ഭൂമിയും ,കാലയളവും, ജീവികളുടെ വംശനാശവും ജീവപരിണാമവും , പിന്നെ ദൈവാണു ഗാപ്പും







ഭൂമിയും ,കാലയളവും, ജീവികളുടെ വംശനാശവും  ജീവപരിണാമവും , പിന്നെ ദൈവാണു ഗാപ്പും 

-------------------------------------------------------------------------------------------------------------
 ആദ്യം ഭുമി എന്താണ് എന്നുള്ളത് നോക്കാം അതില്‍ എവിടെയൊക്കെയുള്ള  ഗാപ്പുകളില്‍ ദൈവാണുക്കളെ കയറ്റാം എന്നുള്ളതും നമ്മുക്ക് പോസ്റ്റില്‍ പറയാം 

ഭുമി

*******
 സുര്യനെ ചുറ്റുന്ന എട്ട് ഗ്രഹങ്ങളിൽ സൂര്യനിൽനിന്നും മൂന്നാമതായി സ്ഥിതിചെയ്യുന്ന ഗ്രഹമാണ്  ഭൂമി. ലോകം എന്നു നാം വിവക്ഷിക്കുന്നതും ലാറ്റിൻ ഭാഷയിൽ ടെറ എന്നറിയപ്പെടുന്നതും ഭൂമിയെയാണ്. ഗ്രഹങ്ങളിൽ വലിപ്പത്തിൽ അഞ്ചാം സ്ഥാനമാണ് ഭൂമിക്ക്. കൂടാതെ സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹവുമാണിത്. 71% ഉം വെള്ളത്താൽ ചുറ്റപ്പെട്ട ഗ്രഹമായതിനാൽ ഗഗനഗഹനതകളിൽനിന്ന് കാണുമ്പോൾ ഭൂമിയുടെ നിറം നീലയായി കാണപ്പെടുന്നതുകൊണ്ട് ഇതിനെ നീലഗ്രഹം  എന്നും വിശേഷിപ്പിക്കാറുണ്ട്. ലോഹങ്ങളും പാറകളും കൊണ്ട് രൂപപ്പെട്ടിരിക്കുന്ന ഗ്രഹങ്ങളുടെ (Terrestrial Planets) ഗണത്തിലാണ് ഭൂമി ഉൾപ്പെടുന്നത്. ഭൂമിയുടെ പ്രായം 454 കോടി വർഷമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

 പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്നതായി അറിയുന്ന ഏകയിടം ഭൂമി മാത്രമാണ്. മനുഷ്യനുൾപ്പെടെ അനേകായിരം ജീവിവർഗങ്ങൾ ഭൂമിയിൽ ജീവിക്കുന്നുണ്ട്. ഇതിന്റെ ഉപരിതലത്തിൽ ജീവൻ പ്രത്യക്ഷമായത് കഴിഞ്ഞ നൂറുകോടി വർഷങ്ങൾക്കുള്ളിലാണെന്നും അറിയാൻ സാധിച്ചിട്ടുണ്ട്. ജീവൻ രൂപപ്പെട്ടതുമുതൽ ഭൂമിയിലെ ജൈവമണ്ഡലം ഭൗമാന്തരീക്ഷത്തിലും ഇവിടത്തെ അജൈവവ്യവസ്ഥയിലും വലിയ മാറ്റങ്ങൾക്കു കാരണമായിട്ടുണ്ട്. എയറോബിക് ജീവികളുടെ പെട്ടെന്നുള്ള വർദ്ധനയും ഓസോൺ പാളിയുടെ രൂപപ്പെടലും ഇതിൽപ്പെടുന്നു. ഈ ഓസോൺ പാളിയും ഭൂമിയുടെ കാന്തമണ്ഡലവും ചേർന്ന് പുറത്തുനിന്നും വരുന്ന ഹാനികരമായ കിരണങ്ങളെ തടയുകയും ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനെ സഹായിക്കുകയും ചെയ്യുന്നു. ഭൂമിയുടെ ഭൗതികഗുണങ്ങളും അതിന്റെ ഭൂമിശാസ്ത്രപരമായ ചരിത്രവും സൂര്യനുചുറ്റുമുള്ള പരിക്രമണവും ഇക്കാലം വരെയുള്ള ജീവന്റെ നിലനിൽപ്പിനെ സഹായിച്ചു. അടുത്ത 150 കോടി വർഷത്തേക്കു കൂടി ഭൂമിയിൽ ജീവന് സ്വാഭാവികമായ നിലനിൽപ്പ് സാധ്യമാണെന്ന് ശാസ്ത്രലോകം കരുതുന്നു. സൂര്യന്റെ വർദ്ധിച്ചുവരുന്ന തിളക്കം അന്ന് ജൈവമണ്ഡലത്തെ നശിപ്പിക്കുമെന്നതിനാൽ ഈ കാലയളവിനുശേഷം ഭൂമിയിൽ ജീവൻ അവസാനിക്കുമെന്ന് കരുതുന്നു.

ഭൂമിയുടെ ഉപരിതലം ഏതാനും ഉറച്ച ഖണ്ഡങ്ങളായി അഥവാ ടെക്റ്റോണിക് ഫലകങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഇവ ദശലക്ഷം വർഷങ്ങൾകൊണ്ട് ഉപരിതലത്തിൽ കൂടെ പതുക്കെ അവയുടെ സ്ഥാനം മാറുന്നു. ഉപരിതലത്തിന്റെ 71 ശതമാനവും ഉപ്പുജലത്താൽ നിറഞ്ഞ സമുദ്രങ്ങളാണ്, ഉപരിതലത്തിന്റെ ബാക്കിഭാഗം ഭൂഖണ്ഡങ്ങളും ദ്വീപുകളും. പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്നതായി അറിയുന്ന ഏകയിടം ഭൂമി മാത്രമാണ്.

 മനുഷ്യനുൾപ്പെടെ അനേകായിരം ജീവിവർഗങ്ങൾ ഭൂമിയിൽ ജീവിക്കുന്നുണ്ട്. ഇതിന്റെ ഉപരിതലത്തിൽ ജീവൻ പ്രത്യക്ഷമായത് കഴിഞ്ഞ നൂറുകോടി വർഷങ്ങൾക്കുള്ളിലാണെന്നും അറിയാൻ സാധിച്ചിട്ടുണ്ട്. ജീവൻ രൂപപ്പെട്ടതുമുതൽ ഭൂമിയിലെ ജൈവമണ്ഡലം ഭൗമാന്തരീക്ഷത്തിലും ഇവിടത്തെ അജൈവവ്യവസ്ഥയിലും വലിയ മാറ്റങ്ങൾക്കു കാരണമായിട്ടുണ്ട്. എയറോബിക് ജീവികളുടെ പെട്ടെന്നുള്ള വർദ്ധനയും ഓസോൺ പാളിയുടെ രൂപപ്പെടലും ഇതിൽപ്പെടുന്നു. ഈ ഓസോൺ പാളിയും ഭൂമിയുടെ കാന്തമണ്ഡലവും ചേർന്ന് പുറത്തുനിന്നും വരുന്ന ഹാനികരമായ കിരണങ്ങളെ തടയുകയും ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനെ സഹായിക്കുകയും ചെയ്യുന്നു.

ഭൂമിയിലെ ജീവനെ നിലനിർത്താൻ സഹായിക്കുന്നതും മറ്റൊരു ഗ്രഹത്തിന്റെ ഉപരിതലത്തിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തതുമായ ദ്രവജലവും സ്ഥിതിചെയ്യുന്നു. ഭൗമാന്തർഭാഗം സജീവമായ അവസ്ഥയിലാണ്, താരതമ്യേന ഖരാവസ്ഥയിലുള്ള മാന്റിലിനാൽ പൊതിഞ്ഞ് ദ്രാവകാവസ്ഥയിലുള്ള പുറം കാമ്പും അതിനുമുള്ളിൽ ഭൂരിഭാഗവും ഇരുമ്പടങ്ങിയ ഖരാവസ്ഥയിലുള്ള അകക്കാമ്പുമാണുള്ളത്, ഇതിൽ പുറം കാമ്പാണ് കാന്തമണ്ഡലം സൃഷ്ടിക്കുന്നത്.

 സൂര്യനും ചന്ദ്രനുമുൾപ്പെടെയുള്ള ബഹിരാകാശ വസ്തുക്കളുമായി ഭൂമി പ്രതിപ്രവർത്തനങ്ങളിലേർപ്പെടാറുണ്ട്. നിലവിൽ ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം ഭ്രമണം ചെയ്യുന്നതിന്റെ ഏകദേശം 366.26 മടങ്ങ് സമയദൈർഘ്യം കൊണ്ട് സൂര്യനുചുറ്റും ഒരു തവണ പരിക്രമണം ചെയ്യുന്നു. ഇതാണ് ഒരു നക്ഷത്രവർഷം (sidereal year), ഇത് 365.26 സൗരദിനങ്ങൾക്ക് തുല്യമാണ്. പരിക്രമണ തലത്തിന്റെ ലംബവുമായി 23.4° യുടെ ചെരിവാണ് ഭൂമിയുടെ അച്ചുതണ്ടിനുള്ളത്, ഇത് ഒരു ഉഷ്ണമേഖലവർഷത്തിനുള്ളിൽ (365.24 സൗരദിനങ്ങൾ) ഭൂമിയിൽ വ്യത്യസ്ത ഋതുക്കൾക്ക് കാരണമാകുന്നു. ഭൂമിക്ക് പ്രകൃത്യാലുള്ള ഒരേയൊരു ഉപഗ്രഹം ചന്ദ്രനാണ്, 453 കോടി വർഷങ്ങൾക്കുമുൻപാണ് അത് ഭൂമിയെ പരിക്രമണം ചെയ്യാനാരംഭിച്ചത്, ചന്ദ്രൻ ഭൂമിയിലെ സമുദ്രങ്ങളിൽ വേലിയേറ്റങ്ങൾക്ക് കാരണമാകുന്നു, അച്ചുതണ്ടിലെ ചെരിവിന് സ്ഥിരത നൽകുന്നു, കൂടാതെ ഗ്രഹത്തിന്റെ ഭ്രമണവേഗതയെ പതുക്കെ കുറയ്ക്കുകയും ചെയ്യുന്നു. മുൻപ് ഏതാണ്ട് 410-380 കോടിവർഷങ്ങൾക്കിടയിൽ ക്ഷുദ്രഗ്രഹം ഭൂമിയിലിടിച്ചത് ഉപരിതലത്തിന്റെ വ്യവസ്ഥിതിയിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്.

 ഗ്രഹത്തിലെ ധാതുസ്രോതസ്സുകളും ജൈവമണ്ഡലത്തിന്റെ ഉല്പന്നങ്ങളും ആഗോളതലത്തിൽ മനുഷ്യസമൂഹത്തിന്റെ നിലനില്പിനാവശ്യമായ സ്രോതസ്സുകൾ പ്രദാനം ചെയ്യുന്നു. ഈ സമൂഹത്തിലെ അംഗങ്ങൾ ഏതാണ്ട് 200 സ്വയംഭരണം മേഖലകളിലായി ജീവിക്കുന്നു, ഈ മേഖലകൾ നയതന്ത്രം, യാത്രകൾ, വ്യാപാരം, സൈനിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ പരസ്പരം പ്രതിപ്രവർത്തനങ്ങളിലേർപ്പെടുന്നു. വ്യത്യസ്ത മനുഷ്യസംസ്കാരങ്ങൾ ഭൂമിയെക്കുറിച്ച് വ്യത്യസ്ത തരത്തിലുള്ള കാഴ്ച്ചപ്പാടുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഭൂമിയെ ദൈവമായി കാണുക, ഭൂമി പരന്നതാണെന്നുള്ള വിശ്വാസം, പ്രപഞ്ചത്തിന്റെ കേന്ദ്രമാണ് ഭൂമി എന്ന വിശ്വാസം എന്നിവ കൂടാതെ ഒരു മേൽനോട്ടക്കാരനാവശ്യമുള്ള സം‌യോജിത വ്യവസ്ഥിതിയാണ് ലോകം എന്ന ആധുനിക കാഴ്ചപ്പാടുമെല്ലാം ഇവയിൽപ്പെടുന്നു.

  ഗ്രഹത്തിന്റെ കഴിഞ്ഞകാലത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ തയ്യാറാക്കാൻ ശാസ്ത്രജ്ഞന്മാർക്ക് കഴിഞ്ഞിട്ടുണ്ട്. കണ്ടെടുത്തതിൽ ഏറ്റവും പഴക്കമേറിയ സൗരയൂഥ പദാർത്ഥം 456.72 ± 0.06 കോടി വർഷം പഴക്കം രേഖപ്പെടുത്തുന്നതാണ്, സൂര്യൻ രൂപീകരിക്കപ്പെട്ടിനു ശേഷം അതിനു ചുറ്റിലുമായി ഡിസ്ക് രൂപത്തിൽ നിലനിന്ന സൗരനെബുലയിൽ നിന്നാണ് ഏതാണ്ട് 454 കോടിവർഷം മുൻപ് (ഇതിൽ ഒരു ശതമാനം അനിശ്ചിതത്വമുണ്ട്) ഗ്രഹങ്ങൾ രൂപംകൊണ്ടത്. പദാർത്ഥങ്ങൾ അടിഞ്ഞുകൂടിയുള്ള ഭൂമിയുടെ രൂപീകരണത്തിന്റെ നല്ലഭാഗവും ഒന്നോ രണ്ടോ കോടി വർഷങ്ങൾകൊണ്ട് പൂർത്തിയായി. തുടക്കത്തിൽ ദ്രാവകാവസ്ഥയിലുണ്ടായിരുന്ന പുറം പാളി തണുക്കുകയും ഖരാവസ്ഥയിലുള്ള പുറംതോട് രൂപപ്പെടുകയും ചെയ്തു, കൂടെ ജലം ഒരുമിച്ചുചേരലും സംഭവിച്ചു. അതിനു തൊട്ട് ശേഷം ഏതാണ്ട് 453 കോടി വർഷങ്ങൾക്ക് മുൻപാണ് ചന്ദ്രൻ രൂപപ്പെട്ടത്.

ചന്ദ്രൻ രൂപപ്പെട്ടതിനെ കുറിച്ച് നിലവിൽ സമവായത്തിലുള്ളത് ഒരു വലിയ കൂട്ടിയിടി പരികല്പനയാണ്, ചൊവ്വയുടെ വലിപ്പത്തിനു സമാനമായതും ഭൂമിയുടെ പിണ്ഡത്തിന്റെ 10% വരുന്നതുമായ ഒരു വസ്തു (ഇതിനെ ഥീയ എന്നുവിളിക്കുന്നു) ഭൂമിയുമായി കൂട്ടിയിടിക്കുകയുണ്ടായി എന്നാണ് ഈ പരികല്പനയിൽ കരുതപ്പെടുന്നത്. ഈ കൂട്ടിയിടിയിൽ ആ വസ്തുവിന്റെ കുറച്ചുഭാഗം ഭൂമിയോട് ചേർന്നിട്ടുണ്ടാകുമെന്നും മറ്റൊരു ഭാഗം ബഹിരാകാശത്തേക്ക് തെറിക്കുകയും അതുവഴി ചന്ദ്രൻ രൂപപ്പെട്ടു എന്നുമാണ് ഇതിൽ കരുതപ്പെടുന്നത്.



പുറത്തുവന്ന വാതകങ്ങളും അഗ്നിപർവ്വത പ്രവർത്തനങ്ങൾഫലമായുമാണ് ആദ്യകാലത്തെ അന്തരീക്ഷം രൂപം കൊണ്ടത്. ക്ഷുദ്രഗ്രഹങ്ങൾ, വലിയ പ്രാഗ്-ഗ്രഹങ്ങൾ, ഉൽക്കകൾ തുടങ്ങിയ നിക്ഷേപിച്ച ഹിമങ്ങളും ദ്രവജലവും കൂടെ ഘനീഭവിച്ച നീരാവിയും ചേർന്ന് സമുദ്രങ്ങൾ രൂപം കൊണ്ടു. ആ സമയം രൂപംകൊണ്ട് അല്പം മാത്രം പ്രായമുണ്ടായിരുന്ന സൂര്യന് ഇന്നുള്ളതിന്റെ 70 ശതമാനം തിളക്കം മാത്രമേയുണ്ടായിരുന്നുള്ളൂ, എങ്കിലും ആദ്യകാലത്തെ സമുദ്രങ്ങൾ ദ്രാവകാവസ്ഥയിൽതന്നെയായിരുന്നു നിലകൊണ്ടിരുന്നത് എന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്, ഇത് പ്രായം കുറഞ്ഞ സൂര്യന്റെ തിളക്കമില്ലായ്മ പ്രശ്നം എന്നറിയപ്പെടുന്നു. ഭൂമിയിൽ നിലനിന്നിരുന്ന ഹരിതഗൃഹ പ്രഭാവവും ഉയർന്ന അളവിലുള്ള സൗരപ്രവർത്തനങ്ങളും ചേർന്ന് ഉപരിതലത്തിൽ സമുദ്രങ്ങളിലെ ജലം തണുത്തുറഞ്ഞുപോകുന്നതിൽനിന്നും തടയുകയായിരുന്നു.

ഭൂഖണ്ഡങ്ങൾ രൂപപ്പെട്ടതിനെ സംബന്ധിച്ച് രണ്ട് പരികല്പനകൾ മുന്നോട്ട് വയ്ക്കപ്പെട്ടിട്ടുണ്ട്. നിലവിലെ അവസ്ഥയിലേക്കെത്തുന്ന സാവധാനത്തിലുള്ള രൂപപ്പെടലാണ് അതിലൊന്ന് മറ്റൊന്ന് ആദ്യകാലത്ത് സംഭവിച്ച വേഗത്തിലുള്ള മാറ്റം എന്നതാണ്. രണ്ടാമത്തെ പരികല്പനയ്ക്കാണ് സാധ്യത കൂടുതലെന്നാണ് നിലവിലെ ഗവേഷണങ്ങൾ കാണിക്കുന്നത്, ഭൂഖണ്ഡങ്ങളുടെ ഭൂവൽക്ക രൂപീകരണം ആദ്യകാലത്ത് വേഗത്തിൽ സംഭവിക്കുകയും ദീർഘകാലം കൊണ്ട് ഭൂഖണ്ഡ മേഖലകൾ ഇന്നത്തെ നിലയിലേക്കെത്തിച്ചേരുകയുമായിരുന്നു. കോടിക്കണക്കിനും ലക്ഷക്കണക്കിനും വർഷങ്ങൾക്കുമിടയിൽ ഉപരിതലത്തിലെ ഭൂഖണ്ഡങ്ങൾ കൂടിച്ചേരുകയും അടർന്നുമാറുകയും ചെയ്തുകൊണ്ട് തുടർച്ചയായ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഉപരിതലത്തിലൂടെ ഭൂഖണ്ഡങ്ങൾക്ക് സ്ഥാനചലനം സംഭവിക്കുകയും, ചിലപ്പോൾ കൂടിച്ചേർന്ന് സൂപ്പർ ഭൂഖണ്ഡങ്ങൾ രൂപം കൊള്ളുകയും ചെയ്തു. ഏതാണ്ട് 75 കോടി വർഷങ്ങൾക്ക് മുൻപ് നിലവിലുണ്ടായിരുന്നതും അറിയപ്പെടുന്നതിൽ ആദ്യത്തെ സൂപ്പർ ഭൂഖണ്ഡവുമായിരുന്ന റോഡീനിയ (Rodinia) വ്യത്യസ്ത ഭാഗങ്ങളായി അടർന്നു മാറുകയുണ്ടായി. പിന്നീട് ഭൂഖണ്ഡങ്ങൾ ഒന്നിച്ചുചേരുകയും 60-54 കോടി വർഷങ്ങൾക്കുമുൻപ് പനോഷിയ (Pannotia) എന്ന സൂപ്പർ ഭൂഖണ്ഡം രൂപം കൊള്ളുകയുണ്ടായി, ഇങ്ങനെ അവസാനം രൂപം കൊണ്ട സൂപ്പർ ഭൂഖണ്ഡമാണ് പാൻ‌ജിയ, ഇത് 18 കോടി വർഷങ്ങൾക്കുമുൻപ് വേർപെടുകയായിരുന്നു.


ക്രിസ്തുവിനു 340 വർഷങ്ങൾക്കു മുൻപു തന്നെ അരിസ്റ്റോട്ടിൽ എന്ന ഗ്രീക്കു ചിന്തകൻ തന്റെ "ഓൺ ദ ഹെവൻസ്" എന്ന പുസ്തകത്തിൽ ഭൂമി ഒരു ഉരുണ്ട ഗോളമാണെന്നതിനു രണ്ടു വാദങ്ങൾ ഉന്നയിക്കുകയുണ്ടായി. അതുവരെ ഭൂമി പരന്നതാണ്‌ എന്നാണ്‌ എല്ലാവരും കരുതിയിരുന്നത്. ചന്ദ്രനിൽ പതിക്കുന്ന ഭൂമിയുടെ നിഴൽ ആണ്‌ ചന്ദ്രഗ്രഹണത്തിനു കാരണം എന്നും ഇത് എല്ലായ്പ്പോഴും ഗോളാകൃതിയിൽ തന്നെയെന്നതുമായിരുന്നു ആദ്യ വാദം. മറ്റൊന്ന് ധ്രുവ നക്ഷത്രത്തെക്കുറിച്ച് സമുദ്രയാത്രികർ നടത്തിയ നിരീക്ഷണങ്ങളിൽ നിന്നായിരുന്നു. ദക്ഷിണഗ്രീസിൽ നിന്ന് നോക്കുമ്പോൾ ധ്രുവനക്ഷത്രം അന്തരീക്ഷത്തിൽ താണും ഉത്തരധ്രുവത്തിൽ നിന്ന് നോക്കുമ്പോൾ ഉയർന്നും കാണപ്പെടുന്നത് ഭൂമി ഉരുണ്ടതാണെന്ന നിഗമനത്തിൽ അദ്ദേഹത്തെ എത്തിച്ചു. തീരത്തോടടുക്കുന്ന കപ്പലിന്റെ പായ് മാത്രമേ ആദ്യം കാണുന്നുള്ളൂ, തീരത്തോടടുക്കുന്തോറുമേ ബാക്കി ഭാഗങ്ങൾ കാണപ്പെടുന്നുള്ളൂ എന്നതും അദ്ദേഹം മേൽ പറഞ്ഞ വാദത്തെ സാധൂകരിക്കാൻ അപഗ്രഥിച്ചിരുന്നു.

ഭൂമിയുടെ ആകൃതി ഒരു സ്ഫെറോയ്ഡിനോടാണ്‌ കൂടുതൽ സാദൃശ്യം പുലർത്തുന്നത്.
 ഒരു ദീർഘവൃത്തത്തെ അതിന്റെ ഏതെങ്കിലും അക്ഷത്തെ ആധാരമാക്കി ഭ്രമണം ചെയ്യിക്കുമ്പോഴുണ്ടാകുന്ന ജ്യാമിതീയരൂപമാണ്‌ ഗോളാഭം (ദീർഘഗോളം) അഥവാ സ്‌ഫെറോയ്‌ഡ്(Spheroid).











ഭുമിയുടെ കാലയളവുകള്‍ മുന്നായി തരം തിരിക്കാം 

*******************************************************************************

 

ട്രയാസ്സിക് , ജുറാസ്സിക്‌ , ക്രിറ്റേഷ്യസ്

ട്രയാസ്സിക് കാലകെട്ടം

*****************************

ഭൂമിയുടെ സമയ അളവിൽ 250 മുതൽ 200 മയ (ദശലക്ഷം വർഷം) വരെയുള്ള കാലമാണ് ട്രയാസ്സിക് . ഇതിനു ശേഷം വരുന്ന കാലമാണ് ജുറാസ്സിക്‌ (പെർമിയനു ശേഷം). ട്രയാസ്സിക് കാലം തുടങ്ങിയതും അവസാനിച്ചതും രണ്ടു വലിയ വംശനാശത്തിലൂടെയാണ്.

ട്രയാസ്സിക് കാലത്തിനു ഈ പേര് വരുന്നത്‌ ജർമ്മനി, യൂറോപ്പ്‌ (ചില സ്ഥലങ്ങളിൽ മാത്രം ) എന്നി രാജ്യങ്ങളിലുള്ള മൂന്നു ശിലാപാളികൾ ആയ ട്രിയ യിൽ നിന്നുമാണ്. ലത്തീൻ ഭാഷയിൽ നിന്നുമാണ് ഈ വാക്ക് .
ട്രയാസ്സിക് കാലത്തിനെ പ്രധാനമായും മൂന്ന് ആയി തിരിച്ചിരിക്കുന്നു.
  1. അപ്പർ /അന്ത്യ ട്രയാസ്സിക് 199.6 ± 0.6 മയ മുതൽ 228.0 ± 2.0 മയ വരെ.
  2. മധ്യ ട്രയാസ്സിക് 228.0 ± 2.0 മയ മുതൽ 245.0 ± 1.5 മയ വരെ.
  3. ലോവേർ / തുടക ട്രയാസ്സിക് 245.0 ± 1.5 മയ മുതൽ 251.0 ± 0.4 മയ വരെ.
ഇതിൽ ലോവേർ / തുടക ട്രയാസ്സിക് സ്സിത്യൻ എന്നും അറിയപെടുന്നു
കാലാവസ്ഥ ചൂടുള്ളതും വരണ്ടതുമായിരുന്നു. ഉരഗവർഗത്തിന് പറ്റിയ കാലാവസ്ഥ ആയിരുന്നു ഇത്.

ജീവജാലങ്ങൾ

 

ഉരഗങ്ങൾ





നട്ടെല്ലുള്ള ‍ ജീവിവംശങ്ങളിൽ ഉൾപ്പെടുന്നവയാണ്‌ ഉരഗങ്ങൾ അഥവാ ഇഴജന്തുക്കൾ. സസ്തനികൾ, പക്ഷികൾ എന്നിവയാണ്‌ നട്ടെല്ലുള്ള മറ്റുവംശങ്ങൾ. ശീതരക്തം ആണ്‌ ഉരഗങ്ങൾക്കുള്ളത്

315 ദശലക്ഷം വർഷം മുമ്പുതന്നെ ഉരഗങ്ങൾ ഭൂമിയിലുണ്ടായിരുന്നതായി ഫോസിലുകൾ തെളിയിക്കുന്നു. അന്നത്തെ ഉരഗങ്ങൾക്ക്‌ ഒരടിയിലധികം വലിപ്പമില്ലായിരുന്നു.
ഉഭയജീവികളിൽ നിന്നും പരിണമിച്ചുണ്ടായവയാണിവ. ഉഭയജീവികൾക്ക്‌ സാധാരണമായ മൃദുചർമ്മത്തിന്റെ ഉപരിതലത്തിൽ കടുപ്പമുള്ള ചർമ്മം ഉണ്ടായതായിരുന്നു പരിണാമത്തിന്റെ പ്രധാനഘട്ടം.
280 ദശലക്ഷം വർഷം മുമ്പ്‌ ഉരഗങ്ങളുടെ പൂർണ്ണവികാസം ആരംഭിച്ചു. മറ്റിനം ജന്തുക്കളുടെ വികാസം ആരംഭത്തിലായിരുന്നതിനാൽ കരമുഴുവൻ അവ കൈയടക്കി. തങ്ങളുടെ ചർമ്മത്തിലെ ശൽക്കങ്ങൾ ഉപയോഗിച്ച്‌ ശരീരത്തിനാവശ്യമായ താപം സമ്പാദിക്കാനും അവക്കു കഴിഞ്ഞു.
125 ദശലക്ഷം വർഷം മുമ്പുണ്ടായതും ഇന്നു നിൽനിൽക്കാത്തവയുമായ ഡൈനോസോറുകൾ എന്ന ജീവിവംശവും ഉരഗങ്ങളിൽ പെടുന്നു.


പരിണാമദശയിൽ ഉരഗങ്ങൾക്കു ലഭിച്ച കട്ടിയേറിയ ചർമ്മം അവയെ കരയിലെ ചൂടിൽ പൊള്ളി മരിക്കാതിരിക്കാൻ സഹായിച്ചു. ഉരഗങ്ങളുടെ ചർമ്മം രണ്ട്‌ അടുക്കായാണിരിക്കുന്നത്‌, ഡേർമിസും, എപ്പിഡേർമിസും.
ഡേർമിസിനുള്ളിലുള്ള രക്തക്കുഴലുകളാണ്‌ ചർമ്മത്തിന്റെ വളർച്ചയെ സഹായിക്കുന്നത്‌, മിക്കയിനം ഉരഗങ്ങളിലും എപ്പിഡേർമിസിന്‌ വളരാനുള്ള സഹായം ഇല്ലാത്തതിനാൽ, ജീവിവളരുന്നതിനൊപ്പം പഴയ എപ്പിഡേർമിസ്‌ ഉപേക്ഷിക്കുകയും പുതിയത്‌ സ്വീകരിക്കുകയും ചെയ്യുന്നു. സാധാരണ എപ്പിഡേർമിസിന്റെ പുറംഭാഗം കെരാറ്റിൻ എന്ന പദാർത്ഥം കൊണ്ടാണ്‌ നിർമ്മിച്ചിരിക്കുന്നത്‌. ഇഴജന്തുക്കളുടെ എപ്പിഡേർമിസിലെ കെരാറ്റിൻ ശൽക്കങ്ങളായി മാറിയിരിക്കുന്നു. ഇത്‌ അവക്ക്‌ പ്രത്യേകം സംരക്ഷണമേകുന്നു.

ഉഭയജീവികൾ നനവുള്ളഭാഗങ്ങളിൽ മുട്ടയിട്ടപ്പോൾ ഇഴജന്തുക്കൾ കരയാണ്‌ പ്രത്യുത്പാദന ധർമ്മം നിർവഹിക്കാനായി തിരഞ്ഞെടുത്തത്‌. ഉരഗങ്ങളുടെ മുട്ടയുടെ പുറംതോട്‌ ജലം കടത്തിവിടാത്തവയും എന്നാൽ വായുവിനെ കടത്തിവിടുന്നവയും ആണ്‌.

6547-ൽ അധികം വംശജാതികൾ(Species) ഉരഗങ്ങളുണ്ടെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌.
ഇവ പ്രധാനമായും നാല്‌ വിഭാഗങ്ങളിലായാണ്‌.

ഭാരതത്തിൽ 500 പരം ഇനം ഉരഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അതിൽ 203 എണ്ണം പശ്ചിമഘട്ടത്തിലാണ്. ഇതിൽ 106 എണ്ണം പാമ്പുകൾ , 7 ഇനം ആമകൾ, 89 ഇനം പല്ലികൾ, ഒരിനം മുതല ആണ്

ഉരഗങ്ങളെക്കുറിച്ചു പഠനമാണ്‌ ഹെർപ്പറ്റോളജി എന്നറിയപ്പെടുന്നത്. പ്രോറെരോസുച്ചുസ് , സെലോഫ്യ്സിസ് , പറക്കുന്ന ടെറാസോറസ് എന്നിവ ഇവയിൽ ചിലത് മാത്രം. ഇതിൽ ആദ്യത്തെ ദിനോസറുകളുടെ‌ കുട്ടത്തിൽ ആണ് സെലോഫ്യ്സിസ്.


 ദിനോസറുകളുടെ കാലത്തുണ്ടായിരുന്ന പറക്കുന്ന ഉരഗവർഗ്ഗത്തിൽപ്പെട്ട ജീവികളാണ് ടെറാസോറസ്സുകൾ (ഗ്രീക്ക്: πτερόσαυρος). ഗ്രീക്ക് ഭാഷയിൽ നിന്നാണ് ഈ പേര് വന്നത്‌. ചിറകുള്ള പല്ലി എന്നാണ് ഇതിന്റെ അർഥം.


ഉരഗങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ കാലമുണ്ടായിരുന്ന ജീവികളാണ് ടെറാസോറസ്‌. ഇവയുടെ ഫോസ്സിൽ അന്ത്യ ട്രയാസ്സിക് മുതൽ കൃറ്റേഷ്യസ്‌ യുഗം അന്ത്യം വരെ കിട്ടിയിട്ടുണ്ട്. ഏതാണ്ട് 220 ദശലക്ഷം മുതൽ 65 ദശലക്ഷം വരെയുള്ള കാലഘട്ടം


ദിനോസർ വർഗത്തിൽപ്പെട്ടവയാണ് ടെറാസോറസ്സുകൾ എന്ന് പലയിടത്തും പരാമർശിച്ചുകാണുന്നു. എന്നാൽ ഇത് തെറ്റാണ്. ഇവ കേവലം പറക്കുന്ന ഉരഗവർഗ്ഗത്തിൽപ്പെട്ട ജീവികളാണ്.



തെറാപ്പോഡ


ഇരുകാലികൾ ദിനോസറുകളുടെയും അനന്തരഗാമികളുടെയും ഒരു കുടുംബം ആണ് തെറാപ്പോഡ. ഈ കുടുംബത്തിൽ പുരാതന കാലത്തെ ദിനോസറുകളും, ഇന്ന് കാണുന്ന പക്ഷികളും പെടും.
തെറാപ്പോഡകൾ ആദ്യം രൂപം വരുന്നത് ട്രയാസ്സിക് യുഗത്തിന്റെ അന്ത്യത്തിലാണ് (228.0 ± 2.0 മയ). ദിനോസറുകൾ എന്ന വംശം അന്യം നിന്നു പോയത് കേ-ടി വംശനാശത്തിലാണ്‌.ഭുമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശമാണ് കൃറ്റേഷ്യസ്‌ കാലഘട്ടം സാക്ഷ്യം വഹിച്ചത്. ഇതിനെ കേ-ടി വംശനാശം എന്ന് വിളിക്കുന്നു. അന്നുവരെ ഉണ്ടായ ജീവികളായ കരയിലും കടലിലും ഉള്ള ദിനോസറുകൾ എന്ന വംശം അന്യം നിന്നു പോയത് ഈ വംശനാശത്തിലാണ്‌.
തെറാപ്പോഡ വിഭാഗത്തിൽ പെട്ട ദിനോസറുകൾ പൊതുവേ മാംസഭുക്കുകൾ ആയിരുന്നു . പിന്നീട് ഇവയിൽ ചിലത് സസ്യഭുക്കും , മിശ്രഭുക്കും , മറ്റു ചിലത് കീടങ്ങളെ തിന്നുന്നവരും ആയിത്തീർന്നു

ജുറാസ്സിക്‌ കാലത്ത് ചെറിയ രൂപത്തിൽ വന്ന ഈ പക്ഷികൾ ഇന്ന് 9,900 വർഗങ്ങളായി ആയി പരിണാമം പ്രാപിച്ചിരിക്കുന്നു.

തെറാപ്പോഡ ദിനോസർ - പക്ഷി സാമ്യങ്ങൾ
  1. മൂന്നു വിരൽ പതിച്ച് നടക്കുന്ന കാലുകൾ
  2. തോൾ എല്ലുകൾ ചേർന്ന് രുപപെടുന്ന ഫര്കുല എന്ന അസ്ഥി
  3. വായു അറകൾ ഉള്ള എല്ലുകൾ
  4. ഇരുകൂട്ടരും മുട്ട ഇടുന്നു.
  5. തൂവലുക്കൾ
എന്നിവ ഇവയിൽ ചിലത് മാത്രം

ട്രയാസിക് കാലത്തെ ദിനോസറുകൾ



ആൽവോക്കേരിയ ഇയോറാപ്റ്റർ, ഗോജിറാസോറസ്, ജക്ലപ്പള്ളിസോറസ്, തവാ, നംബാലിയ, മുസ്സോറസ്‌..........



 

ജുറാസ്സിക്‌ കാലകെട്ടം

**************************


 ജുറാസ്സിക് കാലഘട്ടം ഭുമിയുടെ കാലയളവിൽ വളരെ ഏറെ പ്രധാന്യം ഉള്ള ഒന്ന് ആണ്. ജുറാസിക് കാലം 199.6 ± 0.6 മയ (ദശലക്ഷം വർഷം മുൻപ് ) മുതൽ 145.5 ± 4 മയ വരെ ആണ് , അതായതു ട്രയാസ്സിക് കാലം അവസാനിക്കുന്ന മുതൽ കൃറ്റേഷ്യസ്‌ കാലം തുടങ്ങുന്നത് വരെ. ജുറാസ്സിക് കാലത്ത് ഉള്ള ഒരു പ്രധാന 'ഇറ' ആണ് 'മെസോസൊയിക്' , ഈ കാലം ഉരഗങ്ങളുടെ കാലം എന്ന് അറിയപ്പെടുന്നു. ഈ കാലത്തിനിടെ ആദ്യം ഒരു വൻ വംശനാശം നടന്നു എന്ന് പറയുന്നു ഇതിനെ ട്രയാസ്സിക് - ജുറാസ്സിക് വംശനാശം സംഭവം എന്ന് അറിയപ്പെടുന്നു.

സ്വിറ്റ്സർലാന്റിലുള്ള ജുറ മലനിരകളുടെ പേരിൽനിന്നുമാണ് ഈ കാലഘട്ടത്തിന് ജുറാസ്സിക് കാലഘട്ടം എന്ന പേർ വന്നത്, ജുറമലനിരകളിൽനിന്നുമാണ് ഈ കാലത്ത് ജീവിച്ചിരുന്ന ജീവികളുടെ ഏറ്റവും കൂടുതൽ ഫോസ്സിലുകൾ കണ്ടെടുത്തത്.
ജുറാസ്സിക് കാലത്തിനെ പ്രധാനമായും മൂന്ന് ആയി തിരിച്ചിരിക്കുന്നു.
  • അപ്പർ /അന്ത്യ ജുറാസ്സിക്:145.5 ± 4.0 മയ) മുതൽ (161.2 ± 4.0 മയ) വരെ.
  • മധ്യ ജുറാസ്സിക് : (161.2 ± 4.0 മയ) മുതൽ (175.6 ± 2.0 മയ) വരെ.
  • ലോവേർ / തുടക്ക ജുറാസ്സിക് : 175.6 ± 2.0 മയ) മുതൽ (199.6 ± 0.6 മയ) വരെ.

ജുറാസ്സിക് കാലത്ത് ജീവിച്ച ചില ദിനോസറുകൾ
സ്റ്റെഗോസോറസ്‌ ,അല്ലോസോറസ്‌, പ്ലെസെഒസോറസ്, ഇവയിൽ ചിലത് മാത്രം


അല്ലോസോറസ്

ജുറാസ്സിക്‌ യുഗത്തിന്റെ അന്ത്യത്തിൽ ജീവിച്ചിരുന്ന മാംസഭുക്കുകളായ വളരെ വലിപ്പമേറിയ ഒരിനം ‌ദിനോസറുകളാണ് അല്ലോസോറസ്. തെറാപ്പോഡ വിഭാഗത്തിൽ പെട്ട മാംസഭുക്കുകളായ ഇവ ഏതാണ്ട് 155 ദശലക്ഷം മുതൽ 150 ദശലക്ഷം വരെയുള്ള കാലഘട്ടത്തിലാണ്‌ ‌ ജീവിച്ചിരുന്നതെന്നാണ്‌ കരുതുന്നത്.

തെറാപ്പോഡ വിഭാഗത്തിൽ പെട്ട എല്ലാ ദിനോസറുകളെയും പോലെ തന്നെ അല്ലോസോറസ് വർഗത്തിനും വലിപ്പമേറിയ തലയും , കൂർത്ത മുർച്ച ഏറിയ പല്ലുകളും, എണ്ണം ഏകദേശം പതിനാറു മുതൽ പതിനേഴു വരെയും ആയിരുന്നു , ഇടുങ്ങിയ കഴുത്തും ( "എസ്" ആകൃതി ), ബലിഷ്ഠമായ കാലുകളും, കുറിയ കൈ, വലിപ്പമേറിയ ശരീരവും , ശരീരത്തെ ബാലൻസ് ചെയ്യാൻ പാകത്തിൽ ഉള്ള വലിയ വാലും ഉണ്ടായിരുന്നു

ദിനോസർ ലോകത്തെ ഭീമൻ ആയ അല്ലോസോറസ്കൾക്ക് ഏകദേശം 8.5 - 9.7 മീറ്റർ (28 - 32 അടി) നീളവും ഏകദേശം 2.3 മെട്രിക് ടൺ വരെ ശരീരഭാരവുമുണ്ടായിരുന്നു.


മാംസഭുക്കുകളായ അല്ലോസോറസുകൾ സിംഹങ്ങളെ പോലെ കൂട്ടം ചേർന്ന് ഇരയെ ആക്രമിച്ച് കീഴ്പ്പെടുത്തി ഭക്ഷിക്കാറാണ്‌ പതിവ് എന്നു ശാസ്ത്രജ്ഞൻമാർ കരുതുന്നു.

സ്റ്റെഗോസോറസ്‌




ഇന്ന് വടക്കേ അമേരിക്കയിൽപ്പെടുന്ന സ്ഥലങ്ങളിൽ ജീവിച്ചിരുന്ന സ്റ്റെഗോസോറസ്‌ ദിനോസറുകളിലെ‌ സസ്യഭുക്കുകളിൽ ഒരു പ്രധാന വിഭാഗമാണ്‌. 2006-ൽ പോർച്ചുഗലിൽ നിന്നും ഇവയുടെ ഫോസ്സിൽ കണ്ടെത്തിയിട്ടുണ്ട്. മേൽക്കൂര എന്ന നാമം വരുന്ന സ്റ്റെഗൊ (στέγος) στέγος- എന്ന ഗ്രീക് വാക്കിൽ നിന്നും സോറസ്‌ പല്ലി (σαῦρος)σαῦρος എന്ന ഗ്രീക് വാക്കിൽ നിന്നും ആണ് പേര് വരുന്നത് . റ്റിറാനോസോറസ്, ട്രൈസെറാടോപ്സ്, അപാറ്റോസോറസ് എന്നിവയെപ്പോലെ എറ്റവും എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റുന്ന ദിനോസറുകളിലൊന്നാണിത്, ‌ നടുക്ക് രണ്ടു വരിയായി ഉള്ള പ്ലേറ്റ് , പിന്നെ വാലിൽ ഉള്ള മുള്ളുകളും ഇതിനു സഹായിക്കുന്നു.


സ്റ്റെഗോസോറസ് ദിനോസറുകൾ ജീവിച്ചിരുന്നത് ജുറാസ്സിക് കാലത്തിന്റെ അവസാന കാലഘട്ടത്തിലാണെന്ന് കരുതപ്പെടുന്നു. ഇതുവരെ കണ്ടുകിട്ടിയിട്ടുള്ള ഫോസിലുകളുടെ വിശകലനത്തിൽ നിന്നും ഇവയുടെ ജീവിത കാലം 150 മുതൽ 145 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണെന്ന് ശാസ്ത്രജ്ഞൻമാർ അനുമാനത്തിലെത്തുകയുണ്ടായി.
ദിനോസർ ലോകത്തെ അതിഭീമൻമാരിൽപ്പെട്ട സ്റ്റെഗോസോറസുകൾക്ക് ഏകദേശം 9 മീറ്റർ (30 അടി)നീളവും 4 മീറ്റർ (14 അടി) ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. 4.5 മെട്രിക് ടൺ വരെ ശരീരഭാരമുണ്ടായിരുന്ന ഇവയുടെ തല കൂട് പക്ഷെ ഒരു പട്ടിയുടെ തലയുടെ അത്രയും വലുപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തലച്ചോറ് ആകട്ടെ വെറും 80 ഗ്രാം മാത്രം ( 2.8 ഔൺസ് ) സ്റ്റെഗോസോറിഡ് കുടുംബത്തിൽ പെട്ട ഏറ്റവും വലിയ ദിനോസർ ആയിരുന്നു ഇവ 

ജുറാസ്സിക് കാലത്തെ ദിനോസറുകൾ

 

അബ്രോസോറസ്,അല്ലോസോറസ്,ആങ്കിയോർനിസ്,ആജിലിസോറസ്,

ആർക്കിയോഡോണ്ടോസോറസ്,ഈഷാനോസോറസ്,ഓസ്റാപ്റ്റർ,കാർഡിയോഡോൺ,

കോട്ടാസോറസ്,ക്രയോലോഫോസോറസ്,ഗയ്പോസോറസ്,ഗൂങ്ഷിയാൻഓസോറസ്,

ഗോങ്ബുസോറസ്,ഗ്യാസസോറസ്,ഗ്ലാസിയലിസോറസ്,ഗ്വാൻലോങ്,ചങ്ദുസോറസ്,

ചൗയാങ്സോറസ്,ജിഗന്റ്സ്പൈനോസോറസ്‌,ജിങ്ഷാക്കിയാങ്ങോസോറസ്,

ജിയാലിങ്കസോറസ്,ജുറാവെനേറ്റർ,ടൊർവൊസോറസ്,ഡഷാൻപുസോറസ്,

ഡാത്തോസോറസ്,ഡിപ്ലോഡൊക്കസ്‌,ഡൈലോഫസോറസ്,ദണ്ഡകോസോറസ്,

ദമാലാസോറസ്,ദാനോസോറസ്,നിയോസൊഡോൺ,പെഡോപെന്ന,പ്രധാനിയ,

ഫെർഗാനാസെഫേലി,ഫെർഗാനാസോറസ്,ബറപസോറസ്,ബിയെനോസോറസ്,

ബെല്ല്യുസോറസ്,ബോത്രീയോസ്പോണ്ടിലസ്,ബ്രാക്കിയോസോറസ്‌,

ബ്രോഹിസോറസ്,

യിൻലോങ്ങ്‌,റീറ്റോസോറസ്,ലപ്പറെന്റോസോറസ്,ലാംപ്ലോസോറ,

ഷുക്സിങ്ങോസോറസ്,ഷുങ്ചിങ്ങോസോറസ്,ഷുവാങ്ജീസോറസ്,

ഷുവാങ്ടോങ്ഗോസിലറസ്,സൂപ്പർസോറസ്, സ്റ്റെഗോസോറസ്‌.....


 

ക്രിറ്റേഷ്യസ്കാലകെട്ടം

****************************



 
ക്രിറ്റേഷ്യസ്‌ കാലഘട്ടം ഭുമിയുടെ കാലയളവിൽ വളരെയേറെ പ്രാധാന്യം ഉള്ള ഒന്നാണ്. ക്രിറ്റേഷ്യസ്‌ കാലം 14.55 ± 0.4 കോടി വർഷം മുൻപുമുതൽ 6.55 ± 0.03 കോടി വർഷം മുമ്പുവരെയാണ്. ജർമൻ ഭാഷയിൽ ക്രിറ്റേഷ്യസ്‌ Kreide എന്നാൽ അർഥം ചോക്ക് എന്നാണ്, പല ഭാഷയിലും ക്രിറ്റേഷ്യസ്‌ കാലം ചുണ്ണാമ്പു കാലം എന്നാണ് അറിയപ്പെടുനത്

ക്രിറ്റേഷ്യസ്‌ കാലത്തിന്റെ പ്രാധാന്യം എന്തെന്നാൽ, പുതിയ തരം സസ്തനി രൂപം കൊണ്ടതും , പക്ഷി രൂപം കൊണ്ടതും, പുഷ്പിക്കുന്ന ചെടികൾ ഉണ്ടായതും ഈ കാലത്താണ്എന്ന്പറയപ്പെടുന്നു


ക്രിറ്റേഷ്യസ്‌ കാലം 145.5 ± 4 മയ (ദശലക്ഷം വർഷം മുൻപ് ) മുതൽ 65.5 ± 0.3 മയ വരെ ആണ്. കാലം ജുറാസ്സിക്‌ കാലത്തിനു ശേഷമുള്ള കാലമാണ് ക്രിറ്റേഷ്യസ്‌‌. ക്രിറ്റേഷ്യസ്‌ കഴിഞ്ഞു വരുന്നത് പാലെഓജനീ എന്ന പുതിയ കാലഘട്ടമാണ്. ക്രിറ്റേഷ്യസ്‌ കാലത്തിന്റെ വിഭജനം
  • തുടക്ക ക്രിറ്റേഷ്യസ്
  • മധ്യ ക്രിറ്റേഷ്യസ്
  • അന്ത്യ ക്രിറ്റേഷ്യസ്

ഭുമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശമാണ് ക്രിറ്റേഷ്യസ്‌ കാലഘട്ടം സാക്ഷ്യം വഹിച്ചത്. ഇതിനെ കേ - ടി വംശനാശം എന്ന് വിളിക്കുന്നു. ഈ കാലയളവിൽ ജീവിച്ചിരുന്ന 7 5 % ജീവികളും ഈ വംശനാശത്തിൽ നശിച്ചുപോയി ഇതിൽ കരയിൽ ഉണ്ടായിരുന്ന പറക്കാത്ത ഇനത്തിൽ പെട്ട എല്ലാ ദിനോസറുകളും , കടലിൽ വസിച്ചിരുന്ന വലിയ ഉരഗങ്ങൾ , പറക്കുന്ന ഉരഗങ്ങൾ എന്നിവയെല്ലാം പെടും.

ക്രിറ്റേഷ്യസ് കാലത്തെ ദിനോസറുകൾ 

***********************************************

 

അംറ്റോസെഫേലി

പാച്ചിസെഫാലോസൌരിഡ് കുടുംബത്തിൽ പെട്ട ദിനോസർ ആണ് അംറ്റോസെഫേലി . അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മംഗോളിയയിലെ ഗോബി മരുഭൂമിയിൽ നിന്നും ആണ്. ഈ കുടുംബത്തിലെ ഏറ്റവും പുരാതന ഇനം ആയിരിക്കണം ഇവ എന്ന് കരുതപെടുന്നു.

ആദ്യ പകുതി പേര് വരുന്നത്‌ ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയ ഗോബി മരുഭൂമിയിലെ അംറ്റ്ഗായ്‌ എന്നാ സ്ഥലപേരിൽ നിന്നും ആണ് , രണ്ടാം പകുതി ഗ്രീക്ക് ആണ് κεφαλή, സെഫേലി അർഥം തല.

പാച്ചിസെഫാലോസൌരിഡ് ദിനോസറുകളുടെ പ്രേത്യേകത ആയിരുന്ന കട്ടി കൂടി മുഴച്ച് നിൽകുന്ന തല ഇവയ്കും ഉണ്ടായിരുന്നു. ഇവയുടെ മുഴയുടെ നീളം 53.2 മീ.മീ ആയിരുന്നു , ഏറ്റവും കൂടിയ കട്ടി ആവട്ടെ 19 മീ.മീ ആണ്.


 അംറ്റോസോറസ്





ഓർനിതിഷ്യൻ നിരയിൽ പെടുന്ന ഒരു ദിനോസർ ആണ് അംറ്റോസോറസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിലെ ഗോബി മരുഭുമിയിൽ നിന്നും ആണ്.

ആദ്യ പകുതി പേര് വരുന്നത്‌ ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയ ഗോബി മരുഭുമിയിലെ അംറ്റ്ഗായ്‌ എന്നാ സ്ഥലപേരിൽ നിന്നും ആണ് , രണ്ടാമത്തെ പകുതി σαυρος എന്ന ഗ്രീക്ക് വാക്കും ആണ് അർഥം പല്ലി.

തലയോട്ടിയുടെ ചില ഭാഗങ്ങൾ മാത്രമേ ഇത് വരെ കണ്ടു കിട്ടിയിട്ടുള്ളൂ. പഠനത്തിൽ നിന്നും ഇവ ഒരു അങ്കയ്ലോസൗർ (കവചമുള്ള ദിനോസറുകൾ) ദിനോസർ ആണ് എന്ന് കരുതുന്നു. കുടുതൽ വിപുലമായ തരം ഗണം എന്നിവ തിരിക്കാൻ ഇപ്പോൾ കിട്ടിയിടുള്ള ഫോസ്സിൽ അപര്യാപ്തമാണ്.


 

അക്കീലോബറ്റോർ



ഡ്രോമയിയോസോറിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് അക്കീലോബറ്റോർ. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിൽ നിന്നു് ആണ്. 1989 ൽ ആണ് ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടുനത് എന്നാൽ ഇവയുടെ നാമകരണവും വർഗ്ഗീകരണവും പിന്നെയും 10 വർഷങ്ങൾ കഴിഞ്ഞു 1999ൽ ആണ് നടന്നത്.  വെലോസിറാപ്റ്റർ ആണ് ഇവയുടെ ഏറ്റവും അടുത്ത ബന്ധു , എനിരുന്നാലും ഇവ രണ്ടും കുടുംബത്തിലെ ഒരേ ശാഖയിൽ അല്ല.

പേരിന്റെ ആദ്യ പകുതി വരുന്നത് ഗ്രീക്ക് യുദ്ധ വീരൻ ആയ അക്കിലിസിൽ നിന്നും ആണ് , രണ്ടാമത്തെ പകുതി മംഗോളിയൻ വാക്കായ ബറ്റോർ ആണ് അർഥം പോരാളി / വീരൻ.

തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഇവ വളരെ വേഗം ഏറിയ ഇരുകാലികൾ ആയിരുന്നു. ഇരുകാല്പ്പാദങ്ങളിലും രണ്ടാമത്തെ വിരലിൽ വലിയ അരിവാൾ ആകൃതിയിൽ ഉള്ള മൂർച്ചയേറിയ നഖങ്ങൾ ഇവയ്ക്കുണ്ടായിരുന്നു. ഡ്രോമയിയോസോറിഡകളിൽ വലിയ ആയിരുന്നു ഇവ, ഏകദേശ നീളം 20 അടി വരുമായിരുന്നു.



അഡസോറസ്


ഡ്രോമയിയോസോറിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് അഡസോറസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മധ്യ ഏഷ്യയിലെ മംഗോളിയയിൽ നിന്നാണ്. അക്കീലോബറ്റോർ ആണ് ഈ കുടുംബത്തിൽ ഇവയുമായി ഏറ്റവും അടുത്ത് നിൽകുന്ന ദിനോസർ എന്നാൽ അക്കീലോബറ്റോനെ അപേക്ഷിച്ച് ഇവ വളരെ ചെറിയ ഇനം ആയിരുന്നു. ഈ കുടുംബത്തിലെ മറ്റു അംഗങ്ങളുമായി ഉള്ള ഇവയുടെ ബന്ദം ഇത് വരെ തീർച്ചയയിടില്ല.

പേര് വരുനത്‌ മംഗോളിയൻ പൗരാണികശാസ്ത്രത്തിൽ ഉള്ള അഡ എന്നാ പൈശാചിക ശക്തിയുടെ പേരിൽ നിനും ആണ്. രണ്ടാമത്തെ ഭാഗം ദിനോസറുകളുടെ പേരിന്റെ അവസാനം ഉള്ള ഗ്രീക്ക് പദം ആയ σαυρος ആണ് അർഥം പല്ലി. 1983 ആണ് ഇവിടെ ഫോസ്സിൽ കണ്ടു കിട്ടിയതും ഇവയുടെ ജെനുസ് സ്പെചീസ് പേരുകൾ ഇട്ടതും.

തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഇവ വളരെ വേഗം ഏറിയ ഇരുകാലികൾ ആയിരുന്നു. എന്നാൽ മറ്റു ഡ്രോമയിയോസോറിഡകളിൽ നിനും വ്യതസ്തമായി ഇവയുടെ ഇരുകാല്പ്പാദങ്ങളിലും രണ്ടാമത്തെ വിരലിൽ വലിയ അരിവാൾ ആകൃതിയിൽ ഉള്ള നഖങ്ങൾ വളരെ ചെറുതായിരുന്നു. ഇവയുടെ ഏകദേശ നീളം 5.9 അടി ആയിരുന്നു.

അമ്യുറോസോറസ്


ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് അമ്യുറോസോറസ്. റഷ്യ ചൈന അതിർത്തിയായ അമുർ നദി കരയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത്. ഇവ ജീവിചിരുനത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആയിരുന്നു. ഈ വിഭാഗം ദിനോസറുകളിൽ കാണുന്ന തലയിലെ തലയിലെ ആവരണം ഇത് വരെ കണ്ടു കിട്ടിയിടില്ല.

ആദ്യ പകുതി അമുർ വരുനത്‌ ഇവയെ കണ്ടു കിട്ടിയ നദിയുടെ പേരിൽ നിന്നും ആണ്. ബാക്കി സാധാരണമായി ദിനോസറുകളിൽ ചേർക്കുന്ന പല്ലി എന്ന് അർഥം വരുന്ന ഗ്രീക്ക് വാക്കായ σαῦρος സോറസ് ആണ്.

ഇരുകാലി ആയിരുന്നു ഇവ, എന്നാൽ ഭക്ഷണ സമ്പാദന സമയത്ത് നാലു കാലിലും സഞ്ചരിചിരുനിരികണം . താറാച്ചുണ്ടൻ ദിനോസർ ആയ ഇവ ഏകദേശം 20 അടി നീളം വെച്ചിരുന്നു.


അറാളോസോറസ്


ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ദിനോസർ ആണ് അറാളോസോറസ് . ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആയിരുന്നു. ഫോസ്സിൽ കണ്ടുകിട്ടിയിടുള്ളത് ഖസാഖ്സ്ഥാനിൽ നിന്നും ആണ്. ഇവ കൂട്ടമായി ആണ് ജീവിച്ചിരുന്നത് എന്ന് മനസിലാകിയിടുണ്ട്. ഒരേ സമയം നിർമിച്ച കൂടുകളും , മുട്ടയും മറ്റും ഫോസ്സിൽ ആയി കിട്ടിയിടുണ്ട്.

പേരിന്റെ അർഥം അറൽ കടലിലെ പല്ലി എന്നാണ് , പേര് സൂചിപിക്കും പോലെ തനെ ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് അറൽ കടലിൽ നിന്നും ആണ്.

ഏകദേശം ഒരു ആനയുടെ അത്ര വലുപ്പം ഇവയ്ക്ക് ഉണ്ടായിരുന്നതായി കരുതുന്നു. ഇവയുടെ കൊക്കിൽ സസ്യങ്ങൾ അരച്ച് കഴിക്കാൻ സഹായിക്കുന്ന വിധം ഉള്ള 30 നിരയിലായി 1000 പല്ലുകൾ ഉണ്ടായിരുന്നു ഇവയ്ക്ക്.



അറോറാസെറടോപ്സ്



സെറാടോപിയ എന്ന കുടുംബത്തിലെ ആദ്യ അംഗങ്ങളിൽ പെട്ട ഒരു ദിനോസർ ആണ് അറോറാസെറടോപ്സ്. ഇവ ജീവിച്ചിരുന്നത് തുടക ക്രിറ്റേഷ്യസ് കാലത്ത് ആയിരുന്നു. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ്. ആർക്കിയോസെറാടോപ്സ് ആണ് അടുത്ത സാമ്യം ഉള്ള ദിനോസർ.

പേര് മുഖത്ത് കൊമ്പുള്ള ദിനോസറുകളുടെ തുടകം എന്ന് അർഥം ആണ് വരിക. പേര് സൂചിപിക്കും പോലെ തന്നെ ഇവ ഈ കുടുംബത്തിലെ ആദ്യ അംഗങ്ങളിൽ ഒരാൾ ആയിരുന്നു.

തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. എന്നാൽ മറ്റു നിന്നും വ്യതസ്തമായി ഇവയുടെ ചുണ്ടും തലയും വളരെ പരന്നു ആണ് ഇരികുന്നത്. തലയോടിയുടെ നീളം 20 സെന്റി മീറ്റർ മാത്രം ആയിരുന്നു.



അറ്റ്ലസ്കോപ്കൊസോറസ്


ഹൈപ്സിലോഫോഡോണ്ട് എന്ന വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് അറ്റ്ലസ്കോപ്കൊസോറസ്. പേരിന്റെ അർഥം അറ്റ്ലസ് കോപ്കൊ പല്ലി എന്ന്, ഈ പേര് വരുന്നത്‌ ഇവയുടെ ഫോസ്സിൽ ഖനനത്തിനു ഉപകരണം കൊടുത്തു 10 കൊല്ലം സഹായിച്ച അറ്റ്ലസ് കോപ്കൊ എന്ന കമ്പനിയുടെ പേര് ആണ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്. 1984-ൽ ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടുന്നത് . ഇവ ജീവിച്ചിരുന്നത്‌ തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്.

ഇവ ഒരു ചെറിയ ദിനോസർ ആയിരുന്നു . ഏകദേശം 2-3 മീറ്റർ (6.5-10 അടി) നീളവും, 125 കി. ഗ്രാം വരെ ശരീരഭാരവുമുണ്ടായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു.

അലിയോറേമസ്



തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരു ദിനോസറാണ് അലിയോറേമസ്. അന്ത്യ ക്രിറ്റേഷ്യസ്‌ കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മഗോളിയയിൽ നിന്നും ആണ്. റ്റിറാനോസോറിഡ് ജനുസിൽ പെട്ട ഇവക്ക് ടർബോസോറസ് , റ്റിറാനോസോറസ് എന്നീ ദിനോസറുകളുമായി അടുത്ത സാമ്യം ഉണ്ട് പക്ഷേ ഇവക്ക് അവയെക്കാളും വലുപ്പം കുറവാണ്.

ഇടത്തരം വലിപ്പമുള്ള ദിനോസറുകളായിരുന്നു അലിയോറാമസ്കൾ. ഏകദേശം 5 - 6 മീറ്റർ (16 to 20 അടി) നീളവും ആണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.


അലെക്ട്രോസോറസ്




റ്റിറാനോസോറിഡ് കുടുംബത്തിൽ പെട്ട ഒരു തെറാപ്പോഡ വിഭാഗം ദിനോസറുകളാണ്‌ അലെക്ട്രോസോറസ്. മംഗോളിയുടെയും റഷ്യയുടെയും അതിർത്തിയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുളത്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഇവയുടെ സ്പീഷീസ് ജെനുസ് തിരിച്ചുള്ള നാമകരണം നടന്നത് 1933 ൽ ആണ്.

പേര് വരുന്നത് ഗ്രീക്ക് പദങ്ങളിൽ നിന്നും ആണ് . അലെക്ട്രോ അർഥം കല്യാണം കഴിക്കാത്ത , സോറസ് അർഥം പല്ലി. അർഥം ഏകദേശം വരിക ഏകാന്തനായ പല്ലി അല്ലെകിൽ കല്യാണം കഴിക്കാത്ത പല്ലി എന്നാണ്. ഇങ്ങനെ പേര് വരാൻ കാരണം ഇവയെ കണ്ടു പിടിച്ച സമയത്ത് ഏഷ്യയിൽ ഇത് പോലെ ഉള്ള മറ്റു മാംസഭോജികളെ കണ്ടെത്തിയിടില്ല്ല്ലയിരുന്നു ഇവ തികച്ചും ഏകാന്തൻ തന്നെ ആയിരുന്നു.

റ്റിറാനോസോറിഡ് കുടുംബത്തിൽ പെട്ട ചെറിയ ദിനോസർ ആയ ഇവയുടെ നീളം ഏകദേശം 17 അടി ആയിരുന്നു. അടുത്ത ബന്ധുവായ റിറാനോസോറസ് റെക്സ്നെ (40 അടി) അപേക്ഷിച്ച് വളരെ ചെറിയ ദിനോസർ ആയിരുന്നു ഇവ. 2001ൽ സമ്മർദം കൊണ്ട് ഉണ്ടാകുന്ന ഒടിവുകൾക്കായി ഇവയുടെ 23 ൽ പരം കാലിലെ എല്ലുകൾ പരിശോധിക്കുക ഉണ്ടായി ,പക്ഷെ ഒരു ഒടിവ് പോലും കണ്ടെത്താൻ ആയില്ല



അർക്കാരാവിയ




ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് അർക്കാരാവിയ. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ഇപ്പോഴത്തെ റഷ്യയിൽ ആണ് ഇവ ജീവിച്ചിരുന്നത് . ഏകദേശം ഇതേ കാലയളവിൽ ഇവിടെ ജീവിച്ചിരുന്ന ഇതേ കുടുംബത്തിൽ പെട്ട അമ്യുറോസോറസസിന്റെ ഫോസ്സിലും 1991 ൽ അമുർ നടികരയിൽ നിന്നും കണ്ടെത്തിയിരുന്നു.

2010 ൽ ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയത് , റഷ്യയിൽ അമുർ നദി കരയിൽ നിന്നും ആണ് ഇത് . ഫോസ്സിലിൽ നടന്ന ആദ്യ പരിശോധന യിൽ ഇവ ഒരു സോറാപോഡ് ആണ് എന്നായിരുന്നു നിഗമനം എന്നാൽ പിന്നിട് ഇത് തിരുത്തുകയായിരുന്നു. ഹോളോ ടൈപ്പ് ആയി കിട്ടിയിടുളത് ഒരു പല്ലും വാല് തുടങ്ങുന്ന സ്ഥലത്തെ വാലിന്റെ അസ്ഥിയും ആണ്. ഇവയെ കുറിച്ചും കിട്ടിയ ഫോസ്സിലിനെ കുറിച്ചും കുടുതൽ പഠനങ്ങളും മറ്റും ഇനിയും നടക്കുവാൻ ഇരിക്കുന്നു



ആന്റാർക്റ്റോപെൽറ്റ



കവചമുള്ള ഒരു ദിനോസറാണ് ആന്റാർക്റ്റോപെൽറ്റ. ഇടത്തരം വലുപ്പം മാത്രം ഉള്ള ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ്. പേരിന്റെ അർഥം അന്റാർട്ടിക്കയിലെ കവചം എന്നാണ്. ഇവ ജീവിച്ചിരുന്നത് അന്റാർട്ടിക്കയിൽ ആണ് .

മറ്റു കവചമുള്ള ദിനോസറുകളെ പോലെ തന്നെ ആന്റാർക്റ്റോപെൽറ്റയും നാലു കാലിലാണ് സഞ്ചരിച്ചിരുന്നത്. ഇവയ്ക്ക് വാലിന്റെ അറ്റം മുതൽ മൂക്ക് വരെ ഏകദേശം 4 മീറ്റർ ( 13 അടി ) നീളം ഉണ്ടായിരുന്നു. ഇവയുടെ ശരീരം മുഴുവനും കട്ടിയുള്ള എല്ലിന്റെ ആവരണം കൊണ്ട് പൊതിഞ്ഞിരുന്നു, കണ്ണിനു മുകളിൽ ആയി ഒരു കൂർത്ത മുള്ള് ഉണ്ടായിരുന്നു എന്ന് തലയുടെ ഫോസ്സിൽ പഠനത്തിൽ നിന്നും മനസ്സിലാകുന്നു



ആഴ്സ്റ്റാനോസോറസ്



ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് ആഴ്സ്റ്റാനോസോറസ്. ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ്. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ഖസാഖ്സ്ഥാനിൽ നിന്നുമാണ്. പേരിന്റെ അർഥം അസ്ട്രൻ പല്ലി എന്നാണ് .

ചിമിറ

1982 ല് ആദ്യമായി കിട്ടിയ ഫോസ്സിൽ ഒരു താടി എല്ലും ഒരു തുട എല്ലും ആണ് . ഹോലോ ടൈപ്പ് (AAIZ 1/1). സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആയി ആണ് ആദ്യം ഇവയെ വർഗ്ഗികരിച്ചത്  പിന്നെ അത് ഹദ്രോസറോയിഡ് ആണെന്ന് വിലയിരുത്തുകയായിരുന്നു, കാരണം ഇവയുടെ താടി എല്ല് ബാക്ട്രോസോറസ് വിഭാഗവുമായി വളരെ സാമ്യം കാണിച്ചിരുന്നു. ഇപ്പോൾ ഇവ ഈ രണ്ടിന്നും ഇടയിൽ ഉള്ള ഒരു ജീവിയാക്കാം എന്നും പറയുന്നു  ഇതൊക്കെ കൊണ്ട് തന്നെ ഇവ ഒരു ചിമിറ ആണെന്നും കരുതപെടുന്നു. പ്രായപൂർത്തി ആകാത്ത ഒരു ഫോസ്സിൽ മംഗോളിയിൽ നിന്നും കണ്ടു കിട്ടിയത് ആഴ്സ്റ്റാനോസോറസ് ആണ് എന്ന് പറയപെടുന്നു എന്നാൽ ഈ ഫോസ്സിലിൽ കുടുതൽ പഠനങ്ങൾ ഇനിയും നടക്കേണ്ടിയിരിക്കുന്നു

ആസ്ട്രോഡോൺ



സോറാപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസറാണ് ആസ്ട്രോഡോൺ. ഇവയ്ക്ക് ബ്രാക്കിയോസോറസുമായി അടുത്ത ബന്ധമുണ്ട്. 110 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് തുടക ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്.

ആസ്ട്രോഡോൺ എന്ന പേരിന്റെ അർഥം നക്ഷത്രപ്പല്ല് എന്നാണ് . ഇവയുടെ പല്ലിന്റെ സൂക്ഷ്മപരിശോധനയിൽ ഇവയുടെ പൾപ്പ് ക്യാവിറ്റിയിൽ കണ്ട നക്ഷത്രസമാനമായ ആകൃതിയിൽ നിന്നാണ് ഇവയുടെ പേര് വന്നത്.

ആസ്ട്രോഡോണിന് 15 - 18 മീറ്റർ വരെ (50 - 60 അടി) നീളമുണ്ടായിരുന്നു. 9 മീറ്റർ (30 അടി) വരെ ഉയരം ഉണ്ടായിരുന്ന ഇവയുടെ ശരീരഭാരം ഏകദേശം 20 ടൺ വരുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്.


ബ്രാക്കിയോസോറസ്‌



ജുറാസ്സിക്‌ കാലഘട്ടത്തിന്റെ അവസാനകാലത്ത് (ഏകദേശം 15.5 കോടി വർഷം മുമ്പേ മുതൽ 14 കോടി വർഷം വരെ) ഭൂമിയിൽ വസിച്ചിരുന്നതും ഇന്ന് നാമാവശേഷമായതുമായ സസ്യഭുക്കുകളായ ദിനോസർ വർഗ്ഗമാണ്‌ ബ്രാക്കിയോസോറസുകൾ. ദിനോസർ വർഗ്ഗത്തിൽ‍ ഏറ്റവും നീളം കൂടിയ ഇനങ്ങളിലൊന്നായ‌ ബ്രാക്കിയോസോറസിന്റെ തലഭാഗം മുതൽ വാലറ്റം വരെയുള്ള നീളം ഏകദേശം 70 അടിയോളം വരും. ഗ്രീക്ക്‌ ഭാഷയിലെ കൈ എന്നർഥമുള്ള ബ്രാക്കിയോൺ(brachion/βραχιων) എന്ന പദവും , പല്ലി (ഉരഗം)എന്നർത്ഥമുള്ള സോറസ്‌ (sauros/σαυρος)എന്ന പദവും കൂട്ടിച്ചേർത്താണ്‌ ബ്രാക്കിയോസോറസ്‌ എന്ന പേരുണ്ടാക്കിയത്. മുൻകാലുകൾക്ക് അസാധാരണമായ നീളമുള്ളതിനാൽ ഇവയെ "മഹാബാഹുക്കൾ"(great arms) എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ബ്രാക്കിയോസോറസിന്റെ ശരീര ഭാരം ഏകദേശം 33 മുതൽ 88 ടൺ വരെയാണെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌.

ബ്രാക്കിയോസോറസുകൾ പൊതുവെ അലസഗമനരും മന്ദഗതിക്കാരുമാണ്‌. ഈ ഒരു കാരണത്താൽ ശത്രുവിൽ നിന്നും ഓടി രക്ഷപ്പെടാൻ ഇവയ്ക്ക് സാധിക്കാറില്ല. വളരെ ചെറിയ തലച്ചോറുള്ള ഈ ജീവി ബുദ്ധിപരമായും വളരെ പിറകിലാണ്‌.വളരെ നീളമുള്ള കഴുത്തിന്റെ അറ്റത്ത് സ്ഥിതിചെയ്യുന്ന ചെറിയ ശിരസ്സിലെ തലച്ചോറ് എതാനും ഔൺസ് മാത്രമെ വരികയുള്ളഉ. നാസാദ്വാരങ്ങൾ തലയുടെ മുകൾ വശത്ത് സ്ഥിതിചെയ്യുന്നതിനാൽ ഇവയ്ക്ക് നല്ല ഘ്രാണ ശക്തിയുണ്ട്. തടിച്ച ചാട്ട പോലെയുള്ള വാൽ ബ്രാക്കിയോസോറസിന്റെ പ്രത്യേകതയാണ്‌. തടിച്ച ബലവത്തായ കാലുകളിൽ നഖങ്ങളുണ്ട്. താഴെയും മുകളിലും 26 പല്ലുകൾ വീതമുള്ള ദന്തനിരയാണ്‌ ബ്രാക്കിയോസോറസിന്റേത്.

സസ്യഭുക്കുകളായ ഈ സാധുജീവികൾ പ്രധാനമായും ചതുപ്പുനിലങ്ങൾക്കടുത്തായാണ്‌ വാസമുറപ്പിച്ചിരുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ നിന്നും കിഴക്കൻ ആഫ്രിക്കയിലെ ടാൻസാനിയയിൽനിന്നുമാണ്‌ ബ്രാക്കിയോസോറസുകളുടെ ഫോസിലുകൾ പ്രധാനമായും കണ്ടുകിട്ടിയിരിക്കുന്നത്.

വളരെ ശാന്തമായ ജീവിതരീതി ഇഷ്ടപ്പെട്ടിരുന്ന ബ്രാക്കിയോസോറസുകൾ കൂട്ടമായാണ്‌ ജീവിച്ചിരുന്നത്. അവയുടെ ആവാസ മേഖലയിൽ ഭക്ഷണത്തിന്‌ ദൗർബല്യം അനുഭവപ്പെടുമ്പോൾ പുതിയ മേച്ചില്പുറങ്ങൾ തേടി അവ കൂട്ടത്തോടെ യാത്ര ചെയ്തിരുന്നു. ഇത്തരം യാത്രകളിൽ മുറിവേറ്റവയെയും രോഗബാധിതരായവരെയും അവ ഉപേക്ഷിച്ച് പോകാറാണ്‌ പതിവ് കാരണം കനത്ത ശരീരവും സാവധാനത്തിൽ മാത്രം നടക്കാൻ കഴിയുന്ന ശരീര പ്രത്യേകതകളുമുള്ളതിനാൽ സ്വയം സഞ്ചരിക്കാൻ തന്നെ അവ ഏറെ ബുദ്ധിമുട്ടിയിരുന്നു

മൈക്കൽ ക്രൈറ്റൺന്റെ 1990-ൽ പ്രസിദ്ധീകരിച്ച ജുറാസ്സിക്‌ പാർക്ക്‌ എന്നീ കൃതികളിലും ജുറാസ്സിക്‌ പാർക്ക്‌(യൂണിവേഴ്സൽ സ്റ്റുഡിയോസ്‌), ഡൈനസോർ(ഡിസ്നി


ആൻസെരിമൈമസ്




ഓർനിത്തോമീമീഡ് എന്ന ജെനുസിൽ പെട്ട തെറാപ്പോഡ വിഭാഗം ദിനോസർ ആണ് ആൻസെരിമൈമസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആയിരുന്നു ഇവ ജീവിച്ചിരുന്നത്. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയിൽ നിന്നും ആണ്. ഇവ ഒരു മിശ്രഭോജി ആയിരികണം എന്നാന്നു ഇപോഴത്തെ നിഗമനം.

നീളവും ശക്തവുമായ കൈകൾ മാറ്റിനിർത്തിയാൽ ബാക്കി എല്ലാ ശരീര ഭാഗങ്ങൾക്കും മറ്റ് ഓർനിത്തോമീമീഡുകളോട് വളരെ ഏറെ അടുത്ത സാമ്യം ഉണ്ട്. പരന്ന നഖങ്ങൾ ആയിരുന്നു ഇവയ്ക്ക്. ഇത് വരെ ഇവയുടെ ഒരു ഫോസ്സിൽ മാത്രമേ കിട്ടിയിടുള്ളൂ അതിൽ തന്നെ തലയോടിയും കിഴ്താടിയും ഉണ്ടായിരുന്നില്ല. കിട്ടിയ എല്ലുകളുടെ ഘടന വെച്ച് ഇവ വളരെ വേഗത്തിൽ ഓടിയിരുന്ന ഒരു ദിനോസർ ആയിരുന്നു എന്ന് കരുതുന്നു. ഏകദേശം 3 മീറ്റർ ആയിരുന്നു നീളം , ഭാരം ആകട്ടെ 50 കിലോയും


ആർക്കിയോനിത്തോമൈമസ്




അന്ത്യ ക്രിറ്റേഷ്യസ്‌ കാലത്ത് ജീവിച്ചിരുന്ന ഒരു തെറാപ്പോഡ വിഭാഗം ദിനോസർ ആണ് ആർക്കിയോനിത്തോമൈമസ്. പേരിന്റെ അർഥം പുരാതന പക്ഷികളെ അനുകരിക്കുന്ന എന്നാണ് . ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടുകിട്ടിയിടുള്ളത് . മിശ്ര ബോജി ആയിരുന്നു എന്ന് കരുതപെടുന്നു ഇവ ചെറിയ സസ്തിനികൾ , ചെടികൾ , പഴങ്ങൾ തുടങ്ങി , മറ്റു ദിനോസറുകളുടെ വിരിഞ്ഞിറങ്ങിയ ചെറിയ കുഞ്ഞുങ്ങളെ വരെ ആഹാരം ആക്കിയിരുന്നു എന്നും അനുമാനിക്കുന്നു

ഏകദേശം 11 അടി പൊക്കവും , 50 കിലോഗ്രാം ഭാരവും ഉണ്ടായിരുന്നു ഇവയ്ക്ക്. പിൻ കാലുകൾ ശക്തമായവ ആയിരുന്നു



ആർക്കിയോനിത്തോയ്ഡീസ്



മിനി റാപ്റ്റോർ ജെനുസിൽ പെട്ട തെറാപ്പോഡ വിഭാഗം ദിനോസർ ആണ് ആർക്കിയോനിത്തോയ്ഡീസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് മംഗോളിയയിൽ ആണ് ഇവ ജീവിച്ചിരുന്നത്.

പേരിന്റെ അർഥം പ്രാചീനമായ പക്ഷിയെ പോലെ ഉള്ള ആകൃതി എന്നാണ്. പുരാതന ഗ്രീക്ക്‌ ഭാഷയിലെ മുന്ന് വാക്കുകൾ ചേർനതാന്നു. ആർക്കിയോ ἀρχαῖος , ഓർനിത്തോ ὄρνις , ഡീസ് εἶδος.

പൂർണമല്ലാത്ത തലയോട്ടി , കിഴ് താടി എല്ല് , പല്ലുകൾ എന്നിവയാണ് ടൈപ്പ് സ്പെസിമെൻ ആയി കിട്ടിയിടുള്ളത് . ഇത് ഒരു പ്രായപൂർത്തി ആവാത്ത സ്പെസിമെൻ ആണ് എന്ന് കരുതുന്നു



ആർക്കിയോസെറാടോപ്സ്

സെറാടോപിയ എന്ന കുടുംബത്തിൽ പെട്ടവ ആണ് ആർക്കിയോസെറാടോപ്സ്. മറ്റു സെറാടോപ് ദിനോസറുകളെ പോലെ ഇവയ്ക്ക് മുഖത്ത് കൊമ്പ് ഇല്ലായിരുന്നു , എന്നാൽ തലക്ക് പിൻ ഭാഗത്തായി അസ്ഥിയുടെ ചെറിയ ഒരു ആവരണം ഉണ്ടായിരുന്നു ( ഫ്രിൽ). വളരെ ചെറിയ ദിനോസർ ആയ ഇവ ഇരുകാലി ആയിരുന്നു എന്നാൽ സാമാന്യം വലിയ തല ഇവയ്ക്കുണ്ടായിരുന്നു. മധ്യ ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടെതിയിടുള്ളത്. ഇവ ജീവിച്ചിരുന്നത് തുടക ക്രിറ്റേഷ്യസ് കാലത്ത് ആയിരുന്നു. ഇവയുടെ രണ്ട് ഫോസ്സിലുകൾ കണ്ടെതിയിടുണ്ട്. ആദ്യം കിട്ടിയതിനെ അപേക്ഷിച്ച് ചെറുതാണ് രണ്ടാമത് കിട്ടിയ ഫോസ്സിൽ.

തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ കോൻ, പൈൻ എന്നി സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.
പേരിന്റെ അർഥം മുഖത്ത് കൊമ്പുള്ള പ്രാചീനൻ എന്നാണ്.




2010 ൽ തോമസ്‌ ആർ ഹോൾട്ഷ് നടത്തിയ ശാസ്‌ത്രീയമായ വർഗ്ഗീകരണം പ്രകാരം ഉള്ള സെറാടോപ്‌സിയാകളുടെലിസ്റ്റിലെ ചിലത് മാത്രം താഴെ ചേര്‍ക്കുന്നു

സെറാടോപിയ

സസ്യഭോജികളായവയും, തത്തകളുടെ പോലെ ഉള്ള ചുണ്ടുകൾ ഉള്ളതുമായ ഒരു വിഭാഗം ദിനോസറുകൾ ആണ് സെറാടോപിയ അഥവാ സെറാടോപ്‌സിയാ . ഇവയുടെ ആദ്യം രൂപം വരുന്നത് ട്രയാസ്സിക് യുഗത്തിന്റെ അന്ത്യത്തിലാണ് (161 .0 ± 2.0 മയ). കൃറ്റേഷ്യസ്‌ കാലത്തോടെ നോർത്ത് അമേരിക്ക , യൂറോപ്പ് ഏഷ്യ ഇവിടങ്ങളിൽ ഇവ പ്രധാനപെട്ട ഒരു ദിനോസർ വർഗ്ഗമായി മാറി എന്നാൽ 65 ദശ ലക്ഷം വർഷം മുൻപ്പ് ദിനോസറുകൾ വംശം അന്യം നിന്നു പോയ കേ-ടി വംശനാശം ഇവയ്ക്കും അന്ത്യം കുറിച്ചു. ദിനോസറുകളിൽ തലയോട്ടിയുടെ പ്രതേകത കൊണ്ട് എളുപ്പം തിരിച്ചറിയാവുന്ന ഒരു വിഭാഗം ആണ് ഇവ . ഫ്രിൽ എന്ന മുഖത്തിനു ചുറ്റും ഉള്ള അസ്ഥിയുടെ ആവരണവും പ്രതേകതയാണ് . വർഗ്ഗത്തിന്റെ മറ്റ് ഒരു ജീവി വർഗത്തിലും കാണാത്ത രോസ്ട്രൽ ബോൺ എന്ന പേരിൽ അറിയപെടുന്ന എല്ല് ഇവയ്ക്ക് ഉണ്ടായിരുന്നു, വായക്ക് ഇവയ്ക്കു തത്തമ്മയുടെ ചുണ്ടിന്റെ രൂപം നല്ക്കിയിരുന്നത്‌ ഈ എല്ല് ആണ് .

ചൗയാങ്സോറസ്

തത്തകളുടെ പോലെയുള്ള ചുണ്ടുള്ള സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ് ചൗയാങ്സോറസ്. അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഈ കുടുംബത്തിലെ ആദ്യ കാല ദിനോസറുകളിൽ ഒന്നാണ് ഇത് . മറ്റു സെറാടോപിയകളെ പോലെ തന്നെ ഇവയും സസ്യബോജികൾ ആയിരുന്നു.ചൈനയിലെ ചൗയാങ്ഓ എന്ന പ്രദേശത്ത് നിന്നും ഫോസ്സിൽ കിട്ടിയതിനാൽ ആണ് ഇങ്ങനെ പേര് വന്നത്. ഹോലോ ടൈപ്പ് IVPP V11527 ആണ് . ഇതിൽ കിട്ടിയിടുള്ള ഫോസ്സിൽ ഭാഗങ്ങൾ ഭാഗികമായ തലയോട്ടി , കിഴ് താടി , കഴുത്തിലെ എല്ലുകൾ , ഭാഗികമായ തോൾ പലക , മുൻ കാലിലെ എല്ല് എന്നിവയാണ്

ആൽബലോഫോസോറസ്


സെറാടോപിയ എന്ന നിരയിൽ പെട്ട ഒരു ദിനോസർ ആണ് ആൽബലോഫോസോറസ്. ജപ്പാനിൽ ഉള്ള കുവജിമ ശില ക്രമത്തിൽ നിന്നും ആണ് ഫോസ്സിൽ കണ്ടെതിയിടുള്ളത്, ഫുക്കുയി, ഇഷിക്കാവ പ്രിഫക്ച്ചറുകളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ഹകു പർവതത്തിനു അടുത്താണ് ഇത്.  ഒരു ഫോസിൽ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ , തലയോട്ടിയുടെ അസ്ഥികൾ , കീഴ്ത്താടി എന്നിവയാണ്‌ കണ്ടെത്തിയ ഭാഗങ്ങൾ .പേരിന്റെ അർഥം വെളുത്ത ശിഖ ഉള്ള പല്ലി എന്നാണ്. ലാറ്റിൻ albus, അർഥം "വെളുത്ത", ഗ്രീക്ക് λόϕος (ലോഫോസ്), "ശിഖ", ഇത് മഞ്ഞു മുടിയ ശിഖയുള്ള ഹകു പർവതത്തെ സുചിപിക്കുന്നു , പേരിന്റെ അവസാനം ഗ്രീക്ക് പദം ആയ σαυρος (സോറസ്) ആണ് അർഥം പല്ലി.

യിൻലോങ്ങ്‌


സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് യിൻലോങ്ങ്‌ . ശാസ്ത്രത്തിനു കിട്ടിയ ഫോസ്സിലുകളുടെ പഠനത്തിൽ നിന്നും ഈ കുടുംബത്തിലെ ഏറ്റവും പ്രാചീനമായ അംഗം ആണ് ഇവയെന്ന് തിരിച്ചറിഞ്ഞിടുണ്ട്. അന്ത്യ ജുറാസ്സിക്‌ കാലത്ത് ആണ് ഇവ ജിവിച്ചിരുന്നത്, കിട്ടിയിട്ടുള്ള ഫോസ്സിലുകൾ വെച്ചു നോക്കുപ്പോൾ യിൻലോങ്ങ്‌ ഒഴിച്ച് മറ്റു ഈ കുടുംബത്തിൽ നിന്നും ഉള്ള എല്ലാ ദിനോസറുകളും ക്രിറ്റേഷ്യസ് കാലത്ത് നിന്നും ഉള്ളവയാന്നു.[1] ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ്. ഇവ ചെറിയ ഇരുകാലി ആയ ഒരു സസ്യഭോജി ആയിരുന്നു.
പേര് വരുനത്‌ രണ്ടു ചൈനീസ് വാക്കുകളിൽ നിന്നും ആണ് .  യിൻ അർഥം ഒളിച്ചിരികുക, ലോങ്ങ്‌ അർഥം വ്യാളി എന്നും ആണ് .
യിൻലോങ്ങ്‌ ഏകദേശം 1.2 മീറ്റർ (4 അടി) നീളം ഉണ്ടായിരുനതായി കണക്കക്കുന്നു
യിൻലോങ്ങ്‌ന്റെ ഫോസ്സിലിൽ നിന്നും ഏഴു ദഹന സഹായിയായി പ്രവർത്തിക്കുന്ന കല്ലുകൾ കിട്ടിയിടുണ്ട്. ഇവ സസ്യ ആഹാരം വയറ്റിൽ വെച്ചു അരച്ച് എടുക്കാൻ ഇവയെ എടുക്കാൻ ഇവയെ സഹായിച്ചിരിക്കണം. ഈ ഒരു സവിശേഷസ്വഭാവം പല സസ്യാഹാരിയായ ദിനോസറുകളിലും , പക്ഷികളിലും സാധാരണം ആയി കണ്ടുവരുന്നു

ഏഷ്യാസെറടോപ്സ്


സെറാടോപിയ എന്ന കുടുംബത്തിൽ പെട്ടവ ആണ് ഏഷ്യാസെറടോപ്സ്.,[1] അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈന, മംഗോളിയ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും ആണ് . 1989 ൽ ആണ് ഈ ജെനുസിനെ കുറിച്ച് ഉള്ള പഠനവും വർഗ്ഗീകരണവും ചെയ്തത്. പേരിന്റെ അർഥം മുഖത്ത് കൊമ്പുള്ള ഏഷ്യക്കാരൻ എന്നാണ്.
തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. മറ്റു സെറാടോപിയ ദിനോസറുകളെ പോലെ സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ കോൻ, പൈൻ എന്നി സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു

ബാഗസെറടോപ്സ്


സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് ബാഗസെറടോപ്സ്. ദിനോസർ യുഗത്തിന്റെ അവസാന കാലഘട്ടം ആയ അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്, എങ്കിലും ഇവയുടെ ശരീരഘടന തികച്ചും പ്രാചീന സെറാടോപിയകളുടെ പോലെ ആയിരുന്നു. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിൽ നിന്നും ആണ്. പേരിന്റെ അർഥം ചെറിയ, മുഖത്ത് കൊമ്പുള്ളവൻ എന്നാണ്.
3.3 അടി നീളവും , 50 സെന്റീ മീറ്റർ ഉയരവും ഉണ്ടായിരുന്ന ഇവയ്ക്ക് 22 കിലോ ആയിരുന്നു ഭാരം. തലക്ക് പിൻ ഭാഗത്തായി അസ്ഥിയുടെ ചെറിയ ഒരു ആവരണം ഉണ്ടായിരുന്നു ( ഫ്രിൽ). തത്തകളുടെ പോലെയുള്ള ചുണ്ടായിരുന്നു ഇവയ്ക്ക്. ഈ കുടുംബത്തിൽ സാധാരണയായി കാണാറുള്ള നെറ്റിയിൽ ഇരു കണ്ണുകൾക്കും മുകളിൽ നിന്നും ഉണ്ടാവാറുള്ള കൊമ്പുകൾ ഇവയ്ക്കു ഇല്ലായിരുന്നു , എന്നാൽ മുക്കിനു മുകളിൽ കൊമ്പിന് സമാനമായ ഒരു അസ്ഥിയുടെ ആവരണം ഉണ്ടായിരുന്നു

ഗ്രസിലിസെററ്റോപ്സ്

സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ് ഗ്രസിലിസെററ്റോപ്സ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിൽ നിന്നും ആണ് .വളരെ ചെറിയ ദിനോസർ ആയ ഇവ ഇരുകാലി ആയിരുന്നു. കണ്ടു കിട്ടിയ ഫോസ്സിൽ വെച്ച് ഇവയ്ക്ക് ഒരു പൂച്ചയുടെ വലുപ്പം മാത്രമേ ഉള്ളൂ . ഇവയ്ക്ക് മുഖത്ത് കൊമ്പ് ഇല്ലായിരുന്നു. എന്നാൽ തലക്ക് പിൻ ഭാഗത്തായി അസ്ഥിയുടെ ആവരണം ആയ ഫ്രിൽ ഉണ്ടായിരുന്നു

ടോറോസോറസ്‌

ടോറോസോറസ്‌ വടക്കേ അമേരിക്കൻ സ്ഥലങ്ങളിൽ ജീവിച്ചിരുന്ന ദിനോസർ‌ ആണ്. ടോറോസോറസ്‌' എന്നതൊരു ഗ്രീക്ക് പദമാണ് അർഥം ദ്വാരം ഉള്ള പല്ലി എന്ന്, ഫ്രിൽ എന്നാ മുഖത്തിനു ചുറ്റും ഉള്ള അസ്ഥിയുടെ ആവരണത്തിൽ കാണുന്ന ദ്വാരം കൊണ്ട് ആണ് ഈ പേര് വന്നത്. ട്രൈസെറാടോപ്സ് എന്ന ദിനോസറുളുടെ ഒരു വികസിത ജാതി ആയിടാണ് ഇതിനെ കണ്ടു പോരുനത്. സെറാടോപിയ എന്ന കുടുംബത്തിൽ പെട്ടവ ആണ് ഇവ.
ടോറോസോറസ്‌' ദിനോസറുകൾ ജീവിച്ചിരുന്നത് ജുറാസ്സിക്‌ കാലത്തിനു ശേഷം ഉള്ള അന്ത്യ ക്രിറ്റേഷ്യസ്‌ കാലഘട്ടത്തിലാണെന്ന് കരുതപ്പെടുന്നു. ഇവയുടെ ജീവിത കാലം 70 മുതൽ 65 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണെന്ന് ആണ് പൊതുവായ നിഗമനം.ടോറോസോറസുകൾക്ക് ഏകദേശം 9.0 മീറ്റർ (30 അടി) നീളവും 2.9 - 3.0 മീറ്റർ (9.5 - 9.8 അടി) ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഇവയ്ക്ക് ഏകദേശം 4 മുതൽ 6 വരെ ടൺ വരെ ശരീരഭാരവുമുണ്ടായിരുന്നു. പെന്റാസെറാടൊപ്സ്

ഗോബിസെററ്റോപ്സ്

സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ് ഗോബിസെററ്റോപ്സ് . അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിൽ നിന്നും ആണ്
ഇവയുടെ തലയോട്ടിയുടെ ഫോസ്സിൽ മാത്രമേ ഇത് വരെ കിട്ടിയിടുള്ളൂ . പൂർണ വളർച്ച എത്താത്ത സ്പെസിമെൻ ആണ് ഇത് .ഇവയ്ക്കു ചെറിയ കൊമ്പുക്കൾ മുഖത്ത് ഉണ്ടായിരുന്നതായി കരുതുന്നു . തലയോട്ടിയുടെ നീളം 3.5 സെ മീ മാത്രം ആണ്



ആർജെന്റീനോസോറസ്‌




"അർജന്റീനയിലെ പല്ലികൾ" എന്ന അപരനാമത്തിലറിയപ്പെടുന്ന അർജന്റീനോസോറസ് ദിനോസറുകൾ ഭൂമുഖത്ത് ജീവിച്ചിരുന്ന ജീവികളിൽ ഏറ്റവും വലിപ്പമേറിയവയിലൊന്നായിരുന്നു എന്ന് കരുതപ്പെടുന്നു, ലതിൻ ഭാഷയിൽ വെള്ളി പല്ലി എന്ന് ആണ് പറയുക . സസ്യഭുക്കുകളായ ഈ ഇനം ദിനോസറുകൾ ക്രിറ്റേഷ്യസ് യുഗത്തിന്റെ മദ്ധ്യഘട്ടത്തിൽ (ഏകദേശം നൂറ് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്) തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലാണ്‌ ജന്മമെടുത്തതെന്ന് അനുമാനിക്കപ്പെടുന്നു. പേര്‌ സൂചിപ്പിക്കുന്നത് പോലെ അർജന്റീനയിലാണ്‌ ഈ ഇനം ദിനോസറുകളുടെ ഫോസിൽ അവശിഷ്ടങ്ങൾ ആദ്യമായി കണ്ടെത്തിയത്.

ബ്രാക്കിയോസോറസുകൾ ഉൾപ്പെടുന്ന സോറാപോഡ് കുടുംബത്തിൽപെട്ട അർജന്റീനോസോറസുകൾക്ക് 30 മുതൽ 40 മീറ്റർ വരെ (100 -150 അടി) നീളമുണ്ടായിരുന്നു.20.4 മീറ്റർ (70 അടി)വരെ ഉയരം ഉണ്ടായിരുന്ന ഇവയുടെ ശരീര ഭാരം ഏകദേശം 100 ടണ്ണോളം വരുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്. സൊറാപോഡ് വിഭാഗത്തിൽപ്പെട്ട മറ്റുദിനോസറുകളെപ്പോലെ മെലിഞ്ഞ് നീണ്ട കഴുത്തും നീളമേറിയവാലും ഇവയുടെ പ്രത്യേകതകളായിരുന്നു. ആനയുടെ കാലുകൾക്ക് സദൃശമായ നാലു വലിയ കാലുകൾ ഉപയോഗിച്ചാണ്‌ ഇവ സഞ്ചരിച്ചിരുന്നത്.

അർജന്റീനയിലെ പാറ്റഗോണിയയിൽ ഗ്വില്ലാർമോ ഹെറിഡിയ എന്ന കർഷകനാണ്‌ 1987-ൽ തന്റെ കൃഷിയിടത്തിൽ വെച്ച് ആദ്യമായി അർജന്റീനോസോറസിന്റെ ഫോസിൽ അവശിഷ്ടങ്ങൾ കണ്ടത്. ശിലയാക്കപ്പെട്ട മരത്തടിയാണെന്നു കരുതിയ അദ്ദേഹം അർജന്റീനയിലെ പുരാവസ്തു ഗവേഷകരായ ജോസ് ബോണാപ്പർട്ട്, റുഡോൾഫ് കോറിയ എന്നിവരുമായി ബന്ധപ്പെടുകയും അവർ ഈ പുതിയ ഫോസിലിനെ ക്കുറിച്ച് ഗവേഷണം ആരംഭിക്കുകയും ചെയ്തു. തുടർന്ന് 1993-ൽ ഈ ഫോസിൽ അവശിഷ്ടം പുതിയൊരിനം ദിനോസറിന്റെതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ആൽബിനിക്കൂസ്



അൽവരെസ്സൌരിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് ആൽബിനിക്കൂസ്. ഇവ ജീവിചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് . ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയിൽ ഉള്ള ഗോബി മരുഭുമിയിൽ നിന്നും ആണ്. ചെറിയ ദിനോസറുകളിൽ വെച്ച് ഏറ്റവും ചെറിയ വിഭാഗത്തിൽ പെട്ടവ ആണ് ഇവ.

ചെറിയ പറകാത്ത ദിനോസറുകളുടെ കൂടത്തിൽ പെട്ട ഇവയ്ക്ക് ഭാരം ഒരു കിലോഗ്രാമിൽ താഴെ മാത്രം ആയിരുന്നു. മറ്റു അൽവരെസ്സൌരിഡ് ദിനോസറുകളെ അപേക്ഷിച്ച് കാലിന്റെ ഉപൂറ്റിയുടെ ഭാഗത്തുള്ള എല്ലുകൾ (Tarsus) തൊട്ടു അടുത്തുള്ള എല്ലുകളുമായി കൂടി ചേർന്ന അവസ്ഥയിൽ ആണ് ഇവയ്ക്ക്



ആൽറ്റിറൈനസ്


ഇഗ്ഗുവാനോഡോൺടിയ ശാഖയിൽ പെട്ട ദിനോസർ ആണ് ആൽറ്റിറൈനസ്. തുടക ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയിൽ നിന്നും ആണ് .

ഇവയ്ക്ക് ഏകദേശം 21-28 അടി നീളവും 1.1 ടൺ ഭാരവും ആണ് കണക്കക്കിയിടുള്ളത്. പിൻകാലുകളുടെ പകുതി നീളം മാത്രമേ മുൻകാലുകൾക്ക് ഉണ്ടായിരുന്നുള്ളു, ഓട്ടം നടത്തം എന്നിവ ഇവ രണ്ടു കാലിൽ ആവണം ചെയ്തിരുനത്. ഭക്ഷണ സമ്പാദന (മേയുന്ന) സമയത്ത് ഇവ നാലു കാലിൽ ആവണം സഞ്ചരിചിരുനിരുനത്. മുട്ടാബുറാസോറസ്കളെ പോലെ ഇവയുടെയും മൂക്കിന്റെ ഭാഗത്തുള്ള അസ്ഥികൾ ഒരു ആവരണമായി ഉയർന്ന് നിന്നിരുന്നു , ഇത് എന്തിനാണ്‌ എന്ന് ഇന്നിയും നിഗമനത്തിൽ എത്തിയിട്ടില്ല, കുടുതൽ മണം പിടികാനുള്ള ശേഷി , വെള്ളം ശേഖരണം , രക്തം തന്നുപ്പിക്കൽ എന്നി സാധ്യതകൾ എല്ലാം നിലനിൽകുന്നു.


ആൽഷാസോറസ്



തെറിസീനോസൌറോയിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് ആൽഷാസോറസ്. ഈ കുടുംബത്തിലെ ഏറ്റവും പുരാതനമായ ഇനങ്ങളിൽ ഒന്നാണ് ഇവ. തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഇവ സസ്യഭോജി ആയിരുന്നു. തുടക ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിലെ മരുഭുമിയിൽ നിന്നു ആണ്
നീണ്ട കഴുത്ത് , ചെറിയ വാല് , വലിയ വയർ, കൈയിൽ കൂർത്ത് മൂർച്ചയേറിയ വലിയ നഖങ്ങൾ തുടങ്ങി തെറിസീനോസൌറോയിഡ് കുടുംബത്തിൽ കാന്നുന്ന പ്രതേകതകൾ ഇവയ്ക്കും ഉണ്ടായിരുന്നു. കണ്ടു കിട്ടിയവയിൽ വെച്ച് ഏറ്റവും നീളം എറിയവയ്ക്ക് 12 അടി ആണ്.

ഇറിറ്റേറ്റർ



തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരിനം ദിനോസറാണ് ഇറിറ്റേറ്റർ. സ്പൈനോസോസൌറിഡ് കുടുംബത്തിൽ ആണ് ഇവ പെടുക. കൃറ്റേഷ്യസ്‌ യുഗത്തിലെ ആൽബിയൻ കാലഘട്ടത്തിൽ മാംസഭുക്കുകളായ ഇവ ജീവിച്ചിരുന്നത് ഏകദേശം 11 കോടി വർഷങ്ങൾക്ക് മുമ്പാണെന്നാണ് നിഗമനം. ബ്രസീലിലാണ് ഇവയുടെ ഫോസ്സിൽ കണ്ടെത്തിയിട്ടുള്ളത്. മുഖ്യമായും മീനുകളെയാണ് ഇവ ഭക്ഷിച്ചിരുന്നതെന്ന് കരുതപ്പെടുന്നു.

ഏകദേശ കണക്ക് പ്രകാരം നീളം 8 മീറ്ററാണ് (26 അടി). 84 സീ.മീ നീളം ഉള്ള തലയോടിയും, 6 മുതൽ 40 മീ .മീ നീളം ഉള്ള പല്ലുകളും ഇവയുടെ പ്രതെകത ആണ്. ഫോസിൽ കള്ളക്കടത്തുകാർ തലയോടിൽ കൃത്രിമം നടത്തിയിട്ടുണ്ടോ എന്നും സംശയിക്കുന്നു

ഇസിസോറസ്




അന്ത്യ ക്രിറ്റേഷ്യസ്‌ കാലത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു സോറാപോഡ് കുടുംബത്തിൽപ്പെട്ട ദിനോസറാണ് ഇസിസോറസ്. പേരിന്റെ ആദ്യ മൂന്നക്ഷരം സൂചിപ്പിക്കുന്നത് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനെയാണ്. ഏകദേശം പൂർണമായ ഫോസ്സിൽ അസ്ഥിക്കൾ കണ്ടു കിട്ടിയിടുണ്ട്. 1984 - 1986 കാലത്ത് കണ്ടു കിട്ടിയ മിക്ക അസ്ഥികളും സന്ധിയോടു കൂടിയവ ആയിരുന്നു ഇത് കൊണ്ട് തന്നെ ഈ വിഭാഗത്തിൽ ഏറ്റവും പൂർണമായ ഫോസ്സിൽ ഉള്ളത് ഇവയ്ക്കാണ് . ഇവയുടെ എന്ന് കരുതുന്ന കൊർപ്രൊലിറ്റ്സ് (ഫോസ്സിൽ മലം) പരിശോധനയിൽ നിന്നും ഇവ ഭക്ഷിച്ചിരുന്ന വിഭാഗത്തിൽ പെട്ട മരങ്ങളെ തിരിച്ചരിഞ്ഞിടുണ്ട്.വലിയ നീളം കൂടിയ മുൻ കാലുകളും കുത്തനെ ഉള്ള കഴുത്തും ഇവയെ മറ്റു സോറാപോഡ് കുടുംബത്തിൽപ്പെട്ട ദിനോസരുകളിൽ നിന്നും വ്യതസ്തരാക്കുന്നു .

ഏകദേശനീളം കണക്കാക്കിയിരിക്കുന്നത് 18 മീറ്റർ ആണ് (60 അടി ). ഭാരം ഏകദേശം 14,000 കിലോ ( 15 ടൺ ) ആണ്

ഇൻഡോസൂക്കസ്


അന്ത്യ കൃറ്റേഷ്യസ്‌ യുഗത്തിൽ നിന്നും ഉള്ള ഒരു ദിനോസറാണ് ഇൻഡോസൂക്കസ്. തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഇവയുടെ ഫോസ്സിൽ ഇന്ത്യയിൽ ഉള്ള ജബൽപൂരിൽ ഉള്ള ലമേറ്റ ഫോർമഷൻ എന്ന ശിലാക്രമങ്ങൾക്ക് ഇടയിൽ നിന്നുമാണ് കണ്ടു കിട്ടിയിടുള്ളത് .സാധാരണയായി എല്ലാ അബേലിസൗറിഡ് കുടുംബത്തിൽ പെട്ട ദിനോസറുകളെയും പോലെ ഇവയും മറ്റ് ദിനോസറുകളെ വേട്ടയാടി ജീവിക്കുന്നവയായിരുന്നു. ഏകദേശം 6 മീറ്റർ നീളം ആയിരുന്നു ഇവയ്ക്ക് . തലയുടെ മുകൾ ഭാഗം പരന്ന് ഇരുന്നു , രാജാസോറസിനെ പോലെ ആവരണവും ഉണ്ടായിരുന്നു തലയിൽ.


ഇൻഡോസോറസ്



കൃറ്റേഷ്യസ്‌ കാലത്തിന്റെ അവസാനകാലം ജീവിച്ചിരുന്ന, തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസറാണ്ഇൻഡോസോറസ്. പേരിന്റെ അർത്ഥം ഇന്ത്യൻ പല്ലി എന്ന് ആണ്. ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിരിക്കുന്നതും ഇന്ത്യയിൽ നിന്നാണ്. ഏകദേശം 700 കിലോ മാത്രെമേ ഭാരം കാണു എന്ന് ആണ് നിഗമനം.

ഇന്ത്യയിലെ മധ്യപ്രദേശ് സംസ്ഥാനത്തെ ജബൽ‌പൂരിൽ നിന്നുമാണ് ഫോസ്സിൽ കണ്ടു കിട്ടിയിട്ടുളളത് . തലയോട്ടിയുടെ പരിശോധനയിൽ നിന്നും കണ്ണിനു മുകളിൽ ആയി കൊമ്പുകൾ ഉണ്ടായിരുന്നു എന്ന് അനുമാനിക്കുന്നു. കാർനോടോറസ് എന്ന അമേരിക്കൻ ദിനോസറുമായി ഇൻഡോസോറസിന് സാമ്യമുണ്ട്.


ഈക്വീജൂബസ്



ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ദിനോസർ ആണ് ഈക്വീജൂബസ്. ഇവ ജീവിച്ചിരുന്നത് തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആയിരുന്നു. ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് . ഹോലോ ടൈപ്പ് IVPP V12534 ഭാഗങ്ങൾ പൂർണമായ തലയോട്ടി, കിഴ് താടി , ഗ്രൈവകശേരുക 7 എണ്ണം , വക്ഷീയകശേരുക 16 എണ്ണം , ത്രൈകശകലങ്ങൾ 6 എണ്ണം എന്നിവയാണ് .

ഏകദേശം 7 മീറ്റർ നീളവും 2.5 ടൺ ഭാരവും ആണ് കണക്കകിയിടുള്ളത്.[2] ഇവയ്ക്ക് സാധാരണയായി ഈ വിഭാഗം ദിനോസരുകളിൽ കണ്ടു വരുന്ന പുരികങ്ങളുടെ മുകളിൽ ഉള്ള അസ്ഥി (Palpebral (bone)) ഇല്ല .



എനിഗ്മോസോറസ്



തെറിസീനോസൌറോയിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് എനിഗ്മോസോറസ്. തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഇവ സസ്യഭോജി ആയിരുന്നു. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിൽ നിന്നു ആണ് . ഹോലോ ടൈപ്പ് ഫോസ്സിൽ (IGM 100/84), ഭാഗികമായ തല ഇല്ലാത്ത ഒരു ഫോസ്സിൽ ആണ്
ഏകദേശം 7 അടി വരെ ഉയരവും , ഒരു ടൺ ഭാരവും ആണ് കണക്കകിയിടുള്ളത്.


എർക്കീറ്റു



തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന സോറാപോഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് എർക്കീറ്റു. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിൽ നിന്നും ആണ് . 2006 മാർച്ചിൽ ആണ് ഇവയുടെ വർഗ്ഗീകരണം നടന്നത്. ശരീരത്തിന്റെ രണ്ടിരട്ടി നീളം ഉള്ള കഴുത്തായിരുന്നു ഇവയ്ക്ക്.

ക്രയോലോഫോസോറസ്




തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന വലിയ ഒരിനം ദിനോസർ ആണ് ക്രയോലോഫോസോറസ്. പേരിന്റെ അർഥം തണുത്ത ശിഖ ഉള്ള പല്ലി എന്നാണ്. ഇവ തുടക്ക ജുറാസ്സിക് കാലത്ത് ഉള്ള ദിനോസർ ആയിരുന്നു. ഇവ ജീവിച്ചിരുന്നത് അന്റാർട്ടിക്കയിൽ ആണ് .അന്റാർട്ടിക്കയിൽ നിന്നും കിട്ടുന്ന ആദ്യ മാംസഭോജി ആയ ദിനോസർ കൂടെ ആണ് ക്രയോലോഫോസോറസ്.

(FMNH PR1821) ഹോലോ ടൈപ്പ് ഫോസ്സിൽ ആയി കിട്ടിയിട്ടുള്ളത് പ്രായപൂർത്തി ആകാത്ത ഒരെണ്ണം ആണ് . ഇതിനു ഏകദേശം 21 അടി നീളവും 465 കിലോ ഭാരവും കണക്കാക്കിയിട്ടുണ്ട്.




ക്രിറ്റേഷ്യസ് കാലത്തെ ദിനോസറുകളുടെ ലിസ്റ്റ് ഇങ്ങനെ നീളുന്നു 

















അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം