സര്‍ക്കാര്‍ ജോലിയും ഇസ്ലാമും

 സര്‍ക്കാര്‍ ജോലിയും ഇസ്ലാമും 

********************************

 


ജാബിര്‍(റ) നിവേദനം ചെയ്തു. അല്ലാഹുവിന്റെ ദൂതന്‍(സ) പലിശ വാങ്ങുന്നയാളേയും പലിശ കൊടുക്കുന്നയാളേയും ആ ഇടപാടു എഴുതുന്നയാളേയും അതിന്റെ രണ്ടു സാക്ഷികളേയും ശപിക്കയും പറയുകയും ചെയ്തു അവര്‍ ഒരുപോലെ ആണ്. (മുസ്ലിം)
പലിശ എഴുപത്തിമൂന്ന് തരമാണ്. അതിൽ ഏറ്റവും ചെറുത് ഒരാൾ തന്റെ മാതാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു തുല്യമാണ്." [സുനൻ ഇബ് നു മാജ 12.2360]
-------------------------------------------------------------------------------------------------
നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവരാണോ?
അനിസ്ലാമിക ഭരണ വ്യവസ്ഥയുടെ നടത്തിപ്പിന്‍റെ ഭാഗഭാക്കാവുന്നത് തന്നെ ഇസ്ലാമികമായി തെറ്റാണ്
മുസ്ലിം സമുദായത്തിന്റെ സര്‍ക്കാര്‍ ജോലികളിലുള്ള പ്രാതിനിധ്യവും അതിനു വേണ്ടിയുള്ള ശ്രമവുമൊക്കെ വളരെ നല്ലത് തന്നെയാണ് സാമ്പത്തിക സ്വാശ്രയത്വത്തെക്കുറിച്ചും സാമൂഹിക അഭിവൃദ്ധിയെ സംബന്ധിച്ചും എഴുതിയവരൊക്കെ ഈ മേഖലയില്‍ പലിശയുടെ ഘടകം വരുന്നുണ്ടോ എന്നുള്ളത് അന്നെഷിക്കുന്നുണ്ടോ ഉണ്ടകില്‍ ഇസ്ലാമിക ഇന്ത്യന്‍ മുസ്ലിം സമുഹം സര്‍ക്കാര്‍ ജോലി ചെയ്യാന്‍ പാടുണ്ടോ? ഇത് ചോദിക്കാന്‍ കാരണം പലതുണ്ട് മുത്ത് ഹബീബ് ഖുര്‍ആനിലും ഹദീസുകള്‍ മുഖാന്തരവും പലിശയുമായുള്ള ഒരു ജോലിയും മറ്റും പാടില്ല എന്ന് വളരെ കണിശമായി തന്നെ പറഞ്ഞിരിക്കെ എങ്ങനെയാണു ഒരു മുസ്ലിമായ വെക്തി സര്‍ക്കാര്‍ മേഘലയില്‍ ജോലി ചെയ്യുക ?
സര്‍ക്കാറില്‍ ജോലി ചെയ്യുമ്പോള്‍ കിട്ടുന്ന ശമ്പളത്തില്‍ നിന്നും ഒരു ഓഹരി പിഎഫ്ലേക്ക് (പബ്ലിക് പ്രോവിഡന്‍റ് ഫണ്ട്) പോകുന്നു ഈ ഫണ്ട് സര്‍ക്കാര്‍ ആവുശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയും അതിനു സര്‍ക്കാര്‍ പലിശ നല്‍ക്കുകയും ചെയ്യുന്നു . അനിസ്‌ലാമിക വ്യവസ്ഥിതിയില്‍ പലിശ നല്‍ക്കുന്നതും മേടിക്കുന്നതും കുറ്റകരമല്ല എന്നുള്ള സ്ഥിതിക്ക് സര്‍ക്കാര്‍ നല്‍ക്കുന്ന ഈ പണവും അത് പോലെ ശമ്പളവും പിന്നെ പെന്‍ഷനും മറ്റുമൊക്കെ പലിശയുമായി വളരെയധികം ബന്ധമുണ്ട്
പുതുതായി സർവീസിൽ പ്രവേശിക്കുന്ന ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് അറിയാമല്ലോ 2013 ഏപ്രിൽ ഒന്നുമുതൽ സർവീസിൽ പ്രവേശിക്കുന്നവർക്കാണ് പങ്കാളിത്ത പെൻഷൻ ബാധകമാക്കുക. നിലവിലെ ജീവനക്കാർക്ക്, ഇപ്പോഴുള്ള പെൻഷൻ സമ്പ്രദായം തുടരും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 'ന്യൂ പെൻഷൻ സ്‌കീം' (എൻ.പി.എസ്) മാതൃകയിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതിയാണ് നടപ്പിലാക്കുന്നത് . പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയാൽ, അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേർന്ന തുകയുടെ പത്തുശതമാനം ഓരോ ജീവനക്കാരിൽ നിന്നും അതത് മാസം സർക്കാർ പിടിക്കും. ഈ തുകയ്ക്ക് തുല്യമായ തുക സർക്കാർ വിഹിതമായി നൽകും. ഇപ്രകാരം സ്വരൂപിക്കുന്ന തുക കൈകാര്യം ചെയ്യാൻ പ്രത്യേക അതോറിറ്റി രൂപവത്കരിക്കും. ഓരോ മാസവും പിടിക്കുന്ന തുകയും അതിന്റെ പലിശയും ചേർന്ന സംഖ്യ സര്‍ക്കാര്‍ ജീവനക്കാരൻ വിരമിക്കുമ്പോൾ പെൻഷനായി നൽകും ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ പോക്ക് എന്നിരിക്കെ ഇസ്ലാമിക വിശ്വാസപ്രകാരം ഒരു മുസ്ലിം ആയിട്ടുള്ള വെക്തി എങ്ങനെ ഇതൊക്കെ സഹിച്ചുകൊണ്ട് മറ്റും സ്വന്തം വിശ്വാസം നിലനിര്‍ത്തും പലിശയുമായി ബന്ധപെട്ടവര്‍ എന്നില്‍ പെട്ടവനല്ല എന്ന് പറഞ്ഞ നബിയുടെ വാക്യത്തിനു വില നല്‍കിയില്ലങ്കില്‍ ഇസ്ലാമിന് പുറത്താണ് സ്ഥാനം എന്നിരിക്കെ സര്‍ക്കാര്‍ ജോലിയില്‍ ഉള്ള മുസ്ലിം വെക്തികള്‍ ഇസ്ലാം മതത്തില്‍ വിശ്വസിച്ചിട്ടു എന്ത് കാര്യം ?
ഒരു കാര്യം ഞാന്‍ പറയുന്നു ആരും തന്നെ ഇത് വായിച്ചു കൊണ്ട് സ്വന്തം ജോലി മതത്തിന്റെ പേരില്‍ കളഞ്ഞു കൊണ്ടും മറ്റും മതം ഉണ്ടാക്കാന്‍ വേണ്ടി ആരും സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കരുതേ
എല്ലാവരുടേയും സ്വപ്‌നമാണ് പഠനത്തിന് ശേഷം ഒരു സര്‍ക്കാര്‍ ജോലി. എന്നാല്‍ ആഗ്രഹമുണ്ടെങ്കിലും പലര്‍ക്കും ആ മോഹം പൂവണിയുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ ജോലി എന്ന ഏവരുടേയും സ്വപ്‌നം യാഥാര്‍ഥ്യമാക്കുക സ്വന്തം മത വിശ്വാസപ്രകാരം എത്രത്തോളം ശരിയാണ് എന്നുള്ളത് ഒന്ന്‍ ചിന്തിക്കുക പിന്നെ നിങ്ങള്‍ ഒരു ഇസ്ലാമിക ജീവിതം നയിച്ചുകൊണ്ട് നടക്കുന്ന മുസ്ലിം ആണെങ്കില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചാല്‍ തീര്‍ന്നു നിങ്ങളുടെ മതവുമായുള്ളബന്ധം . അത് കൊണ്ട് തന്നെ ഞാന്‍ നിങ്ങളോട് ചോദിക്കുന്നു മത വിശ്വാസമാണോ നിങ്ങള്‍ക്ക് വലുത് അതോ സ്വന്തം ജീവിതോപാധിയായ സര്‍ക്കാര്‍ ജോലിയാണോ നിങ്ങള്‍ക്ക് വലുത് ?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം