പര സഹായം വേണ്ടാത്ത അള്ളാഹുവിന് പരസഹായം വേണമെന്ന് ഖുര്‍ആന്‍


ആരുടേയും പര സഹയാം വേണ്ടാതവനാണ് അള്ളാഹു എന്നാണ് ഇസ്ലാമിക സങ്കല്‍പ്പം എന്നാല്‍ ഖുറാനിലെ തന്നെ ചില വചനങ്ങള്‍ എടുത്തു നോക്കിയാല്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ കാണാനും സാധിക്കുന്നു ഖുറാനിലെ ആര്‍ട്ടിസ്റ്റ് ദൈവവും അദ്ധേഹത്തിന്‍റെ സിംഹാസനത്തെ ചുമക്കുന്ന എട്ടു കുട്ടരും. അതുപോലെ രൂപമില്ലാത്ത ആള്‍ക്ക് ഇരിക്കാന്‍ സിംഹാസനവും  😀😀😀😀
Surah No:69
Al-Haaqqa മലക്കുകള്‍ അതിന്‍റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്‍റെ രക്ഷിതാവിന്‍റെ സിംഹാസനത്തെ അവരുടെ മീതെ അന്നു എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്‌.(17)
ഇനി ഇതിന്‍റെ വിവരണം നോക്കാം ഇത് തഫ്ഹീമുല്‍ ഖുര്‍ആന്‍ പറയുന്ന കാര്യമാണ്
(13-18)പിന്നെ, കാഹളത്തില്‍ ഒരുവട്ടം ഊതപ്പെടുകയും ഭൂമിയെയും പര്‍വതങ്ങളെയും പൊക്കിയെടുത്ത് ഒരൊറ്റയടിക്ക് ഉടച്ച് ധൂളീകരിക്കപ്പെടുകയും ചെയ്യുമ്പോള്‍, അന്നാളിലാണ്, ആ അനിവാര്യസംഗതി സമാഗതമാവുക. അന്ന് ആകാശം പൊട്ടിപ്പിളരുന്നു. അതിന്റെ കെട്ടുകള്‍ അഴിഞ്ഞുപോകുന്നു. അതിന്റെ അറ്റങ്ങളിലും പാര്‍ശ്വങ്ങളിലും മലക്കുകളുണ്ടായിരിക്കും. അന്നാളില്‍ റബ്ബിന്റെ സിംഹാസനം എട്ടു മലക്കുകള്‍ ചുമക്കുന്നുണ്ടാകും.അന്ന് നിങ്ങള്‍ തുറന്നുകാണിക്കപ്പെടും. നിങ്ങളുടെ ഒരു രഹസ്യവും മറഞ്ഞിരിക്കുകയില്ല.
ഈ സൂക്തം مُتَشَابِهَات (സദൃശവാക്യങ്ങള്‍)ല്‍ പെട്ടതാണ്. അതിന്റെ അര്‍ഥം നിര്‍ണയിക്കുക പ്രയാസകരമാണ്. 'അര്‍ശ്' എന്നാല്‍ എന്താണെന്നോ എട്ടു മലക്കുകള്‍ ഇതിനെ വഹിക്കുന്നതെങ്ങനെയായിരിക്കുമെന്നോ നമുക്ക് കൃത്യമായി മനസ്സിലാക്കാനാവില്ല. അല്ലാഹു ഒരു സിംഹാസനത്തില്‍ ഉപവിഷ്ടനാകുമെന്നും എട്ടു മലക്കുകള്‍ അവനെ സിംഹാസനസഹിതം ചുമന്നുനില്‍ക്കുമെന്നും ഏതായാലും സങ്കല്‍പിക്കാവതല്ല. അപ്പോള്‍ അല്ലാഹു സിംഹാസനത്തിലിരിപ്പുണ്ടാകുമെന്ന് സൂക്തത്തിലും പറയുന്നില്ല. ഈ ഭാവനക്ക് നിരക്കുന്നതല്ല വിശുദ്ധ ഖുര്‍ആനില്‍നിന്ന് നമുക്കു ലഭിക്കുന്ന ദൈവസങ്കല്‍പവും. കാരണം, അവന്‍ സ്ഥലത്തിനും ദിക്കുകള്‍ക്കും ജഡത്തിനും അതീതമായ സത്തയാണല്ലോ. അങ്ങനെയുള്ള അസ്തിത്വം ഏതെങ്കിലും സ്ഥലത്ത് നിലകൊള്ളുകയോ ഏതെങ്കിലും സൃഷ്ടികള്‍ അവനെ ഉയര്‍ത്തുകയോ ചെയ്യുന്നതെങ്ങനെ? അതുകൊണ്ട് ഇത്തരം മുതശാബിഹാത്തുകളുടെ അര്‍ഥം ചിക്കിച്ചികഞ്ഞ് നിര്‍ണയിക്കാന്‍ ശ്രമിക്കുന്നതിന്റെ ഫലം സ്വയം മാര്‍ഗഭ്രംശത്തിലകപ്പെടുത്തുകയായിരിക്കും.
ഈ വിഷയത്തില്‍ ഇവരുടെ തന്നെ അഭിപ്രായം എന്താണ് എന്നുള്ളത് നിങ്ങള്‍ക്ക് മനസിലായി കാണും എന്ന് കരുതുന്നു
വിഷയം കുടുതല്‍ ചര്‍ച്ചക്ക് വെക്കുന്നു


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം