പോസ്റ്റുകള്‍

ഓഗസ്റ്റ്, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കേരളവും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളും

ഇമേജ്
സ്വയം സന്യാസപരിവേഷം ചാർത്തുകയും ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും നിരവധി വഞ്ചനാക്കുറ്റങ്ങളിൽ അറസ്റ്റിലാകുകയും ചെയ്ത സന്തോഷ് മാധവൻ എന്നസ്വാമിയെ കുറിച്ച് കേരളാ ജനത മറന്നു കാണില്ല  സെറാഫിൻ എഡ്വിൻ എന്ന മറുനാടൻ മലയാളി വനിത നൽകിയ പണാപഹരണ കേസുമായി ബന്ധപ്പെട്ട് കേരളാ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തുടക്കം . പിന്നെ ഈ സ്വാമിയുടെ കഥകള്‍ പുറം ലോകം അറിയുന്നത് പ്രായപൂര്‍ത്തിയാകാത്ത പന്ത്രണ്ടോളം പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി. നീല ചിത്ര നിര്‍മ്മാണം നിരോധിക്കപ്പെട്ട വസ്തുക്കള്‍ (മയക്ക് മരുന്ന്, പുലിത്തോല്‍) കൈവശം വെച്ചു.ഭക്തരില്‍ നിന്നും പണം തട്ടിയെടുത്തു.ദുബായില്‍ ഒരു വ്യവസായിയുടെ കയ്യില്‍ നിന്നും പണംതട്ടിയെടുത്തതിന്റെ പേരില്‍ ഇന്റര്‍പോളിന്റീ നോട്ടപുള്ളിയില്‍ നിന്നും തുടങ്ങിയ അന്നെഷണം എത്തിച്ചത് പ്രായപൂര്‍ത്തിയാകാത്ത ഏഴിലേറെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയിതു എന്നുള്ളതായിരുന്നു.  40 ലക്ഷം രൂപ തട്ടിച്ചെന്ന് കാണിച്ച് ദുബായിലുള്ള ബിസിനസുകാരി സെറഫിൻ എഡ്വിൻ സന്തോഷ് മാധവന് എതിരെ 2008 മേയ്‌ 11, കേരള പോലീസിന്‌ പരാതി നൽകി. പരാതി പൊലീസിന് ഇമെയിലിലൂടെയാണ് കിട്ടിയത്. ഇതിൻറെ അടിസ്ഥാനത്തിൽ പൊലീസ് അന

ലഹരിയുടെ പുതുവഴികൾ തേടുന്ന യുവതലമുറയുടെ യാത്രകള്‍

ഇമേജ്
ലഹരിയുടെ പുതുവഴികൾ തേടുന്ന യാത്രയില്‍ പരിജയപെട്ട ഒന്നാണ് മാജിക് കൂണുകള്‍.  കേരളത്തിലെ പുതിയ യുവതലമുറ  കൂണില്‍ കിറുങ്ങി നടക്കുന്നു എന്നുള്ള കാര്യം എത്രപേര്‍ക്ക് അറിയാം.    മാജിക് മഷ്‌റൂം എന്നറിയപ്പെടുന്ന കൂണുകള്‍ ആണ്  യുവത്വത്തിന് ലഹരി പകരുന്നത്.   മദ്യത്തില്‍ നിന്നും, കഞ്ചാവില്‍ നിന്നും, ലഹരിഗുളികകളില്‍ ലഭിക്കുന്നതില്‍ കുടുതല്‍  ലഹരി ഈ കൂണുകളില്‍ നിന്നും ലഭിക്കുന്നതിനായിട്ടാണ് യുവാക്കള്‍ ഇത്തരം കൂണുകള്‍തേടി പോകുന്നത്ഇത് കഴിച്ചാല്‍ വാസനയോ മറ്റോ ഒന്നും ഉണ്ടാവില്ല എന്ന് മാത്രമല്ല  പത്തു മണിക്കൂര്‍ നേരം ആനന്ദ ലഹരിയിലായി പോകുന്നു എന്നതാണ് യുവാകളില്‍  ഇതിന്‍റെ ആവുശ്യകത വര്‍ദ്ധിക്കുന്നത്‌.  അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഏജന്റ്മാര്‍ വഴിയാണ് മാജിക് മഷ്‌റൂം എത്തുന്നത്. സ്‌കൂള്‍, കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് മാജിക് മഷ്‌റൂമിന്റെ വില്‍പ്പന. വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് മാജിക് മഷ്‌റൂമിന്റെ പ്രധാന ആവശ്യക്കാര്‍. കൊടൈക്കനാലില്‍ ഈ കൂന്‍ കൃഷി ധാരാളമായി ഉണ്ട് എന്നാണ് അറിയാന്‍ സാധിച്ചത്  അവിടെ  നിന്നുമാണ്  കേരളത്തിലേക്ക് ഈ സാധനം വരുന്നത്.   തേന്‍, ചോക്ലേറ്റ്

ആരാണ് രാജ്യ സ്നേഹി

ഇമേജ്
    സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഓരോ വെക്തിയും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളില്‍ ഒന്നാണ് ഇവിടെ എഴുതാന്‍ പോകുന്നത് ഇതില്‍ ആരാണ് രാജ്യസ്നേഹി ആരാണ് രാജ്യദ്രോഹികള്‍ എന്നുള്ളത് നിങ്ങള്‍ തിരഞ്ഞടുക്കുക ദേശ സ്നേഹത്തിന്‍റെ അളവുകോല്‍ തീരുമാനിക്കുന്നത്‌ ഇപ്പോള്‍ സംഘ പരിവാര്‍ നാഗപുരില്‍ നിന്നാണല്ലോ അതുകൊണ്ട് ചില വസ്തുതകള്‍ പറയാം "ഭഗത് സിംഗ്" ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിപ്ലവകാരികളിലൊരാളായിരുന്നു ഭഗത് സിംഗ് ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച വിപ്ലവകാരിയാണ് ഈ പോരാളി. ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ ലാഹോർ ഗൂഢാലോചനക്കേസിൽ അദ്ദേഹം പോലീസിനു കീഴടങ്ങി.പോലീസിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളുണ്ടായിരുന്നുവെങ്കിലും തങ്ങളുടെ ആശയങ്ങളും ലക്ഷ്യങ്ങളും ബ്രിട്ടീഷ് അധികാരികൾ തിരിച്ചറിയട്ടെ എന്നു കരുതിയാണ് ഭഗത് സിംഗും കൂട്ടരും പോലീസിനു കീഴടങ്ങിയത്. ജയിലിൽ എല്ലാ തടവുകാർക്കും ഒരേ പരിഗണന ലഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഭഗത് സിംഗ് 63 ദിവസത്തെ നിരാഹാരസമരം നടത്തി.ജയിലിൽ രാഷ്ട്രീയ തടവുകാരോ

പപ്പായ ഒരു ചെറിയ മീനല്ല

ഇമേജ്
കേരളത്തിൽ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ എന്നാല്‍ പപ്പായാ ഒരു ചെറിയ മീനല്ല കേട്ടോ . മലയാളത്തിൽത്തന്നെ കപ്പളം, കപ്പളങ്ങ, ഓമയ്ക്ക, കപ്പക്കാ, കൊപ്പക്കാ, കർമൂസ്, കർമത്തി എന്നിങ്ങനെ പലപേരുകളിൽ ഈ ചെറുവൃക്ഷവും അതിന്‍റെ ഫലവും അറിയപ്പെടുന്നു.  എല്ലാ സമയത്തും പഴം തരുന്ന പപ്പായ വീട്ടു വളപ്പില്‍ കൃഷി ചെയ്യാനും വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനും യോജിച്ച വിളയാണ്. വിപണനം അറിഞ്ഞു കൃഷി ചെയിതാല്‍ ഏതൊരു കൃഷിയും വിജയിക്കും. ഒന്നില്‍ മാത്രമായി തിരിഞ്ഞു കൊണ്ടുള്ള കൃഷി ഏറ്റവും കുടുതല്‍ സാമ്പത്തിക നഷ്ട്ടം ഉണ്ടാക്കുകയും കൃഷിയില്‍ നിന്നും പിന്തിരിയാന്‍ അത് പ്രേരിപ്പിക്കുകയും ചെയ്യും.  അതുകൊണ്ട് ഒരേ സമയം തന്നെ പല വിളകള്‍ക്കും നാം സ്ഥലം കണ്ടത്തി കൊണ്ടാവണം കൃഷിയെ സമീപിക്കാന്‍.       ഇവിടെ ഞാന്‍ ഇപ്പോള്‍ പറയാന്‍ പോകുന്നത് കേരളത്തില്‍ കാണാത്തതും എന്നാല്‍ കേരളത്തിന്‌ പുറത്തു കാണുന്നതുമായി  കൃഷിയാണ് പപ്പായ. വളരെയധികം വിപണി സാധ്യതയുള്ള ഒരു മേഖലകുടിയാണ് പപ്പായാ കൃഷി ഇത് കൊണ്ട് സാമ്പത്തിക നേട്ടവും മാനസികോല്ലാസവും നമുക്ക് ഒരു പോലെ തരുന്നു.വീട്ടാവുശ്യങ്ങള്‍കുള്ള പപ്പായ കൃഷി തന്നെ നല്ല വിപണി സാധ്

ഊദു കൃഷി

ഇമേജ്
        അകില് മണക്കണ അറയില്........വര്‍ണ്ണ തുകില് ഞോറിഞ്ഞിവള്‍ ഇരിക്കിന് ........ ഈ വരികള്‍ കേള്‍ക്കുമ്പോള്‍ പലര്‍ക്കും അറിയില്ല എന്താണ് ഈ അകില് എന്നത് അതെ ഈ അകിലിനെയാണ് നാം അറബിയിൽ ഊദ് എന്നും പറയുന്നത് ഒന്നുതൊട്ടാൽ മതി, രണ്ടുദിവസം കഴിഞ്ഞാലും സുഗന്ധം പോവില്ല. അത്രമേൽ വിശിഷ്ടമാണ് ഊദ്. ഊദു കൃഷി എങ്ങനെയാണ് എന്നുള്ളത് ഒന്ന് നോക്കാം ലോകത്തില്‍ എവിടെയക്കെയാണ് ഈ കൃഷി ഉള്ളത് എന്നും ഇന്ത്യയില്‍ എവിടെയൊക്കെ ഉണ്ട് എന്നും നമ്മുക്ക് പരിശോധിക്കാം.   പണ്ടത്തെ പേര്‍ഷ്യയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏതൊരു മലയാളിയുടെയും ഉള്ളില്‍ ഓടിമറിയുക കിലോമീറ്ററു... Read more at: http://www.madhyamam.com/lifestyle/fitness/oudh-and-attar/2016/dec/16/236969     ഊദ്‌ എന്നാൽ ചന്ദനം തന്നെയാണെന്നും ചന്ദനത്തിന്റെ അറബി വാക്കാണ് ഊദ്‌ എന്ന് തെറ്റിദ്ധരിക്ക പെട്ടവരും ഉണ്ടാകും. യഥാർത്ഥത്തിൽ ഊദ്‌ എന്നത്‌ ഇന്ത്യയിലെ ആസ്സാമിലും കമ്പോഡിയയിലും ഭൂട്ടാനിലും കാണപ്പെടുന്ന ഒരു തരം മരമാണ്.  ഊദു  പലതരത്തിൽ കാണപ്പെടുന്നു എങ്കിലും, സാധാരണയായി കറുത്ത അകിലാണ്‌ ഔഷധങ്ങൾക്കായി കൂടുതലായും ഉപയോഗിക്കുന്നത്. ഇത് ക