ചിത്രവധവും, ചിത്രവധക്കൂടും

 

 

ചിത്രവധവും, ചിത്രവധക്കൂടും 

***********************************

തമ്പുരാനും കാര്യസ്ഥനും കൂടി പാട വരമ്പിലുടെ  നടന്നു വരുമ്പോള്‍ അകലെ ഒരാള്‍ എതിര്‍ദിശയില്‍ നിന്നു വരുന്നതു കണ്ടു.
ഏ....ഏ....ഹേ മാറിക്കോ, മാറിപ്പോ ഉന്നതന്‍റെ  വരവാണ് എന്നുള്ള നിര്‍ദ്ദേശം.
ഓ....ഓ....ഹോ... അയാള്‍ മാറിയെന്ന മറുപടി കൊടുത്തു. 

ഇപ്പോഴും മനസ്സില്‍, ജാതിയുടെ വിഷം തിളച്ചു മറിഞ്ഞു കൊണ്ടിരിക്കുന്ന ആളുകളെ നമുക്ക് കാണാം. ഇന്നും ആളുകളെ പിടിച്ചു ശിക്ഷാക്കാമെന്നാണ് വിചാരം. ജാതി പീഢനമാണല്ലോ നമ്മുടെ നാട്ടില്‍ ജാതി മാറ്റമുണ്ടാക്കിയത്. ഒരു വിഭാഗം മനുഷ്യര്‍ മാത്രം ജീവിച്ചാല്‍ മതിയെന്നാണ് ഉന്നതരുടെ വിചാരം, മറ്റുള്ളവര്‍ മൃഗങ്ങളെപ്പോലെ അടിമവേല ചെയ്തു മരിച്ചു കൊള്ളണം. ഇവര്‍ വേല ചെയ്താല്‍ കൂലി ചോദിക്കുവാന്‍ പാടില്ല. കൂലി ചോദിച്ചാല്‍ മാടമ്പിയുടെ കോപത്തിനു വിധേയരായതു തന്നെ, പിന്നെ തൂണില്‍ കെട്ടിയിട്ടു പ്രഹരിക്കും. ആഹാരമൊന്നും കൊടുക്കുകയില്ല. കൊന്നാലും ചത്താലും ചോദ്യമില്ല - ഉത്തരവുമില്ല. ജന്മിമാര്‍ക്ക് കൊല്ലും കൊലയ്ക്കും അധികാരമുണ്ട്.
ജാതിവ്യവസ്ഥ കർക്കശമായി നിലനിന്നിരുന്ന കാലത്ത് കേരളത്തിൽ അവർണ്ണർക്കെതിരെ പ്രയോഗിച്ചിരുന്ന ഒരു ശിക്ഷാരീതിയായിരുന്നു ചിത്രവധം. ജാതീയമായ വിലക്കുല്ലും നിയമങ്ങളും തെറ്റിക്കുന്നവർൺനരെ അതിൽ നിന്നും പിന്തിരിപ്പിക്കുവാനും ജാതിവ്യവസ്ഥ കർശനമായി നിലനിർത്താനും വേണ്ടിയാണ് ഈ ശിക്ഷാരീതി ആവിഷ്കരിക്കപ്പെട്ടത്. ശിക്ഷിക്കപ്പെട്ടയാളുടെ ആസനത്തിൽക്കൂടി കഴുത്തിന്‍റെ പിൻഭാഗം വരെ ഒരു ഇരുമ്പുപാര അടിച്ചുകയറ്റി ഒരു മരത്തിൽ ബന്ധിക്കുന്നു. പരമാവധി വേദന അനുഭവിച്ച് ഇഞ്ചിഞ്ചായിട്ടായിരുന്നു മരണം സംഭവിച്ചിരുന്നത്. പലപ്പോഴും രണ്ടുമൂന്നുദിവസത്തിനുശേഷമേ മരണം സംഭവിക്കുമായിരുന്നുള്ളൂ. അവർണ്ണജാതികളിൽപ്പെട്ട പലരെയും ഈ രീതിയിൽ ശിക്ഷിച്ചിരുന്നു.

 ഇരുമ്പുകൂട്ടിലടച്ച് മരത്തില്‍ കെട്ടിത്തൂക്കിയിട്ട് പക്ഷികളെക്കൊണ്ട് കൊത്തിച്ചു കൊല്ലുന്ന രീതിയാണ് ചിത്രവധം. പദ്മനാഭപുരം കൊട്ടാരത്തില്‍ ‘ചിത്രവധ’ത്തിനുപയോഗിച്ചിരുന്ന കൂടുകള്‍ ഇപ്പോഴും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

 "1343-ല്‍ കേരളത്തിലെത്തിയ ഇബിന്‍ബത്തൂത്ത പറയുന്നത് ‘വഴിയില്‍ വീണു കിടന്ന നാളികേരം ചിലയാത്രക്കാര്‍ എടുത്തുകൊണ്ടു പോയതായി അറിഞ്ഞ രാജാവ്, അവരെ തെരഞ്ഞുപിടിച്ച് പലകകളില്‍ മലര്‍ത്തിക്കിടത്തി കുറ്റികളടിച്ച് കൊന്ന് ജനങ്ങള്‍ കണ്ടു മനസ്സിലാക്കാന്‍ വേണ്ടി കാഴ്ചയ്ക്ക് വച്ചിരുന്നതായി അറിയാന്‍ സാധിച്ചു‘ എന്നാണ്.
  ജാതിവ്യവസ്ഥ കർശനമായി നിലനിർത്താനും വേണ്ടിയാണ് ഈ ശിക്ഷാരീതി ആവിഷ്കരിക്കപ്പെട്ടത്. ചിത്രവധം വിവിധരീതിയിൽ നടപ്പാക്കിയിരുന്നു. കൂലിചോദിച്ചാൽ പാടത്തെചെളിയിൽ അവർണ്ണനെ ചവുട്ടിത്താഴ്ത്തുകയും,അവന്റെ പെണ്ണുങ്ങളുടെമാനം ക്രൂരമായ്‌ കവർന്നെടുക്കുകയും ചെയ്തിരുന്ന ജന്മിത്വശ്വാനപരിഷകൾക്ക്‌ ചെറുശിക്ഷപോലും കിട്ടാതിരുന്നകാലത്താണ്‌,വിശപ്പുകൊണ്ട്‌ ചെറിയ മോഷണം നടത്തിയ  അവർണ്ണന്‌ അതിക്രൂരശിക്ഷ നൽകിയത്‌.  ഒരു പശുവിനെ കൊന്ന കുറ്റത്തിന് അമ്പലപ്പുഴയ്ക്കടുത്ത് ഒരു വൃക്ഷത്തില്‍ അഞ്ചുപേരെ കെട്ടിത്തൂക്കിയിട്ടിരിക്കുന്നതു കണ്ടെന്നും ബര്‍ത്തലോമിയോ എഴുതിയിട്ടുണ്ട്. തലവെട്ടുക, തൂക്കിലിടുക, അംഗഭംഗം വരുത്തുക, വിഷംനല്‍കി കൊല്ലുക, ദുഷ്ടമൃഗങ്ങളുടെ കൂട്ടിലിട്ടുകൊടുക്കുക, ഇരുമ്പില്‍ തീര്‍ത്ത ചട്ടക്കൂട്ടില്‍ അടച്ച് കാട്ടിനുള്ളില്‍ ഇടുക തുടങ്ങിയ പല ശിക്ഷാരീതികളും കേരളത്തില്‍ നിലനിന്നിരുന്നു. അവർണ്ണർക്കായുള്ള ചിത്രവധവും തൂക്കിക്കൊല്ലപ്പെടുന്നവന്റെ കുതികാല് വെട്ടി രക്തം ഊറ്റുന്ന പ്രാകൃതമായ ശിക്ഷാരീതി പിന്നീടും ദശാബ്ദങ്ങളോളം നിലനിന്നതായി പുരാരേഖകള്‍ പറയുന്നു. ഇംഗ്ലീഷ്‌ ഡോക്ടറായ ബെല്ലയും ഡോക്ടര്‍ റാസയും നൽകിയ റിപ്പോര്‍ട്ട്  പ്രകാരം 1880ൽ ബ്രിട്ടീഷ്കാരുടെ സമ്മർദ്ധത്തെതുടർന്ന് ആയില്യം തിരുനാൾ ചിത്രവധം നിർത്തലാക്കി

 അവര്‍ണര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം മധ്യകാലം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ  പാതി വരെ ഇല്ലായിരുന്നു. നരനുനരനശുദ്ധവസ്തുവാക്കിയ വര്‍ണാശ്രമധര്‍മവും ജാതിയും തീണ്ടലുമായിരുന്നു പതിമൂന്നാം നൂറ്റാണ്ടിന്‍റെ  അന്ത്യത്തോടെ കേരളത്തില്‍ അടിച്ചുറപ്പിക്കപ്പെട്ടത്. വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനായി 1946 ജൂലായ് 6 നു നടന്ന ഐതിഹാസിക ബഹുജന സമരമാണ് കുട്ടന്‍കുളം സമരം ഇപ്പോള്‍ നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ജാതിയമായും വംശീയ ദുരഭിമാനങ്ങളും, സവർണ്ണ ജാതീയതയും ഫാസിസമായി രൂപ മാറ്റത്തിനു വിധേയമാകുന്നത് നാം കാണുന്നു വെളുത്തവനെ ഉണ്ടാക്കാനും സൗത്തില്‍ ഉള്ളവര്‍ കറുത്ത ആളുകളാണ് എന്നൊക്കെ ഇന്നും വിളിച്ചു പറയുന്ന സവര്‍ണ്ണ ഫാസിസം പടിവാതില്‍ക്കല്‍ തന്നെ എത്തിയിരിക്കുന്നു . ചരിത്ര തെളിവുകൾ എന്ന നിലയിൽ കഴുവേറ്റി കല്ലുകളും ചിത്രവധക്കുടുമൊക്കെ വീണ്ടും വിപണിയില്‍ എത്തുമോ




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം