മുഹമ്മദിന്റെ പ്രവാചകത്വം സാക്ഷ്യപ്പെടുത്തുന്നത് ക്രിസ്ത്യന്‍ പണ്ഡിതന്‍

മുഹമ്മദിന്റെ പ്രവാചകത്വം സാക്ഷ്യപ്പെടുത്തുന്നത് ക്രിസ്ത്യന്‍ പണ്ഡിതന്‍
***************************************************************************
ജൂത-ക്രൈസ്തവ വേദങ്ങളില്‍ പാണ്ഡിത്യമുണ്ടായിരുന്ന വറഖത്തുബ്നു നൌഫല്‍ മുഹമ്മദ് പ്രവാച്ചകാനാണ് എന്ന് സാക്ഷ്യംവഹിച്ചത് ഇവര്‍ക്ക് വിശ്വാസത്തില്‍ എടുക്കാം.....
പൂര്‍വ്വ വേദങ്ങളില്‍ പണ്ഡിതനായിരുന്ന വറഖത്തുബ്നു നൌഫല്‍ മുഹമ്മദ് നുണ്ടായ ആദ്യ ദിവ്യബോധനത്തിന്റെ അനുഭവങ്ങള്‍ കേട്ടപ്പോള്‍ ഇത് ദൈവിക ബോധനത്തിന്റെ ആരംഭമാണെന്നും താങ്കള്‍ പ്രവാചകന്‍ ആണെന്നും സാക്ഷ്യ പെടുത്തി എന്ന് ഇവരുടെ ഗ്രന്ഥങ്ങള്‍ പറയുന്നു
-----------------------------------------------------------------------------------------
ഇനി ഖുറാനില്‍ നോക്കാം . ഖുറാനില്‍ പറയുന്നു ഇവരെ നിങ്ങള്‍ വിശ്വാസത്തില്‍ എടുക്കരുതേ ( ജൂത ക്രൈസ്തവരെ ) എന്നും മറ്റുമൊക്കെ .
മുഹമ്മദു പ്രവാചകന്‍ ആണ് എന്ന് ഒരു കൃസ്ത്യാനി പറഞ്ഞപ്പോള്‍ അത് വിശ്വസിക്കുന്നു ഖുറാനില്‍ പറയുന്നു ഇവരുമായി ഒരു കുട്ടും പാടില്ല എന്നും  എന്തൊരു വിരോധാഭാസം
Surah No:5
Al-Maaida
സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.(51)
Surah No:4 An-Nisaa - സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അല്ലാഹുവിന്‌ നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?(144)
Surah No:9
At-Tawba
ഉസൈര്‍ (എസ്രാ പ്രവാചകന്‍) ദൈവപുത്രനാണെന്ന്‌ യഹൂദന്‍മാര്‍ പറഞ്ഞു. മസീഹ്‌ (മിശിഹാ) ദൈവപുത്രനാണെന്ന്‌ ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായ കൊണ്ടുള്ള വാക്ക്‌ മാത്രമാണ്‌. മുമ്പ്‌ അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്‌?(30)
Surah No:3
Aal-i-Imraan
സത്യവിശ്വാസികളേ, വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ വിശ്വാസം സ്വീകരിച്ചതിന്‌ ശേഷം അവര്‍ നിങ്ങളെ അവിശ്വാസികളായി മാറ്റിയേക്കും.(100)
Surah No:60
Al-Mumtahana
സത്യവിശ്വാസികളേ, അല്ലാഹു കോപിച്ചിട്ടുള്ള ഒരു ജനതയോട്‌ നിങ്ങള്‍ മൈത്രിയില്‍ ഏര്‍പെടരുത്‌. ഖബ്‌റുകളിലുള്ളവരെ സംബന്ധിച്ച്‌ അവിശ്വാസികള്‍ നിരാശപ്പെട്ടത്‌ പോലെ പരലോകത്തെപ്പറ്റി അവര്‍ നിരാശപ്പെട്ടുകഴിഞ്ഞിരിക്കുന്നു.(13)
Surah No:3
Aal-i-Imraan
സത്യവിശ്വാസികളേ, സത്യനിഷേധികളെ നിങ്ങള്‍ അനുസരിച്ച്‌ പോയാല്‍ അവര്‍ നിങ്ങളെ പുറകോട്ട്‌ തിരിച്ചുകൊണ്ടു പോകും. അങ്ങനെ നിങ്ങള്‍ നഷ്ടക്കാരായി മാറിപ്പോകുംും.(149)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം