നബിയുടെ പേരില്‍ എന്തിനു സ്വലാത്ത്

എന്തായിരുന്നു പ്രശനം ? ആരൊക്കെയായിരുന്നു പ്രശനം മുഹമ്മദിന്റെ തലമുറയെ തന്നെ മുരടിപ്പിച്ചു കൊന്നത് എന്തിനു വേണ്ടി
-----------------------------------------------------------------------------------------



അബ്ദുല്ല(റ)യിൽ നിന്ന്‌ നിവേദനം: നബി(സ) പറയുന്നത്‌ അദ്ദേഹം കേട്ടിട്ടുണ്ട്‌. എന്റെ പേരിൽവല്ലവനും സ്വലാത്ത്‌ ചൊല്ലിയാൽ അല്ലാഹു അവനെ പത്ത്‌ പ്രാവശ്യം അനുഗ്രഹിക്കും. (മുസ്ലിം)
ഇബ്നുമസ്‌ഊടി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പ്രഖ്യാപിച്ചു: അന്ത്യദിനത്തിൽ ജനങ്ങളിൽനിന്ന്‌ എന്നോട്‌ ഏറ്റവും അടുത്തവൻ എന്റെ പേരിൽ ഏറ്റവും കൂടുതൽ സ്വലാത്ത്ചൊല്ലിയവനാണ്‌. (തിർമിദി
ഇത്
അത്തഹിയ്യാത്തും സ്വലാത്തും
എല്ലാ കാണിക്കകളും അനുഗ്രഹീതങ്ങളായ എല്ലാ കാര്യങ്ങളും എല്ലാ നിസ്കാരങ്ങളും എല്ലാ സല്‍കര്‍മങ്ങളും അല്ലാഹുവിന്നുള്ളതാകുന്നു. അല്ലയോ നബിയെ! അല്ലാഹുവിന്‍റെ രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും അങ്ങയുടെ മേല്‍ ഉണ്ടായിരിക്കട്ടെ. അല്ലാഹുവിന്‍റെ സദ്‌വൃത്തരായ ഇതെല്ലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു ഒഴികെ ഒരു ആരാദ്യനും ഇല്ലെന്നും മുഹമ്മദ്‌(സ) അല്ലാഹുവിന്‍റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ, മുഹമ്മദ് നബിയുടെ മേല്‍ നീ കാരുണ്യം വര്‍ഷിക്കേണമേ!
അല്ലാഹുവേ, ഈ ലോകത്തുള്ളവരില്‍ വെച്ച് ഇബ്രാഹിം നബിയുടെയും കുടുബത്തിന്‍റെയും മേല്‍ നീ കാരുണ്യവും അനുഗ്രഹവും വര്‍ഷിപ്പിച്ചത് പോലെ മുഹമ്മദ് നബി(സ) യുടെയും കുടുബത്തിന്‍റെയും മേല്‍ നീ കാരുണ്യവും അനുഗ്രഹവും വര്‍ഷിക്കേണമേ. തീര്‍ച്ചയായും നീ സ്തുത്യര്‍ഹനും പരമോന്നതനുമാണല്ലോ.
അബുഹുമൈദിസാഇദി നിവേദനം: അവര്‍ (നബിയോട് ) ചോദിച്ചു: റസൂലേ, അങ്ങേക്ക് ഞങ്ങള്‍ എങ്ങനെയാണ് സ്വലാത്ത് ചൊല്ലേണ്ടത്?’ നബി പറഞ്ഞു: ‘അല്ലാഹുവേ, ഇബ്രാഹീമിന്‍റെ കുടുംബത്തിന് നീ ഗുണം ചെയ്തത് പോലെ മുഹമ്മദിനും അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ക്കും, സന്തതികള്‍ക്കും നീ ഗുണം ചൊരിയേണമേ. ഇബ്രാഹീമിന്‍റെ കുടുംബത്തിന് നീ അനുഗ്രഹം ചെയ്തത് പോലെ മുഹമ്മദിനും അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ക്കും, സന്തതികള്‍ക്കും നീ അനുഗ്രഹം ചൊരിയേണമേ. നിശ്ചയമായും നീ സ്തുത്യനും മഹാനുമത്രേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 4, ഹദീസ്‌ നമ്പര്‍ 69 (407)
ഈ പ്രാർത്ഥന അന്നത്തെ സഹാബാക്കളെല്ലാം മുഹമ്മദ് ജീവിച്ചിരുന്നപ്പോളും മരണശേഷവും ആവർത്തിച്ച് ആവർത്തിച്ച് തേടിക്കൊണ്ടിരുന്നതാണ്..ഇന്നത്തെ കോടാനുകോടി മുസ്ലിമീങ്ങളും ആവർത്തിച്ച് കൊണ്ടിരിക്കുന്നു..എന്നിട്ടും പടച്ചോൻ അത് മുഖവുരക്കെടുത്തില്ല എന്നാണ് പിൽകാലത്ത് അതായത് മുഹമ്മദിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ കുടുംബത്തോട് സഹാബാക്കൾ എന്നറിയപ്പെടുന്നവർ സഹചാരികൾ ചെയ്ത് കൂട്ടിയ അക്രമങ്ങളിൽ നിന്നും മനസ്സിലാവുന്നത്..പടച്ചവൻ മുഹമ്മദിന്റെ കുടുംബത്തോട് എന്തോ പ്രതികാരബുദ്ദിയോട് കൂടി കരുക്കൾ നീക്കിയതായി ചരിത്രം (ഹദീസുകൾ )വിളിച്ച് പറയുന്നു...
ഇസ്ലാമിന്‍റെ ആദ്യകാല ചരിത്രം നാം പരിശോധിച്ചാല്‍, മുഹമ്മദ്‌ മരിച്ച്‌ ഏറെ കഴിയുന്നതിനു മുന്‍പ്‌ തന്നെ മുഹമ്മദിന്‍റെ വംശത്തെയും ഭൂമിയില്‍ നിന്ന് വേരോടെ പിഴുതു കളയാന്‍ അന്നത്തെ മുസ്ലീങ്ങള്‍ പരിശ്രമിച്ചിരുന്നു എന്ന സത്യം നമുക്ക്‌ മനസ്സിലാക്കാന്‍ സാധിക്കും. മുഹമ്മദിന്‍റെ പുത്രന്മാര്‍ എല്ലാം ശൈശവപ്രായത്തില്‍ തന്നെ മൃതിയടഞ്ഞിരുന്നു. പെണ്‍മക്കളില്‍ ഫാത്തിമ എന്ന ഒരാളൊഴിച്ച് ബാക്കിയെല്ലാവരും മുഹമ്മദിന്‍റെ ജീവിതകാലത്ത് തന്നെ മരണമടയുകയും ചെയ്തു...ഫാത്തിമയും അവരുടെ ഇരുപത്തിയൊമ്പതാമത്തെ വയസ്സിൽ മരണപ്പെട്ടു..വീടിനകത്തിട്ട് തീയിട്ട് കൊന്നതാണെന്നും പറയപ്പെടുന്നു..മുഹമ്മദിന്റെ പേരക്കുട്ടി ഹുസൈനും കൊല്ലപ്പെട്ടു..അദ്ദേഹത്തിന്റെ തലയറുത്ത് അന്നത്തെ മുസ്ലീങ്ങൾ അതിൽ വടി കൊണ്ട് കുത്തികളിച്ചു..ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെയും കുടുംബത്തെയും ഉപരോദത്തിലാക്കി..മുഹമ്മദിന്‍റെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രാര്‍ത്ഥന കഴിഞ്ഞതിനു ശേഷം വന്ന് മുഹമ്മദിന്‍റെ കുടുംബാംഗങ്ങളെ വെട്ടിക്കൊല്ലുകയും ചെയ്യാൻ മുഹമ്മദിന്റെ അനുയായികൾക്ക് സാധിച്ചു..
ഈ സ്വലാത്ത് അനുയായികളെ കൊണ്ട് ചൊല്ലിക്കാൻ മുഹമ്മദ് ഒരുപാട് വാഗ്ദാനങ്ങൾ നൽകിയതായും ചരിത്രത്തിൽ കാണാം..ചൊല്ലുന്നവർക്ക് പടച്ചോന്റെ ഭാഗത്ത് നിന്നും ഇഹത്തിലും പരത്തിലും ഒരുപാട് ഗുണങ്ങളും നൽകും..പക്ഷെ മുഹമ്മദിനും കുടുംബത്തിനും അത് കൊണ്ട് യാതൊരു ഗുണവും പടച്ചോൻ നൽകിയില്ലെന്ന് മാത്രം.
ഇതിൽ നി ന്നൊക്കെ എന്താണ് മനസ്സിലാക്കേണ്ടത്..പടച്ചവൻ ഈ ദുആക്ക് സ്വലാത്തിന് ഉത്തരം നൽകിയെന്നോ ഇല്ലെന്നോ..ഇനിയും ഉത്തരം നൽകുമെന്നോ ?മുഹമ്മദിന്റെ കുടുംബത്തോട് കാണിച്ചത് നീതിയോ അനീതിയോ ?ഈ സ്വലാത്തുകൾക്ക് എന്ത് പ്രസക്തിയാണ് അന്നും ഇന്നുമുള്ളത് ?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം