ഊദു കൃഷി

 
 
 
 
അകില് മണക്കണ അറയില്........വര്‍ണ്ണ തുകില് ഞോറിഞ്ഞിവള്‍ ഇരിക്കിന് ........
ഈ വരികള്‍ കേള്‍ക്കുമ്പോള്‍ പലര്‍ക്കും അറിയില്ല എന്താണ് ഈ അകില് എന്നത് അതെ ഈ അകിലിനെയാണ് നാം അറബിയിൽ ഊദ് എന്നും പറയുന്നത്
ഒന്നുതൊട്ടാൽ മതി, രണ്ടുദിവസം കഴിഞ്ഞാലും സുഗന്ധം പോവില്ല. അത്രമേൽ വിശിഷ്ടമാണ് ഊദ്.
ഊദു കൃഷി എങ്ങനെയാണ് എന്നുള്ളത് ഒന്ന് നോക്കാം ലോകത്തില്‍ എവിടെയക്കെയാണ് ഈ കൃഷി ഉള്ളത് എന്നും ഇന്ത്യയില്‍ എവിടെയൊക്കെ ഉണ്ട് എന്നും നമ്മുക്ക് പരിശോധിക്കാം.
 
പണ്ടത്തെ പേര്‍ഷ്യയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏതൊരു മലയാളിയുടെയും ഉള്ളില്‍ ഓടിമറിയുക കിലോമീറ്ററു...

Read more at: http://www.madhyamam.com/lifestyle/fitness/oudh-and-attar/2016/dec/16/236969
 
 ഊദ്‌ എന്നാൽ ചന്ദനം തന്നെയാണെന്നും ചന്ദനത്തിന്റെ അറബി വാക്കാണ് ഊദ്‌ എന്ന് തെറ്റിദ്ധരിക്കപെട്ടവരും ഉണ്ടാകും. യഥാർത്ഥത്തിൽ ഊദ്‌ എന്നത്‌ ഇന്ത്യയിലെ ആസ്സാമിലും കമ്പോഡിയയിലും ഭൂട്ടാനിലും കാണപ്പെടുന്ന ഒരു തരം മരമാണ്.  ഊദു  പലതരത്തിൽ കാണപ്പെടുന്നു എങ്കിലും, സാധാരണയായി കറുത്ത അകിലാണ്‌ ഔഷധങ്ങൾക്കായി കൂടുതലായും ഉപയോഗിക്കുന്നത്. ഇത് കൂടൂതലായും ത്വക്ക് രോഗങ്ങളുടെ ശമനത്തിനായും വാതത്തിന്റേയും കഫത്തിന്റേയും ദേഷങ്ങൾ അകറ്റുന്നതിനായി ഔഷധമായി ഉപയോഗിക്കുന്നു. കൂടാതെ നേത്രരോഗങ്ങൾക്കും കർണ്ണരോഗങ്ങൾക്കും സാധാരണ ഉപയോഗിക്കുന്നു.
 
 അകിൽ പലതരമുണ്ട്. അതിൽ കറുത്ത അകിലിനാണ് ഗുണം കൂടുതൽ. ഉഷ്ണവീര്യമാണ്. കയ്പും എരിവും കലർന്ന രസം. കറുത്ത അകിൽ വെള്ളത്തിലിട്ടാൽ ലോഹമെന്നപോലെ താണുപോകും. ഭൂട്ടാനിലും ഇന്ത്യയിൽ ഹിമാലയ പ്രദേശങ്ങളിലും ആസ്സാമിലും കേരളത്തിന്റെ ചില ഭാഗങ്ങളിൽ , പ്രത്യേകിച്ച് മലബാർ പ്രദേശങ്ങളിലും സാധാരണ കാണപ്പെടുന്നു. കേരളത്തിൽ കണ്ടുവരുന്ന പ്രധാന ഇനം വെള്ളകിൽ-ഡൈസോക്സിലം മലബാറിക്കം എന്ന് അറിയപ്പെടുന്നു. ഇത് വളരെ വലിയ മരമായി വളരുന്ന ഒരു സസ്യമായി കാണപ്പെടുന്നു. വർഷം മുഴുവൻ പൂക്കൾ ഉണ്ടാവുകയും കായ്ക്കുകയും ചെയ്യുന്ന ഈ മരത്തിൽ കാലപ്പഴക്കം മൂലം കാതൽ ഉണ്ടാവുകയും ചെയ്യുന്നു. ഇതിന്റെ കാതലിന്‌ ചെറിയ തോതിൽ തേനിന്റേയും ചന്ദനത്തിന്റേയും സുഗന്ധമായിരിക്കും ഉണ്ടാവുക. ശാഖകൾ കനം കുറഞ്ഞ് കാണാപ്പെടുന്ന ഇവയുടെ ഇലയ്ക്ക് ഏകദേശം 3" വീതിയുണ്ടാവും. കൂടാതെ പൂവിനും കായകൾക്കും വെളുത്ത നിറവും ആയിരിക്കും. അകിൽ ഗന്ധവർഗത്തിൽപ്പെട്ട ദ്രവ്യമായിട്ടാണ് ആയുർവേദത്തിൽ കണക്കാക്കുന്നത്.
 
 അറബികൾക്ക് ഏറ്റവും പ്രിയം നിറഞ്ഞ സുഗന്ധലേപനമാണ് ഊദ്.മരത്തടി, കൊള്ളി എന്നാണ് ഊദ് എന്ന വാക്കിനർഥം. അകിൽ ഉൾപ്പെടുന്നതും ഊദിനെയാണ്. കമ്പോഡിയ, ഇന്ത്യയിലെ ആസാം എന്നിവിടങ്ങളിൽ ഊദ് സമൃദ്ധമായി ഉത്പാദിപ്പിക്കുന്നത്.ഏകദേശം 20 വർഷത്തോളം വളർച്ചയെത്തിയ അകിൽ മരത്തിന്റെ ചില ശാഖകളിൽ ഒരുതരം ഫംഗസ് രോഗം പിടിപെടുകയും രോഗം ബാധിച്ച ശാഖ ക്രമേണ കറുക്കുകയും സുഗന്ധവാഹിയായി തീരുകയും ചെയ്യുന്നു. ഇതിൽ സുഗന്ധം തങ്ങിനില്ക്കുന്ന കറ ആൽക്കഹോളിക സ്വേദനത്തിന് വിധേയമാകുമ്പോൾ ബാഷ്പശീലമുള്ള തൈലം ലഭിക്കുന്നു. ഈ തൈലം അഗർ അഥവാ അഗർ അത്തർ എന്നപേരിൽ അറിയപ്പെടുന്നു.
കംബോഡിയയിൽനിന്നും ഊദ്‌ എത്തുന്നുണ്ടെങ്കിലും ഇന്ത്യനാണ് പ്രിയം. അതുകൊണ്ട് അറബികൾ ഇന്ത്യൻ ഊദിന്റെ സുഗന്ധംതേടിയാണ് കൂടുതലും എത്തുന്നത്. ......

Read more at: http://www.mathrubhumi.com/kozhikode/nagaram/-malayalam-news-1.1177795
കംബോഡിയയിൽനിന്നും ഊദ്‌ എത്തുന്നുണ്ടെങ്കിലും ഇന്ത്യനാണ് പ്രിയം. അതുകൊണ്ട് അറബികൾ ഇന്ത്യൻ ഊദിന്റെ സുഗന്ധംതേടിയാണ് കൂടുതലും എത്തുന്നത്. ......

Read more at: http://www.mathrubhumi.com/kozhikode/nagaram/-malayalam-news-1.1177795
 
 ഇന്ത്യ, ഇന്ത്യാനേഷ്യ, കംബോഡിയ, മലേഷ്യ തുടങ്ങി ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമേ ഊദിന്റെ ഉല്‍പാദനമുള്ളൂ. ഇന്ത്യയില്‍ ആസാമിലെ ഉള്‍ക്കാടുകളില്‍ മാത്രമേ ഊദ് മരമുള്ളൂ. ഊദ് മരത്തിന്‍റെ  തൈ നമ്മുടെ മണ്ണിലും വളരും എന്നാല്‍ ആ മരം സുഗന്ധദ്രവ്യമാകണമെങ്കില്‍ പിന്നേയും കൌതുകകരവും, പ്രകൃതീദത്തവുമായ ചില ഇടപെടലുകള്‍ കൂടി ഉണ്ടാവണം. അന്‍പത് വര്‍ഷത്തോളം കാലമെടുത്താലെ ഊദ് ശരിക്കും സുഗന്ധമരമാകൂ. എന്നാല്‍ ഇതിനേക്കാള്‍ പ്രാധാന്യമുള്ളതാണ് ഈ മരം തുളയ്ക്കുന്ന ഒരു തരം വണ്ടിന്‍റെ  സാന്നിധ്യത്തിന്. ഊദ് മരത്തിന്റെ തൊലി പൊട്ടിപിളര്‍ന്നു ഒരു തരം ദ്രാവകം പുറത്തേക്ക് വരും  ഈ ദ്രാവകത്തിന് പ്രത്യേകസുഗന്ധമുണ്ടാവും. ഇത് വണ്ടുകളെ മരത്തിലേക്ക് ആകര്‍ഷിക്കുന്നു. ഈ വണ്ടുകളാണ് യദാര്‍ത്ഥത്തില്‍ ഊദ് ഉല്‍പാദിപ്പിക്കുന്നത്. ഊദ് മരത്തിന്‍റെ  കാതലിനുള്ളില്‍ വണ്ടുകള്‍ സഹവാസം തുടങ്ങുന്നു. നമ്മുടെ തേനീച്ചകളെ പോലെ. ഈ വണ്ടുകളില്‍ നിന്നും പുറത്തുവരുന്ന ഒരു തരം എന്‍സെം മരത്തില്‍ ഒരു തരം പൂപ്പല്‍ബാധയുണ്ടാക്കുന്നൂ. മാത്രമല്ല മരത്തിന്റെ കാതല്‍ വിവിധ രൂപങ്ങളിലായി പൊടിഞ്ഞുമാറുകയും ചെയ്യുന്നു. ഈ പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ ഊദ് മരം വലിയ ചിതല്‍പ്പുറ്റ് പോലെയാവും. ഈ മരകഷ്ണമാണ് അമൂല്യമായ സുഗന്ധദ്രവ്യമാകുന്നത്. എന്ന് എത്രപേര്‍ക്ക് അറിയാം?. എന്നാല്‍ ഈ വണ്ട്‌ ഇല്ലാതെയും നമ്മുക്ക് ശാസ്ത്രീയമായ ഇടപെടുലുകള്‍ നടത്തിഇതിനെമാറ്റുകയുംചെയ്യാം. 
 
 ഇങ്ങനെ ഫംഗസ്‌ ബാധിക്കുന്നത്‌ പ്രകൃതിദത്തമായ ഒരു ഇടപെടലിലൂടെയാണ്  എന്നത്‌ ഒരു കൗതുകരമാണ്‌. 20 വർഷം വരെ യാതൊരു സുഗന്ധവുമില്ലാത സാധാരണ അകിൽ മരത്തിന്‍റെ  ചില ശാഖകളിൽ ഒരു തരം വണ്ട്‌ വന്നു ദ്വാരമുണ്ടാക്കുന്നു. അതിന്ന് ശേഷം മാത്രമാൺ ഫംഗസ്‌ ബാധയുണ്ടാകുന്നതും  തൊലി പൊട്ടി പിളർന്ന് സുഗന്ധവാഹിനിയാകുന്നതും.
 കുറഞ്ഞ മുതല്‍ മുടക്കില്‍ ഉയര്‍ന്ന വരുമാനം ഈ മരം നമുക്ക് നല്‍കുന്നു .പ്രത്യേകമായി ഒരു പരിചരണവും ഇതിനാവശ്യമില്ല .കേരളത്തിലെ കാലാവസ്ഥ ഇതിന് ഏറെ അനുയോജ്യവും ആണ് ,അധികകൂലി ചെലവില്ലാതെ ഇടവിളയായികൊണ്ട് വരാം വെള്ളം കെട്ടി നില്‍ക്കാത്ത ഉപ്പുരസമില്ലാത്ത ഏത് മണ്ണിലും ഊദ് കൃഷി ചെയ്യാം .8x8 അടി അകലത്തില്‍1.5 അടി താഴ്ചയില്‍ കുഴികളെടുത്തു നടാം .ആദ്യത്തെ ഒരു വര്‍ഷം വേനലില്‍ നനച്ചു കൊടുക്കണം ,നട്ടുകകഴിഞ്ഞു  5 -ആം വര്‍ഷം ഇതിനെ കൃത്രിമ ഇന്നോക്കുലേഷന്‍ (ഫംഗസ് ട്രീറ്റ്മെന്റ്)നല്‍കുകയാണെങ്കില്‍ 8ആം വര്‍ഷം വിളവെടുക്കാം .കൃഷി ചെലവില്ല ,രോഗകീടബാധകള്‍ തീരെ ഇല്ല,പരിചരണ മുറകളും തീരെ ഇല്ല എന്ന് തന്നെ പറയാം അപ്പോള്‍ മടിച്ചു നില്‍ക്കണോ ഒഴിഞ്ഞ സ്ഥലമുള്ള ആളുകള്‍ ഇതൊരു വേള പരിഗണിക്കുന്നത് വളരെ നല്ലതാണു അല്ലങ്കില്‍ നമ്മുടെ വീട്ടു മുറ്റത്തും ഇതിനെ വളര്‍ത്തിയെടുക്കാം 

ആസ്സാമില്‍ നിന്നുള്ളവാക്കാണ് മാര്‍ക്കറ്റില്‍ നല്ല വില ലഭിക്കുന്നത് വിപണനത്തിന് വേണ്ടിയുള്ള മരത്തിന് 20വര്‍ഷം കാത്തിരിക്കാറില്ല അതിന് മുന്പായി തന്നെ മരത്തില്‍ 5-6 വര്‍ഷം ആകുമ്പോള്‍ തന്നെ ശാസ്ത്രീയമായ ഇടപെടലുകള്‍ മരത്തില്‍ നടത്തും വലിയ കുര്‍ത്ത ഉളികള്‍ ഉപയോഗിച്ച് മരത്തിന്‍റെ അകക്കാംബിലേക്ക് വലിയ ദ്വാരം ഉണ്ടാക്കി അതില്‍ രോഗം ബാധിക്കാനുള്ള ഫംഗസിനെ കടത്തി സീല്‍ ചെയ്യുന്നു ഇങ്ങനെ ഫംഗസിനെ കടത്തിയ മരം 2-3 വര്‍ഷംകൊണ്ട് മരം നശിക്കുന്നു ഇങ്ങനെ ഉണങ്ങി തോലിച്ചു ദ്രവിച്ച മരമാണ് ഒരു വലിയ സമ്പത്ത് ആയി നമുക്ക് മാറുന്നത്.  കാഴ്ച്ചയിൽ ചിതലെടുത്ത മരക്കഷണം പോലെ തോന്നിപ്പിക്കുന്ന ഇതിന്റെ മൂല്യം വളരെ കൂടുതലാണ്‌. ഒരു കിലോ തടിക്ക്‌ ലക്ഷത്തോളം വില വരും. ഗുണമേന്മ അനുസരിച്ച്‌ കൂടിയതും കുറഞ്ഞതുമൊക്കെ വിപണിയില്‍ തന്നെ ലഭ്യമാണ് പ്രകൃതി ഒരുക്കിയവക്കാണ്‌ വിപണി മുല്ല്യം കുടുതലുള്ളത് എന്നാല്‍ ഇപ്പോഴുള്ള സാഹചര്യം കണക്കില്‍ എടുത്താല്‍ അങ്ങനെ ഉള്ളവ കിട്ടാന്‍ വളരെ പ്രയാസമാണ്  അതുകൊണ്ട് തന്നെ ഒരു നല്ല വിപണി സാധ്യത ശാസ്ത്രീയമായ ഉണ്ടാക്കുന്ന ഊദിനും ലഭിക്കുന്നു എന്നുള്ള കാര്യം കുടി അറിയിക്കുന്നു.  കുറഞ്ഞ മുതല്‍ മുടക്കില്‍ ഉയര്‍ന്ന വരുമാനം ഈ മരം നമുക്ക് നല്‍കുന്നു .പ്രത്യേകമായി ഒരു പരിചരണവും ഇതിനാവശ്യമില്ല .കേരളത്തിലെ കാലാവസ്ഥ ഇതിന് ഏറെ അനുയോജ്യവും ആണ് എന്നുള്ളത്  നമ്മുക്ക് ഏറെ പ്രാധാന്യം നല്‍ക്കുന്നു  റബര്‍ മരത്തിന് വേണ്ടി 6 വര്‍ഷം കാത്തിരിക്കുന്ന നാം ഒരു ഇതിനും വേണ്ടി കുറച്ചു സ്ഥലം മാറ്റി വെച്ച് കൃഷി ഇറക്കാവുന്നതാണ് ഒരു മരം നല്ലവണ്ണം വളര്‍ന്നു വന്നാല്‍ പിന്നെ  ആറു വര്‍ഷം കാത്തിരിക്കാതെ തന്നെ ഒരു നാല് വര്‍ഷം കൊണ്ട് പാകപെടാന്‍ വേണ്ടിയുള്ള തരത്തിലുള്ള തന്ത്രവും നമ്മുക്ക് പയറ്റി നോക്കാം  ആദ്യം ഇതിന്‍റെ കൃഷി സാദ്ധ്യതകള്‍ ഉണ്ടാക്കു വിപണി അറിഞ്ഞു കൃഷി നടത്തു 

 ഊദ് ) മരങ്ങളില്‍ പ്രയോഗിക്കുന്ന കൃത്രിമ ഇനാക്കുലേഷന്‍ (ഫങ്കസ് ട്രീറ്റ്‌മെന്റ്) ടെക്‌നോളജിഇപ്പോള്‍ നമ്മുടെ കേരളത്തിലും ലഭ്യമാണ്. അഗര്‍വുഡ്‌സ് കേരളയുടെ റിസര്‍ച്ച് ടീം ആണ് നിരവധി വര്‍ഷത്തെ ഗവേഷണത്തിലൂടെ വിജയകരമായി ഈ നേട്ടം കൈവരിച്ചത്. വന്‍ ആഗോള വിപണിയാണ് ഊദിനുള്ളത്,ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ അറേബ്യന്‍ നാടുകളിലാണ് .പെര്ഫ്യുംസ് ,കൊസ്മെട്ടിക്സ് ,ഓര്നമെന്റ്റ് പ്രൊഡകറ്റ് ,മെഡിസിന്‍ എന്നിവയായും ഊദ് ഉപയോഗിക്കുന്നു .ഇവയുടെ വില ഗ്രേഡ് അനുസരിച്ചാണ്.ഊദ് മരത്തിന്റെ കായകള്‍ മരുന്നായും ഇലകള്‍ ചായയായും ഉപയോഗിക്കുന്നുഎന്നുള്ളതും വേറെ കാര്യം. ഇനി അമാന്തിച്ചു നില്‍ക്കേണ്ട അങ്ങ് തുടങ്ങുകയല്ലേ 





പണ്ടത്തെ പേര്‍ഷ്യയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏതൊരു മലയാളിയുടെയും ഉള്ളില്‍ ഓടിമറിയുക കിലോമീറ്ററു...

Read more at: http://www.madhyamam.com/lifestyle/fitness/oudh-and-attar/2016/dec/16/236969
പണ്ടത്തെ പേര്‍ഷ്യയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏതൊരു മലയാളിയുടെയും ഉള്ളില്‍ ഓടിമറിയുക കിലോമീറ്ററു...

Read more at: http://www.madhyamam.com/lifestyle/fitness/oudh-and-attar/2016/dec/16/236969
പണ്ടത്തെ പേര്‍ഷ്യയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏതൊരു മലയാളിയുടെയും ഉള്ളില്‍ ഓടിമറിയുക കിലോമീറ്ററു...

Read more at: http://www.madhyamam.com/lifestyle/fitness/oudh-and-attar/2016/dec/16/236969

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം