ഇനി വരുന്ന തലമുറയ്ക്ക്‌ ഇവിടെ വാസം സാധ്യമോ



ഇനി വരുന്ന തലമുറയ്ക്ക്‌ ഇവിടെ വാസം സാധ്യമോ
നാം ഇനിയും എത്രയോ മാറേണ്ടി ഇരിക്കുന്നു
ഗള്‍ഫ് ജീവിതം ഇനി നമ്മുടെ ആളുകള്‍ക് ഇനി എത്ര കാലം എന്നുള്ളത് പറയാന്‍ പറ്റാത്ത അവസ്ഥയിലേക്ക് മാറി കൊണ്ടിരിക്കുന്നു അതുകൊണ്ട് മലയാളിക്ക് ഇനിയും ഒരു വലിയ മാറ്റം അനിവാര്യമായ ഘട്ടം തന്നെയാണ് വന്നിരിക്കുന്നത്. നമ്മുടെ നാട്ടില്‍ ആകെയുള്ള വിഷയം എന്താണ് അറിയാമോ മുന്‍പത്തെ പോലെ ജല സംഭരണികള്‍ ഇല്ല മുന്‍പ് കുളവും പാടവുമായി എപ്പോഴും ഒരു നീര്‍ ഒഴുക്ക് നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു അതിനുള്ള കാരണം എല്ലായിപ്പോഴും കൃഷി നമ്മുടെ ജീവിതത്തിന്‍റെ തന്നെ ഒരു ഭാഗമായിരുന്നു ഇന്ന് അങ്ങനെയല്ല കാടുകള്‍ നശിച്ചു കുളങ്ങള്‍ അപ്രത്യക്ഷമായി പുഴയും തോടും മാലിന്യങ്ങള്‍ നിക്ഷേപികാനുള്ള ഇടങ്ങളായി പരിണമിച്ചു. അതുമല്ല നാട്ടിലെ ജന സംഖ്യ ഗണ്യമായി വര്‍ദ്ധിക്കുക്കയും വീടുകള്‍ കുടുകയും പെയ്യുന്ന മഴ ഭുമിയില്‍ തന്നെ സ്വരുപ്പിച്ചു കുട്ടാനുള്ള മാര്‍ഗ്ഗങ്ങള്‍ നോക്കാതെ ആളുകള്‍ മറ്റുള്ള പല കാര്യങ്ങളിലേക്കും ശ്രദ്ധ തിരിച്ചു. പെയ്യുന്ന മഴ ഉടനെ തന്നെ കടലില്‍ എത്തിച്ചേരാനും അതുകൊണ്ട് ഇടയായി ഓരോ വീടുകള്‍ കേന്ധ്രികരിച്ചും വെള്ള സംഭരിച്ചു വെക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ തലത്തില്‍ തന്നെ അതിനുള്ള നടപടി സ്വീകരിച്ചില്ല എങ്കില്‍ നമ്മള്‍ ശരിക്കും പെട്ട് പോകും സര്‍ക്കാര്‍ ഇതിനു വേണ്ടി ഒരു നിയമ നിര്‍മ്മാണം തന്നെ നടത്തണം അതുമല്ല ഇന്ന് നാം കുടിക്കുന്ന ജലത്തില്‍ മനുഷ്യ മല മാലിന്യത്തിന്‍റെ തോത് വളരെയധികം കുടുതലാണ് അതുകൊണ്ടൊക്കെ തന്നെ കിണറ്റില്‍ നിന്നും കുടിക്കുന്ന വെള്ളം ഇനി മുതല്‍ ശുദ്ധീകരിച്ചു കൊണ്ട് ഉപയോഗിക്കാനും നാം പഠിക്കണം ഇല്ലങ്കില്‍ രോഗങ്ങള്‍ നമ്മെ വിട്ടു മാറില്ല ഇതിലേക്ക് നാം ശ്രദ്ധ കൊടുത്തില്ല എങ്കില്‍ വരാന്‍ പോകുന്നത് അതി ഭയാനകമായ അവസ്ഥ തന്നെയാണ് നാം വളരുന്നതിന് അനുസരിച്ച് നമ്മുടെ മറ്റുള്ള ചുറ്റുപാടുകളും വളരണം എന്നുള്ളത് മലയാളി ഇനിയും മനസിലാക്കിയിട്ടില്ല എന്ന് വേണം കരുതാന്‍ ഓരോ ചുവടു മാറ്റവും വരും തലമുറക്ക്‌ കുടി ഉപയോഗപ്രദമായ രീതിലായിരിക്കണം കാര്യങ്ങള്‍ ഇന്ന് ആളുകള്‍ അതിജീവനത്തിനു വേണ്ടിയുള്ള ഒരു കൂട്ടയോട്ടമാണ് നടത്തുന്നത് അതില്‍ ചിലര്‍ വിജയിക്കുന്നു മതവും രാഷ്ട്രീയവും സംഘടനകളുമൊന്നുമല്ല ഏറ്റവും വലിയ വിഷയം അതിജീവനമാണ്‌ ഏറ്റവും വലിയ വിഷയം എന്നുള്ളത് നാം മനസിലാക്കേണ്ടി വരുന്നു അനവുശ്യമായ ചിലവുകള്‍ ചുരുക്കിയും ആവുശ്യങ്ങള്‍ക്ക് മാത്രം ചിലവഴിച്ചും ശാസ്ത്രീയമായ കൃഷി രീതികള്‍ അവലംബിച്ചും നാം ജീവിക്കാന്‍ പഠിക്കണം വരും നല്ല നാളേക്ക് വേണ്ടിയുള്ള പ്രവര്‍ത്തനമാകട്ടെ ഇനി നമ്മുടെയൊക്കെ മുന്നിലുള്ള ലക്ഷ്യം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം