ലോകത്തെ ആദ്യത്തെ പെണ്ണ് ലിലിത്ത്
ലോകത്തെ ആദ്യത്തെ പെണ്ണ്.... ആദാമിന്റെ ഇരട്ടയായി, അവനൊപ്പം പിറന്നവള്‍ ഹവ്വക്കു മുമ്പേ ഏദനില്‍ നടന്നവള് ആദാമിന്റെ ആദ്യ പങ്കാളി.... ഇവള്‍ ലിലിത്ത്..
------------------------------------------------------------------------------------ആദത്തിന്റെ ആദ്യ ഭാര്യ ലിലിത്തിനെ കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ ?
കേള്‍ക്കില്ല. മതങ്ങള്‍ അത് പൂഴ്ത്തി വച്ചിരിക്കയാണ്. കാരണം എന്താണെന്നോ ?
ലിലിത്തിനെ ഉണ്ടാക്കിയത് ആദത്തിനെ ഉണ്ടാക്കിയ പോലെ ആണ്. കളിമണ്ണ് കുഴച്ചു ശ്വാസം ഊതി. അപ്പോള്‍ എന്തായി ? ലിലിത്തിനു ആദത്തിനോട് തുല്യത വന്നു. ആണുങ്ങള്‍ സഹിക്കുമോ ?
ഇവര്‍ക്ക് കിടക്കാന്‍ ദൈവം ഉണ്ടാകിയതോ ? ഒരു കട്ടില്‍. ദൈവത്തിനും വിവരക്കേടോ ? അതോ ഇവര്‍ ഒരാളുടെ മേല്‍ കയറി കിടക്കാന്‍ ആണോ ഉദ്ദേശിച്ചത് ?
ലിലിത്ത് ഉറങ്ങുമ്പോള്‍ ആദം കയറി വന്നു. ലിലിത്ത് മാറിക്കൊടുത്തില്ല. ആദത്തിന്റെ കുരു പൊട്ടി. ആദം ലിലിത്തിനെ തല്ലി. ലിലിത്ത് ആദത്തിനെ കുനിച്ചു നിര്‍ത്തി ഇടിച്ചു പരിപ്പ് ഇളക്കി.
ആദം മോങ്ങിക്കൊണ്ട് ദൈവത്തിനോട് പരാതി പറഞ്ഞു. ദൈവം എന്ത് ചെയ്തു ? രണ്ടാമത് ഒരു കട്ടില്‍ ഉണ്ടാക്കിക്കാണും ?
ഹേയ് ഇല്ല. പകരം ലിലിത്തിനെ അങ്ങ് കൊന്നു...ങ്ങേ ?
ആദം ഒറ്റക്കായി.. ബോറടിച്ചു തുടങ്ങിയപ്പോള്‍ ദൈവത്തോട് പിന്നെയും പരാതി പറഞ്ഞു.. അങ്ങനെ ആദം ഉറങ്ങുമ്പോള്‍ അവന്റെ വാരിയെല്ലില്‍ നിന്നും ദൈവം ഹവ്വയെ ഉണ്ടാക്കി..
സ്ത്രീ സമത്വം അംഗീകരിക്കാന്‍ വയ്യാത്ത മതങ്ങളുടെ ഉരുണ്ടു കളി ആണ് ഇത്. ഒരു കൊഞ്ഞാണന്‍ ദൈവവും.
രതിയെ പാപവും പെണ്ണിനെ പാപത്തിലേക്കുള്ള വഴിയും പ്രലോഭനവുമായി വിലയിരുത്തുന്ന ചില സങ്കല്‍പനങ്ങൾ ഉൽപത്തി പുസ്‌തകത്തിലെ ആദം കഥയ്‌ക്ക് അനുബന്ധമായി യൂദപുരാണങ്ങൾ പറയുന്നു
ഇതിലും, പരോക്ഷമായി രതിയാണ് വിലക്കപ്പെട്ട കനി എന്ന സങ്കല്‍പം ഉണ്ടാവുന്നുമുണ്ട്. ലിലിത്ത് എന്ന പെണ്ണിന്റെ കഥയാണ് ഇതിൽ പ്രധാനം. ഈ കഥയുടെ സ്രോതസ്സ് ബാബിലോണിയൻ തൽമൂദിൽ കണ്ടെത്താം. ലിലിത്ത് ആണ് ആദ്യത്തെ മനുഷ്യസ്‌ത്രീ. ആദാമിന്റെ ആദ്യഭാര്യ. ആദാമിനെ സൃഷ്ടിച്ച അതേസമയത്ത് (റോഷ് ഹഷ്‌നാഹ് എന്നാണ് ഈ ദിനത്തെ യൂദന്മാർ വിളിക്കുന്നത്, അതാണ് തങ്ങളുടെ കലണ്ടറിലെ പുതുവൽസരദിനം എന്നും അവർ വിശ്വസിക്കുന്നു) അതേ മണ്ണിൽ നിന്നാണ് യാഹ്‌വെ അവളെയും സൃഷ്ടിച്ചത്. അതിനാൽ തനിക്ക് ആദാമിന്റെ തുല്യപദവിയുണ്ടെന്നും അയാൾക്ക് വിധേയപ്പെട്ടു ജീവിക്കേണ്ട ആവശ്യം തനിക്കില്ലെന്നും അവൾ വാദിച്ചു. പുരുഷന് കീഴ്‌പ്പെട്ടു ജീവിക്കാനുള്ള “ദൈവത്തിന്റെ നിർദ്ദേശത്തി”നെതിരെ ലിലിത്ത് കലാപമുണ്ടാക്കി. ആദാമുമായുള്ള കൂട്ടുജീവിതത്തിന് അവൾ വിസമ്മതം പ്രകടിപ്പിച്ചു (ചരിത്രത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ്). ഇക്കാരണത്താൽ ലിലിത്തിനെ ഏദൻ തോട്ടത്തിൽ നിന്നും പുറത്താക്കിയ ദൈവം അവളെ ദുർദ്ദേവതയാക്കി മാറ്റിക്കളഞ്ഞു.
ലൈൽ എന്ന സെമിറ്റിക് പദത്തിന് രാത്രി എന്നർത്ഥം. രാത്രിഞ്ചരയായ രാക്ഷസി, ദുർമന്ത്രവാദിനി, ഇരുട്ടിന്റെ സൃഷ്ടി എന്നെല്ലാം ലിലിത്ത് എന്ന വാക്കിന് അർത്ഥം വരും. ഈ പദം യെശയ്യ 34: 14ൽ വന്നിട്ടുണ്ട്. “അത് കുറുക്കന്മാരുടെ സങ്കേതവും ഒട്ടകപ്പക്ഷികളുടെ താവളവും ആകും. കാട്ടുപൂച്ചയും കഴുതപ്പുലിയും ഏറ്റുമുട്ടും. കാട്ടാടുകൾ പരസ്‌പരം പോരു വിളിക്കും. രാത്രിയിൽ ലിലിത്ത് അവിടെ ഇറങ്ങി വിശ്രമസങ്കേതം കണ്ടെത്തും. അവിടെ മൂങ്ങ കൂടു കെട്ടി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ച് ചിറകിൻ കീഴിൽ അവയെ പോറ്റും. പരുന്തുകൾ ഇണയോടൊത്തു വിഹരിക്കും” (യെശയ്യാ 34: 13-15). Septuagint ൽ (തോറയുടെ ഗ്രീക് പരിഭാഷ) ഇതിലെ ലിലിത്തിന് Onokentaurus എന്ന് അർത്ഥം പറഞ്ഞിരിക്കുന്നു. ഇതിനെ ലത്തീനിൽ Onocentaur എന്നു പരിഭാഷപ്പെടുത്താം. പാതി മനുഷ്യനായ ഒരു സങ്കൽപജന്തുവാണ് ഇത്.
ലിലിത്ത് പുറത്താക്കപ്പെട്ടതിനു ശേഷമാണത്രേ ആദാമിന് ഇണയായി ദൈവം ഹവ്വയെ സൃഷ്ടിച്ചത്. സമത്വം വാദിക്കാതിരിക്കേണ്ടതിന് അവളെ ആദാമിന്റെ വാരിയെല്ലില്‍ നിന്നാണു പോലും പടച്ചുണ്ടാക്കിയത്. ആണിനു കീഴിലായിരിക്കും, ആയിരിക്കണം എന്നും പെണ്ണ് എന്ന സങ്കൽപത്തിലേക്കാണ് ഇതിനെ വികസിപ്പിച്ചത്. എന്തെന്നാൽ അവളുടെ ഉൽപത്തി പോലും പുരുഷനോട് അവൾക്കുള്ള ആശ്രിതത്വത്തെയാണ് സൂചിപ്പിക്കുന്നത്.
യൂദപുരാണകഥാപാരമ്പര്യമനുസരിച്ച് ലിലിത്ത് പിന്നീട് സർപ്പമായി ഏദെനിൽ പ്രവേശിച്ച് ഹവ്വയെ വഞ്ചിച്ചു. അങ്ങനെ ഹവ്വ പ്രലോഭനമായി വർത്തിച്ചതോടെ ആദാം പാപം പ്രവർത്തിച്ചു. അതായത് ഈ രണ്ട് പെണ്ണുങ്ങൾ ചേർന്നാണ് ആദാമിനെ പ്രലോഭിപ്പിച്ചതും വഴി തെറ്റിച്ചതും. കനി ഭക്ഷിച്ചതിന്റെ പേരിൽ ദൈവം ഹവ്വയെയും സർപ്പത്തെയും ശപിക്കുന്നതായാണ് പിന്നീട് പറയുന്നത്. എന്നുവെച്ചാൽ ശാപമേറ്റു വാങ്ങുന്നത് രണ്ട് സ്‌ത്രീകളാണ്. ഹവ്വയും ലിലിത്തും. സാക്ഷാൽ സാത്താനും സ്വർഗത്തിൽ നിന്നും പുറത്താക്കപ്പെട്ട മാലാഖമാരും ലിലിത്തിനോടൊത്തു ചേർന്നു. പുറത്താക്കപ്പെട്ട മാലാഖമാരിൽ നിന്നും ലിലിത്തിന് കുട്ടികൾ ജനിച്ചുവെന്നും കയേന്റെ ഭാര്യ ലിലിത്തിന്റെ മക്കളിൽ ഒരുവളായ ലിലിം ആയിരുന്നെന്നും യൂദപാരമ്പര്യത്തിൽ വിശ്വാസമുണ്ട്. കഴിവുകൾ നിറഞ്ഞ കയേന്റെ സന്തതികൾക്ക് വിദ്യകൾ അഭ്യസിപ്പിച്ചത് ലിലിത്തിന്റെ മകനായ അസാസേൽ ആണെന്നും അവർ കരുതുന്നു. രതിയുടെ പ്രതീകമായി പിന്നീട് ലിലിത്ത് മാറി. ഗ്രീസിലെ അഫ്രൊഡൈറ്റ്, റോമിലെ വീനസ്, ഈജിപ്‌തിലെ ഇസിസ്, ഇന്ത്യയിലെ ശക്തി തുടങ്ങിയ ദേവതകൾ രതിയുടെ പ്രതീകങ്ങളാണെങ്കിലും അവ ആരാധ്യമൂർത്തികളായാണ് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ യൂദപാരമ്പര്യത്തിൽ രതി അവിശുദ്ധമായ ഒന്നായിത്തീർന്നു. അത് സ്‌ത്രീവിരുദ്ധതയുടെ മുഖവും കൂടി കൈക്കൊണ്ടു. ലൈംഗികതയെയും സ്‌ത്രീയെയും സംബന്ധിച്ച ഇത്തരം ധാരണകള്‍ പില്‍ക്കാലത്ത് മറ്റ് സെമിറ്റിക് മതവിഭാഗങ്ങളെക്കൂടി സ്വാധീനിച്ചതായി കാണാം.
എന്തായാലും ലിലിത്തിന്റെ കഥ മുന്നോട്ടു വെക്കുന്ന പാഠങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. ഒന്ന്, പുരുഷന് തുല്യമായ സ്ഥാനം വേണമെന്ന സ്‌ത്രീയുടെ ആവശ്യത്തെ ദൈവം അംഗീകരിച്ചില്ല. അത് ആവശ്യപ്പെട്ടതിന്റെ പേരിൽ ലിലിത്തിനെ പുറത്താക്കി പകരം സൃഷ്ടിപ്പിൽത്തന്നെ ആണിന് കീഴ്‌പ്പെട്ടു നില്‍ക്കുന്ന ഹവ്വയെയാണ് ആദാമിന് ഇണയായി നൽകിയത്.
രണ്ട്, സാത്താന്റെ കൂടെപ്പോയ ലിലിത്ത് ലൈംഗികതയുടെ പ്രതീകമായി കരുതപ്പെട്ടു. അതായത് ലൈംഗികത പാപവും പൈശാചികവുമായി മാറി. മൂന്ന്, ദൈവത്തിന്റെ പ്രതിരൂപമായ മനുഷ്യനെ അഥവാ പുരുഷനെ വഴിതെറ്റിച്ചത് ലിലിത്ത്, അതിനായി ഉപയോഗപ്പെടുത്തിയത് ഹവ്വയെ. രണ്ട് സ്‌ത്രീകളാണ് പതനത്തിന് നിമിത്തമായതെന്നർത്ഥം. നാല്, ലിലിത്തിന്റെ സന്തതികളായ ചെകുത്താന്മാരാണ് ഇപ്പോഴും മനുഷ്യനെ വഴിതെറ്റിച്ചു കൊണ്ടിരിക്കുന്നത്. എന്നുവെച്ചാൽ സ്‌ത്രീയുടെ പ്രതികാരം മനുഷ്യനെ നരകത്തിലേക്ക് നയിച്ചു കൊണ്ടേയിരിക്കുന്നു.
അന്യസ്‌ത്രീകളെ മനസ്സിൽ സങ്കൽപിച്ച് സ്വയംഭോഗത്തിലേർപ്പെടുന്നവര്‍ ലിലിത്തുമായി വേഴ്‌ച നടത്തുകയാണെന്നു വരെ പഠിപ്പിക്കപ്പെടാറുണ്ട്
അഭിപ്രായങ്ങള്‍