ദിനോസർ , പരിണാമം

ദിനോസർ , പരിണാമം 




ദിനോസൌറിയ എന്ന ജീവശാഖയിലെ പലതരത്തിലുള്ള ഒരു കൂട്ടം ജീവികളാണു് ഡൈനസോറുകൾ അഥവാ ദിനോസറുകൾ. ദിനോസറുകൾ ഭൂമിയിൽ ആവിർഭവിക്കുന്നത് ഏകദേശം 230 ദശലക്ഷം വർഷങ്ങൾക്കു മുൻപ് അന്ത്യ ട്രയാസ്സിക് കാലത്താണ്. തുടക്ക ജുറാസ്സിക് കാലം തൊട്ടു് അന്ത്യ ക്രിറ്റേഷ്യസ് വരെ ഭൂമിയിൽ ഏറ്റവും പ്രാതിനിധ്യമുള്ള ജീവിയും ദിനോസറുകളായിരുന്നു. എന്നാൽ, അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് സംഭവിച്ച, ഭൂമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശത്തിൽ (കേ-ടി വംശനാശം) അന്ന് ജീവിച്ചിരുന്ന മിക്ക ദിനോസർ വർഗ്ഗങ്ങളും നശിച്ചു. ഫോസ്സിൽ തെളിവുകൾ സൂചിപ്പിക്കുന്നത് ജുറാസ്സിക്‌ കാലഘട്ടത്തിൽ ജീവിച്ചിരുന്ന തെറാപ്പോഡ എന്ന വിഭാഗം ദിനോസറുകളിൽ നിന്നുമാണ് പക്ഷികൾ പരിണാമം പ്രാപിച്ചത് എന്ന്. ഇന്ന് പക്ഷികളെ ദിനോസറുകളുടെ പിൻ‌ഗാമികളായ ഏകവംശമായി തരം തിരിച്ചിരിക്കുന്നു. 66 ദശലക്ഷം വർഷം മുൻപ് നടന്ന വംശനാശത്തിൽ നിന്നും കുറച്ച് പക്ഷികൾ രക്ഷപ്പെട്ടു, അവ ഇന്നും ദിനോസറുകളുടെ പരമ്പരയിലെ കണ്ണികളായി ജീവിക്കുന്നു

വർഗ്ഗം, രൂപം, ആകൃതി, ജീവിച്ചിരുന്ന പരിതഃസ്ഥിതി എല്ലാം കൊണ്ടും വ്യത്യസ്തമായ ജീവികൾ ആയിരുന്നു ദിനോസറുകൾ. ഫോസ്സിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പാലിയെന്റോളോജിസ്റ്റ്‌മാർ ഇവയെ അഞ്ഞൂറിൽ പരം ജെനുസുകൾ ആയും, ആയിരത്തിൽ പരം ഉപവർഗ്ഗം ആയും തിരിച്ചിട്ടുണ്ട്. എല്ലാ വൻകരകളിൽ നിന്നും ദിനോസറുകളുടെ ഫോസ്സിൽ കിട്ടിയിടുണ്ട്


ഭീകരനായ പല്ലി എന്നർത്ഥം വരുന്ന ദിനോസർ എന്ന പേര് തെറ്റിധാരണ ഉണ്ടാക്കുന്നതാണ് കാരണം ദിനോസറുകൾ പല്ലികൾ അല്ല മറിച്ചു അവ ഉരഗങ്ങളുടെ ഒരു വ്യത്യസ്ത വർഗ്ഗം ആയിരുന്നു, ഉരഗങ്ങളിൽ കാണുന്ന സ്വാഭാവികമായ സവിശേഷങ്ങൾ പല ദിനോസറുകളിലും കാണാൻ സാധിക്കില്ല, ഉരഗങ്ങളെ അപേക്ഷിച്ച് മിക്ക ദിനോസറുകൾക്കും നിവർന്നു നിൽക്കാൻ സാധിക്കുമായിരുന്നു. ഇത് കൂടാതെ പല പുരാതന ജീവികളെയും പ്രത്യേകിച്ച് മോസസോറുകൾ, ഇക്തിയോസൗർ, ടെറാസോറസ്, പ്ലെസിയോസൗർ, ഡൈമെട്രോഡോൺ എന്നിവയെയും ദിനോസറുകളായി തെറ്റിദ്ധരിച്ചിരുന്നു.

ദിനോസാറുകൾ ആർക്കോസാറുകളിൽ നിന്നും ആവിർഭവിച്ചത് ഏകദേശം 230 ദശലക്ഷം വർഷങ്ങൾക്കു മുമ്പേ, മദ്ധ്യ-അന്തിമ ട്രയാസ്സിക്‌ കാലഘട്ടത്തിലാണ്.  ഭുമിയിലെ 95% ജീവികളും നശിച്ച പെർമിയൻ-ട്രയാസ്സിക് വംശനാശത്തിനു ശേഷം ഏകദേശം 20 ദശലക്ഷം വർഷങ്ങൾ കഴിഞ്ഞാണിത്. റേഡിയോ പഴക്കനിർണ്ണയം വഴി മനസിലാക്കുന്നത്‌ ഇയോറാപ്റ്റർ ഫോസ്സിലുകൾ ഈ കാലയളവിൽ നിന്നും ആണ് എന്നാണ്. പാലിയെന്റോളോജിസ്റ്റ്‌കൾ അനുമാനിക്കുനത് എല്ലാ ദിനോസറുകളുടെയും പൂർവികർ ഇയോറാപ്റ്റർകളെ പോലെ ആയിരിക്കും എന്നാണ്, ഇത് ശരിയാണെങ്കിൽ ആദ്യ ദിനോസറുകൾ ചെറിയ ഇരുകാലികൾ ആയ മാംസഭോജികൾ ആയിരുന്നിരിക്കണം.
ട്രയാസ്സിക്, ജുറാസ്സിക്‌, കൃറ്റേഷ്യസ്‌ എന്നീ മൂന്നു പ്രധാന കാലഘട്ടങ്ങളിലാണു ഡൈനസോറുകൾ നിലനിന്നിരുന്നത്.
ട്രയാസ്സിക് (25 കോടി വർഷം മുമ്പേ മുതൽ 20 കോടി വർഷം വരെ) ജുറാസ്സിക്‌ (20 കോടി വർഷം മുമ്പേ മുതൽ 14.5 കോടി വർഷം വരെ) കൃറ്റേഷ്യസ്‌ (14.5 കോടി വർഷം മുമ്പേ മുതൽ 6.5 കോടി വർഷം വരെ)
ഇവ നാമാവശേഷമായതിനെക്കുറിച്ചു പല സിദ്ധാന്തങ്ങളും നിലവിലുണ്ട്‌ - ഉൽക്കകൾ പതിച്ചതുകൊണ്ടോ അഗ്നിപർവതസ്ഫോടനത്താലോ ഭൂമിയിലുണ്ടായ മാറ്റങ്ങളാണു ഡൈനസോറുകളുടെ നാശത്തിനു കാരണമെന്നാണു കരുതപ്പെടുന്നത്. ഇന്ന് ഭൂമിയിൽ കാണപ്പെടുന്ന പക്ഷികളുടെ മുൻഗാമികളാണു ഡൈനസോറുകൾ.

ദിനോസറുകളുടെ പരിണാമം ട്രയാസ്സിക് കാലത്ത് സസ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും സംഭവിച്ച മാറ്റങ്ങളിൽ നിന്നുമാണ് തുടങ്ങുന്നത്. അവസാന ട്രയാസ്സിക്-തുടക്ക ജുറാസ്സിക് കാലത്ത് ഭൂഖണ്ഡങ്ങളെല്ലാം കൂടിച്ചേർന്ന അവസ്ഥയിൽ ആയിരുന്നു (പാൻ‌ജിയ). ലോകം ഒട്ടുക്കും ദിനോസറുകൾ വ്യാപിച്ചു കഴിഞ്ഞിരുന്നു ഈ കാലയളവിൽ മുഖ്യമായും സെലോഫ്സോയഡ് ഗണത്തിൽപ്പെട്ട മാംസഭോജികളും, തുടക്ക സോറാപോഡമോർഫകൾ ആയ സസ്യഭോജികളും ആയിരുന്നു. സസ്യങ്ങൾ അനാവൃതബീജി വിഭാഗത്തിൽ പെട്ടവയായിരുന്നു കോണിഫെർ ആയിരുന്നു ഇവയിൽ മിക്കവയും, ഈ സസ്യങ്ങൾ തന്നെ ആയിരുന്നു ഇവയുടെ മുഖ്യ ഭോജന സസ്യം. (ഇന്നത്തെ മൃഗങ്ങളുടെ മുഖ്യ ഭക്ഷണം ആയ പുല്ല് ഉരുത്തിരിയുന്നത് ഏകദേശം 5 5 - 6 5 ദശ ലക്ഷം വർഷങ്ങൾക്ക് മുമ്പ് മാത്രമാണ് ) മദ്ധ്യ-അന്ത്യ ജുറാസ്സിക് കാലയളവിൽ കുറച്ചു കൂടെ വികാസം പ്രാപിച്ചു ദിനോസറുകൾ ceratosaurians, സ്പൈനോസോറോയിഡ്സ്, പിന്നെ carnosaurians എന്നി വിഭാഗങ്ങളിൽ മാംസഭോജികളും, stegosaurian, ornithischians പിന്നെ സോറാപോഡ് എന്നീ വിഭാഗങ്ങളിൽ സസ്യഭോജികളും ഉരുത്തിരിഞ്ഞു. എന്നാൽ പൊതുവായി ചൈനയിൽ നിന്നുമുള്ള ദിനോസറുകളിൽ ചില പ്രത്യേക പരിണാമ മാറ്റങ്ങൾ ഉണ്ടായിരുന്നു പറക്കുന്ന ഇനത്തിൽപ്പെട്ട തെറാപ്പോഡകൾ, അസ്വാഭാവികമായി കഴുത്തിന്‌ നീളമുള്ള ചില സോറാപോഡകൾ എന്നിവയായിരുന്നു അവ.[5] ഇത് കഴിഞ്ഞുള്ള കാലങ്ങളിൽ അങ്കയ്ലോസൗർ ഓർനിത്തോപോഡ് എന്നീ ഇനങ്ങളിൽപ്പെട്ട ദിനോസറുകൾ കുടുതൽ സാധാരണമായി കാണാൻ തുടങ്ങി എന്നാൽ ഇതേ കാലത്ത് പ്രോസോറാപോഡക്കൾക്ക് വംശനാശവും സംഭവിച്ചു. സോറാപോഡകൾ പുരാതന പ്രോസോറാപോഡകളെ പോലെ തന്നെ ഭക്ഷണം വായിൽ വെച്ച് ചവച്ച് അരയ്ക്കുന്ന പ്രക്രിയ നടത്തിയിരുന്നില്ല, എന്നാൽ ഓർനിതിഷ്യൻ വിഭാഗത്തിൽപ്പെട്ടവ ഭക്ഷണം വായിൽ വെച്ച് തന്നെ അരയ്ക്കാൻ പാകത്തിലുള്ള സവിശേഷതകൾ ഈ കാലയളവിൽ കൈവരിച്ചിരുന്നു ഉദാഹരണത്തിന് കവിൾ, സ്വതന്ത്രമായി ചലിപ്പിക്കാവുന്ന താടി എന്നിവ. അന്ത്യ ജുറാസ്സിക് കാലത്ത് നടന്ന മറ്റൊരു സവിശേഷ പരിണാമ പ്രക്രിയ ആണ് തെറാപ്പോഡ ദിനോസറുകളിൽ നിന്നും യഥാർത്ഥ പക്ഷികൾ ഉരുത്തിരിഞ്ഞത്


മുതലകളെ പോലെ തന്നെ ദിനോസറുകളും ആർക്കോസാറുകളിൽ നിന്നും പരിണാമം പ്രാപിച്ചവയാണ്. എന്നാൽ, ഈ കൂട്ടത്തിൽ നിന്നും ദിനോസറുകൾക്ക്‌ ഉണ്ടായിരുന്ന പ്രധാന വ്യത്യാസം ഇവയുടെ നടത്തത്തിലായിരുന്നു. ദിനോസറുകളുടെ കാലുകൾ ശരീരത്തിന് താഴെ ലംബമായി ആയിരുന്നു എന്നാൽ മറ്റു ഉരഗങ്ങളിലും മുതല വർഗ്ഗങ്ങളിലും ഇത് വശങ്ങളിലേക്ക് ആണ്.
ആദ്യമായി ദിനോസറുകളുടെ ജീവശാഖ രണ്ടായി ഉരുത്തിരുഞ്ഞു ഓർനിതിഷ്യനും സൌരിച്ച്യൻ എന്നിവ ആയിരുന്നു അത്. ഓർനിതിഷ്യൻ എന്ന ടാക്സയിലാണ് ഇന്നുള്ള പക്ഷികളടക്കം പല പ്രധാന ദിനോസറുകളും പെട്ടിരുന്നത്, സൌരിച്ച്യൻ ആകട്ടെ ട്രൈസെറാടോപ്സ് ഉൾപ്പെടെയുള്ള മറ്റ് ദിനോസറുകളും


ചില ഡൈനസോറുകൾ സസ്യഭോജികളും ചിലവ മാംസഭോജികളും മറ്റു ചിലവ മിശ്രഭോജികളും ആയിരുന്നു. അന്ത്യ ട്രയാസ്സിക് കാലത്ത് ദിനോസറുകൾ പരിണാമം പ്രാപിച്ച സമയത്ത് സസ്യങ്ങളിൽ വലിയ മാറ്റം സംഭവിച്ചിരുന്നു, ഭൂഖണ്ഡങ്ങളെല്ലാം കൂടിച്ചേർന്ന അവസ്ഥയിൽ ബൃഹദ്ഭൂഖണ്ഡമായ പാൻ‌ജിയ നിലനിന്നിരുന്ന സമയം ആയിരുന്നു അതു. സസ്യങ്ങളിൽ അനാവൃതബീജി വിഭാഗത്തിൽ പെട്ടവയായിരുന്നു മികവയും, ഇവ തന്നെ ആയിരുന്നു സസ്യഭോജികളായ തുടക്ക ദിനോസറുകളുടെയും മുഖ്യ ഭക്ഷണം. ഈ കാലയളവിൽ ജീവിച്ചിരുന്ന മുഖ്യ ദിനോസർ വർഗങ്ങൾ മാംസഭോജികളും മിശ്രഭോജികളും ഉൾപ്പെട്ട സെലോഫ്യസോയിഡ്, സസ്യഭോജികളായ സോറാപോഡമോർഫകളും എന്നിവയായിരുന്നു.
എല്ലാ ദിനോസറുകളും സം‌രക്ഷണ കവചമുള്ള മുട്ടയിട്ട് (അനമ്നിയോട്ട) ആണ് പ്രത്യുൽപ്പാദനം നടത്തിയിരുന്നത്. കാൽസ്യം കാർബണേറ്റായിരുന്നു ഈ മുട്ട തോടുകളിലെ മൂലകം

രേഖപ്പെടുത്തിയതിൽവെച്ച് ഏറ്റവും ഭാരമുള്ളതായി കണക്കാക്കപ്പെട്ടിട്ടുള്ളവ ആംഫിസെലിയസ് (122.4 ടൺ), ആർജെന്റീനോസോറസ്‌ (73 - 88 ടൺ) എന്നിവയാണ്‌. ഏറ്റവും നീളം കൂടിയവ ആംഫിസെലിയസ് : 40 - 60 മീറ്റർ (131–198 ft), സൂപ്പർസോറസ്‌ : 33 മീറ്റർ എന്നിവയുമാണ്‌. ഏറ്റവും ഭാരം കുറഞ്ഞവയിൽ ആങ്കിയോർനിസ് (110 ഗ്രാം), എപിഡെക്സിപ്റ്റെറിക്സ് (164 ഗ്രാം) എന്നിവയും ഏറ്റവും നീളം കുറഞ്ഞവയിൽ എപിഡെക്സിപ്റ്റെറിക്സ് 25 സെന്റിമീറ്റർ, ആങ്കിയോർനിസ് 34 സെന്റിമീറ്റർ എന്നിവയും ഉൾപ്പെടുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം