കൃസ്ത്യന്‍തീവ്രവാദം

കൃസ്ത്യന്‍തീവ്രവാദം 

***********************



എല്ലാ മത സമുദായങ്ങളിലും പുരോഹിതന്‍മാരിലും ആത്മീയ സ്വാമിമാരിലും ഇവരുടെയൊക്കെ അണികളിലും സ്വന്തം മതമെന്ന തീവ്ര ചിന്തയുള്ള ഒരുപറ്റം ആളുകള്‍ ഉണ്ട് ഈ ചിന്തകളില്‍ ചില ആളുകളില്‍ ഈ ചിന്തയുടെ ഏറ്റ കുറച്ചില്‍ ഉണ്ടന്ന് മാത്രം
കൃസ്ത്യന്‍ സഭകളിലും തീവ്രവാദം നല്ല നിലയില്‍ തന്നെയുണ്ട്‌ ഇവര്‍ പിന്നെ സ്ലോ പോയിസന്‍ ആണെന്ന് മാത്രം ഇസ്ലാം മതക്കാരെ പോലെയും പിന്നെ തീവ്ര ഹിന്ദുക്കളെ പോലെയും ഗര്‍ഭം ചുമക്കുന്ന പരിപാടി ഇവരുടെ ഇടയില്‍ കുറവാണ് എന്ന് മാത്രം അത് കൊട്ടി ഘോഷിച്ചു നടത്താറില്ല അത് കൊണ്ടാണ് കൃസ്ത്യന്‍ തീവ്രവാദം ഒരു സ്ലോ പോയിസന്‍ ആണ് എന്ന് പറയുന്നത്
കൃസ്ത്യന്‍ തീവ്രവാദം
-------------------------------------
മറ്റുള്ള മത തീവ്രവാദത്തെ പോലെതന്നെ ക്രിസ്ത്യൻ തീവ്രവാദികളും വിശ്വാസത്തിന്റെ വ്യാഖ്യാന‌ങ്ങളെ മുറുകെപ്പിടിക്കുന്നവരാണ് മാർട്ടിൻ ലൂഥർ നല്ല ഒന്നാന്തരം കൃസ്ത്യന്‍ തീവ്രവാദം കൊണ്ട് നടക്കുന്ന വെക്തിയായിരുന്നു അങ്ങേരുടെ ജൂത വിരോധം എത്രത്തോളം കൃസ്ത്യന്‍ മത വിശ്വാസികളില്‍ ഊര്‍ന്നു ഇറങ്ങിയിട്ടുണ്ടായിരുന്നു എന്നുള്ളത് നമ്മുക്ക് ഒന്ന് പരിശോധിക്കാം അതിനു മുന്പായി തന്നെ ചില കൃസ്ത്യന്‍ ഭീകര സംഘടനകളെ നമ്മുക്ക് പരിചായപ്പെടാം
"കു ക്ലക്സ് ക്ലാൻ"
---------------------------
ക്രിസ്ത്യൻ തീവ്രവാദികളും വിശ്വാസത്തിന്റെ വ്യാഖ്യാന‌ങ്ങളെ മുറുകെപ്പിടിച്ചു നടക്കുന്നവര്‍ തന്നെയാണ് ഇവിടെ ബൈബിളാണ് വിശ്വാസസ്രോതസ്സായി പ്രവർത്തിക്കുന്നത്. ഇത്തരം വിഭാഗങ്ങൾ അതിക്രമങ്ങളും കൊലപാതകവും ന്യായീകരിക്കാൻ പഴയനിയമവും പുതിയനിയമവും ഉദ്ധരിക്കാറുണ്ട്. പുതിയനിയമത്തിൽ പ്രസ്താവിച്ചിട്ടുള്ള "അന്ത്യകാലം" കൊണ്ടുവരാനാണ് ഇവർ ശ്രമിക്കുന്നത്
വിവിധരാജ്യങ്ങളിൽഇവര്‍ പല രീതിയില്‍ പ്രവര്‍ത്തിക്കുന്നു
വടക്കുകിഴക്കൻ ഇന്ത്യയിലെ അതിർത്തി പങ്കിടുന്ന പല സംസ്ഥാനങ്ങളിലും ക്രിസ്ത്യൻ ഭീകരവാദം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്
ത്രിപുര ഇന്ത്യയിൽ നിന്ന് വിഘടിപ്പിക്കണം എന്നാവശ്യപ്പെടുന്ന ഒരു വിഭാഗമാണ് നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര (എൻ.എൽ.എഫ്.ടി.). ഇവർ ക്രിസ്ത്യൻ വിശ്വാസങ്ങളാൽ പ്രേരിതരായാണ് ഭീകരവാദപ്രവൃത്തികളിൽ ഏർപ്പെടുന്നതെന്ന് പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്
2002-ലെ പ്രിവൻഷൻ ഓഫ് ടെററിസം ആക്റ്റനുസരിച്ച് ഈ സംഘടനയെ ഭീകരവാദസംഘടനയായാണ് കണക്കാക്കുന്നത്
ബാപ്റ്റിസ്റ്റ് ചർച്ച് ഓഫ് ത്രിപുര ഈ സംഘടനയ്ക്ക് ആയുധങ്ങളും സാമ്പത്തിക പിന്തുണയും നൽകുന്നുണ്ടെന്നാണ് സംസ്ഥാന ഭരണകൂടം അവകാശപ്പെടുന്നത്
ത്രിപുരയിലെ നോവപാറ ബാപ്റ്റിസ്റ്റ് ചർച്ച് മുഖേന എൻ.എൽ.എഫ്.ടി. സ്ഫോടകവസ്തുക്കൾ കൈവശപ്പെടുത്തിയതായി സംസ്ഥാന സർക്കാരും മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്
മതപരമായ ആഘോഷങ്ങളിലേർപ്പെടുന്ന ഹിന്ദുക്കളെ ഇവർ വധിക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ട്
2001-നുമിടയിൽ ത്രിപുരയിൽ 20-ലധികം ഹിന്ദുക്കളെ ബലപ്രയോഗത്തിലൂടെ ക്രിസ്തുമതത്തിലേയ്ക്കുള്ള മതം മാറ്റത്തെ എതിർത്തതിനാൽ ഇവർ വധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെറ്റിട്ടുണ്ട്എന്ന് പറയപ്പെടുന്നു
സായുധരായ എൻ.എൽ.എഫ്.ടി. ഭീകരവാദികൾ ഈ പ്രദേശത്തുള്ള ഹിന്ദുക്കളെ ബലപ്രയോഗത്തിലൂടെ മതം മാറ്റിയതായും ഹിന്ദുക്കൾ പറയുന്നു.ബലപ്രയോഗത്തിലൂടെയുള്ള ഇത്തരം മതം മാറ്റങ്ങളും അടിച്ചമർത്തലിനായി ചിലപ്പോൾ ബലാത്സംഗം ഒരുപകരണമായി ഉപയോഗിക്കുന്നതും ഇന്ത്യയ്ക്കുപുറത്തുള്ള പണ്ഡിതർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ പ്രതിനിധിയായിരുന്ന ജോൺ ജോസഫ് വടക്കുകിഴക്കൻ മേഖലയിലെ ഭീകരവാദത്തിനായി ലഭിക്കുന്ന വിദേശ സഹായം കേരളത്തിലെ ക്രിസ്ത്യാനികളിലൂടെയാണ് നൽകപ്പെടുന്നതെന്ന് 2000-ൽ പ്രസ്താവിക്കുകയുണ്ടായി
മതങ്ങള്‍ക്ക് ഭീകര മുഖം തന്നെയുണ്ട്‌
നാഗാലാന്റ് ഇന്ത്യയിൽ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഒരു സംസ്ഥാനമാണ്. സർക്കാരിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇവിടെ ധാരാ‌ളം ഭീകരവാദപ്രവർത്തനങ്ങൾ നടന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആദ്യകാലത്ത് നാഷണൽ സോഷ്യലിസ്റ്റ് കൗ‌ൺസിൽ ഓഫ് നാഗാലാന്റ് (എൻ.എസ്.സി.എൻ.) എന്ന സംഘടനയായിരുന്നു ഭീകരവാദത്തിന് ചുക്കാൻ പിടിച്ചിരുന്നത്. തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് കടത്തൽ, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ എന്നിങ്ങനെ പല ഭീകരവാദപ്രവർത്തനങ്ങളിലും ഇവർ ഏർപ്പെട്ടിരു‌‌ന്നു.പ്രകൃതിയെ ആരാധിക്കുന്ന നാഗാ വിഭാഗങ്ങളെ ബലപ്രയോഗത്തിലൂടെ ക്രിസ്ത്യാനികളാക്കുക എന്നത് ഈ സംഘടനയുടെ പ്രഖ്യാപിതലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി ഇവർ മതപരമായ അക്രമങ്ങളിലേർപ്പെട്ടിട്ടുണ്ട്. ഒരു വിശാല നാഗാലാന്റ് രൂപീകരിക്കുക ഇവരുടെ മറ്റൊരു ലക്ഷ്യമാണ്. സമീപ സംസ്ഥാനങ്ങളിലെ ക്രിസ്ത്യാനികളല്ലാത്തവരെ എൻ.എസ്.സി.എൻ. ബലപ്രയോഗത്തിലൂടെ മതം മാറ്റുന്നതായി ഇടയ്ക്കിടെ റിപ്പോർട്ടുകൾ വരാറുണ്ട്
അക്രമത്തിലൂടെ ഭീതി പരത്തി വെളുത്ത വർഗക്കാരായ അമേരിക്കക്കാരുടെ താത്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ അമേരിക്കൻ ഐക്യനാടുകളിൽ രൂപം കൊണ്ട പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ സംഘടനകളുടെ പേരാണ് കു ക്ലക്സ് ക്ലാൻ.
അമേരിക്കൻ ഐക്യനാടുകളുടെ ദക്ഷിണ സംസ്ഥാനങ്ങളിൽ പിറവിയെടുത്ത ഈ സംഘടനകളിൽ ആദ്യത്തേത് പിന്നീടു ദേശീയ സംഘടനയായി വളർന്നു. ആഫ്രിക്കൻ അമേരിക്കക്കാർ , ജൂതർ മറ്റു ന്യൂന പക്ഷങ്ങൾ എന്നിവരെ പീഡിപിക്കുവാൻ അക്രമം , ഭീകര പ്രവർത്തനം കൊലപാതകം എന്നീ മാർഗങ്ങൾ ഈ കു ക്ലക്സ് ക്ലാൻ ഉപയോഗിച്ചിരുന്നു
1865 ഇൽ ടെനീസ്സിയിലാണ് ഈ സംഘടന പിറവിയെടുത്തത്. കോൺഫെഡറേഷൻ ആർമ്മിയിലെ ആറ് ചെറുപ്പക്കാരായ സ്കോട്ടിഷ്- ഐറിഷ് വെറ്ററൻസ് ചേർന്നാണ് ഈ സംഘടനയ്ക്ക് രൂപം നൽകിയത്. അമേരിക്കൻ അഭ്യന്തര യുദ്ധത്തിനു ശേഷം വെള്ളക്കാരന്റെ അധീശത്വം തിരിച്ചു ഉറപ്പിക്കുക എന്നതായിരുന്നു ലക്‌ഷ്യം.
തോക്കിന്റെ കാഞ്ചിവലിക്കുന്ന ശബ്ദം.അതാണ് കു ക്ലക്സ് ക്ലാൻ (K.K.K). അമേരിക്കൻ ജനതയെ പേടിയിലാഴ്ത്തിയ പേരാണിത്. ഒന്നിലധികം സംഘടനകൾ ഇപ്പേരിലറിയപ്പെട്ടിരുന്നു
ഭീകര, വിധ്വംസക പ്രവർത്തനങ്ങളായിരുന്നു ഈ സംഘടനകളുടെ ചെയ്തികൾ. അതായത് ഫാസിസമായിരുന്നു സംഘടനയുടെ മുഖമുദ്ര. 1868 ഇൽ 1300 റിപ്പബ്ലിക്കൻ വോട്ടർമാരെ കൊലപ്പെടുത്തിയതുൾപ്പെടെ നൂറു കണക്കിനു ഭീകരപ്രവർത്തനങ്ങൾ കു ക്ലക്സ് ക്ലാൻ നടത്തിയിട്ടുണ്ട്
കത്തുന്ന മരക്കുരിശാണ് ക്ലാനിന്റെ ചിഹ്നം. രണ്ടാം ക്ലാനിന്റെ സ്ഥാപകനായ വില്യം ജെ സിമ്മോൻസ് ആണ് ഇതിന്റെ ഉപജ്ഞാതാവ്
1915-ൽ ഇന്ത്യാനയിൽ ആണ് രണ്ടാം ക്ലാൻ നിലവിൽ വരുന്നത്. ജൂതവിരുദ്ധ നിലപാടായിരുന്നു ഇതിന്. 1920 ആയപ്പോഴേക്കും 40 ലക്ഷം പേർ അംഗമായിരുന്ന കു ക്ലക്സ് ക്ലാൻ 1930-കളിൽ ക്ഷയിച്ചു. തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തോടെ ക്ലാൻ വീണ്ടും സജീവമായി. അഡോൾഫ് ഹിറ്റ്ലറായിരുന്നു സംഘടനയുടെ ആരാധനാപുരുഷൻ. നാസിസം തത്ത്വശാസ്ത്രവും. തീവ്ര വലതുപക്ഷ ആശയങ്ങളെ സ്വീകരിച്ചുപോരുന്ന ഈ സംഘടനയ്ക്ക് അമേരിക്കയിൽ 2005-ഓടെ ഇന്ത്യാനയിൽ 158 ചാപ്റ്ററുകളിലായി 3000 അംഗങ്ങൾ നിലവിൽ ഉണ്ടായിരുന്നു
തീവ്ര ചിന്തയുള്ള ലൂഥറെ പിന്തുടർന്ന് പതിനാറാം നൂറ്റാണ്ടിൽ ജർമ്മനിയിലും സ്കാന്റിനേവിയൻ രാഷ്ട്രങ്ങളിലും സുവിശേഷാധിഷ്ഠിത ലൂഥറൻ സഭകൾ നിലവില്‍ വന്നു
പതിനാറാം നൂറ്റാണ്ടിൽ ജർമ്മനിയിൽ ജീവിച്ചിരുന്ന പുരോഹിതനും ദൈവശാസ്ത്രജ്ഞനും സർവകലാശാലാദ്ധ്യാപകനും സഭാനവീകർത്താവുമായിരുന്നു മാർട്ടിൻ ലൂഥർ. പ്രൊട്ടസ്റ്റന്റ് സഭകളുടെ ഉത്ഭവത്തിന് കാരണമായ ഇദ്ദേഹത്തിന്റെ ചിന്തകൾ പാശ്ചാത്യക്രിസ്തീയതയുടേയും, പാശ്ചാത്യ സംസ്കാരത്തിന്റെ തന്നെയും ഗതിയെ മാറ്റിമറിച്ചിരുന്നു ഹിറ്റലര്‍ക്ക് ജൂത വിരോധത്തിനു പ്രചോദനം ഉണ്ടായ വെക്തികളില്‍ ഒരാള്‍ ആണ് മാർട്ടിൻ ലൂഥർ
ഒരു ജർമ്മൻ ദേശീയവാദി കൂടി ആയിരുന്ന ലൂഥർ, ആരാധനയിലും മതപ്രബോധനങ്ങളിലും ലത്തീനിനു പകരം തദ്ദേശീയമായ ഭാഷകളുടെ ഉപയോഗത്തെ പ്രോൽസാഹിപ്പിക്കുകയും ബൈബിളിനെ ജർമ്മൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു കൃസ്ത്യന്‍ സഭയിലെ ഒരു ലഹളക്കാരന്‍ കുടിയിരുന്നു ഇങ്ങേര്‍
അവസാനകാലത്ത് ലൂഥർ ജൂതരേക്കുറിച്ചെഴുതിയ കാര്യങ്ങൾ വിവാദപരമായിരുന്നു. ജൂതന്മാരുടെ ഭവനങ്ങൾ നശിപ്പിക്കണമെന്നും സിനഗോഗുകൾ കത്തിച്ച്‌കളയണമെന്നും സമ്പാദ്യം കണ്ടുകെട്ടണമെന്നും സ്വാതന്ത്ര്യം പരിമിതമാക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഈ പ്രസ്താവനകൾ നാത്സികൾ 1933–45 കാലയളവിൽ അവരുടെ യഹൂദവിരുദ്ധ പ്രചാരണത്തിൽ ഉപയോഗിച്ചിരുന്നു
മരിക്കുന്നതിനു മൂന്നു വർഷം മുൻപ് 1543-ൽ പ്രസിദ്ധീകരിച്ച രണ്ടു കൃതികളിൽ ലൂഥറുടെ യഹൂദവിരോധം പൂർത്തീകരണത്തിലെത്തി നിൽക്കുന്നതു കാണാം. "യഹൂദരും അവരുടെ നുണകളും", "വിശുദ്ധനാമവും യേശുവിന്റെ വംശചരിത്രവും" എന്നിവയാണ് ആ കൃതികൾ
യഹൂദർ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത അല്ലാതായിരിക്കുന്നെന്നും "സാത്താന്റെ ജനത"-യാണ് അവരെന്നും അദ്ദേഹം വാദിച്ചു. യഹൂദർക്കെതിരെ അദ്ദേഹം ഉപയോഗിച്ചത് അക്രമസ്വഭാവമുള്ള വഷളൻ ഭാഷ ആയിരുന്നു. സിനഗോഗുകൾക്കു തീവയ്ക്കുക, യഹൂദരുടെ പ്രാർത്ഥനാഗ്രന്ഥങ്ങൾ നശിപ്പിക്കുക, റബൈമാരെ പ്രബോധനങ്ങൾ നടത്താൻ അനുവദിക്കാതിരിക്കുക, യഹൂദരുടെ വസ്തുക്കളും പണവും പിടിച്ചെടുക്കുക, വീടുകൾ ഇടിച്ചുനിരത്തുക എന്നീ നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടു വച്ചു. "വിഷം നിറഞ്ഞ ഈ പുഴുക്കളെ" എന്നത്തേക്കുമായി അടിമകളാക്കുകയോ ബഹിഷ്കരിക്കുകയോ ചെയ്യാൻ ഇതല്ലാതെ വഴിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം."അവരെ കൊല്ലാതിരിക്കുമ്പോൾ നാം തെറ്റുചെയ്യുന്നു" എന്ന ലൂഥറുടെ പ്രസ്താവന, കൊലപാതകത്തിന് അനുമതി നൽകലായി എന്ന് റോബർട്ട് മൈക്കൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറ്റുള്ളവരെ കപടദൈവങ്ങളിലേക്കു നയിക്കുന്നവർക്കായി, ബൈബിളിലെ നിയമാവർത്തനപ്പുസ്തകം 13-ആം അദ്ധ്യായത്തിൽ മോശ നിർദ്ദേശിക്കുന്ന "നിശിതദയ"-യുടെ(sharp mercy) നീതിയെയാണ് ഈ നിർദ്ദേശങ്ങൾ അനുസ്മരിപ്പിച്ചത്. ഒരു ലൂഥറൻ പ്രബോധകൻ ലൂഥറുടെ നിർദ്ദേശങ്ങൾ ഉദ്ധരിച്ച്, യഹൂദരെ കൊലചെയ്യാൻ ആഹ്വാനം ചെയ്തതിനെ തുടർന്ന് സ്ട്രാസ്ബർഗ് നഗരത്തിലെ അധികാരികൾക്ക് ഈ യഹൂദവിരുദ്ധരചനകൾക്ക് വിലക്ക് ഏർപ്പെടുത്തേണ്ടി വരുക പോലും ചെയ്തു. ഇക്കാര്യത്തിൽ ലൂഥറുടെ സ്വാധീനം അദ്ദേഹത്തിന്റെ കാലശേഷവും നിലനിന്നു. 1580-കളിലുടനീളം ജർമ്മനിയിലെ പല ലൂഥറൻ പ്രവിശ്യകളിലും യഹൂദവിരുദ്ധലഹളകൾ പൊട്ടിപ്പുറപ്പെടുകയും യഹൂദർ ബഹിഷ്കൃതരാവുകയും ചെയ്തു
മരിക്കുന്നതിനു മൂന്നു ദിവസം മുൻപ്, ജന്മസ്ഥലമായ ഏസ്ലെബനിൽ ലൂഥർ നടത്തിയ അന്ത്യപ്രഭാഷണം തീവ്രമായ യഹൂദവിരോധം നിറഞ്ഞതായിരുന്നു."മർക്കടമുഷ്ടിക്കാരായ യഹൂദരെ" ജർമ്മൻ ഭൂമിയിൽ നിന്ന് തുരത്തേണ്ടതിന്റെ അടിയന്തരമായ ആവശ്യകതയെക്കുറിച്ച് കേൾവിക്കാരെ ബോദ്ധ്യപ്പെടുത്താനാണ് ആ പ്രഭാഷണം അദ്ദേഹം പൂർണ്ണമായും വിനിയോഗിച്ചതെന്ന്, യഹൂദവിരുദ്ധതയുടേയും ജൂതഹത്യകളുടെയും ചരിത്രകാരനായ ലിയോൺ പോളിയാക്കോവ് പറയുന്നു. വിദ്വേഷപ്രചരണവും, പലിശവാങ്ങലും അവസാനിപ്പിച്ച് ക്രിസ്ത്യാനികളാകാൻ തയ്യാറാകാത്ത യഹൂദന്മാരെയെല്ലാം അടിമുടി പിഴുതെറിയാനുള്ള" തീചിതറുന്ന ആഹ്വാനത്തോടെയാണ് ആ പ്രഭാഷണം സമാപിച്ചതെന്ന് ജെയിംസ് മക്കിന്നനും പറയുന്നു.അവർക്കു നേരേ ക്രിസ്തീയമായ സ്നേഹം പ്രകടിപ്പിക്കാനും അവരുടെ പരിവർത്തനത്തിനായി പ്രാർത്ഥിക്കാനും നാം ആഗ്രഹിക്കുന്നു", എങ്കിലും അവർ "നമ്മുടെ പൊതുശത്രുക്കളാണ് ... നമ്മെയൊന്നായി കൊന്നൊടുക്കാൻ കഴിയുമായിരുന്നെങ്കിൽ അവർ സന്തോഷപൂർവം അതു ചെയ്യുമായിരുന്നു...." എന്നിങ്ങനെ പോയി ആ പ്രഭാഷണം
ലൂഥറുടെ യഹൂദവിരുദ്ധമനോഭാവം നവീകരണത്തെ തുടർന്നു വന്ന നൂറ്റാണ്ടുകളെ സ്വാധീനിച്ചെന്നും, ആധുനികകാലത്തെ വംശീയസ്വഭാവമുള്ള യഹൂദവിരുദ്ധതയിൽ പ്രൊട്ടസ്റ്റന്റുകളുടെ യഹൂദവിരുദ്ധതയുടെ പിന്തുടർച്ച കാണാമെന്നുമുള്ള വിശ്വാസം ഇന്നു പ്രബലമാണ് ലൂഥറുടെ യഹൂദവിരുദ്ധവാദങ്ങൾ ജർമ്മനിയിൽ യഹൂദവിരോധത്തിന്റെ വളർച്ചയെ ഗണ്യമായി സഹായിച്ചു. 1930/40-കളിൽ, യഹൂദർക്കെതിരായ നാത്സി ആക്രമണത്തിന്റെ താത്ത്വികസ്രോതസ്സുകളിലൊന്ന് ലൂഥറുടെ യഹൂദവിരുദ്ധരചനകൾ ആയിരുന്നു .നാത്സി നേതാവും രഹസ്യപ്പോലീസ് മേധാവിയും ആയിരുന്ന ഹീൻറിച്ച് ഹിംലർ, യഹൂദർക്കെതിരായുള്ള ലൂഥറുടെ രചനകളേയും പ്രഭാഷണങ്ങളേയും കുറിച്ച് 1940-ൽ അംഗീകാരപൂർവം തന്നെ എഴുതുകയുണ്ടായി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം