേക്ക് ശേഖരിക്കാന്‍ തുടങ്ങി. ഉറക്കില്‍ നിന്നുണര്‍ന്ന പ്രവാചകര്‍, നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നുവെന്ന് ഉമ്മുസു ലൈമിനോട് ആരാഞ്ഞു. അവര്‍ പറഞ്ഞു. ഇത് അങ്ങയുടെ വിയര്‍പ്പാണ്. ഞങ്ങള്‍ ഇത് സുഗന്ധദ്രവ്യത്തില്‍ ചേര്‍ക്കാറുണ്ട്. അങ്ങയുടെ വിയര്‍പ്പുചേര്‍ക്കുന്ന സുഗന്ധം ഞങ്ങളുടെ കൈയിലുള്ള മാറ്റുകൂടിയ സുഗന്ധമാണ്. ഞങ്ങളുടെ കുട്ടികള്‍ക്ക് ഈ വിയര്‍പ്പിന്റെ പുണ്യം ഞങ്ങളാഗ്രഹിക്കുന്നു. അപ്പോള്‍ നബി (സ്വ) പറഞ്ഞു: നിങ്ങള്‍ പറയുന്നത് വാസ്തവമാകുന്നു” (മുസ്ലിം വാ 15, പേ. 87).

























അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം