പോസ്റ്റുകള്‍

ഏപ്രിൽ, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കറുത്ത വസ്ത്രത്തിന്റെ ഉത്ഭവം

ഇമേജ്
ഈ കഥയും ഇതിലെ കഥാപാത്രങ്ങളും മരിച്ചവരെ ജീവിച്ചിരിക്കുന്നവരോ ആരുമായി തന്നെ യാതൊരുവിധ ബന്ധവുമില്ല എന്ന് അറിയിച്ചു കൊള്ളുന്നു ------------------------------------------------------------------------------- പണ്ട് പണ്ട് വളരെ കാലം മുന്‍പേ ഞങ്ങളുടെ നാട്ടില്‍ ഒരു ആസാമി ഉണ്ടായിരുന്നു   ഈ ആസാമി സ്വല്‍പ്പം ചെപ്പടി വിദ്യയും മന്ത്രതന്ത്ര വശങ്ങളൊക്കെ കൈകാര്യം ചെയ്യുന്ന വെക്തിയായിരുന്നു ആവുശ്യത്തിനും അനാവുശ്യത്തിനും ദൈവത്തിന്റെ വചനങ്ങള്‍ ആണ് എന്ന് പറഞ്ഞു ഓരോ വിട്‌വായിത്വം ഉരുവിടല്‍ ഇങ്ങേരുടെ ഒരു തൊഴിലായിരുന്നു അത് ആളുകള്‍ വിശ്വസിക്കാന്‍ വേണ്ടി അങ്ങേര്‍ ആളുകള്‍ക്കിടയില്‍ ഞാന്‍ വളരെ സത്യ സന്ധത കാണിക്കുന്ന വെക്തിയാണ് എന്ന് അറിയിക്കാന്‍ വേണ്ടിയും  പല ഉടായിപ്പുകളും ആസാമി നടത്താറുണ്ടായിരുന്നു  അത് കൊണ്ട് ഞാന്‍ പറയുന്നതെ നിങ്ങള്‍ അനുസരിക്കാവു എന്നെ നിങ്ങള്‍ അങ്ങേ അറ്റം ബഹുമാനിക്കണം എന്റെ പേര് കേള്‍ക്കുമ്പോള്‍ എനിക്ക് വേണ്ടി അനുഗ്രഹത്തിന് പ്രാര്‍ത്തിക്കണം എന്നൊക്കെ ഇയാള്‍ പറയുമായിരുന്നു . അങ്ങനെ ഈ ആസാമി സമുഹത്തില്‍ ഒരു വലിയ ചര്‍ച്ച വിഷയമായി മാറി ആസാമിക്ക് ആണെങ്കില്‍ ഭാര്യമാരുടെ എണ്ണം പതിന

സര്‍പ്പാരാധന എന്ന സര്‍പ്പകോപം

ഇമേജ്
ഒരു പറ്റം ആളുകള്‍ പാമ്പിനെ ദൈവമായി കണക്കാക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്നു അത് പോലെ തന്നെയാണ് ചില നാട്ടിന്‍ പുറത്തുള്ള ബഹു മത വിശ്വസികള്‍ കൊണ്ട് നടക്കുന്ന ഒരു വിശ്വാസമാണ് പാമ്പിന്‍പക അതായത് ഒരു പാമ്പിനെ നമ്മള്‍ ദ്രോഹം ഏല്‍പ്പിച്ചു വിട്ടാല്‍ ആ പാമ്പ് വീണ്ടും വന്ന് ദ്രോഹം ഏല്‍പ്പിച്ച വെക്തിയെ കടിക്കുകയും ആവെക്തി മരിക്കുകയും ചെയിതാല്‍ പിന്നെ സര്‍പ്പ ദോഷം എന്ന് പറഞ്ഞു വീടുകള്‍ ഒഴിയുകയും മറ്റും ചെയുന്നതും പുജകളും മറ്റും ചെയ്യുന്നതും കാണാം അത് പോലെ തന്നെയാണ് സര്‍പ്പം ശപ്പിക്കും എന്നൊക്കെ പറയുന്നതും കാണാം ഇതിലെന്തന്കിലും വാസ്തവം ഉണ്ടോ എന്നുള്ളത് നമ്മുക്ക് നോക്കാം പഴയ കല മനുഷ്യ ചരിത്രം ഒന്ന് കണ്ണോടിച്ചു പോവാം സര്‍പ്പം അഥവാ പാമ്പ് ദൈവമാകുന്ന കഥകള്‍ കാണാം പണ്ട് കാലങ്ങളിലും ഇപ്പോഴും പാമ്പിനെ ദൈവമായി കണക്കാക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്ന ആളുകളെ നമ്മുക്ക് കാണാം .പ്രാചീനകലം മുതൽ ലോകത്ത് പലയിടങ്ങളിലും ഈ സമ്പ്രദായം നിലനിന്നിരുന്നു. ഇതിൽ പുരാവൃത്തപരമോ മതപരമോ ആയ ദേവത/പ്രതീകം ആയിട്ടാണ് നാഗത്തെ മതങ്ങള്‍ കല്പിച്ചിട്ടുള്ളത്. തനിക്ക് കീഴടങ്ങുകയും നിയന്ത്രിക്കുകയും ച

അഫ്ക്കാന്‍ ഒരു ഉള്‍കാഴ്ച

ഇമേജ്
രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം 1945 കളുടെ മദ്ധ്യം മുതൽ 1990കളുടെ തുടക്കം വരെ അമേരിക്കന്‍ ഐക്യനാടുകളും സോവിയറ്റ് യുണിയനും തമ്മില്‍  ഇടയ്ക്ക് നിലനിന്നിരുന്ന വിദ്വേഷവും സംഘർഷവും മത്സരവും  മൂലം ഉടലെടുത്ത യുദ്ധസമാനമായ അവസ്ഥയാണ് ശീതയുദ്ധം   രണ്ടാം ലോക മഹായുദ്ധത്തിനു  ശേഷം, ജോര്‍ജു ഓര്‍വല്‍  ട്രിബ്യൂൺ മാസികയിൽ 1945-ന് എഴുതിയ ആറ്റം ബോ‌ബും നിങ്ങളും എന്ന പ്രബന്ധത്തിലാണ് ശീതയുദ്ധം എന്ന പ്രയോഗം ആദ്യമായി ഉപയോഗിച്ചത്. സോവിയറ്റ് യുണിയനും  പാശ്ചാത്യ ശക്തികൾക്കും ഇടയിൽ നിലനിന്നിരുന്ന സൈദ്ധാന്തികപോരാട്ടം എന്നാണ് ഓർവെൽ ഈ യുദ്ധസമാനമായ അവസ്ഥയെ വിശേഷിപ്പിച്ചത്.ഈ ശീതയുദ്ധം ഒരുപറ്റംജനതയുടെ കണ്ണ്നീര് കൊണ്ടും രക്തംപുരണ്ട ജീവിതവുമായി ഇന്നും തുടരുന്നു അതെ അഫ്ക്കാന്‍ ജനതയുടെ വറ്റാത്ത കണ്ണുനീരും നിലക്കാത്ത രക്തവും കൊണ്ട് ഇന്നും മണ്ണ് പുരളുന്ന മാംസങ്ങള്‍ . അഫ്ക്കാനിലെ മാര്‍ക്കിസ്റ്റ് സർക്കാരിനെ പിന്തുണച്ചുകൊണ്ട് സോവിയറ്റ് യുണിയനുമെതിരെ  സർക്കാർ വിരുദ്ധരായിരുന്ന ഇസ്ലാമിക പ്രധിരോധ കക്ഷികള്‍ ആയ മുജാഹിധീനും  തമ്മിൽ ഒരു ദശകത്തോളം നീണ്ടുനിന്ന യുദ്ധമാണ് സോവിയറ്റ്അഫ്ക്കാന്‍യുദ്ധം. സോവിയറ്റ് യൂനിയനും അമേരിക്

അങ്ങേനെയാണ് ഞാന്‍ ഹിന്ദുവായത് ഒപ്പം കഴുതയും

ഇമേജ്
എനിക്ക് ആറു വയസ്സുള്ളപ്പോള്‍ ഞാന്‍ ഒരു പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥി ആയിരുന്നു. ഒരു ദിവസം എന്റെ അദ്ധ്യാപകന്‍ ഗോപാലപ്പിള്ള സാര്‍ ക്ലാസ്സില്‍ വന്നു. ''ക്രിസ്ത്യാനികള്‍ എല്ലാം എണീറ്റ്‌ നില്‍ക്കട്ടെ '' എന്ന് പറഞ്ഞു അപ്പോള്‍ പീറ്റര്‍ എണീക്കുന്നത് കണ്ട് ഞാനും എണീറ്റ് നിന്നു . ക്രിസ്ത്യാനി എന്ന് പറഞ്ഞാല്‍ ആരാണെന്ന് എനിക്ക് അറിവില്ലായിരുന്നു. ഞാന്‍ ഏറ്റവും സ്നേഹിച്ചിരുന്നത് പീറ്ററിനെയാണ്' അതുകൊണ്ടാണ് ഞാന്‍ അവനൊപ്പം എണീറ്റത് . എന്നാല്‍ ഗോപാലപ്പിള്ളസാര്‍ അല്പം പരുഷമായി എന്നെ നോക്കിയിട്ട് ഇരിക്കാന്‍ പറഞ്ഞു.കാര്യം മനസിലാകാതെ ഞാന്‍ ബെഞ്ചില്‍ ഇരുന്നു. പിന്നെ അദ്ധേഹം '' മുസ്ലിങ്ങള്‍ എണീറ്റ്‌ നില്ക്കൂ '' എന്ന് പറഞ്ഞു അപ്പോഴും ഞാന്‍ എണീറ്റ് നിന്നു. സുലൈമാന്‍കുട്ടിയും മീരാന്‍കുട്ടിയും എണീറ്റത് കൊണ്ടാണ് ഞാനും എണീറ്റ് നിന്നത്. എന്റെ പേരിന്റെ കൂടെയും 'കുട്ടിയെന്ന്' ഉണ്ടായിരുന്നു ഇപ്രാവിശ്യം ഗോപാലപ്പിള്ളസാര്‍ ശരിക്കും ക്രൂദ്ധനായി എന്നോട് കടുപ്പിച്ച് പറഞ്ഞു 'ഇരിക്കടാ അവിടെ '. ''ഇനി ഹിന്ദുക്കള്‍ എണീക്കട്ടെ..'' സാറ് ആജ്ഞ

വെട്ടി മുറിക്കപ്പെട്ട മുറിവുകള്‍

ഇമേജ്
വെട്ടി മുറിക്കപ്പെട്ട മുറിവുകള്‍ ഇന്നും ഉണങ്ങാതെയും വേദനയായും ഒരു ജനതയുടെ വറ്റാത്ത കണ്ണുനീര്‍ ആയും ജീവിതം തള്ളി നീക്കുന്ന ഒരു ജനത അതെ ഇന്ത്യയെയും പാകിസ്ഥാനെയും തുണ്ടം കഷണമായി മുറിക്കപ്പെട്ട നാളുകളിലേക്ക് ഒരു യാത്ര പോകാം  "ഇനിയും ഉണങ്ങാത്ത മുറിവുകള്‍"  ഇപ്പോഴും എപ്പോഴും  വര്‍ഗീയ ധ്രുവീകരണം നടത്തി ഭരണം കയ്യാളുക എന്നുള്ളത് ഫാസിസത്തിന്റെയും വര്‍ഗിയതയുടെയും  മുഖ മുദ്രയാണല്ലോ അത് കൊണ്ട് ആ വിഷയത്തിലേക്ക്  കുടുതല്‍ കടക്കുന്നില്ല .ഇനിയും വെട്ടി മുറിക്കാന്‍ വേണ്ടി വാള്‍ എടുത്ത് ഇറങ്ങുന്നവര്‍ക്ക് വേണ്ടി ചരിത്രമെന്നത് അവ്യക്തത നിറഞ്ഞ ഭൂതകാലത്തിന്റെ നേര്‍രേഖയും ആവര്‍ത്തനം അതിന്റെ നിയോഗവുമാണ് , നായകനും പ്രതിനായകനും എന്നിങ്ങനെ രണ്ട് ചേരിയായി വിഭജിക്കപ്പെടാതെ ചരിത്രത്തില്‍ വ്യക്തികള്‍ നില നില്‍ക്കുന്നില്ല . അത് ചരിത്രത്തിന്റെ നിയതമായ ബാധ്യതയുമാണ് .പല ചരിത്രങ്ങളും കൂട്ടിവായിച്ചാല്‍ വില്ലന്മാര്‍ നായകരാകുകയും നായകര്‍ വില്ലന്മാരാകുകയും ചെയ്യുന്ന വസ്തുതകള്‍ ഉണ്ടാവാറുമുണ്ട് . അത് കൊണ്ട് തന്നെ  ഇന്ത്യാ പാക് വിഭജനം എവിടെ നിന്ന്എന്നുള്ളത് ഒരു ചരിത്ര വിശകലനം . ഇതില്‍ ആരുടേയും ഭാഗം പി