ഇസ്ലാമില്‍ നിന്നും പുറത്തു പോകുന്ന കാര്യങ്ങള്‍
ഇസ്ലാമില്‍ നിന്നും പുറത്തു പോകുന്ന കാര്യങ്ങള്‍
------------------------------------------------------------------------------
ഇസ്ലാം വിശ്വസമനുസരിച്ച് ഇസല്മികമല്ലാത്ത നിയമവ്യവസ്ഥയില്‍ ജീവിക്കുന്നവര്‍ ഇസ്ലാം മതത്തില്‍ പെട്ടതല്ല എന്ന് കണിശമായി ഇസ്ലാമതം പറയുന്നു
എന്തൊക്കെയാണ് ഇസ്ലാമില്‍ നിന്നും പുറത്തു പോകുന്ന കാര്യങ്ങള്‍ എന്ന് നോക്കാം
ഇസ്ലാം ദുര്‍ബലമാകുന്ന കാര്യങ്ങള്‍
ഇനങ്ങളുടെ എണ്ണം: 10
-----------------------------------
ഒന്ന്: അല്ലഹുവിനുളള ഇബാദത്തില്‍ ശിർക്ക് ചെയ്യൽ അല്ലാഹു പറയുന്നു
إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ (النساء : 48 )
അല്ലാഹുവിൽ ശിർക്ക് ചെയ്യുന്നത് അവൻ ഒരിക്കലും പൊറുക്കുകയില്ല, തീർച്ച.അതെല്ലാത്ത (പാപങ്ങള്‍) അവന്‍ ഉദ്ദേശിക്കുന്നവർക്ക് പെറുത്ത് കൊടുക്കൂം. അല്ലാഹു പറയുന്നു
إِنَّهُ مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ (المائدة : 72 )
നിശ്ചയം; ആർ അല്ലഹുവില്‍ ശിർക്ക് ചെയ്യുന്നുവോ അവന് അല്ലാഹു സ്വർഗം ഹറാമാക്കിയിരിക്കുന്നു.നരകമാണ് അവെന്‍റെ സങ്കേതം അക്രമികള്‍ക്ക് (ശിർക്ക് ചെയ്യുന്നവർക്ക്) യാതൊരു സഹായിയും തന്നെ ഇല്ല.
രണ്ട്: ഒരാള്‍ തനിക്കും അല്ലാഹുനുമിടയില്‍ മധ്യവർത്തിളെ സ്വീകരിക്കുകയും അവരോട് ദുആ ചെയ്യുകയും ശഫാഅത്ത് ചോദിക്കുകയും അവരില്‍ കാര്യങ്ങള്‍ ഭരമേല്‍പ്പിക്കുകയും ചെയ്‌താല്‍ അവന്‍ കാഫിറാകും എന്നതിന് മുസ്‌ലികളുടെ ഇജ്‌മാഅ് (ഏകാഭിപ്രായം) ഉണ്ട്.
മൂന്ന്: മുശ്‌രികീങ്ങളെ കാഫിറാക്കാതിരിക്കുകയോ അവരുടെ കുഫ്‌റില്‍ സംശയം തോന്നുകയോ അവരുടെ വഴി ശരിയാണെന്ന് കരുതുകയോ ചെയ്‌താല്‍ കാഫിറാകും.
നാല്: നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ചര്യയേക്കാള്‍ പൂർണ്ണമായ മറ്റെരു ചര്യയുണ്ടെന്ന് വിശ്വസിക്കുകയോ ത്വാഗൂത്തിൻ്റെ വിധികളെ മഹത്വവൽകരിക്കുന്നവരെ പോലെ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ വിധിയേക്കാൾ നന്മ നിറഞ്ഞ വിധി വേറെയുണ്ടന്ന് വിശ്വസിക്കുകയോ ചെയ്താൽ കാഫിറാകും.
അഞ്ച്: നബി സല്ലല്ലാഹു അലൈഹിവസല്ലം കൊണ്ടുവന്ന ഏതെങ്കിലും ഒരു കാര്യത്തോട് വെറുപ്പ് തോന്നിയാൽ അതവൻ ചെയ്യുന്ന കാര്യമാണങ്കിൽ പോലും കാഫിറാകം അല്ലാഹു പറയുന്നു
ذَلِكَ بِأَنَّهُمْ كَرِهُوا مَا أَنْزَلَ اللَّهُ فَأَحْبَطَ أَعْمَالَهُمْ (محمد 9 )
അല്ലാഹു അവതരിപ്പിതിൽ വെറുപ്പ് കാണിച്ചതിനാൽ അവരുടെ (കാഫിരീങ്ങളുടെ) പ്രവർത്തനങ്ങളെ അല്ലാഹു നിഷ്ഫലമാക്കിയിരിക്കുന്നു.
ആറ്: അല്ലാഹുവിൻ്റെ ദീനിലെ വല്ലതിനേയും; സൽകർമക്കർക്ക് നല്കുന്ന പ്രതിഫലത്തേയൊ ദുഷ്കർമികൾക്ക് നൽകുന്ന ശിക്ഷയേയൊ തമാശയാക്കിയാൽ കാഫിറാകും അല്ലാഹു പറയുന്നു
وَلَئِنْ سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ قُلْ أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنْتُمْ تَسْتَهْزِئُونَ * لاَ تَعْتَذِرُوا قَدْ كَفَرْتُمْ بَعْدَ إِيمَانِكُم ( التوبة : 65 – 66 )
നബിയെ, (പറയുക) അല്ലാഹുവിനെയും അല്ലാഹുവിന്‍റെ ആയത്തുകളെയും അല്ലാഹുവിന്‍റെ റസൂലിനെയുമാണോ നിങ്ങൾ തമാശയാക്കുന്നത്. ഇനി നിങ്ങർക്ക് വിട്ട് വീഴ്ചയില്ല. മുഅ്മിനുകളായതിന് ശേഷം (അല്ലാഹുവിനെയും അല്ലാഹുവിൻ്റെ ആയത്തുകളെയും അല്ലാഹുവിൻ്റെ റസൂലിനെയും നിങ്ങൾ തമാശയാക്കിയതിനാൽ) നിങ്ങൾ കാഫിറായി തീർന്നിരിക്കുന്നു
ഏഴ്: സിഹ്റ്, ചെയ്യുകയോ അതിൽ തൃപ്തിപ്പെടുകയേ ചെയ്താൽ കാഫിറാകും.-സിഹ്റിന്‍റെ ഇനങ്ങളില്‍പെട്ടതാണ് ''സ്വര്‍ഫും അത്വഫും''- ('സ്വര്‍ഫ്' എന്നാല്‍ ഒരാളെ തന്‍റെ ഭാര്യയില്‍ നിന്നും താന്‍ സ്നേഹിക്കുന്നവരില്‍ നിന്നും തെറ്റിച്ച് ശത്രുതയും വെറുപ്പുമുണ്ടാക്കുന്ന പ്രവര്‍ത്തനം. 'അത്വഫ്' എന്നാല്‍ ഒരാളെ താന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങളിക്ക് ആഗ്രഹാമുണ്ടാക്കുന്ന പ്രവര്‍ത്തനം) അല്ലാഹു പറയുന്നു:
وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّى يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْالبقرة 102 ))
ഞങ്ങൾ നിങ്ങൾക്ക് ഒരു പരീക്ഷണമാണ് അതിനാൽ (ഇത് -സിഹ്റ്- പഠിച്ച്) നിങ്ങൾ കാഫിറുകളാവരുത് എന്ന് പറഞ്ഞിട്ടെല്ലാതെ അവർ രണ്ട് പേരും ( സിഹ്റ് ) അവിലൊരാൾക്കും പഠിപ്പിച്ച് കൊടുത്തിട്ടില്
എട്ട്: മുശ്രിക്കുകളെ ആത്മമിത്രങ്ങളായി സ്വീകരിക്കലും മുസ്ലിങ്ങൾക്കെതിരിൽ അവരെ സഹായിക്കലും കുഫ്റാണ്. അല്ലാഹു പറയുന്നു.
وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ ( المائدة : 51 )
ആർ അവരെ ആത്മ മിത്രങ്ങളാക്കുന്നുവോ അവൻ അവരിൽ പെവട്ടവൻ തന്നെ. അക്രമികളായവരെ അല്ലാഹു ഹിദായത്തിലാക്കുക തന്നെയില്ല.
ഒമ്പത്: (ബനൂ ഇസ്രാഈല്യർക്ക് മാത്രം നിയോഗിതനായ) മൂസ അലൈഹിസ്സലാമിന്‍റെ ശരീഅത്തിൽ നിന്ന് (ബനൂ സ്രാഈല്യരിൽപ്പെടാത്ത) ഖളിർ അലൈഹിസ്സലാം ഒഴിവായത് പോലെ (മുഴുവൻ ജനങ്ങളിലേക്കും നിയോഗിതനായ) മുഹമ്മദ്നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ശരിഅത്തിൽ നിന്ന് ചിലയാളുകൾ ഒഴിവാണെന്ന് വിശ്വസിച്ചാൽ കാഫിറാക്കും . ശരിയത്ത് നിയമമല്ലാത്ത വ്യവസ്ഥയെ അങ്ങികരിക്കല്‍
പത്ത്: ദീനിൻ്റെ ഇല്‍മ് നേടാതെയും അതനുസരിച്ചുള്ള അമല്‍ ചെയ്യാതെയും അല്ലാഹുവിന്‍റെ ദീനിൽ നിന്ന് പിന്തിരിഞ്ഞാൽ കാഫിറാകും. അല്ലാഹു പറയുന്നു
وَمَنْ أَظْلَمُ مِمَّنْ ذُكِّرَ بِآيَاتِ رَبِّهِ ثُمَّ أَعْرَضَ عَنْهَا إِنَّا مِنَ الْمُجْرِمِينَ مُنْتَقِمُونَ ( السجدة : 22 )
തന്‍റെ റബ്ബിന്റെ ആയത്തുകള്‍ ഓര്‍മിപ്പിക്കപ്പെടുമ്പോള്‍ പിന്തിരിഞ്ഞുകളയുന്നവനെക്കാള്‍ അക്രമിയായി മാറ്റാരുണ്ട്. നിശ്ചയം കുറ്റവാളികളെ അല്ലാഹു ശിക്ഷിക്കുക തന്നെ ചെയ്യും
അതീവ ഗുരുതരവും ധാരാളമായി സംഭവിക്കുന്നതുമായ ഈ കാര്യങ്ങള്‍ തമാശയായോ കാര്യമായോ ഭയത്തോടു കൂടിയോ ആരെങ്കിലും ചെയ്താല്‍ അവന്‍ കാഫിറാകും, അങ്ങേയാട്ടം നിര്‍ബന്ധിതനായവനൊയികെ. അതിനാല്‍ ഓരോമുസലിമും ഈ കാര്യങ്ങളെ സംബന്ധിച്ച് ജാഗ്രത പാലിക്കുകയും ഭയപ്പെടുകയും ചെയ്തു കൊള്ളട്ടെ.
വർണ്ണക്കടലാസിൽ പൊതിഞ്ഞ ഈ കാളകൂടവിഷങ്ങൾ ആണ് ഓരോ ഇസ്ലാം മത വിശ്വാസിയും വിശ്വസിക്കുന്നത് ഇസ്ലാമല്ലാത്ത നിയമ വ്യവസ്ഥയെ അങ്ങികരിച്ചവര്‍ ഇസ്ലാമില്‍ നിന്നും പുറത്താണ് അതുപോലെ തന്നെ അമുസ്ലിം ആയിട്ടുള്ള സുഹ്രത്തുക്കള്‍ ഉണ്ടകില്‍ പോലും അത് ഇസ്ലാമില്‍ നിന്നും മുര്തധ് ആയി പോകും ഇന്ത്യയില്‍ താമസിക്കുന്ന ഓരോ മുസ്ലിമും ഇസ്ലാം മത വിശ്വാസികളാണോ എന്നുള്ളത് ഒന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു
പാകിസ്ഥാനികള്‍ കരുതുന്നത് ഇന്ത്യന്‍ മുസ്ലിംകള്‍ ഇസ്ലാം മതക്കാര്‍ അല്ല എന്നാണ് അത് പോലെ തന്നെയാണ് ഇസ്ലാമിക ലോകത്തും ഉള്ളത്
അഭിപ്രായങ്ങള്‍