മരണ ശിക്ഷ എല്ലാത്തിനും പരിഹാരമോ ?







മരണശിക്ഷ എല്ലാത്തിനും പരിഹാരമായി ഞാന്‍ കാണുന്നില്ല ഇങ്ങനെ ഒരു കൊടും ക്രുര കൃത്യം നിര്‍വഹിച്ച വെക്തി ശരിക്കും സമുഹത്തിന് മുന്‍പില്‍ ജീവ ശവമായി ഇയാള്‍ ഒരു പാഠമായി ജീവിക്കാന്‍ വിടണം അതുപോലെ തന്നെ ഇയാള്‍ മുലം മരണ പെട്ട ആ പാവം മനുഷ്യന്റെ കുടുംബത്തിന്റെ മുഴുവന്‍ ബാധ്യതയും മറ്റും അയാളുടെ മക്കള്‍ വളര്‍ന്നു വലുതായി ജോലി ചെയ്യുന്നത് വരെയുമുള്ള എല്ലാ ചിലവുകളും ഇയാള്‍ വഹിക്കണം . ഇപ്പോള്‍ നടക്കുന്ന മരിച്ച വെക്തിയുടെ ചിലവുകള്‍ സര്‍ക്കാര്‍ അല്ല വഹിക്കേണ്ടത്‌ അത് ഈ നാട്ടിലെ ജന കോടികളുടെ നികുതി പണമാണ് ഈ ക്രുര കൃത്യം നിര്‍വഹിച്ച വെക്തിയില്‍ നിന്നും ആ പണം തിരികെ സര്‍ക്കാര്‍ പിടിക്കണം .
മുഹമ്മദ് നിഷാം എന്ന വ്യവസായിയുടെ പണക്കൊഴുപ്പില്‍ തകര്‍ന്നടിഞ്ഞ സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടശാംകടവ് വിളക്കുംകാല്‍ വടക്ക് കാട്ടുങ്ങല്‍ ചന്ദ്രബോസിന്റെ കുടുംബം ഇപ്പോള്‍ കണ്ണീര്‍ക്കയത്തിലാണ്. എന്‍ജിനീയറിങ്ങിനു പഠിക്കുന്ന മകള്‍ക്കു പഠനം തുടരാനാകുമോയെന്നു നിശ്ചയമില്ല. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ മകന് എത്രനാള്‍ പഠിക്കാനാകുമെന്ന് ഒരു നിശ്ചയവുമില്ല. വീട്ടുജോലിക്കു പോകുന്ന ഭാര്യയുടെ വരുമാനം പട്ടിണിയില്ലാതെ കഴിയാന്‍ തികയുമോ എന്നും ഉറപ്പില്ല.
ഓട്ടോ ഓടിച്ചാണു ചന്ദ്രബോസ് ജീവിതത്തിനു വക തേടിയിരുന്നത്. നടുവേദന മൂലം ഓട്ടോ ഓടിക്കാന്‍ കഴിയാതായതോടെ വീടുകളുടെ പെയിന്റിങ്ങിലേക്കു തിരിഞ്ഞു. ആ ജോലിയും ചെയ്യാന്‍ കഴിയാതായതോടെ എട്ടു വര്‍ഷമായി സെക്യൂരിറ്റി ജോലിയിലായിരുന്നു. ഭാര്യ ജമന്തി അയല്‍വാസികളുടെ സഹായത്തോടെ കുറച്ചുനാള്‍ ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. അങ്ങനെയാണ് നാലു സെന്റ് സ്ഥലം വാങ്ങിയത്. പഞ്ചായത്ത് കൂടി സഹായിച്ചതോടെ വീട് നിര്‍മാണം തുടങ്ങി. എന്നാല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
പിന്നിലെ രണ്ടു മുറികളുടെ കോണ്‍ക്രീറ്റിങ് കഴിഞ്ഞ് തട്ട് പൊളിച്ചതിന്റെ പിറ്റേന്നാണ് ചന്ദ്രബോസ് കൊടുംക്രൂരതയ്ക്ക് ഇരയായത്. ജമന്തി ഇപ്പോള്‍ അയല്‍വീടുകളില്‍ ഗാര്‍ഹിക ജോലി ചെയ്യുന്നു. മകള്‍ രേവതിക്ക് എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഉണ്ടായിരുന്നു. പലരുടെയും സഹായത്തോടെ കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളജില്‍ ബി.ടെക്കിനു പഠിക്കുന്നു. മകന്‍ അമല്‍ദേവ് ചെമ്പൂക്കാവ് ജെ.ടി.എസില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.

പിന്നിലെ രണ്ടു മുറികളുടെ കോണ്‍ക്രീറ്റിങ് കഴിഞ്ഞ് തട്ട് പൊളിച്ചതിന്റെ പിറ്റേന്നാണ് ചന്ദ്രബോസ് കൊടുംക്രൂരതയ്ക്ക് ഇരയായത്. 18 ദിവസം പ്രാണനുവേണ്ടി മല്ലടിച്ച് ചന്ദ്രബോസ് പിരിഞ്ഞു പോകുമ്പോള്‍ ജമന്തി തനിച്ചാണ്, ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രാരാബ്ധം മുഴുവന്‍ ചുമലിലേറ്റാന്‍. ചന്ദ്രബോസിന്റെ അയല്‍ക്കാരിയായിരുന്നു ജമന്തി. പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. സന്തുഷ്ട കുടുംബമായിരുന്നു ഇവരുടേത്. മക്കള്‍ രേവതിയും അമല്‍ദേവും വളര്‍ന്നു തുടങ്ങിയപ്പോള്‍ പഠിപ്പിക്കാനുള്ള ചെലവു കൂടിയായി. അമ്മ അംബുജാക്ഷിക്ക് പ്രായമേറുകയാണ്. മക്കളെ പഠിപ്പിക്കാന്‍ കൂടി പണം കണ്ടെത്താന്‍ വേണ്ടിയായിരുന്നു ജമന്തി അയല്‍വീടുകളില്‍ ജോലിക്ക് പോയിതുടങ്ങിയത്. ജനുവരി 29ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു കിങ്‌സ് ഗ്രൂപ്പ് ഉടമ മുറ്റിച്ചൂര്‍ അടക്കാപ്പറമ്പില്‍ മുഹമ്മദ് നിസാം ചന്ദ്രബോസിനെ ആക്രമിച്ചത്. മദ്യപിച്ചെത്തിയ നിസാമിന് കടന്നുപോകാന്‍ ശോഭാ സിറ്റിയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഗേറ്റ് തുറക്കാന്‍ വൈകിയതിനായിരുന്നു ആക്രമണം. ആദ്യം നിലത്തിട്ട് മര്‍ദ്ദിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ചന്ദ്രബോസിനെ ആഡംബര കാറായ ഹമ്മറില്‍ പിന്നാലെ ചെന്ന് മതിലില്‍ ചേര്‍ത്തിടിച്ചു. നിലത്തുവീണ ചന്ദ്രബോസിനെ ജീപ്പില്‍ വലിച്ചുകയറ്റി പാര്‍ക്കിങ് ഏരിയയിലെത്തിച്ച് കമ്പ് കൊണ്ട് തല അടിച്ച് പൊട്ടിച്ചു. ബഹളം കേട്ട് ആള്‍ക്കാര്‍ ഓടിയെത്തിയപ്പോഴാണ് നിസാം പിന്‍വാങ്ങിയത്.
ആക്രമണത്തില്‍ ചന്ദ്രബോസിന്റെ നട്ടെല്ലും വാരിയെല്ലും തകര്‍ന്നിരുന്നു. ശ്വാസകോശത്തിന് സാരമായ പരിക്കേറ്റതിനാല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതോടെ കഴിഞ്ഞ ആഴ്ച വെന്റിലേറ്ററില്‍ നിന്ന് മാറ്റി. എന്നാല്‍, വന്‍കുടലിലും ചെറുകുടലിലും പൊട്ടലുകള്‍ വീണതോടെ വീണ്ടും ശസ്ത്രക്രിയ നടത്തി വെന്റിലേറ്ററിലേക്ക് മാറ്റി. വയറില്‍ ഗ്യാസ് നിറയാന്‍ തുടങ്ങിയതോടെ കഴിഞ്ഞ ദിവസം വീണ്ടും ശസ്ത്രക്രിയ നടത്തി.

അര്‍ദ്ധബോധാവസ്ഥയില്‍ ആയിരുന്നെങ്കിലും വിളിച്ചാല്‍ ചന്ദ്രബോസ് കണ്ണു തുറക്കുമായിരുന്നു. ഇന്നലെ രാവിലെയും ഡോക്ടര്‍മാരുടെ വിളിയോട് പ്രതികരിച്ചു. എന്നാല്‍ ഉച്ചയോടെ ആരോഗ്യനില വഷളായി മരണത്തിന് കീഴടങ്ങുകയായിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം