ഡേ ട്രേഡ് (intraday) വഴി എങ്ങനെ പണം ഉണ്ടാക്കാം

Image result for intraday


ഡേ ട്രേഡ് (intraday) വഴി എങ്ങനെ പണം ഉണ്ടാക്കാം
**********************************************************************
എല്ലാവരും വിജയിക്കണമെന്ന ആഗ്രഹവുമായിട്ടാണ് ഓരോ ഇന്‍വെസ്റ്റ്മെന്‍റ് നടത്തുന്നവരും ഓഹരി വിപണിയില്‍ എത്തുന്നത്‌. നഷ്ട്ടം വന്നു തിരിച്ചു പോകണം എന്നാര്‍ക്കും ആഗ്രഹമില്ല . എന്നാല്‍ വിപണിയുടെ സ്ഥിര ചാഞ്ചാട്ടങ്ങള്‍ക്ക് മുന്‍പില്‍ പകച്ചു നിന്നുപോകുന്നവരാണ് നമ്മള്‍ പലരും. കയ്യിലുള്ള പണം നഷ്ട്ടം വരാതെ എങ്ങനെയൊക്കെ അതില്‍ നിന്നും പണം നേടാം എന്നുള്ളത് ചിന്തിക്കാം. intraday ഒരു വലിയ സംഭവമൊന്നുമല്ല.

അതിനു വേണ്ടത് ശാസ്ത്രീയമായ ഒരു ഇടപെടല്‍ സമീപനം സ്വീകരിക്കുകയാണ് ഇതിനുള്ള പ്രതിവിധി. ഡേ ട്രേഡ് (intraday) വഴി എങ്ങനെ പണം ഉണ്ടാക്കാം എന്നുള്ളതിനെ കുറിച്ച് കുറച്ചു സുചനകള്‍ തരാം .

1,ആദ്യം ചെയ്യേണ്ടത് പോര്‍ത്ഫോളിയോയില്‍ ദിവസവും നല്ല രീതിയില്‍ കേറി ഇറങ്ങുന്ന പത്തു ഓഹരികള്‍ ആട് ചെയ്യുക.

2,അങ്ങനെ ആട് ചെയിത കമ്പിനികളുടെ ചാര്‍ട്ട് എടുത്തു പരിശോധിക്കുക. അതിനെ നല്ല വണ്ണം നിരീക്ഷിക്കുക.

3, ആദ്യ ആഴ്ചകളില്‍ ജസ്റ്റ്‌ പേപ്പര്‍ ട്രേഡ് മാത്രം ചെയ്യുക അതിലെ ലാഭവും നഷ്ട്ടവും കണക്കാക്കി വെക്കുക സ്റ്റോപ്പ്‌ ലോസ് ടാര്‍ഗെറ്റ് എന്നവയും എഴുതി വെക്കണം.

4, നിങ്ങള്‍ ആട് ചെയിത ഓഹരികള്‍ ഏതൊക്കെ ലവലില്‍ താഴേക്ക് പോകുന്നു ഏതൊക്കെ ലവലില്‍ മുകളിലേക്ക് പോകുന്നു എന്നുള്ളത് പത്തു ദിവസം നിരീക്ഷിക്കുക അതെല്ലാം പേപ്പറില്‍ എഴുതി വെക്കുക. ഇങ്ങനെ ഒരാഴ്ചയോ പത്തു ദിവസമോ ചെയിതതിനു ശേഷം വിപണിയില്‍ പ്രവേശിക്കുക.

5,സ്ഥിരമായി അമിത ലാഭം തരുന്ന ഒന്നല്ല ഓഹരിവിപണിയിലെ ഡേ ട്രേഡിംഗ് എന്നുള്ളത് മനസിലാക്കുക ലാഭം ഉണ്ടാക്കാം നമ്മള്‍ നല്ല പോലെ ശ്രദ്ധിച്ചാല്‍
6എന്നാല്‍ വളരെ ന്യായമായ ലാഭം ഓഹരിയില്‍ നേടുന്നത് പ്രയാസമുള്ള കാര്യമല്ല അത് വളരെ എളുപ്പത്തില്‍ സാധിക്കും പക്ഷെ നമ്മുടെ ശ്രദ്ധ എപ്പോഴും വേണം

7, എപ്പോഴും ചെറിയ ലാഭങ്ങള്‍ നേടാന്‍ നാം ശ്രദ്ധിക്കണം . ആ ഒരു കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുക. ഇവിടെയാണ് നമ്മുടെ ദൈനംദിന വരുമാനം കിടക്കുന്നത് എന്ന് കുടി മനസിലാക്കി കൊണ്ട് ഇടപാടുകള്‍ നടത്തുക

8,ചെറിയ ലാഭങ്ങള്‍ നേടി പ്രോഫിറ്റ് ബുക്ക് നടത്തി മുന്നോട്ട് പോയാല്‍ ജീവിതകാലം മുഴുവനും ആരുടേയും കീഴില്‍ ജോലി ചെയ്യാതെ സംബാധിക്കാം എന്നുള്ളതും ഇതില്‍ നിന്നും പഠിക്കാം.

9,വിപണിയുടെ ചലനങ്ങള്‍ നോക്കി മാത്രം വാങ്ങുകയും വില്‍ക്കുകയും ചെയ്യുക. ഇറങ്ങിക്കൊണ്ടിരിക്കുന്ന മാര്‍ക്കെറ്റില്‍ ധൃതി പിടിച്ചു ഒന്നും ചെയ്യരുതേ അവസരം വരുമ്പോള്‍ മാത്രം ഇടപെടുക. മാര്‍ക്കറ്റ്‌ എങ്ങും പോകില്ല അവിടെ തന്നെ കാണും എന്നുള്ളത് കുടി മനസിലാക്കുക.

10, ആത്യാര്‍ത്തിയും ആര്‍ത്തിയും പേടിയും ഒഴിവാക്കുക. വിപണി എന്നത് ഒരു പാട് ആളുകളുടെ ഒരുകുട്ടായിമയില്‍ വളര്‍ന്നു വരുന്ന ഒന്നാണ്. അതിനനുസരിച്ച് നീങ്ങുക അത്യാര്‍ത്തിയാണ്‌ ചിലപ്പോള്‍ അപകടം ഉണ്ടാക്കുന്നത്‌.

11, ചെറിയ ടാര്‍ഗെറ്റുകള്‍ നിശ്ചയിക്കണം. അത് എത്തുമ്പോള്‍ ഓഹരികള്‍ വില്‍ക്കാന്‍ മടിക്കരുതെ. അല്ലങ്കില്‍ ടാര്‍ഗറ്റ് എത്തിയാല്‍ സ്റ്റോപ്പ്‌ ലോസ് പോഷിശന്‍ ടാര്‍ഗെട്ടിലെക് മാറ്റുക . അങ്ങനെ ചെയ്യുമ്പോള്‍ മാര്‍ക്കറ്റ്‌ താഴേക്ക് പോന്നാലും നിങ്ങള്‍ ലാഭത്തില്‍ ആയിരിക്കും.

12, വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും വലിയ നഷ്ടം ഒഴിവാക്കാന്‍ സ്റ്റോപ്പ്‌ ലോസ് ഓര്‍ഡര്‍ ഇടുന്നത് പതിവാക്കുക. കിണറില്‍ ഇറങ്ങാന്‍ പോകുന്നു എങ്കില്‍ ഒരു കയര്‍ അടുത്തുള്ള മരത്തില്‍ കെട്ടി ഇറങ്ങുക കാരണം ഇറങ്ങിയ വെക്തിക്ക് മുകളിലേക് കേറി വരാന്‍ അതുകൊണ്ട് സഹായകമാവും ( ഈ പറഞ്ഞത് ചെറിയ ഇന്‍വെസ്റ്റ്‌ നടത്തി ഓഹരികളില്‍ ഇറങ്ങുന്ന ആളുകള്‍ക്ക് മാത്രം , കുടുതല്‍ പണം കയ്യിലുള്ള ആളുകള്‍ക്ക് ആവറേജ് നടത്തില്‍ ലാഭത്തില്‍ തന്നെ എപ്പോഴും അവസാനിപ്പിക്കാന്‍ സാധിക്കും.

13, ഡേ ട്രേഡ് ചെയ്യുമ്പോള്‍ അത് മാത്രം മതിയാവും. സൈഡ് ബിസിനസ്‌ ആയി ട്രേഡ് ചെയ്യുമ്പോഴാണ് നഷ്ടം ഉണ്ടാകുന്നത് കാരണം പരിപൂര്‍ണ ശ്രദ്ധ ഉണ്ടാവേണ്ട ഒന്നാണ് ഇത്. ഇങ്ങനെ ഇതൊരു ദിവസ വരുമാനമായി കണ്ടു കൊണ്ട് സ്വന്തം ജോലി പോലെ കൊണ്ട് നടക്കുക ഇല്ലങ്കില്‍ ചില ആളുകള്‍ പറയുമ്പോലെ കുറ്റം പറഞ്ഞു നടക്കാം.

14, കമ്പനികളുടെ ചാര്‍ട്ടുകള്‍ Q3 റിസള്‍ട്ടുകള്‍ ഉപയോഗിക്കുക.ശരിയായ ട്രെന്‍ഡ് കണ്ടെത്താന്‍ ഇത് നിങ്ങളെ സഹായിക്കും. വഴിയെ പോയവന്‍ പറഞ്ഞ ഓഹരികള്‍ ശ്രദ്ധിക്കാന്‍ പാടില്ല അതില്‍ നിന്നും എത്ര ലാഭം ഉണ്ടായാലും ശരി.

15, വഴിയെ പോകുന്നവരുടെ ഉപദേശം സ്വീകരിക്കാതെ ഇരിക്കുക. കൃത്യമായി നിരീക്ഷണം തരുന്ന വിശ്വാസമുള്ള ആളെ സമീപ്പിക്കുക ഡിഷിഷന്‍ എടുക്കാന്‍ അത് നിങ്ങളെ സാഹായിക്കും.

16, ടെക്നിക്കല്‍ അനാലിസിസ് പഠിക്കുക.സപ്പോര്‍ട്ട് , റസിസ്റ്റന്‍സ് ലെവെലുകള്‍ മനസ്സിലാക്കി മാത്രം ട്രേഡ് ചെയ്യുക. സപ്പോര്‍ട്ട് നിലവാരം മുറിയുംപോഴാണ് വില വീണ്ടും കുത്തനെ ഇടിയുന്നത്. അവിടെയാണ് നമ്മുടെ സ്റ്റോപ്പ്‌ ലോസ് നമ്മെ രക്ഷിക്കാന്‍ ഉണ്ടാവുക. സ്റ്റോപ്പ്‌ ലോസ് കൃത്യമായി പാലിക്കുക. (ചെറിയ ഇന്‍വെസ്റ്റ്‌ ആളുകളെ മാത്രം)


17, പ്രതിദിന ഓഹരി വ്യാപാരത്തില്‍ (EQ) ഓഹരികളില്‍ ഉണ്ടാകുന്നതിനെക്കാള്‍ ചാഞ്ചാട്ടം ഫ്യുച്ചര്‍, ഓപ്ഷലാണ് ഉണ്ടാവുക (NFO) അതിനാല്‍ അവ കുടുതല്‍ പഠിക്കാന്‍ പരിശിലിക്കുക.


18, നമ്മുടെ കയ്യിലുള്ള മുല്ല്യത്തിനു അനുസരിച്ചുള്ള ഓഹരികള്‍ എടുക്കുക ഇല്ലങ്കില്‍ മാര്‍ജിന്‍ ലിവറെജ്ജ് തന്ന കമ്പനി സ്വയമേ എടുത്തു വില്‍ക്കും നഷ്ട്ടം കുടുതല്‍ ഉണ്ടാവുകയും ചെയ്യും. ഈ ട്രാപ്പ് മനസിലാക്കാതെ പലരും ഇതില്‍ പെട്ടുട്ടുണ്ട് .


19, നാം എടുക്കാന്‍ പോകുന്ന ഓഹരിയില്‍ പോസിറ്റീവ് അഥവാ നെഗറ്റീവ് ട്രെന്‍ഡ് ഉണ്ടോ എന്ന് നോക്കുക. യാതൊരു സൂചനയും ഇല്ലാതെ കാണപ്പെടുന്ന ഓഹരിയില്‍ ട്രേഡ് ചെയ്യാതിരിക്കുക കാരണം അതൊരു സമയം കൊല്ലിയാണ് ഒരു കാര്യവുമുണ്ടാവില്ല.

20, രാവിലെ ഓഹരി വിപണി തുറന്നു ഒരു പതിനഞ്ചു ഇരുപത് മിനിട്ട് കഴിഞ്ഞതിനു ശേഷം മാത്രം ഇടപെടുകള്‍ നടത്തുക കാരണം മാര്‍ക്കറ്റ്‌ സ്റ്റെബിലിറ്റി ഇന്ട്രാടയില്‍ ആവുശ്യമാണ്.


21, അത് പോലെ വൈകിയിട്ട് മുന്ന് മണിക്ക് മുന്‍പായി എടുത്തു വെച്ച എല്ലാ ഓഹരികളില്‍ നിന്നും വിട പറയുക. അതിനു ശേഷം ഓഹരിയില്‍ ഇടപാട് നടത്തുന്നത് ബുദ്ധിയല്ല. ഇങ്ങനെ നിങ്ങള്‍ നടത്തിയില്ല എങ്കില്‍ കയ്യിലുള്ള പണം മുഴുവന്‍ ഐസ് ആവുന്നതാണ്.


22, ക്ഷമയും മറ്റും ശീലിക്കുക ദിവസവും കിട്ടുന്ന ലാഭം അതാത് ദിവസം തന്നെ ഉടനെ തന്നെ പേ ഔട്ട്‌ ചെയ്യുക.

23, അതുപോലെ തന്നെ നഷ്ട്ടം വന്നാല്‍ പിറ്റേ ദിവസം അത് നികത്തി കൊണ്ട് വന്നതിനു ശേഷം കിട്ടുന്ന ലാഭം മാത്രം എടുക്കുക. ഒരിക്കലും ഇറക്കിയ ഇന്‍വെസ്റ്റ്‌ കുറച്ചു കൊണ്ട് വരരുതേ.


24, പിന്നെയുള്ളത് ഓരോ ദിവസവും കിട്ടുന്ന ലാഭത്തില്‍ ഒരു പത്തു ശധമാനം നിങ്ങളുടെ ഡിമാറ്റ് അക്കൌണ്ടില്‍ സുക്ഷിക്കുക. അങ്ങനെ നിങ്ങളുടെ ചെറിയ ഇന്‍വെസ്റ്റ്‌ ഒരു വലിയ ഇന്‍വെസ്റ്റ്‌ ആയി മാറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കും.


25 വേറെയൊരു കാര്യമുള്ളത്‌ വേണ്ടവര്‍ക്ക് ചെയ്യാം അല്ലാത്തവര്‍ക്ക് ഒഴിവാക്കാം. ദിവസവും കിട്ടുന്ന ലാഭത്തില്‍ നിന്നും ഒരു ഇരുപതു ശധമാനം കൊണ്ട് നല്ല ലോങ്ങ്‌ എടുക്കാന്‍ പറ്റുന്ന ഓഹരികള്‍ ഉണ്ടാക്കില്‍ അത് എടുത്തു വെച്ച് ഹോള്‍ഡ്‌ ചെയ്യുന്നതും വളരെ നല്ലതാണ്.


26, മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും ശ്രദ്ധിക്കാതെ ഒരു നേരമ്പോക്ക് മാത്രമായി intradayയെ സമീപ്പിക്കുമ്പോള്‍ മാത്രമാണ് നഷ്ട്ടം വരുന്നതും പിന്നെ അതിനെ കുറിച്ച് പറയുമ്പോള്‍ പേടിയും മറ്റും ചെയ്യാന്‍ പോകുന്ന ആളുകളെ തെറ്റിധരിപ്പിക്കാനും നാം ശ്രമിക്കുന്നത്.


27,നാം മനസ് വെച്ച് ഇരുന്നാല്‍ നേടാന്‍ സാധിക്കാത്ത ഒന്നുമില്ല ചിന്തകള്‍ എപ്പോഴും പോസറ്റീവ് ആക്കുക ദിവസ ടാര്‍ഗറ്റ് ലോസ് തീരുമാനിക്കുക എങ്കില്‍ നിങ്ങള്‍കും വിജയം ഉറപ്പിക്കാം.

ഇത്രമാത്രം കാര്യങ്ങള്‍ വളരെ ശ്രദ്ധയോടെ ചെയിതാല്‍ നിങ്ങള്‍ക്കും വിപണിയിലെ നല്ലൊരു ഇന്‍വെസ്റ്റര്‍ ആയി ദിവസവും ലാഭം നേടാം .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം