കേരളവും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളും
സ്വയം സന്യാസപരിവേഷം ചാർത്തുകയും ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും നിരവധി വഞ്ചനാക്കുറ്റങ്ങളിൽ അറസ്റ്റിലാകുകയും ചെയ്ത സന്തോഷ് മാധവൻ എന്നസ്വാമിയെ കുറിച്ച് കേരളാ ജനത മറന്നു കാണില്ല
സെറാഫിൻ എഡ്വിൻ എന്ന മറുനാടൻ മലയാളി വനിത നൽകിയ പണാപഹരണ കേസുമായി ബന്ധപ്പെട്ട് കേരളാ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തുടക്കം . പിന്നെ ഈ സ്വാമിയുടെ കഥകള്‍ പുറം ലോകം അറിയുന്നത് പ്രായപൂര്‍ത്തിയാകാത്ത പന്ത്രണ്ടോളം പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി. നീല ചിത്ര നിര്‍മ്മാണം നിരോധിക്കപ്പെട്ട വസ്തുക്കള്‍ (മയക്ക് മരുന്ന്, പുലിത്തോല്‍) കൈവശം വെച്ചു.ഭക്തരില്‍ നിന്നും പണം തട്ടിയെടുത്തു.ദുബായില്‍ ഒരു വ്യവസായിയുടെ കയ്യില്‍ നിന്നും പണംതട്ടിയെടുത്തതിന്റെ പേരില്‍ ഇന്റര്‍പോളിന്റീ നോട്ടപുള്ളിയില്‍ നിന്നും തുടങ്ങിയ അന്നെഷണം എത്തിച്ചത് പ്രായപൂര്‍ത്തിയാകാത്ത ഏഴിലേറെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയിതു എന്നുള്ളതായിരുന്നു.
40 ലക്ഷം രൂപ തട്ടിച്ചെന്ന് കാണിച്ച് ദുബായിലുള്ള ബിസിനസുകാരി സെറഫിൻ എഡ്വിൻ സന്തോഷ് മാധവന് എതിരെ 2008 മേയ് 11, കേരള പോലീസിന് പരാതി നൽകി. പരാതി പൊലീസിന് ഇമെയിലിലൂടെയാണ് കിട്ടിയത്. ഇതിൻറെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയതിനു പിന്നെയുമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. സ്വാമി അമൃത ചൈതന്യ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സന്തോഷ് മാധവൻ പതിനഞ്ചുകാരി നൽകിയ പരാതിയിലാണ് കുടുതല്‍ അകപെട്ടത് പിന്നീട് കേസ് അന്വേഷിച്ച പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ഇടപ്പള്ളിക്കടുത്ത് സ്വാമിക്ക് പെൺകുട്ടികൾക്ക് മാത്രമായി അനാഥാശ്രമം ഉണ്ടായിരുന്നു. അവിടുത്തെ അന്തേവാസികളായ പെൺകുട്ടികളെ സ്വാമി മാറി മാറി ലൈംഗിക വേഴ്ച്ചയ്ക്ക് ഇരയാക്കുകയായിരുന്നു. ലൈംഗിക ബന്ധത്തിന്‍റെ ഫോട്ടോകളും വീഡിയോകളും സൂക്ഷിക്കുന്നതും സ്വാമിയുടെ പതിവായിരുന്നുവത്രേ. ഇയാളുടെ ഫ്ളാറ്റ് റെയ്ഡ് ചെയ്ത പൊലീസിന് ഇത്തരത്തിലുള്ള നൂറുകണക്കിനു സിഡികളാണ് ലഭിച്ചതും. അതുപോലെ സന്തോഷ് മാധവന്‍റെ ആശ്രമം പരിശോധിച്ചപ്പോള്‍ ചില നഗ്ന നാരീ പൂജ വീഡിയൊകള്‍ കിട്ടിയതും പറഞ്ഞു കേട്ടിരുന്നു പ്രമുഖ നടിയുടെതടക്കം നഗ്ന നാരി പുജയുടെ വീഡിയോയും കണ്ടെടുത്തിരുന്നു എന്നും പറയപെടുന്നു . ഇങ്ങനെ ഒരു സ്വാമിയെ കേരളത്തില്‍ അറസ്റ്റ് ചെയിതു കൊണ്ട് പോയപ്പോള്‍ എന്ത് കൊണ്ട് കേരളം കത്തിയില്ല എന്ത് കൊണ്ട് കേരളം കലാപഭുമിയായില്ല?
അതെ ഇവിടെയാണ് കേരളവും മറ്റു ഇന്ത്യന്‍ ഇതര സംസ്ഥാനങ്ങളും തമ്മിലുള്ള മാറ്റം വേറിട്ട് നില്‍ക്കുന്നത് ആ മാറ്റം ഉണ്ടാവുന്നത് വിദ്യാഭ്യാസം കൊണ്ട് തന്നെയാണ് 2009ല്‍ കേരളം ഭരിച്ചിരുന്നത് LDF സര്‍ക്കാര്‍ ആയിരുന്നു അന്ന് കേരളം കണ്ടത് പല സ്വാമിമാരുടെയും സിന്ധന്മാരുടെയും കള്ള പോയിമുഖങ്ങള്‍ തന്നെയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ സ്വാമിയുടെ ആളുകളായി എന്നറിഞ്ഞപ്പോള്‍ സന്തോഷ് മാധവനുമായി ബന്ധമുള്ള ആലപ്പുഴ ഡി. വൈ. എസ്. പി. സാം ക്രിസ്റ്റി ഡാനിയേലിനെ സര്‍വീസില്‍ നിന്നും സസ്പെണ്ട് ചെയ്തു. സന്തോഷ് മാധവനുമായി ബന്ധമുള്ള ഉന്നതരെ കുറിച്ചുള്ള അന്വേഷണം ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പോലീസിന് നിര്‍ദേശം നല്‍കുകയും ചെയിതുകൊണ്ട് ഉത്തരവിറക്കി. കേരളത്തില്‍ സ്വാമിമാരും സിന്ധന്മാരും ഇല്ല എന്നല്ല ഇനിയും ഒരു നല്ല രീതിയില്‍ അന്നെഷണം മുന്നോട്ടു കൊണ്ടുപോയാല്‍ ഇവരുടെയൊക്കെ ആപീസുകള്‍ പുട്ടെണ്ടി വരും അതിന് കുടിയുള്ള ആര്‍ജ്ജവം ഇപ്പോഴുള്ള സര്‍ക്കാര്‍ എടുത്താല്‍ വളരെ നല്ലതായിരുന്നു.
ഇപ്പോള്‍ നാം കണ്ടു വരുന്നത് ഒരു സ്വാമിയെ അറസ്റ്റ് ചെയിതപ്പോള്‍ മുപ്പതില്‍ പരം ആളുകള്‍ കൊല്ലപെട്ടു കോടികളുടെ നഷ്ട്ടം ഉണ്ടാക്കി സ്വാമിയുടെ ആളുകള്‍ കലാപം കൊണ്ട് തെരുവുകളില്‍ അഴിഞ്ഞാടുന്നു ഇന്ത്യ ഭരിക്കുന്ന B J P സര്‍ക്കാര്‍ ഈ സ്വാമിമാരുടെ അഴിഞ്ഞാട്ടത്തിനുള്ള എല്ലാ സാഹായവും ചെയ്യുന്നു. ഭരിക്കുന്ന പ്രധാനമന്ത്രിവരെ ഇവരുടെ കാല്‍ കഴുകിയ വെള്ളം കുടിക്കാന്‍ വരി നില്‍ക്കുന്ന കാഴ്ചയാണ് നാം കണ്ടു വരുന്നത്. B J P സര്‍ക്കാര്‍ ഇവരുടെ ഒരു വിള നിലമാണ് രാജ്യം ഭരിക്കുന്ന സര്‍ക്കാറിന് ഇവിടത്തെ ജനതയോടല്ല കുറുകള്‍ ഉള്ളത് മറിച്ച് ഇതുപോലുള്ള ക്രിമിനല്‍ ആയാ ആളുകളെ സംരക്ഷിക്കാനാണ് അവര്‍ കുടുതല്‍ സമയവും പണവും ചിലാവക്കുന്നത്എന്നുള്ളതാണ്വസ്തുത
സന്തോഷ് മാധവനെ അറസ്റ്റ് ചെയിതു കൊണ്ട് പോയപ്പോള്‍ അന്ന് കേരളത്തില്‍ എന്ത് ഉണ്ടായി അക്രമം ഉണ്ടായോ കട കമ്പോളങ്ങള്‍ കത്തിയമര്‍ന്നോ കാറുകള്‍ക്ക് തീയിട്ടോ ഉണ്ടകില്‍ കാണിച്ചു തരു. നിരക്ഷരതയും അറിവില്ലായിമയും വിവേകമില്ലായിമയുമാണ് ഇന്ത്യ ഭരിക്കുന്ന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എന്നാല്‍ മാത്രമേ ഇവരുടെ പുട്ടുകള്‍ വേവുകയുള്ളൂ. ഈ രീതിയില്‍ പോയാല്‍ മാത്രേയുള്ളൂ ഈ ജനാധിപത്യത്തില്‍ വേരുറപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കുകയുള്ളൂ എന്നുള്ളത് തന്നെയാണ് ഇതുപോലുള്ള പാര്‍ട്ടികളുടെയും സ്വാമിമാരുടെയും വിജയം.
കേരളത്തില്‍ ഇരുന്നു പോലും BJP ഭരിക്കുന്ന സാര്‍ക്കാരുകളെ വിമര്‍ശിക്കാന്‍ പാടില്ല എന്നാണ് ഒരു പറ്റം ബുദ്ധിജീവി സംഘികള്‍ പറയുന്നത്. അതിനവര്‍ നിരത്തുന്ന വാദങ്ങള്‍ വായിച്ചാല്‍ വെറും ബാലിശം. ഇവര്‍ കൊന്നു തള്ളിയ ജീവനുകള്‍ എത്രയാണ് എന്നുള്ള കണക്കുകള്‍ കുടി പരിശോധിച്ചാല്‍ മനസിലാകും ഇവരുടെ കള്ള മുഖങ്ങള്‍ എന്തൊക്കെയാണ് എന്നുള്ളത്. കഴിഞ്ഞ 40 വര്‍ഷത്തിനിടക്ക്സംഘികള്‍ കൊന്നു തള്ളിയ 200ല്‍ പരം ആളുകളുടെ ജീവന് മറുപടി പറയുവാന്‍ ഇവര്‍ക്ക് സാധിക്കുമോ? ഈ അടുത്ത കാലത്ത് 20ല്‍ പരം ആളുകളെ ഇല്ലാതാക്കി എന്നിട്ടും കേരളത്തോടുള്ള കലിപ്പ് തീരുന്നില്ല 2017 ജനുവരി ഒന്നു മുതൽ ഇന്നു (2017 ജൂൺ 10) വരെയുള്ള 161 ദിവസങ്ങൾക്കിടെയാണ് കേരളത്തിലെ രാഷ്ട്രീയ
പാർട്ടികളും വിവിധ സംഘടനകളും ചേർന്ന് ചെറുതും വലുതുമായ 63 ഹർത്താലുകൾ നടത്തിയത് ഇതില്‍ ഏറ്റവും കുടുതല്‍ ഹര്‍ത്താല്‍ നടത്തി ജന ജീവിതം ദുസ്സഹമാക്കിയത് സംഘ പരിവാര്‍ ആളുകളാണ്
ഈ വർഷം ഇതുവരെ ഇരുപത്തിയഞ്ചില്‍ അധികം ഹർത്താലുകള്‍ സംഘടിപ്പിച്ച് സംഘപരിവാർ സംഘടനകളാണ് കേരളത്തിന് കുടുതല്‍ ഹര്‍ത്താല്‍ സമ്മാനം കുടുതല്‍ നല്‍കിയതും എന്നുള്ള കാര്യംകുടി പറയുന്നു.
കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ മുന്ന് വര്‍ഷമായി ഭരണം നടത്തുന്നു എന്ത് ഭരണ മികവാണ് ഇതുവരെ ഈ രാജ്യത്തിനു നിങ്ങള്‍ക്ക് നല്‍ക്കാന്‍ സാധിച്ചത്? വര്‍ഗീയ ധ്രുവീകരണവും പശുവിന്‍റെ പേരിലുള്ള കൊലപാതകങ്ങള്‍ അല്ലാതെ വേറെ എന്താണ് ഈ രാജ്യത്തിന് വേണ്ടി സംഘ പരിവാര്‍ സര്‍ക്കാര്‍ തന്നത്? രാജ്യത്തെമ്പാടും ഗോ സംരക്ഷകർ നടത്തിയ ആക്രമണങ്ങൾക്ക് കൈയ്യും കണക്കുമുണ്ടോ ?
അതൊക്കെ ഇങ്ങിനെയാണ് മറവിയുടെ തിരശീലയ്ക്കു പിന്നിലേക്ക് നമുക്ക് തള്ളി മാറ്റാൻ കഴിയുക ?
രോഹിത് വെമുലയെയും നജീബിനെയും ഓർക്കുന്നില്ലേ ?
ജിഷ്‌ണു പ്രണോയ് എന്ന പേര് നാം മറന്നു കാണില്ലല്ലോ ?
നൂറുകണക്കിന് ദളിതരെ അല്ലെ കഴിഞ്ഞ ചില വർഷങ്ങൾ കൊണ്ട് കൊന്നു തള്ളിയത് ? എണ്ണമറ്റ ദളിതുകൾ ചുട്ടുകരിക്കപ്പെട്ടില്ലേ ? ആയിരക്കണക്കിന് ദളിത് സ്ത്രീകളുടെ മാനം നിങ്ങൾ പിച്ചി ചീന്തിയില്ലേ ?
എത്രയെത്ര ബലാത്സംഗങ്ങൾ ആണ് മത ന്യൂന്യപക്ഷ വിഭാഗത്തിലും ദളിത് പിന്നോക്ക വിഭാഗത്തിലും ഉള്ള സ്ത്രീകൾക്ക് നേരെ നടന്നത് ?
ജാതിയുടെയും മതത്തിന്റെയും പേരിൽ എത്ര ആളുകളെ കൊന്നൊടുക്കിയിരിക്കുന്നു ? ഗുജറാത്ത് ഒരു പരീക്ഷണ ശാലയാക്കിയവർ, കൗസർബാനുമാരെ സൃഷ്ട്ടിച്ചുകൊണ്ടിരിരിക്കുന്നു, അതിനു വേണ്ടി മായാബെൻ കോഡ്നാനിമാരും ബാബു ബജ്‌രംഗിമാരും വന്നുകൊണ്ടേയിരിക്കുന്നു. മാലേഗാവും, സംഝോതയും, അജ്മീറും, മക്കാമസ്‌ജിദും പോലുള്ള സ്ഫോടന പരമ്പരകൾ ആസൂത്രണം ചെയ്യാൻ അസീമാനന്ദമാർ അവതരിച്ചുകൊണ്ടേയിരിക്കുന്നു. സാക്ഷിയും പ്രാച്ചിയും യോഗിയും വർഗീയയും ഒപ്പം മീനാക്ഷി ലേഖിമാരും പ്രഹ്ലാദ് ജോഷിമാരും അന്തരീക്ഷം മലീമസമാക്കിക്കൊണ്ടിരിക്കുന്നു.
നോട്ട് നിരോധനത്തിന്റെ ബലിക്കല്ലിൽ ഉടഞ്ഞുപോയത് നൂറുകണക്കിന് ആളുകള്‍ ഏറ്റവും ഒടുവിൽ 72 ഓളം പിഞ്ചു കുഞ്ഞുങ്ങൾ പ്രാണവായു ലഭിക്കാതെ മരണത്തിന് കീഴടങ്ങേണ്ടി വന്നിരിക്കുന്നു. അത് കഴിഞ്ഞു ഇപ്പോള്‍ 30ല്‍ കുടുതല്‍ ജീവനുകള്‍ ഹരിയാനയില്‍ ഇവരെയൊക്കെ കൊന്നു തള്ളിയിട്ടും വിമര്‍ശിക്കാന്‍ പാടില്ല എന്നുള്ളതാണോ സംഘ പരിവാര്‍ ആവുശ്യം ? ജനാധിപത്യത്തെ, മതേതരത്വത്തെ നിങ്ങൾ കശാപ്പു ചെയ്യുകയല്ലേ ?
സാദാരണക്കാക്കരന്റെ ജീവിക്കാനുള്ള അവകാശം കവർന്നെടുക്കക്കുന്ന നിങ്ങൾ അംബാനിമാർക്കും അദാനിമാർക്കും മല്ല്യ മാർക്കും ഫ്രോഡ് സന്യാസിമാർക്കും ഈ രാജ്യത്തെ തീറെഴുതി ക്കൊടുക്കുകയല്ലേ ചെയ്യുന്നത് ?
കേരളത്തില്‍ ഇവിടെ കലാപം സൃഷ്ട്ടിക്കാന്‍ വേണ്ടിയുള്ള കൊലപാതകങ്ങള്‍ അതിലും വലിയ വിജയം കാണുന്നില്ല എന്ന് മനസിലായപ്പോള്‍ സ്വന്തം പാളയത്തില്‍ തന്നെ കൊല നടത്തിയാലും വേണ്ടില്ല കേരളത്തിനെ ഒരു കലാപ കുലിശിത അന്തരീക്ഷം ഉണ്ടാക്കി എടുക്കാന്‍ നോക്കുന്നവരാണ് ഇവിടെയുള്ള സംഘ പരിവാര്‍ ആളുകള്‍. ആ ആളുകളാണ് പറയുന്നത് നിങ്ങള്‍ക്ക് ഹരിയാനയെ കുറിച്ച് പറയാന്‍ അര്‍ഹതയുണ്ടോ എന്നുള്ളത്. അതെ ഞങ്ങള്‍ക്ക് മാത്രമാണ് അത് പറയുനുള്ള അര്‍ഹത കേരള ജനതക്ക് അത് പറയാനുള്ള ആര്‍ജ്ജവമുണ്ട് സംഘി. ഇന്ത്യയില്‍ കേരള ജനതക്ക് മാത്രമേ അത് പറയുവാനുള്ള അര്‍ഹതയുള്ളത് എന്ന് കുടി മനസിലാക്കുക എന്തുകൊണ്ട് കേരളം ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഒന്നാമത് ആയതു എന്ന് പരിശോധിച്ചാല്‍ ബാക്കികാര്യങ്ങള്‍ വഴിയെ മനസിലാകാന്‍ സാധിക്കും പരിവാരങ്ങളെ. നിങ്ങള്‍ കേരളത്തെ അളക്കാന്‍ മാത്രം ഇനിയും വളര്‍ന്നിട്ടില്ല അതിനാവുമ്പോള്‍ പറയാം . നിങ്ങളെ നയിക്കുന്നത് അറിവില്ലായിമയാണ് അതുകൊണ്ട് തന്നെയാണ് നിങ്ങള്‍ സംഘ പരിവാറില്‍ പുല്‍കാന്‍ പോയതും അത് ഉണ്ടായിരുന്നുവെങ്കില്‍ ആ വഴി നിങ്ങള്‍ തിരഞ്ഞടുക്കില്ലായിരുന്നു.
നമ്മൾ എന്ത് കഴിക്കണം ,എന്ത് ധരിക്കണം എന്ത് എഴുതണം, എന്ത് വായിക്കണം, എന്ത് കാണണം, ,എന്ത് പഠിക്കണം ,എന്ത് ചിന്തിക്കണം
എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടേത് മാത്രമാണ്.അത് സംഘികള്‍ക്ക് പണയം വെച്ചിട്ടില്ല ഒരു മതത്തിനും പണയം വെച്ചിട്ടില്ല
2017 ജനുവരി ഒന്നു മുതൽ ഇന്നു (2017 ജൂൺ 10) വരെയുള്ള 161 ദിവസങ്ങൾക്കിടെയാണ് കേരളത്തിലെ രാഷ്ട്രീയ പാർട...
Read more at: http://www.manoramaonline.com/news/just-in/2017/06/10/harthal-in-kerala.html
Read more at: http://www.manoramaonline.com/news/just-in/2017/06/10/harthal-in-kerala.html
2017 ജനുവരി ഒന്നു മുതൽ ഇന്നു (2017 ജൂൺ 10) വരെയുള്ള 161 ദിവസങ്ങൾക്കിടെയാണ് കേരളത്തിലെ രാഷ്ട്രീയ പാർട...
Read more at: http://www.manoramaonline.com/news/just-in/2017/06/10/harthal-in-kerala.html
Read more at: http://www.manoramaonline.com/news/just-in/2017/06/10/harthal-in-kerala.html
അഭിപ്രായങ്ങള്‍