ഓം ഷിന്റിക്യോ..... വിനാശകരമായ മതവിശ്വാസം







ഓം ഷിന്റിക്യോ.....

വിനാശകരമായ മതവിശ്വാസം

------------------------------------------------------------------------
ജപ്പാൻ‌കാരനായ ഷോക്കോ അസഹാര രൂപം നൽകിയ വിശ്വാസധാരയാണ് ഓം ഷിന്റിക്യോ അഥവാ ആലെഫ്. 1984 -ൽ സ്ഥാപിതമായ ഈ മതസംഘടന, 1995 -ൽ ടോക്യോ ഭൂഗർഭതീവണ്ടിപാതയിൽ നടത്തിയ വിഷവാതകപ്രയോഗത്തോടെ ലോകമെമ്പാടും കുപ്രസിദ്ധമായി.
ബുദ്ധമതത്തിലെ തേരവാദ, മഹായാന, താന്ത്രിക് വജ്രായന സമ്പ്രദായങ്ങൾ, യോഗ, ക്രിസ്തുമതം, നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ എന്നിവയിൽനിന്നെല്ലാം ആശയങ്ങൾ സ്വീകരിച്ച് രൂപപ്പെടുത്തിയ ഒരു സങ്കരമതരൂപമാണ് ഓം ഷിന്റിക്യോ.
പ്രപഞ്ചത്തെ പ്രതിനിധീകരിക്കുന്ന സംസ്കൃതപദമായ ഓം, സത്യത്തിന്റെ മതം എന്ന് ഏകദേശസാരം വരുന്ന ജാപ്പനീസ് എഴുത്തുരൂപമായ കഞ്ചിയിലെ പദമായ ഷിന്റിക്യോ എന്നീ രണ്ട് പദങ്ങൾ ചേർത്താണ് ഓം ഷിന്റിക്യോ എന്ന നാമം സ്വീകരിച്ചത്. സാധാരണയായി ഓം ഷിന്റിക്യോയെ പരമമായ സത്യം എന്നാണ് പരിഭാഷപ്പെടുത്താറ്. ഹീബ്രു ഭാഷയിലെ ആദ്യാക്ഷരമായ ആലെഫ് എന്ന പദം അടിസ്ഥാനമാക്കി 2001 ജനുവരിയിൽ ഈ സംഘടന ആലെഫ് എന്ന പേര് സ്വീകരിച്ചു.
1984 -ൽ തന്റെ ടോക്യോയിലുള്ള ചെറിയ ഭവനത്തിൽ ലളിതമായി തുടങ്ങിയ ഓം നോ കായ് അഥവാ ഓം സംഘം എന്ന യോഗ പരിശീലനകളരി തുടർന്നുള്ള വർഷങ്ങളിൽ വളരെവേഗം പ്രശസ്തമായി. 1989 -ൽ ഈ ജപ്പാൻ സർക്കാരിൽ നിന്നും സ്വതന്ത്രമതസംഘടന എന്ന പദവി നേടാൻ ഓം ഷിന്റിക്യോയ്ക്ക് കഴിഞ്ഞു. ജപ്പാനിലെ ചെറുപ്പക്കാരെയും, ബുദ്ധിജീവിഅളെയുമെല്ലാം കൂട്ടത്തൊടെ ആകർഷിക്കാൻ കഴിഞ്ഞ ഓം ഷിന്റിക്യോ ജപ്പാനിൽ ഏറ്റവും വേഗത്തിൽ വളരുന്ന മതമായി മാറി.
1992 -ൽ ഷോക്കോ അസഹാര പുറത്തിറക്കിയ പുസ്തകത്തിൽ, താൻ ക്രിസ്തുവാണെന്നും, ദൈവത്തിന്റെ വിളക്കാണെന്നും സ്വയം പ്രഖ്യാപിച്ചു. ലോകത്തെ പാപങ്ങളെല്ലാം സ്വയം ഏറ്റെടുക്കുകയായിരുന്നു ഷോക്കോ അസഹാരയുടെ ലക്ഷ്യം. തന്റെ അനുയായികളുടെ ആത്മീയശക്തിയിലേക്ക് ഇറങ്ങിച്ചെന്ന്, അവരുടെ പാപങ്ങളും, ദുഷ്‌കർമ്മങ്ങളും ഏടുത്തുകളയാൻ തനിക്ക് കഴിവുണ്ടെന്ന് അവകാശപ്പെട്ട ഷോക്കോ അസഹാര, ചുറ്റുപാറ്റുമുള്ള ജൂതരും, ഫ്രീമേസൺ സംഘടനക്കാരും, ഡച്ചുജനതയും, ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളും, മറ്റ് എതിർ ജാപ്പനീസ് മതങ്ങളും ദുഷിച്ച ഗൂഢാലോചനകൾ നടത്തുകയാണെന്ന് പ്രസ്താവിച്ചു.
ഇതിനുപുറമെ, മൂന്നാം ലോകമാഹായുദ്ധം ഉൾപ്പെട്ട ഒരു അന്ത്യദിന പ്രവചനവും ഷോക്കോ അസഹാര നടത്തി. ആണവാ‍യുധങ്ങൾക്ക് വേണ്ടി നൻമതിൻ‍മകൾ തമ്മിൽ നടത്തുന്ന അവസാനയുദ്ധമായി ലോകാവസാനത്തിൽ മനുഷ്യസമൂഹം അവസാനിക്കുമെന്നും, ഓം ഷിന്റിക്യോയിലെ വിശിഷ്ട അംഗങ്ങൾ മാത്രം ബാക്കിയാവുമെന്നും ഷോക്കോ അസഹാര വിവരിച്ചു. മോക്ഷമാർഗ്ഗം പ്രചരിപ്പിക്കുന്നതിനു പുറമെ, അന്ത്യദിനത്തെ അതിജീവിക്കലും ഓം ഷിന്റിക്യോയുടെ ലക്ഷ്യമായിരുന്നു. 1997 -ൽ ലോകാവസാനം സംഭവിക്കുമെന്ന് പ്രവചിച്ച ഷൊക്കോ അസഹാര, അമേരിക്ക, ജപ്പാനെ ആക്രമിക്കുന്ന ഭീകരസത്വമാണെന്ന് പ്രസ്താവിച്ചു.
2007 മാർച്ച് 8 -ന് മുൻ ഓം ഷിന്റിക്യോ വക്താവും, സംഘടനയുടെ മോസ്കോയിലെ പവർത്തനങ്ങളുടെ തലവനുമായിരുന്ന ഫുമിഹിരോ ജോയു, വളരെക്കാലമായി പ്രതീക്ഷിക്കപ്പെട്ടിരുന്ന ഓം ഷിന്റിക്യോയുടെ പിളർപ്പ്, ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹികാരി നോ വ അഥവാ പ്രകാശവലയം എന്നറിയപ്പെട്ട ഈ ഉപവിഭാഗം, ജോയുവിന്റെ നേതൃത്വത്തിൽ അക്രമത്തിൽ നിന്നും അകന്ന്, ശാസ്ത്രത്തേയും തങ്ങളുടെ മതത്തെയും ഒന്നിച്ചു കൊണ്ടുപോകാൻ ആഗ്രഹിച്ചു.
1995 -ൽ തങ്ങൾക്ക് 9,000 അംഗങ്ങളുള്ളതായി ഈ സംഘടന അവകാശപ്പെട്ടെങ്കിലും, ജപ്പാൻ സർക്കാരിന്റെ കണക്കനുസരിച്ച് ഓം ഷിന്റിക്യോ,ആലെഫ് അംഗങ്ങളുടെ എണ്ണം 1,650 ആണ്.
കാനഡ സർക്കാരും, അമേരിക്കയും, യൂറൊപ്യൻ യൂണിയനും, ഓം ഷിന്റിക്യോയെ തീവ്രവാദസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി നിരോധിച്ചിട്ടുണ്ട് .
ഇത് പോലെ ലോകത്തുള്ള മതങ്ങളെയെല്ലാം തീവ്രവാദ പട്ടികയില്‍ പെടുത്തി നിരോധിച്ചാല്‍ മതം ഇല്ലാതാകുമോ ? മത ഭ്രാന്തന്‍മാര്‍ ഉള്ളടത്തോളം മതം ഉണ്ടാവുക തന്നെ ചെയ്യും അതും തീവ്രവാദികളെ ഉണ്ടാക്കുകയും ചെയ്യും

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം