ഭീഷണിയിലെ മക്കാ വിജയം

ഭീഷണിയിലെ മക്കാ വിജയം

--------------------------------------------



ഇസ്ലാം സമാധാനത്തിന്‍റെ വെള്ളരി പ്രാവുകള്‍ ഉയര്‍ന്നു പറക്കുന്ന മതം
***************************************************************************
ഇബ്നുഖയ്യിം പറയുന്നു: അതൊരു മഹത്തായ വിജയമാണ്. അതുവഴി അല്ലാഹു തന്റെ മതത്തിന്റേയും പ്രവാചകന്റേയും തന്റെ സൈന്യത്തിന്റേയും കക്ഷിയുടേയും യശസ്സുയര്‍ത്തുകയും സര്‍വലോകത്തിനും മാര്‍ഗദര്‍ശകമായ നാടിന്റെയും വീടിന്റെയും ആധിപത്യം അവിശ്വാസികളുടെ കരങ്ങളില്‍നിന്ന് മോചിപ്പിക്കുകയും ചെയ്തു. അത് മണ്ണിലും വിണ്ണിലും സന്തുഷ്ടി പകര്‍ന്നു. മനുഷ്യര്‍ കൂട്ടങ്ങളായി ഇസ്ലാം ആശ്ളേഷിക്കുകയും അതുവഴി ഭൂമുഖം പ്രകാശമാനമാവുകയും ചെയ്തു.
അതെ ഇതൊരു മഹത്തായ വിജയം തന്നെയാണ് പുറത്തിറങ്ങിയാല്‍ തലകൊയ്യും എന്നുള്ള വിളംബരം നടത്തി മതത്തെയും മുഹമ്മദിനെയും അള്ളാഹുവിനെയും രക്ഷിച്ച ചരിത്രം വിളമ്പുന്ന സമാധാനത്തിന്‍റെ വെള്ളരി പ്രാവുകള്‍ പറക്കുന്ന മതം
ജീവിക്കാന്‍ അനുവദിക്കാന്‍ വേണ്ടി അബൂസുഫ്യാന്‍ മദീനയിലേക്ക്
------------------------------------------------------------------------------------
ക്വുറൈശികള്‍ സന്ധി പുതുക്കാനായി എത്തുമെന്ന് നേരത്തെത്തന്നെ മുഹമ്മദു അനുയായികളോട് അറിയിച്ചിരുന്നു. തീരുമാനമനുസരിച്ച് അബൂസുഫ്യാന്‍ പുറപ്പെട്ടു. വഴിയില്‍വെച്ച് മദീനയില്‍നിന്ന് മടങ്ങുകയായിരുന്ന ബുദൈലിനെ അസ്ഫാനില്‍വെച്ച് അബൂസുഫ്യാന്‍ കണ്ട് മുട്ടി. അബുസുഫ്യാന്‍: എവിടെനിന്ന് വരുന്നു ബുദൈല്‍. മുഹമ്മദിന്റെ യുടെ അടുക്കല്‍ നിന്ന് വരികയാണെന്നാണ് അദ്ദേഹം ധരിച്ചത്-
ബുദൈല്‍: ഞാന്‍ ഈ താഴ്വരയിലൂടെ ഖുസാഅ ഗോത്രക്കാരനെ സന്ദര്‍ശിക്കാന്‍ വേണ്‍ി യാത്രചെയ്തതാണ്. അബൂസുഫ്യാന്‍: നീ മുഹമ്മദിനെ സമീപിച്ചില്ലേ? ബുദൈല്‍: ഇല്ല.
ബുദൈല്‍ മക്കയിലേക്ക് നീങ്ങിയപ്പോള്‍ അബൂസുഫ്യാന്‍ ആത്മഗതം ചെയ്തു. അവന്‍ മദീനയില്‍ ചെന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഒട്ടകത്തെ ഈത്തപ്പഴം തീറ്റിച്ചിരിക്കും. അങ്ങനെ ബുദൈലിന്റെ വാഹനം നിറുത്തിയിട്ട സ്ഥലത്തുചെന്ന് ഉണങ്ങിയ ചാണകം പൊട്ടിച്ചുനോക്കി. അപ്പോള്‍ ഈന്തപ്പഴക്കുരു കണ്‍െത്തി. ഉടനെ അബൂസുഫ്യാന്‍ പറഞ്ഞു: അല്ലാഹുവില്‍ സത്യം ബുദൈല്‍ മുഹമ്മദിനെ സമീപിച്ചിരിക്കുന്നു.
അബൂസുഫ്യാന്‍ മദീനയിലേക്ക് നീങ്ങി. നേരിട്ട് മുഹമ്മദിന്റെ പത്നിയും തന്റെ പുത്രിയുമായ ഉമ്മു ഹബീബയുടെ അടുക്കല്‍ചെന്നു. അദ്ദേഹം മുഹമ്മദിന്റെ വിരിപ്പില്‍ ഇരിക്കാന്‍ ഭാവിച്ചപ്പോള്‍ അവരത് മടക്കിവെച്ചു. അദ്ദേഹം ചോദിച്ചു; മോളെ, നീ വിരിപ്പില്‍നിന്ന് എന്നെ രക്ഷിക്കാനോ എന്നില്‍നിന്ന് വിരിപ്പിനെ രക്ഷിക്കാനോ ഇങ്ങനെ ചെയ്തത്? അവര്‍ പറഞ്ഞു: ഇത് അല്ലാഹുവിന്റെ ദൂതരുടെ വിരിപ്പാണ്. താങ്കള്‍ മലിനമായ ബഹുദൈവാരാധകനാണ്. അദ്ദേഹം പ്രതികരിച്ചു. നിശ്ചയം നീ എന്നെ പിരിഞ്ഞശേഷം തീരെ മോശമായിരിക്കുന്നു.
തുടര്‍ന്ന് അവിടെ നിന്നിറങ്ങി. മുഹമ്മദിനെ സമീപിച്ചു. മുഹമ്മധിനോട് സംസാരിച്ചെങ്കിലും അവിടുന്ന് ഒന്നും ഉരിയാടിയില്ല. പിന്നീട് അബൂബക്കറിനെ സമീപിച്ച് മുഹമ്മധിനോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതു ചെയ്യില്ലെന്നറിയിച്ചു. അതോടെ ഉമര്‍ബിന്‍ ഖത്വാബിനെ സമീപിച്ചു സംസാരിച്ചെങ്കിലും അദ്ദേഹം വളരെ പരുഷമായി പ്രതികരിച്ചു. 'ഞാന്‍ നിങ്ങള്‍ക്കുവേണ്ടി അല്ലാഹുവിന്റെ ദൂതരോട് ശുപാര്‍ശ പറയുകയോ? അല്ലാഹുവില്‍ സത്യം. എന്റെ കൂടെ ഒരു മണല്‍ത്തരിമാത്രമാണുള്ളതെങ്കില്‍പോലും അതുപയോഗിച്ച് ഞാന്‍ നിങ്ങളോട് പൊരുതും. തുടര്‍ന്ന് അലി(റ)വിനെ സമീപിച്ചു. അപ്പോള്‍ അവരുടെയടുക്കല്‍ ഫാത്വിമയും പുത്രന്‍ ഹസനുമുണ്ടായിരുന്നു. ഹസന്‍ മുട്ടിലിഴയുന്ന ചെറിയ പ്രായമായിരുന്നു. അദ്ദേഹം പറഞ്ഞു: അലി, നീ എന്നോട് കുടുംബബന്ധത്തില്‍ ഏറ്റം അടുത്തവനാണ്. ഞാനൊരു ആവശ്യവുമായാണ് വന്നിരിക്കുന്നത്. ഇച്ഛാഭംഗത്തിനിരയായവനായി നീ എന്നെ തിരിച്ചയക്കരുത്. എനിക്കുവേണ്ടി മുഹമ്മദിനോടു നീ ശുപാര്‍ശ പറയണം. അലി(റ) പറഞ്ഞു: നാശം അബൂസുഫ്യാന്‍. തിരുമേനി തീരുമാനമെടുത്ത ഒരു വിഷയത്തില്‍ ഞങ്ങള്‍ക്കദ്ദേഹത്തോട് സംസാരിക്കാന്‍ പാടില്ല. ഉടനെ അദ്ദേഹം ഫാത്വിമയുടെ നേരെ തിരിഞ്ഞു പറഞ്ഞു: നിനക്ക് നിന്റെ ഈ പുത്രനോട് എനിക്ക് അഭയം നല്കാന്‍ ജനങ്ങളോടാവശ്യപ്പെടാനായി പറയാമോ? അങ്ങനെയായാല്‍ അവന്‍ അന്ത്യനാള്‍വരെ അറബികളുടെ നേതാവായി മാറും. അവര്‍ പറഞ്ഞു: എന്റെ ഈ മോന്‍ ജനങ്ങളോട് സംരക്ഷണമാവശ്യപ്പെടാന്‍ മാത്രമായിട്ടില്ലല്ലോ. അല്ലാഹുവിന്റെ ദൂതര്‍ക്കെതിരില്‍ ആരും സംരക്ഷണം നല്കുകയുമില്ല.
അതോടെ അബൂസുഫ്യാന്റെ ഇരു നേത്രങ്ങളിലും ഇരുട്ടുകയറി. കടുത്ത നിരാശയിലും വിഭ്രാന്തിയിലും അദ്ദേഹം അലി(റ)വിനോട് പറഞ്ഞു: അബുല്‍ഹസന്‍! കാര്യം വളരെ പ്രയാസമായിട്ടാണ് എനിക്കനുഭവപ്പെടുന്നത്. താങ്കള്‍ക്കെന്താണ് എന്നെ ഉപദേശിക്കാനുള്ളത്. അലി(റ) പറഞ്ഞു: അല്ലാഹുവാണേ, ഫലപ്രദമായ ഒരു നിര്‍ദേശവും താങ്കള്‍ക്കുവേണ്ടി സമ ര്‍പ്പിക്കാന്‍ എന്റെ പക്കലില്ല. കിനാന ഗോത്രത്തിന്റെ നായകനെന്ന നിലയ്ക്ക് ജനങ്ങളെ സമീപിച്ച് സംരക്ഷണമാവശ്യപ്പെടുക. എന്നിട്ട് നാട്ടിലേക്ക് തിരിക്കുക. അദ്ദേഹം ചോദിച്ചു. ഇത് ഫലപ്രദമാകുമെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ? അലി പറഞ്ഞു: ഇല്ല, അങ്ങനെ എനിക്ക് തോന്നുന്നില്ല. പക്ഷേ ഇതല്ലാതെ മറ്റൊരു മാര്‍ഗവും ഞാന്‍ കാണുന്നില്ല. അബൂസുഫ്യാന്‍ പള്ളിയില്‍ചെന്ന് ജനങ്ങളുടെ മുമ്പില്‍ സംരക്ഷണമാവശ്യപ്പെട്ടു സംസാരിച്ചശേഷം മദീനയിലേക്ക് തിരിച്ചു. ക്വുറൈശികളെ സമീപിച്ച അബൂസുഫ്യാനോട് അവര്‍ ചോദിച്ചു. എന്തുണ്ടായി? അബൂസുഫ്യാന്‍: ഞാന്‍ മുഹമ്മദിനെ കണ്ട് സംസാരിച്ചു. പക്ഷെ, ഒരു മറുപടിയുമുണ്ടായില്ല. പിന്നീട് ഇബ്നു അബീഖുഹാഫയെ കണ്ടെ ങ്കിലും ഫലമൊന്നുമുണ്ടായില്ല. തുടര്‍ന്ന് ഉമറിന്റെ അടുക്കല്‍ ചെന്ന് അദ്ദേഹത്തെ കടുത്ത ശത്രുവായിട്ടാണ് അനുഭവപ്പെട്ടത്. പിന്നീട് അലിയെ സമീപിച്ച് കൂട്ടത്തില്‍ കനിവുള്ളവനാണ്. അദ്ദേഹം നിര്‍ദേശിച്ച ഒരു കാര്യം ഞാന്‍ ചെയ്തു. പക്ഷെ, എനിക്കറിയില്ല അത് എത്രത്തോളം ഫലപ്രദമാണെന്ന്? അവര്‍: എന്താണവന്‍ നിര്‍ദേശിച്ചത്? ജനങ്ങളുടെ മുമ്പില്‍ സംരക്ഷണമാവശ്യപ്പെട്ടു സംസാരിക്കാന്‍ പറഞ്ഞു. ഞാനങ്ങനെ ചെയ്തു. അവര്‍ ചോദിച്ചു: മുഹമ്മദ് അതനുവദിച്ചുതന്നുവോ? അദ്ദേഹം: ഇല്ല. അവര്‍: നാശം. അവന്‍ നിന്നെ കളിപ്പിക്കുകയായിരുന്നു. അബൂസുഫ്യാന്‍: അതല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാതെ ഞാന്‍ ചെയ്തതാണ്.
ബുദൈലും അബൂസുഫ്യാനും വന്നതോടെ ജനങ്ങളെല്ലാം വാര്‍ത്തയറിഞ്ഞു. അങ്ങനെ തിരുമേനി ജനങ്ങളോട് യുദ്ധസജ്ജരാകാന്‍ പറഞ്ഞു. മക്കയിലേക്കാണ് പുറപ്പാട് എന്ന് അവരെ അറിയിച്ചു. തുടര്‍ന്നദ്ദേഹം ക്വുറൈശികള്‍ക്ക് മുന്‍കൂട്ടി ഒരു വിവരവും കിട്ടാതിരിക്കാന്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചു. സംഭവം അതീവരഹസ്യമായിരിക്കാന്‍ വേണ്ടി പ്രവാചകന്‍ എട്ടുപേരടങ്ങുന്ന ഒരു സംഘത്തെ അബൂഖാതാദബിന്‍ റുബഇയുടെ നേതൃത്വത്തില്‍ മദീനയ്ക്ക് സമീപം ഇളമ് താഴ്വരയിലേക്കയച്ചു. ഇത് എട്ടാം വര്‍ഷം റമദാന്‍ ആദ്യത്തിലായിരുന്നു. പ്രവാചകന്‍ പ്രസ്തുത ഭാഗത്തേക്കാണ് പുറപ്പെടുന്നതെന്ന് മറ്റുള്ളവര്‍ ധരിക്കാന്‍ വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തത്. എന്നാല്‍ ഈ സംഘം നിര്‍ണ്ണിതസ്ഥലത്തെത്തിയപ്പോഴേക്കും പ്രവാചകന്‍ മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന വിവരം അവര്‍ക്ക് ലഭിച്ചു.
ഇതിന്നിടയ്ക്ക് ഹാതിബ്ബിന്‍ അബീബല്‍തഅ ഒരെഴുത്തെഴുതി ഒരു സ്ത്രീവശം ക്വുറൈശികളുടെ അടുത്തേക്ക് കൊടുത്തുവിട്ടു. അവളത് മുടിക്കെട്ടില്‍ ഒളിപ്പിച്ച് യാത്രയായി. വിവരം പ്രവാചകന് വഹ്യ് മുഖേന ലഭിച്ചു. അദ്ദേഹം ഉടനെത്തന്നെ അലി, മിഖ്ദാദ്, സുബൈര്‍ബിന്‍ അല്‍ അവ്വാം അബൂ മര്‍ഥദ് അല്‍ അനവി എന്നിവരെ അവളെ പിടികൂടാനായി പറഞ്ഞുവിട്ടു. അവിടുന്ന് പറഞ്ഞു: നിങ്ങള്‍ ഖാഖ് തോട്ടം വരെ പോവുക അവിടെ ഒരു സ്ത്രീയെ കാണാം അവളുടെയടുക്കല്‍ ക്വുറൈശികള്‍ക്കുള്ള ഒരെഴുത്തുണ്‍്. അവര്‍ പുറപ്പെട്ടു. പറഞ്ഞ സ്ഥലത്തുവെച്ച് അവളെ കണ്‍ുമുട്ടി. അവര്‍ അവളോട് എഴുത്തെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവള്‍ അത് നിഷേധിച്ചു. അവര്‍ അവളുടെ വാഹനം മുഴുവന്‍ പരതിയെങ്കിലും എഴുത്ത് കിട്ടിയില്ല. അപ്പോള്‍ അലി പറഞ്ഞു: അല്ലാഹുവില്‍ സത്യം! തിരുദൂതര്‍ പറഞ്ഞത് കളവല്ല. ഞങ്ങളും കളവല്ല പറയുന്നത്. ഒന്നുകില്‍ നീ എഴുത്ത് പുറത്തെടുക്കുക. അല്ലാത്തപക്ഷം നിന്നെ നഗ്നയാക്കി എഴുത്ത് പുറത്തെടുക്കുന്നതാണ്.'' അവര്‍ വിടില്ലായെന്ന് കണ്‍ അവള്‍ അവരോട് മാറിനില്ക്കാന്‍ പറഞ്ഞു. അവര്‍ മാറിനിന്നപ്പോള്‍ മുടിക്കെട്ടില്‍നിന്ന് എഴുത്തെടുത്ത് അവര്‍ക്ക് നല്കി. അവരതുമായി തിരുമേനിയെ സമീപിച്ചു. അതില്‍ ഹാത്വിബ്ബിന്‍ അബീബല്‍തഅയില്‍നിന്നും ക്വുറൈശികള്‍ക്ക് എന്ന് രേഖപ്പെടുത്തിയിരുന്നു. തിരുദൂതരുടെ യാത്രാവിവരങ്ങളായിരുന്നു അതില്‍. അവിടുന്ന് ഹാത്വിബിനെ വിളിച്ചുചോദിച്ചു. എന്താണിത് ഹാത്വിബ്? അദ്ദേഹം: തിരുദൂതരേ, ധൃതിപ്പെടരുതേ, ഞാന്‍ അല്ലാഹുവിലും പ്രവാചകനിലും വിശ്വസിക്കുന്നവന്‍ തന്നെയാണ്. ഞാന്‍ മാറുകയോ മതം കയ്യൊഴിയുകയോ ചെയ്തിട്ടില്ല. ഞാന്‍ ക്വുറൈശികളുമായി ബന്ധപ്പെട്ട ഒരു വ്യക്തിയാണ്, ഞാന്‍ അവരില്‍പ്പെട്ടവനല്ലെങ്കിലും എനിക്ക് അവിടെ ബന്ധുക്കളും സന്താനങ്ങളുമുണ്‍്. അവരെ സംരക്ഷിക്കാന്‍ എനിക്കാരും അവിടെയില്ല. താങ്കളുടെ കൂടെയുള്ളവര്‍ക്കെല്ലാം സംരക്ഷകരായ ബന്ധുക്കളുണ്‍്. അതിനാല്‍ അവരെ സംരക്ഷിക്കാവുന്ന ഒരു ബന്ധം ഞാനവര്‍ക്ക് ഉണ്ടാക്കിയതാണ്. ഇതുകേട്ട ഉമര്‍ പ്രതികരിച്ചു. അല്ലാഹുവിന്റെ ദൂതരേ അവന്റെ ശിരസുവെട്ടാന്‍ എന്നെ അനുവദിക്കണം. അവന്‍ അല്ലാഹുവിനെയും റസൂലിനെയും വഞ്ചിച്ച കപടനാണ്. തിരുദൂതര്‍ മൊഴിഞ്ഞു: അദ്ദേഹം ബദ്റില്‍ പങ്കെടുത്ത വ്യക്തിയാണ്. അവരുടെ മനസറിയാവുന്ന അല്ലാഹു അവരോട് നിങ്ങള്‍ എന്തുചെയ്താലും നിങ്ങള്‍ക്ക് ഞാന്‍ പൊറുത്തുതന്നിരിക്കുന്നുവെന്ന് പറഞ്ഞതാണ്.
ഇങ്ങനെ രഹസ്യങ്ങളറിയാനുള്ള എല്ലാ മാര്‍ഗങ്ങളും അല്ലാഹു ക്വുറൈശികള്‍ക്ക് തടഞ്ഞു. മുസ്ലിംകളുടെ യുദ്ധത്തിനുള്ള ഒരുക്കങ്ങളൊന്നും അവരറിഞ്ഞില്ല.
മുസ്ലിംസൈന്യം മക്കയിലേക്ക്
മുസ്ലിംകള്‍ മര്‍റുദഹ്റാനില്‍ തമ്പടിച്ചശേഷം അബ്ബാസ് പ്രവാചകന്റെ വെള്ളക്കോവര്‍ക്കഴുതപ്പുറത്ത് എന്തങ്കിലും വാര്‍ത്തകള്‍ ലഭിച്ചേക്കുമെന്ന പ്രതീക്ഷയില്‍ ചുറ്റിനടന്നു. പക്ഷെ, ക്വുറൈശികള്‍ സംഭവങ്ങളൊന്നുമറിയാതെ നിരീക്ഷണത്തിലായിരുന്നു. അബൂസുഫ്യാനും ഹകീംബിന്‍ ഹസാമും ബുദൈല്‍ ബിന്‍ ക്വര്‍ഖാഉം വാര്‍ത്തകള്‍ ചുഴിഞ്ഞറിയാന്‍ വേണ്ടി പുറത്തിറങ്ങിയിരുന്നു.
അബ്ബാസ് പറഞ്ഞു: ഞാന്‍ തിരുമേനിയുടെ വെള്ളക്കോവര്‍ കഴുതപ്പുറത്ത് സഞ്ചരിക്കവേ അബൂസുഫ്യാനും ബുദൈലും തമ്മില്‍ നടന്ന സംഭാഷണം കേട്ടു. അബൂസുഫ്യാന്‍: ഞാന്‍ ഈ രാത്രി കണ്ട പോലെ വെളിച്ചവും സൈന്യവ്യൂഹവും ഇതേവരെ കണ്ടിട്ടില്ല. ബുദൈല്‍: ഇത് യുദ്ധസജ്ജരായി എത്തിയ ഖുസാഅ ഗോത്രക്കാരാണ്. അബൂസുഫ്യാന്‍: ഖുസാഅ ഒരു ചെറിയ ഗോത്രമാണല്ലോ. അവര്‍ക്കിതുപോലെ വെളിച്ചവും സൈന്യവുമുണ്ടാക്കാന്‍ കഴിയില്ല.
അബൂസുഫ്യാന്റെ ശബ്ദം തിരിച്ചറിഞ്ഞ അബ്ബാസ് വിളിച്ചു: 'അബൂഹന്‍ള്വല.' അബ്ബാസിന്റെ ശബ്ദം തിരിച്ചറിഞ്ഞ അബൂസുഫ്യാന്‍ തിരിച്ചും പ്രതികരിച്ചു. 'അബുല്‍ഫദ്ല്‍!' അബ്ബാസ് പറഞ്ഞു: എന്താണ് താങ്കളുടെ കഥ. അല്ലാഹുവിന്റെ ദൂതന്‍ ജനങ്ങളുമായി മക്കയിലേക്ക് നീങ്ങുന്നു. പുലര്‍ന്നാല്‍ ക്വുറൈശികളുടെ കഥയെന്താകും? എന്താണൊരു പോംവഴി? അബൂസുഫ്യാന്‍ ആരാഞ്ഞു.
ഞാന്‍ പറഞ്ഞു: താങ്കളെ ആരെങ്കിലും കണ്ട് മുട്ടിയാല്‍ കഥ കഴിച്ചതുതന്നെ! എന്റെ ഈ കഴുതപ്പുറത്ത് കയറുക തിരുമേനിയെ സമീപിച്ചു സുരക്ഷിതത്വം ആവശ്യപ്പെടാം. അങ്ങനെ അബ്ബാസിന്റെ കൂടെ കഴുതപ്പുറത്തേറി. മറ്റു രണ്ട് കൂട്ടുകാരേയും മക്കയിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
മക്കാ നിവാസികളെ ഭയപ്പെടുത്താന്‍ മുസ്ലിംകള്‍ കത്തിച്ച തീയുടെ പ്രകാശത്തിന് അരികിലൂടെ ഞാനദ്ദേഹത്തെയും കൊണ്‍് മുന്നോട്ട് നീങ്ങി. അവര്‍ ചോദിച്ചു: ആരാണിത്? പ്രവാചകന്റെ വെളുത്ത കോവര്‍ക്കഴുതപ്പുറത്ത് എന്നെ കാണുന്നതോടുകൂടി അവര്‍ പറയും: ദൈവദൂതരുടെ പിതൃവ്യന്‍ അവിടുത്തെ കോവര്‍കഴുതപ്പുറത്ത്. അങ്ങനെ ഉമറിന്റെ സമീപത്തെത്തിയപ്പോള്‍ ഇതാരാണെന്നന്വേഷിച്ചുകൊണ്‍് അദ്ദേഹം അടുത്തുവന്നു. കഴുതയുടെ പിന്നില്‍ അബൂസുഫ്യാനെ കണ്‍തോടെ അദ്ദേഹം വിളിച്ചുപറഞ്ഞു: അബൂസുഫ്യാന്‍! അല്ലാഹുവിന്റെ ശത്രു? ഒരു പ്രയാസവുമില്ലാതെ നിന്നെ എന്റെ മുമ്പില്‍ എത്തിച്ചുതന്ന അല്ലാഹുവിന് സ്തുതി. തുടര്‍ന്നദ്ദേഹം അതിവേഗത്തില്‍ പ്രവാചകന്റെ സമീപത്തേക്ക് കുതിച്ചു. ഞാന്‍ കഴുതയെ അതിവേഗത്തില്‍ ചലിപ്പിച്ച് അദ്ദേഹത്തെ മുന്‍കടന്ന് പ്രവാചകനെ സമീപിച്ചു. അപ്പോഴേക്കും ഉമറും എത്തിച്ചേര്‍ന്നു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഇതാ അബൂസുഫ്യാന്‍ അവന്റെ ശിരസറുക്കാന്‍ എനിക്കനുമതി തന്നാലും. ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ ഞാനദ്ദേഹത്തിന് സംരക്ഷണം നല്കിയിരിക്കുന്നു. ഞാന്‍ തിരുദൂതരുടെ സമീപത്തേക്ക് ചേര്‍ന്നിരുന്ന് ചെവിയില്‍ ഞാനല്ലാതെ ഇന്നുരാത്രി ആരും തന്നെ അദ്ദേഹത്തോട് രഹസ്യം പറയാതിരിക്കട്ടെ എന്ന് പറഞ്ഞു. ഉമര്‍ അബൂസുഫ്യാന്റെ കാര്യത്തില്‍ അധികമായി സംസാരിക്കുന്നതുകണ്‍ ഞാന്‍ പറഞ്ഞു: അടങ്ങ് ഉമറേ! അല്ലാഹുവില്‍ സത്യം, അദിയ്യ്ബിന്‍ കഅബ് ഗോത്രത്തില്‍ പെട്ട ആരെങ്കിലുമാണ് ഇതെങ്കില്‍ നീ ഇങ്ങനെയൊന്നും പറയില്ല. അദ്ദേഹം സാവധാനം പറഞ്ഞു: അബ്ബാസ്, അല്ലാഹുവില്‍ സത്യം! എന്റെ പിതാവ് ഖത്വാബ് ഇസ്ലാം സ്വീകരിക്കുന്നതിനേക്കാള്‍ എനിക്ക് പ്രിയം താങ്കളുടെ ഇസ്ലാം സ്വീകരണമാണ്, കാരണം, അല്ലാഹുവിന്റെ ദൂതര്‍ക്ക് താങ്കളുടെ ഇസ്ലാം സ്വീകരണമാണ് ഏറെ പ്രിയപ്പെട്ടത് എന്നതുതന്നെ.
അതോടെ ദൈവദൂതര്‍ പറഞ്ഞു: 'അബ്ബാസ്, അദ്ദേഹത്തെ താങ്കളുടെ താമസസ്ഥലത്തേക്ക് കൊണ്ട് പോവുക, പുലര്‍ന്നാല്‍ ഇങ്ങോട്ട് കൊണ്ട് വരിക.' ഞാനദ്ദേഹത്തെ താമസസ്ഥലത്തേക്ക് കൊണ്ട് പോയി. നേരം പുലര്‍ന്നതോടെ തിരുദൂതരുടെ സന്നിധിയില്‍ കൊണ്ട് വന്നു. തിരുദൂതര്‍ ചോദിച്ചു: നാശം! അബൂസുഫ്യാന്‍! അല്ലാഹുവല്ലാതെ ഒരാരാധ്യനില്ലെന്ന് മനസ്സി ലാക്കാന്‍ താങ്കള്‍ക്കിനിയും സമയമായില്ലെ? അബൂസുഫ്യാന്‍ പറഞ്ഞു: താങ്കള്‍ മാന്യനും ഉദാരനുമാണ്. അല്ലാഹുവാണ, അല്ലാഹുവിന്റെ കൂടെ വല്ല പങ്കാളിയുമുണ്ടെന്നായിരുന്നു എന്റെ ധാരണ. എന്നാല്‍ അങ്ങനെയൊരു പ്രയോജനവുമുണ്ടാ യില്ല.' പ്രവാചകന്‍: 'നാശം! അബൂസുഫ്യാന്‍ ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്ന് മനസ്സിലാക്കാന്‍ താങ്കള്‍ക്കിനിയും സമയമായിട്ടില്ലേ?' അബൂസുഫ്യാന്‍: താങ്കള്‍ മാന്യനും ഉദാരനും ഉദാത്തനുമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ എനിക്കിപ്പോഴും ചില സംശയങ്ങള്‍ അവശേഷിക്കുന്നുണ്‍്. അപ്പോള്‍ അബ്ബാസ് ഇടയ്ക്കു കയറി പറഞ്ഞു: മുസ്ലിമാവുക! അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക. ശിരസ് ഛേദിക്കപ്പെടുംമുമ്പ്. അതോടെ അദ്ദേഹം മുസ്ലിമായി. സത്യസാക്ഷ്യം പ്രഖ്യാപിച്ചു.
തുടര്‍ന്ന് അബ്ബാസ് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അബൂസുഫ്യാന്‍ സ്ഥാനമാനങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അദ്ദേഹത്തിന് എന്തെങ്കിലും നല്കാമല്ലോ? അതേ, പ്രവാചകന്‍ പ്രഖ്യാപിച്ചു. 'ആരെങ്കിലും അബൂസുഫ്യാന്റെ വസതിയില്‍ പ്രവേശിച്ചാല്‍ അവന് അഭയമുണ്‍്. വാതിലടച്ചു വീട്ടിലിരുന്നവരും നിര്‍ഭയരാണ്. മസ്ജിദുല്‍ ഹറമില്‍ പ്രവേശിച്ചവനും സുരക്ഷിതനാണ്.'
അങ്ങനെ വാള്‍ മുനയുടെ മരണ ഭയത്താല്‍ അബുസുഫിയാന്‍ ഇസ്ലാം സ്വീകരിച്ചു
മുഹാജിറുകളുടേയും അന്‍സ്വാറുകളുടേയും പച്ചവര്‍ണത്തിലുള്ള ഒരു വന്‍ ബറ്റാലിയന്‍ പ്രവാചകന്റെ നേതൃത്വത്തില്‍ നടന്നുനീങ്ങിയപ്പോള്‍ അബൂസുഫ്യാന്‍ ചോദിച്ചു: സുബ്ഹാനല്ലാഹ്! അബ്ബാസ് ആരാണിവര്‍? ഇത് അല്ലാഹുവിന്റെ ദൂതരാണ്. മുഹാജിറുകളും അന്‍സ്വാറുകളുമാണ് കൂടെ. അബ്ബാസ് മറുപടി പറഞ്ഞു. ഇവരെ നേരിടാന്‍ ആര്‍ക്കും കഴിയില്ല. അബൂസുഫ്യാന്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു: അബുല്‍ഫദ്ല്‍. താങ്കളുടെ സഹോദരപുത്രന്റെ അധികാരം അത്യുന്നതമായിരിക്കുന്നു, അബൂസുഫ്യാന്‍ അത് പ്രവാചകത്വമാണ്. അബ്ബാസ് പറഞ്ഞു. അബൂസുഫ്യാന്‍ അതെയെന്ന് സമ്മതിച്ചു.
അന്‍സ്വാറുകളുടെ കൊടി സഅദ്ബിന്‍ ഉബാദയുടെ കൈവശമായിരുന്നു. അവര്‍ അബൂസുഫ്യാന്റെ അരികിലൂടെ കടന്നുപോയപ്പോള്‍ സഅദ് വിളിച്ചു പറഞ്ഞു. ഇന്ന് രക്തം ചിന്തുന്ന ദിവസമാണ്, കഅബയുടെ വിശുദ്ധി പിച്ചിച്ചീന്തുന്ന ദിവസമാണ്. ഇന്നാണ് ക്വുറൈശികള്‍ നിന്ദിതരാകുന്നത്. പ്രവാചകന്‍ അബൂസുഫ്യാന്റെ അരികിലൂടെ കടന്നുപോയപ്പോള്‍ അബൂസുഫ്യാന്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! സഅദ് പറഞ്ഞത് താങ്കള്‍ കേട്ടുവോ? എന്താണ് പറഞ്ഞത്? തിരുമേനി ആരാഞ്ഞു. അബൂസുഫ്യാന്‍ സഅദ് പറഞ്ഞത് ഉദ്ധരിച്ചു. അല്ല, ഇന്ന് കഅബ ആദരിക്കപ്പെടുന്ന ദിനമാണ്, ഇന്ന് ക്വുറൈശികളെ അല്ലാഹു ആദരിക്കുന്ന ദിവസമാണ് എന്ന് പ്രവാചകന്‍ തിരുത്തി. പിന്നീട്, ആളെ വിട്ട് സഅദിന്റെ പക്കല്‍നിന്ന് കൊടിവാങ്ങി അദ്ദേഹത്തിന്റെ പുത്രന്‍ ഖൈസിനെ ഏല്പിച്ചു. പതാക സഅദില്‍നിന്ന് നീക്കിയിട്ടില്ലായെന്നും സുബൈറിനെയാണ്- ഖൈസിനെയല്ല-ഏല്പിച്ചതെന്നും അഭിപ്രായങ്ങളുണ്‍്.
നബിതിരുമേനി അബൂസുഫ്യാന്റെ അരികിലൂടെ കടന്നുപോയി കഴിഞ്ഞപ്പോള്‍ അബ്ബാസ് അബൂസുഫ്യാനോട് പറഞ്ഞു: 'വേഗം സ്വന്തം ജനതയുടെ അടുക്കലേക്ക് കുതിക്കുക.' ഉടനെ അബൂസുഫ്യാന്‍ മക്കയിലെത്തി അത്യുച്ചത്തില്‍ വിളംബരം ചെയ്തു; "ക്വുറൈശികളെ, ഇതാ മുഹമ്മദ് നിങ്ങള്‍ക്ക് നേരിടാനാവാത്ത സൈന്യസമേതം ആഗതനായിരിക്കുന്നു. അതിനാല്‍ വല്ലവനും അബൂസുഫ്യാന്റെ വീട്ടില്‍ കയറിയാല്‍ അവന്‍ നിര്‍ഭയനായിരിക്കും.'' ഇതുകേട്ട അദ്ദേഹത്തിന്റെ പത്നി ഉത്ബയുടെ പുത്രി ഹിന്ദ് ചാടിയെഴുന്നേറ്റ് അദ്ദേഹത്തിന്റെ മീശയില്‍ പിടിച്ച് ആക്രോശിച്ചു. വധിച്ചുകളയൂ ഈ നീചനായ ഭീരുവിനെ, ദുഷിച്ച നേതാവ്. അബൂസുഫ്യാന്‍ പറഞ്ഞു: 'നിങ്ങള്‍ സ്വയം വഞ്ചിതരാകരുത്. അദ്ദേഹം എത്തിയിരിക്കുന്നത് നിങ്ങള്‍ക്ക് നേരിടാനാകാത്ത സൈന്യവ്യൂഹവുമായിട്ടാണ്. അതിനാല്‍ അബൂസുഫ്യാന്റെ വീട്ടില്‍ കയറിയവന്‍ നിര്‍ഭയനായിരിക്കും.' അവര്‍ ഉച്ചത്തില്‍ വിളിച്ചുകൂവി: അല്ലാഹു നിന്നെ നശിപ്പിക്കട്ടെ, നിന്റെ വീട് ഞങ്ങള്‍ക്ക് മതിയാകില്ല. അബൂസുഫ്യാന്‍ പറഞ്ഞു: 'സ്വന്തം വീട്ടില്‍ കയറി കതകടച്ചവരും നിര്‍ഭയനായിരിക്കും. പള്ളിയില്‍ പ്രവേശിച്ചവനും നിര്‍ഭയനായിരിക്കും.' അങ്ങനെ ജനങ്ങളെല്ലാം പല സംഘങ്ങളായി സ്വന്തം വീടുകളിലേക്കും പള്ളിയിലേക്കും പിരിഞ്ഞുപോയി.
'"ആരെങ്കിലും അബൂസുഫ്യാന്റെ വസതിയില്‍ പ്രവേശിച്ചാല്‍ അവന് അഭയമുണ്ട് വാതിലടച്ചു വീട്ടിലിരുന്നവരും നിര്‍ഭയരാണ്. മസ്ജിദുല്‍ ഹറമില്‍ പ്രവേശിച്ചവനും സുരക്ഷിതനാണ്."' ഇല്ലങ്കില്‍ വാളിനു ഇരയായി മരിക്കാന്‍ തയ്യാറാവുക "
വാളുകള്‍ ഉയര്‍ത്തികൊണ്ടു മതം പ്രചരിപ്പിച്ച ചരിത്രം ഇസ്ലാമിന് സ്വന്തം അതെ ഭീഷണിയുടെ സ്വരം ജിഹാദിന്റെ സ്വരം എതിര്‍ക്കുന്നവനെ വക വരുത്തി ചരിത്രം സൃഷ്ട്ടിച്ച മതം പിന്നെയാണോ ഈ ഫ്രീതിന്കെര്സ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം