നവ യുഗ സലഫികള്‍ കേരളത്തിലും ഇന്ത്യയിലും എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്

!!സുക്ഷിച്ചാല്‍ ദുഖിക്കേണ്ടേ!!

***************************************

നവ യുഗ സലഫികള്‍ കേരളത്തിലും ഇന്ത്യയിലും എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് ?

----------------------------------------------------------------------------------------------
ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്ന ഏതൊരു മതാപിതാകള്‍ക്കും ഇപ്പോള്‍ പ്രായപുര്‍ത്തിയായ സ്വന്തം മക്കളുടെ കാര്യത്തില്‍ അതിയായ രീതിയിലുള്ള വലിയ ആധിയാണ് കാണുന്നത് കാരണം എന്താന്നുവച്ചാ സ്വന്തം മക്കളുടെ നടപ്പും അവരുടെ ജോലിയെ കുറിച്ചല്ല അവരുടെ സംഘടനാ പ്രവര്‍ത്തന മേഘലയെ കുറിച്ചും അവരുടെ ഇപ്പോഴുള്ള അധിയായ ഭക്തിയെ കുറിച്ചുമാണ് ഇവര്‍ക്ക് ആധി
ഏതാനും ആഴ്ചകള്‍ക്കുമുമ്പ്, കൗണ്‍സലറായ എന്റെ സുഹൃത്തിന് ഗള്‍ഫില്‍ നിന്ന് ഒരു കാള്‍ വന്നു. ബിരുദ വിദ്യാര്‍ത്ഥിയായ തന്റെ മകന് അടിയന്തിര കൗണ്‍സലിങ്ങ് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആ കോള്‍. കുസാറ്റില്‍ ബി ടെക്കിന് പഠിച്ചുകൊണ്ടിരിക്കുന്ന മകന്‍ പഠനം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണത്രേ. അടുത്ത കാലത്തായി മതാവേശം മൂത്ത് ഒരു തരം ഉന്മാദ ലക്ഷണങ്ങള്‍ കാണിക്കുന്ന അവന്‍ പഠനം അവസാനിപ്പിക്കാനുള്ള കാരണമായി പറയുന്നത്, പെണ്‍കുട്ടികള്‍ കൂടി പഠിക്കുന്ന കാമ്പസില്‍ തനിക്ക് തുടരാനാവില്ല എന്നാണ്. പെണ്‍കുട്ടികള്‍ പഠിക്കുന്ന സമ്മിശ്ര സ്ഥാപനത്തില്‍ പഠിക്കുന്നത് മതം അനുവദിക്കുന്നില്ലെന്നും ആ സാഹചര്യം തന്റെ വിശ്വാസത്തിന് കളങ്കമുണ്ടാക്കുമെന്നുമാണ് ആ വിദ്യാര്‍ത്ഥിയുടെ വാദം
സലഫ് എന്നത് കൊണ്ടർത്ഥമാക്കുന്നത് മുഹമ്മദ്‌ നബി മുതലുള്ള ആദ്യത്തെ മൂന്ന് തലമുറയെയാണ്.ഖുർ‌ആനിനെയും സുന്നത്തിനെയും മുഹമ്മദിന്റെ അനുയായികളായ ആദ്യതലമുറക്കാർ മനസ്സിലാക്കിയതുപോലെ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയുമാണ് ഞങ്ങൾ എന്ന് സലഫികൾ സ്വയം പറയുന്നു
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ അന്തമായ മൂടുറച്ചുകൊണ്ടിരിക്കുന്ന മുസ്ലിം സമുഹത്തിലെ പ്രത്യേക വിശ്വാസി വിഭാഗത്തിന്റെ വിചിത്രമായ രീതിയില്‍ ഉള്ള പ്രവര്‍ത്തനം വളരെയധികം തന്നെ യുവ ചെരുപ്പാക്കാര്‍ക്കിടയിലും അത് പോലെ സ്ത്രീ ജനങ്ങളിലും കാണുന്നു
ഞാന്‍ മത വിശ്വാസിയല്ല എന്നുള്ളത് എന്‍റെ നാട്ടില്‍ പൊതുവേയുള്ള പാട്ടാണ് അത് കൊണ്ട് തന്നെ എന്നെ കാണുമ്പോഴും മറ്റും പല ആളുകളിലും ചില മുറുമുറുപ്പുകള്‍ ഉണ്ടാവാറുണ്ട് ഞാന്‍ അതൊന്നും വലിയ കാര്യമായി എടുക്കാറില്ല . എന്നാല്‍ നാട്ടിലുള്ള ഒരു പറ്റം ചെറുപ്പക്കാര്‍ അവരുടെ പെരുമാറ്റങ്ങള്‍ക്കും ഡ്രസ്സിങ്ങിലും വലിയ തരത്തിലുള്ള പരിണാമങ്ങള്‍ സംഭവിക്കുന്നു ഇതില്‍ ബി ടെക്ക് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, സ്ത്രീകളിലും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി വിദ്യാര്‍ഥിനികളില്‍ പോലും ഈ വലിയ മാറ്റം കാണുന്നു എന്നുള്ളത് വലിയ ആശങ്ക ഉളവാക്കുന്നു അത് എത്രത്തോളമെന്നാല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലും മിക്‌സഡ് സ്‌കൂളില്‍ ചേരാന്‍ വിസമ്മതിക്കുന്ന തരത്തില്‍ കാര്യങ്ങളിലേക്ക് നീങ്ങുന്നു
പല ഭാഗങ്ങളിലും യുവതീയുവാക്കളുടെ വേഷത്തില്‍ പോലും പെട്ടെന്നൊരു മാറ്റം സംഭവിച്ചിരുന്നു. നീണ്ട താടിയും മുട്ടിനു താഴെ അവസാനിക്കുന്ന പാന്റ്‌സും ജൂബയും തൊപ്പിയുമണിയുന്ന ചെറുപ്പക്കാരും മുഖംമുടി പര്‍ദ (നിഖാബ് ) ധരിക്കുന്ന യുവതികളും പെരുകി വരികയാണ്. വീട്ടില്‍ നിന്നും പുറത്തു പോകുമ്പോള്‍ ആറാം ക്ലാസുകാരി ഇടുന്നതും പര്‍ധ കേരളത്തില്‍ എന്നുമുതലാണ് സ്ത്രീകള്‍ പര്‍ധ ധരിക്കാന്‍ തുടങ്ങിയത് എന്നുള്ളത് വേറെ കാര്യം . വേഷമാറ്റത്തിന് അവര്‍ക്കുള്ള ന്യായം, മതം മറ്റുമതവിശ്വാസികളുടെ വേഷം അണിയാന്‍ അനുവദിക്കുന്നില്ലെന്നാണ്. സ്ത്രീകള്‍ മുഖം മറയ്ക്കല്‍ മതപരമായ നിര്‍ബന്ധമാണെന്നാണ്. ഒരു പ്രമുഖ മുസ്ലിം പത്രത്തില്‍ ഒന്നു രണ്ട് വര്‍ഷം മുമ്പ് ഒരു വിവാഹപരസ്യം ശ്രദ്ധയില്‍ പെട്ടു പറഞ്ഞുവത്രേ അല്ലാതെയും മൌലവിമാര്‍ ക്ലാസുകളില്‍ പറഞ്ഞു കൊണ്ടിരിക്കുന്നതും മറ്റുമൊക്കെ ധാരാളം .
ഇതൊക്കെ കണ്ടിട്ടാവണം ഇപ്പോള്‍ എപി ഇകെ സുന്നികളും ഇതുപോലെ പെണ്ണുങ്ങള്‍ക്ക്‌ ക്ലാസ് തുടങ്ങിയിരിക്കുന്നു അറുപതു കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരുമൊക്കെ ഇതില്‍ സജീവമായി പങ്കെടുക്കുന്നു.
വിദ്യാസമ്പന്നയായ യുവാക്കള്‍ താടി നീട്ടി വളര്‍ത്തുകയും പാന്‍സ് ഞെരിയാണി വരെ മാത്രം ഇറക്കി ശരിക്കും ഒരു ഭീകര ജീവി പോലെയാണ് ഇപ്പോഴുള്ള നടപ്പ്.
ബുദ്ധി ഉറക്കാത്ത ചെറിയ കുട്ടികള്‍ മുതല്‍ തുടങ്ങുന്ന മദ്രസാ പഠനം . വിഷയങ്ങള്‍ അന്നും ഇന്നും ഒരുപോലെ മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയാത്ത വിധമാണ് ഉള്ളതും വലിയ ആളുകള്‍ ആയാല്‍ പോലും ഇത് തുടര്‍ന്ന് കൊണ്ടിരിക്കണം രോഗിക്ക് ക്ഷീണം ഉണ്ടാവാതിരിക്കാന്‍ ഗ്ലുകോസ് കൊടുക്കുന്ന പോലെ എന്നും എപ്പോഴും കൊടുക്കണം ഈ മത പഠനം ഇല്ലങ്കില്‍ മതം വിശ്വാസം പുര്‍ണ്ണമാവില്ല അതായത് പുട്ടിനു തേങ്ങ ഇടുംബോലെ ഇതങ്ങനെ കൊടുത്തു മനുഷ്യ മനസിനെ തീവ്ര ചിന്തയിലേക്ക് നയിക്കുകയല്ലാതെ വേറെ എന്ത് ഗുണമാണ് ഈ സമുഹത്തിന് ഇവര്‍ നല്‍ക്കുന്നത്
രാത്രിയും പകലും വലിയവര്‍ക്കും ചെരിയവര്‍ക്കുമുള്ള മത പഠനക്ലാസുകള്‍ മഴക്കാലത്ത് തവളകള്‍ പെരുകും പോലെ പൊന്തിവരുന്നു
വിചിത്രമായ ഈ വിശ്വാസപകര്‍ച്ച നവസലഫിസത്തില്‍ നിന്ന് കടന്നുവരുന്നതാണ്. വളരെ നിശ്ശബ്ദമായി എന്നാല്‍ അതിയാഥാസ്ഥികമായി കേരള മുസ്ലിങ്ങള്‍ക്കിടയില്‍ വേരൂന്നിക്കൊണ്ടിരിക്കുന്ന ഈ തീവ്ര സലഫികള്‍. വിപ്ലവകരവും പുരോഗമനകാരുമാണ് എന്ന് സ്വയം പറയപ്പെടുന്ന കേരള മുസ്ലിങ്ങളെ പ്രേരിപ്പിച്ച മുജാഹിദ് പ്രസ്ഥാനത്തിനകത്ത് നിന്നാണ് ഉരുവം കൊണ്ടത് എന്നതാണ് വലിയ വസ്തുത ആരും മറക്കരുതേ ജമാഅത്തെ ഇസ്ലാമിയും ഇതിന്‍റെയൊക്കെ ഭാഗമായി ഒരുതിരിഞ്ഞു നില്‍ക്കുന്നു
വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെയും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെയും കെ എം സീതിസാഹിബിന്റെയുമൊക്കെ പിന്‍ഗാമികളായി, രാഷ്ട്രീയ, സാമൂഹിക, മത, വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളിലെല്ലാം വിപ്ലവം സൃഷ്ടിച്ച നവോത്ഥാന നായകരില്‍ നിന്നാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ രൂപം കൊണ്ടത്. പൗരോഹിത്യത്തെ ചോദ്യം ചെയ്തും യാഥാസ്ഥിതികതയെ വെല്ലുവിളിച്ചും മസ്ലിംങ്ങള്‍ക്കിടയിലെ പുരോഗമന സാന്നിധ്യമായി മുജാഹിദ് പ്രസ്ഥാനം നിലകൊണ്ടു. ആധുനിക വിദ്യാഭ്യാസത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും അവര്‍ പ്രോത്സാഹനം നല്‍കി. സ്‌കൂളുകളും കോളേജുകളും മതപാഠശാലകളും സ്ഥാപിച്ചു. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഭാഗമായി നില്‍ക്കാന്‍ അവര്‍ ആഹ്വാനം ചെയ്തമത നേതാക്കളുടെ ഇപ്പോള്‍ ഉള്ള സംഘടനകള്‍ ചെയ്യുന്നത് എന്താണ് എന്ന് ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും
ഇസ്ലാമിലെ പരിഷ്‌കരണ പ്രസ്ഥാനം എന്നറിയപ്പെട്ട മുജാഹിദ് പ്രസ്ഥാനം എന്നാല്‍ പില്‍ക്കാലത്ത് അല്‍പ്പാല്‍പമായി ഗള്‍ഫ് സലഫിസത്തിന്റെ സ്വാധീന വലയത്തില്‍ അകപ്പെട്ട് പോയി മത തീവ്ര ചിന്തയുള്ള ഒരു സമുഹത്തെ വാര്‍ത്തെടുക്കുന്ന തിരക്കിലാണ് അതിനു വേണ്ടി ഇവര്‍ ഇപ്പോള്‍ ചെയ്യുന്നത് ഖുര്‍ആന്‍ ശാസ്ത്രവും ,ആധുനിക സയന്‍സും ഇസ്ലാമും, ഖുര്‍ആനും നാസയും പിന്നെ എബ്രോയോളാജിയും മറ്റുമൊക്കെ സ്വന്തം കിത്താബില്‍ ഉണ്ട് എന്നും കിത്താബില്‍ പറയാത്ത ഒരു ശാസ്ത്രസത്യവുമില്ല എന്ന് വരെ കാച്ചി വിടുന്നു ഇതിലൊക്കെ എത്രത്തോളം യാഥാര്‍ത്ഥ്യം ഉള്‍കൊള്ളുന്നു എന്നുള്ളത് പരിശോധിക്കാതെ പുതിയ തലമുറ ഇയ്യാം പാറ്റകളെ പോലെ ഇവരിലേക്ക് ആകര്‍ഷിക്കുകയും സ്വന്തം ജീവിതം പൊഴിക്കുകയും ചെയ്യുന്നു
സലഫി മെത്തഡോളജി (മന്‍ഹജ്) അനുസരിച്ച, മുജാഹിദ് പ്രസ്ഥാനം പിന്തുടരുന്ന പുരോഗമന പക്ഷം ആദര്‍ശത്തില്‍ നിന്നുള്ള വ്യതിയാനമായി ഗള്‍ഫ് സലഫികള്‍ പ്രചരിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ അവിടെയുള്ള സലഫി സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മലയാളികളില്‍ ഒരു വിഭാഗം കേരളത്തില്‍ സലഫിവത്കരണത്തിന്റെ വക്താക്കളായി
മതത്തിന്റെ ആദിമ വിശുദ്ധി നിലനിര്‍ത്തണമെന്ന വാദത്തെയാണ് സാമാന്യമായി സലഫിസം കൊണ്ടുദ്ദേശിക്കുന്നത്. ഇസ്ലാമിന്റെ മൗലിക വിശ്വാസത്തിലോ, കര്‍മ്മാനുഷ്ഠാനങ്ങളിലോ, വിശുദ്ധ ഖുര്‍ ആനും നബിയുടെ അദ്ധ്യാപനങ്ങള്‍ക്കും നിരക്കാത്ത യാതൊന്നും കൂട്ടിച്ചേര്‍ക്കരുതെന്ന് സലഫികള്‍ വാദിക്കുന്നു
ഒരു ബഹുസ്വര സാമൂഹ്യക്രമവുമായി ചേര്‍ന്ന് പോകാന്‍ തീവ്രസലഫിസം അനുവദിക്കുന്നില്ല. ഏറ്റവും അപകടം പിടിച്ചത്, മറ്റ് മതസ്ഥരുമായി പാരസ്പര്യത്തോടെ ജീവിക്കുന്നതിനെ വിലക്കുന്ന നിലപാടുകളാണ്. മറ്റുള്ളവരുടെ ആഘോഷങ്ങളില്‍ ആശംസ അര്‍പ്പിക്കുന്നതും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതും മതവിരുദ്ധമായി ഇവര്‍ കാണുന്നു പരക്കെ പുറത്തു പറയില്ലങ്കിലും ഉള്‍ ഗ്രുപ്പുകള്‍ സജീവമായി ഇതില്‍ ഇടപെടുന്നു . തീവ്ര സുന്നികളും ഇതേ പാത പിന്തുടര്‍ന്ന് വരുന്നു എന്നുള്ളതും ആശാവാഹമായി വരുന്നു
സാകീര്‍ നായിക്കും, എം എം അക്ബര്‍, അതുപോലെ പല ഇസ്ലാമിക മൌലവി പണ്ഡിതന്മാരും ഇതുപോലുള്ള യുവാ നായകരെ സൃഷ്ട്ടിക്കുന്ന തിരക്കിലാണ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം