ആരാണ് രാജ്യ സ്നേഹി

 
 
സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഓരോ വെക്തിയും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളില്‍ ഒന്നാണ് ഇവിടെ എഴുതാന്‍ പോകുന്നത്
ഇതില്‍ ആരാണ് രാജ്യസ്നേഹി ആരാണ് രാജ്യദ്രോഹികള്‍ എന്നുള്ളത് നിങ്ങള്‍ തിരഞ്ഞടുക്കുക ദേശ സ്നേഹത്തിന്‍റെ അളവുകോല്‍ തീരുമാനിക്കുന്നത്‌ ഇപ്പോള്‍ സംഘ പരിവാര്‍ നാഗപുരില്‍ നിന്നാണല്ലോ അതുകൊണ്ട് ചില വസ്തുതകള്‍ പറയാം

"ഭഗത് സിംഗ്"
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിപ്ലവകാരികളിലൊരാളായിരുന്നു ഭഗത് സിംഗ് ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച വിപ്ലവകാരിയാണ് ഈ പോരാളി.
ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ ലാഹോർ ഗൂഢാലോചനക്കേസിൽ അദ്ദേഹം പോലീസിനു കീഴടങ്ങി.പോലീസിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളുണ്ടായിരുന്നുവെങ്കിലും തങ്ങളുടെ ആശയങ്ങളും ലക്ഷ്യങ്ങളും ബ്രിട്ടീഷ് അധികാരികൾ തിരിച്ചറിയട്ടെ എന്നു കരുതിയാണ് ഭഗത് സിംഗും കൂട്ടരും പോലീസിനു കീഴടങ്ങിയത്. ജയിലിൽ എല്ലാ തടവുകാർക്കും ഒരേ പരിഗണന ലഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഭഗത് സിംഗ് 63 ദിവസത്തെ നിരാഹാരസമരം നടത്തി.ജയിലിൽ രാഷ്ട്രീയ തടവുകാരോടുള്ള അനീതികൾക്കെതിരെ അദ്ദേഹം നിരാഹാര സമരം ആരംഭിച്ചു, ജയിലിൽ നടക്കുന്ന വിവേചനത്തിനെതിരേയും, കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കും, വായിക്കാൻ പുസ്തകങ്ങൾക്കും ഒക്കെ വേണ്ടിയായിരുന്നു ഈ സമരം. ഈ സമരം പാർലിമെന്റിൽ വരെ ഒച്ചപ്പാടുണ്ടാക്കി. മുഹമ്മദ് അലി ജിന്ന സത്യാഗ്രഹികൾക്കുവേണ്ടി പാർലിമെന്റിൽ ശബ്ദമുയർത്തി. ജവഹർലാൽ നെഹ്രു സത്യാഗ്രഹികളെ ജയിലിൽ ചെന്നു കണ്ടു ഇത് അദ്ദേഹത്തിന് വളരെയധികം ജനസമ്മതി നേടിക്കൊടുത്തു. ജോൺ സൗണ്ടർ എന്ന പോലീസുകാരനെ വധിച്ച കേസിലും ഭഗത് സിംഗിന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടു. ലാഹോർ ഗൂഢാലോചനാ കേസ്സിൽ ഭഗത് സിംഗിനെ വിചാരണ ചെയ്യുകയും 23 ആമത്തെ വയസ്സിൽ വധശിക്ഷക്കു വിധേയനാക്കുകയും ചെയ്തു ഭഗത് സിംഗ് അന്നത്തെ സര്‍ക്കാറിന് എഴുതിയ ഒരു കത്ത് വായിക്കാം നമ്മുക്ക്


ഭഗത് സിംഗ് പഞ്ചാബ് ഗവര്‍ണര്‍ക്ക് എഴുതിയ കത്ത് (ലാഹോര്‍ ജയില്‍, 1931)
പഞ്ചാബ് ഗവര്‍ണര്‍ക്ക്,

സര്‍, എല്ലാവിധ ആദരവോടും കൂടി ചില കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനാഗ്രഹിക്കുന്നു: 1930 ഒക്ടോബര്‍ ഏഴിന് ലാഹോര്‍ ഗൂഢാലോചന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളാണ് ഞങ്ങള്‍. ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ യുദ്ധം ചെയ്തുവെന്നാണ് ഞങ്ങള്‍ക്കെതിരായി ചാര്‍ത്തിയ കുറ്റം.

മുകളില്‍ പറഞ്ഞ കോടതിയുടെ കണ്ടെത്തലുകളില്‍ രണ്ട് സങ്കല്പനങ്ങളാണുള്ളത്:

ആദ്യമായി, ഇവിടെ ബ്രിട്ടീഷ് രാഷ്ട്രവും ഇന്ത്യന്‍ രാഷ്ട്രവും തമ്മില്‍ ഒരു യുദ്ധം നിലനില്‍ക്കുന്നുണ്ട് എന്നത്, രണ്ടാമതായി ഞങ്ങള്‍ ആ യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. അതിനാല്‍ യുദ്ധ തടവുകാരാണ് എന്നത്.

രണ്ടാമത്തെ സങ്കല്പം അല്പം പൊങ്ങച്ചമായി തോന്നും. എന്നിരുന്നാലും അതിന് വഴങ്ങിക്കൊടുക്കുവാനുള്ള മോഹത്തിനു തടയാന്‍ കഴിയാത്തത്ര പ്രലോഭനപരമാണ്.

ആദ്യം പറഞ്ഞ കാര്യം നമുക്ക് വിശദമായി നോക്കാം. ആ വാക്കുകള്‍ സൂചിപ്പിച്ചതുപോലുള്ള ഒരു യുദ്ധം ഉണ്ടെന്നു തോന്നുന്നില്ല.

എന്തായാലും, ഈ സങ്കല്പങ്ങളെ മുഖവിലയ്‌ക്കെടുക്കാന്‍ ഞങ്ങളെ അനുവദിക്കുക. കൂടുതല്‍ വ്യക്തമായി മനസിലാക്കാന്‍ ഞങ്ങള്‍ കുറച്ചുകൂടി വിശദീകരിക്കാം.

ഈ യുദ്ധാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് നമുക്ക് പ്രഖ്യാപിക്കാം. ഒരു പറ്റം ഇത്തിള്‍ക്കണ്ണികള്‍ ഇന്ത്യയിലെ അദ്ധ്വാനിക്കുന്ന ജനതയെയും പ്രകൃതി വിഭവങ്ങളെയും ചൂഷണം ചെയ്യുന്നിടത്തോളം കാലം അത് തുടരുക തന്നെ ചെയ്യും. ലപ്പോളവര്‍ ബ്രിട്ടീഷ് മൂലധനശക്തികളായിരിക്കും, അല്ലെങ്കില്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സംയുക്ത ശക്തി, അല്ലെങ്കില്‍ ശുദ്ധ ഇന്ത്യന്‍ ആവാം. സംയുക്ത അല്ലെങ്കില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥ ഉപകരണങ്ങളിലൂടെ അവര്‍ അവരുടെ പ്രച്ഛന്ന ചൂഷണം തുടര്‍ന്നുകൊണ്ടേയിരിക്കാം. ഇക്കാര്യങ്ങളൊന്നും യാതൊരു വ്യത്യാസവുമുണ്ടാക്കില്ല.

നിസാര വാഗ്ദാനങ്ങളിലൂടെയും ആനുകൂല്യങ്ങളിലൂടെയും ഇന്ത്യന്‍ സമൂഹത്തിലെ മേല്‍ത്തട്ടിലെ നേതാക്കള്‍ക്കുമേല്‍ നിങ്ങളുടെ സര്‍ക്കാര്‍ വിജയം നേടിയേക്കാം. അതുവഴി ഈ സേനയുടെ മനോവീര്യം താല്‍ക്കാലികമായി കെടുത്താന്‍ കഴിഞ്ഞേക്കും. അതില്‍ വലിയ കാര്യമൊന്നുമില്ല.

ഇന്ത്യന്‍ പ്രസ്ഥാനത്തിന്റെ, വിപ്ലവ പാര്‍ട്ടിയുടെ മുന്നണിപ്പോരാളികള്‍ ഒരിക്കല്‍ കൂടി യുദ്ധമുഖത്ത് ഉപേക്ഷിക്കപ്പെട്ടു കാണപ്പെട്ടാലും പ്രശ്‌നമില്ല.
നമുക്കുനേരെ ദയയും അനുകമ്പയും പ്രകടിപ്പിച്ചതിന് നേതാക്കളോട് വ്യക്തിപരമായി നമ്മള്‍ ഏറെ കടപ്പെട്ടിരിക്കുന്നു എന്നതല്ല വിഷയം. വീടും സുഹൃത്തുക്കളും പറയത്തക്ക സമ്പാദ്യവുമില്ലാത്ത, സേനയുടെ മുന്നണിപ്പോരാളികളെന്നാരോപിക്കപ്പെട്ട, ഇതിനകം തന്നെ കാലഹരണപ്പെട്ട അവരുടെ ഉട്ടോപ്യന്‍ അഹിംസാ സിദ്ധാന്തത്തിന്റെ ശത്രുക്കളായി പരിഗണിക്കപ്പെട്ട വനിതാ തൊഴിലാളികളെ പരാമര്‍ശിക്കാതെയും അവഗണിച്ചും അവര്‍ ചെയ്തത് കൊടും ക്രൂരതയാണെന്ന കാര്യം നമുക്ക് പറയാതിരിക്കാനാവില്ല. വമനസില്ലാമനസോടെ അല്ലെങ്കില്‍ ഭര്‍ത്താവിനുവേണ്ടി, സഹോദരങ്ങള്‍ക്കുവേണ്ടി, പ്രിയ്യപ്പെട്ടവര്‍ക്കും, അവരവര്‍ക്കുവേണ്ടി ജീവത്യാഗം ചെയ്ത വീരനായികമാര്‍, നിങ്ങളുടെ സര്‍ക്കാര്‍ കുറ്റവാളികളെന്നു പ്രഖ്യാപിച്ചവര്‍.

അവരെയും അവരുടെ പാര്‍ട്ടിയെയും കളങ്കപ്പെടുത്തുന്ന അടിസ്ഥാന രഹിതമായ അപവാദങ്ങള്‍ കെട്ടിച്ചമക്കുന്ന തരത്തില്‍ നിങ്ങളുടെ ദല്ലാളന്മാര്‍ തരംതാണാലും പ്രശ്‌നമില്ല.

യുദ്ധംതുടരുക തന്നെ ചെയ്യും. കാലം കഴിയുന്തോറും അതിന് വ്യത്യസ്ത രൂപം ലഭിച്ചേക്കാം. ഇപ്പോള്‍ അത് തുറന്നതാവാം, ഇപ്പോഴത് ഗുപ്തമാവാം, ഇപ്പോഴത് തീര്‍ത്തും ക്ഷോഭജനകമാകാം. ഇപ്പോഴത് ജീവന്മരണ പോരാട്ടമാകാം.

രക്തരൂക്ഷിതമാവണോ അല്ലെങ്കില്‍ താരതമ്യേന സമാധാനപരമാവണോ എന്നാണ് തെരഞ്ഞെടുക്കേണ്ടത്. ഏതു തെരഞ്ഞെടുക്കണമെന്നത് നിങ്ങളുടെ തീരുമാനം അനുസരിച്ചിരിക്കും. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. അപ്രധാനവും അര്‍ത്ഥശൂന്യവുമായ പ്രത്യയശാസ്ത്രങ്ങള്‍ പരിഗണിക്കാതെ യുദ്ധം നിരന്തരം തുടരുക തന്നെ വേണം.

ഒരു പുതിയ കരുത്തോടെ, കൂടുതല്‍ ധൈര്യത്തോടെ, അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തോടെ ഈ യുദ്ധം തുടരും. സോഷ്യലിസ്റ്റ് റിപ്പബ്ലിക് സ്ഥാപിക്കപ്പെടും വരെ. ഇപ്പോഴത്തെ സാമൂഹ്യക്രമത്തിനു പകരം സാമൂഹ്യ സമൃദ്ധിയില്‍ അധിഷ്ടിതമായ പുതിയ സാമൂഹ്യക്രമം വരുന്നതുവരെ. അതുവഴി എല്ലാതരത്തിലുള്ള ചൂഷണങ്ങളും അവസാനിച്ച് മനുഷ്യകുലം കളങ്കമറ്റതും ശാശ്വതവുമായ സമാധാനത്തിന്റെ കാലഘട്ടത്തിലേക്ക് കടന്നെത്തും.

സമീപഭാവിയില്‍ തന്നെ അന്ത്യയുദ്ധം നടക്കുകയും അവസാന ഉടമ്പടിയിലെത്തുകയും ചെയ്യും.

മൂലധന, സാമ്രാജ്യത്വ ചൂഷണങ്ങളുടെ ദിനം എണ്ണപ്പെട്ടിരിക്കുന്നു. ഈ യുദ്ധം ഞങ്ങളില്‍ നിന്നു തുടങ്ങുകയോ ഞങ്ങളുടെ മരണത്തോടെ അവസാനിക്കുകയോ ചെയ്യുന്നില്ല. ചരിത്ര സംഭവങ്ങളുടെയും നിലവിലെ പരിതസ്ഥിതിയുടെയും ഒഴിച്ചുകൂടാനാവാത്ത പ്രത്യാഘാതമാണ് ഈ യുദ്ധം.
ജിതിന്‍ ദാസിന്റെ അതുല്യമായ ജീവത്യാഗവും ഭഗവതി ചരണിന്റെ ഏറ്റവും ദാരുണവും അതേസമയം ശ്രേഷ്ഠവുമായ ജീവത്യാഗവും നമ്മുടെ പ്രിയ പോരാളി ആസാദിന്റെ മഹത്തായ മരണവും മനോഹരമായി കോര്‍ത്തിണക്കിയ ചങ്ങലയിലെ ഒരു കണ്ണി മാത്രമാകും ഞങ്ങളുടെ ഈ വിനീതമായ ജീവത്യാഗം.

ഞങ്ങളുടെ വിധിയെക്കുറിച്ചുള്ള ചോദ്യത്തിന്, നിങ്ങള്‍ ഞങ്ങളെ വധിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതു നിങ്ങള്‍ നടപ്പാക്കിയിരിക്കുന്നു.

അധികാരം നിങ്ങള്‍ കയ്യിലെടുത്തിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ന്യായീകരണം അധികാരമാണ്.

‘അധികാരമാണ് ശക്തി’ യെന്ന സിദ്ധാന്തമാണ് നിങ്ങളെ നയിക്കുന്ന മുദ്രാവാക്യമെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ക്കെതിരായ വിചാരണ മുഴുവന്‍ അതിനു തെളിവാണ്.

നിങ്ങളുടെ കോടതി വിധി പ്രകാരം ഞങ്ങള്‍ യുദ്ധം ചെയ്തവരാണെന്നും അതുകൊണ്ടുതന്നെ യുദ്ധ തടവുകാരാണെന്നുമുള്ള കാര്യം ഞാന്‍ ശ്രദ്ധയില്‍പ്പെടുത്താനാഗ്രഹിക്കുന്നു. ആ രീതിയില്‍ തന്നെ ഞങ്ങള്‍ കൈകാര്യം ചെയ്യപ്പെടണം എന്നും ആവശ്യപ്പെടുന്നു, അതായത്, ഞങ്ങളെ തൂക്കിലേറ്റുന്നതിനു പകരം വെടിവെച്ചുകൊല്ലണം.

നിങ്ങളുടെ കോടതി പറഞ്ഞത് ചെയ്യണോ വേണ്ടയോ എന്നത് നിങ്ങളുടെ കാര്യം.

ഞങ്ങളുടെ വധശിക്ഷ നടപ്പിലാക്കാന്‍ പട്ടാളത്തെ അയക്കാന്‍ സൈനിക ഡിപ്പാര്‍ട്ട്‌മെന്റിന് നിങ്ങള്‍ ഉത്തരവ് നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അതിനായി അഭ്യര്‍ത്ഥിക്കുന്നു.

നിങ്ങളുടെ

ഭഗത് സിംഗ്
----------------------------------------------------------------------------------


"വി.ഡി. സാവർക്കർ"
(വിനായക് ദാമോദർ സാവർക്കർ.)

1911ല്‍ വിപ്ലവപ്രവര്‍ത്തനങ്ങളുടെ പേരില്‍ ആന്‍ഡമാനിലെ കുപ്രസിദ്ധമായ സെല്ലുലാര്‍ ജയിലിലേക്ക് അയക്കപ്പെട്ട സവര്‍ക്കര്‍, 50 വര്‍ഷത്തെ ശിക്ഷ ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ മോചനമാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. 1924ല്‍ അവസാനമായി മോചിതനാകുന്നതിന് മുന്‍പ് 1913ലും 1921ല്‍ മെയിന്‍ലാന്‍ഡ് ജയിലിലേക്ക് മാറ്റുന്നതിന് മുന്‍പും നിരവധി തവണ സവര്‍ക്കര്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

തന്നെ പോകാന്‍ അനുവദിക്കണമെന്നും സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാമെന്നും ബ്രിട്ടീഷ് സര്‍ക്കാറിനോട് കൂറുള്ളവനായിക്കൊള്ളാമെന്നും സവര്‍ക്കര്‍ തന്റെ അപേക്ഷയില്‍ പറയുന്നു.

ജയിൽ ശിക്ഷയിൽ നിന്നും ഇളവ് ലഭിക്കാനായി സാവർക്കർ ബ്രിട്ടീഷ് ഭരണകൂടത്തിന് നിരവധി ദയാഹരജികൾ നൽകുകയുണ്ടായി. 1911 ഏപ്രിൽ 04- ന് അദ്ദേഹത്തിന്റെ ആദ്യത്തെ ശിക്ഷ ഇളവിനുള്ള അപേക്ഷ നിരസിക്കപ്പെട്ടു. പിന്നെ അന്തമാനിലെ സെല്ലുലർ ജയിലിൽ നിന്ന് ദയാഹർജി നൽകിയെങ്കിലും 1911 സെപ്റ്റംബർ 03 ന് തള്ളപ്പെട്ടു. അങ്ങനെ നിരവധി തവണയാണ് ഇയാള്‍ ദയ ഹര്‍ജിക്കുള്ള കത്തുകള്‍ നല്‍കിയത്


വി.ഡി. സവര്‍ക്കറുടെ കത്ത് (സെല്ലുലാര്‍ ജയില്‍, ആന്‍ഡമാന്‍, 1913)

ദ ഹോം മെമ്പര്‍ ഓഫ് ദ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ,

താഴെ പറയുന്ന കാര്യങ്ങള്‍ താങ്കള്‍ പരിഗണിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

1911 ജൂണില്‍ പ്രതി ചേര്‍ക്കപ്പെട്ട മറ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ചീഫ് കമ്മീഷണറുടെ ഓഫീസിലെത്തിയപ്പോള്‍ എന്നെ മാത്രമാണ് ഡി (dangerous) വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. അപകടകാരികളായ കുറ്റവാളികളുടെ വിഭാഗത്തില്‍പ്പെട്ടതിനാല്‍ എനിക്കു മാത്രം ആറുമാസക്കാലം ഏകാന്ത തടവില്‍ കഴിയേണ്ടി വന്നു.

കയര്‍ പിരിക്കുക, ഓയില്‍ മില്ലിലെ ജോലി തുടങ്ങിയവ ജയിലില്‍ എനിക്ക് ചെയ്യേണ്ടി വന്നു. ജയിലിലെ ഏറ്റവും കഠിനമായ ജോലികളായിരുന്നു അവ. ജയിലില്‍ നല്ലനടപ്പായിരുന്നിട്ട് പോലും ആറു മാസം കഴിഞ്ഞിട്ടും എന്നെ മോചിപ്പിച്ചില്ല. എനിക്കൊപ്പം വന്ന മറ്റുള്ളവരെല്ലാം മോചിതരായി. അന്ന് മുതല്‍ കഴിയാവുന്നത്ര നന്നായി പെരുമാറാന്‍ ഞാന്‍ ശ്രമിച്ചു.

ജയിലില്‍ സ്ഥാനക്കയറ്റം ചോദിച്ചപ്പോള്‍ സ്‌പെഷ്യല്‍ കാറ്റഗറിയായതിനാല്‍ നല്‍കാനാവില്ലെന്നായിരുന്നു മറുപടി ലഭിച്ചത്. ഭേദപ്പെട്ട ഭക്ഷണവും ചികിത്സയും ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ സാധാരണ തടവുകാരാണെന്നും മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത് മാത്രമേ നല്‍കാന്‍ കഴിയൂ എന്നാണ് പറഞ്ഞത്. യുവര്‍ ഓണര്‍, പ്രതികൂലമായ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഞങ്ങളെ സ്‌പെഷ്യല്‍ കാറ്റഗറിയായി കാണുന്നത്. ഭൂരിപക്ഷം വരുന്ന പ്രതികളെയും വിട്ടയച്ച സാഹചര്യത്തില്‍ എന്നെയും വിട്ടയക്കണമെന്ന് അപേക്ഷിക്കുകയാണ്. രണ്ടോ മൂന്നോ കേസുകള്‍ മാത്രമാണ് എനിക്കെതിരായുള്ളത്. എന്നാല്‍ വിട്ടയച്ചവരില്‍ പലര്‍ക്കും ഡസനിലധികം കേസുകളുണ്ട്. എന്നാല്‍ എന്നെ പുറത്തുവിടാനുള്ള ഉത്തരവ് വന്നപ്പോള്‍ പുറത്തുള്ള ചില രാഷ്ട്രീയ തടവുകാര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ഞാന്‍ അവരുടെ കേസ്‌മെന്‍ ആയിരുന്നതിനാല്‍ എന്നെയും അവര്‍ക്കൊപ്പം തടവിലിടുകയുമായിരുന്നു.

ഇന്ത്യന്‍ ജയിലിലാണ് കഴിഞ്ഞിരുന്നതെങ്കില്‍ കൂടുതല്‍ ഇളവ് ലഭിക്കുമായിരുന്നു. വീട്ടിലേക്ക് കത്തയക്കാനും ജയിലില്‍ സന്ദര്‍ശകരെയും അനുവദിക്കുമായിരുന്നു. ഞാന്‍ ഒരു നാടുകടത്തപ്പെട്ടയാളായിരുന്നെങ്കില്‍ ഇതിനോടകം തന്നെ ഈ ജയിലില്‍ നിന്നും മോചിതനായേനെ, ഇവിടം വിടാനുള്ള ടിക്കറ്റിനായി കാത്തിരിക്കുകയായിരുന്നേനെ. പക്ഷെ എനിക്ക് ഇന്ത്യന്‍ ജയിലില്‍ കിടക്കുന്നതിന്റേയോ കോളനി നിയമത്തിന്റെയും ആനുകൂല്യം ലഭിച്ചിട്ടില്ല. അതേസമയം രണ്ടിന്റെയും ബുദ്ധിമുട്ടുകള്‍ ഒന്നിച്ച് അനുഭവിക്കേണ്ട സ്ഥിതിയാണ്. ഞാന്‍ അകപ്പെട്ടിരിക്കുന്ന ദുരവസ്ഥയ്ക്ക് അറുതി വരുത്തണമെന്ന് ഞാന്‍ താങ്കളോട് അപേക്ഷിക്കുകയാണ്. ഇന്ത്യന്‍ ജയിലിലേക്ക് അയക്കുകയോ മറ്റു തടവുകാരെ പോലെ പരിഗണിക്കുകയോ വേണമെന്നാണ് എന്റെ അപേക്ഷ. പ്രത്യേകമായി എന്തെങ്കിലും സഹായം വേണമെന്ന് ആവശ്യപ്പെടുകയല്ല. മറിച്ച് പതിവ് കുറ്റവാളികള്‍ക്ക് നല്‍കുന്ന അവകാശവും സഹായവും ലഭിക്കണമെന്നാണ് എന്റെ അപേക്ഷ.

ആജീവനാന്തം ജയിലിലടയ്ക്കാനുള്ള തീരുമാനം നിരാശപ്പെടുത്തുന്നതാണ്. മറ്റു പ്രതികളുടെ സ്ഥിതി വ്യത്യസ്തമാണ്. പക്ഷെ എന്റെ മുന്‍പിലുള്ളത് അന്‍പത് വര്‍ഷങ്ങളാണ്. കൊടും കുറ്റവാളികള്‍ക്ക് പോലും ആനുകൂല്യം അനുവദിക്കപ്പെടുമ്പോള്‍ ഇതൊന്നുമില്ലാതെ അന്‍പത് വര്‍ഷം ഇടുങ്ങിയ ജയിലില്‍ എങ്ങനെ ഞാന്‍ ജീവിക്കും. ഒന്നുകില്‍ എന്നെ ഇന്ത്യന്‍ ജയിലിലേക്ക് അയക്കണം. അവിടെ എനിക്ക് വരുമാനം ഉണ്ടാക്കാനും കത്തുകളയക്കാനും നാലു മാസത്തിലൊരിക്കല്‍ ബന്ധുക്കളെകാണാനും അവസരം ലഭിക്കും. സര്‍വ്വോപരിയായി 14 വര്‍ഷത്തിന് ശേഷം മോചിതനാകാനും അവകാശമുണ്ടാകും. ഇനി എന്നെ ഇന്ത്യയിലേക്ക് അയക്കാന്‍ സാധിക്കില്ലെങ്കില്‍ മറ്റു പ്രതികളെപോലെ അഞ്ച് വര്‍ഷത്തിന് ശേഷം സന്ദര്‍ശിക്കാമെന്നും, ടിക്കറ്റ് ലീവ് ലഭിക്കുമെന്നും വീട്ടുകാരെ ഇവിടേക്ക് വിളിക്കാമെന്നുമൊക്കെയുള്ള പ്രതീക്ഷയോടെ എന്നെ പുറത്ത് പോകാനെങ്കിലും അനുവദിക്കണം. അത് അനുവദിച്ച് കിട്ടിയാല്‍ ഒരു ദുഃഖം മാത്രമേ ബാക്കിയുള്ളൂ. മറ്റുള്ളവര്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് എന്നെ പിടികൂടരുത് എന്റെ തെറ്റുകള്‍ക്ക് മാത്രമേ അത് സംഭവിക്കാവൂ.

ഇത്തരം അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍ ചോദിച്ചു വാങ്ങേണ്ടി വരുന്നതില്‍ കഷ്ടം തോന്നുന്നു. ഒരു വശത്ത് ഉത്സാഹഭരിതരും വിശ്രമ രഹിതരും യുവാക്കളുമായ ഇരുപതോളം രാഷ്ട്രീയ തടവുകാര്‍. മറുവശത്ത് കണ്‍വിക്റ്റ് കോളനിയുടെ നിയന്ത്രണങ്ങളും, ചിന്തിക്കാനും ആവിഷ്‌കരിക്കാനുമുള്ള സ്വാതന്ത്ര്യം പരമാവധി ഇല്ലാതാക്കുന്നവയാണ് ആ നിയന്ത്രണങ്ങള്‍. അതുകൊണ്ടുതന്നെ എല്ലായ്‌പ്പോഴും അവരില്‍ ആരെങ്കിലുമൊക്കെ നിയമ ലംഘനം നടത്തിയെന്നുവരും. അതിന് എല്ലാവരേയും ഉത്തരവാദികളാക്കി പിടികൂടിയാല്‍, അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നതും. അങ്ങനെ വരുമ്പോള്‍ എനിക്ക് പുറത്ത് പോകാനുള്ള സാധ്യത വളരെ കുറയുകയാണ്.

ഇളവ് ആവശ്യപ്പെട്ട് കൊണ്ട് സമര്‍പ്പിച്ച അപേക്ഷയില്‍ അനുകൂല തീരുമാനം കൈക്കൊള്ളണമെന്നും ഇന്ത്യാ ഗവണ്‍മെന്റിന് അയക്കണമെന്നും അപേക്ഷിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ മാറ്റങ്ങളും സര്‍ക്കാരിന്റെ അനുരഞ്ജന നയങ്ങളും ഒരിക്കല്‍കൂടി ഭരണഘടനാ രീതിയില്‍ ആയിരിക്കുകയാണ്.

ബ്രിട്ടീഷ് ഗവണ്മെന്റിന്റെ അപാരമായ ഔദാര്യത്താലും ദയാവായ്പിനാലും എന്നെ വിട്ടയക്കുകയാണെങ്കില്‍ നവോത്ഥാനത്തിന്റെ പരമോന്നത രൂപമായ ഇംഗ്ലീഷ് സര്‍ക്കാറിന്റെ ശക്തനായ വക്താവായി ഞാന്‍ മാറുകയും ബ്രിട്ടീഷ് നിയമവ്യവസ്ഥയോട് പരിപൂര്‍ണ്ണമായ വിധേയത്വം ഞാന്‍ പ്രകടിപ്പിക്കുകയും ചെയ്യും. കൂടാതെ എന്റെ പരിവര്‍ത്തനം ഒരിക്കല്‍ എന്നെ മാര്‍ഗദര്‍ശകനായി കണ്ട, ഇന്ത്യയിലും വിദേശത്തുമുള്ള, തെറ്റായി നയിക്കപ്പെടുന്ന അനേകം യുവാക്കളെ ബ്രിട്ടീഷനുകൂല നിലപാടിലേക്ക് മടക്കിക്കൊണ്ടുവരും. താനൊരു ധാരാളിയായ മകനാണെന്നും തനിക്ക് മാപ്പ് നൽകണമെന്നും, ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പിതൃതുല്ല്യമായ വാതിലുകളിലേക്ക് തിരിച്ചുവരാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹത്തിന്റെ മാപ്പ് അപേക്ഷയില്‍ പറയുന്നുണ്ട്. തന്റെ മോചിപ്പിക്കുകയാണെങ്കിൽ ഒരു പാട് ഇന്ത്യക്കാരെ ബ്രിട്ടീഷ് അനുകൂലികളാക്കി മാറ്റാൻ തനിക്ക് കഴിയുമെന്നും സാവർക്കർ പറയുന്നു. ഏതു രൂപേണയും ബ്രിട്ടീഷ് സാമ്രാജ്യത്തെ സേവിക്കാൻ തയ്യാറാണെന്നും കത്തില്‍ പറയുന്നു
1920-ൽ അദ്ദേഹം നാലാമത്തെ ദയഹർജി സമർപ്പിച്ചു ഇതിൽ സായുധമാർഗ്ഗങ്ങൾ ഉപേക്ഷിച്ച് താൻ ഭരണകൂടത്തിന്റെ ഒപ്പം നിൽക്കാമെന്ന് പറയുന്നുണ്ട്
അതേവർഷം തന്നെ അദ്ദേഹം ബ്രിട്ടീഷ് ഭരണകൂടത്തെ അംഗീകരിച്ചുകൊണ്ടും, അക്രമപ്രവർത്തനങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടും പ്രസ്താവന നടത്തി.

എന്റെ മനംമാറ്റം മനസാക്ഷിയുടെ പ്രേരണയാലുള്ളതാണ്; അതുകൊണ്ട് തന്നെ എന്റെ ഭാവി പ്രവര്‍ത്തനങ്ങളും അങ്ങിനെ തന്നെ ആയിരിക്കും . അതിനാല്‍ സര്‍ക്കാരിന്റെ ഇഷ്ടമനുസരിച്ച് സര്‍ക്കാരിനെ ഏതു വിധത്തില്‍ സേവിക്കുന്നതിനും ഞാന്‍ തയ്യാറാണ്. എന്നെ ജയിലടച്ചാലുള്ള മെച്ചത്തെക്കാളും അധികമായിരിക്കും അത്.

ശക്തിമാന് മാത്രമേ ദയ കാണിക്കാന്‍ പറ്റൂ. അതുകൊണ്ട് തന്നെ ഒരു ധൂര്‍ത്ത പുത്രന് സര്‍ക്കാരെന്ന പിതൃഭവനത്തിലെയ്ക്കല്ലാതെ മറ്റെങ്ങു പോകാന്‍?

വിനായക് ദാമോദർ സാവർക്കർ 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം