വ്യാപം അഴിമതി

സിനിമകഥയെ പോലും വെല്ലുന്ന ദുരൂഹമരണങ്ങൾ തുടരുന്നു

"വ്യാപം അഴിമതി കഴുത്തില്‍ മുറുകുന്ന കുരുക്കോ?"

------------------------------------------------------------------------------------

 

മധ്യപ്രദേശില്‍ വ്യാപം ബോർഡ് നടത്തിയ പ്രവേശന-ഉദ്യോഗസ്ഥ പരീക്ഷകളിൽ നിരവധി രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും ഇടനിലക്കാരും ആൾമാറാട്ടം നടത്തിയ പരീക്ഷാർത്ഥികളും ചേർന്ന് പരീക്ഷാ ക്രമക്കേടുകളും അഴിമതിയുമാണ് വ്യാപം അഴിമതി
പ്രവേശന പരീക്ഷയില്‍ തട്ടിപ്പ് നടത്തി അയോഗ്യരായ ആയിരക്കണക്കിന് ആളുകള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കിയ അഴിമതിയാണ് മധ്യപ്രദേശിലെ വ്യാപം അഴിമതി
1995 മുതൽ വ്യാപം അഴിമതി വെളിച്ചത്ത് വന്നുതുടങ്ങിയിരുന്നു. 2000-ൽ ചറ്റാർപൂർ ജില്ലയിൽ ആദ്യത്തെ എഫ്.ഐ.ആർ. റജിസ്റ്റർ ചെയ്യുകയും ചെയ്തു. 2004-ൽ കാണ്ട്‌വ ജില്ലയിൽ ഏഴ് കേസുകൾ റജിസ്റ്റർ ചെയ്തു. എന്നാലും ഇതെല്ലാം ഒറ്റപ്പെട്ട കേസുകളായാണ് അന്ന് കണ്ടിരുന്നത്
2013 ല്‍ ഇന്‍ഡോറില്‍ നിന്നുള്ള ഡോക്ടര്‍ ആനന്ദ് റായി വ്യാപം നടത്തുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ചില ക്രമക്കേടുകള്‍ ഉണ്ടെന്ന ആരോപണങ്ങളുമായി രംഗത്തു വന്നത്തോടെയാണ് വ്യാപം അഴിമതി കേസ് വെളിച്ചം കാണുന്നത്.സർക്കാരിലെ ഉന്നതരും വ്യവസായികളും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ ആയിരുന്നു നിയമന തട്ടിപ്പിനു പിന്നിൽ.
2003ലാണ് മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. 2004 മുതല്‍ വ്യാപം പരീക്ഷാ ക്രമക്കേട് തുടങ്ങിയെന്നാണ് പ്രത്യേക അന്വേഷണസംഘം പറയുന്നത്. കേസ് അന്വേഷണം കാല്‍ ഭാഗമായപ്പോഴേക്കും 2000 പ്രതികളെ കസ്റ്റഡിയിലെടുത്ത കേസില്‍ 300 അറസ്റ്റാണ് നടന്നത്. 400 പ്രതികള്‍ ഒളിവിലാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, മുന്‍ ഗവര്‍ണര്‍ രാം നരേഷ് യാദവ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നതോടെയാണ് വ്യാപം കുംഭകോണം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത്.
2013-ലാണ് വ്യാപം അഴിമതിയുടെ വ്യാപ്തി പുറം ലോകമറിഞ്ഞത്. 2013-ൽ വ്യാപം നടത്തിയ പ്രീ-മെഡിക്കൽ ടെസ്റ്റിൽ നിരവധി രാഷ്ട്രീയക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ജഗദീഷ് സാഗർ വളരെ വലിയ അളവിൽ തന്നെ ക്രമക്കേടുകൾ നടത്തിയിരുന്നു. 2013 ജൂലായ് 7ന് നടത്തിയ പരീക്ഷയ്ക്ക് അൾമാറാട്ടം നടത്താനായി ഇൻഡോർ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ താമസിച്ചിരുന്ന 20 പേരെ ജൂലായ് 6 രാത്രിയിൽ അറസ്റ്റ് ചെയ്തു. ഇതിൽ 17 പേർ ഉത്തർപ്രദേശ് സ്വദേശികളാണ്. ആൾമാറാട്ടം നടത്തുന്നവർക്ക് അമ്പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പ്രതിഫലം നൽകിയിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ നിന്ന് കിട്ടിയ വിവരമനുസരിച്ച് ജഗദീഷ് സാഗർ നേതൃത്വം നൽകുന്ന വലിയൊരു റാക്കറ്റ് ഇതിന്റെ പിന്നിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസ്സിലായി. വെളിവായ വിവരങ്ങളൂടെയടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡോ. ആനന്ദ് റായി ഇൻഡോർ നഗരത്തിലെ പോലിസ് സുപ്രണ്ടിന് (ഇക്കണോമിക് ഒഫൻസ് വിംഗ്) പരാതി നൽകി
2013 ജൂലായ് 13-ന് മുമ്പൈയിൽ ഇന്ന് ജഗദീഷ് സാഗറിനെ അറസ്റ്റ് ചെയ്യുകയും 317 കുട്ടികളുടെ പട്ടിക പിടിച്ചെടുക്കുകയും ചെയ്തു. ഈ സമയത്ത് സംശയത്തിന്റെ നിഴലിലൊന്നുമുണ്ടാകാതിരുന്ന എം.പി.പി.ഇ.ബി. എക്സാം കണ്ട്രോളർ ആയിരുന്ന പങ്കജ് ത്രിവേദി, സർക്കാരിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകൾക്കും മെഡിക്കൽ കോളേജ് ഡീനുകൾക്കും സാഗറിന്റെ കൈയ്യിലുണ്ടായിരുന്ന പട്ടികയിലെ വിദ്യാർത്ഥികൾക്ക് അവരുടെ സത്യവാങ്മൂലം എഴുതി വാങ്ങി അവർക്ക് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ജഗദീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ 2013 സെപ്റ്റംബർ 28 ന് ത്രിവേദിയേയും അറസ്റ്റ് ചെയ്തു.
48 പരീക്ഷാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍െറ ശിപാര്‍ശപ്രകാരവും നിയമനം നല്‍കിയിട്ടുണ്ട്.
ഏഴുപേരെ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ഇപ്പോള്‍ കേന്ദ്ര ജലവിഭവ മന്ത്രിയുമായ ഉമാഭാരതിയും ഒരാളെ ഗവര്‍ണറും 21 പേരെ മറ്റു മന്ത്രിമാരുമാണ് ശിപാര്‍ശചെയ്തിട്ടുള്ളത്. മാര്‍ക്ക് ലിസ്റ്റുകള്‍ തിരുത്തി പരീക്ഷാര്‍ഥികളെ പാസാക്കുകയായിരുന്നു റാക്കറ്റ് ചെയ്തിരുന്നത്. അന്വേഷണം നീണ്ടതോടെ വ്യവസായികളുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകള്‍ പുറത്തുവരാന്‍ തുടങ്ങി
വ്യാപം അഴിമതിയുടെ പിന്നിൽ പ്രവർത്തിച്ച മുഴുവൻ രാഷ്ട്രീയ - ഉന്നത ഉദ്യോഗസ്ഥരെയും വെളിച്ചത്ത് കൊണ്ടുവരാൻ ഡോ. ആനന്ദ് റായ് മധ്യപ്രദേശ് ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി ഉത്തരവിട്ട പ്രകാരം ബി.ജെ.പി സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. 2000 പ്രതികളെ കസ്റ്റഡിയിലെടുത്ത കേസിൽ 300 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. 400 പ്രതികൾ ഒളിവിലാണ്. ഇന്ത്യയിൽ ഇതുവരെ ഉണ്ടായതിൽ ഏറ്റവും കൂടുതൽ ആളുകൾ പ്രതികളായ അഴിമാതിയാണിത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പങ്കും ഇതിൽ ആരോപിക്കപ്പെടുന്നു. വ്യാപം നിയമനതട്ടിപ്പ് കേസിൽ ഉന്നത ഇടപെടൽ ഇല്ലാത്ത അന്വേഷണം ഉറപ്പുവരുത്താൻ ഗവർണറെ മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ട ഹരജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചിരിക്കുകയാണ്
തുടർന്ന് , ഇടനിലക്കാർ, പ്രോക്സി പരീക്ഷാർത്ഥികൾ, ഡമ്മി പരീക്ഷാർത്ഥികൾ, അന്വേഷണ ഉദ്യോഗസ്ഥർ, വ്യാപം ജീവനക്കാർ എന്നിങ്ങനെ വ്യാപം അഴിമതി കേസുമായി ബന്ധപ്പെട്ടവർ തുടർച്ചയായി ദുരൂഹ സാഹചര്യത്തിൽ മരിക്കാൻ തുടങ്ങി.ഇതുവരെ വ്യാപം കേസുമായി ബന്ധപ്പെട്ട് ദുരൂഹ സാഹചര്യത്തിൽ മരിച്ചവരുടെ എണ്ണം 51 ആയി കഴിഞ്ഞു എന്നാണു അറിവ്
2007 മുതല്‍ 2013 വരെയുള്ള കാലയളവില്‍ തന്നെ ഏതാണ്ട് 1,40,000 പേര്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനര്‍ഹമായി പ്രവേശനം ലഭിച്ചെന്നും, ബോര്‍ഡ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് തട്ടിപ്പ് നടത്താന്‍ സംസ്ഥാനവ്യാപകമായി ഒരു റാക്കറ്റുതന്നെ പ്രവര്‍ത്തിക്കുന്നതായും പല രാഷ്ട്രീയ പ്രമുഖര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
അന്വേഷണം നീണ്ടതോടെ വ്യവസായികളുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകള്‍ പുറത്തുവരാന്‍ തുടങ്ങി. വ്യാപം അസിസ്റ്റന്റ് പ്രോഗ്രാമര്‍ സി.കെ. മിശ്ര, സിസ്റ്റം അനലിസ്റ്റ് നിതിന്‍ മഹീന്ദ്ര, കൂട്ടാളി അജയ് സെന്‍ എന്നിവരാണ് ആദ്യം അറസ്റ്റിലായത്. മുന്‍ വിദ്യാഭ്യാസ മന്ത്രി ലക്ഷ്മികാന്ത് ശര്‍മ, ബി.ജെ.പി അനുയായിയും ഖനനവ്യവസായിയുമായ സുധീര്‍ ശര്‍മ എന്നിവരും തുടര്‍ന്ന് അറസ്റ്റിലായി. മകന്റെ പേര്‍ പരാമര്‍ശിക്കപ്പെട്ടതോടെ ഗവര്‍ണര്‍ രാം നരേഷ് യാദവ് രാജിവെച്ചു. തുടര്‍ന്ന് മകന്‍ ശൈലേഷ് യാദവ് പ്രതിപ്പട്ടികയില്‍ വരുകയും, ഗവര്‍ണര്‍ക്കെതിരെ അന്വേഷണം തുടങ്ങുകയും ചെയ്തു. ശൈലേഷ് ഗവര്‍ണറുടെ വസതിയില്‍ ദുരൂഹനിലയില്‍ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണകാരണം കണ്ടത്തൊന്‍ കഴിഞ്ഞില്ല. ട്രെയിനി പൊലീസ് ഇന്‍സ്‌പെക്ടര്‍ അനാമിക കുശ്വാഹിനെയുടെ മരണത്തോടെ കഴിഞ്ഞ 48 മണിക്കൂറിനിടെ മൂന്നാമത്തെ ദുരൂഹമരണമായ മരണമാണു നടന്നിരിക്കുന്നത്. കുംഭകോണത്തിന്റെ വാര്‍ത്തകള്‍ ശേഖരിച്ച ചാനല്‍ മാധ്യമപ്രവര്‍ത്തകന്‍ അക്ഷയ് സിങ്ങിന്റെ മരണത്തിനു പിന്നാലെയാണു പൊലീസ് ഇന്‍സ്‌പെക്ടറും ദുരൂഹമായി മരിച്ചത്. വ്യാപം കേസ് അന്വേഷിക്കുന്ന സംഘത്തിന് നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കിയ മധ്യപ്രദേശിലെ ജബല്‍പൂര്‍ നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കല്‍ കോളജ് ഡീനും മുന്‍ കോണ്‍ഗ്രസ് മന്ത്രി എന്‍.കെ.ശര്‍മയുടെ മകനുമായ ഡോ. അരുണിനെയും കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.വ്യാപം അഴിമതി
വ്യാപം അഴിമതിയെ വെളിച്ചത്തു കൊണ്ടുവന്നവരും വാർത്ത‍ റിപ്പോർട്ട് ചെയ്തവരും അന്വേഷണ സംഘത്തെ സഹായിച്ചവരും ഇടനിലക്കാരും പകരം പരീക്ഷ എഴുതിയവരും ഡമ്മി പരീക്ഷാർത്ഥികളും, അന്വേഷണ ഉദ്യോഗസ്ഥരും, വ്യാപം ജീവനക്കാരുമെല്ലാമായി ഇതുവരെ 51 ആളുകൾ ദുരൂഹമായി കൊല്ലപ്പെടുകയുണ്ടായി. ഈ ദുരൂഹ കൊലപാതകങ്ങൾ ഇപ്പോൾ രാജ്യ ശ്രദ്ധ നേടിയിരിക്കുകയാണ്
2009 നവം. 21 നു വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട ആദ്യ അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. വികാസ് സിംഗ് താക്കൂർ എന്ന വ്യാപം കേസിലെ ഇടനിലക്കാരൻ മരുന്നിന്റെ റിയാക്ഷൻ മൂലം കൊല്ലപ്പെട്ടു എന്ന് രജിസ്റ്റർ ചെയ്തു.
മധ്യപ്രദേശ ഗവർണറുടെ മകൻ ഷൈലേഷ് യാദവ് കൊല്ലപ്പെട്ടു.
അഴിമതി കേസിൽ സാക്ഷിയായ നമ്രദ ദാമോദറിൻെറ മൃതദേഹം ഉജ്ജയിനിലെ റെയിൽവേ പാളത്തിൽനിന്നാണ് കണ്ടെടുത്തു.
നമ്രദ ദാമോറിൻെറ മാതാപിതാക്കളെ കണ്ടിറങ്ങിയ ഉടനെ ആജ്തക്ക് ചാനൽ ലേഖകൻ അക്ഷയ് സിങ്
അന്വേഷണ സംഘത്തെ സഹായിച്ച ജബൽപൂർ മെഡിക്കൽ കോളജ് ഡീൻ ഡോ. അരുൺ ശർമ കൊല്ലപ്പെട്ടു.
എൻ എസ്. മെഡിക്കൽ കോളേജ് ഡീനായിരുന്ന ടി കെ സകാല്ലേ കൊല്ലപ്പെട്ടു.
സബ് ഇൻസ്പെക്ടർ ട്രെയിനി അനാമിക കുശ്വാഹയെ മധ്യപ്രദേശിലെ സാഗർ പൊലീസ് അക്കാദമിയിലെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. അനാമിക ഫെബ്രുവരി മുതൽ ട്രെയിനിങ്ങിനായി ഇവിടെ താമസിച്ചു വരികയായിരുന്നു.
വ്യാപം അഴിമതി റിപ്പോർട്ട് ചെയ്തിരുന്ന ആജ് തക് റിപ്പോർട്ടർ, അക്ഷയ് സിംഗ് കൊല്ലപ്പെട്ടു.
അഴിമതിയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി മരിച്ചു. മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനും വ്യാപം പരീക്ഷയുടെ നിരീക്ഷകനുമായിരുന്ന വിജയ് ബഹാദൂറിന്റെ മൃതദേഹമാണ് ദുരൂഹസാഹചര്യത്തില്‍ ഒഡിഷയിലെ ഒരു റെയില്‍പ്പാളത്തില്‍ കണ്ടെത്തിയത്.
വ്യാപം കുംഭകോണം പുറത്തുകൊണ്ടുവന്ന നാലു ആൾക്കാരിൽ ഒരാളാണ് ആശിഷ് ചതുർവേദി എന്ന 26കാരൻ . 2009ലാണ് രോഗം വന്ന് അമ്മയെ ആശുപത്രിയിലാക്കിയപ്പോൾ പരിശോധിക്കാൻ വന്ന ഡോക്ടർക്ക് അടിസ്ഥാനവിവരമോ പരിശീലനമോ ഇല്ളെന്ന് മനസ്സിലായതിനെ തുടർന്ന് അന്വേഷണം തുടങ്ങി. തുടർന്ന് 2013ൽ നടത്തിയ ഒളികാമറ ഓപറേഷനിൽ വ്യാപം പരീക്ഷാ നടത്തിപ്പിലെ പണമിടപാട് വന്നു. ദുരൂഹമരണങ്ങൾ തുടർക്കഥയായപ്പോൾ തന്റെ ദുരൂഹ മരണം പ്രവചിച്ചു ആശിഷ് ചതുർവേദി രംഗത്തെത്തി
ഇപ്പോള്‍ അവസാനമായി ഈ കേസ് അന്നെഷികുന്ന ഒരു ഐ ബി ഓഫിസര്‍ റോഡപകടത്തില്‍ കൊല്ലഅറസ്റ്റ് ചെയ്യപ്പെട്ടവരിൽ പ്രമുഖർഹാദൂറിന്റെ മൃതദേഹമാണ് 2015 ഒക്ടോബർ 17ന് ഒഡീഷയിലെ ഝാർസുഗുഡയിൽ റെയിൽവെ ട്രാക്കിൽ കാണപ്പെട്ടത്.
കുംഭകോണവുമായി ഏതെങ്കിലും നിലയില്‍ ബന്ധപ്പെട്ടവര്‍ തുടര്‍ച്ചയായി മരിക്കുന്നതിന്റെ കാരണം കണ്ടെത്താനാവാതെ അന്വേഷണ സംഘം പകച്ചുനില്‍ക്കുകയാണു. മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ ആഭ്യന്തരമന്ത്രിയുമായ ബാബുലാല്‍ ഗൗര്‍ നടത്തിയ പ്രസ്താവന ദുരൂഹതക്ക് ആക്കംകൂട്ടി. റെയിലിലായാലും ജയിലിലായാലും എല്ലാ മരണങ്ങളും സ്വാഭാവിക മരണങ്ങളാണെന്നും എല്ലാവരും ഒരുനാള്‍ മരിക്കാനുള്ളതാണെന്നും ആയിരുന്നു ഗൗറിന്റെ പ്രസ്താവന. അതേസമയം ബിജെപി സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണ്.
അമ്പത്തി ഒന്നാമത്തെ ആളും മരിച്ച് വീണു. ചൈനീസ് നിര്‍മ്മിത ലേസര്‍ തോക്ക് മുതല്‍ ഭക്ഷണത്തില്‍ ചേര്‍ത്ത മാരക വിഷവും, ആസൂത്രിത അപകടങ്ങളിലുമായി.. 2003 മുതല്‍ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍, മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ കേന്ദ്ര ജലവിഭവ മന്ത്രിയുമായ ഉമാഭാരതിയും മുന്‍ ഗവര്‍ണ്ണര്‍ രാം നരേഷ് യാദവ് വരെ ഉള്‍പെട്ട വ്യാപം നിയമന കുംഭകോണവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരാണ് മരിച്ചവര്‍ എന്നതാണ് വാര്‍ത്തയിലെ വസ്തുത. പ്രതികളും സാക്ഷികളും അന്വേഷകരും പത്രപ്രവര്‍ത്തകരും ഉള്‍പടെ സത്യമറിയാന്‍ ശ്രമിച്ച പലരും മരണ കുരുക്കില്‍ അകപ്പെടുന്നു
അഴിമതിയും മറ്റും സിനിമകഥപോലെ ഇപ്പോഴും തുടര്‍ന്ന് കൊണ്ട് ദുരൂഹമരണങ്ങൾ ഉണ്ടാവുന്നു നമ്മുടെ പ്രായണ മന്ത്രിയോ സോറി പ്രധാനമന്ത്രിയോ ഇതിനെ പറ്റി ഒന്നും പറയുന്നുമില്ല എവിടെക്കാണ്‌ ഈ മൌനം രാജ്യത്തെ എത്തിക്കുന്നത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം