പുരുഷ സ്ത്രീ പക്ഷ വാദികള്‍ നല്‍കുന്ന ഔദാര്യം

No automatic alt text available.


സ്ത്രീ പക്ഷ വാദികള്‍ നല്‍കുന്ന ഔദാര്യം
EA JABBAR എഴുതുന്നു\
******************************************


സ്ത്രീ പക്ഷ വാദികള് എന്നും ലിംഗ നീതിയുടെ ആള്ക്കാരെന്നുമൊക്കെ സ്വയം ആത്മാര്ത്ഥമായി കരുതുന്ന പല സുഹൃത്തുക്കളും പറയാറുള്ള ചില ഡയലോഗുകള് നോക്കാം :-

“ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 12 വര്ഷമായി, ഇന്നു വരെ ഞാനെന്റെ ഭാര്യയെ അടിച്ചിട്ടില്ല! “

“ഞാന് എന്റെ ഭാര്യയെ അടുക്കളയില് സഹായിക്കാറുണ്ട്.“

“ഞാന് എന്റെ ഭാര്യയെ ഇടയ്ക്കിടെ സിനിമയ്ക്കു കൊണ്ടു പോകാറുണ്ട്. “

“ ഞാന് എന്റെ ഭാര്യയുടെ ശംബളം അവളെ തന്നെ ഏല്പ്പിക്കുകയാണു ചെയ്യാറ്”

“ഞാന് ഭാര്യയെയും കൊണ്ട് വിനോദയാത്ര പോകാറുണ്ട്.”

“ ഞാന് ഭാര്യയോടു വളരെ സ്നേഹ പൂര് വ്വം പെരുമാറും, ഒരിക്കല് പോലും അവളെ ശകാരിക്കുകയോ ഉപദേശിക്കുകയോ ചെയ്തതായി ഓര്ക്കുന്നില്ല.”

“ഞാനെന്റെ ഭാര്യക്കു എല്ലാ സ്വാതന്ത്ര്യവും കൊടുക്കാറുണ്ട്. “

………..
ഈ ഡയലോഗുകളൊക്കെ വളരെ പുരോഗമന ചിന്തയുള്ള ആണ് സുഹൃത്തുക്കളില് നിന്നും സാധാരണ കേള്ക്കാറുള്ളതാണു.
ഇതിലൊക്കെ എന്തെങ്കിലും അപാകതയുള്ളതായി നമുക്കാര്ക്കും പെട്ടെന്നു തോന്നുകയും ഇല്ല. കാരണം നമ്മുടേത് ആണധികാര മൂല്യ ബോധത്തില് അടിയുറച്ച ഒരു പൊതു ബോധമാണു എന്നതു തന്നെ.
ഇനി ഇപ്പറഞ്ഞ എല്ലാ ഡയലോഗുകളിലും ‘ഞാനെന്റെ ഭാര്യയെ‘ എന്നതിനു പകരം “ഞാന് എന്റെ ഭര്ത്താവിനെ“ എന്നാക്കി മാറ്റി സ്ത്രീകള് ഇങ്ങനെ പറയുന്നതായി ഒന്നു സങ്കല്പിച്ചു നോക്കുക. തീര്ച്ചയായും നമുക്ക് അതിലൊക്കെ എന്തോ ഒരു വല്ലായ്മ ഫീല് ചെയ്യും.

“ഞാനെന്റെ ഭര്ത്താവിനെ അടുക്കളയില് സഹായിക്കാറുണ്ട്.” എന്ന് ഒരു സ്ത്രീ പറയുന്നുവെങ്കില് അതു ഉല്പാദിപ്പിക്കുന്ന ഒരു ആശയം എന്താണു?
അടുക്കളയിലെ പണിയെല്ലാം ചെയ്യേണ്ടയാള് ഭര്ത്താവാണെങ്കിലും ഞാനല്പ്പം നല്ലവളായതിനാല് ഔദാര്യമായി അദ്ദേഹത്തെ സഹായിക്കുന്നു. എന്നല്ലേ?

ഞാന് എന്റെ ഭര്ത്താവിന്റെ ശംബളം അദ്ദേഹത്തെ തന്നെ ഏല്പ്പിക്കുകയാണു ചെയ്യാറ് എന്നു പറഞ്ഞാലോ?
രണ്ടാളുടെയും ശംബളം കൈകാര്യം ചെയ്യാനുള്ള അധികാരം ഭാര്യക്കാണെങ്കിലും ഞാന് അല്പം ഔദാര്യം കാണിക്കുന്നു എന്നല്ലേ സാരം?
ഞാനെന്റെ ഭര്ത്താവിനെ സിനിമയ്ക്കും വിനോദയാത്രയ്ക്കുമൊക്കെ കൊണ്ടു പോകാറുണ്ട് എന്നു പറയുമ്പോള് ഭാര്യ കൊണ്ടു പോകുന്നവളും ഭര്ത്താവു കൊണ്ടു പോകപ്പെടുന്നവനും ആണെന്നല്ലേ ആശയം ?

ഞാന് എന്റെ ഭര്ത്താവിനു എല്ലാ സ്വാതന്ത്ര്യവും കൊടുക്കുന്നു

എന്നാകുമ്പോള് സ്വാതന്ത്ര്യം എന്നതു ഒരാള് മറ്റൊരാള്ക്കു കനിഞ്ഞു കൊടുക്കേണ്ട ഒരു ഔദാര്യമായി മാറുന്നില്ലേ?

ഇവിടെ ഒന്നും നാം യഥാര്ത്ഥ സമഭാവനയോ ജനാധിപത്യമോ തുല്യ ഡിഗ്നിറ്റിയോ ഉള്ക്കൊണ്ടു കൊണ്ടല്ല സംസാരിക്കുന്നത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

സ്വതന്ത്ര വ്യക്തികളാണു തങ്ങള് എന്നു തിരിച്ചറിയുന്ന യുക്തിവാദി സ്ത്രീകള്ക്കും അപ്രകാരം സ്ത്രീകളെ കാണുന്ന പുരുഷ യുക്തിവാദികള്ക്കും 2013 ലെ വെളിച്ചപ്പാടവതരണം അരോചകമായി തോന്നാനുള്ള കാരണം ഇതാണു.

ഇതിലും സിമ്പിളായി ഇനി അക്കാര്യം പറഞ്ഞു തരാനാവില്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം