ഖുര്‍ആന്‍ പുര്‍ണ്ണമായിരുന്നോ
ഖുര്‍ആന്‍ പുര്‍ണ്ണമായിരുന്നോ
******************************
ഇസ്ലാം മത വിശ്വാസികള്‍ എപ്പോഴും പറയുന്ന ഒന്നാണ് ഖുര്‍ആന്‍ പുര്‍ണ്ണമാണ് എന്നുള്ള വാദം . ഈ വാദം എത്രത്തോളം ശരിയാണ് എന്നുള്ളത് ഒന്ന് നോക്കാം ഒരു പൊളിച്ചു എഴുത്ത് . ഈ പറയുന്ന ഹദീസുകള്‍ പ്രകാരം ഖുര്‍ആന്‍ പൂര്‍ണ്ണമാണ് എന്ന് എങ്ങനെ പറയാന്‍ പറ്റുംഇസ്ലാം മത വിശ്വാസികളെ ? കാരണം ഖുര്‍ആനെ നിര്‍വച്ചിക്കണമെങ്കില്‍ ഹദീസുകള്‍ വേണം ഹദീസുകള്‍ ഇല്ലാതെ എന്ത് ഖുര്‍ആന്‍?
ഖുര്‍ആനില്‍ നിന്നും ക്യാന്‍സല്‍ ചെയ്യപ്പെട്ട ആയത്തുകള്‍
-----------------------------------------------------------------------------------------
1) ഇബനു ഉമറില്‍നിന്ന് നിവേദനം : ഈ ആയത്ത് " നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില്‍ നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും. " [2:248] റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു.
Sahih al-Bukhari » Prophetic Commentary on the Qur'an Vol. 6, Book 60, Hadith 68
Sahih al-Bukhari With English Translation Vol 6 Book Of Commentary Page No : 62
--------------------------------------------------------------------------------------------------
2) നാഫിയില്‍ നിന്ന് നിവേദനം : ഇബനു ഉമര്‍ പാരായണം ചെയ്തു " ( ഞെരുങ്ങിക്കൊണ്ട് മാത്രം ) അതിന്നു സാധിക്കുന്നവര്‍ ( പകരം ) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ് " [2:184] ഈ ആയത്ത് റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു.Sahih al-Bukhari With English Translation Vol 6 Book Of Commentary Page No:62
Vol. 6, Book 60, Hadith 33 [ sunnah.com ]
---------------------------------------------------------------------------------------------
3) ഇബനു അബ്ബാസില്‍ നിന്ന് നിവേദനം : ഈ ആയത്ത്: "സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക.[24:31] എന്ന ആയത്ത് ഭാഗീകമായി ഈ ആയത്ത് റദ്ദ് ചെയ്തിരിക്കുന്നു "വിവാഹ ജീവിതം പ്രതീക്ഷിക്കാത്ത കിഴവികളെ സംബന്ധിച്ചടത്തോളം സൌന്ദര്യം പ്രദര്‍ശിപ്പിക്കാത്തവരായിക്കൊണ്ട് തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ മാറ്റി വെക്കുന്നതില്‍ അവര്‍ക്ക് കുറ്റമില്ല."
Sunan Abi Dawud Book of Clothing Vol.4 Page No : 425
Sunan Abi Dawud Book of Clothing 4111 Book 34, Hadith 92
---------------------------------------------------------------------------------------
4) അനസ്ബിന്‍ മാലിക്കില്‍ നിന്ന് നിവേദനം : പ്രവാചകന്‍ മുപ്പത് ദിവസം ആയി ( പ്രഭാത പ്രാര്‍ത്ഥനയില്‍ ) ചെകുത്താനോട് സഹായം അഭ്യര്‍ഥിച്ചു , ബിര്‍ മൌനയില്‍ വെച്ച് അദേഹത്തിന്റെ അനുയായികളെ കൊന്നവരോട്. അദ്ദേഹം അല്ലഹുവിനെയും അദേഹത്തിന്റെ പ്രവാചകനെയും അനുസരിക്കത്തവരെയും റില്‍, ലിഹിയാന്‍, ഉസൈയ എന്നീ ഗോത്രവംശത്തിനെതിരെ ചെകുത്താനെ അഭയം പ്രാപിച്ചു. അള്ളാഹു പ്രവച്ചകനോടുള്ള ബന്ധം മൂലം, ബിര്‍ മൌനയില്‍ വെച്ച് മുസ്ലിംകളെ കൊന്നവര്‍ക്കെതിരെ ഒരായത്ത് ഇറക്കി, ഞങ്ങള്‍ അപ്പോള്‍ ആ ആയത്ത് പാരായണം ചെയ്തു, പക്ഷെ പിന്നീട് ആ ആയത്ത് ക്യാന്‍സല്‍ ചെയ്തു. (ആയത്ത് ഇതാണ്) " നമ്മുടെ ജനതയോട് അറിയിക്കൂ , ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിനെ കണ്ട കാര്യം, എന്നിട്ട് അദ്ദേഹം ഞങ്ങളെ സന്തോഷിപ്പിച്ചു, ഞങ്ങളെ അദ്ദേഹത്തോട് നന്ദി ഉള്ളവര്‍ ആയിരിക്കും."
Sahih al-Bukhari Vol.5 The Book Of Al-Maghaazi Page No : 258
Sahih al-Bukhari 4095 Book 64, Hadith 139
-------------------------------------------------------------------------------------------------
5) ഇബ്നു അബ്ബാസ് പറഞ്ഞു : ഈ ഖുര്‍ആന്‍ ആയത്ത്: 'കള്ളം ചെവിയോര്‍ത്ത് കേള്‍ക്കുന്നവരും, നിഷിദ്ധമായ സമ്പാദ്യം ധാരാളം തിന്നുന്നവരുമത്രെ അവര്‍ [5:42]"എന്നാ ആയത്ത് ഈ ആയത്ത് റദ്ദ്ചെയ്തു "അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ച് തന്നതനുസരിച്ച് വിധികല്‍പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപോകരുത് [5:48]Sunan Abi Dawud » The Office of the Judge (Kitab Al-Aqdiyah) Vol.4 Page No : 179
3590 Book 25, Hadith 20
--------------------------------------------------------------------------------------------
6) ഇബനു അബ്ബാസില്‍ നിന്ന് നിവേദനം : ഈ ആയത്ത്: 'അതിനാല്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരിച്ച് അറുക്കപ്പെട്ടതില്‍ നിന്നും നിങ്ങള്‍ തിന്നുകൊള്ളുക. [6:118] റദ്ദ് ചെയ്തു, ശേഷം ഈ ആയത്തില്‍ ചെറിയ മാറ്റം വരുത്തി : 'എല്ലാ നല്ല വസ്തുക്കളും ഇന്ന് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക് അനുവദനീയമാണ് " [05:05]Sunan Abi Dawud » Book of Sacrifice (Kitab Al-Dahaya) Vol 3 Page no 388
2817 Book 16 Hadith 30
--------------------------------------------------------------------------------------------
7) ഇബനു അബ്ബാസ് പറഞ്ഞു : ഈ ആയത്ത് "കവികളാകട്ടെ, ദുര്‍മാര്‍ഗികളാകുന്നു അവരെ പിന്‍പറ്റുന്നത്. [26:224] അദ്ദേഹം (അല്ലഹു) പിന്നീട് ഇത് റദ്ദ് ചെയ്തു, എന്നിട്ട് ചെറിയ ഒരു മാറ്റം വരുത്തി എന്നിട്ട് പറഞ്ഞു:
"എന്നാല്‍ പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു" [19:60].Sunan Abi Dawud » Kitab Al-Adab Vol 5 Page no 364
5016 Book 43 Hadith 244
--------------------------------------------------------------------------------------------
8) ഇബനു അബ്ബാസ് പറഞ്ഞു : "അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാരോ അവര്‍ തങ്ങളുടെ സ്വത്തുക്കള്‍കൊണ്ടും ശരീരങ്ങള്‍കൊണ്ടും സമരം ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ നിന്നോട് അനുവാദം ചോദിക്കുകയില്ല.[9:44] എന്നാ ആയത്ത് ഈ ആയത്ത് റദ്ദ് ചെയ്തു " അല്ലാഹുവിലും അവന്‍റെ റസൂലിലും വിശ്വസിച്ചവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍...തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. [24:62].Sunan Abi Dawud 2771 Book 15, Hadith 295 Vol.3 Page No : 363
---------------------------------------------------------------------------------------------
9) ഇബ്ന്‍ അസ്-സുബൈറില്‍ നിന്ന് നിവേദനം : ഞാന്‍ ഉസ്മാന്‍ ബിന്‍ അഫ്ഫനോട് പറഞ്ഞു (അദ്ദേഹം ആ സമയത്ത് ഖുര്‍ആന്‍ ശേഖരിക്കുവായിരുന്നു) ആയത്ത് നിരീക്ഷിക്കുവായിരുന്നു:-- "നിങ്ങളില്‍ നിന്ന് ഭാര്യമാരെ വിട്ടേച്ചു കൊണ്ട് മരണപ്പെടുന്നവര്‍ തങ്ങളുടെ ഭാര്യമാര്‍ക്ക് ഒരു കൊല്ലത്തേക്ക് ( വീട്ടില്‍ നിന്ന് ) പുറത്താക്കാതെ ജീവിതവിഭവം നല്‍കാന്‍ വസ്വിയ്യത്ത് ചെയ്യേണ്ടതാണ്.[2:240] " ഈ ആയത്ത് വേറൊരു ആയത്ത് റദ്ദ് ചെയ്തു. അതുകൊണ്ട് ഇത് എന്തിനാണ് നിങ്ങള്‍ എഴുതുന്നത് ? (അല്ലെങ്കില്‍ ഇത് ഖുറാനില്‍ നിന്ന് ഉപേക്ഷിക്കുക)?" 'ഉസ്മാന്‍ പറഞ്ഞു. " ഓ എന്റെ സഹോദര പുത്രാ! ഞാന്‍ ഒന്നും അതിന്റെ സ്ഥാനത്ത് നിന്ന് മാറ്റുകയില്ല. Sahih al-Bukhari Vol. 6, Book 60, Prophetic Commentary on the Qur'an (Tafseer of the Prophet (pbuh) Hadith 53 Page No : 53
------------------------------------------------------------------------------------
10) അബ്ദുല്ലാഹിബ്നു അബ്ബാസ് നിവേദനം: നബിയുടെ മിമ്പറില്‍ ഇരുന്നുകൊണ്ട് ഉമര്‍ ഒരിക്കല്‍ പറഞ്ഞു: മുഹമ്മദ് (സ) യെ സത്യസന്ദേശവുമായി അല്ലാഹു നിയോഗിച്ചു. അദ്ദേഹത്തിനു വേദവും ഇറക്കി. അദ്ദേഹത്തിനു അവതരിപ്പിക്കപ്പെട്ട സന്ദേശത്തില്‍ എറിഞ്ഞു കൊല്ലാനുള്ള വിധി അടങ്ങിയ സൂക്തങ്ങളുമുണ്ടായിരുന്നു. ഞങ്ങളത് വായിക്കുകയും മനസ്സിലാക്കുകയും ഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. നബി (സ) വ്യഭിചാരിയെ എറിഞ്ഞു കൊന്നു. അദ്ദേഹത്തിനു ശേഷം ഞങ്ങളും ആ ശിക്ഷ നടപ്പിലാക്കി. കാലം കുറേ ചെല്ലുമ്പോള്‍ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ എറിഞ്ഞു കൊല്ലുന്ന ശിക്ഷകള്‍ കാണുന്നില്ല എന്ന് ആരെങ്കിലും പറയുമെന്ന് ഞാന്‍ ആശങ്കിക്കുന്നു. അല്ലാഹു അവതരിപ്പിച്ച ഒരു നിര്‍ബന്ധ വിധിയില്‍ അവര്‍ വീഴ്ച വരുത്തി അവര്‍ പിഴയ്ക്കുകയും ചെയ്യും. അല്ലാഹുവിന്‍റെ വേദഗ്രന്ഥപ്രകാരം വിവാഹിതനുള്ള എറിഞ്ഞു കൊല്ലുന്ന ശിക്ഷ സത്യമാണ്. സ്ത്രീയാകട്ടെ പുരുഷനാകട്ടെ തെളിവ് സ്ഥാപിക്കപ്പെടുകയോ കുറ്റം സമ്മതിക്കപ്പെടുകയോ ഗര്‍ഭിണിയാകുകയോ ചെയ്താല്‍ ശിക്ഷ (നടപ്പിലാക്കും). (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 29, ഹദീസ് നമ്പര്‍ 15 (1691).
ഇങ്ങനെ ആയത്തുകള്‍ ക്യാന്‍സല്‍ ചെയ്യുന്നത് കണ്ടു ഖുറൈഷി പ്രമാണികള്‍ മുഹമ്മദിനെ കളിയാക്കി അപ്പോള്‍ അടുത്ത ആയത്തു വന്നു " വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്? " [2:106]
ഈ ആയത്ത് എങ്ങനെയാണ് നഷ്ടപ്പെട്ടു പോയത് എന്ന് ആയിശ പറയുന്ന ഹദീസ് ഇതാ:
Narrated Aisha ‘The verse of stoning and of suckling an adult ten times were revealed, and they were (written) on a paper and kept under my bed. When the Messenger of Allah (SAWW.) expired and we were preoccupied with his death, a goat entered and ate away the paper.” (Sunan Ibn Majah, Book of Nikah, Hadith # 1934)
----------------------------------------------------------------------------------
ഇങ്ങനെ ആയത്തുകള്‍ ക്യാന്‍സല്‍ ചെയ്യുന്നത് കണ്ടു ഖുറൈഷി പ്രമാണികള്‍ മുഹമ്മദിനെ കളിയാക്കി അപ്പോള്‍ അടുത്ത ആയത്തു വന്നു " വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്? " [2:106]
റദ്ദ് ചെയ്യപ്പെട്ട പല ആയത്തുകളും ഉസ്മാന്‍ ക്രോഡീകരിച്ച ഖുറാനില്‍ എഴുതി ചേര്‍ത്തു, ക്യാന്‍സല്‍ ചെയ്യപെട്ട ആയത്തുകള്‍ എന്തിനാണ് ഖുറാനില്‍ ??? ഈ ഹദീസുകള്‍ സാക്ഷി നിര്‍ത്തി ഖുര്‍ആന്‍ പൂര്‍ണ്ണമാണ് എന്ന് പറയാന്‍ പറ്റുമോ ?? ഇങ്ങനെ ആയത്തുകള്‍ ഇറക്കി അഞ്ചു മിനിട്ടുകഴിയുമ്പോള്‍ വാക്കുകള്‍ മാറ്റുന്ന ആള്‍ ആണോ സര്‍വ്വശക്തന്‍ ആണ് എന്ന് പറയുന്ന അള്ളാഹു ??
അഭിപ്രായങ്ങള്‍