കോൺസ്പിറസി തിയറി, ഇല്യൂമിനേറ്റി



കോൺസ്പിറസി തിയറി, ഇല്യൂമിനേറ്റി
***********************************************

 രണ്ടോ അതിലധികമോ ആൾക്കാരോ, ഒരു സംഘമോ, ഒരു സംഘടനയോ വളരെയധികം സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രാധാന്യമുള്ള ഒരു സംഭവമോ പ്രതിഭാസമോ മൂടിവയ്ക്കുകയോ നടപ്പിൽ വരുത്തുകയോ ചെയ്തു എന്ന ഊഹം മുന്നോട്ടു വയ്ക്കുന്നതിനെയാണ് കോൺസ്പിറസി തിയറിഎന്നും, യഥാർത്ഥമായതും സാങ്കല്പികമായതുമായ നിരവധി പുരാതന - നവീന സംഘടനകൾക്ക് നൽകി വരുന്ന പേരാണ് ഇല്യൂമിനേറ്റി
ഒമ്പത് അജ്ഞാതരായ മനുഷ്യർ ,അവർക്ക് മാത്രം അറിയാവുന്ന മനുഷ്യനിർമ്മിതമായ ഒരു കൃത്രിമമായ ഭാഷ, കൃത്യമായ ഇടവേളകളിൽ പുനർ രചിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ഒമ്പത് അമൂല്യമായ പുസ്തങ്ങൾ , തലമുറകൾ ആയി കൃത്യമായ ഇടവേളകളിൽ കൈമാറുന്ന അധികാരം, തങ്ങളുടെ കൂടെയുള്ളവനെ തിരിച്ചു അറിയാൻ സാധിക്കുന്ന രഹസ്യകോഡുകൾ , രാജ്യങ്ങളുടെ അതിർത്തികൾ ഇല്ലാതെ ഭൂമിയിൽ എവിടെയും ജീവിക്കുന്ന സ്വഭാവം, ലോകത്തിന്റെ ഗതിവിഗതികൾ തന്നെ മാറ്റിമറയ്ക്കാൻ കഴിയുന്ന ഒമ്പത് വിഷയങ്ങൾ
അവയിൽ ശാസ്ത്രം ഉണ്ട് , യുക്തി ഉണ്ട് , മതം ഉണ്ട് ,മറ്റുളവരുടെ മനസ്സുകളെ സ്വാധീനിക്കാൻ പ്രാപ്തമായ യുദ്ധം മുറകൾ ഉണ്ട് അങ്ങനെ നമ്മുക്ക് ചിന്തിക്കാൻ കഴിയാത്ത അത്രത്തോളം അറിവുകൾ ഉണ്ട്. പക്ഷെ അവർക്ക് ഒരു കാര്യം അറിയാം തങ്ങളുടെ അറിവുകൾ ദുഷ്ട ശകതികളുടെ കൈയിൽ എത്തിച്ചേർന്നാൽ അത് ഈ പ്രപഞ്ചത്തിന്റെ അവസാനം ആയിരിക്കും എന്ന സത്യം. അതുകൊണ്ട് അവർ എപ്പോഴും ഒരു രഹസ്യ സ്വഭാവം ജീവിതത്തിൽ എപ്പോഴും പുലർത്തുന്നു . അതെ ഈ അജ്ഞാതരായ ഒമ്പത് അംഗ സംഘമാണ് ഇല്ലുമിനേറ്റികൾ
1776 മെയ് 1ന് അപ്പർ ബവേറിയയിൽ അഞ്ചംഗങ്ങളുമായാണ് ഇല്യൂമിനേറ്റിയുടെ തുടക്കം എന്നാല്‍ അതിനു മുന്‍പേ തന്നെ ഇല്ലുമിനേറ്റി എന്ന നിഗൂഡമായ പ്രസ്ഥാനം ആദ്യമായി ഉണ്ടായതിൽ ഒന്ന് നമ്മൾ ഇന്ത്യകാരുടെ തന്നെയാണ് എന്ന് അറിയുമ്പോള്‍ നമ്മൾ ആശ്ചര്യപെട്ടു പോയേക്കാം അതെ ഇതിനെ കുറിച്ചു ലഭ്യമായ തെളിവുകൾ ആദ്യമായി എഴുതിയത് ഒരു ഫ്രഞ്ച് എഴുത്തുകാരൻ ആണ് ,അതിനു ശേഷം ഇന്ത്യയിൽ 25 വർഷം ജോലി ചെയ്ത ബ്രിട്ടീഷ്‌ പോലിസ് ഓഫിസറായാ ടാല്‍ബോറ്റ് മുണ്ടെ ഇതിനെ കുറിച്ചു കുറച്ചൊക്കെ സത്യവും മിത്തും ചേർത്തു ഒരു പുസ്തകം നോവൽ രൂപത്തിൽ എഴുതി
അശോക ചക്രവര്‍ത്തിയുടെ ചരിത്രം പരിശോധിച്ചാല്‍ നമ്മുക്ക് ഈ വിഷയം കാണാന്‍ കഴിയും പിതാവായ ചന്ദ്രഗുപതനെ പോലെ തന്നെ ഈ ലോകം മുഴുവൻ കീഴടക്കുവാൻ മഹാനായ അശോക ചക്രവർത്തി തിരുമാനിച്ചു . അങ്ങനെ കലിഗ കീഴാടക്കുവാൻ പുറപ്പെട്ട അശോക ചക്രവർത്തിക്ക് കലിഗ നിവാസികളുടെ ഭാഗത്ത് നിന്നും അതിരൂക്ഷമായ ചെറുത്ത് നില്പ് തന്നെ നേരിടേണ്ടി വന്നു . ആ യുദ്ധത്തിൽ ഏകദേശം ലക്ഷത്തില്‍ പരം ആളുകള്‍ മരിച്ചു വീണതായി കരുതപ്പെടുന്നു .യുദ്ധാനന്തരം അവിടം സന്ദർശിച്ച ചക്രവർത്തി അവിടെ കണ്ട കാഴ്ച കണ്ട് ആകെ തളർന്നു പോയി . മരിച്ചു വീണ ലക്ഷങ്ങളുടെ മൃതദേഹവും കയ്യും കാലും കണ്ണുമൊക്കെ നഷ്ട്ടപെട്ട ജനത ഭാഗികമായി പകുതിജീവന് വേണ്ടി യാചിക്കുന്ന ജനങ്ങള്‍ ഇത് കണ്ട അശോക ചക്രവർത്തി യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല എന്നുള്ളത് മനസിലാക്കുകയും ഈ യുദ്ധത്തിനു ശേഷം അശോക ചക്രവർത്തി ബുദ്ധമത അനുയായി ആയി മാറി
അങ്ങനെ യുദ്ധങ്ങളിൽ പലരും തങ്ങളുടെ ബുദ്ധി ശക്തിയും ശാസ്ത്രീയമായ അറിവുകളും തിൻമക്ക് വേണ്ടിയും നശീകരണത്തിനു വേണ്ടിയും ഉപയോഗികുകയാണ് എന്നുള്ള നഗ്നമായ സത്യം മനസ്സിലാക്കിയ അശോക ചക്രവർത്തി ആ കലാഘട്ടം വരെ ശാസ്ത്രം അർജിച്ചുഎടുത്ത് വെച്ച എല്ലാ അറിവുകളും ഭാവിയിലെ മാനവകുലത്തിൻറെ പുരോഗതിക്ക് ഉപകരിക്കുന്ന രീതിയില്‍ എടുക്കാനും പുതിയ അറിവുകൾ കണ്ടുപിടിക്കാനും വേണ്ടി നിയോഗിച്ച ഒരു ഇല്ലുമിനേറ്റി ആണ് ഈ ഒമ്പത് അജ്ഞാതരായ മനുഷ്യർ ഉൾപെടുന്ന സംഘം.
ഒരു പറ്റം ജനങ്ങൾ ഇപ്പോഴും ഗൂഢാലോചനാസിദ്ധാന്തങ്ങളിൽ വിശ്വസിക്കുന്നില്ല. ഇത്തരം ഗൂഢാലോചനാസിദ്ധാന്തങ്ങൾ വർഗ്ഗീകരിക്കാനും മഹത്ത്വ വല്‍കരിക്കാനും ഭരണം പിടിക്കാനും ശ്രമം നടന്നിട്ടുണ്ട് അത് വിജയിക്കുകയും ചെയിതിട്ടുണ്ട് . മതപരവും,സാമൂഹികവും,രാഷ്ട്രീയവുമായ കാരണള്‍ എടുത്ത് കാണിച്ചു കൊണ്ട് ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടങ്ങൾ ഇത്തരം സിദ്ധാന്തങ്ങൾ ഉപയോഗിക്കുന്നതും നടപ്പിലാക്കുന്നതും ഇപ്പോള്‍ നാം കണ്ടു വരുന്നു ഇത്തരം ഗൂഢാലോചനാസിദ്ധാന്തങ്ങൾ വർഗ്ഗീകരിക്കാനും ശ്രമം നടന്നിട്ടുണ്ട്
മാധ്യമങ്ങളേയും സമ്പദ്‌വ്യവസ്ഥയേയും നിയന്ത്രിച്ചും, പരമ്പരാഗതസാമൂഹ്യക്രമത്തെ തകിടം മറിച്ച്കൊണ്ടും മനുഷ്യമനസ്സുകളെ ഭീതിയുടെ നിഴലില്‍ നിറുത്തിയും ആഗോളതലത്തിൽ കൗശലപൂർവം സ്വാധീനിക്കുന്ന മറ്റൊരു വ്യവസ്ഥ പ്രതിഷ്ഠിച്ചും ഇവര്‍ ഇവരുടെ ഭാഗം എപ്പോഴും ശരിയാക്കുന്നു അതിനു വേണ്ടി എന്തും ചെയ്യുക തന്നെ ചെയ്യും
ഗൂഢാലോചനാസിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ള ആധുനികസാഹിത്യരചനകൾക്ക് പ്രചോദനമായത് "ചട്ടങ്ങൾ" ആണെന്ന് പരക്കെ കരുതപ്പെടുന്നു. "സെഹിയോൻ മൂപ്പന്മാരുടെ ചട്ടങ്ങള്‍" സംഘത്തിൽ പുതിയതായി ചേരുന്ന ഒരാൾക്കുള്ള നിർദ്ദേശങ്ങളുടെ രൂപത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഇത്, യഹൂദജനതയുടെ ലോകമേധാവിത്വത്തിനുള്ള രഹസ്യപദ്ധതി വിവരിക്കുന്നതെന്ന മട്ടിൽ പ്രചരിച്ച ഈ രചനയ്ക്ക് നൽകപ്പെട്ടിട്ടുള്ള പല പേരുകളിൽ ഒന്നാണ് ഇത് 1903-ൽ റഷ്യൻ സാമ്രാജ്യത്തിൽ നടന്ന ആദ്യപ്രസിദ്ധീകരണത്തെ തുടർന്ന്, ഒട്ടേറെ സ്വതന്ത്രഗവേഷണങ്ങൾ അത് ഒരു തട്ടിപ്പാണെന്ന് ആവർത്തിച്ച് തെളിയിച്ചെങ്കിലും, അതിന്‍റെ ഉള്ളടക്കത്തെ യഹൂദവിരുദ്ധത വ്യാപകമായുള്ള നാടുകളിൽ പത്യേകിച്ചും, പലരും ഇന്നും യാഥാർത്ഥ്യമായെടുക്കുന്നു. യഹൂദവിരുദ്ധർ പതിവായി അതിന്‍റെ പതിപ്പുകൾ ഇറക്കുകയും ലോകമേധാവിത്വത്തിനു വേണ്ടിയുള്ള "യഹൂദഗൂഢാലോചനയ്ക്ക്" തെളിവായി അതിനെ ഉദ്ധരിക്കുകയും ചെയ്യാറുണ്ട്. 1921-ൽ ബ്രിട്ടണിലെ "ദി ടൈംസ് " ദിനപ്പത്രം പ്രസിദ്ധീകരിച്ച ഒരു ലേഖന പരമ്പര, "ചട്ടങ്ങളുടെ ‍" ഉള്ളടക്കത്തിൽ ഏറെയും, യഹൂദന്മാരുമായി ഒരു ബന്ധവുമില്ലാതെ മുൻകാലങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട രാഷ്ട്രീയഹാസ്യരചനകളുടെ ചോരണമാണെന്ന് വെളിവാക്കിയിരുന്നു 1917-ലെ ബോൾഷെവിക് വിപ്ലവം കഴിഞ്ഞപ്പോൾ, ലോകമേധാവിത്വത്തിനു വേണ്ടിയുള്ള യഹൂദപദ്ധതിയാണ് "ബോൾഷെവിഷം" എന്ന പ്രചാരണത്തിന്റെ ബലത്തിൽ "ചട്ടങ്ങൾ" പിന്നെയും ശ്രദ്ധിക്കപ്പെട്ടു. 1920-കളിലും 30-കളിലും അത് പാശ്ചാത്യലോകത്ത് വ്യാപകമായി പ്രചരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ നാത്സികളുടെ പരാജയത്തെ തുടർന്ന് ഒരു പ്രചാരണായുധമെന്ന നിലയിൽ അതിന്റെ ശക്തി ക്ഷയിച്ചെങ്കിലും, യഹൂദവിരുദ്ധതയുടെ ആയുധങ്ങളിലൊന്നായി അത് ഇന്നും തുടരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം