സംഘപരിവാറിന്‍റെ ബീഫ് രാഷ്ട്രീയം

 

പശുസംരക്ഷണത്തിന്‍റെ പേരിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ആർഎസ്‌എസ്‌ സംഘപരിവാർ ശക്തികൾ അഴിച്ചുവിട്ടിരിക്കുന്ന അതിക്രമങ്ങൾക്ക്‌ കുഴലുത്ത് നടത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. കന്നുകാലികളെ കശാപ്പു ചെയ്യുന്നത് തടയാൻ വേണ്ടി കേന്ദ്രസർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കിയത് കൃത്യമായ രാഷ്ട്രീയ ഉദ്ദേശ്യലക്ഷ്യത്തോടെ എന്ന കാര്യം വ്യക്തം. ഗോവധ നിരോധനം എന്ന ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത് തന്നെ എന്തിനാണ് എന്നുള്ളത് എല്ലാവര്‍ക്കും അറിയാം ഇങ്ങു കേരളത്തിലടക്കം ചില സംഘ നേതാക്കള്‍ പരസ്യമായി തന്നെ ഗോമാതയെ കശാപ്പു ചെയ്യുന്നവനെ കൈകാര്യം ചെയ്യും എന്ന് പരസ്യമായി വിളിച്ചു പറഞ്ഞത് ഓര്‍ക്കുക. ഇവരുടെ ലക്ഷ്യം ഗോമാത സംരക്ഷണമല്ല മറിച്ച് അതില്‍ നിന്നും വര്‍ഗീയ വംശീയ ധ്രുവീകരണമാണ് ഉദേശിക്കുന്നത് കന്നുകാലി സംരക്ഷണം എന്നപേരില്‍ ഇവര്‍ ഈ നടത്തുന്ന ആഭാസതാരത്തിനു കാരണമായി എത്രയെത്ര മനുഷ്യ ജീവനുകളാണ് ഇവര്‍ എടുത്തത്‌. ഇവരുടെ ലക്ഷ്യം കന്നുകാലി സംരക്ഷണമാണ് എങ്കില്‍ ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ഇന്ന് മുന്‍പന്തിയില്‍ എത്തില്ല അതിനര്‍ത്ഥം ഇവര്‍ കന്നുകാലി സംരക്ഷണമല്ല ഇവരുടെ ലക്ഷ്യം ബീഫില്‍ വിളയുന്ന രാഷ്ട്രീയമാണ്. ബിജെപിക്കും സംഘപരിവാറിനും അധികാരമോ, ആധിപത്യമോ, നിർണായക സ്വാധീനമോ ഉള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ്‌ ഇതുവരെ അതിക്രമങ്ങൾ വ്യാപകമായിന്നത്‌. മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം ചില കാര്യങ്ങളില്‍ അവര്‍ ഒരു നീക്കുപോക്ക് നടത്തുക വേണം ഭക്ഷണാവുശ്യത്തിനു നിങ്ങള്‍ കന്നുകാലികളെ കൊന്നു തിന്നു കൊള്ളുക എന്നാല്‍ മതാചാരങ്ങള്‍ക്ക് വേണ്ടി കന്നുകാലികളെ കശാപ്പു ചെയ്യുന്ന പ്രവണത നിറുത്തുക തന്നെ വേണം വര്‍ഷത്തില്‍ വരുന്ന ബലി പെരുന്നാള്‍ ദിനം അനാവുശ്യമായി മൃഗ ബലി നടത്തി മതാചാരങ്ങള്‍ക്ക് കന്നുകാലികളുടെ രക്തത്തിന്‍റെ നിറം നല്‍കുന്നു എന്നുള്ള വസ്തുത നിങ്ങള്‍ കാണാതെ പോവരുതെ. രാഷ്ട്രീയത്തിനു പുറമെ, ബീഫ്‌ വിരുദ്ധതയ്ക്കു പിന്നിൽ ജാതിചിന്തയുമുണ്ട്‌. ഗുജറാത്തിലെ ഊനയിൽ ഏതാനും ദളിത്‌ യുവാക്കളെ പരസ്യമായി വടിയും കമ്പിയും ഉപയോഗിച്ച്‌ മർദ്ദിക്കുന്ന രംഗം നാം കണ്ടതാണ്‌. നാം മാത്രമല്ല, ലോകജനത മുഴുവനും കണ്ടതാണ്‌. മർദ്ദനത്തിന്‌ നേരിട്ട്‌ പങ്കെടുത്തതോ, ഉയർന്ന ജാതിക്കാരും. എവിടെ എത്തി ഭാരതീയ സംസ്കാരത്തിന്റെയും ദേശീയതയുടെയും അപ്പോസ്തലന്മാരുടെ പ്രതിഛായയുടെ യഥാർഥ രൂപം? ബഹുസ്വരതയിലൂന്നിയ ഭാരതീയ സംസ്കാരത്തിന്റെ പേരിൽ ആണയിടുന്നവർക്ക്‌ എങ്ങനെ ഏതെങ്കിലുമൊരു മത, ജാതി വിഭാഗത്തിന്‌ എതിരാകാനാകും. മുസ്ലിം സമുദായത്തിൽപ്പെട്ടവരിൽ ബഹുഭൂരിഭാഗവും ഹിന്ദു സമുദായത്തിൽ ദളിതരും, പിന്നാക്കക്കാരും അടക്കം ദരിദ്ര വിഭാഗക്കാരുമെല്ലാം ബീഫ്‌ മുഖ്യ സസ്യേതര ഭക്ഷണമായി കരുതുന്നവരാണ്‌ ഇന്ന് ഇവര്‍ നമ്മുടെ ഭക്ഷണത്തില്‍ കയ്യിട്ടുവാരി ആഘോഷം നടത്തുന്നു നാളെ ഇവിടെ ജീവിക്കാന്‍ തന്നെ ഇവര്‍ സമ്മധിചെന്നു വരില്ല ഒരു മാറ്റം അനുവാര്യമായ സമയമാണിത്. ബഹുഭൂരിഭാഗം ഇസ്ലാം മതക്കാരും ദരിദ്ര ഹിന്ദുമതവിശ്വാസികളും ബീഫ്‌ ഇഷ്ടപ്പെടുകയും കന്നുകാലികളുടെ ഇറച്ചിയും ഇറച്ചി ഉൽപന്നങ്ങളും സ്റ്റോക്ക്‌ ചെയ്യുകയുമാണ്‌ എന്നതിന്റെ പേരിൽ ഒരു മതനിരപേക്ഷ ജാതിവിരുദ്ധ സമൂഹം എന്തിനുവേണ്ടിയാണ്‌ വേട്ടയാടപ്പെടുന്നതെന്ന്‌ വ്യക്തമാക്കാനുള്ള ബാധ്യത ഇന്ത്യൻ ഭരണകൂടത്തിനുണ്ട്‌, പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുമുണ്ട്‌. ഒരുപിടി സംഘപരിവാർ, തീവ്രഹിന്ദുത്വവാദികളായ ചെറുപ്പക്കാരെ ഇത്തരം ദുഷ്‌ ചെയ്തികളിൽ നിന്നും പിൻതിരിപ്പിക്കുന്നതിനുപകരം, അവർക്ക്‌ പ്രത്യക്ഷവും പരോക്ഷവുമായ ഒത്താശ ചെയ്തുകൊടുക്കാന്‍ വേണ്ടിയല്ലേ ഇപ്പോളുള്ള ഈ നിയമംമൂലം ഉണ്ടാവുക. ഹിന്ദു തീവ്രവാദത്തിന്റെ മറവിൽ ക്രിമിനൽ കുറ്റങ്ങൾ ചെയ്തുകൂട്ടുന്ന ഒരു പറ്റം നരാധമന്മാർക്ക്‌ കുറ്റവിമുക്തി നൽകാൻ പര്യാപ്തമായൊരു നിയമവ്യവസ്ഥയും കൂടിയായപ്പോൾ, ഇവരുടെ ഭരണ ദൂഷിതവലയം പൂർത്തിയാവുകയും ചെയ്തിരിക്കുന്നു. ഇതാണ്‌ ആധുനിക ഇന്ത്യൻ ഭരണകൂടത്തിന്റെയും ഭരണവ്യവസ്ഥയുടേയും നേർരേഖാചിത്രങ്ങള്‍. രാഷ്ട്രീയത്തില്‍ മതം കലര്‍ത്തി രാജ്യത്തെ ഓരോ ജനതയിലും പരിഭ്രാന്തിയും അന്ധാളിപ്പുണ്ടാക്കുന്ന കുതന്ത്രമാണ് ബീഫ് രാഷ്ട്രീയം കൊണ്ട് സംഘ പരിവാര്‍ ഉദേശിക്കുന്നത്. രാജ്യത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മാട്ടിറച്ചി പ്രധാന പ്രചാരണമാകുമ്പോള്‍ ബീഫ് രാഷ്ട്രീയം കൂടുതല്‍ വ്യക്തമാവുകയാണ്. വര്‍ഗീയമായ ചേരിതിരിവുണ്ടാക്കാനും സമൂഹത്തില്‍ മതസ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കാനുമാണ് ഇത്തരത്തിലുള്ള ഉത്തരവുകളിലൂടെ സംഘപരിവാരം നിയന്ത്രിക്കുന്ന കേന്ദ്രഭരണകൂടം ലക്ഷ്യമിടുന്നത് എന്നുള്ളത് കാണാതെ വയ്യ അല്ലാതെ ഇവരുടെ ലക്ഷ്യം കന്നുകാലി സംരക്ഷണമല്ല തികച്ചു വര്‍ഗീയ വംശീയതയിലുടെ ബീഫ് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ തന്നെയാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം