വലംപിരി ശംഖ്

ഇന്ത്യാ രാജ്യത്തിന് സാമ്പത്തികവും ഐശര്യവും ഉണ്ടാക്കി തരുന്ന ഒരു വലംപിരി ശംഖ്

 

നാം ഉടനെ വാങ്ങണം
എന്തിനു വെറുതെ ഇങ്ങനെ അധ്വാനിച്ചും വിഷമിച്ചും മറ്റുമൊക്കെ ജീവിക്കുന്നത് വെറും 2990 രൂപക്ക് ഇത് വാങ്ങി വെച്ചാല്‍ പോരെ നമ്മുടെ സാമ്പത്തികം ഭദ്രം
ഐശ്വര്യലക്ഷ്മി വലംപിരി ശംഖ്‌ വാങ്ങുന്നില്ലേ? നിങ്ങളുടെ വീട്ടില്‍ ഭാഗ്യവും ധനവും കുമിഞ്ഞുകൂടുമത്രേ
നിങ്ങളറിഞ്ഞോ, ടിവി ചാനലില്‍ ഊര്‍മ്മിള ഉണ്ണി വലംപിരി ശംഖ്‌ വില്ക്കുന്നുണ്ട്,
വലംപിരി ശംഖ്, ശ്രീ ലക്ഷ്മി ശംഖ് എന്നീ പേരുകളിൽ അറിയപ്പെടുന്നത് ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന ടർബിനെല്ല പൈറം എന്ന ഒരു തരം ഇരപിടിയൻ കടൽ ഒച്ചിന്റെ വലത്തേയ്ക്ക് തിരിയുന്ന തരം അപൂർവ്വമായി കാണപ്പെടുന്ന തോടിനെയാണ് ഈ പറയുന്നത് ഇതില്‍ ഐശര്യം വരുമെന്ന് കരുതി പാവങ്ങള്‍ അവരുടെ കയ്യില്‍ ഉള്ള കാശും കൊടുത്തു പകല്‍ കൊള്ളയെ ഉത്തേജിപ്പിക്കുന്നു
മുന്‍ശബരിമല മാളികപ്പുറം മേല്‍ശാന്തിയും ഇപ്പോള്‍ ആറ്റുകാല്‍ സഹമേല്‍ശാന്തിയുമായ ഈശ്വരന്‍ നമ്പൂതിരിയോടൊപ്പമാണ് ഈ കച്ചകപടം
നിങ്ങളുടെ മേല്‍വിലാസത്തില്‍ അയച്ചുതരും; വെറും 2990 രൂപ കൊടുത്ത് കൈപ്പറ്റിയാല്‍ മതിയത്രേ. ആഭിചാരക്രിയകള്‍, ശത്രുദോഷം, തുടങ്ങിയവയില്‍ നിന്നെല്ലാം മോചനം, നിങ്ങളുടെ ഭര്‍ത്താവ് അറിയാതെ ഫോണില്‍ വിളിച്ചു ബുക്ക്‌ ചെയ്‌താല്‍ മതി, പോസ്റ്റ്‌ ഓഫീസ് വഴി സാധനം വീട്ടില്‍ എത്തും. 'തപോവന ആശ്രമം' ആണത്രേ ഇത് സപ്ലൈ ചെയ്യുന്നത്.
വലം‌പിരി ശംഖ് സ്വന്തമാക്കുന്നവര്‍ക്ക് ദീര്‍ഘായുസ്സും കീര്‍ത്തിയും സമ്പത്തും കൈവരിക്കാനാവുമെന്നാണ് വിശ്വാസം. ഇത്തരം ശംഖിന്‍റെ നിറവും മിനുസവും വലുപ്പവും കൂടുന്നത് അനുസരിച്ച് ശക്തിയും കൂടുമെന്നാണ്
പൂജാമുറിയിലാണ് വലം‌പിരി ശംഖ് സൂക്ഷിക്കേണ്ടത്. സ്വര്‍ണം കെട്ടിയ ശംഖിന് പാവനത കൂടുമെന്നും ഒരു വിശ്വാസമുണ്ട്. നിത്യേന വലം‌പിരി ശംഖ് ദര്‍ശിച്ചാല്‍ ഐശ്വര്യമുണ്ടാവുമെന്നാണ് പ്രമാണം.
ഇത്രയും വലിയ ഒരു പകല്‍ കൊള്ള നടക്കുന്നത് എന്ത് കൊണ്ട് സര്‍ക്കാര്‍ തടയുന്നില്ല .നവോത്ഥാന കാലഘട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇവിടെ കൂടുതൽ ശക്തിയോടെ പ്രചരിപ്പിക്കപ്പെടുന്നു.
കേരളത്തിൽ ഫാസിസം നമ്മുടെ മൗനത്തിൽ നിന്നും പ്രതികരണമില്ലായ്മയിൽ നിന്നും വളർന്നുവരികയാണ്‌. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇരകളാക്കുന്നത്‌ സ്ത്രീകളെയാണ്‌.
വിദ്യാഭ്യാസത്തിലും രാഷ്ട്രീയ അവബോധത്തിലും ഉയർന്നുനിൽക്കുന്ന കേരളത്തിലാണിത്‌ സംഭവിക്കുന്നത്‌. ജാതിയേയും മതത്തെയും വിമർശിക്കാതെ അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും പൊരുത്തപ്പെട്ടുപോവുന്നവരാണ്‌, ഇന്ന്‌ സമൂഹത്തിൽ കൂടുതൽ മനുഷ്യന്റെ ദൈനംദിന ജീവിത ദുരിതങ്ങൾ നാൾക്ക്‌ നാൾ വർദ്ധിച്ചുവരുമ്പോൾ വസ്തുനിഷ്ഠ യാഥാർഥ്യത്തിൽ നിന്നും ജനത്തെ അകറ്റി നിർത്തേണ്ടത്‌ കോർപ്പറേറ്റുകളുടെ ആവശ്യമാണ്‌. നമ്മുടെ രാജ്യത്തെ ഭരണാധികാരികൾ രാജ്യത്തെ മൂലധന ശക്തികൾക്ക്‌ മുമ്പിൽ തുറന്നുവെച്ച്‌ കൊടുക്കുകയും ഇതിനെതിരെ ജനങ്ങളിൽനിന്ന്‌ അനിവാര്യമായും ഉണ്ടാവേണ്ട ചെറുത്തുനിൽപ്പിനെ സങ്കുചിത ജാതിമത കാഴ്ചപ്പാടുകളിലേക്ക്‌ ശ്രദ്ധതിരിപ്പിച്ച്‌ മൂലധനതാൽപ്പര്യങ്ങൾ ദൃഢപ്പെടുത്താനുള്ള ശ്രമമാണ്‌ നടത്തുന്നത്‌.
പത്രലോകവും നവമാധ്യമങ്ങളും വൻകിടമൂലധനനിക്ഷേപകരുടെ കയ്യിലാണുള്ളത്‌. ഇന്ത്യയെ സാംസ്ക്കാരികമായും രാഷ്ട്രീയമായും ഏകീകരിച്ച്‌ മുതലാളിത്തവികസനത്തിന്‌ ഒരു ഭരണകൂടസംരക്ഷണം നൽകാനും ഒരു ഹിന്ദുത്വപൊതുധാര നിർമ്മിച്ചെടുക്കുവാനുമാണ്‌ ബിജെപി ഭരണകൂടം ശ്രമിക്കുന്നത്‌. അതിനനുസൃതമായാണ്‌ മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്‌. ജനങ്ങൾ എന്ത്‌ കാണണമെന്നും അറിയണമെന്നും സംസ്ക്കാരവും കലയും പ്രത്യയശാസ്ത്രവും എങ്ങനെയായിരിക്കണമെന്നും ഇപ്പോൾ തീരുമാനിക്കുന്നത്‌ കോർപ്പറേറ്റുകളാണ്‌. മുതലാളിത്തം അനുദിനം കൂടുതൽ കൂടുതൽ ഹിംസാത്മകവും ചൂഷണാത്മകവുമായി മാറുകയാണ്‌. വർദ്ധിച്ചു വരുന്ന അന്ധവിശ്വാസങ്ങളെ മുതലെടുക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മുതലാളിത്വം വലിയപങ്കുവഹിക്കുന്നുണ്ട്‌. അന്ധവിശ്വാസങ്ങളെ വാണിജ്യവൽക്കരിക്കുന്ന കാഴ്ചയാണ്‌ ദിനംപ്രതി പത്രദൃശ്യമാധ്യമങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുന്നത്‌. നമ്മുടെ ചെറുപ്പകാലത്ത്‌ കേൾക്കാത്ത കാര്യങ്ങളാണ്‌ നവലിബറൽ നയങ്ങളുടെ വരവോടെ കേട്ടുതുടങ്ങുന്നത്‌
ഭരണഘടനയുടെ ആർട്ടിക്കിൾ 51 എ (ഒ) പ്രകാരം ശാസ്ത്രചിന്തയും മാനവികതയും അന്വേഷണത്തിനുമുള്ള ത്വരയും പരിഷ്ക്കരണചിന്തയും വളർത്തിയെടുക്കാൻ ഇന്ത്യൻ പൗരന്മാർ ബാദ്ധ്യസ്ഥരാണ്‌.ഇന്ന്‌ സംഘടിതമായി ബോധപൂർവമായാണ്‌ തികച്ചും ഭരണഘടനാവിരുദ്ധമായ ഇത്തരം അന്ധവിശ്വാസങ്ങളെ പ്രേരിപ്പിക്കുന്നത്‌. സമൂഹത്തെ ശാസ്ത്രബോധത്തിലേക്കും, അന്ധ വിശ്വാസത്തിനെതിരായും പ്രവർത്തിക്കേണ്ട മാധ്യമങ്ങൾ തന്നെയാണ്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ മണിക്കുറുകളോളം നൽകി പണം കൊയ്യുന്നത്‌.
കേബിൾ ടിവി റഗുലേഷൻ ആക്ട്‌ അനുസരിച്ചും അന്ധവിശ്വാസവും അനാചാരങ്ങളും പ്രചരിപ്പിക്കാനേ പാടുള്ളതല്ല. വലംപിരി ശംഖ്‌ വീട്ടിൽ സൂക്ഷിച്ചാൽ പണം വീട്ടിലേക്ക്‌ പ്രവഹിക്കുമെന്നും അത്‌ വഴി ശാന്തിയും സമാധാനവും കുടുംബത്തിൽ നിറഞ്ഞൊഴുകുമെന്നും അത്രമാത്രം അത്ഭുതസിദ്ധിയാണ്‌ ശംഖിനുള്ളതെന്നുമാണ്‌ രാവിലെ മുതൽ ചാനലുകൾ പ്രചരിപ്പിക്കുന്നത്‌. ഇതിനൊപ്പം തന്നെ രോഗനിവാരണം, ദൃഷ്ടിദോഷം എല്ലാറ്റിനും വിപണിയിൽ പരിഹാരമുണ്ട്‌. പോയാൽ 2990 രൂപ, കിട്ടിയാൽ കോടികളും. മനുഷ്യന്റെ പണത്തോടുള്ള ആർത്തി വർദ്ധിപ്പിക്കാനും, പണം എല്ലാറ്റിനുമുള്ള പരിഹാരമാണെന്ന മുതലാളിത്വത്തിന്റെ കാഴ്ചപ്പാടാണ്‌ ഇവിടെ വലംപിരി ശംഖിന്റെ പിന്നിലും കാണാൻ കഴിയുന്നത്‌
മനുഷ്യന്റെ ദൈനംദിനജീവിത ദുരിതങ്ങൾ പരിഹരിക്കാൻ കഴിയാത്ത രീതിയിൽ വർധിച്ചുവരുമ്പോൾ വസ്തുനിഷ്ഠ യാഥാർഥ്യത്തിൽ നിന്നും ജനത്തെ അകറ്റി നിർത്തേണ്ടത്‌ ഈ പകല്‍ കൊള്ളക്കാരുടെ ആവുശ്യമാണ്
മാന്ത്രിക ഏലസും അറബി ഏലസും കന്യ മറിയത്തില്‍ നിന്നും എണ്ണ വരുന്നതുമൊക്കെ ഈ പകല്‍ കൊള്ളയുടെ വിളനിലമാണ്
ദൈവങ്ങളെക്കാൾ വലുതായി ആൾദൈവങ്ങൾ വന്നിരിക്കുന്നു. ഭക്തിയെ ചരക്കാക്കി ആൾ ദൈവങ്ങൾ സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുന്നത്‌ നാം മുന്നിൽ കാണുന്നു. സാമ്പത്തിക ദുർവിനിയോഗം, ലൈംഗിക അരാജകത്വം, ചൂഷണം, അടിമത്വം തുടങ്ങി എല്ലാ സാമൂഹ്യവിരുദ്ധതയും ആൾദൈവങ്ങളുടെ യോഗ്യതയാണെന്ന്‌ അമൃതാനന്ദമയിയും രാംദേവും ആശാറാംബാപ്പുവും തുടങ്ങിയ ആൾദൈവങ്ങൾ നമുക്ക്‌ കാണിച്ചുതരുന്നു. നികുതിവെട്ടിച്ചും ജനങ്ങളെ പറ്റിച്ചും ഭരണവർഗത്തെ പ്രീണിപ്പിച്ചും ഇവരുണ്ടാക്കിയ അമിതസമ്പത്ത്‌ നിലനിർത്തുന്നതിന്‌ വേണ്ടിയാണ്‌ ആത്മീയതയുടെ പരിവേഷം അണിയുന്നത്‌. ഇതിനെയൊക്കെ പിൻതുണക്കുന്നതാകട്ടെ വർഗ്ഗീയ-കോർപ്പറേറ്റ്‌ രാഷ്ട്രീയ അധികാരശക്തികളാണ്‌. ഇവിടെയും ആൾദൈവങ്ങൾക്ക്‌ പിറകെ പോകുന്നവരിൽ വലിയൊരു വിഭാഗം സ്ത്രീകളാണ്‌. എന്നുള്ളത് വാസ്തവമാണ് .ഈ പകല്‍ കൊള്ള ചൂഷണത്തിനെ എന്ത് തരത്തിലും നിരോധിച്ചേ പറ്റുകയുള്ളു അതിനായി നിങ്ങളും കൂടെ നില്‍ക്കില്ലേ ?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം