യേശു കന്യകജാതനോ ??









യേശു കന്യകജാതനോ ??????...................

*******************************

യേശു കന്യകജാതനോ ? ഒരു സ്ത്രീയെ പേര് ദോഷം വരുത്തി ഇവര്‍ പറയുന്ന സര്‍വ്വ വ്യാപിയായ ദൈവത്തിന് ഇങ്ങനെ പിതൃത്വം ഇല്ലാതെ ലോകത്ത് വരേണ്ട ആവുശ്യമെന്തുകൊണ്ട് ?
യേശുവിന്റെ കന്യകാജനനം അബ്രാഹം, മോശ, ദാവീദ്‌, ഏലിയ, ഏശയ്യ, ജറമിയ…. ഇവര്‍ എല്ലാവരും നമ്മള്‍ ഓരോരുത്തരെയും പോലെ സ്വാഭാവിക ജനനത്തിലൂടെ ലോകത്തിലേക്കു വന്നപ്പോള്‍ യേശുവിന്‍റെ ജനനം സകലരില്‍നിന്നും തികച്ചും വ്യത്യസ്‌തമായി കാണപ്പെടുന്നു അത് എന്ത് കൊണ്ട് ?
പുരുഷന്റെ ബീജം ഇല്ലാതെ അത് ഉള്ളില്‍ ചെല്ലാതെ ഒരു സ്ത്രീക്ക് ഗര്‍ഭം ധരിക്കാന്‍ പറ്റുമോ ?
എന്ത് കൊണ്ട് യേശുവിനു പിതാവില്ല എന്നുള്ളത് ഇവര്‍ പറയുന്നു ?
സുവിശേഷങ്ങള്‍ ഈശോയുടെ ജനനത്തെ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
1) മത്തായി 1:18 “….. അവന്‍റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ്‌ അവള്‍ പരിശുദ്ധാളഹാവിനാല്‍ഗര്‍ഭിണിയായി കണപ്പെട്ടു’ (ഇത് എങ്ങനെ ?)
2) മത്തായി 1:20 “…..കര്‍ത്താവിന്‍റെ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട്‌ അവനോട്‌ പറഞ്ഞു ദാവീദിന്റെ പുത്രനായ ജോസഫ്‌ മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത്‌ പരിശുധതമാവില്‍ നിന്നാണ്‌’(കൃസ്തീയ മത വിശ്വാസികള്‍ വിശദീകരണം തരുമെന്ന് കരുതുന്നു )
3) ലൂക്ക. 1:26-27 “…ഗബ്രിയേല്‍ ദൂതന്‍ ഗലീലിയായില്‍ നസ്രത്ത്‌ എന്ന പട്ടണത്തില്‍, ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ്‌ എന്നു പേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്‌തിരുന്ന കന്യകയുടെ അടുത്തേക്ക്‌ ദൈവത്താല്‍ അയ്‌ക്കപ്പെട്ടു.’
ലൂക്ക. 1:30,31 “…ദൂതന്‍ അവളോടു പറഞ്ഞു മറിയമേ, നീ ഭയപ്പെടേണ്ട; ദൈവസന്നിധിയില്‍ നീ കൃപകണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും; നീ അവന്‌ യേശു എന്നു പേരിടണം.’
ലൂക്ക. 1:34 “….മറിയം ദൂതനോടു പറഞ്ഞു ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ?’
ലൂക്ക. 1:35 “…ദൂതന്‍ മറുപടി പറഞ്ഞു പരിശുധതമാവ് നിന്റെമേല്‍ വരും. അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും’
ഇനി പറയു കന്യകയില്‍നിന്നുള്ള യേശുവിന്റെ ജനനം ശരിക്കും ഉള്ളതാണോ അതോ കെട്ടുകഥകള്‍ക്ക് ജീവന്‍ വെപ്പിച്ചതോ ?
******************************************
അതുപോലെ തന്നെ യേശുവിന്റെ ജനനം. (ചരിത്ര വൈരുദ്ധ്യം?) വന്നത് എന്ത് കൊണ്ട് ? യേശു ജനിച്ച വർഷവും സമയവും സംബന്ധിച്ച് പണ്ഡിതരുടെ ഇടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. യേശു ജനിച്ചത് ബി.സി. 7-നും 2-നും ഇടയിലാണെന്നും, മരിച്ചത് ഏ.ഡി.26-നും 36-നും ഇടയിലാണെന്നും വിവിധ അഭിപ്രായങ്ങൾ പ്രകാരം കാണുന്നു
രണ്ടു സുവിശേഷകര്‍ ആണ് യേശുവിന്റെ ജനനം ചരിത്രത്തിന്റെ ഭാഗമായി രേഖപെടുതിയിരിക്കുന്നത്. മത്തായി പറയുന്നു ഹെരോദോസിന്റെ കാലത്താണ് യേശുവിന്റെ ജനനം എന്ന്.ലൂക്കയും പറയുന്നു,യേശു ജനിച്ചത്‌ ഹെരോദോസിന്റെ കാലത്ത്, അഗസ്റ്റസ് സീസര്‍ ചക്രവര്‍ത്തി ആയിരിക്കുമ്പോള്‍ , ക്വിരിനോസ്‌ (Quirinius ) സിറിയ ദേശാധിപതി ആയിരുന്ന കാലത്ത് ആണ് എന്ന്.എന്ത് കൊണ്ട് ഈ വൈരുദ്ധ്യം ?
യേശുവിന്റെ ജനനം സംബന്ധിച്ച് നിലവിലെ വിശ്വാസത്തിന് വിപരീതമായ അഭിപ്രായങ്ങളുമായി പോപ്പ് ബെനഡിക്ട് പതിനാറാമന്‍. നിലവില്‍ വിശ്വസിക്കുന്നതിന്റെ എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ യേശു ഭൂജാതനായിരുന്നു എന്നാണ് പോപ്പ് തന്റെ പുതിയ പുസ്തകത്തില്‍ പറയുന്നത്. ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡിയോണിസിസ് എക്സിഗൂസ്(ഡെന്നിസ് ദി സ്മോള്‍) എന്ന പുരോഹിതന് സംഭവിച്ച അബദ്ധമാണ് നിലവിലെ ക്രിസ്ത്യന്‍ കലണ്ടര്‍ എന്നും പോപ്പ് ചൂണ്ടിക്കാട്ടുന്നു.
എ ഡി പ്രകാരമുള്ള കലണ്ടറിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ യേശു ജനിച്ചിരുന്നു എന്ന് പോപ്പ് പറയുന്നു. “ജീസസ് ഓഫ് നസ്രേത്ത്- ദി ഇന്‍ഫന്‍സി നറേറ്റീവ്സ്” എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ക്രിസ്മസുമായി ബന്ധപ്പെട്ട വിശ്വാ‍സങ്ങളെ തകിടം മറിക്കുന്നതാണ് പോപ്പിന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം