പപ്പായ ഒരു ചെറിയ മീനല്ല
കേരളത്തിൽ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ എന്നാല്‍
പപ്പായാ ഒരു ചെറിയ മീനല്ല കേട്ടോ . മലയാളത്തിൽത്തന്നെ കപ്പളം, കപ്പളങ്ങ, ഓമയ്ക്ക, കപ്പക്കാ, കൊപ്പക്കാ, കർമൂസ്, കർമത്തി എന്നിങ്ങനെ പലപേരുകളിൽ ഈ ചെറുവൃക്ഷവും അതിന്‍റെ ഫലവും അറിയപ്പെടുന്നു.
എല്ലാ സമയത്തും പഴം തരുന്ന പപ്പായ വീട്ടു വളപ്പില്‍ കൃഷി ചെയ്യാനും വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനും യോജിച്ച വിളയാണ്.
വിപണനം അറിഞ്ഞു കൃഷി ചെയിതാല്‍ ഏതൊരു കൃഷിയും വിജയിക്കും. ഒന്നില്‍ മാത്രമായി തിരിഞ്ഞു കൊണ്ടുള്ള കൃഷി ഏറ്റവും കുടുതല്‍ സാമ്പത്തിക നഷ്ട്ടം ഉണ്ടാക്കുകയും കൃഷിയില്‍ നിന്നും പിന്തിരിയാന്‍ അത് പ്രേരിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ഒരേ സമയം തന്നെ പല വിളകള്‍ക്കും നാം സ്ഥലം കണ്ടത്തി കൊണ്ടാവണം കൃഷിയെ സമീപിക്കാന്‍.
ഇവിടെ ഞാന്‍ ഇപ്പോള്‍ പറയാന്‍ പോകുന്നത് കേരളത്തില്‍ കാണാത്തതും എന്നാല്‍ കേരളത്തിന് പുറത്തു കാണുന്നതുമായി കൃഷിയാണ് പപ്പായ. വളരെയധികം വിപണി സാധ്യതയുള്ള ഒരു മേഖലകുടിയാണ് പപ്പായാ കൃഷി ഇത് കൊണ്ട് സാമ്പത്തിക നേട്ടവും മാനസികോല്ലാസവും നമുക്ക് ഒരു പോലെ തരുന്നു.വീട്ടാവുശ്യങ്ങള്‍കുള്ള പപ്പായ കൃഷി തന്നെ നല്ല വിപണി സാധ്യതയുണ്ട്.
പോർത്തുഗീസു പദമായ പപ്പൈയ എന്നതിൽ നിന്നാണ് പപ്പായ ഉണ്ടായത്. ഒരു ക്യൂബൻ പദമാണ് പോർത്തുഗീസ് പദത്തിനു മാതൃകയായത്
പപ്പായ വിത്തു മുളപ്പിച്ചാണ് പ്രജനനം നടത്താറ്. കൂനപ്പതി (മൌണ്ട് ലെയറിങ്ങ്) വഴിയും പ്രജനനം നടത്താം എന്താണ് ഇതിനെ മറ്റു പല കൃഷിയില്‍ നിന്നും വേര്‍ തിരിക്കുന്നത് എന്ന് നോക്കാം. ഭക്ഷണത്തിന്‍റെ ആവുശ്യത്തിനുള്ള പപ്പായ കൃഷി നട്ട് ആറാം മാസം മുതല് വിളവു കിട്ടും. പിന്നെ ഇടതടവില്ലാതെ 15 വര്‍ഷക്കാലം വിളവു തരും. ഹണി ഡ്യു പൊക്കം കുറവായതിനാല്‍ എളുപ്പത്തില്‍ വിളവെടുക്കാനാകും. ശരാശരി ഒരു കിലോ മുതല്‍ അഞ്ചു കിലോ വരെ തൂക്കവും കാണും കര്‍ഷകര്‍ നേരിട്ട് വിപണി കണ്ടതിയാല്‍ കുടുതല്‍ മെച്ചം ഇതുമുലം ഉണ്ടാവുകയും ഇടത്തട്ടുകാര്‍ മുലം ഉണ്ടാവുന്ന നഷ്ട്ടം ഒഴിവാക്കുകയും ചെയ്യാം. ഒരു കുട്ടമായ പ്രവര്‍ത്തനശൈലി തുടരന്നാല്‍ കൃഷി ഏറ്റവും മികച്ച വരുമാനം തരുന്ന ഒരു മേഖലയാണ് ആ ഒരു കുട്ടായിമ ഉണ്ടാക്കി എടുക്കാനാണ് പ്രയാസം.
പപ്പായകള്‍ പലതരം ഇന്ന് നമുക്ക് ലഭ്യമാണ് എന്നാല്‍ സാമ്പത്തിക നേട്ടം തരുന്ന പപ്പായ നോക്കി വേണം കൃഷി ഇറക്കാന്‍. ഞാന്‍ പറയാന്‍ പോകുന്നത് കറ (പാല്‍) എടുക്കുന്ന പപ്പായയുടെ കൃഷിയെ പറ്റിയാണ് പപ്പായയുടെ കറയായ പപ്പയിനു മാര്‍കെറ്റില്‍ ഇന്ന് നല്ല വിലയാണ് ലഭിക്കുന്നത്എന്നുള്ളത്എത്ര പേര്‍ക്ക് അറിയാം പപ്പായയില്‍ നിന്നും ശേഖരിക്കുന്ന കറയിലുള്ള ഈ രാസാഗ്നിക്ക് ധാരാളം വ്യാവസായിക ആവുശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട് മരുന്ന് നിര്‍മാണത്തിനും സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ദന്തല്‍ പോസ്റ്റ് എന്നിവയുടെ നിര്‍മാണത്തിന് ഇത് ഉപയോഗിക്കുന്നു. ചര്‍മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ വൈറ്റമിന്‍ എ പപ്പായയില്‍ സമൃദ്ധമായുണ്ട്. തന്മൂലം പപ്പായ നല്ലൊരു സൗന്ദര്യ വര്‍ധക വസ്തു കൂടിയാണ്.പപ്പൈൻ അടങ്ങിയ ഔഷധങ്ങൾ ധാരാളമായി വിപണിയിലുണ്ട്. പച്ചക്കായിൽ കാണപ്പെടുന്ന വെള്ള നിറത്തിലുള്ള കറയിലാണ് പപ്പൈൻ കൂടുതലായുള്ളത്. അതുകൊണ്ടു തന്നെ ഇതിന്റെ വ്യാപാരമൂല്യം ഏറെയാണ്.ശരീരത്തിന് ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. പോളിക് ആസിഡുകൾ ,ആൽക്കലോയിഡുകൾ, ഗ്ലൈക്കോസ്റ്റെഡുകൾ , വിറ്റാമിൻ-സി, വിറ്റാമിൻ-എ ,ഇരുമ്പ്, കാത്സ്യം, തയാമിൻ ,നിയാസിൻ, പൊട്ടാസ്യം മുതലായവയും പപ്പായയിൽ കൂടുതൽ അടങ്ങിയിരിക്കുന്നു. കരോട്ടിൻ,ബീറ്റ കരോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ അർബുദത്തെ പ്രധിരോധിക്കുവാൻ സഹായിക്കുന്നു. ധാരാളം ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് പപ്പായ. അത്കൊണ്ട് തന്നെയാണ് ഇതിന്‍റെ വിപണി സാധ്യത വളരെ കുടുതലാണ് ഇന്ന് മാര്‍കെറ്റില്‍ പാല്‍കറ എടുക്കാന്‍ പറ്റിയ പപ്പായുടെ വിത്തും തൈകളും ലഭ്യമാണു ഇതിന്‍റെ വിത്തിന് തന്നെ ഒരു കിലോക്ക് ഏകദേശം 2008ല്‍ ഞാന്‍ അന്നെഷിക്കുന്ന സമയത്ത് 3500ക്ക് മുകളില്‍ വിലയുണ്ട് എന്നായിരുന്നു എനിക്ക് കിട്ടിയ വിവരം എന്തായാലും നാട്ടിലെ സമയ പരിധി മൂലം ഞാന്‍ അന്ന് ഈ പദ്ധതി ഉപേക്ഷിച്ചു പിന്നീട് ആവാമെന്ന് കരുതി ഇരിക്കുകയാണ് ഇപ്പോഴും ആ ഇരിപ്പ് ഇന്നും തുടരുന്നു അപ്പോഴാണ് ഇതേ കുറിച്ച് ഒരു പോസ്റ്റ് എഴുതി ആളുകള്‍ക് ഈ അറിവ് പകര്‍ന്നു നല്‍കിയാലോ എന്ന് തീരുമാനിച്ചത്.
വിത്ത് വാങ്ങി മുളച്ചു വന്നാല്‍ ആറു മാസാം മുതല്‍ നമ്മുക്ക് ഇതിന്‍റെ പാല്‍ കറ നമ്മുക്ക് എടുക്കാവാന്‍ പറ്റും കൃഷി ഇറക്കുന്ന സ്ഥലം വെള്ള കേട്ട് ഉണ്ടാവാന്‍ പാടില്ല എന്നാല്‍ ദിവസവും വെള്ളം നല്‍ക്കുകയും വേണം ഇതിനു വേണ്ടി ഡ്രിപ്പ് ഇറിഗേഷന്‍ സിസ്റ്റം ഉപയോഗിച്ചാല്‍ വെള്ളത്തിന്‍റെ ഉപയോഗം കുറക്കുകയും ചെയ്യാം മികച്ച വരുമാനം നേടുകയും ആവാം. വെള്ളം കെട്ടി നില്കാത്ത സ്ഥലം തെരഞ്ഞെടുക്കണം . ഒന്നില് കൂടുതല് തൈകളാണ് നടുന്നതെങ്കില് രണ്ടു മീറ്റര്‍ അകലത്തില് നടണം. മുക്കാല് മീറ്റര് ചതുരത്തിലും ആഴത്തിലും കുഴിയുണ്ടാക്കി അതില് മേല് മണ്ണും കുമ്മായവും ചാണകപ്പൊടിയും നിറച്ചു തായ് നട്ട് ഒരു മാസം നനയ്കണം. വര്‍ഷത്തില്‍ രണ്ടു തവണ വീതം അരക്കിലോ വേപ്പിന് പിണ്ണാക്കും എല്ല് പൊടിയും ഒരു കുട്ട ചാണകവും നല്കുന്നത് നല്ലതാണ്. നട്ട് ആറാം മാസം മുതല് വിളവു കിട്ടും.
പാല്‍ എടുക്കേണ്ട സമയം അതിരാവിലെ അഞ്ചു മുതല്‍ ഒന്‍പതു മണിക്കുള്ളില്‍ തീര്‍ക്കുന്നത് പാല്‍ കറ കുടുതല്‍ കിട്ടുന്നതിനു സഹായകമാവും അത് കൊണ്ട് വെയില്‍ ചുട് ആവുന്നതിനു മുന്‍പ് ഈ പരിപാടികള്‍ തീര്‍ന്നിരിക്കണം ഒരു ഏക്കറില്‍ 3000 തൈകള്‍ വരെ നമ്മുക്ക് നടാന്‍ സാധിക്കും അത് കൊണ്ട് തന്നെ ഒരു ദിവസം1500 തൈകളില്‍ നിന്നും കറ എടുക്കുന്ന രീതിയാണ് നല്ലത്. എന്നാല്‍ എല്ലാ ദിവസവും നമുക്ക് പാല്‍ കറ ലഭ്യമാക്കാം പാല്‍ കറയുടെ ആവുശ്യമുള്ളവര്‍ തന്നെ നമ്മളില്‍ നിന്നും നേരിട്ട് ശേഖരിച്ചു കൊണ്ട് പോകുകയും ചെയ്യും. പാല്‍ കറ എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധ അതില്‍ ചെലുത്തണം വലിയ മുറിവുകള്‍ ഉണ്ടാക്കി കൊണ്ട് പാല്‍ ഒരിക്കലും എടുക്കരുതേ മരത്തിന്‍റെ ചുവട്ടില്‍ നല്ല വൃത്തിയുള്ള പ്ലാസ്റ്റിക് എടുത്തു മരത്തിന് ചുറ്റും വിരിക്കുകയും എന്നിട്ട് കായകളില്‍ ചെറിയ സ്ക്രാച് ഇടുകയും ചെയ്യുക അല്ലാതെ വലിയ രീതിയില്‍ മുറിവ് ഉണ്ടാക്കിയാല്‍ പാല്‍ കറ ലഭ്യമാകില്ല. ഇതൊരു ചെറിയ സംരംഭമായി തുടങ്ങാന്‍ പറ്റിയ കൃഷിയല്ല മറിച്ച് ഒരു പറ്റം ആളുകളുടെ കുട്ടായിമയിലുടെ മികച്ച വരുമാനം ഉണ്ടാക്കാന്‍ പറ്റിയ കൃഷിയാണ്. അതുമല്ല ഈ പപ്പായ കായ പഴുത്തു കഴിഞ്ഞാല്‍ മാര്‍ക്കറ്റില്‍ വലിയ വിപണി കിട്ടില്ല അതുകൊണ്ട് ഇതിനെ നമുക്ക് സംസ്കരിച്ചു പപ്പായ ജാം ടൂറി ഫ്രുട്ടി എന്നിവ നിര്‍മ്മിക്കാം. പാല്‍ എടുപ്പ് കഴിഞ്ഞ പച്ചക്കായകൊണ്ട് പച്ചടി, കിച്ചടി, തോരൻ എന്നീ കറികള്‍ ഉണ്ടാക്കാം . കായ പഴുത്തുകഴിഞ്ഞാൽ മധുരമുള്ള പഴമായി മിക്ക രാജ്യങ്ങളിലും ഉപയോഗിക്കുന്നു. ഐസ്ക്രീമിലും ബേക്കറി ഉൽപ്പന്നങ്ങളിലും വളരെയധികം ഉപയോഗിച്ച് വരുന്ന മധുരമുള്ള പദാത്ഥമാണിത്.പച്ച പപ്പായ ചെറു കഷണങ്ങളാക്കി നിറവും മധുരവും ചേർത്ത് സംസ്കരിച്ച് തയാറാക്കുന്ന ടൂട്ടി-ഫ്രൂട്ടിയും ബേക്കറി സാധനങ്ങളിൽചേര്‍ക്കാന്‍ പറ്റുന്ന തരത്തില്‍ സംസ്കരിച്ചു കൊണ്ട് ഒരു വലിയ വിപണി സാധ്യത തന്നെ ഇതിനു മുന്നില്‍ തുറന്നു കിടക്കുന്നു. പപ്പായകൃഷിക്കാരില്‍ നിന്നും പപ്പയിന്‍ വേര്‍ തിരിച്ചു ശുദ്ധീകരിച്ചുകൊണ്ട് കയറ്റുമതി ചെയുന്നതിനും തമിഴ്നാട്ടില്‍ പപ്പായ പഴം പള്‍പ്പാക്കി വന്‍ കിട ഭക്ഷ്യ- പാനീയ നിര്‍മാണ കമ്പനികള്‍ക്ക് വിതരണം ചെയുന്ന വ്യവസായികളും ഇതിന്‍റെ പിന്നിലുണ്ട് അത് കൊണ്ട് തന്നെ ഇതിന്‍റെ വിപണി മുല്ല്യം വളരെ വലുതാണ് ഒത്തു പിടിച്ചാല്‍ പപ്പായാ ഒരു ചെറിയ മീനല്ല എന്നുള്ളത് മനസിലാക്കാം. അപ്പോള്‍ ഒത്തു പിടിക്കാന്‍ തയ്യാറല്ലെ നിങ്ങള്‍?
അഭിപ്രായങ്ങള്‍