എന്താണ് സ്വതന്ത്ര ചിന്ത

എന്താണ് സ്വതന്ത്ര ചിന്ത

--------------------------------------

സ്വതന്ത്ര ചിന്ത ഉണ്ട് എന്നു കരുതിയാൽ സർവ്വവ്യാപിയായ ദൈവികശക്തിക്ക് വ്യക്തികളുടെ ഇച്ഛയിലോ തീരുമാനത്തിലോ പൂർണ്ണ നിയന്ത്രണമില്ല എന്നു കരുതേണ്ടി വരും
സ്വതന്ത്ര ഇച്ഛ ഇല്ല എന്നു കരുതിയാൽ ഒരാൾ ചെയ്യുന്ന കുറ്റങ്ങൾക്ക് അയാൾ ഉത്തരവാദിയാണെന്ന് കരുതാൻ കഴിയാതാവും
എല്ലാ ചെയ്തികളും സംഭവങ്ങളും ദൈവത്തിന്റെ ഇച്ഛാനുസരണം ആണ് എന്നാണു എങ്കില്‍ അതിനു സ്വതന്ത്ര ചിന്ത എന്ന് പറയാന്‍ കഴിയില്ല
മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ച് അതുയർത്തുന്ന ചോദ്യങ്ങളും അവക്ക് തിട്ടമായ ഉത്തരമൊന്നും തരാതെയുള്ള ഗ്രന്ഥങ്ങളുടെ സമാപ്തിയും കൊണ്ട് മതങ്ങള്‍ ഏറെ കാലമായി സ്വതന്ത്ര ചിന്ത മനുഷ്യന് നല്‍കി എന്ന് പറയുന്നു
ഒരു ചെറിയ ഉദാഹരണത്തോടെ ഇത് അവസാനിപ്പിക്കാം
രണ്ടു കുതിരവണ്ടിയിൽ സവാരിചെയ്യുന്ന രണ്ടു തരത്തിലുള്ള വ്യക്തികളാണ് താരതമ്യത്തിനു നിദാനം. ഒരാൾ കടിഞ്ഞാൺ കൈയിൽ പിടിച്ചിട്ടുണ്ടെങ്കിലും ഉറക്കമാണ്. അയാളുടെ യാത്രയെക്കുറിച്ച് അയാൾ ബോധവാനല്ല. പരിചയംമൂലം കുതിര നിർദിഷ്ടമാർഗ്ഗത്തിലൂടെ പോകുന്നു.
രണ്ടാമൻ കുതിരയുടെ ഗതിയെ (തന്റെ യാത്രയെ) അനുനിമിഷം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. ഈ രണ്ടു സവാരിക്കാർക്കും ഒരുവിധത്തിൽ ബോധം അവകാശപ്പെടാമെങ്കിലും ഇതിൽ രണ്ടാമനു മാത്രമേ ഉള്ളു കാര്യബോധം അയാള്‍ ബോധപൂർവം ഒരു പ്രവൃത്തിയിൽ മുഴുകിയിരിക്കുന്ന വ്യക്തിയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ശാസ്ത്രീയമായോ അതിഭൌതികമായോ മനുഷ്യനെ മനസ്സിലാക്കുക സാധ്യമല്ലെന്നും അവൻ ചിന്തിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന വ്യക്തിയാണെന്നും സ്വതന്ത്രനാണെന്നും അതുകൊണ്ടുതന്നെ സ്വതന്ത്ര ചിന്തയെ കുറിച്ച് ദൈവത്തിന് മുന്‍കുട്ടി എല്ലാമറിയുന്നു എന്ന് പറയുന്നത് തന്നെ മഹാ വിഡ്ഢിത്തമാണ് ഗ്രന്ഥം കയ്യില്‍ കൊടുത്തു നിനക്ക് ഞാന്‍ചിന്തിക്കാനുള്ള സ്വാതന്ത്ര്യം തന്നു എന്ന് പറയുന്നത് തന്നെ ദൈവത്തിന്‍റെ കഴിവ്കേടായി വരുന്നു മുകളില്‍ പറഞ്ഞ ഒന്നാമത്തെ വെക്തി അതില്‍ പെടുന്നു
മനുഷ്യൻ ജീവിക്കുന്നതിനു മുൻപ് അവനെ സംബന്ധിക്കുന്ന യാതൊരു സത്തയുമില്ല; യാതൊരർഥവുമില്ല. മനുഷ്യപ്രകൃതിയെക്കുറിച്ചോ മനുഷ്യൻ എന്തായിത്തീരുമെന്നതിനെക്കുറിച്ചോ മുൻകൂട്ടി ഒന്നും വിധിക്കുക സാധ്യമല്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം