യേശുവിനെ വിചാരണ ചെയ്യുന്നു


 
യേശുവിനെ വിചാരണ ചെയ്യുന്നു 

-----------------------------------------------------
മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ച് അതുയർത്തുന്ന ചോദ്യങ്ങളും അവക്ക് തിട്ടമായ ഉത്തരമൊന്നും തരാതെയുള്ള മത പ്രവാചകരുടെയും ദൈവ പുത്രന്മാരെയും മുന്‍ നിറുത്തി യുള്ള ഒരു കുറ്റവിചാരണ
ഈ കഥയിൽ എല്ലാത്തിനേയും പരിപാലിക്കുന്ന ഏകസത്തയായ ഒരു ദൈവത്തിന്റെ സാധ്യത പോലും ചോദ്യം ചെയ്യുന്നു
നോവലിന്റെ ഒരു പ്രധാന ഭാഗമാണ് സാമാന്യം ദീർഘമായ ഈ കഥ.
സ്പെയിനിലെ കുപ്രസിദ്ധമായ മതദ്രോഹവിചാരണകളുടെ കാലത്ത് ക്രിസ്തു അതിന്റെ കേന്ദ്രങ്ങളിലൊന്നായിരുന്നു
സുവിശേഷങ്ങളിൽ വിവരിച്ചിരിക്കുന്ന അത്ഭുതങ്ങളുടെ മാതൃകയിൽ അവിടെ അദ്ദേഹം അനേകം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. ജനങ്ങൾ ക്രിസ്തുവിനെ തിരിച്ചറിയുകയും ആരാധിക്കുകയും ചെയ്യുന്നെങ്കിലും മതദ്രോഹവിചാരണയുടെ അധികാരികൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് അതിനടുത്ത ദിവസം തീയിലിട്ടുകൊല്ലാൻ വിധിക്കുന്നു. ആ രാത്രിയിൽ മുഖ്യമതദ്രോഹവിചാരകൻ പ്രതിയെ തടവുമുറിയിൽ സന്ദർശിച്ച് സഭക്ക് ഇനി ക്രിസ്തുവിനെ ആവശ്യമില്ലെന്ന് അറിയിക്കുന്നു
വിചാരകൻ യേശുവിനെതിരെ കുറ്റപത്രം ചമയ്ക്കുന്നത്, പരസ്യജീവിതത്തിന്റെ തുടക്കത്തിനുമുൻപ് മരുഭൂമിയിലെ ഉപവാസത്തിനൊടുവിൽ യേശുവിനെ നേരിട്ട സാത്താൻ, അദ്ദേഹത്തിന്റെ മുൻപിൽ വച്ച മൂന്നു പ്രലോഭനങ്ങളെ പരാമർശിച്ചാണ് . ഉപവാസത്താലുണ്ടായ വിശപ്പടക്കാൻ കല്ലുകളെ അപ്പമാക്കാനും, മാലാഖമാരാൽ രക്ഷപ്പെടുത്തപ്പെടാനായി യെരുശലേം ദേവാലയഗോപുരത്തിനു മുകളിൽ നിന്ന് ചാടാനും , സാത്താനെ കുനിഞ്ഞാരാധിച്ച് ലോകത്തിലെ സാമ്രാജ്യങ്ങളുടെയൊക്കെ ആധിപത്യം നേടാനുമുള്ള പ്രലോഭനങ്ങളായിരുന്നു അവ. ഈ മൂന്നു പ്രലോഭനങ്ങളേയും തിരസ്കരിച്ച യേശു, അവക്കുപകരം സ്വാതന്ത്ര്യത്തെ തെരഞ്ഞെടുക്കുകയായിന്നുവെന്ന് വിചാരകൻ സമ്മതിച്ചു. എന്നാൽ അങ്ങനെ ചെയ്യുകവഴി മനുഷ്യസ്വഭാവത്തെ വിലയിരുത്തുന്നതിൽ യേശു പിഴവുകാട്ടിയെന്ന് വിചാരകൻ കരുതി. യേശു നൽകിയ സ്വതന്ത്ര്യം കൈകാര്യം ചെയ്യാൻ മനുഷ്യരാശിയിൽ ബഹുഭൂരിപക്ഷത്തിനും കഴിവില്ലാത്തതിനാൽ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവർക്കു നൽകുകവഴി മനുഷ്യരിൽ ബഹുഭൂരിപക്ഷത്തെയും രക്ഷയുടെ പരിധിക്കുപുറത്തുനിറുത്തി സഹനത്തിന് വിധിക്കുകയാണ് യേശു ചെയ്തതെന്നായിരുന്നു വിചാരകന്റെ ആരോപണം.
ബുദ്ധിമാനും മരണത്തിന്റെയും വിനാശത്തിന്റേയും ആത്മാവുമായ", സാത്താനെ പിന്തുടരുകയാണെന്ന് സൂചിപ്പിക്കുന്നു. സഭയുടെ കൊടിക്കീഴിലുള്ള പരതന്ത്രതയിൽ എല്ലാവരെയും ഒന്നിപ്പിച്ച് മനുഷ്യന്റെ സഹനത്തിന് അവസാനം വരുത്തുകയെന്ന അവരുടെ വഴി സാത്താന്റെ കണ്ടുപിടുത്തമായിരുന്നു. ആ വഴിയിൽ, സ്വാതന്ത്ര്യത്തിന്റെ കനത്ത ഭാരം വഹിക്കാൻ കഴിവുള്ള ഏതാനും പേർ ബഹുഭൂരിപക്ഷത്തേയും നയിക്കുന്നു. തന്റെ ഭരണത്തിൽ മനുഷ്യരാശിയാകെ അജ്ഞതയിൽ സന്തുഷ്ടരായി ജീവിച്ച് മരിക്കുമെന്നാണ് വിചാരകൻ അവകാശപ്പെട്ടത്. അയാൾ അവരെ നയിക്കുന്നത് "മരണത്തിലേക്കും വിനാശത്തിലേക്കും" ആണെങ്കിലും, ആ വഴിയിൽ അവർ സന്തുഷ്ടരായിരിക്കും. തെരഞ്ഞെടുപ്പിന്റെ ഭാരം മനുഷ്യരിൽ നിന്ന് മറച്ചുവക്കാൻ അതിന്റെ ദുഃഖം സ്വയം പേറുന്ന രക്തസാക്ഷിയായാണ് വിചാരകൻ തന്നെത്തന്നെ കണ്ടത്. "മനുഷ്യന്റെ മനസ്സാക്ഷിക്ക് സാന്ത്വനം നൽകാൻ കഴിവുള്ള ആർക്കും അവന്റെ സ്വാതന്ത്ര്യം കയ്യടക്കാൻ കഴിയുമെന്ന്" വിചാരകൻ പറഞ്ഞു. തുടർന്ന്, സാത്താന്റെ ഒരോ പ്രലോഭനത്തിലേയും വാഗ്ദാനത്തെ തിരസ്കരിക്കുന്നതിൽ ക്രിസ്തുവിന് എങ്ങനെ പിശകുപറ്റിയെന്ന് വിചാരകൻ വിശദീകരിക്കുന്നു. വയറിന്റെ വിശപ്പടക്കാൻ സഹായിക്കുന്ന ആരേയും മനുഷ്യർ പിന്തുടരുമെന്നതിനാൽ ക്രിസ്തു കല്ലുകളെ അപ്പമാക്കേണ്ടതായിരുന്നു. "മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്" എന്നു പറഞ്ഞായിരുന്നു യേശു ഈ പ്രലോഭനത്തെ തള്ളിക്കളഞ്ഞത് എന്ന് വിചാരകൻ അനുസ്മരിച്ചു. "ആദ്യം മനുഷ്യന് തീറ്റ നൽകുക, പിന്നെ അവരിൽ നിന്ന് നന്മ ആവശ്യപ്പെടുക, എന്നാണ് നിനക്കെതിരെ ഉയർത്തുന്ന പതാകയിൽ അവർ എഴുതിവക്കാൻ പോകുന്നത്" എന്നായിരുന്നു ഇതിനെക്കുറിച്ച് വിചാരകൻ പറഞ്ഞത്. ദേവാലയഗോപുരത്തിന് മുകളിൽ നിന്ന് ചാടി മാലാഖമാരാൻ രക്ഷപ്പെടുത്തപ്പെട്ടിരുന്നെങ്കിൽ യേശുവിന്റെ ദൈവത്ത്വം ജനമനസ്സിൽ എന്നേക്കുമായുറച്ച്, അവർ അദ്ദേഹത്തെ നിത്യം പിന്തുടരുമായിരുന്നു. ലോകത്തിലെ എല്ലാ സാമ്രാജ്യങ്ങളുടേയും മേലുള്ള ആധിപത്യം അവയുടെ രക്ഷ ഉറപ്പുവരുത്തുമായിരുന്നു എന്നും വിചാരകൻ .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം