പോസ്റ്റുകള്‍

മേയ്, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മുഹമ്മദിന്റെ പ്രവാചകത്വം സാക്ഷ്യപ്പെടുത്തുന്നത് ക്രിസ്ത്യന്‍ പണ്ഡിതന്‍

ഇമേജ്
മുഹമ്മദിന്റെ പ്രവാചകത്വം സാക്ഷ്യപ്പെടുത്തുന്നത് ക്രിസ്ത്യന്‍ പണ്ഡിതന്‍ *************************************************************************** ജൂത-ക്രൈസ്തവ വേദങ്ങളില്‍ പാണ്ഡിത്യമുണ്ടായിരുന്ന വറഖത്തുബ്നു നൌഫല്‍ മുഹമ്മദ് പ്രവാച്ചകാനാണ് എന്ന് സാക്ഷ്യംവഹിച്ചത് ഇവര്‍ക്ക് വിശ്വാസത്തില്‍ എടുക്കാം..... പൂര്‍വ്വ വേദങ്ങളില്‍ പണ്ഡിതനായിരുന്ന വറഖത്തുബ്നു നൌഫല്‍ മുഹമ്മദ് നുണ്ടായ ആദ്യ ദിവ്യബോധനത്തിന്റെ അനുഭവങ്ങള്‍ കേട്ടപ്പോള്‍ ഇത് ദൈവിക ബോധനത്തിന്റെ ആരംഭമാണെന്നും താങ്കള്‍ പ്രവാചകന്‍ ആണെന്നും സാക്ഷ്യ പെടുത്തി എന്ന് ഇവരുടെ ഗ്രന്ഥങ്ങള്‍ പറയുന്നു ----------------------------------------------------------------------------------------- ഇനി ഖുറാനില്‍ നോക്കാം . ഖുറാനില്‍ പറയുന്നു ഇവരെ നിങ്ങള്‍ വിശ്വാസത്തില്‍ എടുക്കരുതേ ( ജൂത ക്രൈസ്തവരെ ) എന്നും മറ്റുമൊക്കെ . മുഹമ്മദു പ്രവാചകന്‍ ആണ് എന്ന് ഒരു കൃസ്ത്യാനി പറഞ്ഞപ്പോള്‍ അത് വിശ്വസിക്കുന്നു ഖുറാനില്‍ പറയുന്നു ഇവരുമായി ഒരു കുട്ടും പാടില്ല എന്നും  എന്തൊരു വിരോധാഭാസം Surah No:5 Al-Maaida സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്

ഇസ്ലാമിന്റെ ക്ഷമയുടെ രീതികള്‍

ഇമേജ്
നിങ്ങള്‍ക്കറിയോ... ഇസ്ലാം ക്ഷമയുടെയും,സഹനതയുടെയും, സംയമനത്തിന്റേയും, സമാധനത്തിന്റെയും മതമാണ്‌ . ഈ അടുത്തായി വളരെയധികം പോസ്റ്റുകളും ഹധീസുകളും ഇതുപോലെ വരുന്നത് കാണുന്നു ഇതില്‍ എത്രത്തോളം വാസ്തവം അടങ്ങിയിട്ടുണ്ട് എന്നുള്ളത് നമ്മുക്ക് ഒന്ന് പരിശോധിച്ച് കാര്യങ്ങള്‍ മനസിലാക്കാം ബുദ്ധിജീവികളും വിവേകികളുമായ ആളുകള്‍ പരസ്പരം ചോദിച്ചുപോകും, എന്താണ് മുസ്ലിംകളെ ഇവ്വിധം ക്ഷമയുടെയും മനോദാര്‍ഢ്യത്തിന്‍റെയും പാരമ്യതയിലേക്കെത്തിച്ച പ്രേരകം? ശ്രവണമാത്രയില്‍ത്തന്നെ നടുക്കിക്കളയുകയും രോമാഞ്ചിതരാവുകയും ചെയ്യുന്ന ഈ മതമര്‍ദനങ്ങളെ എങ്ങനെയാണ് മുസ്ലിംകള്‍ ക്ഷമിച്ചതും അതിജീവിച്ചതും? ഇതിന്‍റെ യഥാര്‍ഥ പ്രേരകങ്ങളെക്കുറിച്ച് പഠിച്ചാല്‍ അടിസ്ഥാനപരമായ ചിലകാര്യങ്ങള്‍ കണ്ടെത്താവുന്നതാണ്. ഇസ്ലാമിന്റെ പ്രവാചകന്‍ ക്ഷമയുടെയും സഹനത്തിന്റെയും സ്നേഹത്തിന്റേയും പര്യായമായി വരുന്നു അത് എത്രകണ്ട് ശരിയാണ് എന്നുള്ളതും ഇസ്ലാം സമാധാനമാണ് ഈ ലോകത്ത് കാംഷിക്കുന്നത് എന്നും പറയുന്നു ഒരിക്കല്‍ അവിടുന്ന് ( മുഹമ്മദു ) കഅബ പ്രദക്ഷിണം ചെയ്യുമ്പോള്‍ അദ്ദേഹത്തെ പരിഹസിച്ച ഖുറൈശികളോട് പറഞ്ഞു: "ഖുറൈശികള

ചിറകൊടിഞ്ഞ കിനാവുകള്‍

ഇമേജ്
പ്രേക്ഷകര്‍ എക്കാലവും ഓര്‍മയില്‍ സൂക്ഷിക്കുന്ന പ്രശസ്തസിനിമയുടെ തിരക്കഥ. പണത്തിന്റെ പിന്‍ബലത്തില്‍ എല്ലാം നേടാമെന്ന് ധരിച്ച് ആത്മരതിയിലും അഹങ്കാരത്തിലും മുഴുകിജീവിക്കുന്ന ശങ്കര്‍ദാസും അയാളുടെ മണ്ടത്തരങ്ങള്‍ക്ക് സ്തുതി പാടുന്ന നോവലിസ്റ്റ് അംബുജാക്ഷനും കൂട്ടരും ഇന്നതെ കാലത്തിന്റെ കൂടി പ്രതീകങ്ങളായി മാറുന്നു. കഥയും കഥാപാത്രങ്ങളും ഇന്നത്തെ ഇന്ത്യന്‍ ഭരണ കര്‍ത്താക്കളുമായി യാതൊരു ബന്ധവുമില്ല അതിനാടകീയതയും, അതിനേക്കാള്‍ അവിശ്വസനീയതയും നിറഞ്ഞൊരു കദനകഥയാണ് പത്തൊമ്പത് വര്‍ഷം മുമ്പ് അഴകിയ രാവണനില്‍ എന്‍ പി അംബുജാക്ഷന്‍ എന്ന തയ്യല്‍ക്കാരനായ നോവലിസ്റ്റ് ഇങ്ങനെ പറഞ്ഞ് തീര്‍ത്തത്. സിനിമയിലെ ഈ ഭാഗം കമല്‍ ചിത്രീകരിച്ച ശൈലിയും പശ്ചാത്തല ഈണവും അംബുജാക്ഷന്റെ വൈകാരിക വൈജാത്യങ്ങളിലൂടെയുള്ള കഥ പറച്ചിലും മലയാളത്തിലെ ഏറ്റവും മികച്ച സ്പൂഫ് സാധ്യത തന്നെയായിരുന്നു. മാവിന്റെ ചുവട്ടിലിട്ടിരിക്കുന്ന കസേരയില്‍ ശങ്കര്‍ദാസ്. വെള്ള പൈജാമയും കുര്‍ത്തയും വേഷം. ശങ്കർദാസ്:- വേദനിക്കുന്ന കോടീശ്വരൻ. അതാണു ഞാൻ സമീപത്ത് വര്‍ഗീസ്. ശരത്തുമായി അംബുജാക്ഷന്

മുഖ്താർ മായി എന്ന ധീരവനിത

ഇമേജ്
ജാതിഗോത്ര വ്യവസ്ഥയിലെ ദുരഭിമാന പ്രതികാരത്തിന്റെ' പേരിൽ കൂട്ട ബലാത്സംഗത്തിനിരയായ, സാർവ്വദേശിയ പ്രസിദ്ധിയാർജ്ജിച്ച പാക്കിസ്ഥാനി വനിതയാണ് മുഖ്താർ മായി എന്നറിയപ്പെടുന്ന മുഖ്താരൻ ബീബി. പാക്കിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ മുസാഫർഗാർഹ് ജില്ലയിലെ ജതോയി താലൂക്കിലെ മീർവാല എന്ന ഗ്രാമത്തിൽ കർഷക ജാതിയായ ഗുജാർവംശത്തിൽ 1972 ലാണ് മുഖ്താരൻ ബീബി ജനിച്ചത്. ഇവരുടെ ഇളയ സഹോദരൻ 12 വയസ്സുള്ള ഷക്കൂർ, 2002 ജൂൺ 22 -ന് മസ്തോയ് ഗോത്രത്തിലെ 20 വസ്സിലേറെ പ്രയമുള്ള സൽമയെന്ന സ്ത്രീയെ മാനഭംഗപ്പെടുത്തി എന്നാരോപണമുയർന്നു. മസ്തോയി ജാതി ഭൂ ഉടമകളും പ്രബലരും മുക്താരൻ ബീബിയുടെ ഗുജാർ ഗോത്രത്തേക്കാൾ ഉയർന്നവരും ആയിരുന്നു. ശരീ അത്ത് അനുസരിച്ച് വധശിക്ഷവരെ കിട്ടാവുന്ന സിനാ (വ്യഭിചാരം) എന്ന കുറ്റകൃത്യമാണ് ഷക്കൂറിന് മേൽ ആരോപിക്കപ്പെട്ടത്. തങ്ങളുടെ സഹോദരിയെ താണജാതിയിൽപ്പെട്ട ഒരുവൻ അപമാനിച്ചു എന്നറിഞ്ഞ മസ്തോയികൾ അക്രമാസക്തരായി. പോലീസിന്റെ പിടിയിലായ ഷുക്കൂറിനെ വധിക്കണമെന്ന ആവശ്യം മസ്തോയികളുയർത്തി. അതേക്കുറിച്ച് ചർച്ച ചെയ്യാനായി കൂടിയ ജിർഗയിൽ (മതകാര്യങ്ങളും സാമൂഹ്യ പ്രശ്നങ്ങളും ചർച്ചചെയ്ത് പരിഹാരം കാണുന്ന

ഞമ്മന്റെ കിത്താബിലെ ആളുകള്‍ എവിടെ പോയി ?

ഇമേജ്
വിവര വിനിമയ സാങ്കേതിക വിദ്യയുടെ രംഗത്തെ വികാസം ഒരു പൂര്‍ണ ചക്രം പൂര്‍ത്തിയാക്കിയിരിക്കുന്നു. മനുഷ്യന്‍ അവന്റെ ഏറ്റവും അടുത്തയാളിനോട് പോലും സംവദിക്കാന്‍ ആകാതെ കുഴങ്ങി നിന്നിരുന്ന അവസ്ഥയില്‍ നിന്നും ലോകത്തെവിടേയുമുള്ള ആരോടും സംവദിക്കാന്‍ കഴിയും എന്ന നിലയിലേക്ക് ഇന്നു സാങ്കേതികവിദ്യ വളര്‍ന്നിരിക്കുന്നു അത് ഇനിയും വളര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യും . ഇതൊക്കെ ഞമ്മന്റെ കിത്താബില്‍ ഉണ്ട് എന്ന് പറയുന്നവര്‍ ഈ രംഗത്ത്‌ ഇല്ലാതെ പോയത് എന്ത് കൊണ്ട്? മഷിയിട്ടു നോകിയിട്ടും ഒരണ്ണം പോലും കണ്ടില്ല ? ഇനി നിങ്ങള്ക്ക് അറിയാവുന്ന ആരെങ്കിലും ഉണ്ടകില്‍ പറയു ********************************************************************************** വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക ----------------------------------------------------------------------------- 1 ചാൾസ് ബാബേജ് കമ്പ്യൂട്ടറുകളുടെ പിതാവായി അറിയപ്പെടുന്നു. ------------------------------------------------------ 2 ജോർജ്ജ് ബൂൽ ബൂലിയൻ ആൾജിബ്രയുടെ ഉപജ്ഞാതാവ്‌. ------------------------------------------------------- 3 അഡ ലവ

പടിഞ്ഞാറൻ ആഫ്രിക്കയിലെ പ്രധാന നാട്ടുമതങ്ങളിൽ ഒന്നാണ് ബിവിടി

ഇമേജ്
പടിഞ്ഞാറൻ ആഫ്രിക്കയിലെ പ്രധാന നാട്ടുമതങ്ങളിൽ ഒന്നാണ് ബിവിടി. ഗാബോൺ, കാമറൂൺ എന്നീ രാജ്യങ്ങളിലെ ഫാംഗ് ഗോത്രങ്ങൾ, ഗാബോണിലെ ബബോംഗോ, മിറ്റ്സോഗോ ജനങ്ങൾ എന്നിവരാണ് ബിവിടി ആചാരങ്ങൾ പുലർത്തുന്നത്. ഈ ഗോത്രത്തിലുള്ള ചിലർ സെമറ്റിക് മതങ്ങളിൽ വിശ്വസിക്കുന്നുവെങ്കിലും ബിവിടി സർവരുടെയും ജീവിതരീതി കൂടിയാണ്. ക്രിസ്തു മതം, പൂർവികാരാധന, മന്ത്രവാദം, എന്നിവയെല്ലാം കൂട്ടിച്ചേർത്ത സിൻക്രെറ്റിസ്റ്റിക് മതമാണ് ബിവിടി. ഇബോഗ വർഗത്തിൽ പെട്ട ഒരു ചെടി എല്ലാ ബിവിടികളും നട്ടുവളർത്തുന്നു. ഇബോഗവേര് പവിത്രമാണിവർക്ക്. രോഗം മാറ്റാനും ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഇബോഗവേരിന് കഴിവുണ്ടെന്ന് ഇവർ കരുതുന്നു. സർവ ആചാരങ്ങൾക്കും ചടങ്ങുകൾക്കും ഇബോഗയുടെ സാന്നിധ്യം കൂടിയേ തീരൂ. മിക്ക സമൂഹങ്ങൾക്കും ഒരു കാരണവർ ഉണ്ടാകും. ഇദ്ദേഹമാണ് ആചാരങ്ങൾക്ക് കാർമ്മികത്വം വഹിക്കുന്നത്. പ്രേതബാധ ഒഴിപ്പിക്കൽ, ഉപക്രമച്ചടങ്ങ്, വീട്ടിൽക്കൂടൽ, മരണം എന്നിവയ്ക്കെല്ലാം സമൂഹത്തിലെ മിക്കവാറും അംഗങ്ങൾ കാരണവരുടെ അധ്യക്ഷതയിൽ ഒത്തുകൂടും. മിക്ക ചടങ്ങുകൾക്കും കുഴൽവിളിയും ചെണ്ടമേളവും ഉണ്ടാകും. പണ്ടുകാലത്ത് മത, സംഗീത പരിപാടികളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചിരുന്

ഓം ഷിന്റിക്യോ..... വിനാശകരമായ മതവിശ്വാസം

ഇമേജ്
ഓം ഷിന്റിക്യോ..... വിനാശകരമായ മതവിശ്വാസം ------------------------------------------------------------------------ ജപ്പാൻ‌കാരനായ ഷോക്കോ അസഹാര രൂപം നൽകിയ വിശ്വാസധാരയാണ് ഓം ഷിന്റിക്യോ അഥവാ ആലെഫ്. 1984 -ൽ സ്ഥാപിതമായ ഈ മതസംഘടന, 1995 -ൽ ടോക്യോ ഭൂഗർഭതീവണ്ടിപാതയിൽ നടത്തിയ വിഷവാതകപ്രയോഗത്തോടെ ലോകമെമ്പാടും കുപ്രസിദ്ധമായി. ബുദ്ധമതത്തിലെ തേരവാദ, മഹായാന, താന്ത്രിക് വജ്രായന സമ്പ്രദായങ്ങൾ, യോഗ, ക്രിസ്തുമതം, നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ എന്നിവയിൽനിന്നെല്ലാം ആശയങ്ങൾ സ്വീകരിച്ച് രൂപപ്പെടുത്തിയ ഒരു സങ്കരമതരൂപമാണ് ഓം ഷിന്റിക്യോ. പ്രപഞ്ചത്തെ പ്രതിനിധീകരിക്കുന്ന സംസ്കൃതപദമായ ഓം, സത്യത്തിന്റെ മതം എന്ന് ഏകദേശസാരം വരുന്ന ജാപ്പനീസ് എഴുത്തുരൂപമായ കഞ്ചിയിലെ പദമായ ഷിന്റിക്യോ എന്നീ രണ്ട് പദങ്ങൾ ചേർത്താണ് ഓം ഷിന്റിക്യോ എന്ന നാമം സ്വീകരിച്ചത്. സാധാരണയായി ഓം ഷിന്റിക്യോയെ പരമമായ സത്യം എന്നാണ് പരിഭാഷപ്പെടുത്താറ്. ഹീബ്രു ഭാഷയിലെ ആദ്യാക്ഷരമായ ആലെഫ് എന്ന പദം അടിസ്ഥാനമാക്കി 2001 ജനുവരിയിൽ ഈ സംഘടന ആലെഫ് എന്ന പേര് സ്വീകരിച്ചു. 1984 -ൽ തന്റെ ടോക്യോയിലുള്ള ചെറിയ ഭവനത്തിൽ ലളിതമായി തുടങ്ങിയ ഓം നോ

അയ്യാവഴി എന്ന ഏക ദൈവ മതം

ഇമേജ്
പത്തൊമ്പതാം നൂറ്റാണ്ടിൽ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ല കേന്ദ്രമായി രൂപം പ്രാപിച്ച ഏകദൈവാധിഷ്ഠിതമായ മതവിഭാഗമാണ് അയ്യാവഴി (അച്ഛന്റെ അഥവാ ദൈവത്തിന്റെ വഴി). അയ്യാവഴി ഒരു പ്രത്യേക മതമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ദിവ്യശാസ്ത്രവും, ചടങ്ങുകളും, പുരാണവും ഹിന്ദു മതത്തിൽ നിന്നും ഒട്ടേറെ വേർപെട്ടു നില്ക്കുന്നതിനാലും, തെക്കൻ തമിഴ്‌നാട്ടിൽ അതിന്റെ വളർച്ച കാരണവും അയ്യാവഴി വിശ്വാസികൾ ഒരു പ്രത്യേക മതവിഭാഗമായി അറിയപ്പെടുന്നു. ഇന്ത്യാ സർക്കാർ ഇതുവരെ അയ്യാവഴിയെ ഒരു മതമായി അംഗീകരിച്ചിട്ടില്ല. ഇപ്പോഴും കാനേഷുമാരി കണക്കെടുപ്പിൽ അയ്യാവഴി വിശ്വാസികളെ ഹിന്ദുക്കളുടെ ഗണത്തിൽ പെടുത്തുന്നു. അയ്യാവഴി ഇന്ത്യയുടെ വിശ്വാസികൾ പല തെക്കൻ പ്രദേശങ്ങളിലും ഉണ്ടെങ്കിലും കൂടുതലും വിശ്വാസികൾ തമിഴ്‌നാട്ടിന്റെ തെക്കൻ ജില്ലകളിലാണ് (കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി എന്നിവിടങ്ങളിൽ). അയ്യാവഴിയുടെ ആദ്യ കാല വളർച്ച പത്തൊൻപതാം നൂറ്റാണ്ടിലെ ക്രൈസ്തവ സഭകളുടെ റിപ്പോർട്ടുകളിൽ പ്രതിപാദിച്ചിട്ടുണ്ടു്. അയ്യാ വൈകുണ്ഡർ ആണ് അയ്യാവഴിയുടെ സ്ഥാപകൻ. അയ്യാ വൈകുണ്ഡരുടെ ആശയങ്ങളും പ്രഭാഷണങ്ങളും അയ്യാവഴിയുടെ വളർച്ചയ

യഹോവയുടെ സാക്ഷികൾ

ഇമേജ്
മുഖ്യധാരാക്രൈസ്തവരിൽ നിന്നു വ്യത്യസ്തമായി പുനരുദ്ധാരണവിശ്വാസികളും, സഹസ്രാബ്ദവാഴ്ച്ചക്കാരും, അത്രിത്വവിശ്വാസങ്ങൾ പിന്തുടരുന്നവരുമായ ഒരു അന്താരാഷ്ട്ര ക്രിസ്തീയ മതവിഭാഗമാണ് യഹോവയുടെ സാക്ഷികൾ ചാൾസ് ടെയ്സ് റസ്സൽ (ഫെബ്രുവരി 16, 1852 – ഒക്ടോബർ 31, 1916), അല്ലെങ്കിൽ പാസ്റ്റർ റസ്സൽ, യു എസ് എയിലെ പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ ഉള്ള ഒരു ക്രിസ്തീയ ചിന്തകൻ ആയിരുന്നു. അദ്ദേഹം ഒരു ബൈബിൾ വിദ്യാർഥി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. ഇതിൽ നിന്നാണ് യഹോവയുടെ സാക്ഷികൾ എന്ന സംഘടന ഉത്ഭവിച്ചത്. 1870-ൽ ചാൾസ് ടെയ്സ് റസ്സൽ എന്ന യുവ ബൈബിൾ ഗവേഷകന്റെ നേതൃത്വത്തിൽ ഒരു നിഷ്പക്ഷ ബൈബിൾ പഠന സംഘം അമേരിക്കൻ ഐക്യനാടുകളിലെ പെനിസിൽവാനിയയിൽ കൂടുകയുണ്ടായി. 1876-ൽ ഇവർ ബൈബിൾ വിദ്യാർത്ഥികൾ എന്ന ഒരു സംഘടന രുപീകരിച്ചു. തന്റെ ശുശ്രുഷകാലത്തുടനീളം ത്രിത്വം, അത്മാവിന്റെ അമർത്യത, തീനരകം, വിധി, യേശുവിന്റെ ജഡപ്രകാരമുള്ള തിരിച്ചുവരവ്വ്, ഭുമി ലോകാവസാനത്തിൽ നശിപ്പിക്കപെടും എന്നതുപോലുള്ള പരമ്പരാഗത ക്രൈസ്തവരുടെ വിശ്വാസങ്ങളെയും, പാരാമ്പര്യങ്ങളെയും അദ്ദേഹം ചോദ്യംചെയ്തു.ചെറുപ്പം മുതൽ ബൈബിളിൽ താല്പര്യം വളർത്തിയിരു