ഒരു കിത്താബ് പല വിവരണം ഒരു ഇലാഹ് പല സംഘടനകള്‍




പഠിച്ചിട്ട് വിമര്‍ശിക്കു എന്ന് പറയുന്ന ആളുകളുടെ അറിവിലേക്കായി

ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ ഒരു മതമാണ്‌ഇസ്ലാം . ഖുർആൻ ആണ് ഈ മതത്തിന്‍റെ അടിസ്ഥാന ഗ്രന്ഥം. ആരാധനക്കർഹൻ അള്ളാഹു മാത്രമാണെന്നും ഇവര്‍ പറയുന്നു എന്നാല്‍ ഇങ്ങനെയുള്ള ഇസ്ലാമില്‍ ഒരു പാട് വിഭാഗങ്ങളും പിന്നെ ഉപ വിഭാഗങ്ങളുമുണ്ട് ജാതിയുമുണ്ട് എന്നുള്ളത് അറിയാമല്ലോ, അതിനാല്‍ തന്നെ ഇവര്‍ അവരുടെ സംഘടനകള്‍ക്ക് അനുസരിച്ചാണ് ഇവരുടെ പ്രമാണമായ ഖുര്‍ആനെയും ഹദീസിനെയുമൊക്കെ വിലയിരുത്തുന്നത്. അതുകൊണ്ടാവാം പല വിധത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഇവരുടെ ആദര്‍ശങ്ങളില്‍ കാണാന്‍ സാധിക്കുകയും അവരുടെ ആശയങ്ങളുടെ പോരാട്ടവും തമ്മില്‍ തല്ലും ഇന്നും തുടരുന്നു. ഇതില്‍ ഇന്നയിന്നതാണ് ശരി എന്നുള്ളത് ഇവര്‍ക്ക് തന്നെ ഉറപ്പിച്ചു പറയാനും സാധിക്കുന്നില്ല എന്നുള്ളത് വേറെ വാസ്തവം. എന്നാല്‍ അതിലെ തെറ്റുകളും കുറ്റങ്ങളും നമ്മള്‍ തന്നെ കാണിച്ചുകൊടുത്താലോ അപ്പോള്‍ വരും പഠിച്ചിട്ട് വിമര്‍ശിക്കു എന്നൊക്കെയുള്ള വാദം കൊണ്ട്..!


ഇത് നിങ്ങളുടെ ആളുകള്‍ തന്നെ ചെയിത വെബ്സൈറ്റ് ഒരുപാട് ആളുകള്‍ റഫറന്‍സിനും പിന്നെ ഇസ്ലാമിനെ കുറിച്ച് പഠിക്കാനും ഇതൊക്കെ ഉപയോഗിക്കുന്നു. അതില്‍ വന്ന ഒരു പിഴവ് കാണിച്ചു തരാം. ഇത് ചെയിത ആളുകളില്‍ വന്ന പിഴവ് ആവാം എന്ന് വിചാരിക്കുന്നു. ഇനിയിപ്പോള്‍ ഇതൊക്കെ ശരിയാക്കി വന്നാലും ഖുര്‍ആനിലെ വൈരുദ്ധ്യങ്ങളുടെ ഘോഷയാത്ര എങ്ങനെ പരിഹരിക്കും എന്നുള്ളത് കുടി നിങ്ങള്‍ക്ക് ആലോചിക്കാം അത് വേറെ കാര്യം...!


ഇവിടെ അമാനി തഫീസീര്‍ ആണ് എന്ന് തോനുന്നു ക്രമ നമ്പറും അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ കേറി ഇറങ്ങിയിരിക്കുന്നു. ഇതിലെ വേറെയൊരു രസം അമാനി തഫ്സീര്‍ നോക്കുന്ന ആളിന് അതിലേതാണ് ശരി എന്ന് പറഞ്ഞു വരാം. അതായിരിക്കും അയാളുടെ വായനയില്‍ ശരിയായത്. അതെ വരികള്‍ നമ്പര്‍ പ്രകാരം മറ്റുള്ളവയില്‍ നോക്കിയാലോ പിന്നെ കണ്ഫ്യുഷന്‍ ആവാന്‍ വേറെ വല്ലയിടത്തും പോകണോ. വന്ന പിഴവുകള്‍ ഉടന്‍ ശരിയാക്കാന്‍ നിന്നില്ലങ്കില്‍ ഇനിയും ഖുര്‍ആന്‍റെ എണ്ണം കുടും അല്ലങ്കില്‍ തന്നെ ഇപ്പോള്‍ പല രാജ്യങ്ങളിലും പല വിധത്തിലുള്ള ഖുര്‍ആനാണ് പല വ്യാഖ്യാനങ്ങളുമാണ്. ഇങ്ങനെ ക്രമ നമ്പറും വരികളും അങ്ങോട്ടും ഇങ്ങോട്ടും കേറി ഇറങ്ങിയാല്‍ ഒരു സാധാരണ വിശ്വാസിയെ സംബന്ധിച്ച് അത് മനസിലാക്കാന്‍ സാധിക്കില്ല എന്ന് മാത്രമല്ല ഇത് തന്നെ ശരി എന്ന് ധരിച്ചു അയാള്‍ കാലം കഴിച്ചു കുട്ടുന്നു...!



അല്ലങ്കില്‍ തന്നെ തലങ്ങും വിലങ്ങും കിടക്കുന്ന വരികള്‍ ഒരു അധ്യായത്തില്‍ പോലും ഒന്നും മുഴുവന്‍ ആയി പറയാത്ത കിത്താബ്. എവിടെ എന്തിനെ കുറിച്ച് പറയുന്നു എന്നുള്ള പുര്‍ണ്ണ വെക്തതയില്ലാത്ത കിത്താബ്. ഇനിയെകിലും അതില്‍ നിന്നും ഒഴിവക്കാനുള്ളത് ഒഴിവാക്കിയും ചേര്‍ക്കാന്‍ പറ്റുന്ന നല്ല കാര്യങ്ങള്‍ ചേര്‍ക്കുകയും ക്രമ പ്രകാരം ഖുര്‍ആന്‍ ഒന്ന് ക്രമീകരിക്കുകയും ചെയ്യുന്നത് കൊണ്ട് വല്ല തെറ്റുമുണ്ടോ?. കാരണം മുഹമ്മദ് മരിച്ചതിനു ശേഷമാണു ഖുര്‍ആന്‍ പുസ്തക രൂപത്തില്‍ വന്നത്. അന്ന് തന്നെ പല രൂപത്തിലും ഭാവത്തിലും ഖുര്‍ആന്‍ ഉണ്ടായിരുന്നത് കൊണ്ട് ഖലീഫാ ഉസ്മാനാണ് ഇന്ന് കാണുന്ന രീതിയില്‍ ക്രമീകരിച്ചത്. ഒരു പാട് ഖുര്‍ആന്‍ കത്തിച്ചു കളഞ്ഞ വെക്തികുടിയാണ് ഖലീഫ ഉസ്മാന്‍. അപ്പോള്‍ തന്നെ അതില്‍ ഒരു പാട് ആയത്തുകള്‍ നഷ്ട്ടപെട്ടു പോയതായി ഹദീസുകള്‍ പറയുന്നു. അതുമല്ല അള്ളാഹു തന്നെ ആയത്തുകള്‍ ഇറക്കുകയും ഇറക്കിയവ പിന്നീട് ശരിയല്ല എന്നുള്ളത് കൊണ്ട് മാറ്റം വരുത്തി വേറെ ഇറക്കുകയും ചെയിതു എന്നൊക്കെ ഖുര്‍ആന്‍ തന്നെ പറയുന്നു. അതൊക്കെ അല്ലാഹുവിന്‍റെ ഗതികേട്. ഇത്രയൊക്കെ ഉസ്മാന്‍ ചെയിതിട്ടും ഉസ്മാന് മുന്‍പ് പല രാജ്യങ്ങളിലും ഉണ്ടായിരുന്ന ഖുര്‍ആന്‍ ഇന്നും അതെ പടി തന്നെയാണ് എന്നുള്ളത് വേറെ വാസ്തവം. എല്ലായിടത്തും ഒന്നാണ് എന്നുള്ള വാദം ഇനി നമ്മുക്ക് ചവറു കൊട്ടയില്‍ നിക്ഷേപിച്ചു കളയാം വിശ്വാസികളെ

പറ്റുമെങ്കില്‍ തിരുത്താനുള്ളവ തിരുത്താനും ഒഴിവാക്കാനുള്ളവ ഒഴിവാക്കിയും മാനവ കുലത്തിനു പറ്റുന്ന രീതിയില്‍ അതിനെ ഒന്ന് നന്നാക്കി കൊണ്ടുവരിക.......!

ഖുര്‍ആനിലെ അഞ്ചാം അധ്യായത്തില്‍ മായിധയിലെ 33/34 വരികളാണ് ക്രമം തെറ്റി വന്നിരിക്കുന്നത് KNM മുജാഹിദ് അമാനിയുടെ തഫ്സീറില്‍ ആണ് തെറ്റുകള്‍ കേറിയത്‌ എന്ന് തോനുന്ന അതോ മൊത്തം ക്രമം തെറ്റി വന്നിട്ടുണ്ടോ?   ഇനി ജമാഅത്തെ ഇസ്ലാമിയു തഫ്സീറിലും വേറെയൊരു തഫ്സീരിലും ഒരുപോലെയാണ് കണ്ടത് ഇനി നിങ്ങള്‍ക്ക് വിടുന്നു


NB:- ഇതൊക്കെ കാണിച്ചു കൊടുക്കാന്‍ യുക്തിവാദികള്‍ തന്നെ വേണം എന്നുള്ളതും വേറെ വാസ്തവം. അപ്പോള്‍ ആരാണ് പഠിച്ചിട്ട് വിമര്‍ശിക്കുന്നതും പഠിക്കാതെ വിമര്‍ശിക്കുന്നതും എന്നുള്ള കാര്യം കുടി ഇതില്‍ നിന്നും മനസിലാക്കാം....!


ഇങ്ങനെയൊക്കെയായിരുന്നു കാര്യങ്ങള്‍ എന്നുള്ളതിന്‍റെ തെളിവുകള്‍ സുക്ഷിച്ചു വെച്ചിട്ടുണ്ട്...!


 

 "ഇതാണ് നമ്മുടെ കൊച്ചു കേരളത്തിലുള്ള അവസ്ഥ.അപ്പോള്‍ മറ്റുള്ള സ്ഥലങ്ങളില്‍ എങ്ങനെ ആയിരിക്കും ഇവരുടെ ഗ്രന്ഥത്തിന്‍റെ അവസ്ഥ. മറ്റാമില്ലാത്ത ഖുര്‍ആനില്‍ മാറ്റമുള്ള വിവരണങ്ങള്‍ അതും പല രീതിയില്‍.   ഇതില്‍ നിന്നും മനസിലാകുന്ന കാര്യം എന്താണന്നു വെച്ചാല്‍  ഈ പറയുന്ന കാര്യങ്ങള്‍  ഇതില്‍ ആരുടെതാണ് ശരി  ആരുടേത് തെറ്റ്   ഏതു സ്വീകരിക്കും  ഒരു വചനങ്ങള്‍ക്ക് തന്നെ  ഒന്നില്‍ ആടും മറ്റൊന്നില്‍ ആനയുമായി  പറയുന്ന കാഴ്ചയാണ് മുകളില്‍ കാണുന്നത്. ഇനിയും വേറെയുമുണ്ട് തഫ്സീരുകള്‍ അതില്‍ തന്നെ  സുന്നിതഫ്സീര്‍  എന്തൊക്കെ പറയുന്നു എന്നുള്ളത് ആര്‍ക്കറിയാം  അറിയാവുന്ന ആളുകള്‍ അതെ കുറിച്ച് ഒന്ന് പറയാമോ. അവരുടേത് കുടി വേണമായിരുന്നു."     































അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം