നബിയുടെ മക്കളുടെ വിവാഹം
നബിയുടെ മക്കളുടെ വിവാഹം
-------------------------------------------------
നബിയുടെ സ്വന്തം പെണ്മക്കളുടെ കാര്യത്തില്‍ നബി തന്‍റെ പെൺമക്കളെ അന്യമതസ്ഥർക്കാണ് കെട്ടിച്ചുകൊടുത്തത് എന്നുള്ള വസ്തുത ആര്‍ക്കൊക്കെ അറിയാം
സൈനബ് :-
---------------
അബുൽ ആസ്വ്ബ്‌നു റബീആണ് സൈനബ്(റ)നെ വിവാഹം ചെയ്തത്. എന്നാൽ ഇസ്‌ലാമിന്റെ വെളിച്ചം വ്യാപിച്ചപ്പോഴും സത്യമതം പുൽകാൻ അദ്ദേഹം വിസമ്മതിച്ചു. എങ്കിലും റസൂലിന്റെ പുത്രിയെ പിരിയാൻ മടിച്ചു. പിന്നീട് ബദ്‌റിൽ ബന്ധിയാക്കപ്പെട്ടവരിൽ അബുൽ ആസ്വും ഉൾപ്പെട്ടപ്പോൾ സൈനബ്(റ)ന് മദീനയിലേക്ക് ഹിജ്‌റ വരാൻ സമ്മതം നൽകുമെന്ന കരാറിൽ അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. ശേഷം അബുൽ ആസ്വ് ഇസ്‌ലാം സ്വീകരിക്കുകയും മദീനയിലേക്ക് ഹിജ്‌റ പോവുകയും ചെയ്തു. അപ്പോൾ നബി(സ്വ) സൈനബ്(റ)വിനെ അദ്ദേഹത്തിന് മടക്കി നൽകി.
റുഖയ്യ (റ) :-
---------------
പ്രവാചകർ(സ്വ)യുടെ രണ്ടാമത്തെ മകളാണ് റുഖയ്യ(റ). നബി(സ്വ)ക്ക് മുപ്പത്തിമൂന്നും ഖദീജാ ബീവിക്ക് നാൽപ്പത്തിയെട്ടും വയസ്സുള്ളപ്പോഴാണ് മഹതിയുടെ ജനനം. മാതാവായ ഖദീജാ ബീവിയോടാണ് ഇവർക്ക് കൂടുതൽ മുഖ സാദൃശ്യമുണ്ടായിരുന്നത്. അബൂ ലഹബിന്റെ പുത്രനായ ഉത്ബതായിരുന്നു റുഖയ്യ ബീവിയെ കല്യാണം കഴിച്ചത്. പിന്നീട് ഇസ്‌ലാമിക പ്രബോധനം ശക്തി പ്രാപിക്കുകയും ശത്രു വ്യൂഹം പ്രവാചകർക്കെതിരെ ശക്തമായി നിലകൊള്ളുകയും ചെയ്തപ്പോൾ അവരിൽ പ്രധാനിയായ അബൂലഹബിനെ അധിക്ഷേപിച്ചു കൊണ്ട് വിശുദ്ധ ഖുർആനിലെ ‘അബൂലഹബിന്റെ ഇരുകരങ്ങളും നശിച്ചു പോകട്ടെ, അവൻ നശിക്കുക തന്നെ ചെയ്തിരിക്കുന്നു, അവന്റെ സ്വത്തും അവൻ സമ്പാദിച്ചുണ്ടാക്കിയതുമൊന്നും അവന് പ്രയോജനപ്പെടില്ല, ജ്വാലയുള്ള അഗ്നിയിൽ പിന്നീട് അവൻ പ്രവേശിക്കുന്നതാണ്’ എന്നു തുടങ്ങുന്ന അധ്യായം (സൂറത്തുൽ മസദ്) അവതീർണമായതിനെ തുടർന്ന് അബൂലഹബിന്റെ കൽപ്പന പ്രകാരം ഉത്ബ റുഖയ്യ(റ)യെ വിവാഹ മോചനം നടത്തുകയായിരുന്നു.
ഉമ്മുഖുല്‍സും(റ) :-
---------------------------
അബൂലഹബിന്റെ രണ്ടാമത്തെ പുത്രന്‍ ഉതൈബയുമായിട്ടാണ് വിവാഹം
അഭിപ്രായങ്ങള്‍