ലഹരിയുടെ പുതുവഴികൾ തേടുന്ന യുവതലമുറയുടെ യാത്രകള്‍



ലഹരിയുടെ പുതുവഴികൾ തേടുന്ന യാത്രയില്‍ പരിജയപെട്ട ഒന്നാണ് മാജിക് കൂണുകള്‍.  കേരളത്തിലെ പുതിയ യുവതലമുറ  കൂണില്‍ കിറുങ്ങി നടക്കുന്നു എന്നുള്ള കാര്യം എത്രപേര്‍ക്ക് അറിയാം. 

  മാജിക് മഷ്‌റൂം എന്നറിയപ്പെടുന്ന കൂണുകള്‍ ആണ്  യുവത്വത്തിന് ലഹരി പകരുന്നത്.   മദ്യത്തില്‍ നിന്നും, കഞ്ചാവില്‍ നിന്നും, ലഹരിഗുളികകളില്‍ ലഭിക്കുന്നതില്‍ കുടുതല്‍  ലഹരി ഈ കൂണുകളില്‍ നിന്നും ലഭിക്കുന്നതിനായിട്ടാണ് യുവാക്കള്‍ ഇത്തരം കൂണുകള്‍തേടി പോകുന്നത്ഇത് കഴിച്ചാല്‍ വാസനയോ മറ്റോ ഒന്നും ഉണ്ടാവില്ല എന്ന് മാത്രമല്ല  പത്തു മണിക്കൂര്‍ നേരം ആനന്ദ ലഹരിയിലായി പോകുന്നു എന്നതാണ് യുവാകളില്‍  ഇതിന്‍റെ ആവുശ്യകത വര്‍ദ്ധിക്കുന്നത്‌.  അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഏജന്റ്മാര്‍ വഴിയാണ് മാജിക് മഷ്‌റൂം എത്തുന്നത്. സ്‌കൂള്‍, കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് മാജിക് മഷ്‌റൂമിന്റെ വില്‍പ്പന. വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് മാജിക് മഷ്‌റൂമിന്റെ പ്രധാന ആവശ്യക്കാര്‍. കൊടൈക്കനാലില്‍ ഈ കൂന്‍ കൃഷി ധാരാളമായി ഉണ്ട് എന്നാണ് അറിയാന്‍ സാധിച്ചത്  അവിടെ  നിന്നുമാണ്  കേരളത്തിലേക്ക് ഈ സാധനം വരുന്നത്. 

 തേന്‍, ചോക്ലേറ്റ് എന്നിവയ്‌ക്കൊപ്പമാണ് മാജിക് മഷ്‌റൂം കഴിക്കുന്നത്. ഇതില്‍ മുക്കി കഴിച്ചാല്‍ ലഹരി പെട്ടെന്ന് തലയ്ക്ക് പിടിക്കും. കാഴ്ചയ്ക്കും ചിന്തകള്‍ക്കും മാറ്റം വരും. മുന്നില്‍ കാണുന്നതെല്ലാം വിവിധ വര്‍ണ്ണങ്ങളില്‍ തോന്നിപ്പിക്കും. സ്വര്‍ഗ്ഗം ഭുമിയില്‍ തന്നെയാണോ എന്നുള്ള രീതിയിലേക്ക് ഇവ നമ്മെ കൊണ്ട് ചെന്നെത്തിക്കുന്നു ഈ കൂണ്‍ ഉപയോഗിച്ചാല്‍ പതിയെ അബോധാവസ്ഥയിലേക്ക് വഴുതി വീഴും. കഞ്ചാവിനേക്കാള്‍ മാരകമായ അപകടകാരിയാണ് മാജിക് മഷ്‌റൂം. കേരളത്തിലെ കോളേജ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പലരും  ഇതിന് അടിമകളാണ് എന്നാണ് അന്നെഷണറിപ്പോര്‍ട്ടില്‍ കിട്ടിയത്  ഇത് കഴിക്കാന്‍ വേണ്ടിയുവാക്കള്‍ ഇപ്പോല്‍ കൊടൈകനാലിലേക്കുള്ള യാത്രകള്‍ പതിവാക്കിയിരിക്കുന്നു.

 കുതിരച്ചാണകത്തിലാണു ഈ കൂണുകള്‍ വളരുന്നത് ഡസന് 750 രൂപ.കൂണുകൾ തേനിൽ മുക്കി വിഴുങ്ങുന്നതാണ് ഉപയോഗരീതി. കഴിച്ചാൽ ചുറ്റും നിറമുള്ള കാഴ്ചകളാണെന്നാണു കുട്ടികൾ പറയുന്നത്. ആരെ നോക്കിയാലും തലയ്ക്കു ചുറ്റും പ്രകാശവലയം കാണുമെന്നും പറയുന്നു. മാജിക് മഷ്റൂം നിരോധിത വസ്തുവല്ലെങ്കിലും അതിൽ അടങ്ങിയ സിലോസിബിൻ എന്ന പദാർഥം എൻഡിപിഎസ് ആക്ട് പ്രകാരം നിരോധിച്ചതാണ്. 

പിന്നെ ഈ കൂണുകള്‍ പച്ചയായോ പാചകം ചെയ്തോ, ചായ ആക്കിയും ഉപയോഗിക്കുന്നു ലഹരി കുടുതല്‍ പെട്ടന്ന് പിടിക്കാന്‍ വേണ്ടിയാണ് തേനില്‍ മുക്കുന്നത്‌ എന്നാല്‍ പാചകം ചെയ്യുമ്പോള്‍  20  കൂണുകള്‍ ആണ് ഒരു ഡോസ്.
ഹ്രസ്വകാല അനുഭവങ്ങള്‍  ഹാലുസിനേഷനു കാരണമാകുന്നു. വർണ‍ങ്ങള്‍, ശബ്ദം, വസ്തുക്കള്‍ എന്നിവ യാഥാർത്ഥ്യത്തില്‍ നിന്നും വിഭിന്നമായി അനുഭവപ്പെടുന്നു. ചലനത്തിന്റെയും പ്രതികരണത്തിന്റെയും വേഗതയില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു. ഇത് ഒരു ശരത് കാല കൃഷിയുമാണ്‌ 
 സൈക്കോസിസിബിന്‍ എന്ന രാസവസ്തുവാണ് കൂണിന് ലഹരി പകരുന്നത്. ഇത് മാരകമായി ശരീരത്തെ ബാധിക്കുന്ന ലഹരി വസ്തുക്കള്‍ക്ക് സമാനമാണ്. മാജിക് മഷ്‌റൂമിന്റെ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അമിതമായ ഉപയോഗം ആത്മഹത്യക്കുള്ള പ്രവണതയുണ്ടാക്കും. യുവാക്കളെ അക്രമകാരികളായി മാറ്റാനും മാജിക് മഷ്‌റൂമിന് കഴിയുമെന്നാണ് പറയപ്പെടുന്നത്‌  എന്തായാലും വീട്ടില്‍ ഉള്ള യുവാക്കളെയും മറ്റും ഈ കാര്യത്തില്‍ ഒന്ന് നിരീക്ഷിക്കുന്നത് വളരെ നല്ലതാണ്.  തലച്ചോറിന്റെയും കിഡ്‌നിയുടെയും പ്രവര്‍ത്തനത്തെ ലഹരി കൂണുകള്‍ ബാധിക്കും. കൂണുകള്‍ പരിശോധിക്കാതെ ലഹരി വസ്തുവാണെന്ന് കണ്ടെത്താനാകില്ല. ഉപയോഗിച്ച ആളുകള്‍ ഓരോ തവണയും ഡോസ് വര്‍ധിപ്പിക്കുന്നു എന്നാണ് അറിയാന്‍ സാധിച്ചത്  ഏജന്റുമാര്‍ വഴി കേരളത്തിലെത്തിക്കുന്ന മാജിക് മഷ്‌റൂമിന്റെ കൂട്ടത്തില്‍ വിഷക്കൂണുകള്‍ ഉണ്ടാകാനും സാധ്യത ഏറെയേറെയാണ്. ഇത് മരണത്തിനു വരെ കാരണമാകാം. പലതരം കൂണുകള്‍ ഉള്ളതിനാല്‍ പരിശോധനയ്ക്കയക്കാതെ ലഹരിക്കൂണുകള്‍ തിരിച്ചറിയാനും കഴിയില്ല. അതുകൊണ്ട് തന്നെ പിടിക്കപ്പെടാന്‍ സാധ്യത വളരെ കുറവ് ആയതു കൊണ്ടും ലഹരി കുടുതല്‍ സമയം കിട്ടുന്നത് കൊണ്ട് യുവ തലമുറ ഇതിന്‍റെ പിറകെയാണ് ഇപ്പോള്‍ ഉള്ളത് ഇവ കഴിച്ചുവരുന്നവരെ കണ്ടെത്താനും മാര്‍ഗ്ഗമില്ല. മദ്യശാലകള്‍ ഒഴിവാക്കപ്പെട്ട സാഹചര്യത്തില്‍ കൂണ്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായാണ് പുതിയ കണ്ടെത്തല്‍. പ്രകൃതിദത്ത ലഹരി ആയതിനാല്‍ കൂണുകള്‍ ശേഖരിക്കുനതിനിടയില്‍ വിഷാംശമുള്ള കൂണുകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ അവയുടെ ഉപയോഗം മരണകാരണം വരെയാകാം. ക്രമരഹിതമായ ചലനങ്ങളും ക്ഷീണവും ഉണ്ടാകാം. ചില ആളുകൾക്ക് വയറുവേദനയും വയറിളക്കവും ഉണ്ടാകുന്നു. 


ലഹരിയുടെ പുതുവഴികൾ തേടുന്ന യുവതലമുറയുടെ വേറെ ചില കൂട്ടുകള്‍ വായിക്കാം 

സിന്തറ്റിക് റബർ ബേസ്ഡ് പശ:-

രാജ്യത്തെ ഒരു പ്രമുഖ കമ്പനി പുറത്തിറക്കുന്ന പശ. 25 രൂപയാണു വില. ഇതു ഞെക്കിപ്പിഴിഞ്ഞു പ്ലാസ്റ്റിക് കവറിലേക്ക് ഒഴിക്കും. കവറിൽ മുഖമാഴ്ത്തി ശ്വസിക്കും. പശയിൽനിന്നുയരുന്ന രൂക്ഷഗന്ധം ലഹരിയാണെന്നാണു കുട്ടികളുടെ കണ്ടെത്തൽ. വെടി പൊട്ടിയാൽ അറിയില്ല. ശാന്തഭാവം. സ്വന്തം കൈ ഉയർത്താൻപോലും തോന്നില്ല. റബർ പന്തു തെറിക്കും പോലെ നടക്കാം.

നിക്കോട്ടിൻ ച്യൂയിങ്ഗം:-

ഒരു കമ്പനി പുറത്തിറക്കുന്ന നിക്കോട്ടിൻ അടങ്ങിയ ച്യൂയിങ് ഗം. നാലും അഞ്ചും എണ്ണം ഒരുമിച്ചു ചവയ്ക്കുന്നതാണു രീതി. ഒരെണ്ണം കഴിച്ചാൽ ഒരു സിഗരറ്റു വലിച്ച സുഖം കിട്ടും. പെൺകുട്ടികളാണു കൂടുതൽ ഉപയോഗിക്കുന്നത്.

മിയാമിയ:-

ഇരുണ്ടനിറത്തിലുള്ള പൊടി. മൂക്കിലൂടെ വലിച്ചുകയറ്റിയാൽ 24 മണിക്കൂർ ഉറക്കം വരില്ല. ഒന്നിനോടും പ്രതികരിക്കാൻ തോന്നില്ല. അളവ് കൂടിപ്പോയാൽ മരണം.

മൈസൂർ മാംഗോ:-

പേരുമായി ബന്ധമില്ല. പച്ചനിറത്തിൽ കഞ്ചാവിനോടു സാമ്യമുള്ള വസ്തു. ഉപയോഗിച്ചാൽ രണ്ടു ദിവസം വരെ കിറുങ്ങിനിൽക്കും. പിന്നെ, എത്ര ഭക്ഷണം കഴിച്ചാലും തീരാത്ത വിശപ്പ്.

എസ്പി:-

ലഹരി ഗുളിക. അതിവേഗം അടിമയാക്കും. കിട്ടാതിരുന്നാൽ ഭ്രാന്തമായ മാനസികനിലയിലെത്തും.

വേദനസംഹാരി തൈലം:-

ശരീരവേദനയ്ക്കു പുരട്ടുന്ന ബാമിനെയും വെറുതെവിടുന്നില്ല. മൂക്കിലൂടെ വലിച്ചുകയറ്റിയും കഴിച്ചും ഉപയോഗിക്കുന്നു. റൊട്ടിയിൽ ജാമിനു പകരം ബാം പുരട്ടിക്കഴി‍ച്ചു ലഹരി തേടുന്നവരും ഉണ്ട്.

തുള്ളിമരുന്ന്:-

ലഹരിയുമായി ബന്ധമില്ല. കണ്ണിലൊഴിക്കുന്ന മരുന്നാണിത്. ഒരു പ്രദേശത്തു മെഡിക്കൽ സ്റ്റോറുകളിൽ ഈ തുള്ളിമരുന്നിന്റെ വിൽപന വർധിച്ചാൽ ഉറപ്പിക്കാം, അവിടെ ലഹരി ഉപയോഗം കൂടിയെന്ന്. ചിലയിനം ലഹരി ഉപയോഗിക്കുന്നവരുടെ കണ്ണു ചുവക്കും. ചുവപ്പുനിറം മാറ്റാനാണു തുള്ളിമരുന്നൊഴിക്കുന്നത്.

 കാന്‍സര്‍ മരുന്നുകള്‍:-

കാൻസറിന്‍റെ  അവസാന ഘട്ടത്തിൽ രോഗികൾക്കു നിർദേശിക്കാറുള്ള വേദനസംഹാരികളും വെറ്ററിനറി ഡോക്ടർമാർ കാലികൾക്കും പക്ഷികൾക്കും കുത്തിവയ്ക്കാറുള്ള മരുന്നുകളുമാണ് ആംപ്യൂളുകളുടെ രൂപത്തിൽ ലഹരി മാഫിയ മൊത്തക്കച്ചവടം നടത്തുന്നത്.
ഡോക്ടറുടെ വ്യാജ കുറിപ്പടിയുണ്ടാക്കി മെഡിക്കൽ സ്റ്റോറുകളിൽ നിന്നു നേരിട്ടു വാങ്ങി ദുരുപയോഗിക്കുന്നവരുമുണ്ട്. ന്യൂഡൽഹിയിലും ബെംഗളൂരുവിലുമാണു രാസലഹരി പരത്തുന്ന ആംപ്യൂളുകളുടെ മൊത്തക്കച്ചവടം. അവിടെ 60– 75 രൂപയ്ക്കു ലഭിക്കുന്നതു കേരളത്തിലെത്തുമ്പോൾ 450– 600 രൂപയാകും. ട്രെയിൻ, ദീർഘദൂര ബസ് സർവീസുകൾ വഴിയാണ് കേരളത്തിലേക്കെത്തുന്നത്. ചെറുപട്ടണങ്ങളിലാണ് ഇവ ഇറക്കുക. അവിടെ നിന്നാണു ചില്ലറ വിതരണം. ഈ  ആംപ്യൂളുകൾ വൃക്കകളുടെ പ്രവർത്തനത്തെയാണ് ആദ്യം ബാധിക്കുക. ഛിന്നഭിന്നമായ കാഴ്‌ചകളും ഓർമകളും- അവയുണ്ടാക്കുന്ന പരിഭ്രാന്തി, തുടർന്നുണ്ടാകുന്ന മാനസികരോഗാവസ്‌ഥ, ആത്മഹത്യാവാസന എന്നിവയാണ് ആംപ്യൂളുകളുടെ പ്രത്യേകത. പതിവായി ഉപയോഗിക്കുന്നവരെ വിഷാദം മൂർധന്യാവസ്‌ഥയിൽ പിടികൂടും. തലച്ചോറിൽ നിന്ന് അവയവങ്ങളിലേക്കുള്ള സിഗ്നലുകളെ ദുർബലമാക്കും. മനസ്സും ശരീരവും തമ്മിലുള്ള പൊരുത്തക്കേടു സൃഷ്‌ടിക്കുന്ന മൃതതുല്യമായ അവസ്‌ഥയാണു ദുരന്തം. സംഘം ചേർന്നുള്ള കുത്തിവയ്‌പിലൂടെ എച്ച്‌ഐവി ബാധയുണ്ടാവാനുള്ള സാധ്യതയും ഏറെ.

കനാബീസ്:- (കഞ്ചാവ്)
 കേരളത്തിലെ ഏറ്റവും സുലഭമായ ലഹരിപദാർത്ഥം ആണ് കഞ്ചാവ്. ഇതിന്റെ ഇലയോ തണ്ടോ ഉണക്കി പൊടിച്ച രൂപത്തില്‍ ആണ് ഇത് ഏറ്റവും അധികം ലഭ്യമായിട്ടുള്ളത്. കഞ്ചാവ് ചെടിയുടെ മൊട്ടുകളില്‍  മറ്റു ഭാഗങ്ങളില്‍ ഉള്ളതിനേക്കാകൂടുതല്‍ ലഹരി അടങ്ങിയിരിക്കുന്നു. പുകയിലയുമായി കലർത്തി  പുകവലിച്ചാണ് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്.
ഹ്രസ്വകാല അനുഭവങ്ങള്‍ (Short term effects):- ഉപയോക്താവിന് പിരിമുറുക്കം ഇല്ലാത്ത ശാന്തമായ അവസ്ഥയിലെക്കെത്താന്‍ സാധിക്കുന്നു. കൂടാതെ ദീർഘമായ ചിരി, സംസാരം തുടങ്ങിയ അവസ്ഥയിലേക്കും എത്തുന്നു.
പ്രശ്നങ്ങള്‍ (After effects) – ദീർഘകാല ഉപയോഗം ഉപയോക്താവിനെ ഉത്കണ്ഠാലുവും മനോവിഭ്രാന്തിയുള്ള ആളും ആക്കി തീർക്കുന്നു. മറവി ബാധിക്കുക എന്നത് ഈ ലഹരി മൂലം ഉണ്ടാകുന്ന മറ്റൊരു പ്രശ്നം ആണ്.
 എല്‍.എസ്.ഡി:- (ലിസെർജിക്  ആസിഡ് ഡൈഎതിലമൈട്)
 ഏറ്റവും അറിയപ്പെടുന്ന  ഹാലുസിനോജെനുകളില്‍ ഒന്നാണ് എല്‍.എസ്.ഡി. ആകർഷകമായ ഡിസൈനുകളോട് കൂടിയ ചെറിയ ചതുരാകൃതിയുള്ള കടലാസുകള്‍ ആയാണ് ഇത് വിൽക്കപ്പെടുന്നത്. നേരെ വായിലൂടെ ശരീരത്തില്‍ എത്തിക്കുന്നഎല്‍.എസ.ഡി യുടെ ഫലങ്ങള്‍ അനുഭവിക്കാന്‍ അര മണിക്കൂറോളം നേരമെടുക്കും. ഇതിന്റെ ഫലങ്ങള്‍ പന്ത്രണ്ടു മണിക്കൂറോളം നിലനിൽക്കുകയും ചെയ്യുന്നു.
ഹ്രസ്വകാല അനുഭവങ്ങള്‍ (Short term effects):- ഈ ലഹരി ഉപയോഗിക്കുന്ന ആളിന്റെ ദൃശ്യാ-ശ്രവ്യാനുഭവങ്ങളെ മാറ്റി മറിക്കുന്നു. വർദ്ധിച്ച സ്വയംബോധവും ഹാലുസിനേഷനും ഉണ്ടാക്കുന്നു.
പ്രശ്നങ്ങള്‍ (After effects)  ശരിയല്ലാത്ത രീതിയിലുള്ള ഉപയോഗം ഭീതിയുളവാക്കാന്‍ സാധ്യതയുണ്ട്. ഉപയോക്താക്കൾക്ക്ഉത്കണ്ഠയുണ്ടാകുവാനും അപകടങ്ങള്‍ സംഭവിക്കാനും ഉള്ള സാധ്യതയുണ്ട്.

എം.ഡി.എം.എ:- (എക്സ്ടസി)
 ഡാൻസ് മ്യൂസിക് ക്ലബ് സംസ്കാരവുമായി ഏറ്റവും അധികം ബന്ധപ്പെട്ടു കിടക്കുന്ന ലഹരി പദാർത്ഥം  ആണ് എം.ഡി.എം.എ (3,4-methylenedioxy-methamphetamine). ഊരർജവും സന്തോഷവും നിലനിർത്തിക്കൊണ്ട് മണിക്കൂറുകളോളം ഡാൻസ്ചെയ്യാന്‍ ആണ് പ്രധാനമായും ഈ ലഹരിവസ്തു ഉപയോഗിക്കുന്നത്. അര മണിക്കൂര്‍ കൊണ്ട് അനുഭവിക്കാന്‍ കഴിയുന്ന ലഹരിയുടെ ഫലങ്ങള്‍ മൂന്നു മുതല്‍ ആറു മണിക്കൂര്‍ വരെ നിലനില്ക്കുന്നു.
ഹ്രസ്വകാല അനുഭവങ്ങള്‍(Short term effects): – ഈ ലഹരി ഉപയോഗിക്കുന്ന ആളിന് തന്റെ ഊർജഅനില ഉയർന്നതായി അനുഭവപ്പെടുകയും തന്റെ ചുറ്റുമുള്ള നിറങ്ങള്‍ കൂടുതല്‍ തീവ്രമായി അനുഭവപ്പെടുകയും ചെയ്യുന്നു. കൂടാതെ തന്റെ കൂടെ ഉള്ളവരോട് അമിതമായി സ്നേഹം പ്രകടിപ്പിക്കുന്നു.
പ്രശ്നങ്ങള്‍ (After effects) :-  കൈകാലുകൾക്കും  താടിയെല്ലിനും  കാഠിന്യം കൂടുക, ശരീരോഷ്മാവ് വർദ്ധിക്കുക തുടങ്ങിയ അനുഭവങ്ങള്‍ ഉണ്ടാകുന്നു. എം.ഡി.എം.എ ഉപയോഗം ശരീരോഷ്മാവ് കൂടാനും  നിർജലീകരണത്തിനും  കാരണമാവുകയും  അത് മൂലം ഹൃദയസ്തംഭനം വന്നു മരണപ്പെടാനും ഉള്ള സാധ്യതയുണ്ട്.


ഹെറോയിന്‍:-കറുപ്പ് ചെടിയില്‍ നിന്നും വേർതിരിച്ചെടുക്കുന്ന മോർഫീന്‍ എന്ന പദാർത്ഥത്തില്‍ നിന്നാണ് ഹെറോയിന്‍ ഉണ്ടാക്കുന്നത്. വെള്ള, ഗ്രേ അല്ലെങ്കില്‍ ബ്രൌണ്‍ പൊടികളുടെ രൂപത്തില്‍ ആണ് ഹെറോയിന്‍ ലഭിക്കുന്നത്. പുകവലിച്ചോ, സിരകളിലേക്ക് കുത്തിവെച്ചോ മൂക്കിലേക്ക് നേരിട്ട് വലിച്ചോ ആണ് ഇതുപയോഗിക്കുന്നത്.
ഹ്രസ്വകാല അനുഭവങ്ങള്‍(Short term effects):- ചെറിയ അളവില്‍ ഹെറോയിന്‍ ഉപയോഗിക്കുന്ന വ്യക്തിക്ക് അത് ഉത്സാഹവും മാനസികവും ശാരീരികവും ആയ വേദനകളില്‍ നിന്ന് താല്ക്കാലികമോക്ഷവും നല്കുന്നു. വലിയ ഡോസില്‍ ഉള്ള ഉപയോഗം ഉറക്കവും ശാന്തതയും പ്രദാനം ചെയ്യുന്നു.
പ്രശ്നങ്ങള്‍ (After effects) :- തുടക്കക്കാരില്‍ ഛർദ്ദിയും തലകറക്കവും ഉണ്ടാക്കുന്നു. ഏറ്റവും ആസക്തി ഉണ്ടാക്കുന്ന ലഹരികളില്‍ ഒന്നാണ് ഹെറോയിന്‍. ഹെറോയിന്‍ ഓവര്‍ഡോസ് വ്യക്തിയെ കോമയില്‍ എത്തിക്കാനോ മരണത്തിനു തന്നെയോ കാരണമാകുന്നു. വിറയലും വിയർക്കലും ആണ് പ്രധാനപ്പെട്ട വിത്ത്ഡ്രോവല്‍  ലക്ഷണങ്ങള്‍.

 ആംഫറ്റമൈൻസ്:-
 ക്ലബ്ബുകള്‍, പാർട്ടികള്‍,പരീക്ഷ സമയങ്ങള്‍ തുടങ്ങി കൂടുതല്‍ ഊർജം ആവശ്യമുള്ള സന്ദർഭങ്ങളില്‍ യുവാക്കള്‍ ഉപയോഗിക്കുന്ന ലഹരിയാണ് ആംഫറ്റമൈന്സ്. സ്പീഡ്എന്ന പേരിലാണ്  ആംഫറ്റമൈൻസ് ഏറ്റവും കൂടുതലായി ലഭ്യമായിട്ടുള്ളത്.
ഹ്രസ്വകാല അനുഭവങ്ങള്‍(Short term effects) :- ആംഫറ്റമൈൻ ഉപയോക്താക്കളെ കൂടുതല്‍ ഊർജിതരും ഉത്തേജിതരും ആക്കി മാറ്റുന്നു. വിശപ്പ്‌ ശമിപ്പിക്കാന്‍ കഴിവുള്ളത് കൊണ്ട് ഡയറ്റിംഗ് ആവശ്യത്തിനും ഇതുപയോഗിക്കുന്നവരുണ്ട്. വ്യക്തികളെ അമിതമായി റിയാക്ടീവ് ആക്കുവാന്‍ ഉള്ള കഴിവും ഈ ലഹരിക്കുണ്ട്.
പ്രശ്നങ്ങള്‍ (After effects) :- മനോനിലയില്‍ ചാഞ്ചാട്ടം ഉണ്ടാവുക, ക്ഷീണം, ഉറക്കമില്ലായ്മ , ശരീരോർജം കുറയുക തുടങ്ങിയ പാർശ്വഫലങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാണ് ഈ ലഹരി. ദീർഘകാല ഉപയോഗം ഒരാളില്‍ വിഷാദരോഗവും മനോവിഭ്രാന്തിയും ഉണ്ടാക്കുന്നു. ഇതിന്റെ അമിതോപയോഗം ഒരാളുടെ ഹൃദയത്തില്‍ പിരിമുറുക്കം സൃഷ്ടിക്കുകയും ഹൃദയസംബന്ധിയായ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

 കൊക്കെയ്ന്‍:-
 കൊക്ക ചെടിയില്‍ നിന്നും വേർതിരിച്ചെടുക്കുന്ന ലഹരി പദാർത്ഥം ആണ് കൊക്കെയ്ന്‍. വെളുത്ത പൊടിയുടെ രൂപത്തില്‍ ആണ് കൊക്കെയ്ന്‍ ലഭിക്കുന്നത്. സാധാരണയായി നേരെ  മൂക്കിലേക്ക് വലിച്ചോ അല്ലെങ്കില്‍ രക്തത്തിലോട്ട് കുത്തിവേച്ചോ  ആണ് ഇതുപയോഗിക്കുന്നത്.
ഹ്രസ്വകാല അനുഭവങ്ങള്‍(Short term effects):-കൊക്കെയ്ന്‍ ഉപയോഗിക്കുന്നവർക്ക്   തങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവര്‍ ആയും ശക്തരായും മാറി എന്ന തോന്നല്‍ ഉണ്ടാകുന്നു. ചില ആളുകള്‍ അമിത ആത്മവിശ്വാസം ഉള്ളവരും ധാർഷ്ട്യം  ഉള്ളവരും ആയിത്തീരുകയും അപകടകരമായ പ്രവൃത്തികളില്‍ ഏർപ്പെടുകയും ചെയ്യുന്നു.
പ്രശ്നങ്ങള്‍ (After effects):- ശരീരോഷ്മാവ് ഉയരാനും ഹൃദയമിടിപ്പ്‌ കൂടാനും  കാരണമാകുന്നു. വിശപ്പിനെ ഇല്ലാതാക്കുന്നു. ഉപയോക്താക്കളില്‍ ആസക്തി വർദ്ധിപ്പിക്കുകയും ലഹരിക്ക്  വേണ്ടി അലഞ്ഞു നടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കൊക്കെയ്ന്റെ ഉയർന്ന  വില മൂലം ലഹരിലഭ്യതക്ക് വേണ്ടി ആളുകള്‍  ക്രിമിനല്‍ പ്രവൃത്തികളില്‍ ഏർപ്പെടുന്നു.

 സോൾവെന്റുകൾ:- (വോളറ്റൈല്‍ പദാർത്ഥങ്ങള്‍)
 കൌമാരപ്രായക്കാര്‍ ആണ് ഈ ലഹരി ഏറ്റവും അധികമായി ഉപയോഗിക്കുന്നത്. അപ്രതീക്ഷിതമായി മരണം സംഭവിക്കാന്‍ വരെ ഈ ലഹരിയുടെ ഉപയോഗം കാരണമാകും എന്നതിനാല്‍ ഇത് വളരെ അപകടകരമായ ഒന്നാണ്. നെയില്‍ വാർണീഷ് റിമൂവറുകള്‍, എയറോസോളുകള്‍, ബ്യൂട്ടീന്‍ ഗ്യാസ് തുടങ്ങിയ വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന വോളറ്റൈല്‍ പദാർത്ഥങ്ങള്‍ ശ്വസിച്ചോ നേരെ മൂക്കിലേക്ക് വലിച്ചോ ആണ് ഇത് ഉപയോഗിക്കുന്നത്.
ഹ്രസ്വകാല അനുഭവങ്ങള്‍(Short term effects):- ശരീരത്തിന് ഭാരം കുറഞ്ഞതായി അനുഭവപ്പെടുക, തലകറക്കം അനുഭവപ്പെടുക, മദ്യപിച്ചതുപോലെ പെരുമാറുക തുടങ്ങിയവയാണ് പ്രധാനമായ അനുഭവങ്ങള്‍. ചില ആളുകൾക്ക്  ഹാലുസിനേഷൻ  ഉണ്ടാകാന്‍ ഉള്ള സാധ്യതയും ഉണ്ട്.
പ്രശ്നങ്ങള്‍ (After effects):- ഛർദ്ദിയും മോഹലസ്യവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചില സമയങ്ങളില്‍ അത് ഹൃദയത്തെ ബാധിക്കുവാനും തന്മൂലം മരണം തന്നെ ഉണ്ടാകാനും സാധ്യതയുണ്ട്.

കറ്റമൈന്‍:- (ഗ്രീന്‍ കെ,സ്പെഷ്യല്‍ കെ ,സൂപര്‍ കെ)
 മെഡിക്കല്‍ ഉപയോഗങ്ങള്‍ കൂടിയുള്ള, വെളുത്ത ക്രിസ്റ്റല്‍ പൊടിയുടെയോ ഗുളികയുടെയോ രൂപത്തില്‍ ലഭിക്കുന്ന, വീര്യമുള്ള ഒരു ബോധഹാരിയാണ്  കറ്റമൈന്‍. ഇതുപയോഗിച്ചാല്‍  ഉണ്ടാകുന്ന അനുഭവങ്ങള്‍ അധികനേരം നീണ്ടു നില്ക്കുന്നതല്ല. എങ്കിലും ലഹരി പൂർണ്ണമായും വിട്ട് മാറുന്നത് വരെ ശരീരത്തിന്റെ സംവേദനക്ഷമത കുറഞ്ഞതായും പേശികള്‍ തളർന്നതായും അനുഭവപ്പെടുന്നു.
ഹ്രസ്വകാല അനുഭവങ്ങള്‍ (Short term effects) :- ഈ ലഹരി ഒരു വേദനസംഹാരിയുടെ ഫലം തരികയും ഉപയോഗിക്കുന്ന വ്യക്തിയുടെ ധാരണകളില്‍ മാറ്റം വരുത്തുകയും ചെയ്യുന്നു. ചെറിയ ഡോസുകള്‍ വ്യക്തിയുടെ ഊർജനില  ഉയർത്തുകയും വലിയ ഡോസുകള്‍ ഹാലുസിനേഷനു കാരണമാകുകയും ചെയ്യുന്നു.
പ്രശ്നങ്ങള്‍ (After effects):- ശരീരത്തിന് മരവിപ്പും അപ്രതീക്ഷിതമായ പേശീചലനങ്ങളും പനിയും ഉണ്ടാകുന്നു. ഉയർന്ന ഡോസുകള്‍ ആളിനെ അബോധാവസ്ഥയില്‍ എത്തിക്കാന്‍ സാധ്യതയുണ്ട്. ഉപയോക്താവില്‍ ആശയക്കുഴപ്പം, വ്യാകുലത, ഹൃദയസ്തംഭനം, ഓർമകൾക്ക്  ക്ഷതം എന്നീ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ ഈ ലഹരി കാരണമാകുന്നു.

 കറുപ്പ്:-
 ഒപ്പിയം പോപ്പി എന്ന ചെടിയില്‍ നിന്ന് ലഭിക്കുന്ന കറ ഉണക്കിയാണ് കറുപ്പ് (Opium)  ഉണ്ടാക്കുന്നത്. കറുപ്പില്‍ നിന്നും കൃത്രിമമായി മോർഫീന്‍ പോലുള്ള ലഹരി വേർതിരിച്ചെടുക്കാന്‍ തുടങ്ങിയതോടെ കറുപ്പിന്റെ ഉപയോഗത്തില്‍ ഇടിവുണ്ടായിട്ടുണ്ട്.
ഹ്രസ്വകാല അനുഭവങ്ങള്‍(Short term effects) :-  ഈ ലഹരിയുടെ ഉപയോഗം അതീവസന്തോഷം നിറഞ്ഞ അനുഭവം ഉണ്ടാക്കുന്നു. ഉപയോക്താവില്‍ ഉറക്കം തൂങ്ങിയ അവസ്ഥ, ശാന്തത എന്നിവ ഉണ്ടാക്കുന്നു. ഉപയോഗിക്കുന്ന അളവ് കൂടുന്നതിനനുസരിച്ചും വ്യക്തികളെ അനുസരിച്ചും ഈ അനുഭവങ്ങള്‍ മാറിയും മറിഞ്ഞുമിരിക്കുന്നു.
പ്രശ്നങ്ങള്‍ (After effects): – കറുപ്പിന്റെ ഉപയോഗം ഉത്കണ്ഠ കൂട്ടുവാനും, ശരീരഭാരം നഷ്ടപ്പെടാനും, മാനസികമായ തകർച്ചയ്ക്കും കാരണമാകുന്നു. ഓവര്‍ ഡോസുകള്‍ ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കാനും, ശ്വാസോച്ച്വാസത്തിന്റെ വേഗത കുറയ്ക്കാനും, പിന്നീട് മരണത്തിനു വരെയും കാരണമാകുന്നു.

ഖാത്ത്:-
 ഒരു തരം പച്ചില ചെടിയാണ്
ഈ ലഹരിയുടെ ഉപയോഗം അതീവസന്തോഷം നിറഞ്ഞ അനുഭവം ഉണ്ടാക്കുന്നു. ഉപയോക്താവില്‍ ഉറക്കം തൂങ്ങിയ അവസ്ഥ, ശാന്തത എന്നിവ ഉണ്ടാക്കുന്നു. ഉപയോഗിക്കുന്ന അളവ് കൂടുന്നതിനനുസരിച്ചും വ്യക്തികളെ അനുസരിച്ചും ഈ അനുഭവങ്ങള്‍ മാറിയും മറിഞ്ഞുമിരിക്കുന്നു
ദീർഘകാല ഉപയോഗം ഉപയോക്താവിനെ ഉത്കണ്ഠാലുവും മനോവിഭ്രാന്തിയുള്ള ആളും ആക്കി തീർക്കുന്നു ഒന്നിനും ഉത്സാഹം കാണിക്കാതെ ഇരിക്കാന്‍ പ്രേരിപ്പിക്കുന്നു 

 

 "മതം:- 

ഇത് ഒരു തരം ലഹരിയാണ് ഈ ലഹരി പല പുസ്തകങ്ങളില്‍ നിന്നുമാണ് ലഭിക്കുന്നത് പുസ്തകങ്ങളില്‍ നിന്നും ഈ ലഹരിയുടെ അംശം കണ്ടത്തുകയും അതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടുകൊണ്ട് മനുഷ്യ മസ്തിഷ്ക്കത്തിന്റെ പ്രവര്‍ത്തനം തന്നെ പുസ്തകം പറഞ്ഞപോലെയാകുന്ന പ്രക്രിയകളാണ് ഈ ലഹരി കണ്ടു വരുന്നത് ഒരു പ്രത്യേക തരം മാനസികാവസ്ഥയും അതുപോലെ ചില കര്‍മ്മങ്ങളും ഇതില്‍ നിന്നും ഉള്‍ക്കൊണ്ട്‌ ദിവസേന ചെയ്യേണ്ടി വരുന്നു ഇതൊരു ആഗോള ലഹരിയാണ് എന്നാല്‍ ചില രാജ്യങ്ങളില്‍ ചില പുസ്തകങ്ങളില്‍ നിന്നും കാണുന്ന ലഹരി മാത്രമേ എടുക്കാന്‍ പറ്റുകയുള്ളു മറ്റു ചില രാജ്യങ്ങളില്‍ എല്ലാ പുസ്തകങ്ങളിലും ഉള്ള ലഹരികള്‍ എടുക്കാം ഇത് അളവില്‍ കുടുതലായി കഴിഞ്ഞാല്‍ മരണം വരെ സംഭവിക്കാം അതുപോലെ തന്നെ ഇത് ഉള്‍കൊള്ളുന്ന ആളുകളുടെ തോത് അനുസരിച്ച് അക്രമാസക്തമായ സാഹചര്യം ഉണ്ടാക്കുകയും എന്നിട്ട്  അക്രമം നടത്തുകയും ചെയ്യുന്നു  ഇതിന്‍റെ അമിതമായ ഉപയോഗം മുലം പല രാജ്യങ്ങളും ഇപ്പോള്‍ നാശത്തിലേക്ക് കുതിച്ചു കൊണ്ടരിക്കുന്നു









 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം