നേതാക്കള്‍ ബിംബവല്‍കരിക്കുമ്പോള്‍








 Image may contain: one or more people and closeup

സമകാലിക രാഷ്ട്രീയ രംഗം കടുത്ത തിന്‍മകയുടെയും വൃത്തികേടുകളുടെയും കേളീ രംഗമായി മാറിയ സാഹചര്യത്തില്‍ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. മത വിശ്വാസികളെ പോലെ തന്നെയാണ് ഇപ്പോള്‍ കണ്ടു വരുന്ന ചില പാര്‍ട്ടി പ്രവര്‍ത്തകരും എന്തിനോടും അസഹിഷ്ണുതയുടെ മുഖം തന്നെയാണ് ഈ രണ്ടു കുട്ടരും കാണിക്കുന്നത്.ഇസ്ലാം മതത്തില്‍ അല്ലാഹുവിനെ എന്ത് വേണമെങ്കിലും പറയാം എന്നാല്‍ മുഹമ്മദിനെ തൊട്ടു കളിക്കരുതെ,ഹിന്ദു മതത്തെ കുറിച്ച് എന്ത് വേണമെങ്കിലും പറയാം എന്നാല്‍ അയ്യപനെയോ രാമനെയോ കൃഷ്ണനെയോ പറഞ്ഞാല്‍ ഉടനെ കുരു പൊട്ടും. കൃസ്ത്യന്‍ മതത്തെ കുറിച്ച് പറയാം എന്നാല്‍ യേശുവിനെ ട്രോള്‍ ചെയ്യരുതേ .രാഷ്ട്രീയ മറ പിടിച്ച് കൊണ്ട് എന്ത് എന്ത് ചെറ്റത്തരവും ആഭാസവും കാണിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം ആരും ഒന്നും അതിനെതിരെ പറയാന്‍ പാടില്ല എന്നതാണ് ഒരു പൊതു തത്ത്വം. രാഷ്ട്രീയത്തില്‍ അവരുടെ നേതാകളെ കുറിച്ച് ഒന്നും പറയാന്‍ പാടില്ല അവരെല്ലാം പിറന്നു വീണത്‌ തന്നെ മഹോന്നതന്‍ ആയിട്ടാണ് ഈയിടെയായി ചില രാഷ്ട്രീയ പാര്‍ട്ടികളില്‍ പാര്‍ട്ടി നേതാക്കളും മറ്റും ബിംബ വല്‍ക്കരിക്കപെടുന്നു ചില നേതാക്കളുടെ ബിംബം ഉണ്ടാക്കി പൂജവരെ ചെയ്യുന്നുണ്ട്.
ഇതില്‍ നിന്നൊക്കെ മനസിലാവുന്നത് മതം പോലെ രാഷ്ട്രീയവും നമ്മുടെ വ്യക്തി ജീവിതത്തില്‍ വരെ ശക്തമായി കടന്നു കയറുന്ന ഒന്നായിട്ടാണ് എനിക്ക് തോനുന്നത്. മത പ്രവാചകര്‍ പോലെ രാഷ്ട്രീയ നേതാക്കളും ഒരുപോലെ ബിംബവല്‍കരണം നടത്തപെടുമ്പോള്‍ ഒരു വിമര്‍ശനം പോലും ഇവര്‍ അര്‍ഹിക്കുന്നില്ല എന്നാണ് അതില്‍ നിന്നും മനസിലാവുന്നത്.
മോഡിയെ പറഞ്ഞാല്‍ കുരു പൊട്ടുന്ന സംഘി ,എകെജിയെ പറഞ്ഞാല്‍ കുരുപോട്ടുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇവര്‍ തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്‌? വിദ്വേഷത്തിന്റെ വിഭിന്നാവിഷ്‌കാരങ്ങള്‍ കൊണ്ടാണ് ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം കടന്നു പോകുന്നത്. ആരെയും വിമര്‍ശിക്കാന്‍ പാടില്ല വിമര്‍ശിച്ചാല്‍ വിമര്‍ശിച്ച ആളുകളെ ഇല്ലാതാക്കുന്ന പ്രവണത മതങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ കടമെടുക്കുന്നു ഇതാണ് ഇന്നിന്‍റെ നേര്‍കാഴ്ചകള്‍....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം