ക്രിറ്റേഷ്യസിലെ ആപ്‌റ്റിയന്‍ യുഗം


 No automatic alt text available.


Raju Vatanappally എഴുതുന്നു
**************************************
ഇതെന്താണ്‌ ഇത്‌?.
ചുണ്ടന്‍വള്ളം കരക്ക്‌ കയറ്റി വെച്ചതോ?. ഹേയ്‌
അതൊന്നുമല്ല.
ഇത്‌ പാലിയന്തോളജിയിലെ വിജയമാണ്‌.
അറിവിന്റെ പൂക്കാലമാണ്‌.

ഇത്‌ ഒരു ഡിനോസറിന്റെ ഫോസിലാണ്‌. പേര്‌ സ്‌പിനോസോറസ്‌. ഫോസില്‍ കിട്ടിയ സ്ഥലം ആഫ്രിക്കയിലെ നൈജർ. ജീവിതകാലം ക്രിറ്റേഷ്യസ്‌ യുഗം. ഒന്നുകൂടി കൃത്യമായി ക്രിറ്റേഷ്യസിലെ ആപ്‌റ്റിയന്‍ യുഗം; 12.5 കോടി വർഷം മുതല്‍ 11.3 കോടി വർഷം വരെ. മുതലയുടെ പോലെ നീണ്ട മുഖം. ജല ജീവികളെ നന്നായി ഭക്ഷിക്കും. ടിറാന്നോസോറസ്‌ റെക്‌സ്‌നെക്കാള്‍ ഭീകരന്‍. പതിനഞ്ച്‌ മീറ്ററോളം നീളം; ഒമ്പത്‌ ടണ്ണിലധികം ഭാരം. ഇതാണ്‌ ഈ മൊതല്‌.
മഌഷ്യന്റെ അന്തമില്ലാത്ത ജിജ്ഞാസയാണ്‌, അറിവിന്‌ വേണ്ടിയുള്ള ആക്രാന്തമാണ്‌; ജീവിതം കഴിഞ്ഞ്‌ പന്ത്രണ്ട്‌ കോടി വർഷത്തോളം ഫോസിലായി കിടന്ന സ്‌പിനോസോറസിനെ പുറത്തെടുത്തത്‌. അനേ്വഷണത്വര മൂത്തത്‌ കാരണം ഫോസില്‍ ലഭ്യത കൂടികൊണ്ടിരിക്കുന്നു. 2017 ഇക്കാര്യത്തില്‍ സമ്പന്നമാണ്‌. പല പുതിയ ഫോസിലുകളും കിട്ടി; മഌഷ്യന്റേതടക്കം.
നാം ഇതുവരെ ധരിച്ച കാര്യങ്ങള്‍, പ്രതേ്യ കിച്ചും മതങ്ങള്‍ നമ്മെ പഠിപ്പിച്ചവ തെറ്റാണെന്ന്‌, ഈ പുതിയ അറിവുകള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. അല്ലെങ്കില്‍ മതം നമ്മുടെ തലയില്‍ കുത്തിക്കയറ്റിയ ദൈവം സൃഷ്‌ടി നടത്തി എന്ന ഭീകരമായ മണ്ടത്തരത്തെ ഈ പുതിയ അറിവുകള്‍ നിരാകരിക്കുന്നു. അതിനെ തിരുത്തുന്നു.
അതെ, അതൊരു എല്ല്‌ പിളർക്കുന്ന സത്യമാണ്‌ ദൈവമില്ല, സൃഷ്‌ടി നടന്നീട്ടില്ല എന്നത്‌. ശാസ്‌ത്രത്തിന്റെ ഈ വെളിപ്പെടുത്തലുകള്‍; അറിവിന്റെ പരിഷ്‌കരണം നാം വിളിച്ചു പറയേണ്ടെ?. അതിലെന്താണ്‌ തെറ്റ്‌,അങ്ങനെ ചെയ്യാതിരിക്കുന്നതല്ലെ തെറ്റ്‌.
നാം പല വഴികളും സൃഷ്‌ടിച്ചീട്ടുണ്ട്‌. നാം തന്നെ ദൈവത്തെ സൃഷ്‌ടിച്ച്‌, നമ്മുടെ ആശയങ്ങള്‍ ദൈവത്തെ കൊണ്ട്‌ പറയിപ്പിച്ച്‌; ഒരു കൂട്ടം ആളുകള്‍ക്ക്‌, പൗരോഹിത്യത്തിന്‌ പണിയെടുക്കാതെ ജീവിക്കുവാന്‍ കണ്ടെത്തിയ ഒരു വഴി. മറ്റേ വഴി ശാസ്‌ത്രത്തിന്റേതാണ്‌. സത്യത്തിന്റെ, വസ്‌തുതയുടെ, നേരിന്റെ പാത.
അടിസ്ഥാനപരമായി മനസിലാക്കേണ്ട കാര്യം വീണ്ടും പറയട്ടെ. കോടികണക്കിന്‌ വർഷങ്ങളായി ഭൂമിയില്‍ ജീവികള്‍ ഉണ്ട്‌. അവ അവയുടെ അവ അവയുടെ കാലങ്ങളില്‍ അടിച്ചു പൊളിച്ചു ജീവിച്ചു. വളരെ വളരെ കഴിഞ്ഞ്‌ ചിന്തിക്കാഌം ഭാവന ചയ്യാഌം കഴിയുന്ന ജീവി, മഌഷ്യന്‍ വന്നപ്പോള്‍ മാത്രമാണ്‌ ഇവയെല്ലാം സൃഷ്‌ടിച്ചു എന്നുപറയുന്ന ദൈവം വരുന്നത്‌. മഌഷ്യന്‍ വന്നതിന്‌ ശേഷം മാത്രമാണ്‌ ദൈവം വരുന്നത്‌. അതു കൊണ്ടാണ്‌ ജീവകള്‍ ആദ്യം പിന്നീട്‌ ദൈവം എന്ന്‌ പറയുന്നത്‌. അതായത്‌ ദൈവം മഌഷ്യ സൃഷ്‌ടി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം