ഒരു പാതിരാ കൊലപാതകങ്ങളുടെ കഥ സുന്നി,ഷിയ തലത്തില്‍


 

ഒരു പാതിരാ കൊലപാതകങ്ങളുടെ 

കഥ   

സുന്നി,ഷിയ തലത്തില്‍ 

*********************************************************** 

  

അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ നബി(സ്വ)യുടെ  ജീവമരണ  സംഗ്രഹമാണ്‌ ഈ എഴുത്തിനാധാരം   

 നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ജീവിച്ച മുഹമ്മദ് എന്ന മനുഷ്യന്‍ ഇക്കാലത്തും സാധാരണക്കാരനായ മനുഷ്യരെ  ഇത്രയധികം സ്വാധീനിച്ചത് എന്തു മഹത്വം കൊണ്ടാണെന്ന ചിന്തയും തുടര്‍ന്നുള്ള വായനയും പഠനവുമാണ്എന്നെ ഇങ്ങനെ ഒരു അന്നെഷണത്തില്‍ എത്തിച്ചത്.  നബിതിരുമേനി ലോകജനതക്ക്‌ മാതൃകയായിത്തീരുന്നത്‌ എപ്രകാരമാണെന്ന്‌ ഈ എഴുത്തില്‍  നിന്നും  വെക്തമായി തന്നെ  വിശദമാക്കാന്‍ ശ്രമിക്കാം. എല്ലാവരും മനസ്സിരുത്തി വായിച്ചാല്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ക്കും ബോധ്യപെടും. ഒന്നുമില്ലായിമയില്‍ നിന്നും ഇത്ര ഉയരത്തില്‍ എത്തുകയും അവസാനം സ്വന്തക്കാരുടെ തന്നെ കണ്ണിലെ കരടായി മാറുകയും ചെയിതപ്പോള്‍ കിട്ടിയ സമ്മാനം. സുഖമില്ലാതെ കിടന്നപ്പോള്‍ കിട്ടിയ മരുന്നായാ വിഷം അതുമല്ലങ്കില്‍ മുന്ന് വര്‍ഷം മുന്‍പ് ഭക്ഷണത്തിലുടെ കിട്ടിയ സ്ലോ പോയിസന്‍.

നമുക്ക് ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കാം കുടുതല്‍ വിശദീകരണത്തിനു സാധ്യതകള്‍ നല്‍കാതെ തന്നെ ചുരുങ്ങിയ കുറച്ചു കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് തന്നെ നമുക്ക് ഈ വിഷയം ചര്‍ച്ചയില്‍ വെക്കാം.
 
മാതാപിതാക്കള്‍ ചെറുപ്പത്തില്‍ തന്നെ ഇല്ലാതിരുന്ന ഒരു വെക്തിയാണ് മുഹമ്മദ്. അതുകൊണ്ടുതന്നെ സമുഹത്തില്‍ ഉന്നതിയില്‍ കേറി പറ്റാന്‍ കിട്ടിയ ഒരു വലിയ അവസരമാണ് ഉന്നതിയില്‍ കഴിഞ്ഞിരുന്ന കച്ചവടക്കാരിയുമായ  കദീജയുമായി ഉണ്ടായ വിവാഹം. അതില്‍ നിന്നും കുറച്ചു കാലം നല്ല രീതിയില്‍ മാനസിക സംതൃപ്തികിട്ടിയ മുഹമ്മദിന് പിന്നെ കദീജയുടെ പ്രായം കുടുതല്‍ കുടുതല്‍  തന്‍റെ സംതൃപ്തിക്ക് തടസമായി കാരണം ചെറുപ്പം ഉറ്റി നോക്കുന്ന നല്ല യവ്വനം അത് പാഴാക്കാന്‍ മനസ് വരുന്നില്ല അങ്ങനെയിരിക്കെ അതില്‍നിന്നും  ഉദിച്ച ഒരു ആശയമാണ്  പ്രവാചകനായി വെളിപാടുകള്‍ ഇറക്കുക. അന്നത്തെ അറബി പേര്‍ഷ്യന്‍ കച്ചവട യാത്രകളില്‍ കിട്ടിയ കഥകളും അറിവുകളും  തനിക്ക് എങ്ങനെയൊക്കെ ഉപയോഗിക്കാം അതില്‍നിന്നും  ഉന്നതിയില്‍ എത്താന്‍ വേണ്ട സുത്ര  രാഷ്ട്രീയ നിരീക്ഷണങ്ങളായിരുന്നു ഈ പ്രവാചക വെളിപാടുകള്‍.

       പ്രായമായ ഭാര്യയില്‍ നിന്നും മാനസികമായി സംതൃപ്തിയും സമാധാനവും ദിവസങ്ങള്‍ കഴിയും തോറും കുറഞ്ഞു വരികയും അവസാനം വീട്ടില്‍ ഇരിക്കപ്പൊറുതിയില്ലാതെ മലമുകളില്‍ കേറി ഇരിക്കുകയും, ഉറങ്ങുകയും,സ്വപനങ്ങള്‍ കാണുകയും. നടത്തിയ കച്ചവട യാത്രകളിലെ ആശയവിനിമയങ്ങള്‍ എല്ലാം എങ്ങനെ ഉപയോഗിക്കാം അതിലുടെ മാനസികവും ശാരീരികവുമായി സംതൃപ്തിയും ഉന്നതിയും കരസ്ഥമാക്കാന്‍ വേണ്ടി വെളിപാടുകള്‍ ഇറക്കാന്‍ തന്നെ തീരുമാനിച്ചുകൊണ്ട് മലമുകളില്‍ നിന്നും ഇറങ്ങിയ പുതിയ ഒരു വെക്തിയായിരുന്നു മുഹമ്മദ്.

     അങ്ങനെ വെളിപാടുകള്‍ ഇറക്കി പ്രവാചക പട്ടം കിട്ടി അധികം താമസമില്ലാതെ കദീജ മരിച്ചു ആ മരണം സ്വാഭവികമായിരുന്നോ എന്നുള്ളത്  അറിയില്ല. മരണം വരിച്ച കദീജയുടെ അഭാവത്തില്‍ പിന്നെ മുഹമ്മദിന്‍റെ വാക്കുകള്‍ക്ക് മക്കയിലെ ജനം കാതുകള്‍ കൊടുത്തില്ല. അവര്‍ വെളിപാടുകലുമായി വരുന്ന മുഹമ്മദിനെ തിരസ്ക്കരിക്കുകയും അതുപോലെ തിരിച്ചു സംശയങ്ങളും ചോദ്യങ്ങളുമായി നേരിട്ടുകൊണ്ടരിന്നു.
അങ്ങനെ മുഹമ്മദു 13വര്‍ഷക്കാലം ഉന്നതലതിലെത്താന്‍ മക്കയില്‍ നടത്തിയ പ്രബോധനപ്രവര്‍ത്തനങ്ങള്‍ ഒരുവലിയ പരാജയമായിരുന്നു എന്നുള്ളത്
ഇവരുടെ വിശുദ്ധഗ്രന്ഥമായ ഖുര്‍ആന്‍ തന്നെ നമുക്ക് കാണിച്ചു തരുന്നു.   ഈ അന്വേഷണത്തിന് ഏറെ സഹായകമയ വിവരങ്ങള്‍ ഖുര്‍ആനില്‍ തന്നെ ഉണ്ട്.
മക്കയിലെ ആളുകള്‍ മുഹമ്മദിനെ വലിയ തോതില്‍ ഉപദ്രവിച്ചു വെന്നും ആട്ടിയോടിച്ചുവെന്നുമാണ് ഇവര്‍ പറഞ്ഞു നടക്കുന്നത്. Surah No:17
Al-Israa .92,94,95,Surah No:2Al-Baqara.118അങ്ങനെ പോകുന്നു ഈ വിഷയത്തില്‍ കുടുതല്‍ വിവരങ്ങള്‍ക്ക് എന്‍റെ ബ്ലോഗ്‌ ലിങ്ക് ഇവിടെ ചേര്‍ക്കുന്നു. http://nabeelhassan888.blogspot.com/2015/03/13.html.

മക്കക്കാര്‍ തന്‍റെ ഇംഗിതങ്ങള്‍ക്ക് മുന്നില്‍ മയങ്ങുന്നില്ല എന്ന് മനസിലാക്കിയ മുഹമ്മദ്‌ കൊടിയ പകയും തെറിയും പറഞ്ഞു കൊണ്ടാണ് അന്നത്തെ കാലത്ത് ഹജ്ജിനു വേണ്ടി വന്നിരുന്ന മദീനനിവാസികളുമായി ഒരു കരാര്‍ ഉണ്ടാക്കുകയും അവിടേക്ക് പോകുകയുമാണ് ചെയിതത് ആ കരാറിനെയാണ്
അഖബ ഉടമ്പടി എന്ന് പറയുന്നത് അല്ലാതെ മക്കയില്‍ നിന്ന് ആട്ടിയോടിച്ചു എന്നൊക്കെ പറയുന്നത്  മുഹമ്മദിന് വലിയ അളവില്‍ ഉയരത്തില്‍ എത്തിക്കാന്‍ വേണ്ടി മാത്രമാണ് എന്നാണ് എനിക്ക് മനസിലായത്.


     അങ്ങനെ ഹജ്ജ് തീർത്ഥാടനത്തിന്‌ വന്നിരുന്ന ആളുകളോട് മുഹമ്മദ്തന്‍റെ  സന്ദേശവും ആവുശ്യവും  സമർപ്പിച്ച് കൊണ്ടിരുന്നു. ക്രിസ്തുവർഷം 610 ൽ മദീനയില്‍  നിന്ന് വന്ന ആറു പേരടങ്ങിയ സംഘം ഈ സന്ദേശത്തിൽ ആകൃഷ്ടരാവുകയും മുഹമ്മദിന്‍  അനുയായികളായി മാറുകയും ചെയ്തു.
 അടുത്ത വർഷം ഈ സംഘത്തിലെ അഞ്ചു പേരും വേറെ ഏഴു പേരുമടക്കം 12 പേർ വന്നു. പരസ്പരം ശത്രുതയിൽ കഴിഞ്ഞിരുന്ന ഔസ്, ഖസ്രജ് ഗോത്രക്കാരായിരുന്നു ഇവർ. ഇവരുടെ ആവുശ്യം ഇവര്‍ തമ്മിലുള്ളശത്രുത പരിഹരിച്ചുകൊണ്ട് നിങ്ങള്‍ക്ക് മദീനയില്‍ വരാമെന്നും അവിടെ പ്രബോധനം നടത്താമെന്ന് ഇവര്‍ കരാര്‍ വെച്ചു അതിന്‍റെ അടിസ്ഥാനത്തില്‍ അവിടത്തെ യഥാസ്ഥിതി മനസിലാക്കാന്‍ വേണ്ടിയും പ്രബോധനത്തിനു വേണ്ടിയും   മുസ്അബ് ഇബ്നു ഉമൈർ എന്ന അനുചരനെ മുഹമ്മദ് അവർക്കൊപ്പം അയച്ചുകൊടുത്തു അയാളുടെ പ്രവര്‍ത്തനഫലമായി  ഒരു വർഷത്തിനകം ഒരു മുസ്‌ലിമെങ്കിലുമില്ലാത്ത ഒറ്റ വീടും മദീനയില്‍  ഇല്ലെന്ന അവസ്ഥവരികയും ചെയിതു.
   
        അടുത്ത വർഷം ഹജ്ജിന്കുടുതല്‍ പേര്‍ ഹജ്ജിന് വരികയും ഒരു ചര്‍ച്ച നടക്കുകയും ചെയിതു. ചന്ദ്രമാസമായ ദുൽഹിജ്ജ 12 ന് അർധരാത്രി മുഹമ്മദുമായി  അഖബയിൽ അവർ സന്ധിച്ചു. അന്ന് വിശ്വാസിയായിട്ടില്ലാത്ത പിതൃവ്യൻ അബ്ബാസിനോടൊപ്പമാണ് മുഹമ്മദ് എത്തിയത്. അബ്ബാസ് അവരോട് പറഞ്ഞു: " ഖസ്രജ് ഗോത്രക്കാരെ, മുഹമ്മദിന് ഞങ്ങൾക്കിടയിലുള്ള സ്ഥാനം നിങ്ങൾക്കറിയാമല്ലോ? ഞങ്ങളുടെ ആളുകളിൽ നിന്നും ഇത്രയും കാലം ഞങ്ങൾ അവനെ സംരക്ഷിച്ചു പോന്നിട്ടുണ്ട്. സ്വന്തം ജനതയിൽ അന്തസ്സുള്ളവനും സ്വന്തം നാട്ടിൽ സംരക്ഷിക്കപ്പെടുന്നവനുമാണ് അവൻ. എങ്കിലും ഇപ്പോൾ നിങ്ങളുടെ നാട്ടിലേക്ക് വരാനും നിങ്ങളോടൊപ്പം ചേരാനും അവൻ ആഗ്രഹിക്കുന്നു.അവന്ന് കൊടുത്ത വാക്കിൽ നിന്നും വ്യതിചലിക്കില്ലെന്നും എതിരാളികളിൽ നിന്നും അവനെ സംരക്ഷിക്കുമെന്നും ഉറപ്പുണ്ടെങ്കിൽ മാത്രം നിങ്ങൾക്ക് അവനെ ഏറ്റെടുക്കാം. അതല്ല, നിങ്ങളോടൊപ്പം വന്ന ശേഷം അവനെ ചതിക്കാനാണ് ഭാവമെങ്കിൽ ഇപ്പോൾ തന്നെ അവനെ വിട്ടേക്കുയാണ് നല്ലത്". ഈ വാക്കു കളില്‍ നിന്ന്തന്നെ നമുക്ക്കാര്യംവെക്ത്മായി മനസിലാക്കാം.


                ഇസ്‌ലാമിക ചരിത്രത്തിലെ വഴിത്തിരിവായി അഖബ ഉടമ്പടി മാറി മദീനയിൽ ഒരു ഇസ്‌ലാമിക രാഷട്രം സ്ഥാപിക്കാൻ അടിത്തറയായത് അഖബ ഉടമ്പടിയാണ്. മക്കയിലെ പ്രതികൂലാവസ്തയിൽ നിന്നും മോചനം നേടിയ മുഹമ്മദു മദീനയില്‍ ഒരുരാജാവായിതന്നെ മാറി മദീനയില്‍ എത്തിയിട്ടും മക്കാ നിവാസികലോടുള്ള പക പിന്നെയും മുഹമ്മദു കൊണ്ട് നടക്കുകയും അവരുടെയൊക്കെ കച്ചവട യാത്ര സംഘങ്ങളെ ആക്രമിച്ചും യുദ്ധം ചെയിതും  കൊലവിളി നടത്തിയും മുപ്പര്‍ മുന്നേറി കുര്‍മ്മയുള്ള ബുദ്ധിമാനും അതിസൂത്രശാലിയുമായ ഒരു യോദ്ധാവും സംഘാടകനും ഭരണാധികാരിയുമായിരുന്നു മുഹമ്മദ് എന്ന കാര്യത്തില്‍ ഒരു തര്‍ക്കമില്ല.       

             അല്ലാഹുവും വെളിപാടുമെല്ലാം അദ്ദേഹത്തിന്‍റെ  മിഥ്യാഭ്രമങ്ങള്‍ മാത്രമായിരുന്നു. അത് അറബികളെ പറ്റിക്കാനും പിന്നെ ചാവേറുകളാക്കാനും അവരെക്കൊണ്ട് കടുംകൈകള്‍ പലതും ചെയ്യിക്കാനും അദ്ദേഹം ദുരൂപയോഗപ്പെടുത്തി.അതില്‍കൂടെ നിന്ന സഹോദരനെ പോലെകരുതിയിരുന്ന പല പ്രമുഖരും ഉണ്ടായിരുന്നു അബുബക്കര്‍,ഉമര്‍ എല്ലാം തന്നെ അതിന്‍റെ ഇരയായി മാറിയ കാഴ്ചയാണ് പിന്നീട് മദീനയില്‍ ഉണ്ടായത്.

           അതിലേക്കു വിരല്‍ ചുണ്ടുന്ന ഹദീസുകള്‍ നമുക്ക് കാണാം. അങ്ങനെ മദീനയിലെ എതിര്‍ക്കാന്‍ പറ്റാത്ത തരത്തില്‍ രാജാവായ മുഹമ്മദിന്‍റെ കണ്ണ് ആദ്യമായി ഒപ്പം  കുടിയ അബുബക്കറിന്‍റെ മകളില്‍ തന്നെ  ഉടക്കി ഇതറിഞ്ഞ സ്വന്തം കുട്ടുകാരന്‍ അതില്‍ നിന്നും മുഹമ്മദിനെ പിന്തിര്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു അവസാനം വെളിപാടുകള്‍ ഇറക്കി ഭീഷണിയുടെ മുഖമായി മാറി മുഹമ്മദ് ഒരു പിതാവിന്‍റെ നിഷ്ക്രിയാവസ്ഥ  ഈ ഹദീസില്‍ നിന്നും വെക്തമാവും.    "ഉര്‍വ്വ:(റ) പറയുന്നു: നബി(സ) അബൂബക്കര്‍(റ) നോട് ആയിശയെ വിവാഹം കഴിക്കാന്‍ ആലോചന നടത്തി. അബൂബക്കര്‍ പറഞ്ഞു: ഞാന്‍ താങ്കളുടെ സഹോദരനാണ്. നബി(സ) അരുളി: അല്ലാഹുവിന്‍റെ  ദീനും അവന്‍റെ  നിയമവുമനുസരിച്ച് താങ്കള്‍ എന്‍റെ  സഹോദരന്‍ തന്നെ. എങ്കിലും ആയിശയെ ഞാന്‍ വിവാഹം ചെയ്യല്‍ അനുവദനീയമാണ്. (ബുഖാരി. 7. 62. 18)" ഇങ്ങനെ ആയിഷയുമായി വിവാഹബന്ധം സ്ഥാപിച്ച മുഹമ്മദ് അവളുടെ കുട്ടുകരിയായ ഉമറിന്‍റെ മകളായ ഹഫ്സ ബിൻത് ഉമർ ഇബ്ൻ ഖത്വാബിലെക്കും നോട്ടം എറിഞ്ഞു മാത്രവുമല്ല ഒരു വിവാഹം കഴിഞ്ഞവളുമായിരുന്നു. അവളുടെ ഭര്‍ത്താവ് ഉഹ്ദ് യുദ്ധത്തില്‍ മുറിവേറ്റു കിടന്നു മരണംസംഭവിക്കുകയായിരുന്നു എന്നാണ് പറയപെടുന്നത്.   അങ്ങനെ വിധവയായ തന്‍റെ  മകളെ വിവാഹം ചെയ്യാൻ ഉമർ തന്‍റെ പല സുഹൃത്തുക്കളെയും സമീപിച്ചു എന്ന്മാത്രമല്ല അവരെല്ലാംഅത്നിരസിച്ചുഎന്നാണ്ചരിത്രം പറയുന്നത്. എന്ത് കൊണ്ടാണ് അന്നത്തെ അവിടെയുള്ള ആളുകള്‍ നിരസിക്കുകയും ചെയ്യുന്നത് എന്ന് മനസിലാവാതെ ഉമര്‍  മുഹമ്മദിനോട്  ഈ വിഷയംപറയുകയും ചെയിതു ഉടനെ മുഹമ്മദില്‍ നിന്നും കിട്ടിയ മറുപടി ഇതായിരുന്നു  "ഹഫ്സക്ക് ഉസ്മാനേക്കാളും ഉസ്മാന് ഹഫ്സയേക്കാളും നല്ല ഇണയെ ലഭിച്ചേക്കാം"കാരണം രാജാവായ മുപ്പരുടെ കണ്ണ് ഉടക്കിയ ആളില്‍ പിന്നെ പ്രജകളുടെ കണ്ണ് ഉടക്കുമോ എന്നുള്ളത്  അതില്‍ നിന്നും മനസിലാക്കാം.


         പിന്നെടങ്ങോട്ടു  രാജാവായ മുഹമ്മദിന്‍ വിവാഹം ആഘോഷിക്കാന്‍ മാത്രമായി മദീന ചുരുങ്ങി ഇതൊരു സാമുഹിക വിഷയമായിമാറി എന്ന് തന്നെ പറയാം.  കാരണം യുദ്ധത്തില്‍ പിടിക്കുന്ന പെണ്ണുങ്ങളും മറ്റുമൊക്കെ ഓഹരിയില്‍ വേറെ ആളുകളുടെ ആയാല്‍ പോലും അതുമല്ല പല പെണ്ണ് വിഷയത്തിലും ആയിഷയുമായി മുഹമ്മദ് ഉടക്കിയിരുന്നു എന്നുള്ളത് ഇതില്‍ നിന്നും മനസിലാക്കാം. " ആയിശ(റ) യില്‍ നിന്ന് നിവേദനം: സ്വന്തം ശരീരം നബിക്ക് ദാനം ചെയ്യാനൊരുങ്ങി വരുന്ന പെണ്ണുങ്ങളെ കുറിച്ചോര്ക്കുനമ്പോള്‍ എനിക്ക് ആത്മരോഷം തിളച്ചു വരുമായിരുന്നു. ഞാന്‍ പറയും ഒരു സ്ത്രീ തന്റെ ശരീരം ദാനം ചെയ്യുകയോ !  [33:50.52]ഇറങ്ങിയപ്പോള്‍ ഞാന്‍ ഇങ്ങനെ പറഞ്ഞു "താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ പൂര്ത്തീ കരിച്ചു തരുന്നതില്‍ വല്ലാതെ ധ്രിതിപ്പെടുന്നുണ്ടല്ലോ"
38) അനസ്(റ) പറയുന്നു: നബി(സ) തന്റെ ഭാര്യമാരൊഴിച്ച് മറ്റൊരു സ്ത്രീയുടെ വീട്ടിലും പ്രവേശിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ ഉമ്മുസുലൈമിന്റെ വീട്ടില്‍ ചെല്ലാറുണ്ടായിരുന്നു. അതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അവിടുന്ന് അരുളി: എനിക്കവളോട് വളരെ അനുകമ്പയുണ്ട്. എന്നോടൊപ്പം യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അവളുടെ സഹോദരന്‍ മരണമടഞ്ഞത്. (ബുഖാരി. 4. 52. 97) അങ്ങനെ ആണുങ്ങള്‍ ഇല്ലാത്ത പല വീടുകളിലും മുഹമ്മദ് നിത്മായി യ സന്ദര്‍ശിക്കുക പതിവായിരുന്നു.

         ഈ ഹദീസ് പ്രകാരം ഇതൊരു സാമുഹിക പ്രശ്നമായി തന്നെ ഇവരുടെയൊക്കെ പിതാക്കള്‍ കണ്ടു കാണും അതിനുള്ള ഒരു പരിഹാരം തേടിയപ്പോള്‍ ഇറക്കിയ വെളിപാടുകളായിരുന്നു ഈ ഖുര്‍ആന്‍ വചനങ്ങള്‍ എന്ന് തോനുന്നു.      
Surah No:33
"നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക്‌ നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക്‌ (യുദ്ധത്തില്‍) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും (വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു.) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(50)
ഇനിമേല്‍ നിനക്ക്‌ (വേറെ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക്‌ പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും (അനുവാദമില്ല) അവരുടെ സൌന്ദര്യം നിനക്ക്‌ കൌതുകം തോന്നിച്ചാലും ശരി. നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ (അടിമസ്ത്രീകള്‍) ഒഴികെ. അല്ലാഹു എല്ലാകാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.(52)"
കാലം പിന്നെയും കടന്നു പോയികൊണ്ടിരുന്നു യുദ്ധത്തില്‍ പിടിച്ച ആളുകളുടെ ഓഹരികളിലും മറ്റുമൊക്കെ മുഹമ്മദിന്‍ കണ്ണുകള്‍ ഉടക്കാന്‍ തുടങ്ങി കാരണം വലിയ ഒരു കുടുംബത്തിനെ പോറ്റാന്‍ വേണ്ടി  ഓഹരികള്‍ വേറെ പേരിലും മാറ്റി വെക്കേണ്ടി വന്നു അവസരം കിട്ടിയപ്പോള്‍ അതിനുള്ള സാഹചര്യവും വന്നപ്പോള്‍ ഇതുകൊണ്ടൊക്കെ തന്നെയാവും അബുബക്കര്‍,ഉമറും,ഹഫ്സ, ആയിശയുടെയൊക്കെ പ്രധികാര നടപടികള്‍ പോലെ മുഹമ്മദിനെ പിന്തുടര്‍ന്നത്‌.ഇവരുടെയൊക്കെ ഈഹദീസുകള്‍ തന്നെ വായിച്ചാല്‍ അത് വളരെ വെക്തമായി നമുക്ക് മനസിലാക്കാന്‍ സാധിക്കും.
ഇനി ഈ ഒരു ഹദീസ് പ്രകാരം എടുത്താല്‍  "അനസ്(റ) നിവേദനം: ഒരു ജൂതസ്ത്രീ നബി(സ)ക്ക് വിഷം കലര്‍ത്തിയ ആട്ടിന്റെ മാംസം പാരിതോഷികം നല്‍കി. നബി(സ) അതില്‍ നിന്ന് തിന്നു. ഞങ്ങള്‍ അവളെ വധിക്കട്ടെയോ എന്ന് ചോദിക്കപ്പെട്ടു. പാടില്ലെന്ന് നബി(സ) പറഞ്ഞു. അനസ്(റ) പറയുന്നു: നബി(സ)യുടെ ചെറുനാക്കില്‍ അതിന്റെ ശല്യം ദര്‍ശിച്ചു കൊണ്ടിരുന്നു. (ബുഖാരി. 3. 47. 786) വിട വാങ്ങല്‍ പ്രസംഗം നടത്താന്‍ ഇതൊരു കാരണമായി തന്നെ കാണാം ചിലപ്പോള്‍ മരണം ഉടനെ ഉണ്ടായേക്കാം എന്ന് മുഹമ്മദ് ഭയപെട്ടിരുന്നതായി ഇതില്‍ നിന്നും വെക്തമാവുന്നു. ഇനി മറ്റുള്ള ഹദീസുകള്‍ കുടി നോക്കാം.
       മുഹമ്മദിന് ഇവര്‍ പറയുന്ന മരണ കാരണമായ പനി ആരംഭിച്ചത്, മൈമൂന ബീവിയുടെ വീട്ടില്‍ വെച്ചാണ് രോഗാരംഭം കാണുന്നത്. മുഹമ്മദിന്‍റെ  മറ്റൊരു ഭാര്യയായതുമായ സൈനബ് ബിൻത് ഖുസൈമ അർദ്ധസഹോദരിയുമാണ്‌ മൈമുന. അങ്ങനെ മൈമൂനയുടെ വീട്ടില്‍ വെച്ച്‌ രോഗം അസഹനീയമായപ്പോള്‍ ഭാര്യമാരെ വിളിച്ച്‌ ആയിഷയുടെ വീട്ടിലേക്ക്പോകുകയും ചെയിതു ഇത് തന്നെ ഒരു അവസരമായി കാണാന്‍ മറ്റുള്ളവര്‍ ചിലപ്പോള്‍ തീരുമാനിച്ചു കാണും കാരണം ഈ ഹദീസ് നോക്കാം ഇതില്‍ അലി പറയുന്നു രോഗത്തിന് ശമനം ഉണ്ട് എന്ന്  "ഇബ്നു അബ്ബാസ്‌ (റ) പറയുന്നു: തിരുമേനി (സ) പരലോകപ്രാപ്തനായ ആ രോഗാവസരത്തില്‍ അലി (റ) അവിടുത്തെയടുക്കല്‍നിന്നും പുറത്തു വന്നപ്പോള്‍ ജനങ്ങള്‍ ചോദിച്ചു: ‘അബുല്‍ ഹസന്‍! തിരുമേനിക്കെങ്ങിനെയുണ്ട്‌?’ ‘അല്ലാഹുവിന്‍റെ അനുഗ്രഹത്തോടെ തിരുമേനിക്ക്‌ സുഖമാണ്.’ അബ്ബാസ്‌ അദ്ദേഹത്തിന്‍റെ കൈപിടിച്ച് പറഞ്ഞു: ‘അല്ലാഹുവാണ, മൂന്നു ദിവസം കഴിഞ്ഞാല്‍ നീ വടിയുടെ അടിമയായിരിക്കും. (നിസ്സഹായനെന്നു സാരം). ഈ രോഗത്തില്‍ തിരുമേനി പരലോകം പ്രാപിച്ചേക്കുമെന്നു ഞാന്‍ കരുതുന്നു. അബ്ദുല്‍ മുത്തലിബ് പരമ്പരയില്‍പ്പെട്ടവരുടെ മരണവേളയിലുള്ള മുഖലക്ഷണം എനിക്ക് നന്നായറിയാം. നമുക്കൊരുമിച്ച് തിരുമേനിയുടെയടുക്കലേക്ക് പോയി, തിരുമേനിക്ക്‌ ശേഷം ഭരണ കാര്യം ആരാണ് ഏറ്റെടുക്കേണ്ടതെന്നു ചോദിക്കാം. ഭരണമേറ്റെടുക്കേണ്ടത് നാമാണെങ്കില്‍ അത് നാം അറിഞ്ഞിരിക്കണം. മറ്റു വല്ലവരുമാണെങ്കിലോ അതും നാം അറിഞ്ഞിരിക്കണം. അങ്ങിനെയെങ്കില്‍ തിരുമേനി നമ്മുടെ കാര്യത്തില്‍ അവരോടു വസിയ്യത്ത് ചെയ്യുമല്ലോ. അലി പറഞ്ഞു: ‘അല്ലാഹുവാണ, തിരുമേനിയോട് നാം അതന്വേഷിക്കുമ്പോള്‍ അവിടുന്ന് നമുക്ക്‌ തരികയില്ലെന്നരുളി എന്ന് വെക്കുക, പിന്നീട് ജനങ്ങളും നമുക്ക്‌ അത് തരികയില്ല. അല്ലാഹുവാണ, ഞാന്‍ തിരുമേനി (സ) യോടതിനെക്കുറിച്ചന്വേഷിക്കുകയേയില്ല.’ (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1662, പേജ് 822, 824).

 പനി പിടിച്ചു കിടന്നപ്പോള്‍ മുഹമ്മദിന് തീരെ വയ്യാതെ കിടന്നപ്പോള്‍ എന്തുകൊണ്ട് ജിബിരീല്‍ എന്നാ മലക്ക് വരാതിരുന്നത് ?അതുപോലെ തന്നെ ഇപ്പോള്‍ വരാതിരിക്കുന്ന   ജിബിരീല്‍ ഖുറൈശികളില്‍പെട്ട ഒരു സ്ത്രീ നബി  യെ കളിയാക്കിയപ്പോള്‍ ഉടനെ തന്നെ വന്ന ജിബ്രീല്‍ വെളിപാട് ഇറക്കിയതാണ്  സൂറത്തു ളുഹാ അതുപോലെ തന്നെ മുകളില്‍ ആയിഷയുടെ വാക്കുകളും നോക്കിയാല്‍ എപ്പോഴും വരാറുള്ള ജിബ്രീല്‍ ഇവിടെ മാറി നിന്ന് എന്തുകൊണ്ട്? ആയിഷ ഒരിക്കല്‍ ജിബ്രീലിനെ കണ്ടു എന്നൊക്കെ മുഹമ്മദിനോട് പറഞ്ഞതായി ചില ഹദീസുകളില്‍ കാണുന്നു. അതിന്‍റെ അര്‍ഥം ഇവര്‍ക്ക് മുഹമ്മദിന്‍റെ വെളിപാട് തട്ടിപ്പുകള്‍ മനസിലാവുകയും  ഇനി ആ പുട്ട് ഇവിടെ വേവില്ല എന്നുമല്ലേ പറയുന്നത്  ഇനി ഷിയാക്കളുടെ പക്ഷം നോക്കിയാല്‍ തന്നെ ചില കാര്യങ്ങള്‍ ഇവര്‍ എല്ലാവരും കുടി വിഷം നല്‍കിയാണ്‌ മുഹമ്മദു മരിക്കാന്‍ തന്നെ കാരണം എന്ന് അനുമാനിക്കാന്‍ കഴിയും.   

    മുഹമ്മദ്‌ മരണാസന്നനായി കിടക്കുമ്പോള്‍ അലിയെ തന്‍റെ അനന്തരാവകാശിയായി മരണപത്രം എഴുതി വെക്കാന്‍ ശ്രമിച്ചുവെങ്കിലും ഉമര്‍ ഇടപെട്ട് അത് തടഞ്ഞു എന്നാണ് ശിയാക്കളുടെ ഒരു പ്രധാന വാദം. ഈ വാദം വെറും ആരോപണം എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ പറ്റുന്നതല്ല. കാരണം സുന്നികളുടെ ഹദീസില്‍ തന്നെ ഈ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ കാണാം. കാരണം ബലപ്രയോഗത്തില്‍  വിഷം ഉള്ളില്‍ മരിക്കനായത് കൊണ്ടാവാം മുഹമ്മദ് പല അഭ്യര്‍ത്ഥന നടത്തുകയും അതൊന്നും നടപ്പിലാവില്ല എന്നുമുള്ള ധ്വനികള്‍ ഈ ഹദീസുകളില്‍ വായിക്കാന്‍ കഴിയും.

"ഇബ്നു അബ്ബാസ്‌ നിവേദനം: പ്രവാചക തിരുമേനിക്ക്‌ മരണാസന്നമായ സമയം വീട്ടില്‍ ഉമര്‍ ബ്നുല്‍ ഖത്ത്വാബ് അടക്കമുള്ള ആളുകള്‍ ഉണ്ടായിരുന്നു. അന്ന് നബി പറഞ്ഞു: ‘എഴുതുവാനുള്ള സാമഗ്രികള്‍ കൊണ്ടുവരൂ. ഞാന്‍ നിങ്ങള്‍ക്കൊരു എഴുത്ത് എഴുതട്ടെ. അതിനു ശേഷം നിങ്ങള്‍ വഴി പിഴക്കുകയില്ല.’ അപ്പോള്‍ ഉമര്‍ പറഞ്ഞു: ‘നിശ്ചയമായും നബിയെ വേദന അതിജയിച്ചിരിക്കുന്നു. നിങ്ങളുടെ അടുക്കല്‍ ഖുര്‍ആനുണ്ട്. നമുക്ക്‌ അല്ലാഹുവിന്‍റെ ഗ്രന്ഥം മതി.’ അന്നേരം വീട്ടിലുള്ളവര്‍ അഭിപ്രായ വ്യത്യാസത്തിലാവുകയും തര്‍ക്കിക്കുകയും ചെയ്തു. അവരില്‍ ചിലര്‍ പറഞ്ഞു: ‘നിങ്ങള്‍ (എഴുതുവാനുള്ള സാമഗ്രികള്‍ ) എത്തിക്കുക. അല്ലാഹുവിന്‍റെ റസൂല്‍ നിങ്ങള്‍ക്ക്‌ ഒരു രേഖ എഴുതട്ടെ. ശേഷം നിങ്ങള്‍ വഴി പിഴക്കുകയില്ല. ചിലരാകട്ടെ, ഉമര്‍ പറഞ്ഞത് തന്നെയാണ് പറഞ്ഞത്. അല്ലാഹുവിന്‍റെ ദൂതന്‍റെയടുക്കല്‍ അവരുടെ വ്യര്‍ത്ഥസംസാരവും അഭിപ്രായ വ്യത്യാസവും വര്‍ദ്ധിപ്പിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘നിങ്ങള്‍ എഴുന്നേറ്റു പോകുവിന്‍."

 ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി രോഗശയ്യയിലായിരിക്കുന്പോൾ വേദന കഠിനമായി അപ്പോൾ അവിടുന്നു പറഞ്ഞു. എഴുതാനുള്ള ഉപകരണങ്ങൾ എനിക്ക് നിങ്ങൾ കൊണ്ട്വരിക. ഞാൻ നിങ്ങൾക്ക് ചിലത് എഴുതിത്തരാം. അതിന് ശേഷം നിങ്ങൾ വഴി പിഴച്ചുപോവുകയില്ല. ഹസ്രത്ത് ഉമർ പറഞ്ഞു. തിരുമേനി(സ) വേദനമൂലം അവശനായിരിക്കുകയാണ്. നമ്മുടെ അടുക്കൽ അല്ലാഹുവിൻറെ കിതാബ് ഉണ്ട്. നമുക്കതുമതി. അന്നേരം അനുചരന്മാർക്കിടയിൽ അഭിപ്രായഭിന്നതകൾ ഉൽഭവിച്ചു. ബഹളം അധികമാവുകയും ചെയ്തു. നബി(സ) പറഞ്ഞു: നിങ്ങൾ എൻറെ അടുക്കൽ നിന്ന് എഴുന്നേറ്റ് പോകുവീൻ, എൻറെ അടുക്കൽ വെച്ച് ഇങ്ങനെ ഭിന്നിക്കാൻ പാടില്ല. ഉടനെ ഇബ്നുഅബ്ബാസ് പുറത്തുവന്ന് ഇപ്രകാരം പറഞ്ഞു. നിശ്ചയം നാശം അതെ! സർവ്വവിധ നാശങ്ങളും നബി(സ) എഴുതിത്തരുന്നതിന് പ്രതിബന്ധമുണ്ടാക്കിയതാണ്. (ബുഖാരി. 1. 3. 114)

(നിവേദകരില്‍പ്പെട്ട) ഉബൈദുള്ള പറഞ്ഞു: ഇബ്നു അബ്ബാസ്‌ പറയാറുണ്ടായിരുന്നു: ‘നബിയുടേയും, ആ എഴുത്ത് രേഖപ്പെടുത്തുന്നതിന്‍റെയും വിഷയത്തില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസവും കോലാഹലവും മൂലമാണ് എല്ലാ നാശവും ഉണ്ടായത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 25, ഹദീസ്‌ നമ്പര്‍ 22)

ഉമറിന്‍റെ എതിര്‍പ്പ് മൂലം രേഖപ്പെടുത്താന്‍ കഴിയാതെ പോയ ഈ എഴുത്ത് മുഹമ്മദിന്‍റെ മരണപത്രം ആണെന്നും അതില്‍ അലിയെ തന്‍റെ പിന്‍ഗാമിയാക്കാന്‍ നബി ഉദ്ദേശിച്ചിരുന്നു എന്നുമാണ് ശിയാക്കള്‍ വാദിക്കുന്നത്. മാത്രമല്ല, എങ്ങാനും അലിയെ തന്‍റെ പിന്‍ഗാമിയായി നബി പ്രഖ്യാപിച്ചു കളഞ്ഞെങ്കിലോ എന്ന് ഭയന്ന് അബൂബക്കറും ഉമറും കൂടി ഗൂഡാലോചന നടത്തി മുഹമ്മദിനെ കൊന്നു കളയുകയാണ് ഉണ്ടായത് എന്നും ഷിയാക്കള്‍ വാദിക്കുന്നു. അബൂബക്കറിന്‍റെ മകള്‍ ആയിശയേയും ഉമറിന്‍റെ മകള്‍ ഹഫ്സയേയും കൂട്ട് പിടിച്ച് അബൂബക്കറും ഉമറും കൂടി നബിക്ക് വിഷം കൊടുക്കുകയായിരുന്നു എന്നാണ് അവരുടെ വാദം. അതിനും അവര്‍ തെളിവ് കൊണ്ടുവരുന്നത് സുന്നികളുടെ ഹദീസില്‍ നിന്നാണ്. ഇനി ഇവര്‍ വിഷം നല്‍കിയത് മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ വേണ്ടി നബി ഇങ്ങനെപറഞ്ഞിരുന്നുഎന്നുള്ളത് ആയിഷയില്‍ നിന്നും അനസില്‍ നിന്നും റിപ്പോര്‍ട്ട് ഉണ്ട്."ആയിശ:(റ) നിവേദനം: നബി(സ) മരണപ്പെട്ട രോഗത്തില്‍ ഇപ്രകാരം പറഞ്ഞു: ആയിശ! ഖൈബറില്‍ വെച്ച് ഞാന്‍ ഭക്ഷിച്ച വിഷം കലര്‍ത്തിയ മാംസത്തിന്റെ വേദന ഇതുവരെ ഞാന്‍ അനുഭവിക്കുകയായിരുന്നു. ഇപ്പോള്‍ അത് അവസാനിക്കുന്നതിന്റെ സമയമാണ്. (ബുഖാരി. 5. 59. 713)"    അനസ്(റ) നിവേദനം: ഒരു ജൂതസ്ത്രീ നബി(സ)ക്ക് വിഷം കലര്‍ത്തിയ ആട്ടിന്റെ മാംസം പാരിതോഷികം നല്‍കി. നബി(സ) അതില്‍ നിന്ന് തിന്നു. ഞങ്ങള്‍ അവളെ വധിക്കട്ടെയോ എന്ന് ചോദിക്കപ്പെട്ടു. പാടില്ലെന്ന് നബി(സ) പറഞ്ഞു. അനസ്(റ) പറയുന്നു: നബി(സ)യുടെ ചെറുനാക്കില്‍ അതിന്റെ ശല്യം ദര്‍ശിച്ചു കൊണ്ടിരുന്നു. (ബുഖാരി. 3. 47. 786) .ഇനിയുംനോക്കിയാല്‍വേറെചിലത്കാണാന്‍കഴിയും. 

ഖൈബര്‍ ആക്രമണം നടന്നത് മുഹമ്മദിന്‍റെ മരണത്തിനും മൂന്ന് വര്‍ഷം മുന്‍പാണ്. യുദ്ധം കഴിഞ്ഞതിനു ശേഷവും യുദ്ധക്കളത്തില്‍ മൂന്ന് ദിവസം താമസിക്കുന്ന ശീലം മുഹമ്മദിനുണ്ടായിരുന്നത് കൊണ്ട് ഖൈബറിലെ യെഹൂദന്മാരെ ആക്രമിച്ചു കീഴടക്കിയതിന് ശേഷം അവിടെ താമസിക്കുന്ന സമയത്ത് ഒരു യെഹൂദസ്ത്രീ മുഹമ്മദിന് വിഷം ചേര്‍ത്ത ആട്ടിന്‍കുട്ടിയുടെ ഇറച്ചി പാകം ചെയ്തു കൊടുത്തിരുന്നു. സാധാരണ ഗതിയില്‍ മുട്ടിനുമുട്ടിന് സന്ദേശവുമായി വരാറുള്ള മലക്ക് എന്തോ ആ പ്രാവശ്യം വന്ന് ഭക്ഷണത്തില്‍ വിഷം ഉണ്ടെന്ന് മുന്നറിയിപ്പ് കൊടുക്കാഞ്ഞത്‌ കൊണ്ട് മുഹമ്മദും കൂട്ടരും ആ വിഷം ചേര്‍ത്ത ഇറച്ചി കഴിക്കുകയുണ്ടായി. മുഹമ്മദിന്‍റെ കൂടെയുള്ള ഒരാള്‍ അപ്പോള്‍ തന്നെ മരണമടഞ്ഞു. മുഹമ്മദ്‌ മരിച്ചു പോയില്ല. എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞു മരണാസന്നനായ അവസ്ഥയില്‍ ആ അന്ന് അകത്ത് ചെന്ന വിഷം തന്‍റെ ജീവനാഡിയെ മുറിച്ചു കളയുന്നത് പോലെ അനുഭവപ്പെടുന്നു എന്നാണ് മുഹമ്മദ്‌ ഈ ഹദീസില്‍ പറയുന്നത്.

ഇവിടെയാണ്‌ ഷിയാക്കള്‍ പ്രസക്തമായൊരു വേറെ ഒരു  സംശയം ഉന്നയിക്കുന്നത്. ഒരാള്‍ വിഷം കഴിച്ചാല്‍ ഒന്നുകില്‍ അപ്പോള്‍ മരിച്ചു പോകണം, അതല്ലെങ്കില്‍ ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകണം. അതല്ലാതെ മൂന്ന് കൊല്ലം വരെ ആ വിഷം ശരീരത്തില്‍ ഒരു കുഴപ്പവും ഉണ്ടാക്കാതെ കിടക്കുകയും മൂന്നാം കൊല്ലം അത് പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്യുന്നതെങ്ങനെ എന്നാണ് അവര്‍ ചോദിക്കുന്നത്? ഇതൊരു ചോദ്യം തന്നെയാണ് അതിനുള്ള മറുപടി യായി ഇവര്‍ക്ക് സമര്‍പ്പിക്കാന്‍ കഴിയുന്നത്‌ പനിപിടിച്ചായിരുന്നു അല്ലങ്കില്‍ പഴയ വിഷം  എന്നാണ് വാദം. ഷിയാക്കളുടെ വാദപ്രകാരം നബിക്ക് ജീവനാഡി മുറിഞ്ഞ് പോകുന്നത് പോലെയുള്ള വേദന അനുഭവപ്പെട്ടത് വിഷം അകത്ത് ചെന്നത് കൊണ്ടുതന്നെയാണ്, പക്ഷേ മൂന്ന് കൊല്ലം മുന്‍പല്ല, മറിച്ച് മരണത്തിനു കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് അത് സംഭവിച്ചത്. വിഷം കൊടുത്തത് അബൂബക്കറിന്‍റെയും ഉമറിന്‍റെയും നിര്‍ദ്ദേശപ്രകാരം ആയിശയും ഹഫ്സയും മായിരിക്കാം  തനിക്ക് ഇവര്‍ വിഷം തരുമോ എന്ന തോന്നല്‍ നബിക്ക് ഉണ്ടായിരുന്നു എന്നും ഷിയാക്കള്‍ വാദിക്കുന്നുണ്ട്. ആ വാദത്തിനും അവര്‍ സുന്നികളുടെ ഹദീസ് തന്നെ തെളിവായി കൊണ്ടുവരുന്നുണ്ട്:

ആയിഷ (റ) പറയുന്നു: തിരുമേനി (സ) രോഗബാധിതനായി കിടക്കുമ്പോള്‍ ഞങ്ങള്‍ മരുന്ന് തൊട്ടുകൊടുത്തു. ‘നിങ്ങളെന്നെ നിര്‍ബന്ധിച്ചു മരുന്ന് കുടിപ്പിക്കണ്ടാ’യെന്നു അവിടുന്ന് ആംഗ്യം കാണിച്ചു. ഞങ്ങള്‍ പറഞ്ഞു: ‘രോഗിക്ക്‌ മരുന്നിനോടുള്ള വെറുപ്പുകൊണ്ടാണ് അങ്ങിനെയരുളുന്നത്.’ തിരുമേനിക്ക്‌ സ്വബോധം വന്നപ്പോള്‍ അവിടുന്നരുളി: ‘നിങ്ങളെന്നെ നിര്‍ബന്ധിച്ചു മരുന്ന് കുടിപ്പിക്കരുതെന്നു ഞാന്‍ പറഞ്ഞിട്ടില്ലേ?’ ഞങ്ങള്‍ പറഞ്ഞു: ‘രോഗി മരുന്ന് വെറുക്കും; അത് സ്വാഭാവികമാണ്.’ തിരുമേനി അരുളി: ‘ഞാന്‍ നോക്കി നില്‍ക്കവേ നിര്‍ബന്ധിച്ചു മരുന്ന് കുടിപ്പിച്ചല്ലാതെ ഈ വീട്ടിലുള്ള ഒരാളേയും ഞാന്‍ വിടുകയില്ല. അബ്ബാസിനെ മാത്രമൊഴിവാക്കും. അദ്ദേഹം നിങ്ങളോടൊപ്പമുണ്ടായിരുന്നില്ല.’ (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1664, പേജ് 824). അര്‍ദ്ധബോധാവസ്ഥയില്‍ കിടക്കുമ്പോള്‍ തന്‍റെ കൂടെയുള്ളവര്‍ തനിക്ക് മരുന്ന് എന്ന വ്യാജേന വിഷം തരാന്‍ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് തന്‍റെ വായില്‍ ഒഴിച്ച് തന്ന മരുന്ന് നബി നിര്‍ബന്ധിച്ച് അവിടെ ഉണ്ടായിരുന്നവരെക്കൊണ്ട് കുടിപ്പിച്ചത്‌ എന്നാണ് ഷിയാക്കള്‍ വാദിക്കുന്നത്.  ഇവരുടെ ഈ വാദത്തിനു ബലവത്താ പിന്നെ നടന്നിട്ടുള്ള സംഭവങ്ങളെ കാണാം.
 മുഹമ്മദിന്‍റേത് സ്വാഭാവിക മരണം ആയിരുന്നില്ലെന്നും ആയിശക്കും ഹഫ്സക്കും അതില്‍ മുഖ്യമായ പങ്കുകള്‍ണ്ടെന്നുള്ള ഷിയാക്കളുടെ വാദത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് നോക്കുക: https://www.youtube.com/watch?v=_HiMgW9yd7w 

     അതുപോലെ പിന്നീട്‌ ഫാത്വിമ യെ വിളിച്ച്‌ എന്തോ സ്വകാര്യമായി പറഞ്ഞു. അപ്പോള്‍ അവര്‍ കരഞ്ഞു. പിന്നെയും സ്വകാര്യം പറഞ്ഞു. അപ്പോള്‍ അവര്‍ ചിരിച്ചു. ആഇശ (റ) പറയുന്നു; പിന്നീടൊരിക്കല്‍ ഞാന്‍ അതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ഫാത്വിമ(റ) പറഞ്ഞു: ``എന്റെ പിതാവ്‌ ആ രോഗത്തില്‍ മരണപ്പെടുമെന്നാണ്‌ ആദ്യമായി എന്നോട്‌ പറഞ്ഞത്‌. അപ്പോള്‍ ഞാന്‍ കരഞ്ഞു. തങ്ങളുടെ കുടുംബത്തില്‍ നിന്നും ആദ്യമായി തങ്ങളോട്‌ ചേരുന്നത്‌ ഞാനാണെന്ന്‌ പിന്നീടെന്നോട്‌ പറഞ്ഞപ്പോള്‍ ഞാന്‍ ചിരിച്ചു''. മുഹമ്മദു ഇങ്ങനെ പറയാന്‍ കാരണം സ്വന്തം മകള്‍ ഞാന്‍മരിച്ചാല്‍ അതോടെ അവളും തീരും എന്നുള്ളത്  ഉറപ്പായത് കൊണ്ടാവാം ഇങ്ങനെ പറഞ്ഞത്. 

ഒടുവില്‍ മുഹമ്മദ്‌ മരിച്ചതോടുകൂടി അധികാരത്തിനു വേണ്ടിയുള്ള വടംവലിയും  നടന്നു. അലിയും അബൂബക്കറും ഉമറും ആയിരുന്നു അവസാന റൌണ്ടിലും സജീവമായി നിന്നവര്‍. ഉമര്‍ തന്ത്രപരമായ ഒരു നീക്കത്തിലൂടെ അബൂബക്കറിനു പിന്തുണ പ്രഖ്യാപിക്കുകയും അലി ഒറ്റപ്പെടുകയും ചെയ്തു. അങ്ങനെ അബൂബക്കര്‍ ഒന്നാമത്തെ ഖലീഫയായി. ബാക്കി എല്ലാവരും അബൂബക്കറിനു ബൈഅത്ത് (അനുസരണ പ്രതിജ്ഞ) ചെയ്തെങ്കിലും അലി മാത്രം ചെയ്യാന്‍ കൂട്ടാക്കിയില്ല. ഒരു രാത്രിയില്‍ അലിയും അലിയെ അനുകൂലിക്കുന്നവരും അലിയുടെ വീട്ടില്‍ ഒരുമിച്ചു കൂടിയപ്പോള്‍ ഭരണം പിടിച്ചെടുക്കാന്‍ വേണ്ടിയുള്ള ഗൂഡാലോചനയാണവര്‍ നടത്തുന്നതെന്ന് സന്ദേഹിച്ചു ഉമറിന്‍റെ നിര്‍ദ്ദേശപ്രകാരം അബൂബക്കര്‍ അവര്‍ക്ക് നേരെ ആളുകളെ  അയച്ചു. വാതില്‍ തുറക്കാന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അലി വാതില്‍ തുറക്കാതിരുന്നത് കൊണ്ട് ആളുകള്‍  വാതില്‍ ചവിട്ടിപ്പൊളിച്ചു. തുടര്‍ന്ന് നടന്ന പോരാട്ടത്തില്‍ അലിയുടെ നേരെ വന്ന ഒരു വെട്ട് അലിക്ക് കൊള്ളാതിരിക്കാന്‍  ഫാത്തിമ ഇടയില്‍ കയറുകയും ആ വെട്ട് കൊണ്ട് ഗര്‍ഭിണിയായ ഫാത്തിമക്ക് ഗുരുതരമായ മുറിവുണ്ടാകുകയും കുറച്ചു ദിവസങ്ങള്‍ക്കകം അവര്‍ മരിക്കുകയും ചെയ്തു എന്നാണ്  ഷിയാക്കള്‍ പറയുന്നത്. എന്നാല്‍ സുന്നികളുടെ വാദം 'വെട്ടുകൊണ്ടല്ല മറിച്ച്, അന്ന് വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോള്‍ വാതില്‍പ്പാളി ദേഹത്ത് വീണാണ് ഫാത്തിമക്ക് പരിക്ക് പറ്റിയതും മരിച്ചതും എന്നാണ്. എന്തായാലും "എന്‍റെ കരളിന്‍റെ കഷ്ണമാണ് ഫാത്തിമ" എന്ന് മുഹമ്മദ്‌ ആരെക്കുറിച്ചു പറഞ്ഞുവോ, അവരുടെ മരണത്തിനുത്തരവാദികള്‍ മുഹമ്മദിന്‍റെ പിന്‍ഗാമികള്‍ തന്നെയാണ് എന്ന് വ്യക്തമായി വായിച്ചെടുക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ ഫാത്തിമ മരിച്ചപ്പോള്‍ അലി അക്കാര്യം അന്നത്തെ ഖലീഫയായ  അബൂബക്കറിനെ പോലും അറിയിക്കുക ചെയ്യാതെ രാത്രിയില്‍ തന്നെ ഫാത്തിമയുടെ ബോഡി അടക്കം  ചെയ്യുകയാണ്  ഉണ്ടായത് എന്ന് ഹദീസില്‍ കാണാം.

"ഉര്‍വത്ത് ബ്നു സുബൈര്‍ നിവേദനം: ആഇശ അവരോട് പറഞ്ഞു: ഫാത്വിമ അവര്‍ക്ക്‌ നബിയില്‍ നിന്ന് ലഭിക്കാനുള്ള അനന്തരാവകാശം ചോദിച്ചു കൊണ്ട് അബൂബക്കര്‍ സിദ്ദിഖിന്‍റെ അടുത്തേക്ക്‌ ആളയച്ചു. അത് നബിക്ക്‌ മദീനയിലുള്ളതും ഫദകിലുള്ളതും ഖൈബറിലെ അഞ്ചിലൊന്നില്‍ ചിലവഴിച്ചതിന്‍റെ ബാക്കിയുള്ളതുമായ ധനമായിരുന്നു. അപ്പോള്‍ അബൂബക്കര്‍ പറഞ്ഞു: റസൂല്‍ പറഞ്ഞിരിക്കുന്നു: ‘ഞങ്ങള്‍ അനന്തരം നല്‍കുകയില്ല. ഞങ്ങള്‍ ഉപേക്ഷിച്ചത് ധര്‍മ്മമാണ്. മുഹമ്മദിന്‍റെ കുടുംബത്തിന് ഈ ധനത്തില്‍നിന്ന് ഭക്ഷിക്കാവുന്നതാണ്.’ (അബൂബക്കര്‍ തുടര്‍ന്നു:) അല്ലാഹുവാണ് സത്യം! റസൂലിന്‍റെ കാലത്തുണ്ടായിരുന്ന സ്ഥിതിയില്‍ നിന്ന് റസൂലിന്‍റെ ധര്‍മ്മ സ്വത്തില്‍ ഞാന്‍ ഒരു മാറ്റവും വരുത്തുകയില്ല. ആ ധനത്തില്‍ റസൂല്‍ എന്ത് ചെയ്തുവോ അത് തന്നെ ഞാനും ചെയ്യും."

അങ്ങനെ ആ ധനത്തില്‍ നിന്ന് ഫാത്വിമക്ക് നല്‍കാന്‍ അബൂബക്കര്‍ വിസമ്മതിച്ചു. അതിനാല്‍ ഈ കാര്യത്തില്‍ അബൂബക്കറിനോട് ഫാത്വിമക്ക് വിദ്വേഷമുണ്ടായി. അങ്ങനെ ഫാത്വിമ അദ്ദേഹവുമായി പിണങ്ങി. അവര്‍ മരിക്കുന്നതുവരെ അദ്ദേഹത്തോട് മിണ്ടിയിട്ടില്ല. കാരണം ചിലപ്പോള്‍ സ്വന്തം വാപ്പയുടെ മരണ കാരണവും പിന്നെ  തനിക്കും മക്കള്‍ക്കും കിട്ടേണ്ട അവകാശങ്ങളും കിട്ടാത്തത് കൊണ്ടാവാം.എന്തായാലും  മുഹമ്മദിന്‍റെ മരണ ശേഷം അധിക കാലമില്ലാതെ ആറുമാസമാണ് അവര്‍ ജീവിച്ചത്. അവര്‍ മരണപ്പെട്ടപ്പോള്‍ അവളുടെ ഭര്‍ത്താവ്‌ അലി അവരെ രാത്രിയില്‍ മറവ് ചെയ്തു. മരിച്ച വിവരം അബൂബക്കറിനെ അറിയിച്ചില്ല. അലി അവര്‍ക്ക്‌ മയ്യത്ത് നമസ്കരിച്ചു. ഫാത്വിമയുടെ ജീവിതകാലത്ത് അലിക്ക്‌ ജനങ്ങളില്‍ പ്രബല സ്ഥാനം ഉണ്ടായിരുന്നു. അവര്‍ മരണപ്പെട്ടപ്പോള്‍ ജനങ്ങളുടെ മുഖം കാണുന്നതിനു അലിക്ക്‌ വെറുപ്പായി. അബൂബക്കറുമായി സന്ധിയാകുവാനും അദ്ദേഹത്തിന് ബൈഅത്ത് ചെയ്യുവാനും അലി (മാര്‍ഗം) ആരാഞ്ഞു. ആ മാസങ്ങളില്‍ ഫാത്തിമയുടെ ജീവിത കാലത്ത് അദ്ദേഹം ബൈഅത്ത് ചെയ്തിട്ടുണ്ടായിരുന്നില്ല. കാരണം മുകളില്‍ പറഞ്ഞുവല്ലോ സ്വന്തം വാപ്പാനെ വിഷം കൊടുത്തു കൊന്നവരെ ബൈഅത്ത് ചെയ്യേണ്ട എന്നുള്ളത് ഫാത്തിമ അലിയോട് പറഞ്ഞു കാണും.  അങ്ങനെ അബൂബക്കറിന്‍റെ അടുത്തേക്ക്‌ ആളെ അയച്ചു. ‘നിങ്ങള്‍ നമ്മുടെ അടുത്തു വരണം. നിങ്ങളുടെ കൂടെ ആരും ഉണ്ടാവരുത്.’ (ഉമര്‍ കൂടെ ചെല്ലുന്നത് വെറുത്തു കൊണ്ടാണ് അങ്ങനെ പറഞ്ഞത്). അപ്പോള്‍ ഉമര്‍ അബൂബക്കറിനോട് പറഞ്ഞു: ‘താങ്കള്‍ തനിച്ച് അവരുടെ അടുത്തു പോകരുത്.’ അപ്പോള്‍ അബൂബക്കര്‍ പറഞ്ഞു: ‘അവര്‍ എന്നെ എന്ത് ചെയ്യാനാണ്?. തീര്‍ച്ചയായും അല്ലാഹുവിനെ തന്നെ സത്യം. ഞാന്‍ അവരുടെ അടുത്തുപോകുക തന്നെ ചെയ്യും.’ ഇതുകൊണ്ടൊക്കെ  തന്നെയാവാം ഉമര്‍ കത്തിക്ക് ഇരയായതും ഫാത്തിമയുടെ മരണത്തിനു ഉമര്‍ ആയിരുന്നു കാരണക്കാരന്‍. മുഹമ്മദിന്‍റെ മരണ സമയത്ത് അബുബക്കര്‍ യുദ്ധത്തിനു വേണ്ടി പോവുകയായിരുന്നു പിന്നെ വിളിച്ചു വരുത്തുകയായിരുന്നു. അത് കൊണ്ടാവാം അബുബക്കര്‍ സാധരണ മരണത്തിനു കീഴടങ്ങിയത്.   

അങ്ങനെ അബൂബക്കര്‍ അവരുടെ അടുത്തു ചെന്നു. അപ്പോള്‍ അലി ശഹാദത്ത് ഉരിയാടിയ ശേഷം പറഞ്ഞു: ‘അബൂബക്കറേ, താങ്കളുടെ ശ്രേഷ്ഠതയും, അള്ളാഹു താങ്കള്‍ക്ക് നല്‍കിയിട്ടുള്ള (പ്രത്യേകതകളും) ഞങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. അള്ളാഹു താങ്കള്‍ക്ക് നല്‍കിയിട്ടുള്ള നന്മാകളിലൊന്നും താങ്കളോട് ഞങ്ങള്‍ അസൂയ വെക്കുന്നില്ല. പക്ഷേ താങ്കള്‍ ചില കാര്യങ്ങളില്‍ സ്വേച്ഛാധിപതിയായി ഞങ്ങളോട് വര്‍ത്തിച്ചിരിക്കുന്നു. റസൂലിനോടു ഞങ്ങള്‍ക്ക്‌ കുടുംബ ബന്ധം കൊണ്ട് (ചില) അവകാശങ്ങളുണ്ടെന്നു ഞങ്ങള്‍ കാണുന്നു.’ അബൂബക്കറിനോട് അദ്ദേഹം സംസാരിച്ചു കൊണ്ടിരുന്നു. (അതുകേട്ട്) അദ്ദേഹത്തിന്‍റെ കണ്ണീരൊഴുകാന്‍ തുടങ്ങി. പിന്നെ അബൂബക്കര്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ (ഇങ്ങനെ) പറഞ്ഞു: ‘ഞാന്‍ എന്‍റെ കുടുംബ ബന്ധം ചേര്‍ക്കുന്നതിനേക്കാള്‍ പ്രവാചകനോടുള്ള കുടുംബ ബന്ധം തന്നെയാണ് എനിക്കിഷ്ടം. എന്നാല്‍ എനിക്കും നിങ്ങള്‍ക്കും തമ്മിലുണ്ടായ ഈ സാമ്പത്തിന്‍റെ കാര്യത്തിലുണ്ടായ വഴക്കിനെക്കുറിച്ച് (പറയുകയാണെങ്കില്‍ ) ഞാന്‍ ആ കാര്യത്തില്‍ ഒരിക്കലും സത്യത്തില്‍ വീഴ്ച വരുത്തുകയില്ല. റസൂല്‍ ആ കാര്യത്തില്‍ എന്ത് ചെയ്തതായി ഞാന്‍ കണ്ടുവോ, അത് ഞാന്‍ ചെയ്യാതിരിക്കുകയില്ല.’ അപ്പോള്‍ അലി പറഞ്ഞു: ‘സായാഹ്നത്തില്‍ ബൈഅത്തിന് സമയം നിശ്ചയിക്കുന്നു.’ അങ്ങനെ അബൂബക്കര്‍ ളുഹര്‍ നമസ്കരിച്ചപ്പോള്‍ മിമ്പറില്‍ കയറി ശഹാദത്ത് മൊഴിഞ്ഞു. അലിയുടെ സ്ഥിതി പ്രസ്താവിച്ചു. അദ്ദേഹം ബൈഅത്ത് ചെയ്യാതെ മാറി നിന്നതും അദ്ദേഹം അതിനു പറഞ്ഞ കാരണങ്ങളും. പിന്നെ അദ്ദേഹം അല്ലാഹുവിനോട് മാപ്പിരന്നു. (പിന്നെ) അലി ശഹാദത്ത് മൊഴിഞ്ഞു. അബൂബക്കറിന്‍റെ അവകാശത്തെ മഹത്വപ്പെടുത്തി. താന്‍ (ആ നിലപാട്‌ ) സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത് അബൂബക്കറിനോടുള്ള അസൂയ കൊണ്ടോ അള്ളാഹു അദ്ദേഹത്തിനു ശ്രേഷ്ഠത നല്‍കിയതിനെ എതിര്‍ത്തു കൊണ്ടോ അല്ല. പക്ഷേ ഞങ്ങള്‍ക്ക്‌ ആ കാര്യത്തില്‍ ഓഹരിയുണ്ടെന്നു കണ്ടത് കൊണ്ടായിരുന്നു, അതിനാല്‍ അദ്ദേഹം ഞങ്ങളോട് സ്വേച്ഛാധിപത്യം കാണിച്ചെന്ന് കരുതി ഞങ്ങള്‍ക്ക്‌ മനസ്സില്‍ വിദ്വേഷം തോന്നിയതാണ്.’ (ഇതുകേട്ട്) മുസ്ലീംകള്‍ സന്തുഷ്ടരായി. അവര്‍ പറഞ്ഞു: ‘താങ്കള്‍ ശരിയായി നിലപാട്‌ സ്വീകരിച്ചു.’ നല്ല കാര്യത്തിലേക്ക് അദ്ദേഹം പുന:പരിശോധന നടത്തിയപ്പോള്‍ മുസ്ലീംകള്‍ അലിയോടു അടുത്ത വിധത്തിലായി." (സ്വഹീഹ് മുസ്ലീം, വാള്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 52 (1759)

പിന്നീട് അബൂബക്കറിനു ശേഷം ഉമറും ഉമറിന് ശേഷം ഉസ്മാനും ഖലീഫമാരായി. ഉമറും ഉസ്മാനും കൊല്ലപ്പെട്ടതിനു ശേഷമാണ് അലിക്ക് ഖലീഫയാകാന്‍ സാധിച്ചത്. ഉസ്മാനെപ്പോലെ തന്നെ അലിയും കൊല്ലപ്പെടുന്നത് മുസ്ലീങ്ങളുടെ കൈയാലാണ്. ഫാത്തിമയുടെയും അലിയുടെയും മക്കളായിരുന്ന ഹസ്സന്‍റേയും ഹുസ്സൈന്‍റെയും ഗതിയും മുസ്ലീം സൈന്യത്താല്‍ കൊല്ലപ്പെടാനായിരുന്നു. അലിയെ വധിക്കുന്നതിന് കാരണക്കാരനായ മുആവിയയുടെ ചതി പ്രയോഗത്താലാണ് ഹസ്സന്‍ വധിക്കപ്പെട്ടതെന്നു ശിയാക്കള്‍ വിശ്വസിക്കുന്നു. മുആവിയയുടെ മകന്‍ യാസിദ്‌ ഖലീഫാ സ്ഥാനത്തെത്തുന്നതിന് തടസ്സമായിരുന്ന ഹസ്സന് മുആവിയ (ഹസ്സന്‍റെ ഒരു ഭാര്യയെ ഉപയോഗിച്ച്) വിഷം കൊടുക്കുകയായിരുന്നുവത്രേ. ഹസ്സന്‍റെ പിതാമഹന്‍ മുഹമ്മദിന്‍റെ ഖബറിനടുത്തു ഹസ്സനെയും സംസ്കരിക്കാന്‍ ഏര്‍പ്പാട് ചെയ്തെങ്കിലും ‘ഖദീജ ബിന്‍ത് ഖുവൈലിദിന്‍റെ പേരക്കുട്ടിയെ എന്‍റെ പറമ്പില്‍ അടക്കം ചെയ്യാന്‍ പറ്റില്ല’ എന്ന് പറഞ്ഞു ആയിശ ആ ശവസംസ്കാരത്തെ തടസ്സപ്പെടുത്തി. (കൂടുതല്‍ അറിയാന്‍ ഇവിടെ നോക്കുക: http://www.al-hadi.us/religion/research/controversies/3.html). അവസാനം മദീനയിലെ പള്ളിയിലെ ഖബറിസ്ഥാനില്‍ ഹസ്സനെ അടക്കം ചെയ്തു. സമാധാന സിദ്ധാന്തക്കാരുടെ മാതാവ് തന്‍റെ ഭര്‍ത്താവിന്‍റെ പേരക്കുട്ടിയുടെ മൃതദേഹത്തോടു പോലും സമാധാനം കാണിച്ചില്ലെന്നര്‍ത്ഥം.

               മുഹമ്മദിന്‍റെ ആദ്യകാല എതിരാളിയും മുഹമ്മദിനെതിരെ പല യുദ്ധങ്ങള്‍ നടത്തുകയും ചെയ്തിരുന്ന മക്കയിലെ ഖുറൈഷി പ്രമുഖനായിരുന്നു അബു സുഫ്‌യാന്‍. മുസ്ലീങ്ങളുടെ മക്കാ അധിനിവേശത്തോടെ തടവുകാരനാക്കപ്പെട്ട അബു സുഫ്‌യാന്‍ മരണത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി നിവൃത്തിയില്ലാതെ ഇസ്ലാം സ്വീകരിക്കുകയായിരുന്നു. അറബികളുടെ സഹജമായ ഗോത്ര വൈര്യവും പ്രതികാരമനോഭാവവും നിമിത്തം അബു സുഫ്‌യാന്‍റെ കുടുംബക്കാരില്‍ മുഹമ്മദില്‍ നിന്നേറ്റ പരാജയം കൈപ്പ് നീരായി കിടന്നു. മുഹമ്മദിന്‍റെ മരുമകന്‍ അലിക്കെതിരെ യുദ്ധം നടത്തുകയും പേരക്കുട്ടി ഹസ്സനെ വധിക്കുകയും ചെയ്ത മുആവിയ അബു സുഫ്‌യാന്‍റെ പുത്രനായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അബു സുഫ്‌യാന്‍റെ പേരക്കുട്ടി ഖലീഫാ സ്ഥാനത്തെത്തി, ഖലീഫാ യാസിദ്‌ ഇബ്നു മുആവിയ (A.D.680-683). മുഹമ്മദ്‌ ഏറെ സ്നേഹിച്ചിരുന്ന മകള്‍ ഫാത്തിമയുടെ മകനായ ഇമാം ഹുസൈന്‍ ബിന്‍ അലിയേയും കുടുംബത്തെയും A.D.680-ലെ “കര്‍ബല കൂട്ടക്കൊല”യില്‍ അതിക്രൂരമായ വിധത്തില്‍ ഇല്ലാതാക്കിയത് അബു സുഫ്‌യാന്‍റെ പൌത്രനായ യാസിദ്‌ ഇബ്നു മുആവിയ ആണ്. മുഹമ്മദിന്‍റെ കുടുംബത്തിലെ ഒരു കുഞ്ഞുപോലും അവശേഷിക്കരുതെന്നു അബു സുഫ്‌യാന്‍റെ കുടുംബത്തിന് ആഗ്രഹമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന വിധത്തിലായിരുന്നു കര്‍ബലയില്‍ യാസീദിന്‍റെ പ്രകടനം.

എന്നിട്ടം മുഹമ്മദിന്‍റെ കുടുംബത്തോടുള്ള അബു സുഫ്‌യാന്‍റെ കുടുംബത്തിന്‍റെ പക അവസാനിച്ചില്ല. ഫാത്തിമയുടെ ഭര്‍ത്താവും ഇമാം ഹുസൈന്‍ ബിന്‍ അലിയുടെ പിതാവും നാലാം ഖലീഫയുമായിരുന്ന അലി ബിന്‍ മുത്തലിബിന്‍റെ കുടുംബത്തിനെതിരെ ശാപവചനം ചൊല്ലാന്‍ ഖലീഫാ മുആവിയ ഉത്തരവിറക്കി. വെള്ളിയാഴ്ച പ്രാര്‍ത്ഥനയുടെ ഭാഗമായി പള്ളികളില്‍ നടത്തിവരുന്ന “ഖുത്തുബ” (പ്രസംഗം)യില്‍ ഇത് നിര്‍ബന്ധമാക്കി. ശാപവചനം ചൊല്ലാന്‍ വിസമ്മതിക്കുന്നവരെ കൊല്ലാനായിരുന്നു ഖലീഫയുടെ കല്പന. 65 വര്‍ഷത്തോളം ഈ ശാപം ചൊല്ലല്‍ സമ്പ്രദായം നില നിന്നതായി ഇസ്ലാമിക ചരിത്രം നമ്മോട് പറയുന്നു:

“Cursing Imam Ali (AS) was an order from the beginning of Muawiyah’s reign for 65 years. He was Umar Ibn Abdil Aziz (may Allah be easy with him) who canceled this order after more than half a century. Some historians even believe that the Umayyah descendants themselves killed (poisoned) Umar Ibn Abdil Aziz, because he changed their Sunnah, one of which was cursing Ali.” (See the Sunni book entitled “History of the Saracens,” by Amir Ali, Chapter X, pp 126-127).

(കൂടുതല്‍ അറിവിനായി ഇതില്‍ നോക്കുക:http://www.al-islam.org/encyclopedia/chapter5a/1.html )

A.D.847 മുതല്‍ 861 വരെ ഖലീഫയായിരുന്ന ഖലീഫാ മുതവക്കീല്‍, ഇമാം ഹുസൈന്‍ ബിന്‍ അലിയുടെ ശ്മശാനം ഉഴുതു മറിക്കുകയും അവിടേക്ക് വെള്ളം തിരിച്ചുവിട്ടു മുഹമ്മദിന്‍റെ ഈ പേരക്കുട്ടിയുടെ സ്മരണ പോലും തുടച്ചു മാറ്റാന്‍ ശ്രമിച്ചതായും ഷിയാക്കളുടെ ചരിത്രത്തില്‍ പറയുന്നു.ഇപ്പോള്‍ കാര്യങ്ങള്‍ ഏകദേശം എല്ലാവര്‍ക്കും മനസിലായി കാണുമെന്നു വിചാരിക്കുന്നു. ഇതാണ്  ഇസ്ലാമതത്തിന്‍റെ മഹോന്നതന്റെയും  കൂടെ നടന്നവരുടെയും  മുന്‍കാലങ്ങളില്‍ നടന്ന ചരിത്രം.

എന്നെ വിമര്‍ശിക്കുന്നവര്‍ ആദ്യം ഹദീസുകള്‍ ആയിട്ടുള്ള ബുഖാരിയും മറ്റും അതുപോലെ വിശുദ്ധ ഗ്രന്ഥമായ  ഖുര്‍ആനും പറയുന്നതു വായിക്കുക എന്നിട്ട്  ചര്‍ച്ചയിലേക്ക് പോകാം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം