എന്താണ് ദാരിദ്ര്യം

 Image may contain: 7 people, people smiling, crowd and outdoor


എന്താണ് ദാരിദ്ര്യം
********************


ദാരിദ്ര്യത്തിന്റെ കാര്യത്തിൽ ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയ്ക്ക് മുന്‍ നിരയില്‍ തന്നെ വലിയ സ്ഥാനമുണ്ട് മൂന്നാം സ്ഥാനമാണുള്ളത്. എങ്ങനെയെങ്കിലും അത് ഒന്നാം സ്ഥാനം നാം കരസ്ഥമാക്കാന്‍ ശ്രമിക്കണം. മണീ ലെസ്സ് ഇന്ത്യയും , ഡിജിറ്റല്‍ ഇന്ത്യയും, മേകിംഗ് ഇന്ത്യയും, വര്‍ഷം തോറും പുതിയ രണ്ടു കോടി ജനങ്ങള്‍ക്ക് ജോലിയുമോകെയുള്ള ഈ രാജ്യത്തെ ദാരിദ്ര്യത്തിന്‍റെ മുന്‍ നിരയില്‍ എത്തിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ പരാമാവധി ശ്രമിക്കുന്നു.

ഐക്യരാഷ്ട്രസംഘടയുടെ കണക്കു പ്രകാരം, ഇന്ത്യയിൽ ഏതാണ്ട് 40% മുകളില്‍ ആളുകൾ ദേശീയ ദാരിദ്ര്യ രേഖക്കു താഴെയാണ് ജീവിക്കുന്നത്
26 ആഫ്രിക്കൻ രാജ്യങ്ങളിലുള്ളതിനേക്കാൾ ദരിദ്രർ ഇന്ത്യയിലെ 8 സംസ്ഥാനങ്ങളിലുണ്ട് എന്നാണ് ഓക്സ്ഫോർഡ് പോവർട്ടി ആന്റ് ഹ്യൂമൻ ഡെവലപ്പ്മെന്റ് എന്ന സംഘടനയുടെ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഏതാണ്ട് 45 കോടിയോളം വരും എന്നാണ് കണക്കുകള്‍ പറയുന്നത്
യൂണിസെഫിന്റെ റിപ്പോർട്ട് പ്രകാരം, ലോകത്തിൽ പോഷകാഹാരക്കുറവുള്ള മൂന്നു കുട്ടികളിൽ ഒരാൾ ഇന്ത്യയിലുള്ളതാണ്. ഇന്ത്യയിൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ കണക്കെടുത്താൽ 42% പേരും നല്ല ഭക്ഷണം ലഭിക്കാത്തതിന്റെ പേരിൽ ഭാരക്കുറവ് ഉള്ളവരാണത്രെ.

അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ 58% പേരും പോഷകാഹാരക്കുറവുകൊണ്ട് വളർച്ച മുരടിച്ചവരാണെന്നും റിപ്പോർട്ട് തുടർന്നു പറയുന്നു. ഇന്ത്യയുടെ സ്ഥിതി ആഫ്രിക്കൻ രാഷ്ട്രങ്ങളേക്കാൾ മോശമാണെന്നാണ് ഈ വിഷയത്തിൽ പഠനം നടത്തിയ നാന്ദി-ഫൗണ്ടേഷൻ എന്ന സർക്കാരേതിര സംഘടനയുടെ അംഗമായ രോഹിണി മുഖർജി അഭിപ്രായപ്പെടുന്നത്.



ഇന്ത്യയിലെ ആദിവാസികള്‍ക്കിടയില്‍ 30 കൊല്ലത്തോളം ജീവിച്ച വെറിയര്‍ എല്‍വിന്‍ ((1902 – 1964) എന്ന ബ്രിട്ടീഷുകാരന്‍ ബോംബയിലെ റോട്ടറി ക്ലബ്ബില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ പ്രസംഗമുണ്ട്…
‘ദാരിദ്ര്യം നമുക്ക് ചുറ്റും ഉള്ളതുകൊണ്ട് അതെന്താണെന്ന് നമ്മള്‍ മറന്നു പോകുന്നു. ഒരു ദിവസം ഒരു ആദിവാസി കുടുംബം കണ്ണീരോടെ എന്റെ അടുത്ത് വന്നു. അവരുടെ കുടില്‍ തീ പിടുത്തത്തില്‍ നശിച്ചു വെണ്ണീരായി. വീടുണ്ടാകാന്‍ എത്ര പൈസ വേണ്ടി വരുമെന്ന് ഞാന്‍ അവരോടു ചോദിച്ചു. ‘നാല് രൂപ’ അവര്‍ മറുപടി പറഞ്ഞു. നാല് രൂപ അല്‍ഡസ് ഹക്‌സിയുടെ ‘ബ്രേവ് ന്യൂ വേള്‍ഡ്’ എന്ന നോവലിന്റെ ഒരു കോപ്പിയുടെ വില. അതാണ് ദാരിദ്ര്യം.


ബസ്‌തറില്‍ തൂക്കി കൊല്ലാന്‍ വിധിക്കപ്പെട്ട മരിയ എന്ന കുറ്റവാളിയോട് അവസാനത്തെ ആഗ്രഹമെന്താണെന്നു ജയില്‍ അധികൃതര്‍ ചോദിച്ചു. ചപ്പാത്തിയും മീന്‍ കറിയുമെന്നായിരുന്നു മരിയയുടെ മറുപടി. ജയില്‍ അധികൃതര്‍ കൊടുത്ത ചപ്പാത്തിയും മീന്‍ കറിയും പകുതി കഴിച്ച ശേഷം ബാക്കി പൊതിഞ്ഞു കെട്ടി മരിയ തിരിച്ചു കൊടുത്തു. എന്റെ മകന്‍ ജയിലിനു പുറത്തുണ്ട്. ഇതവന് കൊടുക്കണം. എത്രയും സ്വാദുള്ള ഭക്ഷണം അവന്‍ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല. അതാണ് ദാരിദ്ര്യം.


കുഞ്ഞുങ്ങള്‍ ഭക്ഷണ കുറവ് മൂലം മരിച്ചു പോകുന്നതാണ് ദാരിദ്ര്യം. നിങ്ങളുടെ ഭാര്യയും അമ്മയും ജീവിതഭാരം മൂലം പൊടുന്നനെ വാര്‍ദ്ധക്യത്തിന്റെ പിടിയില്‍ അകപ്പെടുന്നതാണ് ദാരിദ്ര്യം. അഹങ്കാരിയായ ഉദ്യോഗസ്ഥനെതിനെ നിരായുധനായി നില്‍ക്കെണ്ടി വരുന്നതാണ് ദാരിദ്ര്യം.
നീതിയുടെ വാതിലിനു മുന്നില്‍ മണിക്കൂറോളം നില്‍ക്കേണ്ടി വന്ന ശേഷം പ്രവേശനം ലഭിക്കാതെ പോകുന്നതാണ്
ദാരിദ്രം. ദാരിദ്ര്യം പട്ടിണിയും നിരാശയും ദുഃഖവുമാണ്. അതില്‍ സുന്ദരമായി ഒന്നുമില്ല…


വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയുടെ പല ഉള്‍നാടന്‍ ഗ്രാമങ്ങളുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. ഭക്ഷണത്തെക്കുറിച്ചു രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മറക്കാതെ ഓര്‍മ്മിക്കേണ്ടതും, ഉച്ചത്തില്‍ ചോദിക്കേണ്ടതുമായ ചോദ്യമുണ്ട്- ജനങ്ങള്‍ക്ക് എന്തെങ്കിലും കഴിക്കാനുണ്ടോ എന്ന്?
ഇന്ത്യ സാമ്പത്തികമായി പുരോഗമിക്കുന്നു എന്നു പറയുന്നുണ്ടെങ്കിലും, ജനസംഖ്യയുടെ നാലിലൊന്ന് ഇപ്പോഴും ഏതാണ്ട് 30 രൂപ താഴെ ദൈനീക വരുമാനം കൊണ്ടാണ് ജീവിക്കുന്നത്.



സേവനമേഖലയും, വ്യവസായ മേഖലയും മറ്റും ഇനിയും വൻകുതിപ്പു നടത്തണം കാർഷിക മേഖലയുടെ വളർച്ച ഇപ്പോഴും താഴോട്ടാണ്. 60ശതമാനത്തോളം ആളുകൾ കാർഷികമേഖലയെ ആശ്രയിക്കുമ്പോൾ, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിലേക്കു കാർഷികമേഖലയുടെ സംഭാവന വളരെ കുറവാണ്. കര്‍ഷക ആത്മഹത്യകള്‍ കുടുകയല്ലാതെ കുറയുന്നില്ല.
ഇന്ത്യയിലെ 42.5 ശതമാനത്തോളം കുട്ടികൾ പോഷകാഹാരക്കുറവു കൊണ്ടുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് ലോകത്തിലെ ഭാരക്കുറവ് അനുഭവപ്പെടുന്ന കുട്ടികളിൽ 49 ശതമാനവും, വളർച്ച മുരടിച്ച കുട്ടികളിൽ 34 ശതമാനവും ഇന്ത്യയിലാണെന്ന് ലോക ബാങ്ക് പുറത്തിറക്കിയ ഒരു പഠനറിപ്പോർട്ടിൽ പരാമർശിക്കുന്നു.


ദാരിദ്ര്യത്തിന്‍റെ തോത് ഉയർന്നതു തന്നെയാണ് ഈ പോഷകാഹാരക്കുറവിനും, ഭാരക്കുറവിനും കാരണമെന്നും റിപ്പോർട്ട് തുടർന്നു പറയുന്നു എന്നാൽ യൂനിസെഫിന്‍റെ ഒരു റിപ്പോർട്ട് പ്രകാരം ദാരിദ്ര്യം മാത്രമല്ല ഇതിനു കാരണം എന്നാണ്, അടിസ്ഥാനസൗകര്യങ്ങളില്ലായ്മ, ആരോഗ്യസൗകര്യങ്ങളുടെ ലഭ്യതക്കുറവ് എന്നിവയും മറ്റുമൊക്കെ ഇന്ത്യയിലുടനീളം കാണാം
ലോക രാജ്യങ്ങള്‍ സാമ്പത്തികമായും മറ്റും സ്വന്തം ജനങ്ങളെ ദാരിദ്ര്യ നിരമാര്ജന പരിപാടികളില്‍ നിന്നും രക്ഷിക്കാന്‍ നോക്കുമ്പോള്‍ ഇവിടെ ഇന്ത്യയില്‍ കാലഹരണപ്പെട്ട ഗ്രന്ഥങ്ങള്‍ തപ്പിയെടുത്തുകൊണ്ട് അതിലെ ഭക്തിയും അതാണു ഈ രാജ്യത്തിനു നല്ലത് എന്ന് വരുത്തി തീര്‍ക്കാന്‍ ഭരണ കുടവും അതിന്‍റെ വാക്താക്കളും നടക്കുന്നു എന്നുള്ള അത്ഭുതകാഴ്ചയാണ് നമുക്ക് മുന്നില്‍ കാണുന്നത്.



ഈ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സേവനമല്ല ഇന്ത്യയിലെ ഓരോ രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭരണ ലക്‌ഷ്യം. അവര്‍ക്ക് എങ്ങനെ ഭരണം നേടാം എന്നുള്ളത് മാത്രമാണ് മുന്നിലുള്ളത്. അതിന് വേണ്ടി ഇവര്‍ ഒരുക്കുന്ന കുരുതി കളത്തില്‍ ഈ രാജ്യത്തെ ജനം വീണു പോകുന്നു. ബുദ്ധി ഉപയോഗികാതെ ഭക്തിക്ക് മുന്തുക്കം നല്‍ക്കി കൊണ്ടുള്ള ഒരു ജനതയുള്ളപ്പോള്‍ ഇവരുടെ ലക്ഷ്യവും വളരെ എളുപ്പത്തില്‍ നടക്കുന്നു അല്ലാതെ രാജ്യത്തെ പട്ടിണിയും മറ്റും മാറ്റിക്കൊണ്ട് ഇവിടെയുള്ള ജനങ്ങളുടെ ജീവിത നിലവാര ഉയര്‍ച്ചകള്‍ ഇവര്‍ക്ക് മുന്നില്‍ ഒരു ലക്ഷ്യമല്ല .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം