ഖുര്‍ആനിലെ ഫിര്‍ഔന്‍ അഥവാ ഇസ്ലാമിലെ ഉണക്കമീന്‍ ധൃഷ്ട്ടാന്തം



ഖുര്‍ആനില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ടതും വിശദമായി പ്രതിപാദിച്ചതുമാണ് മൂസാനബിയുടെ ചരിത്രം. ബൈബിളില്‍ മോശെ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്‍റെ , അനുയായികളാണ് തങ്ങളെന്ന് ജൂതന്മാര്‍ അവകാശപ്പെടുന്നു. തോറ എന്നും പഴയനിയമം എന്നും അറിയപ്പെടുന്ന വേദഗ്രന്ഥം (തൌറാത്ത്) നല്‍കപ്പെട്ടത് അദ്ദേഹത്തിനാണ് എന്നാണു ഭാഷ്യം.
പുരാതന ഈജിപ്തിലെ രാജാവിന്‍റെ  ഭരണകേന്ദ്രമായ രാജകൊട്ടാരമാണ്‌ ഫറവോ. അർത്ഥം മഹത്തായ ഗൃഹം. യഥാർത്ഥത്തിൽ ഈ പദം രാജാവിന്റെ കൊട്ടാരത്തെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരുന്നതെങ്കിലും കാലക്രമത്തിൽ അത് ഭരണസം‌വിധാനത്തേയും പിന്നീട് രാജാവിനെ സൂചിപ്പിക്കാനായും ഉപയോഗിച്ചു തുടങ്ങി. ഫറവോ എന്നത് പുരുഷരാജാക്കന്മാരെ മാത്രം പറഞ്ഞിരുന്ന പേരാണ്‌ എങ്കിലും ദുർലഭമായി സ്ത്രീ ഭരണാധികാരികൾക്കും ചേർത്തിരുന്നു. ഹോറസിന്‍റെ  പുനർജ്ജന്മമായി കണക്കാക്കപ്പെട്ടിരുന്നതിലാണ് ആ രാജ്ഞിമാർക്ക് ഫറോ എന്ന് പേർ ചേർത്തത്.  ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു സുപ്രധാന ദേവനാണ് ഹോറസ്.ഹോറസ്സ് ദേവനെ ഒരു ഫാൽക്കണിന്‍റെ   രൂപത്തിലാണ് ചിത്രീകരിക്കാറുള്ളത്. ഇതൊരുപക്ഷെ ലാന്നെർ ഫാൽക്കണോ അല്ലെങ്കിൽ പെറിഗ്രൈൻ ഫാൽക്കണോ ആയിരിക്കാം. ചിലപ്പോൾ ഫാൽക്കൺ ശിരസ്സോടുകൂടിയ മനുഷ്യരൂപത്തിലും ഹോറസ്സിനെ ചിത്രീകരിക്കാറുണ്ട്.

  ഈജിപ്ത് കണ്ട ഏറ്റവും ശക്തരായ ഭരണാധികാരികളിലൊരാളായ സ്ത്രീ ഫറവോയായിരുന്നു ഹാഷെപ്സുറ്റ്.ബി.സി. 1479 മുതൽ 1458 വരെയായിരുന്നു ഹാഷെപ്സുറ്റിന്റെ ഭരണകാലം. ഹാഷെപ്സുറ്റ് രാജ്ഞിയുടെ ഭരണകാലം പുരാതന ഈജിപ്തിന്റെ സുവർണ്ണകാലമായാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോഴത്തെ ഇറാഖ് മുതൽ സുഡാൻ വരെ അവർ പടയോട്ടം നടത്തി. ഈജിപ്തിനെ സംബന്ധിച്ചിടത്തോളം പൊതുവേ ഐശ്വര്യസമൃദ്ധമായ കാലമായിരുന്നു ഹാഷെപ്സുറ്റ് ഫറോവയുടെ ഭരണകാലമെന്ന് കരുതുന്നു.അതുപോലെതന്നെയാണ് മുന്‍പുണ്ടായിരുന്ന രാജവംശങ്ങളെയൊക്കെ നിഷ്പ്രഭമാക്കുന്ന തരത്തിലായിരുന്നു റാംസീസ് രണ്ടാമന്‍റെ ഭരണവും.
അപ്പോള്‍ നമുക്ക് വിഷയത്തിലേക്ക് വരാം ഖുര്‍ആനിലെ ഫിര്‍ഔന്‍ എന്ന വിഷയം മുസ്‌ലിം സമൂഹം ഏറെ ചര്‍ച്ച ചെയ്ത ഒന്നാണ്. ഫിര്‍ഔന്‍ എന്ന ധിക്കാരി ഒരു ജനവിഭാഗത്തെ മൊത്തം അടിമകളാക്കി വെച്ചതും പീഢിപ്പിച്ചതും സ്വയം ദൈവമായി ചമഞ്ഞതും ഖുര്‍ആന്‍ വളരെ പ്രാധാന്യത്തോടെ ഉദ്ധരിക്കുന്ന ഭാഗങ്ങളുമാണ്  എന്നത് കൊണ്ട് ഈ വിഷയത്തിലെ ഇവരുടെ വാദങ്ങളുടെ പോരായിമകള്‍ എന്തെക്കയാണ് എന്നുള്ളത് നോക്കാം ഫിര്‍ഔന്‍എന്ന വെക്തിയെ കുറിച്ച് ഖുര്‍ആന്‍ എന്ത് പറയുന്നു എന്നുള്ളത്  നോക്കാം

Surah No:26
Ash-Shu'araa അപ്പോള്‍ നാം മൂസായ്ക്ക്‌ ബോധനം നല്‍കി; നീ നിന്‍റെ വടികൊണ്ട്‌ കടലില്‍ ‍അടിക്കൂ എന്ന്‌ അങ്ങനെ അത്‌ (കടല്‍ ‍) പിളരുകയും എന്നിട്ട്‌ (വെള്ളത്തിന്‍റെ) ഓരോ പൊളിയും വലിയ പര്‍വ്വതം പോലെ ആയിത്തീരുകയും ചെയ്തു(63)

Surah No:2
Al-Baqara കടല്‍ പിളര്‍ന്ന്‌ നിങ്ങളെ കൊണ്ടു പോയി നാം രക്ഷപ്പെടുത്തുകയും, നിങ്ങള്‍ കണ്ടുകൊണ്ടിരിക്കെ ഫിര്‍ഔന്റെകൂട്ടരെ നാം മുക്കിക്കൊല്ലുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍മിക്കുക).(50)
Surah No:10
Yunus എന്നാല്‍ നിന്‍റെ പുറകെ വരുന്നവര്‍ക്ക്‌ നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്‍റെ ശരീരത്തെ നാം രക്ഷപ്പെടുത്തി എടുക്കുന്നതാണ്‌. തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു.(92)
ഇതേ ക്കുറിച്ച് കൂടുതല്‍ ആലോചിക്കുമ്പോള്‍ അങ്ങനെ ചെയ്തത് ഒരുവശത്ത് ഇസ്‌റാഈല്യര്‍ക്ക് ഒന്നടങ്കം പെട്ടെന്ന് കടന്നുപോകാന്‍ സൗകര്യപ്പെടുന്നതിനും മറുവശത്ത് ഫറവോനെയും പടയേയും ഒറ്റയടിക്കു മുക്കിക്കളയാനും ഉദ്ദേശിച്ചായിരുന്നുവെന്നു കാണാം. ലക്ഷക്കണക്കില്‍ ഇസ്‌റാഈല്യര്‍ കടന്നുപോവുകയും അനന്തരം ഫറവോനും അയാളുടെ മുഴുവന്‍ പടയും മധ്യത്തിലെത്തിച്ചേരുകയും ചെയ്യുന്നതുവരെ ജലം ഇരുവശങ്ങളിലും വകഞ്ഞുമാറി ഉയര്‍ന്ന പര്‍വതങ്ങള്‍പോലെ നിലകൊണ്ടു എന്നും ഇതില്‍നിന്ന് വ്യക്തമാകുന്നു.
ഇതോടൊപ്പം സൂറ അദ്ദുഖാനിലെ 44-24-ആം സൂക്തവും കൂടി ശ്രദ്ധിക്കേണ്ടതാകുന്നു. അല്ലാഹു മൂസാ(അ)യെ അറിയിച്ചു: സമുദ്രം മുറിച്ചുകടന്നശേഷം കടലിനെ അതിന്റെ പിളര്‍ന്ന സ്ഥിതിയില്‍ വിട്ടേക്കുക. ഈ പടയൊക്കെയും മുങ്ങിയൊടുങ്ങേണ്ടതാകുന്നു. മൂസാ(അ) അക്കരെയെത്തിയശേഷം വീണ്ടും വടികൊണ്ടടിച്ചിരുന്നുവെങ്കില്‍ വേര്‍തിരിഞ്ഞുനിന്ന ജലം കൂടിച്ചേരുമായിരുന്നുവെന്ന് ഇതില്‍നിന്നു മനസ്സിലാക്കാം. അതുകൊണ്ട് അല്ലാഹു നിര്‍ദേശിച്ചു. ഫറവോനും പടയും കടലിലിറങ്ങുന്നതുവരെ കടലിനെ അതേപടി നിര്‍ത്തുക. അവര്‍ വന്നിറങ്ങിയാല്‍ വെള്ളത്തില്‍ മുങ്ങിപ്പോകട്ടെ.' ഇതൊരു ദിവ്യാദ്ഭുതത്തിന്റെ വര്‍ണനയാണ്.
Surah No:44
Ad-Dukhaan സമുദ്രത്തെ ശാന്തമായ നിലയില്‍ നീ വിട്ടേക്കുകയും ചെയ്യുക തീര്‍ച്ചയായും അവര്‍ മുക്കിനശിപ്പിക്കപ്പെടാന്‍ പോകുന്ന ഒരു സൈന്യമാകുന്നു.(24)
  മൂസാ (അ) തന്റെ സംഘത്തെയുംകൊണ്ട് സമുദ്രത്തിന്റെ മറുകരപറ്റുകയും വീണ്ടും വടികൊണ്ട് അടിച്ച് സമുദ്രത്തെ അത് പിളരുന്നതിനു മുമ്പുണ്ടായിരുന്ന അവസ്ഥയില്‍ത്തന്നെ ആക്കുവാനാഗ്രഹിക്കുകയും ചെയ്ത സമയത്ത് നല്‍കിയതാണീ കല്‍പന. ദിവ്യാദ്ഭുതത്താല്‍ സമുദ്രം പിളര്‍ന്നുണ്ടായ വഴിയിലൂടെ ഫറവോനും സൈന്യവും തങ്ങളെ പിന്തുടരാനിടയാകരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം. ആ സമയത്ത് അല്ലാഹു പറഞ്ഞു: അങ്ങനെ ചെയ്യേണ്ട. സമുദ്രത്തെ പിളര്‍ന്ന അവസ്ഥയില്‍ത്തന്നെ വിട്ടേക്കുക. ഫറവോനും സൈന്യവും ആ പാതയിലേക്കിറങ്ങട്ടെ. അനന്തരം സമുദ്രം പൂര്‍വസ്ഥിതിയിലാക്കപ്പെട്ടാല്‍ ആ സൈന്യമഖിലം അതില്‍ മുങ്ങിയൊടുങ്ങിക്കൊള്ളും. 

ഇവിടെ ഫറോവയും അദ്ധേഹത്തിന്‍റെ സൈന്യവും കുടി കടല്‍ മുറിച്ചു കടക്കുമ്പോള്‍ അള്ളാഹു അവരെ മുക്കി കൊന്നു  എന്ന് തന്നെയാണ് ഖുര്‍ആന്‍ പറയുന്നത്  പിന്നെ പറയുന്നു  നിന്‍റെ ശരീരത്തെ മറ്റുള്ളവര്‍ക്ക് ധൃഷ്ട്ടാന്തമാക്കാന്‍ വേണ്ടി രക്ഷപെടുത്തി എടുക്കുമെന്നും പറയുന്നു  അങ്ങെനെ ഒരു സംഭവം ഉണ്ടായി എങ്കില്‍ ഫറോവ കടലില്‍ മുങ്ങി ചത്തില്ല അദ്ദേഹം അതില്‍ നിന്നും രക്ഷപെട്ടു എന്നും പറയാം.  ആ പറഞ്ഞതില്‍ തന്നെ   ഇവിടെ തന്നെ ഖുര്‍ആനിലെ വൈരുദ്ധ്യം നമുക്ക്കാണാന്‍ സാധിക്കുന്നു. ഇനി ഇയാളെ മുക്കി കൊന്നു എങ്കില്‍ ആരായിരുന്നു  ഈ ഫറോവ കാരണം പുരാതന ഈജിപ്തിലെ രാജാവിന്റെ ഭരണകേന്ദ്രമായ രാജകൊട്ടാരമാണ്‌ ഫറവോ.ഈ പദം രാജാവിന്റെ കൊട്ടാരത്തെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരുന്നതെങ്കിലും കാലക്രമത്തിൽ അത് ഭരണസം‌വിധാനത്തേയും പിന്നീട് രാജാവിനെ സൂചിപ്പിക്കാനായും ഉപയോഗിച്ചു തുടങ്ങി ആ കാലത്ത് ഒരു ഒരു പാട് ഫറോവമാര്‍ അവിടം ഭരിച്ചിട്ടുണ്ട് അതില്‍ ഒരു പെണ്ണ് ഫറോവയും ഉണ്ട് എന്നുള്ളതും മനസിലാക്കണം.  ഇവിടെ കടലില്‍ വടികൊണ്ട് അടിച്ചു കടല്‍ പിളര്‍ത്തി എന്നക്കെ പറയുമ്പോള്‍  വായും പൊളിച്ചു നാം അതൊക്കെ വിശ്വസിക്കണം വിശ്വസിച്ചില്ല എങ്കില്‍  മതത്തില്‍ നിന്നും പുറത്താകും.
ഇനി ഇസ്ലാം മതക്കാര്‍ക്ക്  ഈ ഫറോവയുടെ  ജഡം ധൃഷ്ട്ടാന്തമാക്കി കൊടുക്കും എന്ന് പറഞ്ഞത് ഖുര്‍ആന്‍ ആണ് അതില്‍ ഏതു ഫറോവയുടെ ബോഡിയാണ്  ധൃഷ്ട്ടാന്തമായി കൊടുക്കുക എന്നത്  ഖുര്‍ആനില്‍ പറഞ്ഞിട്ടുമില്ല. ഇങ്ങനെ ഒരു വാദവുമായി വരുന്നത്  സൗദി രാജാക്കെന്മാരുടെ കൊട്ടാരം വൈദ്യന്‍ ആയിരുന്ന മോറിസ് ബുക്കായി ആയിരുന്നു  ഈ റാംസെസ്സ് രണ്ടാമന്‍റെ മൃതദേഹം കണ്ടത് മുതലാണ്‌     1972 ൽ സൗദി അറേബ്യയുടെ രാജാവായിരുന്ന ഫൈസൽ രാജാവിന്‍റെ കുടുംബ ഡോകടറായി നിയമിക്കപ്പെട്ടു അയാള്‍ അതേ സമയത്ത് തന്നെ അദ്ദേഹം ചികിത്സിച്ചിരുന്ന മറ്റു രോഗികളുടെ വിഭാഗത്തിൽ ഈജിപ്റ്റിന്‍റെ  പ്രസിഡന്റായിരുന്ന അൻ‌വർ സാദത്തിന്‍റെ  കുടുംബാംഗങ്ങളും ഉൾപ്പെടുന്നു എന്നുള്ളതു മനസിലാക്കുക.   ഇങ്ങനെ ഒരു വിവരണം നല്‍ക്കാന്‍ രാജാവിന്റെ കുടുംബ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നതിനിടയിൽ തന്നെ "ബൈബിളും, ഖുർ‌ആനും ശാസ്ത്രവും" എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. അംഗീകരിക്കപ്പെട്ട ശാസ്ത്ര സത്യങ്ങൾക്കെതിരായി ഖുർ‌ആനിൽ യാതൊരു വാചകവുമില്ല എന്ന് സ്ഥാപിക്കുന്നതായിരുന്നു ഈ ഗ്രന്ഥ രചന അതായത് ആധുനികതക്ക് വേണ്ടി മതത്തിലെ ചില കാര്യങ്ങള്‍ എടുത്തു കൊണ്ട് പോയി  മതം  പറയുന്നതാണ്  ശരി  ശാസ്ത്രമോന്നും അതിന്‍റെ അടുക്കല്‍ ഒന്നുമല്ല  എന്ന് കൂലി കൊടുത്തു അന്ന് എഴുതി പിടിപ്പിച്ചു ഇസ്ലാമിൽ ശാസ്ത്രവും മതവും ഇരട്ട സഹോദരികളെ പോലെയാണ്‌ എന്ന് അദ്ദേഹം വാദിക്കുകയും ചെയിതു. അതേ സമയം ബൈബിളിൽ നിരവധി ശാസ്ത്രസംബന്ധിയായ പിശകുകളുണ്ടെന്നും ഖുർ‌ആനിൽ ശാസ്ത്ര സംബന്ധിയായ ഒരു തെറ്റുപോലുമില്ലന്നും അദ്ദേഹം വ്യക്തമാക്കുന്നു (പേജ് 120). പ്രകൃതി പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട ഖുർ‌ആനിന്റെ വിവരണം ആധുനിക ശാസ്ത്രവുമായി പൊരുത്തപ്പെടുന്നതാണെന്ന് അദ്ദേഹം പറയുന്നു. ദൈവ വചനമാണ്‌ ഖുർ‌ആൻ എന്നും അദ്ദേഹം പറയുന്നു. അതേ സമയം ഖുർ‌ആൻ മുഹമ്മദ് നബിയുടെ ജീവിത കാലത്ത് തന്നെ ക്രോഡീകരിക്കപ്പെട്ടതാണെന്നും അത് കൃത്യതയാർന്നതാണെന്നും ബുക്കായ് വിശ്വസിക്കുന്നു (പേജ് 132) എന്നാല്‍ മുഹമ്മദിന്‍റെ കാലത്ത് ഖുര്‍ആന്‍ ക്രോഡീകരണം നടന്നിട്ടില്ല എന്നുള്ളത്  ഇസ്ലാമിക പണ്ഡിതര്‍ തന്നെ പറയുന്നു  ഉസ്മാന്‍റെ ഭരണ കാലത്താണ്‌  ഇത് നടന്നത് എന്നുള്ളത് ഹദീസുകള്‍ പറയുന്നു   അപ്പോള്‍ പിന്നെ കൊട്ടാരം വൈദ്യന്‍ ഇതൊക്കെ എന്തിനു വേണ്ടി ചെയിതു എന്നുള്ളത്  വേറെ കാര്യമായി ഇപ്പോഴും കിടക്കുന്നു.
 ഇനി ഇദ്ദേഹം ഇതിനായി കൊണ്ട് വരുന്ന തെളിവുകള്‍ വെറും ബാലിശമാണ് എന്നുള്ളതും  ഇയാളുടെ ലക്ഷ്യം എന്തായിരുന്നു എന്നുള്ളതും നോക്കാം  ഡോ. മൗറിസ് ബുക്കായി (Maurice Bucaille) പറയുന്നത് ബൈബിളില്‍ സൂചിപ്പിക്കുന്നത് പോലെ മൂസാ നബിയുടെ ജീവിതകാലത്തിനിടക്ക് ഒരു ഫറോവ മരണപ്പെടുന്നുണ്ട് എന്നാണ്. അദ്ദേഹം പറയുന്നത്, മൂസാ നബി ജനിക്കുമ്പോള്‍ ഈജിപ്ത് ഭരിച്ചിരുന്നത് റാമസേസ് രണ്ടാമനായിരുന്നു എന്നാണ്. കുട്ടികളെ അരുംകൊല ചെയ്യാന്‍ ഉത്തരവിട്ടതും അദ്ദേഹമായിരുന്നു. തുടര്‍ന്ന് മൂസാ നബി മദ്‌യനിലേക്ക് പോവുകയും അവിടെയുള്ള താമസത്തിനിടക്ക് വൃദ്ധനായ റമസേസ് മരിച്ചുപോവുകയും ചെയ്തു എന്നാണ്. തുടര്‍ന്ന് ഭരണമേല്‍ക്കുന്നത് അദ്ദേഹത്തിന്റെ മകനായ മെര്‍നപ്തയാണ്. മെര്‍നപ്ത തന്നെയാണ് പുറപ്പാട് സമയത്തെ ഈജിപ്ഷ്യന്‍ ഫറോവയും മുങ്ങിമരിച്ച ഫറോവയുമെന്ന് അദ്ദേഹം തന്റെ 'Bible, Quran & Science' എന്ന ഗ്രന്ഥത്തില്‍ പറയുന്നു. 
 അതുപോലെ റമസേസ് രണ്ടാമന്റെ മമ്മി കണ്ടെടുക്കപ്പെട്ട ദൈര്‍-അല്‍-ബഹ്‌രിയിലെ ശവക്കല്ലറയിലെ ലിഖിതങ്ങളില്‍ പറയുന്നത് പോലെ രാജാക്കന്മാര്‍ അവരുടെ ഭരണം മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ആഘോഷിച്ചിരുന്ന സേദ് ഉത്സവം(Sed Festival) റമസേസ് രണ്ടുപ്രാവശ്യം ആഘോഷിച്ചിരുന്നു എന്നാണ്. തന്റെ ഇരുപതുകളില്‍ റമസേസ് ഭരണം ഏറ്റെടുത്തിരുന്നുവെങ്കില്‍ തന്നെ 90 വയസ്സിനടുത്ത് ഭരിച്ചതായി മനസ്സിലാകും. 92മത്തെ  വയസ്സിലാണ് റമസേസ് മരിച്ചതെന്ന് ആധുനിക ഈജിപ്‌റ്റോളജിസ്റ്റുകള്‍ പറയുന്നു. റമസേസിന്റെ മരണകാരണമായി പറയുന്നത് ആര്‍ത്രൈറ്റിസായിരുന്നു എന്നാണ്. കാരണം, മമ്മിയില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്ന് അവ വ്യക്തമാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ പരാധീനത അനുഭവിച്ചിരുന്ന റമസേസാണ് മൂസാ നബിയെയും അനുയായികളെയും പിന്തുടര്‍ന്നത് എന്നത് യുക്തിക്ക് നിരക്കുന്ന ഒരു വിവരണമല്ല. പതിനാലാം വയസ്സിൽ രാംസെസ്സിനെ പിതാവ് സെറ്റി ഒന്നാമൻ യുവരാജാവായി നിയമിച്ചു. കൗമാരത്തിന്റെ അവസാന കാലഘട്ടത്തിൽ സിംഹാസനത്തിലെത്തിയെന്ന് വിശ്വസിക്കുന്ന രാംസെസ്സ് ബി.സി 1279 മുതൽ ബി.സി 1213 വരെ നീണ്ട അറുപത്താറു വർഷം ഈജിപ്ത് ഭരിച്ചു. അദ്ദേഹം 99 വയസ്സ് വരെ ജീവിച്ചിരുന്നതായി പറയപ്പെടുന്നു എങ്കിലും തൊണ്ണൂറാമത്തെയോ തൊണ്ണൂറ്റൊന്നാമത്തെയോ വയസ്സിൽ മരണപ്പെട്ടിരിക്കാനാണ് കൂടുതൽ സാധ്യത. അദ്ദേഹത്തിന്റെ മരണ ശേഷം രാജാക്കന്മാരുടെ താഴ് വരയിൽ അടക്കം ചെയ്തു. പിന്നീട് ശരീരം ഒരു രാജകീയ ശേഖരത്തിലേയ്ക്ക് മാറ്റുകയും അവിടെ നിന്നും 1881ന് കണ്ടെടുക്കപ്പെടുകയും ചെയ്തു. രാംസെസ്സ് രണ്ടാമന്റെ മമ്മി ഇപ്പോൾ കെയ്റോ മ്യൂസിയത്തിൽ പ്രദർശനത്തിലാണ്.
 മൂസാ നബി വടിയടിച്ച് അല്ലാഹുവിന്‍റെ  അനുമതിയോടെ  സമുദ്രം പിളര്‍ക്കുന്നു. ആ ഒരു വഴിയിലൂടെ ബനൂ ഇസ്രാഈല്‍ അക്കരെ കടന്നെങ്കിലും ഫിര്‍ഔനും കൂട്ടരും പൂര്‍വ്വസ്ഥിതി പ്രാപിച്ച കടലില്‍ മുങ്ങി മരിക്കുകയാണുണ്ടായത്എന്ന് ഖുര്‍ആന്‍ പറയുന്നു. നിനക്ക് പുറകേ വരുന്നവര്‍ക്ക് നീ ദൃഷ്ടാന്തമാകുന്നതിനായി ഇന്നേ ദിവസം നിന്‍റെ ശരീരത്തോടൊപ്പം നിന്നെ നാം രക്ഷപ്പെടുത്തും എന്ന ഈ വാഖ്യത്തില്‍ പിടിച്ചു കൊണ്ട്  ഈ ജിപ്തിലെ മ്യുസിയത്തില്‍ കിടക്കുന്ന റാം സെസ്സ് രണ്ടാമന്‍റെ ബോഡി ഇന്നും മുസ്ലിം ലോകത്തിനു വലിയ മാതൃകയും ധൃഷ്ട്ടാന്തവുമാണ് എന്ന് ഇവര്‍ ഇപ്പോഴും വിശ്വസിക്കുന്നു .     മുങ്ങിമരിച്ച ഫറോവ രണ്ടായിരത്തോളം വര്‍ഷങ്ങള്‍ കടലില്‍ കിടന്നുവെന്നും യാതൊരു കേടും കൂടാതെ അല്ലാഹുവിന്റെ വാഗ്ദാനം സത്യപ്പെടുത്തിക്കൊണ്ട് 1881-ല്‍ കണ്ടെടുക്കപ്പെട്ടുവെന്നും മീന്‍ തിന്നാതെയും നശിക്കാതെയും കിടക്കുന്ന ആ ശവശരീരം ഇന്നും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമാണ് എന്നും മുസ്‌ലിം സമൂഹത്തിലെ വലിയൊരു വിഭാഗവും വിശ്വസിക്കുന്നു. കെട്ടുകഥകളും വാമൊഴികളുമാണ് മതം എന്നത് മനസിലാക്കിയാല്‍ ഇതിലെ പൊള്ളത്തരം നമുക്ക് മനസിലാക്കാന്‍ സാധിക്കും 


ബൈബിളിലും ഖുറാനിലും പ്രതിപാദിക്കപ്പെടുന്ന ഫറോവ രാംസെസ്സ് രണ്ടാമനാണ് എന്നൊരു പ്രചാരണം ഇപ്പോഴും നിലവിലുണ്ട്. മറവു ചെയ്ത ശേഷം വീണ്ടും മാറ്റപ്പെട്ട ശവശരീരം പിന്നീടു പിനുദ്ജെം രണ്ടാമന്റെ കല്ലറയിലേക്ക് മാറ്റുകയും എംബാം ചെയ്ത് സൂക്ഷിക്കുകയും ചെയ്തു. 1974_ൽ ഫംഗസ് ബാധ കണ്ടെത്തിയ തുടർന്നുണ്ടായ പരിശോധനയിൽ കഴുത്തിനകത്ത് മരക്കഷ്ണം വെച്ച് എംബാം ചെയ്തതും കണ്ടെത്തി. മൃതശരീരം കേടുവരാതിരിക്കാൻ ശാസ്ത്രീയമായി എംബാം ചെയ്തതിനാൽ മതഗ്രന്ഥങ്ങൾ അവകാശപ്പെടുന്ന പ്രകൃത്യാ സംരക്ഷിക്കപ്പെട്ടു എന്ന വാദം തെറ്റാണെന്ന് നിരീക്ഷിക്കാം. 1881ല്‍ കണ്ടെത്തിയ ശേഷം പലതവണ സ്ഥാനങ്ങള്‍ മാറി, നിന്നും ഇരുന്നും ഒക്കെ മ്യൂസിയത്തില്‍ ജനങ്ങളെ സ്വീകരിച്ച മമ്മിക്ക്, 1974ല്‍, ചില പ്രശ്നങ്ങള്‍ കണ്ട് തുടങ്ങിയപ്പോള്‍ ഗവേഷകര്‍ കൂടുതല്‍ പരിശോധനയ്ക്കായി മമ്മിയെ ഫ്രാന്‍സിലേക്ക് അയച്ചു. പാസ്പോര്‍ട്ടില്‍ 'രാജാവ്' എന്നെഴുതിയിരുന്നതിനാല്‍ രാജകീയ സ്വീകരണമാണ് മമ്മിക്ക് അവിടെ ലഭിച്ചത്. സൗദി രാജാവായിരുന്ന കിങ്ങ് ഫൈസലിന്‍റെ ഡോക്ടര്‍, മോറിസ് ബുക്കേ ആണ് മമ്മിയെ പരിശോധിച്ചത്. മമ്മിയുടെ അവസ്ഥയേക്കാളുപരി ബുക്കേയ്ക്ക് താല്പര്യം, ഇത് മോശയുടെ കഥയിലെ വില്ലനാണോ എന്നറിയാനായിരുന്നു. മമ്മിയുടെ ശരീരത്തിലെ ഉപ്പിന്‍റെ അംശത്തെപ്പറ്റി ബുക്കേ, കടലില്‍ മുങ്ങിമരിച്ചതിന്‍റെ തെളിവായി രേഖപ്പെടുത്തിയതായി പറയുന്നുണ്ടെങ്കിലും, ഭൂരിഭാഗം പേരും ആ വാദം തള്ളിക്കളയുന്നുണ്ട്. ശരീരം മമ്മിയാക്കുന്നതിനായി ഉപ്പ് ഉപയോഗിക്കുന്ന പതിവ് ഈജിപ്തില്‍ ഉണ്ടായിരുന്നു. കൂടാതെ ശരീരത്തില്‍ കൂടുതല്‍ പഠനം നടത്തിയപ്പോള്‍ ദന്തരോഗങ്ങളും, അതില്‍ നിന്നുണ്ടായ ഇന്‍ഫെക്ഷനും അല്ലാതെ മറ്റൊരു കാരണം, വ്യക്തമായി കാണാന്‍ സാധിച്ചിട്ടല്ല.

കൗമാരത്തിന്റെ അവസാന കാലഘട്ടത്തിൽ സിംഹാസനത്തിലെത്തിയെന്ന് വിശ്വസിക്കുന്ന രാംസെസ്സ് ബി.സി 1279 മുതൽ ബി.സി 1213 വരെ നീണ്ട അറുപത്താറു വർഷം ഈജിപ്ത് ഭരിച്ചു. അദ്ദേഹം 99 വയസ്സ് വരെ ജീവിച്ചിരുന്നതായി പറയപ്പെടുന്നു എങ്കിലും തൊണ്ണൂറാമത്തെയോ തൊണ്ണൂറ്റൊന്നാമത്തെയോ വയസ്സിൽ മരണപ്പെട്ടിരിക്കാനാണ് കൂടുതൽ സാധ്യത. അദ്ദേഹത്തിന്റെ മരണ ശേഷം രാജാക്കന്മാരുടെ താഴ് വരയിൽ അടക്കം ചെയ്തു. പിന്നീട് ശരീരം ഒരു രാജകീയ ശേഖരത്തിലേയ്ക്ക് മാറ്റുകയും അവിടെ നിന്നും 1881ന് കണ്ടെടുക്കപ്പെടുകയും ചെയ്തു. ഇയാളുടെ മരണ കാരണം പ്രായാധിക്യമാണ് എന്നുള്ളത്  അതില്‍ പഠനം നടത്തിയ ശാസ്ത്രങ്ക്ഞ്ഞര്‍ പറയുന്നു  എന്നാല്‍ ഖുര്‍ആനില്‍ പറയുന്ന ഫറോവ  വെള്ളം കുടിച്ചാണ്  മുങ്ങി മരിച്ചതും എന്ന് പറയുന്നു  ഇതില്‍ ഖുര്‍ആന്‍ പറയുന്നതോ അതോ ശാസ്ത്രീയാമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പറയുന്നവയാണോ ശരി അത് നിങ്ങള്‍ക്ക് വിടുന്നു

ഇനി കുറച്ചു ചോദ്യങ്ങള്‍ ഇത് മായി ബന്ധപെട്ടുകൊണ്ട് ചോദിക്കാം

 മേല്‍ സൂചിപ്പിച്ച വചനങ്ങളെ  സൂക്ഷ്മമായി വിലയിരുത്തിയാല്‍ അതില്‍ പ്രധാനമായുംകുറച്ചു  കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്

1) ഇന്നേ ദിവസം എന്ന ഖുര്‍ആനിക പ്രയോഗവും നിങ്ങള്‍ പറഞ്ഞു ശീലിച്ച കഥയിലെ നൂറ്റാണ്ടുകള്‍ക്കു ശേഷമുള്ള വീണ്ടെടുപ്പും എത്ര വൈരുദ്ധ്യം പുലര്‍ത്തുന്നു എന്നുള്ള ഓര്‍ക്കണം കാരണം, ഖുര്‍ആന്‍ പറയുന്നു ഇന്നേ ദിവസം നിന്‍റെ  ശരീരത്തെ നാം രക്ഷപ്പെടുത്തും എന്നാണ് പറഞ്ഞത് അപ്പോള്‍ ഈ വചനം ഇറങ്ങിയ അന്ന് തന്നെ    മുഹമ്മദിന്‍റെ കാലത്ത് തന്നെ ഈ ശവ ശരീരം  ധൃഷ്ട്ടാന്തമാക്കാന്‍ പൊങ്ങി വരേണ്ടതായിരുന്നു  എന്ത് കൊണ്ട് സംഭവിച്ചില്ല ?

2) നിന്റെ പുറകേ വരുന്നവര്‍ക്ക്   എന്ന ഖുര്‍ആനിക പ്രയോഗത്തില്‍ ആരെയാണ് ഉദ്ദേശിച്ചത് നിന്‍റെ പിറകെ വരുന്നവര്‍ എന്ന് പറഞ്ഞാല്‍  മുഹമ്മദ് മരിച്ച ശേഷം വരുന്ന ആളുകള്‍ക്ക് വേണ്ടിയാണ് എങ്കില്‍  ഈ അടുത്ത കാലത്താണ്‌ ഇത് കണ്ടടുത്തതു അപ്പോള്‍ ഖുര്‍ആന്‍ പറയുന്ന കാര്യം വെറും പൊള്ളയായ വാധമല്ലേ ?

3) ദൃഷ്ടാന്തമായി കൊണ്ട്  എന്ന് ഫിര്‍ഔനിന്റെ ശവശരീരത്തിന്‍റെ വീണ്ടെടുപ്പിനെ അല്ലാഹു വിശേഷിപ്പിക്കുന്നു. പക്ഷേ,  പറഞ്ഞുവരുന്ന കഥയില്‍ ഫിര്‍ഔനിന്‍റെ  ശവശരീരം 2000-ത്തോളം വര്‍ഷം കടലില്‍ കിടന്നിട്ടും യാതൊരു കേടും കൂടാതെ 19-ാം നൂറ്റാണ്ടില്‍ കിട്ടി ഇങ്ങനെയൊരു കാലയളവില്‍ മാത്രമാണ് ഈ ബോഡി കിട്ടുക എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?  മത പ്രമാണങ്ങളും ചരിത്ര ശാസ്ത്രീയ രേഖകളും മുന്നില്‍ വെക്കുമ്പോള്‍ ധാരാളം അബദ്ധധാരണകള്‍ ഈ മത പ്രമാണ വിശകലനത്തില്‍ വന്നിട്ടുണ്ടെന്ന് മനസ്സിലാകുന്നു അത് എങ്ങനെ ?

4) ഖുര്‍ആനില്‍ പറയുന്ന ഫിര്‍ഔന്‍ ഉപ്പു വെള്ളം കുടിച്ചാണ് മരണം സംഭവിച്ചത്  എന്നാല്‍ കണ്ടടുത്ത ബോഡയില്‍ നടത്തിയ പരീക്ഷണത്തില്‍ വെള്ളം അകത്തു ചെന്നല്ല മരണം നടന്നത് എന്നും സ്വാഭാവിക മരണമാണ് എന്നും  അതില്‍ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പറയുന്നു  എന്ത് കൊണ്ട് ?

5)    ഖുര്‍ആനില്‍ പറയുന്ന ഫിര്‍ഔന്‍ ഏതു കാലത്ത് ജീവിച്ചു മരിച്ച വെക്തിയാണ്കാരണം പുരാതന ഈജിപ്തിലെ രാജാവിന്റെ ഭരണകേന്ദ്രമായ രാജകൊട്ടാരമാണ്‌ ഫറവോ. അർത്ഥം മഹത്തായ ഗൃഹം. യഥാർത്ഥത്തിൽ ഈ പദം രാജാവിന്റെ കൊട്ടാരത്തെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരുന്നതെങ്കിലും കാലക്രമത്തിൽ അത് ഭരണസം‌വിധാനത്തേയും പിന്നീട് രാജാവിനെ സൂചിപ്പിക്കാനായും ഉപയോഗിച്ചു തുടങ്ങി. ഫറവോ എന്നത് പുരുഷ സ്ത്രീ രാജാക്കന്മാരയും ഇതേപേരില്‍ അറിയപ്പെട്ടിരുന്നു ഇങ്ങനെയൊക്കെ ആയന്നിരിക്കെ എന്ത്കൊണ്ട് ഖുര്‍ആന്‍ ആ വെക്തിയുടെ പേര്‍ പറഞ്ഞില്ല  ?

6)   മറവു ചെയ്ത ശേഷം വീണ്ടും മാറ്റപ്പെട്ട ശവശരീരം പിന്നീടു പിനുദ്ജെം രണ്ടാമന്‍റെ  കല്ലറയിലേക്ക് മാറ്റുകയും എംബാം ചെയ്ത് സൂക്ഷിക്കുകയും ചെയ്തു. 1974_ൽ ഫംഗസ് ബാധ കണ്ടെത്തിയ തുടർന്നുണ്ടായ പരിശോധനയിൽ കഴുത്തിനകത്ത് മരക്കഷ്ണം വെച്ച് എംബാം ചെയ്തതും കണ്ടെത്തി. മൃതശരീരം കേടുവരാതിരിക്കാൻ ശാസ്ത്രീയമായി എംബാം ചെയ്തതിനാൽ മതഗ്രന്ഥങ്ങൾ അവകാശപ്പെടുന്ന പ്രകൃത്യാ സംരക്ഷിക്കപ്പെട്ടു എന്ന വാദം തെറ്റാണെന്ന്പറയാം അപ്പോള്‍ പിന്നെ നിങ്ങളുടെ ഈ വാദത്തിനും മോറിസ് ബുക്കായി പറഞ്ഞതിനും എന്ത് അടിസ്ഥാനമാണുള്ളത്‌  ?

7) ലോകവാസനം വരെയുള്ള ജനതയ്ക്ക് ദൃഷ്ടാന്തവുമായിരിക്കും. എന്നാല്‍ മമ്മീകരണമാണ് ആ ദൃഷ്ടാന്തം എന്ന് സമ്മതിക്കുകയാണെങ്കില്‍ മമ്മി കണ്ടെടുക്കപ്പെട്ട നാള്‍ മുതല്‍ മാത്രമേ അത് ദൃഷ്ടാന്തമായിട്ടുള്ളൂ എന്ന് പറയേണ്ടിവരും. നബിക്കും സ്വഹാബത്തിനും ആ ഒരു ദൃഷ്ടാന്തമെന്തെന്ന് അറിവും ഉണ്ടാവുകയില്ല എന്ന് മാത്രമല്ല ഖുര്‍ആനിന്റെ അവതരണകാലത്ത് ലോകത്താര്‍ക്കും ഇതേപ്പറ്റി യാതൊരറിവുമുണ്ടായിരുന്നില്ല എന്നു മാത്രമല്ല  ഖുര്‍ആന്‍ പറയുന്ന ഈ വചനം മുഹമ്മദ് വാ മൊഴിയില്‍ കുടിയാണ് പറഞ്ഞത് എങ്കില്‍ തീര്‍ച്ചയായും അന്നത്തെ അറബികള്‍ അതെ കുറിച്ച് അന്നെഷിക്കും കാരണം മുഹമ്മദിനു മൈലേജ് കിട്ടുന്ന ഒരു കാര്യമാണല്ലോ എന്ത് കൊണ്ട് അങ്ങനെ ഒന്ന് ഉണ്ടായില്ല?

8) മുഹമ്മദ് വാ മൊഴിയായി പറഞ്ഞ കാര്യമാണല്ലോ ഈ ഖുര്‍ആനില്‍ നിന്നും    അന്നത്തെ അറബികള്‍ക്ക് ഇങ്ങനെ ഒരു അറിവ് കിട്ടിയാല്‍ തീര്‍ച്ചയായും അതെ കുറിച്ച് അവര്‍ അന്നെഷിച്ചിരിക്കും കാരണം മുഹമ്മദു എന്തൊക്കെ പറയുന്നു  അതെല്ലാം ഉള്ളു കള്ളി തെറ്റാതെ സ്വീകരിക്കുന്ന ഒരു ജനതയായിരുന്നല്ലോ മുഹമ്മദിനു ചുറ്റും ഉണ്ടായിരുന്നത് പിന്നെ അതുമല്ല ജൂതരും കൃസ്ത്യാനികളും വേറെ കിടകുന്നു അവരും ഇങ്ങനെ ഒരു വാദം വന്നാല്‍ അതിനെ ചോദ്യം ചെയിതു കാണും ഇനി ചോദ്യം ചെയിതില്ലായിരുന്നു എങ്കില്‍  ഈ വചനങ്ങള്‍ മുഹമ്മദിനു ശേഷം വന്നവര്‍ ഖുര്‍ആനില്‍ അടിച്ചു കേറ്റിയതാവില്ലേ കാരണം  മുഹമ്മദിനും അയാളുടെ കൂടെ ഉള്ളവര്‍ക്ക് ഈ അറിവ് ഉണ്ടായിരുന്നില്ല  ഇനി അങ്ങനെ ഉണ്ടായിരുന്നു എങ്കില്‍ അവരത് ഇസ്ലാമിക പ്രചാരണത്തിനും മുഹമ്മദിന്‍റെ കിത്താബില്‍ പറയുന്ന ധൃഷ്ട്ടാന്തവുമായി പ്രചരണം നടത്തുമായിരുന്നില്ലേ. ഇവിടെ നബിക്കും സഹാബികള്‍ക്കും അറിയാത്ത ഒരു കാര്യം ഖുര്‍ആനില്‍ കയറി കുടിയോ ?

9) ഈ ലോകംതന്നെ ഉണ്ടാക്കി എന്ന് പറയുന്ന ഇവരുടെ ദൈവത്തിന്കേവലം ഒരു മനുഷ്യന്‍റെ ഉണക്ക ശരീരം കൊണ്ട് ധൃഷ്ട്ടാന്തം കാണിക്കുന്നു എന്നൊക്കെ പറയുമ്പോള്‍ ഇവരുടെ ദൈവം ഇത്രക്കും ചീപ്പ് ആണോ ?

10)  ഈജിപ്തിലെ പുരാവസ്തു കേന്ദ്രത്തി ല്‍ പ്രദര്‍ശനത്തിനുള്ള  ശവ ശരീരങ്ങള്‍ ഖുര്‍ആന്‍ വിമര്‍ശകരെ ചിന്തിപ്പിക്കാന്‍ വേണ്ടിയാണ്എന്ന്പല ഇസ്ലാമിക വാക്തകളും പറയുന്നു എന്നാല്‍ ഖുര്‍ആന്‍പരമായി പറയുന്ന ഒരുകാര്യവും ഇവരുടെ ഈ വാദവുമായി ഒത്തു പോകുന്നില്ല എന്ത്കൊണ്ട് ?


 വളരേ നല്ല രീതിയില്‍ സംരക്ഷിക്കപ്പെട്ട മമ്മികളിലൊന്നാണ് റാമസേസിന്റേത്. അത് ഇന്നും ഈജിപ്ഷ്യന്‍ മ്യൂസിയത്തിലെ 'രാജകീയ മമ്മികള്‍' എന്ന വിഭാഗത്തില്‍ അനാവരണം ചെയ്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പലരും തെറ്റിദ്ധരിച്ചത് പോലെ മറ്റു മമ്മികളെ പോലെ ലിനന്‍ ചുറ്റുകള്‍ ഇല്ലാത്തത് കടലില്‍ കിടന്ന അതുപോലെ മ്യൂസിയത്തിലേക്ക് എടുത്തതിനാലല്ല. മറിച്ച് റാമസേസിന്റേത് മാത്രമല്ല റാമസേസ് ഒന്നാമന്റെയും സേഥി ഒന്നാമന്റെയും അടക്കം പല പ്രശസ്ത മമ്മികളും അനാവരണം ചെയ്യപ്പെട്ടയാണ്. അവ അതേ നിലയില്‍ തന്നെയാണ് ഇന്നും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. എന്നുള്ളതും കുടി നാം മനസിലാക്കണം ഇവിടെ ഈജിപ്തില്‍ ഉള്ള ബോഡികള്‍ എല്ലാം തന്നെ  മനുഷ്യ കരങ്ങളാല്‍ സംരക്ഷിക്കപെടുന്നു അല്ലാതെ ഇങ്ങളെ കിത്താബില്‍ പറയുന്ന ധൃഷ്ട്ടാന്തമൊന്നും ഈ ശവങ്ങളില്‍ ഇല്ല  എന്തായാലും ചെങ്കടലില്‍ നിന്ന് കിട്ടിയ ഫറവോയുടെ (ഫിര്‍ഔന്‍) ചീയാത്ത മൃതദേഹമാണെന്ന്  വാദിച്ച് ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ കിടക്കുന്ന പാവം റാംസീസ് രണ്ടാമന്‍റെ ഫോട്ടോകളും, വീഡിയോകളും കാലങ്ങളായി നെറ്റില്‍ കറങ്ങി നടക്കുന്നുണ്ട്.










അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം