കീലേരി

കീലേരി ലവല്‍ വേറെയാണ്

---------------------------------------------

 

ആകാശലോകത്ത് വെച്ച് മായാവികള്‍ക്ക് അദ്ധ്യാപനം നടത്തുകയായിരുന്നു കീലേരി അച്ചുവിന്റെ മുഖ്യ തൊഴില്‍. അത്രക്കും ശ്രേഷ്ഠനും ഉല്‍കൃഷ്ടനുമായിരുന്നു കീലേരി അച്ചു . അങ്ങിനെ കീലേരി അച്ചു വളരെ മഹത്വത്തോടെയും സന്തോഷത്തോടെയും കഴിയുന്ന കാലം.
അക്കാലത്താണ്‌ ഡിങ്കന്‍ കിരീടത്തിലെ ഹൈദ്രോസിനെ സൃഷ്ടിക്കാന്‍ തീരുമാനമെടുത്തത്. ഇക്കാര്യം അവന്‍ മായാവികളെ അറിയിച്ചു. ഈ സംഭവത്തെ കുറിച്ചു വിശുദ്ധബാലമംഗളം ഇങ്ങിനെ പറയുന്നു.
ഭൂമിയില്‍ ഒരു പ്രതിനിധിയെ നാം നിശ്ചയിക്കുകയാണെന്ന് താങ്കളുടെ നാഥന്‍ മായാവികളോട് പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കൂ. അവര്‍ (മായവികള്‍ ) മറുപടി പറഞ്ഞു, നാശമുണ്ടാക്കുകയും രക്തച്ചൊരിച്ചിലുണ്ടാക്കുകയും ചെയ്യുന്നവരെ നീ ഭൂമിയില്‍ നിശ്ചയിക്കുകയാണോ? ” (വി-ബാ )
എന്നാല്‍ മയാവികളുടെ തടസ്സവാദം ഡിങ്കന്‍ സ്വീകരിക്കുകയുണ്ടായില്ല. ഡിങ്കന്‍ അവരോടിങ്ങനെ മറുപടി പറഞ്ഞു. “നിശ്ചയമായും നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ എനിക്കറിയാം.
അങ്ങിനെ ഡിങ്കന്‍ മായവികളുടെ പ്രതികരണം കണക്കിലെടുക്കാതെ ഹൈദ്രോസിനെ സൃഷ്ടിച്ചു. ഹൈദ്രോസിന് സര്‍വ്വ സര്‍‌വ്വവസ്തുക്കളുടേയും നാമങ്ങള്‍ പടിപ്പിച്ചു. മായവികളുടെ എതിര്‍പ്പുകളെ ഖണ്‌ധിക്കാനായിരുന്നു ഡിങ്കന്‍ അങ്ങിനെ ചെയ്തത്. ഭൂമിയില്‍ സൃഷ്ടിക്കാന്‍ പോവുന്ന ഹൈദ്രോസിന് , മായവികളെക്കാള്‍ അറിവും, കഴിവും, ബുദ്ധിശക്തിയുമുണ്ടെന്ന് തെളിയിക്കുകയായിരുന്നു ഡിങ്കന്റെ പ്രധാന ലക്ഷ്യം. പക്ഷെ കീലേരി അച്ചുവിന് കാര്യങ്ങള്‍ ആദ്യമേ ബോധ്യം ഉണ്ടായിരുന്നു
അങ്ങനെ ഹൈദ്രോസിന് ഡിങ്കന്‍ സര്‍‌വ്വസാധനങ്ങളുടേയും പേരുകള്‍ പടിപ്പിച്ചു. അനന്തരം അവന്‍ മായവികള്‍ക്ക് ആ സാധനങ്ങളെല്ലാം കാണിച്ചുകൊണ്ട് നിങ്ങള്‍ മുമ്പ് വാദിച്ച കാര്യത്തില്‍ യഥാര്‍ത്ഥവാദികളാണെങ്കില്‍ ഇവയുടെ പേരുകള്‍ എന്നോട് പറയുവീന്‍ എന്ന് പറഞ്ഞു. നീ പരിശുദ്ധനാണ്‌. നീ പടിപ്പിച്ചുതന്നതല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്കറിയില്ല. നീ അറിയുന്നവനും, യുക്തിപൂര്‍‌വ്വം പ്രവര്‍ത്തിക്കുന്നവനുമാണ്‌.” (വി-ബാ )
മായവികള്‍ അതില്‍ പരാജയപ്പെട്ടു. അവര്‍ തങ്ങളുടെ അല്പജ്ഞാനം സമ്മതിച്ചു കഴിഞ്ഞു. ഡിങ്കന്റെ അഗാതജ്ഞാനത്തെ അവര്‍ വാഴ്ത്തി. തുടര്‍ന്ന് ഹൈദ്രോസ്നോട് ആ സാധനങ്ങളുടെ പേരുകള്‍ ഓരോന്നായി മായവികള്‍ക്ക് പറഞ്ഞുകൊടുക്കുവാന്‍ ഡിങ്കന്‍ കല്പിച്ചു. ഹൈദ്രോസ് അത് നിഷ്പ്രയാസം പറഞ്ഞു കൊടുക്കുകയുണ്ടായി. ഇത് കേട്ട്മായവികള്‍ അത്ഭുതപരതന്ത്രരായി. അവര്‍ വീണ്ടും ഡിങ്കനെ വാഴ്ത്തി. ഇത്രയും ശ്രേഷ്ഠമായ ഒരു സൃഷ്ടിയെ പടച്ചുണ്ടാക്കിയ സൃഷ്ടാവിനെ അവര്‍ കൃതജ്ഞ‌താപൂര്‍‌വ്വം വന്ദിച്ചു. തങ്ങള്‍ക്കില്ലാത്ത പല കഴിവുകളും ഹൈദ്രോസിന് ഉണ്ടെന്നു അവര്‍ക്ക് ബോദ്ധ്യം വന്നു. തങ്ങള്‍ മുമ്പ് രേഖപ്പെടുത്തിയ തടസ്സവാദത്തില്‍ അവര്‍ ഡിങ്കനോട് മാപ്പു ചോദിച്ചു. എന്നാല്‍ ഡിങ്കന്‍ ഒരു പ്രായശ്ചിത്തം ചെയ്യാനാണ്‌ അവരോടാജ്ഞാപിച്ചത്. അതായത് ഹൈദ്രോസിന് ഒരു സുജൂദ് ചെയ്യാന്‍. ഇതെല്ലാം നടക്കുമ്പോള്‍ കീലേരി അച്ചുവും സ്ഥലത്തുണ്ടായിരുന്നു. അയാളും ആദ്യം തടസ്സവാദം ഉന്നയിച്ച കൂട്ടത്തിലാണ്‌. അത് കാരണം പ്രായശ്ചിത്തം ചെയ്യാന്‍ കീലേരി അച്ചുവും ബാദ്ധ്യസ്ഥനാണ്‌. പക്ഷെ, കീലേരി അച്ചു ആണ്സരിച്ചില്ല. മായവികളെല്ലാം അത് ചെയ്തു. കീലേരി അച്ചു മാത്രം അവിടെ നിന്നും മാറി നിന്ന്
ഇന്ന് മുംബൈയിലെ അറിയപ്പെടുന്ന ബഡാ ഗഡിയാണ് കീലേരി അച്ചു എന്ന ഞാന്‍. കീലേരി എന്ന പേരു കേട്ടാല്‍ ജോലാര്‍പ്പേട്ട് മാത്രമല്ല, മുംബൈ ,ചെന്നൈ, ഡല്‍ഹി, ബംഗ്ലൂര്‍, ദുബായ്, സൗദി അമേരിക്ക ,ബ്രിട്ടന്‍ രാജ്യങ്ങള്‍ മുഴുവന്‍ നിന്നു മുള്ളും. അധോലോഹ നായകനെന്ന് ചില പത്രക്കാരു തെമ്മാടികളെഴുതിപ്പിടിപ്പിക്കാറുണ്ട്. ഞാന്‍ പക്ഷേ വേറേയാണ് വേറെ ലവലാണ് മേയിക്കപ്പു ഇടാന്‍ സമയം കിട്ടാത്ത ഞാന്‍ അതെ കീലേരി കീലേരി അച്ചു
ഹൈദ്രോസിന് സുജ്ജുദ് ചെയ്യണമെന്നു പറഞ്ഞ ഡിങ്കന്‍ എന്നെ ആദ്യമേന്നെ തോല്പിച്ചു... കൂടെവരാമെന്ന് പറഞ്ഞ മയവികള്മേന്നെ തോല്പിച്ചു... തോല്‍വികളേറ്റു വാങ്ങാന്‍ കീലേരി അച്ചുവിന്റെ ജീവിതം ഇനിയും ബാക്കി...'
ചതിയന്‍ കീലേരി അച്ചുവിന്റെ കൊടുംക്രൂരതകളെപ്പറ്റി നിങ്ങള്‍ക്കെന്തറിയാം...
ഇരുമ്പാണി തട്ടി മുളയാണി വച്ച് പൊന്‍കാരം കൊണ്ട് ചുരിക വിളക്കാന്‍ കൊല്ലന് പതിനാറു പണം കൊടുത്തവന്‍ കീലേരി അച്ചു ...
മാറ്റങ്കച്ചുരിക ചോദിച്ചപ്പോള്‍ മറന്നുപോയെന്ന് കളവു പറഞ്ഞവന്‍ കീലേരി അച്ചു ...
അങ്കത്തളര്‍ച്ചയോടെ മടിയില്‍ മയങ്ങിയ വീരന്റെ മാറില്‍ കുത്തുവിളക്കിന്റെ തണ്ടുതാഴ്ത്തി മാറ്റാന്‍കൂട്ടത്തിലേക്ക് ചാടി രക്ഷപ്പെട്ടവന്‍ കീലേരി അച്ചു ...
ഹൈദ്രോസിന് സുജൂദ് ചെയ്യാനായി ഡിങ്കന്‍ മലക്കുകളോട് നാം പറഞ്ഞ സന്ദര്‍ഭം ഹൈദ്രോസിന് സുജ്ജുദ് ചെയ്യാത്തവന്‍ കീലേരി അച്ചു
അത് മൂലം സത്യനിഷേധികളുടെ കൂട്ടത്തില്‍ പെട്ടവനായി തീര്‍ന്നു കീലേരി അച്ചു
ഡിങ്കന്റെ കല്പനയെ ധിക്കരിച്ചു. അങ്ങനെ യുക്തിബോധം കീലേരി അച്ചുവിനെ ശപിക്കപ്പെട്ടവനാക്കി.
ഡിങ്കന്റെ ആജ്ഞ യുക്തിബോധം കൊണ്ട് ഖണ്ഡിച്ച കിലീരി അച്ചു അതോടെ എല്ലാപദവികളും നഷ്ടപ്പെട്ടവനായി.
ഡിങ്കന്‍ പറഞ്ഞു. അവിടെ നിന്നിറങ്ങിപ്പോകൂ. അവിടെ നിനക്ക് അഹങ്കരിക്കാന്‍ അവകാശമില്ല. നീ പുറത്തുപോകണം. നീ നിന്ദ്യരില്‍ പെട്ടവനാണ്‌ തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ കീലേരി അച്ചുവിന്റെ ജന്മം പിന്നെയും ബാക്കി
അനന്തരം കീലേരി അച്ചു തനിക്കു അന്ത്യനാള്‍‌വരെ ജീവിതായുസ്സ് നല്‍‌കണമെന്ന് ഡിങ്കനോട് അപേക്ഷിച്ചു. അവന്റെ പൂര്‍‌വ്വകാലപുണ്യകൃത്യങ്ങളുടെ പ്രതിഫലമെന്നോണം ഡിങ്കന്‍ അവന്റെ ആവശ്യങ്ങള്‍ വകവെച്ചുകൊടുത്തു
സന്തുഷ്ടനായ കീലേരി അച്ചു അപ്പോള്‍ തന്നെ ഡിങ്കനോട് ഇങ്ങിനെ പ്രതിജ്ഞ ചെയ്തു.
യുക്തി ഉപയോഗിച്ച് ജീവിക്കുന്നവര്‍ക്ക് കീലേരി എന്നും കൂടെ ഉണ്ടാവുമെന്ന്
ഹൈദ്രോസിനെ കൊണ്ടാണ്‌ തന്റെ എല്ലാ പദവികളും നഷ്ടപ്പെട്ടതെന്ന് മനസ്സിലാക്കിയ കീലേരി അച്ചു തന്റെ ചതി പ്രയോഗങ്ങളുമായി ഹൈധ്രോസിന്റെ കുട്ടാളികള്‍ക്കിടയില്‍ ഇന്നും സഞ്ചരിക്കുകയാണ്‌. കീലേരി അച്ചുവിന്റെ ചതിപ്രയോഗത്തില്‍ നിന്ന് ഡിങ്കന്‍ നമ്മെ കാത്തു രക്ഷിക്കട്ടെ
കീലേരി അച്ചുവിന്റെ കൊടുംക്രൂരതകള്‍ പിന്നെന്തൊക്കെ പാടിനടക്കുന്നുണ്ട്, പാണര്‍ നിങ്ങളുടെ നാട്ടില്‍...
കീലേരി അച്ചുവിനെ തോല്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ.
കീലെരിയെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക്‌ ആവില്ല മക്കളെ കീലേരി അച്ചു തോറ്റിട്ടുണ്ട് ..ജീവിതത്തില്‍ പല വട്ടം പലരും കീലെരിയെ തോല്‍പ്പിച്ചു . പിന്നെയും പിന്നെയും തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ കീലേരി അച്ചുവിന്‍റെ ജന്മം പിന്നെയും ബാക്കി ..
ഇനി കീലെരിയെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക്‌ ആവില്ല മക്കളേ..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം