സദാചാരക്കുരു


സദാചാരക്കുരു

************************
ജനത്തിന്‍റെ പൊതു വഴി മുടക്കി അമ്പലവും പള്ളിയും ചര്‍ച്ചുമെല്ലാം റോഡില്‍ ഇറക്കി കെട്ടി ബല പെടുത്താം
റോഡുകള്‍ മുഴുവനായും അടച്ചു കൊണ്ട് ആരാധനയും നിസ്ക്കാരവും പോലുള്ള മറ്റുള്ള ആചാര ആഘോഷങ്ങളുമോക്കെയാവം . ഇതിന്‍റെയൊക്കെ പേരില്‍ എത്ര യാത്രാക്ലേശങ്ങള്‍ ഉണ്ടായാലും ഒരു പ്രശനവുമില്ല. റോഡുകള്‍ അടച്ചു കൊണ്ട് പൊങ്കാലയും ബലിയുമൊക്കെയാവാം അന്തരീക്ഷവും മണ്ണും അതിന്‍റെ പേരില്‍ എത്ര മലിനമായാലും യാതൊരു പ്രശനവും ഒരു മത വിശ്വാസിക്കുമില്ല. നീതി നിയമവും നടപ്പാക്കേണ്ട പോലീസുകാരനും കോടതിക്കും സര്‍ക്കാറിനും ഇതൊരു വിഷയവുമല്ല.
ദര്‍ഗയു ബിംബവും കുരിശും നടു റോഡില്‍ ആയാലും റോഡുകള്‍ വഴിമാറി പൊക്കോണം ഇല്ലങ്കില്‍ വിവരമറിയും.
ഇതിന്‍റെ പേരില്‍ എന്ത് വാഹന ബ്ലോക്ക് നടന്നാലും അവിടെ ആരുടേയും കുരു പൊട്ടില്ല എല്ലാം ആരാധനക്ക് വേണ്ടി
ആരാധനയുടെ പേരില്‍ നദികളും തടാകവും വൃത്തിഹീനമാക്കി കൊണ്ട് എത്ര വേണമെങ്കിലുംആരാധന കര്‍മ്മം നിര്‍വഹിക്കാം. അതൊന്നും കണ്ടാല്‍ നമ്മുടെ സദാചാരക്കുരു പൊട്ടില്ല. തുണി ഉടുക്കാതെയും വൃത്തി ഇല്ലാതെയും ശവം ഭോഗിച്ചും,ഭക്ഷിച്ചും,കഞ്ചാവുമൊക്കെ അടിച്ചു നടന്നാലും ഒരു വിഷയമല്ല അതൊക്കെ ആരാധനയുടെ ഭാഗമാണല്ലോ എന്നോരുക്കുംബോഴാണ് ഒരു സമാധാനം. അവിടെയും നുമ്മ കുരു വളരെ സ്ട്രോഗ് ആയി തന്നെ കിടക്കും
കാടും മലയും കയ്യേറി മരവും പ്രകൃതിയും നശിപ്പിച്ചു കൊണ്ട് അമ്പലവും,പള്ളിയും,ചര്‍ച്ചും,കുരിശും പണിയാം അതും വളരെ നല്ല സംസ്ക്കാരമാണല്ലോ. അവിടെയും പൊട്ടില്ല നുമ്മ സദാചാരക്കുരു എല്ലാം ആരാധനക്ക് വേണ്ടിയല്ലേ പരിസ്ഥിതിയൊന്നും അതിന്‍റെ മുന്നില്‍ ഒന്നുമല്ല പൊന്നെ
വീട്ടിലെയും ഫ്ലാറ്റിലെയും വേസ്റ്റുംമറ്റുമൊക്കെയും റോഡിലും വഴി അരികിലും നദിയിലും ഇടാം അത് പോലെ ഹോട്ടലിലെ അഴുക്കും വേസ്റ്റും ഫാക്ടറികളിലെ വേസ്റ്റും പൊതു ഇടങ്ങളില്‍ അലക്ഷ്യമായി വലിച്ചെറിയാം നദികളിലേക്ക് ഒഴുക്കാം എന്നാലും നുമ്മ സദാചാരക്കുരു പൊട്ടാതെ നിലനില്‍ക്കും അവിടെയും നുമ്മക്ക് ഒരു പ്രശനവുമില്ല പൊന്നെ
ചില മതത്തിലെ ആചാരങ്ങളും ആശയങ്ങളും പെണ്ണുങ്ങള്‍ എന്നാല്‍ വില്‍പ്പന ചരക്കാണ് കാശ് കൊടുത്ത് ചുംബനവും കെട്ടിപ്പിടിക്കലുമാവം എന്നാലും ഫ്രീ ആയി ഇതൊക്കെ കാണുബോള്‍ കലിപ്പ് കട്ട കലിപ്പ്. ബികിനിയും മറ്റുമോന്നും അവര്‍ക്ക് വസ്ത്രമായി പിടിക്കില്ല അവര്‍ക്ക് പെണ്ണിനെ ഒരു കഴിക്കാനുള്ള കനിയായി മുടി പുതച്ചു വെക്കാനുള്ള വസ്തുവായി വീട്ടില്‍ ഇരുത്താനുള്ള ഒരു പ്രോടക്ഷന്‍ മെഷീന്‍ മാത്രം അതൊക്കെ മതത്തിനും പിന്നെ മരണ ശേഷം 72നും വേണ്ടിയാണല്ലോ എന്നോര്‍ക്കുമ്പോള്‍ മനസില്‍ വല്ലാത്ത കുളിര്‍ അവിടെയും കുരു വളരെ ബലവത്തായി തന്നെ നില്‍ക്കും.
എന്നാല്‍ രണ്ടു പേര്‍ ചുംബിച്ചാലും കെട്ടി പിടിച്ചാലും ഒരുമിച്ചു എവിടെയെങ്കിലും ഇരുന്നാലും നടന്നാലും ഒന്ന് കിടന്നാലും കണ്ടാലും അറിഞ്ഞാലും അവിടെ നുമ്മ സദാചാര കുരു പൊട്ടി ഒഴുകാന്‍ തുടങ്ങും
ഒരു ആണും പെണ്ണും അല്ലങ്കില്‍ രണ്ടു പുരുഷന്മാർ അതുല്ലങ്കില്‍ രണ്ടു സ്ത്രീകള്‍ ചുംബിച്ചാൽ,കെട്ടിപിടിച്ചാല്‍ എന്തുണ്ടാകാൻ ലോകം കീഴ്മേൽ മറിയുമോ? അതോ ലോകാവസാനം നടക്കുമോ?.
രണ്ടു വെക്തികള്‍ ചുംബിച്ചാല്‍ ഉടഞ്ഞു വീഴുന്ന സംസ്കാരവും പേറി ജീവിക്കുന്ന ഗതികെട്ട ജനതയാണ് ഇന്ത്യയിലും നമ്മുടെ നാട്ടിലുമൊക്കെ ജീവിക്കുന്നത്.
പരസ്പര സ്നേഹ വികാരങ്ങള്‍ ഉള്ളിലമര്‍ത്തിയൊതുക്കി വീര്‍പ്പുമുട്ടി കഴിയുന്ന വേറെ ഏതു ജനതയുണ്ട് ഈ ലോകത്തില്‍
ഉള്ളിലുള്ള സ്നേഹ വികാരങ്ങളെ ശരിയായ രീതിയില്‍ പ്രകടിപ്പിക്കാന്‍ അറിവില്ലാത്തതോ ശ്രമിക്കാത്തതോ ആയ ഒരുകുട്ടം ആളുകള്‍
കിണ്ടികുണ്ടികളുടെയും അതിന്‍റെ വാലിന്‍റെയും സ്ഥാനം നോക്കി അകത്തു കയറണോ ഇരിക്കണോ എന്നാലോചിച്ച് തിരിഞ്ഞു കളിച്ചിരുന്ന പൂർവികന്മാരും ആശാന്മാരും, വേളി കഴിക്കാതെ സംബന്ധം കൂടാന്‍ യോഗമുണ്ടായിരുന്ന ആളുകളും ഒന്നിലധികം ഭര്‍ത്താക്കന്മാരുള്ള സ്ത്രീ രത്നങ്ങള്‍ ഒന്നിലധികവും അതിലപ്പുറവും കെട്ടി നടന്നിരുന്ന ലോക മാഹോന്നതരുമുള്ള ആളുകള്‍ ഉള്ള മതം
സംരക്ഷിക്കാനെന്ന പേരും പറഞ്ഞുകൊണ്ട് ഇഷ്ട്ടമുള്ള പെണ്ണുങ്ങളെയൊക്കെ കെട്ടാമെന്നും ഒരു പെണ്ണ് സ്വന്തം ഇഷ്ട്ടപ്രകാരം സ്വന്തം ശരീരം ദാനം ചെയിതു നിന്‍റെ അടുത്തു വന്നാല്‍ എത്ര വേണമെങ്കിലും സ്വീകരിക്കാമെന്നും അതിലൊന്നും ഒരു കുഴപ്പവുമില്ല എന്ന് പറയുന്ന ദൈവവും. അതെല്ലാം ആചരിച്ചിരുന്ന ഒരു നേതാവും സ്വപ്നത്തില്‍ ദൈവം പ്രത്യക്ഷമായി ആറു വയസുകാരിയെ നിനക്ക് ഞാന്‍ അനുവദിച്ചു തന്നിരിക്കുന്നു നീ അവളെ കെട്ടിക്കോ എന്ന് പറയുന്ന കിഴങ്ങനായ ദൈവവും. കുടാതെ എത്ര അടിമകളെവേണമെങ്കില്‍ ഉപയോഗിക്കാമെന്നും അതിലുപരി പെണ്‍ അടിമയെ മോചിപ്പിക്കാന്‍ ഗര്‍ഭം ഉണ്ടാക്കി കൊച്ചിനെ കൊടുത്താല്‍ അടിമ മോചനം സാധ്യമാവും എന്ന് പറഞ്ഞ ദൈവവും. അതുപോലെ അതൊക്കെ ഗ്രന്ഥങ്ങളിലുമൊക്കെയാക്കി താലോലിച്ചു ദിവസവും അഞ്ചു നേരം ഒധുകയും കുമ്പിടുകയും ചെയ്യുന്ന ജനതയ്ക്ക് രണ്ട് പേര്‍ ചുംബിച്ചാല്‍ അവരുടെ സദാചാരക്കുരു പൊട്ടുന്നു അല്ലെ
സ്ത്രീകളുടെ ഉടുക്കാനുള്ള ആടകള്‍ മോഷ്ടിച്ച് രസിച്ചിരുന്ന അവതാരദൈവങ്ങളും , പെണ്‍വേഷം കെട്ടി ആണില്‍ രമിച്ച് പുത്രോല്പാദനം നടത്തിയ ദൈവങ്ങളും അച്ഛനായ ദൈവം മകളെ മോഹിച്ചു കെട്ടിയ സംസ്ക്കാരവും പേറി ജീവിക്കുകയും അത് ദിവസവും പാടി നടക്കുകയും രതിയുടെ മൂര്‍ത്ത രൂപഭാവങ്ങള്‍ കല്ലിലേക്കാവാഹിച്ച ക്ഷേത്രങ്ങളുംചിത്ര പണികളുമോക്കെയുള്ള ക്ഷേത്രങ്ങളും അതിന്‍റെയൊക്കെ ഉള്ളില്‍ ലിംഗത്തിനെ പുജിക്കുന്ന സംസ്കാരത്തിന്റെ ആളുകളുടെ ഗതികേട്നോക്ക് ഈ വക കാര്യങ്ങള്‍ക്കൊക്കെ ചുക്കാനും മറ്റും പിടിക്കുന്നു ആ ജനതക്ക് രണ്ടു പേര്‍ ഇരുന്ന് സംസാരിച്ചാലും കെട്ടിപിടിച്ച് ഉമ്മ വെച്ചാലും അവരുടെ സദാചാരക്കുരു പൊട്ടുന്നു വല്ലാത്ത കഷ്ട്ടം തന്നെ നോക്കണേ കാലം പോയ പോക്ക്
സ്വന്തം ദൈവം തന്നെ ഭുമിയില്‍ ഇറങ്ങാന്‍ വേണ്ടി ഒരുവളുടെ ഉതരത്തില്‍ ഊതുകയും എന്നിട്ട് ദിവ്യ ഗര്‍ഭം ധരിച്ചവളെ ആരാധിക്കുകയും അതില്‍ ജനിച്ച കുഞ്ഞാണ് ദൈവം എന്ന് വിളമ്പുകയും ചെയ്യുന്ന സംസക്കാരത്തിന്‍റെ ആളുകള്‍ക് രണ്ടു ജന്മങ്ങള്‍ തമ്മില്‍ ചുംബിച്ചാല്‍ അവരുടെ കുരുവും പൊട്ടി ഒലിക്കും എന്നറിയുമ്പോള്‍ എന്ത് പറയാനാണ്
പ്രായപൂര്‍ത്തിയായ മകളെ ഒന്ന് ചേര്‍ത്ത് പിടിക്കാനോ, ഉമ്മ വക്കാനോ കഴിയാത്ത അച്ഛന്മാര്‍, ഒരു പ്രശ്നം വന്നാല്‍ പരസ്പരം ചേര്‍ത്ത് പിടിച്ചാശ്വസിപ്പിക്കാന്‍ കഴിയാത്ത സഹോദരി സഹോദരന്മാര്‍, ഒന്നിച്ചു നടക്കാന്‍ പറ്റാത്ത സഹോദരി സഹോദരന്മാരും മാതാവും മകനും,ഒന്ന് ചേര്‍ന്നു നില്‍ക്കുവാന്‍ ഇരുള്‍ പരക്കുന്നത് വരെ കാത്തു നില്‍ക്കേണ്ടി വരുന്ന ദമ്പതിമാര്‍,ഒരു റും എടുക്കാന്‍ ചെന്നാല്‍ നുറുകുട്ട് ചോദ്യങ്ങള്‍ കുടെയുള്ളത് മാതാവാണ് പെങ്ങളാണ് എന്ന് പറഞ്ഞാലും വിശ്വാസം വരാത്ത ജനത . സ്നേഹ ചുംബനങ്ങള്‍ കൈ മാറുന്നിടത്ത് കാവിയുടെയും, തൊപ്പിയുടെയും, കുരിഷിന്റെയും, കാക്കിയുടെയും. പിങ്ക്പോലീസിന്റെയും ദണ്ഡകള്‍ പ്രതീക്ഷിക്കേണ്ടി വരുന്ന പ്രണയിനികള്‍ എവിടെക്കാണ്‌ നമ്മുടെ പോക്ക് കാലമേ നീയാണ് ഇതിനൊക്കെ സാക്ഷി. വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശങ്ങള്‍ വിവരമില്ലായ്മകള്‍ക്ക് കടം കൊടുക്കാനുള്ളതല്ല നമ്മുടെ സ്വാതന്ത്ര്യം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം