ഹദീസുകള്‍ എന്തിനു വേണ്ടി

ഇസ്ലാമിൽ ഒന്നാം പ്രമാണമായി ഖുർആനും രണ്ടാം പ്രമാണമായി ഹദീസുകളും അംഗീകരിക്കുന്നവരാണല്ലോ മുസ്ലീങ്ങളിൽ ബഹുഭൂരിപക്ഷവും.
ഹദീസുകൾ കൂടാതെ ഇസ്ലാമിക നിയമങ്ങൾ പൂർണമാകില്ലെന്ന ശക്തമായ വാദമാണ് ഹദീസ് വാദികൾ എക്കാലവും ഉന്നയിക്കാറുളളത്.
അതുകൊണ്ട് ഹദീസുകളെ കുറിച്ച് അല്പം മനസ്സിലാക്കേണ്ടതുണ്ട്.
1. ഹദീസുകൾ പിൽക്കാലത്ത് വരുന്ന ആളുകൾക്ക് വേണ്ടതായിരുന്നുവെങ്കിൽ അത് എന്തുകൊണ്ട് മുഹമ്മദ് നബി ഖുർആൻ പോലെ കൃത്യമായി രേഖപ്പെടുത്തി വെച്ചില്ല ?
2. നബിയുടെ വഫാത്തിന് ശേഷം ഭരണം നടത്തിയ നാലു ഖലീഫമാർ ഹദീസ് രേഖപ്പെടുത്തിവെക്കാൻ എന്തുകൊണ്ട് യാതൊരു നടപടിയും എടുത്തില്ല ?
3. നബിയുടെ വാക്കുകളും പ്രവർത്തികളും മൗനാനുവാദങളുമാണല്ലോ ഹദീസ്. അതിനു സാക്ഷികൾ പ്രവാചകൻൻറ്റെ സ്വഹാബത്ത് മാത്രമാണല്ലോ.
എന്നാൽ, എന്തുകൊണ്ടാണ് നബിയുടെ ഒരൊറ്റ ഹദീസ് പോലും, നബിയുടെ ഒരൊറ്റ സ്വഹാബിയും രേഖപ്പെടുത്തി വെക്കാതിരുന്നത് ?
4. ഹദീസുകളൊന്നും തന്നെ എഴുതി വെക്കരുതെന്ന നബിയുടെ കല്പന ധിക്കരിച്ച് , നബിയുടെ വഫാത്തിന് 200 വർഷങ്ങൾക്ക് ശേഷം ഹദീസുകൾ എഴുതാൻ ഇമാം ബുഖാരിക്കും മറ്റും ആരാണ് അധികാരം കൊടുത്തത് ?
5. ഇമാം ബുഖാരിയും മറ്റും നിരവധി ത്യാഗങൾ സഹിച്ച്, അന്വേഷിച്ചു കണ്ടെത്തി തന്നതാണല്ലോ ഹദീസുകൾ.
മനുഷ്യർക്ക് മാർഗ്ഗദർശനം നൽകൽ അല്ലാഹുവിൻറ്റെ ബാധ്യതയാണെന്നാണ് ഖുർആൻ പറഞ്ഞത്.
അപ്പോൾ റഷ്യക്കാരായ ബുഖാരിയും മറ്റും അന്വേഷിച്ചു കണ്ടെത്തി തരേണ്ടതാണോ ഈ ഹദീസുകളെന്ന മാർഗ്ഗദർശം ?
6. അന്വേഷിച്ചു കണ്ടെത്തുക മാത്രമല്ല, ഹദീസുകളിലെ തെറ്റും ശെരിയും വേർതിരിക്കലും കൂടി ബുഖാരിയാണ് ചെയ്തത്. ജനങ്ങൾക്ക് സത്യം അറിയിക്കേണ്ടത് അല്ലാഹുവിൻറ്റെ കടമയല്ലേ ? ഇതെങിനെ ബുഖാരിയുടെ ബാധ്യതയായി ?
7. ബുഖാരിയും മറ്റും കഷ്ടപ്പെട്ടു ഹദീസുകൾ അന്വേഷിച്ചു കണ്ടെത്തുകയും പിന്നെ അതിലെ തെറ്റും ശെരിയുമെല്ലാം വേർതിരിച്ചു രേഖപ്പെടുത്തി പറഞ്ഞു തന്നില്ലായിരുന്നുവെങ്കിൽ നമുക്ക് നബി ചര്യകൾ ലഭിക്കുമായിരുന്നില്ല എന്നത് തർക്കമില്ലാത്ത കാര്യമാണ്.
അപ്പോൾ മുഹമ്മദ് നബി, നബിയുടെ ദൗത്യം പൂർത്തിയാക്കി തന്നോ നമുക്ക് ?
ബുഖാരി കഷ്ടപ്പെട്ട് ഇതെല്ലാം തേടിപ്പിടിച്ച് തന്നില്ലായിരുന്നെങ്കിൽ, നാം , നമസ്കാരം സക്കാത്ത് നോമ്പ് ഹജ്ജ് തുടങ്ങി ഇസ്ലാമിക കർമ്മങ്ങൾ എങിനെ ചെയ്യുമായിരുന്നു ?
ബുഖാരി ഇതെല്ലാം തേടിപ്പിടിച്ച് രേഖപ്പെടുത്തിയില്ലായിരുന്നെങ്കിൽ, ഈ ആരാധനാ കർമ്മങ്ങളൊന്നും ചെയ്യാൻ കഴിയാതെ നമ്മൾ നരകത്തിൽ അകപ്പെടുമായിരുന്നല്ലോ.
8. നബിയുടെ ഹദീസുകൾ രേഖപ്പെടുത്തേണ്ടിയിരുന്നത് , നബിയുടെ കൂടെ ജീവിച്ച സ്വഹാബികൾ ആണല്ലോ. എന്തുകൊണ്ടാണ് അവർ ചെയ്യാത്തത്, നബിയുടെ വഫാത്തിന് 200 വർഷങ്ങൾക്ക് ശേഷം റഷ്യയിലെ ഖുറാസാനിലെ നിഷാപൂരിൽ ജീവിച്ചിരുന്ന ബുഖാരി, മുസ്ലീം, അബൂദാവൂദ്, ഇബ്നു മാജ, തിർമുതി , നസാഈ തുടങ്ങിയ സിഹാഹുസ്സിത്ത എന്നറിയപ്പെടുന്ന അറബികൾ പോലുമല്ലാത്ത, നബിയുമായോ സ്വഹാബികളുമായോ യാതൊരു ബന്ധവുമില്ലാത്ത ഇവർ ചെയ്തു ?
8. ഖുർആൻ കഴിഞ്ഞാൽ പിന്നെ ലോകത്തിലെ ഏറ്റവും വിശ്വാസയോഗ്യമായ ഗ്രന്ഥം സ്വഹീഹുൽ ബുഖാരിയാണെന്ന് ആരുപറഞു ?
9. സിഹാഹുസ്സിത്തയിൽ പെട്ട ആറുപേർ ഹദീസ് കിത്താബുകൾ എഴുതിയതിനു ശേഷമാണല്ലോ , ബുഖാരിയുടെ കിത്താബാണ് ഏറ്റവും സ്വഹീഹ് എന്ന് പറഞ്ഞത്.
അതു പറഞ്ഞവർ ആരാണ് ?
10. ആറു പേരെഴുതിയതിൽ ഏറ്റവും സ്വഹീഹ് ബുഖാരിയുടെ കിത്താബാണെന്ന് അപ്രൂവ് ചെയ്യാൻ അവർക്കാരാണ് അധികാരം കൊടുത്തത് ?
11. തെറ്റുകളും പരസ്പര വിരുദ്ധവും മനുഷ്യ നിർമ്മിതവുമായ ഈ ഹദീസുകൾ വെച്ചു, എങിനെയാണ് അല്ലാഹു നാളെ പരലോകത്ത് വെച്ചു മനുഷ്യരെ വിചാരണ ചെയ്യുന്നത് ?
12. സംശയ രഹിതമായതും സത്യ സമ്പൂർണ്ണവുമായ നിയമം എത്തിച്ചു കൊടുക്കാതെ അല്ലാഹു മനുഷ്യരെ എങ്ങിനെയാണ് വിചാരണ ചെയ്യുന്നത് ?
13. പ്രപഞ്ച സൃഷ്ടാവായ, അല്ലാഹു നാളെ പരലോകത്ത് വെച്ചു, റഷ്യക്കാരായ 6 പേർ എഴുതിയ മനുഷ്യ നിർമ്മിത ഹദീസ് കിത്താബുകൾ വെച്ചു മനുഷ്യരെ വിചാരണ ചെയ്യുന്നത് നീതിയാണോ ?
14. അതുവെച്ച് ശിക്ഷിക്കുന്നത് നീതിയാണോ ?
15. സത്യം അറിയിച്ചു തരേണ്ടത് അല്ലാഹുവിൻറ്റെ ബാധ്യതയാണ്. അത് ജനങ്ങൾക്ക് എത്തിച്ചു കൊടുക്കാൻ വേണ്ടിയാണ് അല്ലാഹു മുഹമ്മദ് നബിയെ ദൂതനായി നിയോഗിച്ചത് .
ഇമാം ബുഖാരിയും മറ്റും ത്യാഗങൾ സഹിച്ച് ഹദീസുകൾ അന്വേഷിച്ചു കണ്ടെത്തുകയും പിന്നെ കഷ്ടപ്പെട്ട് അതിലെ തെറ്റും ശെരിയും വേർതിരിച്ച് ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുക വഴി, അല്ലാഹു അവൻറ്റെ മുകളിൽ പറഞ്ഞ ബാധ്യതയും മുഹമ്മദ് നബി, നബിയുടെ ബാധ്യതതയും എവിടെയാണ് നിർവ്വഹിച്ചത് ?
ഹദീസുകൾ പ്രമാണമാണെങ്കിൽ
അതെല്ലാം ബുഖാരിയും മറ്റുമല്ലേ നിർവ്വഹിച്ചത്.
ചിന്തിക്കുക. സത്യം മനസ്സിലാക്കുക
 കടപ്പാട്  പോസ്റ്റ്‌

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം