ഇസ്ലാമിന്റെ ക്ഷമയുടെ രീതികള്‍








നിങ്ങള്‍ക്കറിയോ... ഇസ്ലാം ക്ഷമയുടെയും,സഹനതയുടെയും, സംയമനത്തിന്റേയും, സമാധനത്തിന്റെയും മതമാണ്‌ . ഈ അടുത്തായി വളരെയധികം പോസ്റ്റുകളും ഹധീസുകളും ഇതുപോലെ വരുന്നത് കാണുന്നു ഇതില്‍ എത്രത്തോളം വാസ്തവം അടങ്ങിയിട്ടുണ്ട് എന്നുള്ളത് നമ്മുക്ക് ഒന്ന് പരിശോധിച്ച് കാര്യങ്ങള്‍ മനസിലാക്കാം
ബുദ്ധിജീവികളും വിവേകികളുമായ ആളുകള്‍ പരസ്പരം ചോദിച്ചുപോകും, എന്താണ് മുസ്ലിംകളെ ഇവ്വിധം ക്ഷമയുടെയും മനോദാര്‍ഢ്യത്തിന്‍റെയും പാരമ്യതയിലേക്കെത്തിച്ച പ്രേരകം? ശ്രവണമാത്രയില്‍ത്തന്നെ നടുക്കിക്കളയുകയും രോമാഞ്ചിതരാവുകയും ചെയ്യുന്ന ഈ മതമര്‍ദനങ്ങളെ എങ്ങനെയാണ് മുസ്ലിംകള്‍ ക്ഷമിച്ചതും അതിജീവിച്ചതും? ഇതിന്‍റെ യഥാര്‍ഥ പ്രേരകങ്ങളെക്കുറിച്ച് പഠിച്ചാല്‍ അടിസ്ഥാനപരമായ ചിലകാര്യങ്ങള്‍ കണ്ടെത്താവുന്നതാണ്.
ഇസ്ലാമിന്റെ പ്രവാചകന്‍ ക്ഷമയുടെയും സഹനത്തിന്റെയും സ്നേഹത്തിന്റേയും പര്യായമായി വരുന്നു അത് എത്രകണ്ട് ശരിയാണ് എന്നുള്ളതും ഇസ്ലാം സമാധാനമാണ് ഈ ലോകത്ത് കാംഷിക്കുന്നത് എന്നും പറയുന്നു
ഒരിക്കല്‍ അവിടുന്ന് ( മുഹമ്മദു ) കഅബ പ്രദക്ഷിണം ചെയ്യുമ്പോള്‍ അദ്ദേഹത്തെ പരിഹസിച്ച ഖുറൈശികളോട് പറഞ്ഞു: "ഖുറൈശികളേ, നിങ്ങള്‍ അറുത്തുമുറിക്കപ്പെടുന്നത് പ്രതീക്ഷിച്ചിരിക്കുക'. ഇത് കേട്ടപ്പോള്‍ സ്തബ്ധരായ അവരിലെ ഏറ്റവും വലിയ ക്രൂരന്‍ പോലും കാരുണ്യത്തിനുവേണ്ടി അദ്ദേഹത്തോടു യാചിക്കുകയുണ്ടായി.
ഇസ്ലാമിന്റെ വാക്താക്കള്‍ എപ്പോഴും കള്ളം പറഞ്ഞ് മറ്റുള്ളവരെ പറഞ്ഞു പറ്റിക്കാന്‍ ബഹു മിടുക്കന്മാരാണ് അതിനു ഇവര്‍ക്ക് യാതൊരു മന:സാക്ഷിക്കുത്തും ഇല്ലാത്തവരാണ് എന്ന് ഈ അടുത്ത കാലങ്ങളില്‍ തെളിഞ്ഞു വരുന്നത് കാണാം . പ്രത്യേകിച്ച് ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലുംബ്ലോഗുകളിലും ഈ കാര്യം പിന്നെയും പിന്നെയും അവര്‍ പറഞ്ഞുകൊണ്ടേയിരിക്കും . ഇവര്‍ പറയുന്നത് മുഹമ്മദിനെ കുറിച്ചാകുമ്പോള്‍ അത് സകല സീമകളെയും ലംഘിക്കുകയും അതില്‍ ദൈവീകതയും മറ്റും കലര്‍ത്തി കൊണ്ട് സാമ്പാര്‍ കണക്കെ നിങ്ങള്‍ക്ക് വിളമ്പി തരുന്നത് കാണാം അതിങ്ങനെ പോകുന്നു .
അതില്‍പ്പെട്ട ഒന്നാണ് മുഹമ്മദിന്‍റെ ജീവിതത്തില്‍ നടന്ന ഒട്ടകത്തിന്‍റെ കുടല്‍മാല സംഭവം.
മുഹമ്മദ്‌ നിസ്കരിച്ചു കൊണ്ടിരുന്നപ്പോള്‍ എതിരാളികളായ അറബികള്‍ മുഹമ്മദിനെ കളിയാക്കുകയും ഒട്ടകത്തിന്‍റെ കുടല്‍ മാല എടുത്തു അദ്ദേഹത്തിന്‍റെ കഴുത്തിലണിയിക്കുകയും അദ്ദേഹം അവരോടു ദേഷ്യപ്പെടാതെ വളരെ ശാന്തനായി ചിരിച്ചു കൊണ്ട് അവരോട് ക്ഷമിച്ചിരിക്കുന്നു എന്ന് പറഞ്ഞ് അവിടെ നിന്നും പോകുകയും ചെയ്തു എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇവര്‍ ഈ പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടോഎന്നുള്ളത് നമുക്ക്‌ ഹദീസുകളുടെയും ഇസ്ലാമിക ചരിത്രത്തിന്റെയും അടിസ്ഥാനത്തില്‍ ഒന്ന് പരിശോധിച്ചു നോക്കാം .
ഇബ്നു മസ്ഊദ് നിവേദനം: റസൂല്‍ കഅബയുടെ സമീപത്ത്‌ വെച്ച് നമസ്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ അബുജഹലും അനുയായികളും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. തലേദിവസം അവിടെ ഒട്ടകം അറുക്കപ്പെട്ടിരുന്നു. അബുജഹല്‍ പറഞ്ഞു: ‘ഇന്ന് ഗോത്രത്തില്‍ (അറുക്കപ്പെട്ട) ഒട്ടകത്തിന്‍റെ കുടല്‍ എടുത്തു കൊണ്ടുവന്നു മുഹമ്മദ്‌ സുജൂദ്‌ ചെയ്യുമ്പോള്‍ അവന്‍റെ ചുമലിലിടുവാന്‍ ധൈര്യമുള്ളവന്‍ നിങ്ങളില്‍ ആരാണ്...?
ആ കൂട്ടത്തിലെ അതിനീചന്‍ പോയി അതെടുത്തു. നബി സുജൂദിലായപ്പോള്‍ അവിടുത്തെ ഇരു ചുമലിലും ഇട്ടു. ഇബ്നു മസ്ഊദ് പറയുന്നു: അപ്പോള്‍ അവരൊക്കെ ചിരിച്ചു, ഇടത്തോട്ടും വലത്തോട്ടും ആടാന്‍ തുടങ്ങി. ഞാന്‍ ആ സ്ഥിതി നോക്കിക്കൊണ്ടിരിക്കുന്നു. എനിക്ക് പ്രതിരോധശക്തി ഉണ്ടായിരുന്നെങ്കില്‍ റസൂലിന്‍റെ പുറത്തു നിന്ന് ഞാനതെടുത്തു മാറ്റുമായിരുന്നു. ആ സമയത്തും നബി സുജൂദില്‍ തന്നെയാണ്; അവിടുന്ന് തല ഉയര്‍ത്തിയിട്ടില്ല. അങ്ങനെ ഒരാള്‍ പോയി ഫാത്വിമയോട് വിവരം പറഞ്ഞു. കൊച്ചു കുട്ടിയായ അവര്‍ വന്നു അതെടുത്തു മാറ്റി. പിന്നെ അവരുടെ നേരെ ചീത്ത പറഞ്ഞു ചെന്നു. നബി നമസ്കാരം അവസാനിച്ചപ്പോള്‍ അവര്‍ക്കെതിരായി പ്രാര്‍ത്ഥിച്ചു. നബി പ്രാര്‍ത്ഥിക്കുമ്പോള്‍ മൂന്നു തവണ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു; ചോദിച്ചാല്‍ മൂന്നു തവണ ചോദിക്കും. എന്നിട്ട് നബി പറഞ്ഞു: ‘അല്ലാഹുവേ, ഖുറൈശികളെ ശിക്ഷിക്കല്‍ നിന്‍റെ ബാധ്യതയാണ്.’ നബിയുടെ ശബ്ദം കേട്ടപ്പോള്‍ അവരുടെ ചിരി പോയി. പ്രവാചകന്‍റെ പ്രാര്‍ത്ഥനയെ അവര്‍ ഭയപ്പെട്ടു. അവിടുന്ന് പിന്നെയും പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ, അബുജഹലുബ്നു ഹിശാമിനെയും, ഉത്ബത്ത് ബ്നുറബീഅത്തിനേയും, ശൈബത്ത് ബ്നുറബിഅത്തിനേയും, വാലിദ് ബ്നു ഉഖ്ബത്തിനെയും, ഉമയ്യദ് ബ്നു ഖലഫിനെയും, ഉഖ്ബത്ത് ബ്നു അബീമുഈത്വിനെയും (ഏഴാമത് പറഞ്ഞവനെ ഞാന്‍ ഓര്‍ക്കുന്നില്ല) നീ ശിക്ഷിക്കണമേ.’ ഇബ്നു മസ്ഊദ് പറയുന്നു: ‘അല്ലാഹുവിനെ തന്നെ സത്യം! നബി പേരെടുത്തു പറഞ്ഞവരുടെ പതന സ്ഥലം ബദര്‍ ദിനത്തില്‍ ഞാന്‍ കാണുകയുണ്ടായി. പിന്നെ അവര്‍ ബദ്റിലെ പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിയപ്പെട്ടു.’ (സ്വീഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 107 (1794)
"ഈ സംഭവമാണ് മുഹമ്മദിന്‍റെ ചരിത്ര പ്രസിദ്ധമായ കുടല്‍ മാല സംഭവത്തിലെ ക്ഷമിക്കല്‍. ഇതിനെയും ക്ഷമ എന്ന് പറയാന്‍ പറ്റുമെങ്കില്‍ ക്ഷമ എന്ന വാക്കിന്‍റെ അര്‍ത്ഥം മാറ്റി നിര്‍വ്വചിക്കേണ്ടി വരുമെന്നു തോനുന്നു ഇനി ക്ഷമക്ക് പുതിയ അര്‍ഥം വല്ലതും ഇക്കമാര്‍ കണ്ടിട്ടുണ്ടോ എന്നുള്ളത് കുടി ഇവിടെ പറഞ്ഞാല്‍ മതിയായിരുന്നു"
തങ്ങള്‍ക്കു ആളും അര്‍ത്ഥവും ഇല്ലാതിരിക്കുന്നതിനാല്‍ എതിരാളികളുടെ പരിഹാസത്തിന് മറുപടി പറയാന്‍ നിന്നാല്‍ തടി കേടാകും എന്നറിഞ്ഞു നേരിട്ട് ഒന്നും ചെയ്യാതെ അവരെ ശപിച്ചു പ്രാര്‍ത്ഥിച്ച ഈ സംഭവമാണ് ഇവര്‍ വളച്ചൊടിച്ചു നമ്മുടെയൊക്കെ മുമ്പില്‍ അവതരിപ്പിക്കുന്നത്‌. മാത്രമല്ല, ഈ സംഭവം കഴിഞ്ഞു ഒരു ദശാബ്ദത്തിനു ശേഷമാണ് ബദ്റ് യുദ്ധം നടക്കുന്നത്. ആ യുദ്ധത്തില്‍ മുഹമ്മദ്‌ ഇവരെയൊക്കെ കൊന്നു കളഞ്ഞു എന്ന് പറയുമ്പോള്‍ കാലം ആ മനുഷ്യന്‍റെ മനസ്സിലെ പകയ്ക്കു ഒരു കുറവും വരുത്തിയിരുന്നില്ല എന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം നാമറിയുന്നു. ഈ കുടല്‍ മാല സംഭവത്തിലെ നേതാവായിരുന്ന അബുജഹല്‍ വധിക്കപ്പെട്ടത് ഹദീസുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
“അനസ്‌ ബ്നു മാലിക്‌ നിവേദനം: റസൂല്‍ പറഞ്ഞു: അബുജഹ്ല്‍ എന്ത് ചെയ്യുന്നുവെന്നു ആര് വീക്ഷിക്കും?’ അപ്പോള്‍ ഇബ്നു മസ്ഊദ് പോയി. അപ്പോള്‍ അഫ്റാഇന്‍റെ രണ്ടു മക്കള്‍ അവനെ വെട്ടുന്നതാണ് കണ്ടത്. അങ്ങനെ അവനെ വീഴ്ത്തി. അവന്‍റെ താടിക്ക് പിടിച്ചു. എന്നിട്ട് ചോദിച്ചു: ‘നീയാണോ അബുജഹ്ല്‍ ?’ അപ്പോള്‍ അവന്‍ പറഞ്ഞു: ‘എന്നെ നിങ്ങള്‍ വധിക്കുന്നതില്‍ എനിക്ക് ഒരു മാനക്കേടുമില്ല.’ (പിന്നീട്) അബുജഹ്ല്‍ ഇങ്ങനെയും പറഞ്ഞു: ‘ഒരു കര്‍ഷകനല്ലാത്തവന്‍ എന്നെ കൊന്നിരുന്നുവെങ്കില്‍.’ (സ്വീഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 118 (1800).
അത് മാത്രമല്ല, അന്ന് തന്‍റെ കഴുത്തില്‍ ഒട്ടകത്തിന്‍റെ കുടല്‍ മാലയിട്ട് പരിഹസിച്ചവരെ കൊല്ലുക മാത്രമല്ല, ഒരു ദശാബ്ദമായി താന്‍ കൊണ്ട് നടന്നിരുന്ന പക തീര്‍ക്കാന്‍ വേണ്ടി അവരുടെ ശവശരീരങ്ങളെ മുഹമ്മദും പരിഹസിച്ചു എന്നറിയുമ്പോഴാണ് ഇസ്ലാം മത വാക്തക്കളുടെ വ്യാജപ്രചാരണത്തിന്‍റെ ആഴം നമുക്ക്‌ മനസ്സിലാകുന്നത്
അബൂതല്‍ഹാ (റ) പറയുന്നു: “ബദര്‍ യുദ്ധ ദിവസം 24 ഖുറൈശി നേതാക്കളുടെ ശവങ്ങള്‍ അവിടെയുണ്ടായിരുന്ന ഒരു പൊട്ടക്കിണറ്റില്‍ ഇടുവാന്‍ തിരുമേനി (സ) കല്പിച്ചു. ഒരു ജനതയെ യുദ്ധത്തില്‍ കീഴടക്കിക്കഴിഞ്ഞാല്‍ യുദ്ധക്കളത്തില്‍ മൂന്നു ദിവസം താമസിക്കുക തിരുമേനിയുടെ പതിവായിരുന്നു. അതനുസരിച്ച് ബദ്റില്‍ താമസിച്ച മൂന്നാം ദിവസം യാത്രക്ക് വേണ്ടി ഒട്ടകപ്പുറത്തു ഒട്ടകക്കട്ടില്‍ വെച്ചുകെട്ടാന്‍ തിരുമേനി ഉപദേശിച്ചു. അതുകെട്ടി, അനന്തരം തിരുമേനി നടക്കാന്‍ തുടങ്ങി. അനുചരന്മാര്‍ അനുഗമിച്ചു. (തിരുമേനി വാഹനത്തിലേറാതെ നടക്കുന്നത് കണ്ടപ്പോള്‍) അവിടുന്ന് മലമൂത്ര വിസര്‍ജ്ജനം ഉദ്ദേശിക്കുന്നുണ്ടായിരിക്കുമെന്നു അനുചരന്മാര്‍ക്ക് തോന്നി. ഖുറൈശീ നേതാക്കളെ അടക്കം ചെയ്തിരുന്ന കിണറ്റിന്‍ കരയിലെത്തിയപ്പോള്‍ ആ നേതാക്കളേയും അവരുടെ പിതാക്കളെയും പേരെടുത്തു വിളിച്ചുകൊണ്ട്, ‘ഇന്നവന്‍റെ മകന്‍ ഇന്നവനേ! ഇന്നവന്‍റെ മകന്‍ ഇന്നവനേ! അല്ലാഹുവിനെയും അവന്‍റെ ദൂതനേയും അനുസരിച്ചുകൊണ്ട് ജീവിച്ചെങ്കില്‍ നന്നായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ? ഞങ്ങളുടെ നാഥന്‍ വാഗ്ദാനം ചെയ്തത് സത്യമായി തന്നെ ഞങ്ങള്‍ക്ക്‌ അനുഭവപ്പെട്ടു കഴിഞ്ഞു. അതേപ്രകാരം നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക്‌ നല്‍കിയ താക്കീതും സത്യമായി അനുഭവപ്പെട്ടു കഴിഞ്ഞോ?” ഉമര്‍ (റ) ചോദിച്ചു: “ദൈവദൂതരേ! നിര്‍ജ്ജീവശരീരങ്ങളോട് അവിടുന്ന് സംസാരിച്ചിട്ടെന്തു ഫലം?” തിരുമേനി അരുളി: “മുഹമ്മദിന്‍റെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം, എന്‍റെ സംസാരം കേള്‍ക്കാന്‍ അവര്‍ക്കുള്ള കഴിവ് നിങ്ങള്‍ക്ക്‌ പോലുമില്ല.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1559, പേജ് 760
അനസ്‌ ബ്നു മാലിക്‌ നിവേദനം: നബി ബദറില്‍ കൊല്ലപ്പെട്ടവരെ മൂന്നു ദിവസം ഉപേക്ഷിച്ചു. പിന്നീട് അവരുടെ അടുക്കല്‍ ചെന്നിട്ട് അവരെ വിളിച്ചുകൊണ്ട് പറഞ്ഞു: ‘അല്ലയോ അബുജഹ്ല്‍ ബിന്‍ ഹിശാം, അല്ലയോ ഉമയ്യത്ത് ബിന്‍ ഖലഫ്, അല്ലയോ ഉത്ബത്ത് ബിന്‍ റബിഅ, അല്ലയോ ശൈബത്ത് ബിന്‍ റബിഅ, നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് വാഗ്ദാനം ചെയ്തത് നിങ്ങള്‍ സത്യമായി കണ്ടില്ലേ? എനിക്ക് എന്‍റെ രക്ഷിതാവ് വാഗ്ദാനം ചെയ്തത് ഞാന്‍ സത്യമായി കണ്ടു.’ അപ്പോള്‍ ഉമര്‍ പ്രവാചകന്‍റെ വാക്ക്‌ കേട്ടു. അദ്ദേഹം ചോദിച്ചു: ‘അല്ലാഹുവിന്‍റെ ദൂതരേ, എങ്ങനെയാണ് അവര്‍ ഉത്തരം നല്‍കുക. അവര്‍ ശവങ്ങളായി തീര്‍ന്നിട്ടുണ്ടല്ലോ?’ നബി പറഞ്ഞു: എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം. നിങ്ങള്‍ ഞാന്‍ പറയുന്നത് അവരെക്കാള്‍ കേള്‍ക്കുന്നവരല്ല. പക്ഷേ അവര്‍ക്ക്‌ ഉത്തരം നല്‍കാന്‍ സാധിക്കുകയില്ല.’ പിന്നീട് അവരെ വലിച്ചു ബദറിലെ പൊട്ടക്കിണറ്റിലിടാന്‍ കല്പിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 51, ഹദീസ്‌ നമ്പര്‍ 77 (2874)
വ്യാജപ്രചരണത്തിന്‍റെ ഉത്തമ ദൃഷ്ടാന്തമാണ് കുടല്‍മാല സംഭവത്തില്‍ മുഹമ്മദ്‌ ക്ഷമിച്ചു എന്നുള്ളത് ഇവര്‍ പറയുന്നത് ക്ഷമയുടെ നെല്ലിപടിക ആയിരുന്നു മുഹമ്മധിന്നു എങ്കില്‍ ഇവര്‍ കൊല്ലപ്പെടുമായിരുന്നോ ?
തന്‍റെ ശിരസില്‍ ഒട്ടകത്തിന്‍റെ കുടല്‍ മാലകള്‍ ചാര്‍ത്തിയവര്‍ക്കെതിരെ അവിടുന്നു പ്രാര്‍ഥിച്ചപ്പോള്‍ അവരുടെ എല്ലാ പരിഹാസച്ചിരിയും അവസാനിക്കുകയും അവരുടെ നാശം അവര്‍ ഉറപ്പിക്കുകയും ചെയ്തിരുന്നു എന്നുള്ളത് മനസിലാക്കാം
---------------------------------------------------------------------------------------
ക്ഷമയുടെ നെല്ലിപ്പടിയും , സഹനവും, സംയമനവും, സമാധാനവും കുടി കലരുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കും എന്നുള്ളത് എന്നെ പോലുള്ളവര്‍ അറിയാതെ വെറുതെ പോയി ഇസ്ലാമിനെ തെറ്റി ധരിച്ചു
ബദര്‍ യുദ്ധത്തില്‍ മക്കയിലുള്ള അറബികള്‍ മുസ്ലിങ്ങളുടെ കയ്യാല്‍ കൊല്ലപ്പെട്ടതറിഞ്ഞപ്പോള്‍ മുഹമ്മദിനെതിരെ ആക്ഷേപഹാസ്യം നിറഞ്ഞ കവിതകള്‍ എഴുതിയതിനു, അബു അഫാക് എന്ന് പേരുള്ള 120 വയസ്സായ ഒരു യെഹൂദാ വൃദ്ധനെ, രാത്രിയില്‍ അയാള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മുഹമ്മദിന്‍റെ നിര്‍ദ്ദേശ പ്രകാരം സാലിം ഇബ്നു ഉമൈര്‍ എന്ന സ്വഹാബി വധിച്ച കാര്യം സീറാ റസൂല്‍ അള്ളായില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (Ibn Ishaq, Sira Rsool Allah, transilated by Alfred Guillumi, page 675) ഇബ്ന്‍ സഅദിന്‍റെ 'കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍, വാല്യം 2, പേജ് 31; അലി ദസ്തിയുടെ "23 years, A Study of the prophetic carreer of muhammad" പേജ് 3 എന്നിവിടങ്ങളിലും ഈ സംഭവം വിവരിച്ചിട്ടുണ്ട്.
മുഹമ്മദ്‌ മെക്കയിലായിരുന്ന സമയത്ത് പേര്‍ഷ്യയിലെ രാജാക്കന്മാരുടെയും യുദ്ധവീരന്മാരുടെയും കഥകള്‍ പറഞ്ഞിരുന്ന അല്‍- നദര്‍ ബിന്‍ ഹാരിത്ത് എന്നൊരാള്‍ ഉണ്ടായിരുന്നു. ഓരോ കഥ പറഞ്ഞു തീരുമ്പോഴും അയാള്‍ പറയും: 'മുഹമ്മദും ഇത് പോലെ തന്നെയുള്ള കഥകളാണ് പറയുന്നത്. എന്നില്‍ നിന്ന് കേട്ട കഥകളാണ് മുഹമ്മദ്‌ കോപ്പിയടിച്ചു പലപ്പോഴും ദൈവവചനമാണെന്ന് പറഞ്ഞു അവതരിപ്പിക്കുന്നത്‌ . 'ഈ ആരോപണങ്ങളെക്കുറിച്ച് ഖുറാന്‍ പറയുന്നത് നോക്കുക: 'സത്യനിഷേധികള്‍ പറഞ്ഞു: "ഇത് (ഖുറാന്‍) അവന്‍ കെട്ടിച്ചമച്ച നുണ മാത്രമാകുന്നു. വേറെ ചില ആളുകള്‍ അവനെ അതിനു സഹായിചിട്ടുമുണ്ട്". എന്നാല്‍ അന്യായത്തിലും വ്യാജത്തിലും തന്നെയാണ് ഈ കൂട്ടര്‍ വന്നെത്തിയിരിക്കുന്നത്. "ഇത് പൂര്‍വ്വന്മാരുടെ കെട്ടുകഥകള്‍ മാത്രമാണ്, ഇവന്‍ ഇത് എഴുതി വെച്ചിരിക്കുന്നു. എന്നിട്ടത് രാവിലെയും വൈകുന്നേരവും അവനു വായിച്ചു കേള്‍പ്പിക്കപ്പെടുന്നു" എന്നും അവര്‍ പറഞ്ഞു' (സൂറ.25:4,5)
ബദര്‍ യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്‍ നദറും ഉണ്ടായിരുന്നു. യുദ്ധത്തടവുകാരുടെ ബന്ധുക്കളില്‍ നിന്ന് വലിയ തുക മോചനദ്രവ്യമായി വാങ്ങി തടവുകാരെ മുഹമ്മദ്‌ വിട്ടയച്ചു. പക്ഷെ, അല്‍ നദറിനെ കണ്ടപ്പോള്‍, അവന്‍ വലിയ തുക നല്‍കാമെന്നേറ്റിട്ടും മുഹമ്മദ്‌ സമ്മതിച്ചില്ല. തിരികെ മദീനയിലേക്കുള്ള യാത്രയില്‍ മുഹമ്മദിന്‍റെ നിര്‍ദ്ദേശപ്രകാരം അല്‍ നദറിന്‍റെ തല മുഹമ്മദിന്‍റെ മരുമകന്‍ അലി വെട്ടിക്കളഞ്ഞു. (Ibn Ishaq, പേജ് 136,163, 181, 308)
അല്‍ നദറിന്‍റെ അവസ്ഥ തന്നെയാണ് ഉഖ്ബ ബിന്‍ അബു മുവൈദിനുമുണ്ടായത്. അദ്ദേഹവും മുഹമ്മദിനെ പരിഹസിച്ചു കൊണ്ട് ഗാനങ്ങള്‍ എഴുതിയിരുന്ന ആളായിരുന്നു. അദ്ദേഹവും ബദര്‍ യുദ്ധത്തില്‍ തടവുകാരനായി പിടിക്കപ്പെട്ടു. അല്‍ നദറിനെപ്പോലെത്തന്നെ, മോചനദ്രവ്യ വാഗ്ദാനം മുഹമ്മദ്‌ തള്ളിക്കളഞ്ഞു; തല കൊയ്യാന്‍ ഉത്തരവിട്ടു. ഉഖ്ബ വേദനയോടെ ചോദിച്ചു: "ഇനി എന്‍റെ കുഞ്ഞുങ്ങളെ ആരു നോക്കും, മുഹമ്മദേ?" "നരകം!" അല്ലാഹുവിന്‍റെ ദൂതന്‍ മറുപടി പറഞ്ഞു. അടുത്ത നിമിഷം സ്വഹാബികളിലൊരാളുടെ വാള്‍ ഉഖ്ബയുടെ കഴുത്തില്‍ പതിച്ചു (Ibn Ishaq, പേജ് 308)
നബി(സ) മദീനയില്‍ തിരിച്ചെത്തിയ അര്‍ധമധ്യാഹ്ന സമയത്ത് ഉമ്മുസലമയുടെ വീട്ടില്‍വെച്ച് കുളിച്ചുകൊണ്ടിരിക്കെ ജിബ്രീല്‍ ആഗതനായി. ജിബ്രീല്‍ ആരാഞ്ഞു: 'ആയുധം അഴിച്ചുവെച്ചോ? മലക്കുകള്‍ ആയുധങ്ങളൊന്നും അഴിച്ചുവെച്ചിട്ടില്ല'. ജിബ്രീല്‍ നിര്‍ദേശിച്ചു: 'അനുയായികളേയും കൊണ്ടു ബനൂക്വുറൈളയിലേക്ക് മാര്‍ച്ച് ചെയ്യുക. ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ പോകുന്നു. അവരുടെ കോട്ടയോടൊപ്പം അവരെ വിറപ്പിക്കുകയും മനസ്സില്‍ ഭീതിജനിപ്പിക്കുകയും ചെയ്യാന്‍വേണ്ടി.' ഇതുപറഞ്ഞ് ജിബ്രീല്‍ മലക്കുകളോടൊപ്പം നീങ്ങി.
അവിടെ വെച്ച് അവിടെയുള്ള ആണുങ്ങളെ മുഴുവനും ഇവര്‍ കൊന്നു കുഴിച്ചു മുടി അടിയില്‍ രോമം വളര്‍ന്നോ എന്ന് നോക്കിയായിരുന്നു ഇവര്‍ കൊലകള്‍ നടത്തിയത് എന്നുള്ളതും ഇവരുടെ സമാധാനത്തിന്റെ വഴികള്‍ എത്രത്തോളം ഉണ്ട് എന്നുള്ളത് മനസിലാക്കാം
Surah No:5
Al-Maaida
അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും.(33)
ഇസ്ലാമിന്റെ ക്ഷമയുടെ രീതികള്‍ ഇങ്ങനെ പോകുന്നു

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം