എന്ത് കൊണ്ട് സുന്നി ഷിയാ




സുന്നി ഷിയാ പ്രശ്നവും ഇസ്ലാമിക ഭീകരവാദവും :

ഇസ്ലാം എന്നത് ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ ഒരു മതമാണ്‌. ഖുർആൻ ആണ് ഈ മതത്തിന്റെ അടിസ്ഥാന ഗ്രന്ഥം. എഴാം ശതകത്തിൽ ജീവിച്ചിരുന്ന മുഹമ്മദ്‌ ദൈവദൂതനായിരുന്നുവെന്നും അദ്ദേഹം വഴി ലഭിച്ച ഖുർആൻ ദൈവിക സന്ദേശമാണ് എന്നും മുസ‌്ലിംകൾ വിശ്വസിക്കുന്നു. ഇസ്‌ലാം എന്നാൽ അറബി ഭാഷയിൽ സമാധാനം എന്നും സമർപ്പണം എന്നുമാണർത്ഥം എന്ന് ഇവര്‍ പറയുന്നു എന്നാല്‍ ഈ സമാധാനവും സമര്‍പ്പണവും ഇസ്ലാമിക ചരിത്രാതീതകാലംതൊട്ടു ഉണ്ടായിട്ടുമില്ല എന്ന് ഇസ്ലാമിക ചരിത്രം തന്നെ നമ്മെ പഠിപ്പിക്കുന്നു .
മുഹമ്മദു എന്ന് തൊട്ട് ഈ മതം സ്ഥാപിച്ചുവോ അന്ന് തൊട്ട് തുടങ്ങി അറേബ്യന്‍ ജനതയുടെയും മറ്റുള്ള ജനതയുടെയും സമാധാന കുറവ് എന്നുള്ളത് പറയാതെ വയ്യ . ഇനി ഇസ്ലാമില്‍ തന്നെ രണ്ടു പ്രബല വിഭാഗങ്ങള്‍ ഉണ്ട് താനും അതില്‍ ഒന്ന് സുന്നിയും മറ്റൊന്ന് ഷിയയും . ഈ രണ്ടു വിഭാഗങ്ങളില്‍ തന്നെ പലപ്പോഴായിയും ഇപ്പോഴും കൊല്ലുംകൊലയും കൈകാലുകള്‍ വെട്ടലും വെടിയും ബോബ് പൊട്ടിക്കലും മൊക്കെ സര്‍വ്വസാധരണ സംഭവം. ഇനി ഈരണ്ടു വിഭാഗങ്ങളിലുംപിന്നെയും പല വിഭാഗങ്ങളെയുംകാണാം അവര് തമ്മിലും ഇതുപോലെ തന്നെ സമാധാനവും സമര്‍പ്പണവും ഇവര്‍ക്ക് ഒരു പുത്തിരിയല്ല നമ്മുക്ക് ഇവരുടെ ചരിത്രത്തിലെ ഏടുകള്‍ ഒന്ന് പരിശോധിക്കാം
ഷിയാ സുന്നി ഇസ്‌ലാം
---------------------
ഇസ്ലാം മതത്തിലെ ഒരു വിഭാഗമാണ്‌ ഷിയാ മുസ്ലീം സമൂഹം. ബഹുഭൂരിപക്ഷമായ സുന്നികൾ കഴിഞ്ഞാൽ ഇസ്ലാം മതത്തിൽ അംഗസംഖ്യയിൽ ഏറ്റവും കൂടുതലുള്ള സമൂഹമാണ്‌ ഷിയാക്കൾ. പ്രവാചകനായ മുഹമ്മദിന്റെയും അദ്ദേഹത്തിന്റെ കുടുംബ പരമ്പരയുടെയും നേതൃത്വം (അഹ്‌ലുൽ ബൈത്ത്)മാത്രം അംഗീകരിക്കുന്ന ഈ വിഭാഗം പ്രവാചകനുശേഷം ഇസ്ലാമിക സമുദായത്തിന്റെ നേതൃത്വമേറ്റെടുത്ത ആദ്യത്തെ മൂന്നു ഖലീഫമാരെ ഇവര്‍ അംഗീകരിക്കുന്നില്ല. പ്രവാചകന്റെ പത്നിയായ ഖദീജയ്ക്കുശേഷം രണ്ടാമതായി ഇസ്ലാം മതവിശ്വാസിയായിത്തീർന്ന അദ്ദേഹത്തിന്റെ അടുത്ത ബന്ധുവും മരുമകനുമായ അലിയാണ്‌ യഥാർത്ഥത്തിൽ മുഹമ്മദിന്റെ മരണശേഷം ഖലീഫയാവേണ്ടിയിരുന്നത് എന്നും മറ്റുള്ളവർ അലിക്കവകാശപ്പെട്ട ഖലീഫാ പദവി തട്ടിയെടുക്കുകയാണുണ്ടായത് എന്നും ഷിയാക്കൾ ഉറച്ചു വിശ്വസിക്കുന്നു.(മുഹമ്മദിന്റെ മരണം തന്നെ വിഷം തീണ്ടിയാണ് ഉണ്ടായത് എന്ന് ചില ഹദീസുകള്‍ സുചിപ്പിക്കുന്നു ). അലിയുടെ അനുയായികൾ എന്നപേരിലാണ്‌ ഈ വിഭാഗം സംഘടിച്ചതും ശക്തിയാർജ്ജിച്ചതും. ഏകദേശം ഇരുനൂറ് ദശലക്ഷം വരുന്ന ഷിയാ മുസ്ലീങ്ങളിൽ മുക്കാൽ ഭാഗവും അധിവസിക്കുന്നത് ഇറാൻ, ഇറാഖ്, സൗദി അറേബ്യ, ബഹ്റൈൻ, പാകിസ്താൻ, അഫ്ഘാനിസ്ഥാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ്‌.
ഷിയാ എന്ന പദം ശീഅത്തു അലി എന്ന അറബി വാചകത്തിൽ നിന്നുമാണ്‌ രൂപപ്പെട്ടത്. അലിയുടെ അനുയായികൾ എന്നാണ്‌ ശീഅത്തു അലി എന്നതിന്റെ അർത്ഥം. ഈ വാചകം ക്രമേണ ഷിയാ എന്ന പേര്‌ മാത്രമായി ലോപിക്കുകയും ഈ വിഭാഗം മുസ്ലീംങ്ങൾ ഷിയാ മുസ്ലീംകൾ എന്നപേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു.
മുഹമ്മദിന്റെ മരണശേഷം മുസ്ലീം സമൂഹത്തെ നയിക്കേണ്ടതാരെന്ന വിഷയത്തെ ചൊല്ലി മുസ്ലിം സമുദായത്തിൽ ഉയർന്നുവന്ന അഭിപ്രായ വ്യത്യാസങ്ങളുടെയും തുടർന്നുള്ള സുന്നി-ഷിയാ വിഭജനത്തിന്റെയും പ്രധാന കേന്ദ്രബിന്ദു അലിയായിരുന്നു. . എന്നാൽ അലിയാണ്‌ മുഹമ്മ്ധിന്നു ശേഷം മുസ്ലീം സമുദായത്തിന്റെ നേതാവാകേണ്ടതെന്ന അഭിപ്രായമുള്ള ഒരുവിഭാഗം ആ കാലത്ത് മക്കയിൽ ഉണ്ടായിരുന്നു. മുഹമ്മദു മരിച്ചപ്പോള്‍ അന്നത്തെ ഇസ്ലാമിക പ്രമുഖർ മുഹമ്മദിന്റെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളും, അദ്ദേഹത്തിന്റെ സന്തത സഹചാരിയും, സർവ്വോപരി പ്രായത്തിൽ മുതിർന്നയാളുമായ അബുബക്കർ സിദ്ദീഖിനെ ഖലീഫയായി തിരഞ്ഞെടുത്തു. എന്നാൽ മുസ്ലീം നേതൃത്വം മുഹമ്മദിന്റെ വംശപരമ്പരയാൽ മാത്രമെ നയിക്കപ്പെടാവൂ എന്നു വിശ്വസിച്ചിരുന്ന ഒരുവിഭാഗം മുഹമ്മദിന്റെ അടുത്ത ചാർച്ചക്കാരിൽ ഒരാളും പുത്രിയുടെ ഭർത്താവുമായ അലിയാണ്‌ ഖലീഫയാകേണ്ടതെന്ന് വാദിച്ചു. എന്നാൽ ഭൂരിപക്ഷം പേരും അബുബക്കറിനെ അനുകൂലിക്കികയും അദ്ദേഹം ഖലീഫയായി സ്ഥാനമേറ്റെടുക്കുകയും ചെയ്തു. അബുബക്കറിന്റെ മരണശേഷം ഉമർ ബ്നു ഖത്താബും അദ്ദേഹത്തിന്റെ കാലശേഷം ഉസ്‌മാൻ ബിൻ അഫ്ഫാൻ യഥാക്രമം രണ്ടാമത്തെയും മൂന്നാമത്തെയും ഖലീഫയായി
!!!മുഹമ്മദിന്റെ ഭരണ കാലത്ത് തന്നെ പല വംശീയ ഉല്‍മുലനം നടന്നതായി ഇവരുടെ ചരിത്രം രേഖകള്‍പറയുന്നു അതിലേക്കു ഇപ്പോള്‍ പോകുന്നില്ല!!!
ഉസ്മാന്റെ ഭരണകാലത്താണ്‌ ഖുർആൻ ഒരു ഗ്രന്ഥമായി ക്രോഡീകരിക്കപ്പെട്ടത്. ഉസ്മാന്റെ ഭരണകാലത്തെ ചില നടപടികളിലും അദ്ദേഹം ഖുർആൻ ഏകീകരിക്കാനെടുത്ത തീരുമാനത്തിലും അസഹിഷ്ണുക്കളായി തീർന്ന ചിലർ അദ്ദേഹത്തെ കൊലപ്പെടുത്തി. ഉസ്മാന്റെ ആകസ്മിക മരണത്തെ തുടർന്ന് അലി നാലാം ഖലീഫയായി സ്ഥാനമേറ്റു.
ഖലീഫയായി അധികാരമേറ്റ അലി, ഉസ്മാന്റെ ഘാതകർക്കെതിരിൽ ശക്തമായ നടപടി എടുത്തില്ല എന്ന പരാതി തുടക്കത്തിലേ നേരിടേണ്ടിവന്നു.ഇക്കൂട്ടത്തിൽ മുഹമ്മദിന്റെ പല ഭാര്യമാരില്‍ ഒരുവളായ ആയിശയുടെനേതൃത്വത്തിൽ ഒരു നിവേദക സംഘം അലിയെ കാണാനും തങ്ങളുടെ ആശങ്കകൾ അറിയിക്കാനും അലിയുടെ സന്നിധിയിലേക്ക് പുറപ്പെട്ടു . ഉസ്മാന്റെ കൊലപാതകികൾക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് അലിയെ കാണാൻ നീങ്ങിയ ഈ നിവേദക സംഘത്തിൻറെ നീക്കം അവരും അലിയുടെ സൈന്യത്തിലുള്ള ഒരുവിഭാഗവും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായി പരിണമിച്ചു. "ഒട്ടകത്തിന്റെ യുദ്ധം" എന്ന പേരിലറിയപ്പെട്ട ഈ ഏറ്റുമുട്ടലിൽ അലിയുടെ സൈന്യം ആയിഷയുടെ അനുയായികളെ കീഴടക്കി. അലിയുമായി സന്ധി ചെയ്ത ആയിഷ പിന്നീടു പൊതുജീവിതത്തിൽ നിന്ന് പിൻവാങ്ങി. അതേസമയം ഉസ്മാന്റെ ബന്ധുവായ ഡമാസ്കസിലെ ഗവർണ്ണർ മുആവിയ അലിയുടെ നേതൃത്വത്തെ അംഗീകരിക്കാൻ വിസമ്മതിച്ചു. ഇതേതുടർന്ന് അലിയുടെ സൈന്യവും മുആവിയയുടെ സൈന്യവും ഏറ്റുമുട്ടി.'സിഫിൻ യുദ്ധം' എന്ന പേരിലാണ്‌ ഈ ഏറ്റുമുട്ടൽ ചരിത്രരേഖകളിൽ അറിയപ്പെടുന്നത്.തന്ത്രശാലികളായ മുആവിയയുടെ സൈനികർ വിശുദ്ധ ഖുർആന്റെ കൈയ്യെഴുത്തുപ്രതികൾ തങ്ങളുടെ കുന്തമുനകളിൽ കുത്തിനിർത്തിക്കൊണ്ട് അലിയുടെ സൈന്യത്തെ നേരിട്ടു.കടുത്ത വിശ്വാസികളായ അലിയുടെ സൈനികർ ഖുർആനെ ആക്രമിക്കുന്നത് പാപമെന്ന്‌ കരുതുകയും പടപൊരുതാൻ വിസമ്മതിക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ അലി മുആവിയയുടെ സൈന്യവുമായി സന്ധി ചെയ്യാൻ തീരുമാനിച്ചു. എന്നാൽ ഈ തീരുമാനം അലിയുടെ തന്നെ അനുയായികളിൽ ചിലരുടെ കടുത്ത എതിർപ്പിനിടയാക്കി. ഇവരിൽ ചിലർചേർന്ന് അലിയെ കൊലപ്പെടുത്തി.ഇസ്ലാമിലെ സമാധാനവുംസമര്‍പണവും തുടക്കം മുതലേ ഉണ്ട് എന്നര്‍ത്ഥം
കിട്ടിയ അവസരം പാഴാക്കാതെ മുആവിയ സ്വയം ഖലീഫയായി അവരോധിച്ചു. ഖലീഫ സ്ഥാനത്തിനർഹനായ അലിയുടെ മൂത്ത പുത്രൻ ഹസ്സന്‌ പെൻഷൻ നൽകി അദ്ദേഹത്തിന്റെ അവകാശത്തെ മുആവിയ നിർവീര്യമാക്കി. അധികം താമസിയാതെ തന്നെ രോഗഗ്രസ്തനായിത്തീർന്ന ഹസ്സൻ മരണമടഞ്ഞു. ഹസ്സനെ വിഷം നൽകി സാവധാനം കൊലപ്പെടുത്തുകയായിരുന്നു എന്നും പ്രബലമായൊരഭിപ്രായമുണ്ട്.
അലിയുടെ രണ്ടാമത്തെ പുത്രനായ ഹുസ്സൈനെക്കൊണ്ട് മൂആവിയ തന്റെ മരണം വരെ ഖലീഫസ്ഥാനത്തിനവകാശവാദമുന്നയിക്കില്ലെന്നു സമ്മതിപ്പിച്ചു. മുആവിയ ഏ.ഡി 680-ൽ മരണമടഞ്ഞു.ഈ സന്ദർഭത്തിൽ മുആവിയയുടെ പുത്രനായ യസീദ് ഖലീഫാ പദവി ഹുസ്സൈന്‌ വിട്ടുകൊടുക്കാൻ തയ്യാറായില്ല. തങ്ങളുടെ കുടുംബ പരമ്പരയിൽ നിന്നും നഷ്ടപ്പെട്ട ഖലീഫാ സ്ഥാനത്തിനുവേണ്ടി യസീദുമായി യുദ്ധം ചെയ്യാൻ ഹുസ്സൈൻ തയ്യാറായി.ഇറാഖിലെ കർബലയിൽ വെച്ച് നടന്ന രക്തരൂക്ഷിതമായ യുദ്ധത്തിൽ ഏണ്ണത്തിൽ വളരെ കുറവായ ഹുസ്സൈന്റെ സൈന്യം പരാജയമേറ്റുവാങ്ങി. ഹുസ്സൈനടക്കം നിരവധിപേർക്ക് ഈ യുദ്ധത്തിൽ ജീവഹാനി സംഭവിച്ചു.മുഹമ്മദിന്റെ കുടുംബ പരമ്പരയിലെ അവസാനത്തെ കണ്ണിയായി ഹുസ്സൈന്റെ പ്രായപൂർത്തിയാകാത്ത മകൻ അലി(അലി ഇബ്നു ഹുസൈൻ സൈനുൽ ആബിദീൻ) മാത്രം അവശേഷിച്ചു. അലിയെ നേതാവായി കരുതിക്കൊണ്ട് ഷിയാവിഭാഗം ക്രമേണ സ്വാധീനശക്തി വർദ്ധിപ്പിക്കാൻ തുടങ്ങി. അതേസമയം തന്റെ മുന്നിലെ എതിർപ്പുകളെ എല്ലാം ഇല്ലാതാക്കികൊണ്ട് യസീദ് ഉമയ്യദ്(അമവി) കുടുംബവാഴ്ചക്ക് തുടക്കമിട്ടു.ഈ സംഭവ വികാസങ്ങളോടെ ഇസ്ലാമിക സമുദായം സുന്നി-ഷിയാവിഭാഗങ്ങളായി വേർപിരിഞ്ഞു.
ബാഗ്ദാദിൽ നിന്ന് ഏകദേശം 100 കി.മീ. തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഇറാഖിലെ ഒരു പട്ടണമാണ് കർബല
ദൈവവിശ്വാസപരമായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ശിയാ വിഭാഗം തന്നെ വിവിധ വിഭാഗങ്ങളായി വേർ‍‌തിരിഞ്ഞിരിക്കുന്നു. റ്റ്വെൽ‌വേഴ്സ്എന്നറിയപ്പെടുന്നഇസ്നാഅശരികൾ,ഇസ്മാഈലികൾ,സൈദികൾ
സുന്നികളില്‍ ഉള്ള വിഭാഗങ്ങള്‍ക്ക് ഒരു കണക്കുമില്ല അതുകൊണ്ട് തന്നെ അവരുടെ വിഭാഗങ്ങളുടെ പേരുകള്‍ ഇവിടെ ചേര്‍ക്കുന്നില്ല .
-------------------------------------------------------------
ഇസ്ലാമിലെ സമാധാനവും സമര്‍പ്പണവും കൊണ്ട് ഇപ്പോള്‍ ഈ രാജ്യങ്ങളില്‍ വലിയ തോതില്‍ തന്നെ സാമാധാനം നടപ്പാകുന്നു
സിറിയ ,ഇറാക്ക് , നൈജീരിയ, ഈജിപ്ത്, ഫലസ്തീന്‍ , അഫ്ഗാനിസ്ഥാന്‍,പാക്കിസ്താന്‍,ചെച്ചുനിയ, ചൈന, കെനിയ എന്നു വേണ്ട എവിടെയൊക്കെ ഇസ്ലാമുണ്ടോ അവിടങ്ങളിലൊക്കെ ഇതാണു അവസ്ഥ. മനുഷ്യ ജീവിതം അസാധ്യമായിത്തീരുന്നു. സമാനതകളില്ലാത്ത ക്രൂരകൃത്യങ്ങള്‍. ഈ മതം എന്നു ഭൂമുഖത്ത് നിന്നു തുടച്ചു നീക്കപ്പെടുന്നോ അന്ന് മാത്രമേ ലോകത്ത് സമാധാനം എന്ന വാക്കിന് പ്രസക്തി കൈ വരൂ എന്ന് പറയാതെ നിവൃത്തിയില്ല
ഇസ്‌ലാമിക വിശ്വാസത്തിൽ ദൈവഹിതത്തെ പറ്റി വിവരിക്കുന്നത് "ദൈവം എല്ലാത്തിനെയും പറ്റി അറിവുള്ളവനും എല്ലാകാര്യങ്ങളെയും നിയന്ത്രിക്കുന്നവനുമാകുന്നു" എന്നാണ്‌. ഇപ്പറഞ്ഞതിന്റെ അര്‍ഥം അതായത് ലോകത്ത് സാമാധാനം ഇല്ലാതാക്കുന്നത് ഇങ്ങേരാന് ഇതാണ് ഇസ്ലാം കാഴ്ചവെക്കുന്ന സമാധാനം

 സുന്നി ഷിയാ പ്രശ്നവും ഇസ്ലാമിക ഭീകരവാദവും :
--------------------------------------------------------------
മുഹമ്മദ് നബി മരിക്കുമ്പോഴയ്ക്കും ഏകദേശം ചെറുതും വലുതുമായ അറുപതോളം യുദ്ധങ്ങളും ആക്രമണങ്ങളും സന്ധികളും ആണ് അറബി ഗോത്ര വർഗങ്ങള്ക്കിടയിൽ ഉണ്ടായത്. മദീനയും മക്കയും കീഴടക്കിയ നബിയുടെ അനുയായികൾ അദ്ദേഹത്തിന്റെ മരണ ശേഷം നേതാവ് ആരാകണം എന്ന ചർച്ച ആരംഭിച്ചു. നബിയുടെ ഭാര്യാപിതാവും പല യുദ്ധങ്ങളിലും പങ്കെടുത്ത മുതിർന്ന അബൂബക്കർ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. നബിയുടെ മകളുടെ ഭർത്താവും ബന്ധുവും ആയ അലി ആണ് അത് നിർദേശിച്ചത്. നബിയുടെ അവസാന പ്രസംഗത്തിൽ ( അൽ വദീർ ഖും) തന്നെ ആരെങ്കിലും രക്ഷിതാവായി കാണുന്നു എങ്കിൽ അലിയെയും കാണണം എന്നും അലിയെ ശത്രു ആയി കാണുന്നവരെ ശത്രുക്കൾ ആയി കാണണം എന്നും പറഞ്ഞി രുന്നു . എന്നാൽ മുതിർന്ന നേതാവിനെ മാറ്റിവച്ചു പ്രായം കുറഞ്ഞ ആളെ നേതാവാക്കുന്നതും അറബികൾക്കിടയിൽ അംഗീകാരം ഇല്ലാത്ത കാര്യം ആയിരുന്നു. അങ്ങനെ മുസ്ലീങ്ങളുടെ കൂട്ടായമ (ഉമ്മഹ് ) ചിലരുടെ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അബൂക്കക്കറെ തിരഞ്ഞെടുക്കുകയും ആദ്യത്തെ ഖലീഫ ആകുകയും ചെയ്തു. നബിക്കു ആൺമക്കൾ ഇല്ലാത്തതു കൊണ്ട് മകൾ ഫാത്തിമയെ വിവാഹം ചെയ്യുകയും അതിൽ രണ്ടു ആൺമക്കൾ ഉള്ള ( ഹസ്സൻ , ഹുസ്സയിൻ ) അനന്തിരവനും കൂടി ആയ അലി തന്നെ നബിയുടെ പിൻഗാമി ആകണം എന്ന് ചിലർ ശക്തമായി വാദിച്ചു. ഷി യാക്കളുടെ വിശ്വാസ പ്രകാരം അധികാരം ലഭിച്ച അബൂബക്കർ , അലിയുടെ കുടുംബത്തെ ദ്രോഹിക്കുകയും ഒരു ഒരു കശപിശയിൽ ഫാത്തിമയുടെ ഗർഭം അലസുകയും ചെയ്തു .എന്നാൽ സുന്നികൾ അത് സ്വാഭാവികമായി സംഭവിച്ചത് മാത്രം ആണ് എന്ന് അവകാശപ്പെടുന്നു. . അറബി ഗോത്രങ്ങളുടെ കൂടുതൽ പിന്തുണ ലഭിച്ച അബൂബക്കർ ആദ്യത്തെ ഇസ്ലാമിക ഒരു ഭരണ കൂടം സ്ഥാപിക്കുന്നു .മത പരിത്യാഗം കുറ്റകരം ആക്കുന്നു. പരാമ്പര്യം ആയി അധികാരം കൈമാറുന്നത് നിരോധിക്കുകയും ചെയ്യുന്നു .തുടർന്ന് ഗോത്രങ്ങൾക്കിടയിൽ ഉണ്ടായ പ്രശ്നങ്ങൾ അബൂബക്കർ തന്റെ സൈന്യാധിപൻ ആയ ഖാലിദ് അൽ വലീദിനെ അയച്ചു അമർച്ച ചെയ്യുന്നു. ഒരുപാട് ആളുകൾ കൊല്ലപ്പെടുന്നു. ഇതിനെ രിദ്ദ യുദ്ധങ്ങൾ എന്ന് വിളിക്കുന്നു. ഇന്നത്തെ ബഹറിൻ, ഒമാൻ ,യമൻ, ഇറാഖ് ,സിറിയ എന്നിവിടങ്ങളിൽ ഉള്ള അറബ് ഗോത്രങ്ങളുടെ പ്രതിഷധങ്ങളെ ആണ് അബൂബക്കർ അമർച്ച ചെയ്തത്. ഏകദേശം പതിനാറു യുദ്ധങ്ങൾ നടന്നു. അങ്ങനെ ആദ്യത്തെ ഇസ്‌ലാമിക ഭരണം ഏകദേശത്തെ അറേബ്യൻ വൻകര മുഴുവൻ സ്ഥാപിതം ആകുന്നു. രണ്ടു വർഷത്തിന് ശേഷം അസുഖബാധിതൻ ആയ അബൂബക്കർ യുദ്ധ തന്ത്രന്ജ്യനും ഉപദേശകനും വിശ്വസ്തനും ആയ ഉമറിനെ അടുത്ത ഖലീഫ ആയി നിർദേശിക്കുന്നു. വീണ്ടും അലിക്ക് അത് അംഗീകരിക്കേണ്ടി വരുന്നു. അബൂബക്കർ മരിക്കുന്നു. ഉമർ തന്റെ സൈന്യത്തെ അയച്ചു കൂടുതൽ പ്രദേശങ്ങൾ കീഴടക്കുന്നു. ബൈസാന്റിയാന് പേർഷ്യൻ പ്രദേശങ്ങൾ ആണ് പിടിച്ചെടുത്തത്. പിന്നീട് പാലസ്തീൻ പിടിച്ചെടുക്കുന്നു. ജൂതന്മാരും റോമൻ കത്തോലിക്കാ സഭ പീഡിപ്പിച്ച മറ്റു ക്രിസ്ത്യൻ സഭകളും അറബി മുസ്‌ലിം വംശജരെ പിന്തുണച്ു. പാലസ്തീനിലെ ക്രിസ്ത്യൻ പള്ളി പിടിച്ചെടുത്തു അറബി വംശജർ അത് മുസ്‌ലിം ആരാധനാലയം ആക്കി മാറ്റുന്നു. ഉമറിന്റെ കാലത്തു കടുത്ത പട്ടിണിയും പ്ളേഗും പടർന്നു പിടിക്കുകയും സിറിയയിൽ 25000 മുസ്ലീങ്ങൾ മരിക്കുകയും ചെയ്തിരുന്നു. ക്ഷേമ പ്രവർത്തനങ്ങളിലൂടെ ഉമർ പ്രശനങ്ങൾ പരിഹരിക്കുകയും കൂടുതൽ രാജ്യങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുന്നു. ഈജിപ്ത് , പേർഷ്യ, ലെവന്ത് ഓക്കേ മുഴുവനും ഉമറിന്റെ ഭരണത്തിൽ കീഴിൽ വരുന്നു. എന്നാൽ പത്തു വര്ഷങ്ങള്ക്കു ശേഷം
പേർഷ്യൻ പ്രദേശങ്ങൾ കീഴടക്കിയ ദേഷ്യം മൂലം യുദ്ധത്തിൽ പിടിച്ച ഒരു അടിമ ഉമറിനെ പള്ളിയിൽ വെച്ച് കുത്തി കൊല്ലുന്നു .
---------------------
എന്നാൽ അടുത്ത ഖലീഫ ആകാനുള്ള അവസരം വന്നത് ഉത്മാന് ആണ്. സമ്പന്നനും , സുമുഖനും , ബിസിനസുകാരനും നബിയുടെ രണ്ടു പെണ്മക്കളെ ( റുഖയ , ഉമ്മു ഖുൽതും ) വിവാഹം ചെയ്ത ആളും ആണ് ഉത്മാൻ , ഉത്മാൻ നികുതി പിരിവുകൾ ഊർജിതം ആക്കുകയും നിർമാണ പ്രവർത്തനങ്ങൾ , ചാരിറ്റി എന്നിവ വർധിപ്പിക്കുകയും ചെയ്തു. ഖുർ ആൻ ക്രോഡീകരിച്ചു ബാക്കി ഉള്ളവ നശിപ്പിച്ചു. നാലായിരം പള്ളികൾ അറേബിയയിൽ പണി കഴിപ്പിച്ചു . ഇസ്ലാമിക ഭരണം ഒരു സാമ്രാജ്യം ആയി വളർന്നു. അങ്ങനെ ഉമയ്യാദ് രാജ കുടുംബ ഭരണം ഉടലെടുത്തു. ഈജിപ്തിലെ ഗവർണർ ആയ അൽ ആഹാസ് ജനങ്ങളെ കൂടുതൽ നികുതി ചുമത്തി ദ്രോഹിക്കുന്നു എന്ന പരാതി കിട്ടിയപ്പപ്പോൾ ഉത്മാന് തന്റെ ബന്ധു അബ്ദുല്ലയെ ഗവർണർ ആയി നിയമിക്കുന്നു. പല സ്ഥലങ്ങളിലും പ്രശ്നങ്ങൾ ഉടലെടുത്തപ്പോൾ ഭരണ കൂടത്തോടുള്ള വിശ്വാസ്യത നിലനിർ ത്താൻ പല സ്ഥലങ്ങളിൽ ഗവർണർമാർ ആയി,ഉത്മാന് ബന്ധുക്കളെ തന്നെ നിയമിച്ചു. സർക്കാർ ഖജനാവിൽ നിന്നും മറ്റു സ്ഥലങ്ങളിൽ ഭൂമിയും മറ്റു സ്വത്തുക്കളും വാങ്ങാൻ തന്റെ അറബ് ഗോത്രക്കാർക്കു ലോൺ കൊടുക്കുകയും ചെയ്തു. ഇത് ദൂര സ്ഥലങ്ങളിൽ ഉള്ള ഗോത്രങ്ങൾക്കു ഇഷ്ടപ്പെട്ടില്ല. മറ്റു ജന വിഭാഗങ്ങൾക്കിടയിൽ ഖുരൈശ്ശി അറബി വർഗ്ഗത്തിലെ ഉന്നത വർഗം അങ്ങനെ രൂപപ്പെടാൻ തുടങ്ങി.
സാമ്രാജ്യതിന്റെ ദൂരെ ഭാഗങ്ങളിൽ ഇതിനെതിരെ പ്രശ്നങ്ങൾ ഉടലെടുത്തപ്പോൾ ഖുറാസാൻ , ത ബരിസ്ഥാൻ , അസർ ബയിജാൻ , ഫാർസ് , സിസ്റ്റാൻ എന്നിവടങ്ങളിൽ എല്ലാം ഉത്മാന് സൈന്യത്തെ അയച്ചു പ്രാദേശിക ഗോത്രങ്ങളെ അടിച്ചമർത്തി. ഡമാസ്കസിലെ (സിറിയ ) ഗവർണറും അർദ്ധ സഹോദരനും ആയ മു ആ വിയ്യ വലിയ ഒരു നാവിക പട ഉണ്ടാക്കിയും കൂടുതൽക്രിസ്ത്യൻ ബൈ സാന്റിയാൻ പ്രദേശങ്ങൾ പിടിച്ചടക്കുകയും ഒരു പ്രധാന പ്രാദേശിക നേതാവായി വളരുകയും ചെയ്തു. ഈജിപ്തിലെ ഗവർണറും ബന്ധുവും ആയ അബ്ദുല്ല അമിത നികുതി ഭാരം അടിച്ചെല്പിക്കുന്നു എന്നും ദുർഭരണം നടത്തുന്നു എന്ന പരാതിയുമായി ഒരു വലിയ സംഘം ആളുകൾ ഉത്മാന് പരാതിയും ആയി മദീനയിൽ എത്തി. പൊതുവെ ജനങ്ങളെ അഭിമുഖീകരിക്കാത്ത പ്രാർത്ഥനയും ഖുർ ആൻ പാരായണവും ആയി കൂടുന്ന ഉത്തമൻ അവരെ കാണാൻ തയ്യാറാകുന്നില്ല. അത് ദൗത്യ സംഘത്തിന് അലോസരം ഉണ്ടാക്കി. അലിയുടെ നിർദേശപ്രകാരം ഉത്മാന് അവരെ കാണുകയും നടപടി ഉറപ്പു നൽകുകയും ചെയ്യുന്നു. എന്നാൽ ദൗത്യ സംഘം തിരിച്ചു പോകുമ്പോൾ ഉത്മാന്റെ മറ്റൊരു ദൂതനെ സംശയം തോന്നി ദൗത്യ സംഘം പിടികൂടി പരിശോധി ച്ചപ്പോൾ ഉത്മാന് എഴുതിയത് എന്ന് കരുതുന്ന ഒരു കത്ത് കിട്ടുന്നു. അതിൽ പ്രശ്നക്കാരായ ദൗത്യ സംഘം തിരിച്ചെത്തിയാൽ മുഴുവൻ കൊല്ലാനുള്ള നിർദേശം ആയിരുന്നു, ആ കത്ത് എഴുതിയത് ഉത്മാന്റെ കസിൻ മർവാൻ ആയിരുന്നു എന്ന് പറയപ്പെടുന്നു.ഉത്മാൻ ഇതറിയുന്നേ ഇല്ല . ആ സ്നഖം തിരിച്ചു വന്നു മദീന ആക്രമിക്കുകയും, കലാപം നടത്തുകയും ഉത്മാനെ തല്ലി കൊല്ലുകയും ചെയ്യുന്നു. സൈന്യത്തെ കൂടെ നിർത്തുന്ന സ്വഭാവം ഉത്മാന് ഇല്ലായിരുന്നു. സംഘര്ഷങ്ങള് അയഞ്ഞപ്പോൾ ജനങ്ങൾ അലിയെ ഖലീഫ ആയി തിരഞ്ഞെടുക്കുന്നു. എന്നാൽ ഉത്മാന് കൊല്ലപ്പെടാൻ ഉണ്ടായ കാരണവും അലി അതിൽ കാണിച്ച നിസ്സംഗതയും കാരണം ഡമാസ്കസിലെ ഉത്മാന്റെ ബന്ധു മു ആവിയ അലിയെ ഖലീഫ ആയി അംഗീകരിച്ചില്ല. അലി ഉത്മാന് നിയമിച്ച ബന്ധുക്കളെ എല്ലാം ഭരണ കൂടത്തിൽ നിന്നും പുറത്താക്കി. ബന്ധുവായ മു ആ വിയ അതിനെതിരെ രംഗത്തുവരുന്നു. നബിയുടെ ഏറ്റവും പ്രായം കുറഞ്ഞ ഭാര്യ ആയ ആയിഷയും മു ആവിയയുടെ പക്ഷം ചേരുകയും ഉത്മാന്റെ കൊലക്കു പകരം ചോദിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. സ്വന്തം അനുയായികളുമായി അലിയുടെ സൈന്യത്തോട്ആയിഷ യുദ്ധം ചെയ്യുന്നു. ഇതിനെ ഒട്ടക യുദ്ധം എന്ന് വിളിക്കുന്നു. ഒട്ടകത്തിന്റെ പുറത്തു യുദ്ധക്കളത്തിൽ ആയിഷ തന്നെ നേരിട്ട് വന്നു യുദ്ധം നയിച്ചതിലാണ് ഈ പേര് വന്നത്. ഒടുവിൽ കീഴടങ്ങിയ ആയിഷ പിന്നീട് ഒരിക്കലും അലിക്കെതിരെ തിരിഞ്ഞില്ല. അതിനു ശേഷം അലി തന്റെ സൈന്യവും ആയി മു ആവിയ ഭരിക്കുന്ന സിറിയൻ പ്രദേശങ്ങൾ കീഴടക്കാൻ ആക്രമണം നടത്തുന്നു . യൂഫ്രട്ടീസ് നദി യുടെ തീരത്തുള്ള സിസ്റ്റാനിൽ മുആവിയയുടെ സൈന്യം അലിയെ നേരിടുന്നു. യുദ്ധം നടക്കുന്നു. രണ്ടു ദിവസം കൊണ്ട് എഴുപതിനായിരം ആളുകൾ മരിക്കുന്നു. യുദ്ധത്തിൽ ആർക്കും വിജയിക്കാൻ കഴിയുന്നില്ല. രണ്ടു ഭാഗത്തും മുസ്ലീങ്ങൾ തന്നെ കൊല്ലപ്പെടുന്നത് കൊണ്ട് ഒടുവിൽ രണ്ടുപേരും സന്ധി ചെയ്യുന്നു. സിറിയ ഈജിപ്ത് ഭാഗങ്ങൾ മുആവിയ തന്നെ ഭരിക്കാം എന്ന കരാറിൽ യുദ്ധം അവസാനിക്കുന്നു. ഇതിനെ ആണ് ആദ്യത്തെ ഫിത്ന എന്ന് പറയുന്നത്. എന്നാൽ ഒരു വിഭാഗം അലിയുമായി തെറ്റി പിരിയുന്നു. ഇസ്ലാമിനെ വഞ്ചിച്ച മുആ വിയയുമായി സന്ധി ചെയ്തു ഉമ്മത്തിനെ ചതിച്ചു എന്നു അവർ ആരോപിച്ചു. ഉമ്മത്തിൽ നിന്നും തെറ്റുന്നത് കൊടും പാപം ആണെന്നും അവർ കൊല്ലപ്പെടേണ്ടവർ ആണെന്നും അവർ വാദിച്ചു. അവർ ഖവാരിജുകൾ എന്നാണു അറിയപ്പെട്ടത്. മുഹമ്മദിന്റെ പാതയിൽ നിന്നും തെറ്റുന്നവർ പാപികൾ ആണെന്നും , പാപം ചെയ്തവർ അവിശ്വാസികൾ ആണെന്നും അവരെ കൊല്ലണം എന്ന് അവർ വാദിച്ചു. ഒരുപാട് ആളുകളെ അവർക്കു തങ്ങളുടെ വിശ്വാസത്തിൽ ആകർഷിക്കാൻ പാറ്റി . ജിഹാദ് അവിശ്വാസികളെ വധിക്കൽ ആണ് എന്ന അപകടകരം ആയ വിശ്വാസത്തിലേക്ക് ഒരു വിഭാഗം മുസ്ലീങ്ങൾ അന്ന് നീങ്ങി. ഖവാരിജുകൾ ഇന്നത്തെ ഇറാഖിലെ ബാഗ്‌ദാദിനടുത്തു അൽ നഹ്‌റാവാൻ എന്ന സ്ഥലത്തു ഗവർണറെ വധിച്ചു ചെറിയ ഒരു പ്രാദേശിക ഭരണ കൂടം സ്ഥാപിച്ചു. അലി സൈന്യത്തെ അയച്ചു അവരെ പിന്നീട് അടിച്ചമർത്തി. എന്നാൽ പ്രതികാരം ചെയ്യാൻ ഖവാരിജുകൾ പൊതുസ്ഥലങ്ങളിലും മറ്റും ആയുധം ഒളിപ്പിച്ചു വന്നു പലരെയും കൊല ചെയ്യാൻ തുടങ്ങി , ആദ്യത്തെ ഇസ്ലാമിക ഭീകര വാദം എന്ന് ഇതിനെചിലർ വിളിക്കുന്നു.. ഇസ്ലാമിനെ ചതിച്ച അലിയെയും മുആവിയയെയും യുദ്ധത്തിൽ സന്ധി ചെയ്യിപ്പിച്ച അൽ ആഹാസിനെയും ഖവാരിജുകൾ കൊല്ലാൻ പദ്ധതിയിടുന്നു. ശ്രമിച്ചു.ഡമാസ്കസിലും കൂഫയിലും ഈജിപ്തിലും മൂവരും പ്രാർത്ഥനയിൽ ഇരിക്കുമ്പോൾ ഒരേ സമയം ആക്രമിക്കപ്പെട്ടു. മു ആവിയ ചെറിയ പരിക്കോടെ രക്ഷപ്പെട്ടു. അൽ ആഹാസ് അസുഖം മൂലം പ്രഭാത പ്രാർത്ഥനക്കു വന്നിരുന്നില്ല. പകരം അദ്ദേഹത്തിന്റെ ഡെപ്യൂട്ടി കൊല്ലപ്പെട്ടു. അലി യെ ഇബ്ൻ മുൽജാമ് എന്ന ഖവാരിജ് ഇന്നത്തെ ഇറാഖിലെ കൂഫയിലെ പള്ളിയിൽ പ്രാർത്ഥനക്കിടക്കു കുത്തി കൊല്ലുന്നു . അലിയുടെ അനുയായികൾ ശിയാക്കൾ എന്ന് അറിയപ്പെട്ടു. മറ്റുള്ളവർ സുന്നികളും . ഷിയാക്കൾ അലിയുടെ മകൻ ആയ ഹസ്സനെ ഇമാം ആയി തിരഞ്ഞെടുക്കുന്നു. എന്നാൽ കൂടുതൽ രക്തപ്പുഴ ഒഴുക്കാനും അധികാരം പിടിക്കാനും ഹസ്സൻ തയ്യാറായില്ല. ഹസ്സൻ മുആ വിയയുമായി സന്ധി ചെയ്യുന്നു. ഹസ്സൻ പിന്നീട് നബിയെ പോലെ തന്നെ വയറ്റിൽ അസുഖം ആയി മരണം അടയുന്നു. ഹസ്സന് മു ആവിയയുടെ ആളുകൾ വിഷം നൽകിയത് ആണ് എന്ന് ശിയാക്കൾ ആരോപിക്കുന്നു. മു ആ വിയ മദീനയിൽ മരണം അടഞ്ഞപ്പോൾ അടുത്ത ഭരണാധികാരി ആയി ബന്ധു ആയ യാസീദ് നിയമിതാനാകുന്നു. അലിയുടെ രണ്ടാമത്തെ മകൻ ഹുസ്സയിൻ അത് അംഗീകരിച്ചില്ല. ഹുസ്സയിൻ തന്റെ അനുയായികളും ആയി ഇറാഖിലേക്ക് മാർച്ച് ചെയ്യുന്നു. ഇറാഖിലെ കാർബലയിൽ വച്ച് ഹുസ്സയിനെ യസീദിന്റെ സൈന്യം കൊല്ലുകയും തല വെട്ടി യാസിദിന് കാഴ്ച വെക്കുകയും ചെയ്യുന്നു. അങ്ങനെ നബിയുടെ തലമുറയിലെ അവസാനത്തെ ആളും കൊല്ലപ്പെടുന്നു. സുന്നികളുടെ ഉമയ്യാദ് ഭരണം അങ്ങനെ ഇസ്ലാമിക ലോകത്തു എഴുപതു വര്ഷം നീണ്ടു നിന്നും . ഉമയാദുകൾ ഖുറൈശി , അറബി വംശജർക്കും അറബി ഭാഷക്കും അമിത പ്രാധാന്യം നലകിയതു പേർഷ്യ ( ഇന്നത്തെ ഇറാൻ ) യിലെ മുസ്ലീങ്ങൾക്ക് തീരെ ഇഷ്ടം ആയില്ല, അവരുടേത് പേർഷ്യൻ സംസ്കാരവുമായി കൂടി കുഴഞ്ഞ ഇസ്ലാം ആയിരുന്നു. അങ്ങനെ പേർഷ്യൻ ഭാഗങ്ങളിൽ സംഘര്ഷങ്ങള് വർധിക്കുകയും , നബിയുടെ അമ്മാവൻ ആയിരുന്ന അബ്ബാസ് ഇബ്ൻ അബ്ദുൽ മുത്തലിബിന്റെ പിൻമുറക്കാർ സൈനിക ശക്തിയായി വളരുകയും ഉമയ്യാദുകളെ യുദ്ധം ചെയ്തു തോൽപ്പിക്കുകയും അവരുടെ മിക്ക കുടുമ്പങ്ങളുടെയും തല വെട്ടുകയും ചെയ്തു. അങ്ങനെ അബ്ബാസിദ് ഭരണകൂടം ഇസ്ലാമിക ലോകത്തു ഉദയം ചെയ്തു. ഈജിപ്ത് ഭാഗങ്ങളിൽ നിന്നും രക്ഷപെട്ട കുറച്ചു ഉമയ്യാദുകൾ ആഫ്രിക്കയുടെ പടിഞ്ഞാറേ അറ്റത്തു കേന്ദ്രീകരിച്ചു മറ്റൊരു ഭരണകൂടം സ്ഥാപിച്ചു.യൂറോപ്പിൽ സ്പെയിനും പോർച്ചുഗൽ വരെയും കീഴടക്കി ആ ഭരണ കൂടം ആണ് സ്‌പെയിനിലെ കൊർദോബ കേന്ദ്രീകരിച്ചു 250 വര്ഷങ്ങളോളം ഭരിച്ചു.

മംഗോൾ ആക്രമണത്തിൽ അബ്ബാസിദുകൾ പിന്നീട് തകരുക ആയിരുന്നു. എങ്കിലും നൂറ്റാണ്ടുകളോളം അവർക്കു ഇസ്‌ലാമിക ലോകം ഭരിക്കാൻ പറ്റി . ഇസ്‌ലാമിന്റെ സുവർണ കാലം ആയാണ് അബ്ബാസിദുകൾ അറിയപ്പെടുന്നത്. ക്രിസ്ത്യൻ ജൂത വിഭാഗങ്ങൾ ഉൾപ്പടെ വിവിധ ജന വിഭാഗങ്ങൾക്ക് അബ്ബാസിദുകൾ ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. ആ സുന്നി ഷിയാ സന്ഖര്ഷം നൂറ്റാണ്ടുകളോളം തുടർന്നു ...സൗദിയുടെയും ഇറാന്റെയും രൂപത്തിൽ ഇന്നും അത് നില നിൽക്കുന്നു. ഇസ്‌ലാമിന് മുൻപത്തെ പേർഷ്യൻ അറേബ്യൻ സാമ്രാജ്യങ്ങളിലെ സാംസ്കാരിക വ്യത്യാസം ഇന്നും നില നിൽ ക്കുന്നു. സംഘർഷങ്ങൾ ഇന്നും പുകയുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം