ഇസ്ലാം മതവും അതിന്‍റെ സംഘടനകളും അവയുടെ പിളര്‍പ്പുകളും




ഇസ്ലാം മതവും അതിന്‍റെ  സംഘടനകളും അവയുടെ പിളര്‍പ്പുകളും
*********************************************************************
ഇസ്ലാം  മുഹമ്മദില്‍ നിന്നും തുടങ്ങി മുഹമ്മദില്‍ അവസാനിച്ചു.
മുഹമ്മദിന്‍ ജീവിത കാലത്ത് തന്നെ ഈമതം  രണ്ടു തട്ടിലായിരുന്നു അതിങ്ങനെയാണ്

 "മുഹാജിറുകള്‍"
******************
മുഹമ്മദ് നബിയുടെ കൂടെ മക്കയിൽ നിന്ന് മദീനയിലേക്ക് വന്നവരെയാണ് മുഹാജിര്‍ എന്ന് പറയുന്നത്

 "അൻസാരികൾ"
******************
.മുഹമ്മദിന്‍റെ  മദീനയിലെ അനുയായികൾ ആണ് അൻസാരികൾ.മദീന നിവാസികളാണ്ഇവര്‍ മുഹമ്മദു ജീവിച്ചിരിക്കുമ്പോള്‍ ഇതായിരുന്നു  അവസ്ഥ

മുഹമ്മദിന്‍റെ മരണ ശേഷം
-----------------------------------------
 മുഹമ്മദിന്‍റെ മരണശേഷം മുസ്ലീം സമൂഹത്തെ നയിക്കേണ്ടതാരെന്ന വിഷയത്തെ ചൊല്ലി സമുദായത്തിൽ അഭിപ്രായ വ്യത്യാസങ്ങള്‍ കടന്നുവന്നുഒരു കുട്ടര്‍ അലിയാണ് യഥാര്‍ത പിന്‍ഗാമിയായിരിക്കേണ്ടത് എന്നും  മറ്റൊരു കുട്ടര്‍ അബുബക്കറായിരിക്കണം  പിന്‍ഗാമിയായിരിക്കേണ്ടത് എന്നുള്ള കോലാഹലങ്ങള്‍ നടന്നു  അങ്ങനെ മുഹമ്മദിന്‍റെ ബൌധിക ശരീരംമുന്ന് ദിവസത്തോളം ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടന്നു. അവസാനം  ഉമര്‍ ഇറങ്ങി  ഗുണ്ടായിസം കയ്യിലുള്ള കയ്യുക്കുള്ളവന്‍ കാര്യക്കാരനായി ഇതിനുള്ള തീര്‍പ്പ് കല്‍പ്പിച്ചു. അങ്ങനെ അബുബക്കര്‍ ഒന്നാം ഖലീഫയായി തീരുമാനിക്കപെട്ടു ഇതിന് ശേഷവും മുറു മുറുപ്പുകള്‍ ഉണ്ടാവുകയും അതൊക്കെ  കയ്യുക്കുള്ളവന്‍ ഒധുക്കുകയും ചെയിതു. ഇതിന്‍റെയൊക്കെ  ഫലമായി മുഹമ്മദിന്‍റെ മകളുടെ ജീവന്‍ പോലും ഈ ഒരു കാരണത്താല്‍ നഷ്ട്ടമായി എന്നാണ് അറിയാന്‍ കഴിയുന്നത്‌.
മുഹമ്മദിന്‍റെ മരണശേഷം മുസ്ലീം സമൂഹത്തെ നയിക്കേണ്ടതാരെന്ന വിഷയത്തെ ചൊല്ലി സമുദായത്തിൽ ഉയർന്നുവന്ന അഭിപ്രായ വ്യത്യാസങ്ങളുടെയും തുടർന്നുള്ള സംഭവ വികാസങ്ങളുടെയും അടിസ്ഥാനത്തില്‍ കാലം അതികം നീണ്ടു പോയില്ല  സുന്നി-ഷിയാ വിഭജനത്തിനു ആക്കം കുട്ടി കൊണ്ട് ഈ മതക്കാര്‍പിളര്‍ന്നു രണ്ടായി പിളര്‍ന്നു
അങ്ങനെ സുന്നി ഷിയാപരിണാമം സംഭവിച്ചു
പിന്തുടർച്ചാവകാശികളെ സംബന്ധിച്ച തർക്കമാണ് സുന്നി - ഷിയാ വിഭജനത്തിലേക്ക് നയിച്ചത്. നബി അംഗീകരിച്ച നേതൃത്വം സമുദായത്തിനുണ്ടായാൽ മതിയെന്ന് സുന്നികളും നബിയുടെ കുടുംബപരമ്പരയിലുള്ളവർ നേതൃത്വം മാത്രമേ ഉണ്ടാകാവൂ എന്ന് ഷിയാകളും വാദിക്കുന്നു.
 അബുബക്കറിന്റെ മരണശേഷം ഉമർ ബ്നു ഖത്താബും അദ്ദേഹത്തിന്റെ കാലശേഷം ഉസ്‌മാൻ ബിൻ അഫ്ഫാൻ യഥാക്രമം രണ്ടാമത്തെയും മൂന്നാമത്തെയും ഖലീഫയായി.ഉസ്മാന്റെ ഭരണകാലത്താണ്‌  ഖുർആൻ ഒരു ഗ്രന്ഥമായി ക്രോഡീകരിക്കപ്പെട്ടത്. ഉസ്മാന്റെ ഭരണകാലത്തെ ചില നടപടികളിലും അദ്ദേഹം ഖുർആൻ ഏകീകരിക്കാനെടുത്ത തീരുമാനത്തിലും പ്രശ്നങ്ങള്‍ ഉടലെടുത്തു  അതില്‍ തീര്‍ന്നില്ല വിഷയങ്ങള്‍ ഉസ്മാനെ  കൊലപ്പെടുത്തി. ഉസ്മാന്റെ ആകസ്മിക മരണത്തെ തുടർന്ന് അലി നാലാം ഖലീഫയായി സ്ഥാനമേറ്റു.
ഖലീഫയായി അധികാരമേറ്റ അലി, ഉസ്മാന്റെ ഘാതകർക്കെതിരിൽ ശക്തമായ നടപടി എടുത്തില്ല എന്ന പരാതി തുടക്കത്തിലേ നേരിടേണ്ടിവന്നു.ഇക്കൂട്ടത്തിൽ പ്രവാചകന്റെ പത്നിയായ ആയിശയുടെ നേതൃത്വത്തിൽ ഒരു നിവേദക സംഘം അലിയെ കാണാനും തങ്ങളുടെ ആശങ്കകൾ അറിയിക്കാനും അലിയുടെ സന്നിധിയിലേക്ക് പുറപ്പെട്ടു . ഉസ്മാന്റെ കൊലപാതകികൾക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് അലിയെ കാണാൻ നീങ്ങിയ ഈ നിവേദക സംഘത്തിൻറെ നീക്കം അവരും അലിയുടെ സൈന്യത്തിലുള്ള ഒരുവിഭാഗവും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായി പരിണമിച്ചു. "ഒട്ടകത്തിന്റെ യുദ്ധം" എന്ന പേരിലറിയപ്പെട്ട ഈ ഏറ്റുമുട്ടലിൽ അലിയുടെ സൈന്യം ആയിഷയുടെ അനുയായികളെ കീഴടക്കി. അലിയുമായി സന്ധി ചെയ്ത ആയിഷ പിന്നീടു പൊതുജീവിതത്തിൽ നിന്ന് പിൻവാങ്ങി.  ശേഷം അലിയുടെ ഭരണത്തെ തുടര്‍ന്നു സ്വഹാബാക്കള്‍ക്കിടയില്‍ ഖിലാഫത്തു സംബന്ധമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തു. അലി(റ)യും മുആവിയ(റ)യും തമ്മിലായിതര്‍ക്കങ്ങള്‍ 
അങ്ങനെ അലിയുടെ ഭരണം നിലവില്‍ വന്നു  പ്രഭാത നിസ്കാരത്തിന് പോകുന്ന വഴിക്ക് വെച്ച് ഖവാരിജുക്കളിൽ പെട്ട ഒരു വ്യക്തി അലിയുടെ നെറ്റിതടത്തിൽ വെട്ടി, അതു കാരണം മൂന്ന് ദിവസത്തിനകം അദ്ദേഹം മരണമടഞ്ഞു. അലിയുടെ മരണ ശേഷം ഉമവി ഖിലാഫത് വരികയും  മുആവിയ ബിൻ അബൂസുഫ്‌യാൻ അതിന്‍റെ തലവന്‍ ആവുകയും ചെയിതു.
ഒറ്റയാള്‍ കൊലകളും കുട്ടകൊലകളും യുദ്ധങ്ങളും  ഇവരുടെ മതത്തില്‍ പതിവായിരിക്കെയാണ് ഉമവി ഭരണം വരുന്നത് അങ്ങനെയുള്ള പിളര്‍ച്ചയില്‍ നടന്ന യുദ്ധമാണ് കര്‍ബല  മുഹമ്മദിന്റെ പൌത്രനായ ഹുസൈനെയും സംഘത്തെയും മുആവിയയുടെ പുത്രൻ യസീദിന്റെ കൂഫ സൈന്യാധിപനായിരുന്ന ഉബൈദുല്ല ഇബിൻ സിയാദിന്റെ നേതൃത്വത്തിൽ എത്തിയ സൈന്യം ക്രി. 650 ഒക്ടോബർ 10 (ഹിജ്റ 61 മുഹർറം 10) ഇറാഖിലെ കർബല എന്ന സ്ഥലത്തുവെച്ച് കൂട്ടക്കൊലചെയിതു.ഇസ്ലാമിന്‍റെ വാക്താക്കള്‍ തമ്മില്‍ നടന്ന യുദ്ധമായത് കൊണ്ട്  ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും ഹീനമായ കൂട്ടക്കൊലകളിൽ ഒന്നായി എണ്ണപ്പെടുന്നതാണ് ഈ സംഭവം.
 അതേസമയം ഉസ്മാന്റെ ബന്ധുവായ ഡമാസ്കസിലെ ഗവർണ്ണർ മുആവിയ അലിയുടെ നേതൃത്വത്തെ അംഗീകരിക്കാൻ വിസമ്മതിച്ചു. ഇതേതുടർന്ന് അലിയുടെ സൈന്യവും മുആവിയയുടെ സൈന്യവും ഏറ്റുമുട്ടി.'സിഫിൻ യുദ്ധം' എന്ന പേരിലാണ്‌ ഈ ഏറ്റുമുട്ടൽ ചരിത്രരേഖകളിൽ അറിയപ്പെടുന്നത്.തന്ത്രശാലികളായ മുആവിയയുടെ സൈനികർ വിശുദ്ധ ഖുർആന്റെ കൈയ്യെഴുത്തുപ്രതികൾ തങ്ങളുടെ കുന്തമുനകളിൽ കുത്തിനിർത്തിക്കൊണ്ട് അലിയുടെ സൈന്യത്തെ നേരിട്ടു.കടുത്ത വിശ്വാസികളായ അലിയുടെ സൈനികർ ഖുർആനെ ആക്രമിക്കുന്നത് പാപമെന്ന്‌ കരുതുകയും പടപൊരുതാൻ വിസമ്മതിക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ അലി മുആവിയയുടെ സൈന്യവുമായി സന്ധി ചെയ്യാൻ തീരുമാനിച്ചു. എന്നാൽ ഈ തീരുമാനം അലിയുടെ തന്നെ അനുയായികളിൽ ചിലരുടെ കടുത്ത എതിർപ്പിനിടയാക്കി. തീവ്രവാദികളായ ഇവരിൽ ചിലർചേർന്ന് അലിയെ കൊലപ്പെടുത്തി.
കിട്ടിയ അവസരം പാഴാക്കാതെ മുആവിയ സ്വയം ഖലീഫയായി അവരോധിച്ചു. ഖലീഫ സ്ഥാനത്തിനർഹനായ അലിയുടെ മൂത്ത പുത്രൻ ഹസ്സന്‌ പെൻഷൻ നൽകി അദ്ദേഹത്തിന്റെ അവകാശത്തെ മുആവിയ നിർവീര്യമാക്കി. അധികം താമസിയാതെ തന്നെ രോഗഗ്രസ്തനായിത്തീർന്ന ഹസ്സൻ മരണമടഞ്ഞു. ഹസ്സനെ വിഷം നൽകി സാവധാനം കൊലപ്പെടുത്തുകയായിരുന്നു എന്നും പ്രബലമായൊരഭിപ്രായമുണ്ട്. അലിയുടെ രണ്ടാമത്തെ പുത്രനായ ഹുസ്സൈനെക്കൊണ്ട് മൂആവിയ തന്റെ മരണം വരെ ഖലീഫസ്ഥാനത്തിനവകാശവാദമുന്നയിക്കില്ലെന്നു സമ്മതിപ്പിച്ചു. മുആവിയ ഏ.ഡി 680-ൽ മരണമടഞ്ഞു.ഈ സന്ദർഭത്തിൽ മുആവിയയുടെ പുത്രനായ യസീദ് ഖലീഫാ പദവി ഹുസ്സൈന്‌ വിട്ടുകൊടുക്കാൻ തയ്യാറായില്ല. തങ്ങളുടെ കുടുംബ പരമ്പരയിൽ നിന്നും നഷ്ടപ്പെട്ട ഖലീഫാ സ്ഥാനത്തിനുവേണ്ടി യസീദുമായി യുദ്ധം ചെയ്യാൻ ഹുസ്സൈൻ തയ്യാറായി.ഇറാഖിലെ കർബലയിൽ വെച്ച് നടന്ന രക്തരൂക്ഷിതമായ യുദ്ധത്തിൽ ഏണ്ണത്തിൽ വളരെ കുറവായ ഹുസ്സൈന്റെ സൈന്യം പരാജയമേറ്റുവാങ്ങി. ഹുസ്സൈനടക്കം നിരവധിപേർക്ക് ഈ യുദ്ധത്തിൽ ജീവഹാനി സംഭവിച്ചു.മുഹമ്മദിന്റെ കുടുംബ പരമ്പരയിലെ അവസാനത്തെ കണ്ണിയായി ഹുസ്സൈന്റെ പ്രായപൂർത്തിയാകാത്ത മകൻ അലി(അലി ഇബ്നു ഹുസൈൻ സൈനുൽ ആബിദീൻ) മാത്രം അവശേഷിച്ചു. അലിയെ നേതാവായി കരുതിക്കൊണ്ട് ഷിയാവിഭാഗം ക്രമേണ സ്വാധീനശക്തി വർദ്ധിപ്പിക്കാൻ തുടങ്ങി. അതേസമയം തന്റെ മുന്നിലെ എതിർപ്പുകളെ എല്ലാം ഇല്ലാതാക്കികൊണ്ട് യസീദ് ഉമയ്യദ്(അമവി) കുടുംബവാഴ്ചക്ക് തുടക്കമിട്ടു.ഈ സംഭവ വികാസങ്ങളോടെ ഇസ്ലാമിക സമുദായം സുന്നി-ഷിയാവിഭാഗങ്ങളായി വേർപിരിഞ്ഞു.

 "ഖവാരിജുകള്‍."
*******************
 ഇവർ തുടക്കത്തിൽ അലി ബിൻ അബി താലിബിന്റെ അനുയായികളായിരിന്നു, പിന്നീട് മതഭ്രാന്ത് മൂത്ത് അലിയുടെ നേതൃത്വം തിരസ്കരിക്കുകയും അലിയെ വധിക്കയും ചെയ്യുകയാണുണ്ടായത്
 അലിയുടെ സംഘത്തില്‍ നിന്നു തനിക്കെതിരെ പുറപ്പെട്ടവരായതു കൊണ്ടാണ്‌ ഈ കക്ഷികള്‍ക്ക്‌ "പുറപ്പെട്ടവര്‍" എന്നര്‍ത്ഥമുള്ള ഖവാരിജ്‌ എന്ന പേര്‍ വീണത്‌.ആദ്യമായി നബിയെ തന്നെ ചോദ്യം ചെയ്തുകൊണ്ടാണ് ഇവര്‍ ഉടലെടുത്തത് എന്നും പറയപെടുന്നു അതിനു ബലപ്പെടുന്ന ഹദീസുകള്‍ ബുഖാരിയില്‍ ഉണ്ട്
[സ്വഹീഹുല്‍ ബുഖാരി:  7432].

"സുന്നി ഇസ്ലാം"
****************
ഇസ്‌ലാമിലെ ഏറ്റവും വലിയ വിഭാഗമാണ് സുന്നി. പ്രവാചകൻ മുഹമ്മദിന്റെ കർമ്മങ്ങളും നിർദ്ദേശങ്ങളുമാകുന്ന സുന്നത്തിനെ പിൻപറ്റുന്നവരാണ് തങ്ങളെന്ന് സുന്നികൾ വിശ്വസിക്കുന്നു. ശാഫി, ഹനഫി, ഹംബലി, മാലികി തുടങ്ങിയ പഴയ മദ്ഹബുകളും സലഫി പോലുള്ള ആധുനിക മദ്ഹബുകളും സുന്നികളിൽ പെടുന്നു. ബുഖാരി, മുസ് ലിം ,ഇബ്നു മാജ, നസാഇ, തിർമുദി, അബു ദാവൂദ് തുടങ്ങിയ പ്രമുഖ നിവേദകരുടെയെല്ലാം ഹദീസുകൾ സുന്നികൾ സ്വീകരിക്കുന്നു. കേരളത്തില്‍ ഇവരുടെഇപ്പോഴുള്ളസ്ഥിതിഎന്താണ്എന്നുള്ളത്നോക്കാം
1922 ൽ കൊടുങ്ങല്ലൂർ കേന്ദ്രീകൃതമായി രൂപം കൊണ്ട കേരളത്തിലെ ആദ്യത്തെ മുസ്‌ലിം സംഘടിതവേദിയായിരുന്നു മുസ്‌ലിം ഐക്യസംഘം. മക്തി തങ്ങൾ, ശൈഖ് ഹമദാനി, വക്കം മൗലവി എന്നിവർ നേതൃത്വം നൽകിയ ഐക്യസംഘത്തിന്റെ ആലുവയിൽ ചേർന്ന മുസ്‌ലിം ഐക്യസംഘത്തിന്റെ രണ്ടാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് 1924ൽ കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ കേരളത്തിലെ മുസ്‌ലിം പണ്ഡിത സംഘടന രൂപം കൊണ്ടു. എന്നാൽ കേരള ജംഇയ്യത്തുൽ ഉലമയുടെ പുരോഗമന ആശയങ്ങളിൽ അതൃപ്തരായ യാഥാസ്ഥിതിക വിഭാഗം 1926ൽ വേറിട്ട്‌ പോയി രൂപീകരിച്ചതാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ.  1926ൽ കേരള ജംഇയ്യത്തുൽ ഉലമ പിളർന്നാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപം കൊള്ളുന്നത്‌ തന്നെ അതില്‍ നിന്നും ഇവര്‍  വീണ്ടുംപിളര്‍ന്നു
1989ൽ സമസ്ത യിൽ വീണ്ടും ഭിന്നിപ്പുണ്ടായി അങ്ങനെ എപി, ഇകെ വിഭാഗങ്ങൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നപേരിൽ പ്രവർത്തിക്കുന്നു.

(സുന്നികളും പിന്നെ  ഉപവിഭാകങ്ങളെയും  പരിചയപ്പെടാം)

(EK സുന്നി (SKSSF)
--------------------------
 കേരളത്തിലെ ഒരു മുസ്‌ലിം സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ‌. 1926ൽ കേരള ജംഇയ്യത്തുൽ ഉലമ പിളർന്നാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപം കൊള്ളുന്നത്‌
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേരള മുസ്ലിംകളിലെ പ്രബല സുന്നിവിഭാഗമാണ് ഇവര്‍ക്ക്  സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻ (SKSSF)എന്നൊരു വിദ്യാര്‍ഥി സംഘടനയുമുണ്ട്  (എസ്‌.വൈ.എസ്‌). എന്ന പേരിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്ന സംഘടനയും പ്രവർത്തിക്കുന്നുണ്ട്

(AP സുന്നി (SSF)
-----------------------
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ നേതൃത്വം നല്‍ക്കുന്ന ഒരു ഇസ്ലാമിലെ ഒരു മത സംഘടനയാണ്  ഇവര്‍ . സമസ്തയുടെ കേന്ദ്ര മുശാവറയുടെ ഉന്നത സമിതിയാണ് 'സമസ്ത ഫത്‌വ കമ്മിറ്റി' എന്നപേരിൽ അറിയപ്പെടുന്നത്. 1989ൽ വിഭാഗീയത മൂലം ഈ സംഘടന വീണ്ടും പിളരുകയും ഒരുവിഭാഗം വേറിട്ട്‌ പോയി കാന്തപുരം മുസല്യാരുടെ നേതൃത്വത്തിൽ ഇതെ പേരിൽ പണ്ഡിത സഭ രൂപീകരിക്കുകയും ചെയ്തു. ഇവരിലെ തന്നെ മറ്റൊരു ഉപ വിഭാഗമാണ്
 കേരള മുസ്ലിം ജമാഅത്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പോഷക സംഘടനയാണിത്. ഇവരുടെ തന്നെ വിദ്യാര്‍ഥി സംഘടനയാണ് SSF. അതുപോലെ എസ്‌.വൈ.എസ് എന്ന പേരിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന സംഘടനയും സുന്നി യുവജന സംഘം (എസ്‌.വൈ.എസ്‌). എന്ന പേരിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്ന സംഘടനയും പ്രവർത്തിക്കുന്നുണ്ട്.അതും പോരാഞ്ഞു 
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ എന്ന പേരില്‍ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ നേതൃത്വത്തിൽ 1992 മുതല്‍ ഇങ്ങനെയും ഒന്ന് തുടരുന്നു

EKയിലും-APയിലും പെടാത്ത സുന്നികളുമുണ്ട് കേരളത്തില്‍

(കേരള മുജാഹിദും, വഹാബിസവും)
-----------------------------------------------------------
ക്രസ്താബ്ദം 18-ആം നൂറ്റാണ്ടിൽ (1703–1792) സൗദി അറേബ്യയിൽ ജീവിച്ചിരുന്ന പ്രമുഖ മത പണ്ഡിതനായിരുന്നു മുഹമ്മദ് ഇബ്ൻ അബ്ദ്-അൽ-വഹാബ് അത്-തമീമി
സ്വന്തമായി ഒരു പുതിയ ഇസ്ലാമിക ചിന്താധാരയ്ക്ക് ഇദ്ദേഹം ആഹ്വാനം ചെയ്തില്ലെങ്കിലും  ലോകം അബ്ദൽ വഹാബിൽ നിന്നാണ് വഹാബിസം എന്ന പദം രൂപപ്പെടുത്തി വന്നത് പ്രവാചകാനുചരൻമാരുടെയും പൂർ‌വ്വസ്വൂരികളുടെയും കാലശേഷം മുസ്ലിങ്ങളുടെ വിശ്വാസത്തിലും ആചാരത്തിലും കടന്നുകൂടിയ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായാണ് മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ് ആദ്യമായി രംഗത്ത് വന്നത്.നിഷ്കളങ്കമായ ഈമാനിൽ നിന്ന് ഉടലെടുക്കുന്ന മാനസിക പിരിമുറുക്കമാണ്  ദൈവത്തിലേക്കുള്ള എളുപ്പമാർഗ്ഗമെന്നും, ഇസ്ലാമിന്‍റെ പഴയ  പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഏകപോംവഴിയെന്നും എന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടുപുതിയതീവ്രമായചിന്തസമുഹത്തില്‍ ഉണ്ടാക്കുകയും ഇപ്പോള്‍ നടക്കുന്ന തീവ്രവാദത്തിനു വളം നല്‍ക്കുകയും ചെയിതു 
ഇവരുടെ ഇടയിലെ ഒരു സംഘടനയാണ്  "സലഫി" ആദ്യകാല മുസ്ലിംകളുടെ മാതൃക പിൻപറ്റുന്നവരാണെന്നാണ് ഞങ്ങൾ എന്നാണ് സലഫി പ്രസ്ഥാനക്കാർ പറയുന്നത്. സലഫി പ്രസ്ഥാനത്തെ വഹാബിസം എന്നും വിളിക്കപ്പെടുന്നു. പക്ഷെ സലഫികൾ വഹാബിസം എന്ന വാക്ക് തങ്ങളുടെ വിലയില്ലാതാക്കുന്ന വാക്കായി കരുതുന്നുവെത്രെ.
    ഖുർ‌ആനിനെയും സുന്നത്തിനെയും മുഹമ്മദിന്റെ അനുയായികളായ ആദ്യതലമുറക്കാർ മനസ്സിലാക്കിയതുപോലെ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയുമാണ് ഞങ്ങൾ എന്ന് സലഫികൾ സ്വയം പറയുന്നു. മദ്ഹബുകൾക്കതീതമായി, മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബിനെയാണ് ഇവർ തങ്ങളുടെ ആത്മീയാചാര്യനായി കരുതുന്നത്. എന്നാല്‍ കേരള സലഫികൾ ഖുർ‌ആനിനെയും സുന്നത്തിനെയും സ്വയം വ്യാഖ്യാനിക്കുന്നു എന്നത് കൊണ്ട് തന്നെ മറ്റൊരു മദ്ഹബിനെ പിന്തുടരാറുണ്ട് എന്ന് പറയുന്നതിൽ അർത്ഥമില്ല. അതേസമയം ഗൾഫ് സലഫികൾ ഹമ്പലി മദ്ഹബ് പിന്തുടരുന്നവരാനെന്ന് പറയപ്പെടുന്നു. ഗൾഫ് സലഫികളും കേരള സലഫികളുമായി വിവിധ വിഷയങ്ങളിൽ ഭിന്നതകലുണ്ട്.
 പതിമൂന്നും പതിനാലും നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ഇബ്നുതൈമിയ്യ, മുഹമ്മദുബ്നുഖയ്യിം തുടങ്ങിയവരും പതിനെട്ടാം നൂറ്റാണ്ടിൽ മുഹമ്മദുബ്നു അബ്ദുൽ വഹാബും സലഫി ആശയപ്രചാരകരായി രംഗത്ത് വന്നവരാണ്. എന്നാൽ വഹാബിനു മുമ്പുള്ള പണ്ഡിതരെ സലഫികളായി മറ്റു മഹ്ദബുകൾ അംഗീകരിക്കുന്നില്ല. മുഹമ്മദിബ്നു അബ്ദിൽ വഹാബിന്റെയും മുഹമ്മദിബ്നു സഊദിന്റെയും കൂട്ടായ ശ്രമങ്ങൾ കാരണം അറേബ്യൻ രാജ്യങ്ങളിൽ സലഫീ ആശയങ്ങൾ വേരൂന്നി. ഇന്നും സൗദി അറേബ്യ പോലെയുള്ള രാജ്യങ്ങളിൽ വിശ്വാസപരമായ കാര്യങ്ങളിൽ സലഫീ സ്വാധീനമാണുള്ളത്
പല രാജ്യങ്ങളിലും ഇവര്‍  പല പേരുകളിലും സംഘടനകളുമായി  മറ്റും ഇവരുടെ സ്വാധീനം വലിയ രീതിയില്‍ തന്നെയുണ്ട്‌.
  സനൂസി പ്രസ്ഥാനത്തിലൂടെയാണ് സലഫി പ്രവർത്തനം ആഫ്രിക്കയിൽ ശക്തമായത്. അൽജീറിയൻ മുസ്ലിം ജംഇയ്യത്തുൽ ഉലമ ശ്രദ്ധേയമായ ഒരു സലഫീ സംഘടനയാണ്. അൻസ്വാറു സുന്നത്തിൽമുഹമ്മദിയ്യ എന്ന പേരിൽ ഈജിപ്തിലും സുഡാനിലും പ്രവർത്തിക്കുന്നു. നൈജീരിയയിൽ ജമാഅത്ത് ഇഹ്‌യാഉസ്സുന്ന വൽ ജമാഅത്തുൽ ബിദ്അ എന്ന പേരിലും പാകിസ്താൻ, ഇന്ത്യ, ബംഗ്ലാദേശ്, സിലോൺ(ശ്രീലങ്ക), ഫിജി ദ്വീപ് എന്നിവിടങ്ങളിൽ അഹ്‌ലേഹദീസ് എന്ന പേരിലുമാണ് സലഫികൾ പ്രവർത്തിക്കുന്നത്. കേരളത്തിൽ അഹ്‌ലേഹദീസിന്റെ കേരളഘടകമെന്ന നിലയിൽ മുജാഹിദ് പ്രസ്ഥാനം(കേരളം) പ്രവർത്തിക്കുന്നു. ഇന്തോനേഷ്യയിൽ ജംഇയ്യത്തുൽ മുഹമ്മദിയ്യ എന്ന പേരിലും സലഫികൾക്ക് സംഘടനയുണ്ട്. ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജംഇയ്യത്ത് അഹ്‌ലേഹദീസും അൽമുൻതദാ അൽഇസ്ലാമിയും അമേരിക്കയിലെ മുസ്ലിം സൊസൈറ്റിയും സലഫീ സംഘടനകളാണ്.

ദമ്മാജ് സലഫികൾ (ആട് സലഫികള്‍ )
--------------------------------------------------------------
മുഹമ്മദ് ഉപജീവനത്തിനായി ആടിനെ വളര്‍ത്തിയിരുന്നത് കൊണ്ട്, ഈ നവസലഫികള്‍ അതില്‍ പുണ്യം കല്‍പിക്കുകയും അത് ജീവിത മാര്‍ഗമായി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു എന്നതാണ് ഇവരുടെ പ്രത്യകത അല്‍വലാഉ വല്‍ ബറാഅ് ഇവ മുറുകെ പിടിച്ചു നടക്കലാണ് ഇവരുടെ പണി അല്‍ വലാഅ് എന്നാല്‍ അല്ലാഹുവിന്റെ പേരിലുള്ള സ്‌നേഹബന്ധങ്ങളും അല്‍ ബറാഅ് എന്നാല്‍ അവിശ്വാസികളോടുള്ള ബന്ധങ്ങളുമാണ് വിവക്ഷിക്കുന്നത്

 (അഹ്‌ലെ ഹദീസ്)
-----------------------------
 1824-ൽ ഷാ ഇസ്മാഈൽ ദഹ്‌ലവിയാണ് ഇന്ത്യയിൽ മുഹമ്മദ്‌ ഇബിനു വഹാബിന്റെ ചിന്താ ധാരക്ക് തുടക്കമിട്ടത്. അദ്ദേഹത്തിന്റെ തഖ്‌വിയത്തുൽ ഈമാൻ പോലുള്ള ഗ്രന്ഥങ്ങളിൽ ആകൃഷ്ടരായ ചിലർ ഉത്തരേന്ത്യയുടെ ഒറ്റപ്പെട്ടയിടങ്ങളിലുണ്ടായിരുന്നെങ്കിലും അവർക്കൊരു സംഘടിത രൂപമുണ്ടായിരുന്നില്ല. 1906-ൽ ഡിസംബർ 22ന് ബീഹാറിലെ ‘അൽ മദ്‌റസത്തുൽ അഹ്മദിയ്യ’യുടെ വാർഷികാഘോഷത്തിൽ വെച്ചാണ് ജംഇയ്യത്ത് അഹ്‌ലെ ഹദീസ് എന്ന സംഘടന രൂപം കൊണ്ടത്‌.
ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലാണ് ഇവർ കൂടുതലായും ഉള്ളത്. പണ്ഡിതനും സ്വതന്ത്ര സമര സേനാനിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാനാ അബ്ദുൽ കലാം ആസാദ് അടക്കമുള്ളവർ അഹ്‌ലെ ഹദീസ് അംഗങ്ങളായിരുന്നുവെന്ന് പറയപ്പെടുന്നു.ഇന്ത്യയിലെ ഇരുപതിലധികം സംസ്ഥാനങ്ങളിൽ അഹ്‌ലെ ഹദീസിന് ശാഖകളുണ്ടെന്ന് നേതൃത്വം അവകാശപ്പെടുന്നു. കേരളത്തിൽ അതിനു ശാഖകളില്ലെങ്കിലും കേരള നദ്‌വത്തുൽ മുജാഹിദീൻ അഹ്‌ലെ ഹദീസിന്റെ കേരളാ ഘടകത്തെ പോലെയാണ് പ്രവർത്തിക്കുന്നത്. എങ്കിലും ഉത്തരേന്ത്യയിലാണ് ഇവർക്ക് സ്വാധീനം കൂടുതൽ. കേരളത്തില്‍ തന്നെ ഇവര്‍  പല ഉപവിഭാഗങ്ങളായി വീണ്ടും ഇവര്‍  തരം തിരിഞ്ഞിരിക്കുന്നു. കേരള നദ്‌വത്തുൽ മുജാഹിദീൻ കേരളത്തിലെ ഒരു ഇസ്‌ലാമിക പരിഷ്കരണ സംഘടനയാണ്. കേരളത്തിലെ മുസ്‌ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരേ പൊരുതുകയാണു പ്രഖ്യാപിത ലക്ഷ്യംഎന്നാണ് ഇവര്‍ പറയാറുള്ളത്  കേരള ജം‌ഇയ്യത്തുൽ ഉലമ (KJU), കേരള നദ്‌വത്തുൽ‌ മുജാഹിദീൻ‌‍ (KNM) എന്നീ മാതൃസംഘടനകളുടെ നേതൃത്വത്തിൽ മൂന്ന് കീഴ്ഘടകങ്ങളും ചേർന്ന് മുജാഹിദ് പ്രസ്ഥാനം എന്നറിയപ്പെടുന്നു.2002 ൽ ഈ പ്രസ്ഥാനം പിളർന്നിരുന്നു. 14 വർഷത്തിന് ശേഷം 2016 ഡിസംബർ 20ന് ഐക്യത്തിലെത്തി. അതെസമയം വിസ്ഡം ഗ്രൂപ്പ് എന്ന പേരിലുള്ള സംഘം ഐക്യത്തിൽ ചേരാതെ ഇപ്പോഴും വേർപിരിഞ്ഞ് പ്രവർത്തിക്കുന്നുണ്ട്
 ഈ പ്രസ്ഥാനത്തെ മൂന്നായി വിഭജിക്കാറുണ്ട്
  1. ശുദ്ധീകരണവാദികൾ: ഇവർ രാഷ്ട്രീയത്തെ നിരാകരിക്കുന്നു.
  2. ആക്ടിവിസ്റ്റുകൾ: ഇവർ രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്യുന്നു.
  3. ജിഹാദികൾ: ഇവർ പൊതുവെ ദുഷ്കീർത്തിയുള്ളവരാണ്.
(ജമാഅത്തെ ഇസ്‌ലാമി)
------------------------------------ 
 മത-സാമൂഹിക-രാഷ്ട്രീയ മേഖലയിൽ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി.
 1941 ഓഗസ്റ്റ് 26-ന് അവിഭക്ത ഇന്ത്യ ഉപഭൂഖണ്ഡത്തിൽ ഇസ്‌ലാമിക പണ്ഡിതനായ സയ്യിദ്‌ അബുൽ അ‌അ്‌ലാ മൗദൂദിയുടെ നേതൃത്വത്തിൽ സ്ഥാപിതമായി
 വി.പി. മുഹമ്മദലി എന്ന ഹാജിസാഹിബ് ജമാഅത്തിന്റെ പ്രഥമ കേന്ദ്രമായ പഞ്ചാബിലെ പഠാൻകോട്ടിലെ ദാറുൽ ഇസ്‌ലാമിൽനിന്ന് പ്രഥമ അമീർ കൂടിയായ മൗലാനാ മൗദൂദിയെ സന്ദർശിച്ച് തിരിച്ചെത്തിയ ശേഷം 1944 ൽ കേരളത്തിൽ സംഘടനയുടെ പ്രവർത്തനം ആരംഭിച്ചു ദ്യമേ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു ഘടകം സ്ഥാപിക്കുന്നതിനു പകരം, 1946ൽ വളാഞ്ചേരിയിൽ ജമാഅത്തുൽ മുസ്തർശിദീൻ എന്ന പേരിൽ ഒരു സംഘടന രൂപവത്കരിക്കുകയും അതിന്റെ കീഴിൽ പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമായി മുന്നോട്ടുകൊണ്ടു പോവുകയുമായിരുന്നു അദ്ദേഹം. 1948 ജനുവരി 30-ന് കോഴിക്കോട്ടാണ് കേരളത്തിലെ ആദ്യത്തെ ഘടകം നിലവിൽ വന്നത്. പിന്നീട് വളാഞ്ചേരിയിലും ജമാഅത്തെ ഇസ്‌ലാമിയുടെ ഘടകം നിലവിൽവന്നു. തുടക്കത്തില്‍ വളരെ പിന്തിരിപ്പന്‍ ചിന്താഗതിയുള്ള ഒരു സംഘടനയായിരുന്നു  ഇവര്‍ സര്‍ക്കാര്‍ ജോലിയും പലിശ സംബ്ധമായ  ജോലിയും മുസ്ലിം ആയിട്ടുള്ള വെക്തികള്‍ എടുക്കുന്നു എങ്കില്‍ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയിതിരുന്നു ഇതുമുലം പല ആളുകളും സര്‍ക്കാര്‍ ജോലിയും മറ്റുമൊക്കെ ഉപേക്ഷിച്ചു കൊണ്ട് സംഘടനപ്രവര്‍ത്തനത്തില്‍ മുഴുകി എന്നാല്‍ ഇന്ന് ഇന്ത്യയിലും നമ്മുടെ ഈ കേരളത്തിലും ഇവര്‍ വലിയ രീതിയില്‍ തന്നെ പരിണാമം സിദ്ധിച്ച വര്‍ഗമായി മാറി കഴിഞ്ഞു എന്നാല്‍ നമ്മുടെയൊക്കെ അടുത്ത രാജ്യങ്ങളില്‍ ഇവര്‍ ഭുലോക  പിന്തിരിപ്പന്മാര്‍ ആയി മാറുകയും ചെയിതു. നമ്മുടെ രാജ്യത്തും നമ്മുടെ സംസ്ഥാനത്തും ഇപ്പോള്‍ ഇവര്‍ക്ക് സര്‍ക്കാര്‍ ജോലിയും വേണം അതുപോലെ  സ്‌ത്രീകൾക്ക് ശരിയായ ഇസ്‌ലാമിക വിജ്ഞാനവും സംസ്‌കാരവും നൽകുക എന്ന വലിയ ഉദ്ദേശ്യശുദ്ധി ഉണ്ടാക്കി എടുക്കുകയും പ്രത്യേകം വനിതാക്ലാസുകൾ സംഘടിപ്പിച്ചു കൊണ്ട് പിന്നീടവ വനിതാ ഘടകങ്ങളായി മാറി. ജമാഅത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ പെൺകുട്ടികൾക്ക് അവസരം നൽകി.  പെൺകുട്ടികൾക്ക് മാത്രമായി മദ്രസകളും കോളേജുകളും സ്ഥാപിച്ചു. ഈ സ്ഥാപനങ്ങളിൽനിന്ന് പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ, വനിതകൾക്കിടയിൽ പ്രസ്ഥാനപ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തി കറുത്ത തുണിയില്‍ പൊതിഞ്ഞുകെട്ടി നടക്കേണ്ടതിന്‍റെ അബോധവല്‍ക്കരണവും ഇവര്‍ നടത്തി മുന്നേറുന്നു. അങ്ങനെ  കെ.കെ. സുഹ്റ കേരള ചരിത്രത്തിൽ ആദ്യമായി  ഒരു വനിത മുസ്‌ലിം സംഘടനകളുടെ സംസ്ഥാന സമിതിയിലെത്തുന്നത്'
  1982 ഒക്ടോബർ 19-നാണ് വിദ്യാർഥി-യുവജനങ്ങൾക്കായി  എസ്‌.ഐ.ഒ. രൂപീകരിച്ചു 2002 മുതൽ കാമ്പസുകളെ കേന്ദ്രീകരിക്കുന്ന വിദ്യാർത്ഥി സംഘടന മാത്രമായി മാറിയതോടെ യുവജനങ്ങൾക്ക് പ്രത്യേകമായൊരു സംഘടനയുടെ ആവശ്യകത നേരിട്ടു അങ്ങനെ ജമാഅത്തെ ഇസ്‌ലാമി കേരള രൂപീകരിച്ച യുവജന സംഘടനയാണ് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്.
 വിദ്യാർത്ഥിനികൾക്കു വേണ്ടി 1984 ജൂലൈ 7-ന് രൂപീകൃതമായ സംഘടനയാണ് ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ. (ജി.ഐ.ഒ.).
കുട്ടികള്‍ക്ക് വേണ്ടി മലർവാടി ബാലസംഘവും രൂപീകരിച്ചു 
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ശാഖകളോ ഉപശാഖകളോ ആയി പ്രവർത്തിക്കുന്നു. പ്രധാന സോണുകൾ 19 എണ്ണമാണ്. ജമ്മു കാശ്മീർ ഒഴികെ എല്ലായിടത്തും ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ നയപരിപാടികൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത് 
ഇവരുടെ തന്നെ ശ്രീലങ്കയിലെ ഒരു ഇസ്ലാമിക മതമൌലികവാദ സംഘടനയാണ് 
"ശ്രീലങ്കൻ ജമാ‌അത്തെ ഇസ്‌ലാമിയും"
വിദ്യാഭ്യാസം നേടി ശ്രീലങ്കയിലെത്തിയ മുഹമ്മദ് അബ്ദുൽ ഖാദർ ജീലാനിയാണ് ശ്രീലങ്കൻ ജമാഅത്തെ ഇസ്ലാമിക്ക് രൂപം നൽകിയത്.
അഫ്ഗാനിസ്താന്‍ ജമാഅത്തെ ഇസ്ലാമിയുംമുണ്ട്
ഗുൾബുദ്ദീൻ ഹെക്മത്യാർ ആണ് നേതാവ്

സ്‌റ്റുഡൻസ്‌ ഇസ്‌ലാമിക്‌ മൂവ്‌മന്റ്‌ ഓഫ്‌ ഇന്ത്യ(സിമി )
--------------------------------------------------------------------------------------
ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഒരു ഇസ്ലാമിക ഭീകര വിദ്യാർത്ഥി പ്രസ്ഥാനമാണ്‌ സിമി .  1977 ഏപ്രിൽ 25 സിമിയുടെ രൂപവത്കരണം നടക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അലീഗർ മുസ്ലിം സർവകലാശാലയിൽ ഒത്തുചേർന്ന വിദ്യാർത്ഥികളാണ് സിമി രൂപവത്കരിച്ചത്
 ഇന്ത്യ വിഭജനാനന്തരം ഇസ്ലാമിക വിപ്ലവം ലക്ഷ്യമായി കണ്ട നിരവധി വിദ്യാർത്ഥികൂട്ടായ്‌മകൾ രാജ്യത്തിന്‍റെ  പല ഭാഗങ്ങളിലായി വിവിധ നാമധേയത്തിൽ നിലവിൽ വന്നു. എസ്‌.ഐ.യു., എസ്‌.ഐ.സി., എം.എസ്‌.എ., എം.എസ്‌.വൈ.ഒ., ഐ.എസ്‌.എൽ., ഹൽഖയെ ത്വയ്യിബയെ ഇസ്‌ലാമി തുടങ്ങിയവ അവയിൽ ചിലതാണ്. 1975 ലെ അടിയന്തരാവസ്ഥക്കാലത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് വേറിട്ട് നിൽക്കുന്ന വിദ്യാർത്ഥി സംഘങ്ങളെ ഒരുമിച്ച് അണിനിരത്തി സമാന്തരമായ ഇസ്ലാമിക മുന്നേറ്റത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്
പാശ്ചാത്യ ഉപഭോക്തൃ സംസ്കാരത്തിന്റെ പിടിയിൽ നിന്നും ഇന്ത്യയെ വിമോചിപ്പിച്ച് ഇസ്ലാമിക സമൂഹമാക്കുക എന്നതാണു സിമിയുടെ പ്രഖ്യാപിത ലക്ഷ്യം വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഈ സംഘടനയെ തീവ്രവാദ പ്രവർ‍ത്തനങ്ങളുടെ പേരിൽ 2001 മുതൽ പല തവണ ഇന്ത്യൻ സർക്കാർ നിരോധിച്ചു.
ഇന്ത്യൻ ജമാ അത്തെ ഇസ്ലാമിയുടെ പോഷക വിഭാഗം എന്ന നിലയിലാണ് സിമി അറിയപ്പെട്ടിരുന്നതെങ്കിലും സിമിയോ ജമ അത്തെ ഇസ്ലാമിയോ അതംഗീകരിച്ചിട്ടില്ല.എന്നിരുന്നാലും പാലസ്തീൻ നേതാവായ അറാഫത്തിന്റെ ഇന്ത്യൻ സന്ദർശനത്തെ എതിർത്ത സിമി ഡൽഹിയിൽ യാസർ അറാഫത്തിനെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത് ജമാ അത്തെ ഇസ്ലാമിയെ സിമിയിൽ നിന്നകറ്റി. എന്നിരുന്നാലും 1987 വരെയുള്ള കാലഘട്ടത്തിലെ എല്ലാ സിമി ദേശീയ നേതാക്കന്മാരും ഇന്ത്യൻ ജമാ അത്തെ ഇസ്ലാമിയിലെ തല മുതിർന്ന നേതാക്കന്മാരാണ് . ഡോ. അഹ്മദുല്ലാഹ് സിദീഖി, ജാമിയ മില്ലീയ സർവകലാശാലയിലെ ഡോ. മുഹമ്മദ് റഫത്ത്, മുസ്ലിം പേഴ്സണൽ ലോ ബോർഡ് വക്താവും ജമാ അത്തെ ഇസ്ലാമി നേതാവുമായ ഡോ. എസ്.ക്യൂ.ആർ ഇലിയാസ്. ഡോ. സലീം ഖാൻ തുടങ്ങിയ സിമി പ്രസിഡന്റുമാർ ഇന്ത്യൻ ജമാ അത്തെ ഇസ്ലാമിയുടെ ഔദ്യോഗിക സ്ഥാനം വഹിക്കുന്നവരാണ് സിമിയിൽ മൂന്ന് തരം അംഗങ്ങളാണുള്ളത്
ഇവരെക്കെ  കേരള സുന്നികളുടെ അഭിപ്രായത്തില്‍  സുന്നികളിലെ പുത്തന്‍ പ്രസ്ഥാനക്കാരാണ്
 "അൻസ്വാർ" ദേശത്തിനും സംഘടനയ്‌ക്കും ഉപരിയായി ഇസ്ലാമികമായി സ്വയം സമർപ്പിതരാകുന്ന ആളുകളാണ്‌ അൻസ്വാറുകൾ.
 "ഇഖ് വാൻ" സിമി മുന്നോട്ട് വെക്കുന്ന ഇസ്ലാമികമായ പരിവർത്തനത്തിൻ് സ്വയം സന്നദ്ധമായി സംഘടനാ പ്രവർത്തനത്തിൽ സജീവമായി പങ്കാളികളാവുകയും പങ്കെടുക്കുകയും ഏതൊരു ആണിനും പെണ്ണിനും സിമിയുടെ ഇഖ് വാൻ അല്ലെങ്കിൽ അഖ് വാത് ആകാം
 "അഅ്വാൻ" സംഘടനയുമായി സഹകരിക്കുകയും സംഘടനാ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്ന എതൊരു ആണിനും പെണ്ണിനും സിമിയുടെ അഅ്വനാകാം
 30 വയസ് വരെയുള്ള യുവാക്കളും യുവതികളും വിദ്യാർത്ഥി-വിദ്യാർത്ഥിനികളുമാണ് സിമിയിലെ അംഗങ്ങളയിരിക്കാൻ യോഗ്യതപെട്ടവർ. യുവാക്കളെയും വിദ്യാർത്ഥികളെയും ഒരു നിശ്ചിത കാലയളവ് വരെ പരിശീലിപ്പിച്ച് ഇസ്ലാമിക സമൂഹത്തിന്റെ നേതൃത്വത്തിലേക്ക് സിമി കയറ്റി വിടുന്നു എന്നാണ് അവരുടെ അവകാശവാദം. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ,ദേശീയത തകർക്കുക ഖിലാഫത്ത് സ്ഥാപിക്കുക എന്നതായിരുന്നു ഇവരുടെ മുദ്രാവാക്യം.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ(എൻ.ഡി.എഫ്.)
------------------------ -------------------------------------------------
ദേശീയ വികസന മുന്നണി (National Development Front)
എൻ.ഡി.എഫ്. കേരളത്തിലെ ഒരു മത സാമൂഹിക മനുഷ്യവകാശ പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ കേരള ഘടകം, കേരളത്തിൽ 1993-ൽ പ്രവർത്തനം ആരംഭിച്ചു. 
കേരളത്തിലെ എൻ.ഡി.എഫ്., കർണാടകയിലെ കർണാടക ഫോറം ഫോർ ഡിഗ്നിറ്റി (KFD), തമിഴ്നാട്ടിലെ മനിത നീതി പാസറൈ (MNP) എന്നീ സംഘടനകൾ ചേർന്നു രൂപം കൊടുത്ത ദേശീയ സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ.തുടക്കത്തിൽ ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം സ്വാധീനമുണ്ടായിരുന്ന പോപ്പുലർ ഫ്രണ്ട് ഇപ്പോൾ ഉത്തരേന്ത്യയിലടക്കം പല സംസ്ഥാനങ്ങളിലും സജീവ സാന്നിധ്യമാണ്. ആന്ധ്രാപ്രദേശിലെ അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്, ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ കമ്മ്യൂണിറ്റി സോഷ്യൽ ആൻഡ്‌ എഡ്യൂക്കേഷണൽ സൊസൈറ്റി, പശ്ചിമബംഗാളിലെ നാഗരിക്‌ അധികാർ സുരക്ഷാസമിതി, മണിപ്പൂരിലെ ലൈലോങ്‌ സോഷ്യൽ ഫോറം എന്നിവയും പോപ്പുലർ ഫ്രണ്ടിലെ അംഗ സംഘടനകളാണ്.ജൂനിയർ ഫ്രണ്ട്,കാമ്പസ് ഫ്രണ്ട്,കേരള വുമൺസ് ഫ്രണ്ട്,അഡ്വാകറ്റ്സ് ഫ്രണ്ട്,ജൂനിയർ ഫ്രന്റ്സ്,കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ,നാഷണൽ വിമൻസ് ഫ്രണ്ട് ,ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ ,നാഷനൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ്‌ ഓർഗനൈസേഷൻ ,നാഷണൽ ലോയേഴ്സ് നെറ്റ്‌വർക്ക്,മീഡിയ റിസർച്ച് ആന്റ് ഡവലപ്മെന്റ് ഫൗണ്ടേഷൻ (MRDF),സത്യസരണി എന്നിങ്ങനെ പോകുന്നു ഇവരുടെ പോഷക ഘടകങ്ങൾ

(തബ്‌ലീഗ് ജമാഅത്ത്) 
-----------------------------------
1926-ൽ വടക്കേ ഇന്ത്യയിലെ മേവാത്ത് എന്ന സ്ഥലത്താണ് തബ്‌ലീഗ് ജമാഅത്ത് രൂപീകൃതമാകുന്നത്  ഇന്ത്യയിൽ മൗലാനാ മുഹമ്മദ് ഇല്യാസ് സ്ഥാപിച്ച ആഗോള ഇസ്‌ലാമിക മതപ്രചാരണ പ്രസ്ഥാനമാണ്.മുഖ്യധാര ഇസ്ലാമില്‍ നിന്നും മാറി സുന്നത്തും ഫര്‍ള് ഒന്നും ഒഴിവാക്കാത്ത കുട്ടര്‍.  ഇസ്‌ലാമിന്റെ ആദ്ധ്യാത്മിക നവീകരണമാണ് ഇതിന്റെ പ്രാഥമികലക്ഷ്യം. അതിനായി തബ്‌ലീഗ് ജമാഅത്ത്  മുഹമ്മദിന്റെ ചര്യകൾക്കനുസൃതമായി ജീവിതം നയിക്കാൻ മുസ്‌ലിം സമൂഹത്തിലെ എല്ലാ സാമൂഹിക സാമ്പത്തിക വിഭാഗത്തിലും പെട്ട ജനങ്ങളെ പ്രാപ്‌തരാക്കാൻ വേണ്ടി പരിശ്രമിക്കുന്നു.
 തബ്‌ലീഗ് ജമാഅത്ത് ദിയോബന്ദി പ്രസ്ഥാനത്തിന് സമാന്തരമായാണ് രൂപംകൊണ്ടത് ഹിന്ദു പുനരുജ്ജീവന പ്രസ്ഥാനങ്ങൾ മതാചാരങ്ങളിൽ വേണ്ടത്ര അറിവില്ലാത്ത മുസ്‌ലിംകളിൽ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയതിനാലാണ് ഇല്യാസ് ഇതിന് തുടക്കം നൽകിയതെന്ന് വിശ്വസിക്കപ്പെടുന്നു. ക്രമേണ പ്രവർത്തനമേഖല വിസ്തൃതമാകിയ തബ്‌ലീഗ് ജമാഅത്തിന് ഇന്ന് 150-ലധികം രാഷ്‌ട്രങ്ങളിൽ സഹകാരികൾ ഉണ്ട്. തബ്‌ലീഗ് ജമാഅത്ത് അതിന്റെ സഹകാരികളോട് ഇസ്‌ലാമിലെ ഒരു പ്രത്യേക മദ്‌ഹബ് പിന്തുടരുവാൻ നിഷ്കർഷിക്കുന്നില്ല എങ്കിലും ഹനഫി മദ്‌ഹബാണ് അവർ പൊതുവെ പിന്തുടരുന്നത്. മതപ്രബോധനത്തിനും പ്രചാരണത്തിനും ആധുനിക ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ സഹായം തേടാൻ വിമുഖത കാട്ടുന്ന തബ്‌ലീഗ് ജമാഅത്ത് വ്യക്തിഗത പ്രവർത്തനത്തിനാണ് ഊന്നൽ കൊടുക്കുന്നത്.തബ്‌ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ പ്രധാനമായും മുഹമ്മദ് ഇല്യാസിന്റെ ആറ് തത്ത്വങ്ങൾ അടിസ്ഥാനമാക്കിയാണ്.തബ്‌ലീഗ് ജമാഅത്തിന് ചിലപ്പോഴെങ്കിലും തീവ്രവാദ ബന്ധം ആരോപിക്കപ്പെടുകയും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് വിധേയമാകുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്.നമ്മുടെ നാട്ടിലെ വലിയ പണക്കാര്‍ ഇവരുടെ പിന്നാലെയാണ് ചെറുപ്പക്കാര്‍ ഇവരെ കണ്ടാല്‍ ഓടി ഒളിക്കാരുമുണ്ട്  അത്രക്കും വലിയ അനുഗ്രഹം തരുന്ന ടീംസ് ആണ് 

(മുസ്‌ലിം ബ്രദർഹുഡ്)
-----------------------------------
 അൽ ഇഖ്‌വാൻ അൽ മുസ്‌ലിമൂൻ ഈ ഇസ്‌ലാമിക നവജാഗരണ പ്രസ്ഥാനം 1928-ൽ ഈജിപ്തിൽ രൂപീകരിക്കപ്പെട്ടു. ഹസനുൽ ബന്ന എന്ന നേതാവാണ് രൂപീകരണത്തിന് നേതൃത്വം നൽകിയത് ഒരു മുസ്‌ലിമിന്റെ ജീവിതത്തിന്റെ നിഖില മേഖലകളിലും നിയാമക ശക്തിയായി നിൽക്കേണ്ടത് ഖുർആനും സുന്നത്തും ആണ് എന്നാണ് സംഘടന വാദിക്കുന്നത്
 അടിസ്ഥാനാദർശം 'അല്ലാഹുവല്ലാതെ ആരാധ്യനില്ല; മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതനാണ്' എന്നതാണ്.
ഇസ്‌ലാമിക കാഴ്ച്ചപ്പാടിലുള്ള ഒരു രാഷ്ട്രനിർമിതിയാണ് ബ്രദർഹുഡിന്റെ ലക്ഷ്യം. മനുഷ്യ നിർമിത വ്യവസ്ഥകൾക്കു പകരം തികച്ചും ദൈവിക നീതിയലധിഷ്ഠിതമായ ഒരു സമ്പൂർണ്ണ ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം എന്ന് സംഘടന വിശ്വസിക്കുന്നു

(ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ട്.)
----------------------------------------------------
അൾജീരിയയിലെ നിരോധിക്കപ്പെട്ട ഒരു രാഷ്ട്രീയപാർട്ടിയാണ് ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ട്. പാശ്ചാത്യ വിദ്യാഭ്യാസം സിദ്ധിച്ച അബ്ബാസി മദനി പടിപടിയായി ഇസ്ലാമിക നിയമം നടപ്പാക്കാമെന്ന അഭിപ്രായക്കാരനായിരുന്നു അങ്ങനെ നിരോധനത്തിലേക്ക് നീങ്ങി 

(അന്നഹ്ദ)
------------------
 തുണീഷ്യയിലെ മിതവാദി ഇസ്ലാമിക രാഷ്ട്രീയ പാർട്ടിയാണ് അന്നഹ്ദ 
1981 ൽ പ്രശസ്ത ഇസ്‌ലാമിക ചിന്തകൻ റാശിദ് അൽ ഗനൂഷി തുണീഷ്യയിൽ സ്ഥാപിച്ച പ്രസ്ഥാനമാണിത്. 1972 ൽ അൽജമാഅത്തുൽ ഇസ്ലാമിയ്യയായും 1981 ഇസ്ലാമിക് ട്രന്റ് മൂവ് മെന്റായും തുടർന്ന് 1989 ൽ അന്നഹ്ദയായും സംഘടിച്ചു. ഈജിപ്തിലെ ഇഖ്‌വാനുൽ മുസ്‌ലിമൂനിൽ നിന്നും പ്രചോദിതമായ തുണീഷ്യൻ വിപ്ലവത്തിന് ശേഷം 2011 ൽ സൈനുൽ ആബിദീൻ ബിൻ അലിയുടെ വൻവീഴ്ചക്ക് ശേഷം 2011 മാർച്ച് 1 അന്നഹ്ദ ഔദ്വേഗിക നിയന്ത്രണങ്ങളെ വകഞ്ഞുമാറ്റി സജീവ രാഷ്ട്രീയ പാർട്ടിയായി രംഗത്തെത്തുന്നത്. അറബ് വസന്തത്തെ തുടർന്ന് തുണീഷ്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ വിംഗായി അന്നഹ്ദ പ്രസ്ഥാനത്തെ അംഗീകരിക്കപ്പെടുകയുണ്ടായി

 (പാൻ ഇസ്ലാമിസം)
-------------------------------
 മുസ്ലീമുകൾ ഒരു ഇസ്ലാമിക രാജ്യത്തിന്റെ ഭരണത്തിൻ കീഴിൽ വരണമെന്ന അഭിപ്രായം മുന്നോട്ടുവയ്ക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് പാൻ ഇസ്ലാമിസം.
ഒരു ഖലീഫയുടെ ഭരണത്തിൻ കീഴിലുള്ള രാജ്യമോ ഇസ്ലാമിക തത്ത്വങ്ങളനുസരിച്ച് പ്രവ‌ർത്തിക്കുന്ന യൂറോപ്യൻ യൂണിയന്റേതുപോലുള്ള ഘടനയുള്ള ഒരു കൂട്ടായ്മയോ ആണ് ഉദ്ദേശം 

(ഇസ്‌ലാമിക് റിസേർച്ച് ഫൗണ്ടേഷൻ(IRF).
-----------------------------------------------------------------
 മുംബൈ ആസ്ഥാനമായിട്ടുള്ള ഒരു രജിസ്റ്റെരെട് സന്നദ്ധ സംഘടനയാണ്.
 ഇസ്ലാമിക പഠനം, ഗവേഷണം, പ്രോബോധനം എന്നിവയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം 1991ൽ പ്രശസ്ത ഇസ്ലാമിക പ്രബോധനകനായ സാകിർ നായിക് മുംബയിൽ സ്താപിച്ച സ്ഥാപനമാണ് ഐ.ആര്.എഫ്. ആധുനിക സാങ്കേതിക സംവിധാനങ്ങളിലൂടെ ഇസ്ലാമിക പ്രബൊധനം തുടരുന്നു. 1992ൽ ഫർഹത് നായിക്കിനെറ്റ് നേതൃത്വത്തി് ഐആർഎഫ്ന്റെ വനിതാ വിഭാഗം പ്രവര്ത്തനം നടത്തുന്നു

(ഇസ്ലാമിക് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക)
-----------------------------------------------------------------------------------
 അമേരിക്കയിൽ സജീവമായി പ്രവർത്തിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനമാണ് ഇസ്ന
 1963 ലാണ് ഇസ്‌ന രൂപീകൃതമാകുന്നത്. ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ച് തങ്ങളുടേതായ സാഹചര്യങ്ങൾക്കനുസൃതമായി നയരൂപീകരണം നടത്തിയും അമേരിക്കൻ മുസ്ലിം സമൂഹത്തെ ബോധവത്കരിച്ചും 49 വർഷമായി 'ഇസ്‌ന' പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
  
(കേരളത്തിലെ തങ്ങൾമാർ)
----------------------------------------
150-ൽപ്പരം അഹ്ലുബൈത്ത് ഗോത്രശാഖകൾ ഇസ്ലാമികപ്രചാരണത്തിനായി അക്കാലത്ത് പല നാടുകളിലേക്കു പുറപ്പെട്ടു. ഇങ്ങനെ കേരളത്തിലെത്തിയവരാണ് തങ്ങൾ എന്ന സ്ഥാനപ്പേരിലറിയപ്പെട്ടത്. കേരളത്തിലെത്തിയ അഹ്ലുബൈത്ത് ഗോത്രശാഖകളുടെ ഉദ്ഭവം ഇമാം മുഹമ്മദിന്റെ (സാഹിബ് അൽ-മർബാത്ത്) പുത്രന്മാരായ അലവിയുടേയും അലിയുടേയും സന്താനങ്ങളിൽ നിന്നാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്കല്യാണവും മറ്റും ഈ സ്വന്തത്തില്‍ നിന്നും മതി എന്നാണ്  ഇവര്‍ കരുതുന്നത്  ഇനി തങ്ങള്‍മാരുടെ ഒരു മകളെ ഒസ്സാന് കെട്ടിച്ചു കൊടുക്കാന്‍ പറ്റുമോ എന്നുള്ളത്  ഒന്ന് ആലോചന നടന്നാല്‍ മതി അതുപോലെ മകന് വേണ്ടിയും

(ഒസ്സാന്‍) 
------------
പുരാതന കാലം  മുതല്‍ക്കേ ഇവര്‍ ഇസ്ലാമിലെ ഒരു ജാതിയമായ വിഭാഗമാണ്.   കർമ്മമായും തൊഴിലായും കാത് കുത്ത്‌ , മുടി വെട്ട്, ചേലാ കർമ്മം തുടങ്ങിയവ ശാസ്ത്രീയമായി ചെയ്തിരുന്നൊരു വിഭാഗമാണ് ഒസ്സന്മാർ. അല്പം വൈദ്യ മേഖലയിലും ഇവർ കൈകടത്തിയിരുന്നു .സുന്നത്ത് കല്യാണം മാർക്കകല്യാണം തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന ചേല കർമ്മ ചടങ്ങിലെ മുഖ്യ അതിഥി ഒസ്സാനായിരിക്കും.ചെറിയ വലിപ്പത്തിലുള്ള കത്തി ,കൊടിൽ, നൂൽ, മുറിവുണക്കാനുള്ള മരുന്ന് തുടങ്ങിയവ ഇവരുടെ ഉപകരണങ്ങളാണ്.
ഇന്നും മുഖ്യധാര ഇസ്ലാമില്‍ ഇവര്‍ക്ക് വലിയ സ്ഥാനമില്ല കല്ല്യണം അതുപോലെ അവരുടെ വീടുകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നത് പോലും ആളുകള്‍ വിലക്കാറുണ്ട്

കുർദ്കള്‍ 
--------------
ഇറാനിയൻ വംശത്തിൽപ്പെട്ട ഒരു ജനവംശമാണ് കുർദുകൾ അഥവാ കുർദിഷ് കുർദുകളും അറബി ഇറാക്കികളും തമ്മിലുള്ള സംഘട്ടനങ്ങൾ കാരണം പലർക്കും കുർദ് എന്ന് വച്ചാൽ ഒരു പ്രത്യേക മതവിഭാഗമാണെന്നുള്ള തെറ്റിദ്ധാരണയുണ്ട്. കുർദ് എന്ന് പറഞ്ഞാൽ മലയാളി, ബീഹാറി, ബംഗാളി, തുർക്കി, അറബി എന്നിവ പോലെ ഒരു വംശീയ വിഭാഗമാണ്. കുർദുകൾ ഭൂരിപക്ഷവും സുന്നി ഇസ്ലാം മത വിശ്വാസികളാണ്.ഏഴാം നൂറ്റാണ്ടിൽ ഇവർ ഇസ്ലാംമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടപ്പോഴും, പേർഷ്യക്കാരെപ്പോലെ അവരുടെ ഭാഷ നിലനിർത്തി.എന്നാല്‍ കുർദുകളുടെ ഇടയിൽ വ്യത്യസ്ത മതവിഭാഗക്കാരുണ്ട്. അവ പ്രധാനമായും സുന്നി, ഷിയ, ക്രിസ്ത്യൻ, യർസാൻ, യസീദി, സൊറോസ്ട്രിയൻ എന്നിവയാണ്. ഭൂരിപക്ഷം കുർദുകളും സുന്നി മുസ്ലിം ആണെങ്കിലും അവരുടെ ഇടയിൽ തീവ്രമായ മതവിശ്വാസങ്ങൾ കുറവാണ്. വലിയൊരു വിഭാഗം കുർദിസ്ഥാൻ വർക്കേർസ് പാർട്ടിയുടെ സ്വാധീനം കാരണം മതേതരത്വ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരാണ് പക്ഷെ ഇവരെ സുന്നികളും ഷിയകളും  കാണുന്നത് ഒരു താഴ്ന്ന ജാതി എന്ന നിലയിലാണ്

(ഖുറാൻ സുന്നത്ത് സൊസൈറ്റി (ഖുരാനിസ്റ്റുകള്‍)
-------------------------------------------------------------------------
കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടന ഇസ്ലാമികപണ്ഡിതനും വാഗ്മിയുമായിരുന്ന  ചേകന്നൂർ പി.കെ.മുഹമ്മദ് അബുൽ ഹസൻ മൌലവിയാണ് സ്ഥാപകന്‍
ഖുറാൻ സുന്നത്ത് സൊസൈറ്റി എന്ന സംഘം സ്ഥാപിക്കുകയും ഖുറാനെ ആധാരമാക്കി ഇസ്ലാംമതവിചാരം നടത്തുകയും ചെയ്തു. ഖുർആനേക്കുറിച്ചുള്ള പാരമ്പര്യേതരമായ ഇദ്ദേഹത്തിന്റെ വ്യാഖ്യാനം യാഥാസ്ഥിതികരെ പ്രകോപിപ്പിച്ചു. ഖുറാൻ മാത്രമേ അടിസ്ഥാനമായി പരിഗണിക്കാവൂ എന്നും പില്ക്കാലത്ത് എഴുതപ്പെട്ട പ്രമാണങ്ങൾ സ്വീകരിക്കാവുന്നതല്ല എന്നും ഇദ്ദേഹം വാദിച്ചു. ഹദീസുകൾ ഇക്കാരണത്താൽ ഇദ്ദേഹം തള്ളി
പൂര്ണ്ണമായും ഹദീസുകൾ നിരാകരിച്ചു കൊണ്ട് ഖുർആനിസം (ഖുർആനിസ്റ്റ്) എന്നപേരിൽ പ്രവര്ത്തിച്ചു വരികയും ചെയ്യുന്നു.

 തീവ്രവാദി സംഘടനകള്‍ ഇങ്ങനെ പോകുന്നു

(അൽ ഖാഇദ)
----------------------
 അഫ്ഗാനിസ്ഥാനിൽ സോവ്യറ്റ് യൂണിയനുമായി നടന്ന യുദ്ധത്തിനുശേഷം ഒളിപ്പോര്‌ നടത്തിയിരുന്ന അഫ്ഗാൻ അറബികളും മറ്റും അംഗങ്ങളായി ശൈഖ് അബ്ദുല്ല യൂസഫ് അസ്സാമിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട അന്താരാഷ്ട്ര തീവ്രവാദ സംഘടനയാണ് അൽ ഖാഇദ 
 സോവിയറ്റ് റഷ്യയുടെ സഹായത്തോടെ അഫ്ഗാനിസ്ഥാനിൽ നിലവിലിരുന്ന ഭരണത്തിനെതിരായുള്ള കലാപത്തിൽ വിമതവിഭാഗത്തെ സഹായിക്കാൻ വിവിധ മുസ്ലിം നാടുകളിൽ നിന്ന് അഫ്ഘാനിസ്ഥാനിലെത്തിയ പോരാളികളുടെ കൂട്ടായ്മയാണ്
അമേരിക്കയിലെ ലോക വാണിജ്യ കേന്ദ്രം ആക്രമിച്ച് തകർത്തതോടെയാണ് ഈ സംഘടന അന്താരാഷ്ട്രശ്രദ്ധയാർജ്ജിച്ചത്. അയ്മൻ സവാഹിരി ആണ് ഇതിന്റെ ഇപ്പോഴത്തെ തലവൻ എന്ന് കരുതുന്നു 

(താലിബാൻ)
--------------------
1996 മുതൽ 2001-ൽ പുറത്താക്കപ്പെടുന്നതു വരെ അഫ്ഗാനിസ്താനിൽ ഭരണത്തിലിരുന്ന സുന്നി മുസ്ലീം തീവ്ര രാഷ്ട്രീയ-സൈനികപ്രസ്ഥാനമാണ് താലിബാൻ പാകിസ്താനിലും അഫ്ഗാനിസ്താനിലും പ്രവർത്തിക്കുന്നു.
 ഇസ്ലാമികലോകത്ത് ഇതുവരെ കാണാത്ത രീതിയിൽ, മുസ്ലീം ശരിയത്ത് അതിന്‍റെ  നിയമത്തിന്‍റെ  ഏറ്റവും കണിശമായ പ്രായോക്താക്കളായി താലിബാനെ കണക്കാക്കുന്നു ഇവരില്‍തന്നെപലസംഘങ്ങളും സംഘടനകളുമുണ്ട്. ഇസ്ലാമിക് പാർട്ടി ഓഫ് അഫ്ഗാനിസ്താൻ,ഇസ്ലാമിക് സൊസൈറ്റി ഓഫ് അഫ്ഗാനിസ്താൻ,ഇസ്ലാമിക് പാർട്ടി ഓഫ് അഫ്ഗാനിസ്താൻ,ഇസ്ലാമിക് യൂനിയൻ ഫോർ ദ് ലിബറേഷൻ ഓഫ് അഫ്ഗാനിസ്താൻ,ഇസ്ലാമിക് റെവല്യൂഷണറി മൂവ്മെന്റ് ഓഫ് അഫ്ഗാനിസ്താൻ,നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് അഫ്ഗാനിസ്താൻ,നാഷണൽ ഇസ്ലാമിക് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്താൻ.എന്നിങ്ങനെപോകുന്നു 

(ഹമാസ്)
--------------
 ഇസ്രായേലിൽ നിന്ന് പലസ്തീൻ മണ്ണ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഇസ്‌ലാമിക സംഘടനയാണ് ഹമാസ്

(ബോകോ ഹറാം)
---------------------------
 നൈജീരിയയിൽ പ്രവർത്തിക്കുന്ന ഇസ്ലാം മതത്തിന്റെ പേരിലുള്ള ഒരു തീവ്രവാദ ഗ്രൂപ്പാണ് ബോകോ ഹറാം പ്രാദേശിക ഭാഷയിൽ "പാശ്ചാത്യ വിദ്യാഭ്യാസം വിലക്കിയിരിക്കുന്നു" എന്നാണ് ബോകോ ഹറാം എന്ന പേരിന്റെ അർത്ഥം.മുഹമ്മദ് യൂസഫാണ് 2002ൽ ഈ സംഘടനയ്ക്ക് രൂപം നൽകിയത്.

(ജുന്ദുള്ള)
----------------
 ബലൂചിസ്ഥാൻ ആസ്ഥാനമായുള്ള ഒരു ഭീകര സംഘടനയാണ് ജുന്ദുള്ള
 ബലൂചിസ്താൻ പ്രദേശം കേന്ദ്രമാക്കി 2003ലാണ് ജുന്ദുള്ള രൂപവത്കരിച്ചത്. 'ദൈവത്തിന്റെ പട്ടാളക്കാർ' എന്നാണീവാക്കിനർഥം. ഷിയാ ഭൂരിപക്ഷ രാജ്യമായ ഇറാനിലെ സുന്നി ന്യൂനപക്ഷത്തിന്റെ അവകാശ സംരക്ഷണത്തിനാണ് സംഘടനയെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം.

(അൽ ഖാഇദ ഇൻ ദ ഇസ്ലാമിക് മഗ്രിബ്)
------------------------------------------------------------------
 അൾജീരിയയിൽ പ്രവർത്തിക്കുന്ന ഒരു ഇസ്ലാമിക തീവ്രവാദ സംഘടനയാണ് അൽ ഖാഇദ ഇൻ ദ ഇസ്ലാമിക് മഗ്രിബ്. അൾജീരിയൻ സർക്കാരിനെ അട്ടിമറിക്കുകയും ഒരു ഇസ്ലാമികരാജ്യം സ്ഥാപിക്കുകയുമാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. 1998-നു ശേഷം നിരവധി കൂട്ടക്കൊലകളും തട്ടിക്കൊണ്ടു പോകലുകളും AQIM നടത്തുകയുണ്ടായി. യു.എസ് ഡിപാർട്ട്മെന്റ് ഒവ് സ്റ്റെയ്റ്റും യൂറോപ്യൻ യൂണിയനും ഈ സംഘടനയെ വിദേശതീവ്രവാദ സംഘടനയുടെ കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്.

(അൽ നുസ്റ ഫ്രണ്ട്)
--------------------------------
സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ പങ്കാളികളായ ഒരു പ്രധാന റിബൽ ഗ്രൂപ്പാണ് അൽ നുസ്റ ഫ്രണ്ട്
 ഇസ്‌ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അസദ് ഭരണകൂടത്തിനെതിരെ പോരാടുന്ന ഒരു സുന്നി ജിഹാദി സായുധ മിലീഷ്യാ ഗ്രൂപ്പാണിത്.അൽ ഖായിദയുടെ സിറിയൻ ശാഖയായി ഇതറിയപ്പെടുന്നു, അയൽ രാജ്യമായ ലബനാനിലും ഇതിന്റെ പ്രവർത്തനമുണ്ട്. 2012 ജനുവരി 23നാണ് ഈ ഗ്രൂപ്പ് രൂപം കൊണ്ടത്‌. 

(അൽ ശബാബ്)
----------------------
 സൊമാലിയയിലെ ഇടക്കാല സർക്കാറിനെതിരെ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക് തീവ്രവാദി വിഭാഗമാണ്ഇവര്‍ ആഫ്രിക്കയിലെ അൽ ഖ്വെയ്ദ ശാഖയായാണ് അൽ ശബാബ് വിലയിരുത്തപ്പെടുന്നത്. എത്യോപ്യയുടെ സൈനിക നടപടിക്കുമുമ്പ് കുറച്ചുകാലം സൊമാലിയ ഭരിച്ചിരുന്ന ഇസ്‌ലാമിക കോർട്‌സ് യൂണിയന്റെ യുവജന വിഭാഗമായാണ് അൽ ശബാബു് പ്രവർത്തനം തുടങ്ങിയത്.സൊമാലിയയുടെ 80 ശതമാനവും ഇപ്പോൾ ശബാബിന്റെ നിയന്ത്രണത്തിലാണ്. മുഹമ്മദ് ആബ്ദി ഗെദേയ്ൻ എന്ന മതപുരോഹിതനാണ് സംഘടനയുടെ പരമാധികാരി

(ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവാന്റ്(isis)
--------------------------------------------------------------------------------------------
 ഇറാഖിലും സിറിയയിലും സ്വാധീനമുള്ള സ്വന്തമായി ഖിലാഫത്ത് (ഇസ്‌ലാമിക രാഷ്ട്രം) പ്രഖ്യാപിച്ച ഒരു സായുധ ജിഹാദി ഗ്രൂപ്പാണ് ഇവര്‍ 
ഇറാഖിലെ അമേരിക്കൻ അധിനിവേശത്തിനെതിരെ പോരാട്ട രംഗത്തുണ്ടായിരുന്ന ഈ സായുധ ഗ്രൂപ്പ് 29 ജൂൺ 2014-ൽ ദൌലത്തുൽ ഇസ്ലാമിയ്യ (ഇസ്ലാമിക രാഷ്ട്രം) എന്ന് പുനർനാമകരണം ചെയ്യുകയും അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശം ഖിലാഫത്ത് ആയും അബൂബക്കർ അൽ ബാഗ്ദാദിയെ അതിന്റെ ഖലീഫയായും പ്രഖ്യാപിച്ചു. 2015 സെപ്റ്റംബറിലെ കണക്കു അനുസരിച്ച് ലിബിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ ചില പ്രദേശങ്ങളിലും സ്വാധീനം വർധിപ്പിച്ചിട്ടുണ്ട്. ഈജിപ്റ്റ്‌, യമൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെയും തെക്കു കിഴക്കൻ ഏഷ്യയിലെ ഉൾപ്പെടെ പല ജിഹാദി സംഘടനകൾ ഇവരുമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

(ഈസ്റ്റ് തുർക്കിസ്ഥാൻ ഇസ്ലാമിക് മൂവ്‌മെന്റ്)
-----------------------------------------------------------------------
 ചൈനയിലെ ഉയ്ഘുർ മുസ്ലിങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു വിഘടനവാദ സംഘടനയാണ് ഈസ്റ്റ് തുർക്കിസ്ഥാൻ ഇസ്ലാമിക് മൂവ്‌മെന്റ്. ഒരു സ്വതന്ത്ര ഈസ്റ്റ് തുർക്കിസ്ഥാൻ സ്ഥാപിക്കുകയാണ് വിഘടന വാദികളുടെ ലക്ഷ്യം. സിൻജിയാങ് പ്രവിശ്യയിലെ പല അക്രമസംഭവങ്ങൾക്കും പിറകിൽ ഇവരാണെന്ന് ചൈന ആരോപിക്കുന്നു. വേൾഡ് ട്രേഡ് സെന്റെർ സംഭവത്തിനു ശേഷം യു.എസ്.എ യും ETIM നെ തീവ്രവാദികളുടെ കരിമ്പട്ടികയിൽ പെടുത്തി. എൻ.ബി.സി ന്യൂസ് പുറത്ത് വിട്ട ഒരു കണക്കുപ്രകാരം 1991നും 2001നും ഇടയിൽ 162മരണങ്ങൾക്കും 440ഓളം പേർക്ക് പരിക്കേൽക്കാനും ഇടയായ 200ഓളം തീവ്രവാദപ്രവർത്തനങ്ങളിൽ ETIM പങ്കുവഹിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

(ഹർക്കത് ഉൾ മുജാഹിദ്ദീൻ)
--------------------------------------------
 പ്രധാനമായും കാശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്ന, പാകിസ്താൻ ആസ്ഥാനമായ ഒരു ഇസ്ലാമിക ഭീകര സംഘടനയാണ്

(ജെയ്‌ഷ് ഇ മൊഹമ്മദ്)
------------------------------------
 ഈ ഇസ്ലാമിക് തീവ്രസംഘടനയുടെ പ്രധാനലക്ഷ്യം കാശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപെടുത്തുക എന്നതാണ്. ഇതിനായി ഇന്ത്യയിൽ പ്രത്യേകിച്ചും ജമ്മു കാശ്മീരിൽ നിരവധി ഭീകരാക്രമണങ്ങൾ ഈ സംഘടന നടത്തിയിട്ടുണ്ട്

(റിയാദുസ്സ്വാലിഹീൻ മാർട്ടിയേഴ്സ് ബ്രിഗേഡ്)
----------------------------------------------------------------------
 ചെച്നിയയുടെ സ്വാതന്ത്രം ലക്ഷ്യമിട്ട് പോരാടുന്ന ഒരു ചെച്നിയൻ സായുധ ഗ്രൂപ്പാണ് ഈ ഗ്രൂപ്പിന്റെ രൂപീകരണ നേതാവ്. റഷ്യക്കുള്ളിൽ നിരവധി ആക്രമണങ്ങൾ സംഘടിപ്പിച്ച ഈ ഗ്രൂപ്പിനെ റഷ്യയും അമേരിക്കയും തീവ്രവാദ പട്ടികയിൽ പെടുത്തിയിട്ടുണ്ട്.

(കോക്കസസ് എമിറേറ്റ്)
----------------------------------
 വടക്കൻ കോക്കസസിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെ റഷ്യൻ ആധിപത്യത്തിൽ നിന്ന് സ്വതന്ത്രമാക്കി ഒരു ഇസ്‌ലാമിക എമിറേറ്റ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ വടക്കൻ കോക്കസസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സായുധ സംഘടനയാണ് കോക്കസസ് എമിറേറ്റ് എന്നറിയപ്പെടുന്നത്

(ഹിസ്ബുള്‍ മുജാഹിദ്)
-----------------------------------
പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഇസ്ലാമിക തീവ്ര സംഘടന 

(ലഷ്കർ-ഇ-ത്വയ്യിബ)
--------------------------------
 ദക്ഷിണേഷ്യയിലെ ഏറ്റവും വലുതും ഏറ്റവും സജീവവുമായ ഇസ്ലാമിക തീവ്രവാദ സംഘടന 1990-ൽ അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ ഹഫീസ് മുഹമ്മദ് സയീദ്, സഫർ ഇക്ബാൽ എന്നിവർ ചേർന്നാണ് ഈ സംഘടന സ്ഥാപിച്ചത് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ലാഹോറിനടുത്തുള്ള മുറിദ്കെ ആസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. പാക്-നിയന്ത്രണത്തിലുള്ള കശ്മീരിൽ സംഘടനയുടെ നിരവധി പരിശീലന ക്യാമ്പുകൾ പ്രവർത്തിക്കുന്നു.ഇന്ത്യക്കെതിരായി പല ആക്രമണങ്ങളും നടത്തിയിട്ടുണ്ട്. ദക്ഷിണേഷ്യയിൽ ഒരു ഇസ്ലാമിക രാജ്യം സ്ഥാപിക്കുക, ഇന്ത്യൻ നിയന്ത്രണത്തിലുള്ള കശ്മീരിലെ മുസ്ലീം ജനതയെ "സ്വതന്ത്രമാക്കുക" തുടങ്ങിയവയാണ് ഇതിന്റെ ലക്ഷ്യങ്ങൾ
 "ഷിയാ ഇസ്‌ലാം" ഇവരുടെ ഉപവിഭാഗങ്ങളും  
****************************************************************
 ഷിയാ എന്ന പദം ശീഅത്തു അലി എന്ന അറബി വാചകത്തിൽ നിന്നുമാണ്‌ രൂപപ്പെട്ടത്. അലിയുടെ അനുയായികൾ എന്നാണ്‌ ശീഅത്തു അലി എന്നതിന്റെ അർത്ഥം. ഈ വാചകം ക്രമേണ ഷിയാ എന്ന പേര്‌ മാത്രമായി ലോപിക്കുകയും ഈ വിഭാഗം മുസ്ലീംങ്ങൾ ഷിയാ മുസ്ലീംകൾ എന്നപേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു
ഇസ്ലാം മതത്തിലെ ഒരു വിഭാഗമാണ്‌ ഷിയാ മുസ്ലീം സമൂഹം. ബഹുഭൂരിപക്ഷമായ സുന്നികൾ കഴിഞ്ഞാൽ ഇസ്ലാം മതത്തിൽ അംഗസംഖ്യയിൽ ഏറ്റവും കൂടുതലുള്ള സമൂഹമാണ്‌ ഷിയാക്കൾ. പ്രവാചകനായ മുഹമ്മദ് നബിയുടെയും അദ്ദേഹത്തിന്റെ കുടുംബ പരമ്പരയുടെയും നേതൃത്വം (അഹ്‌ലുൽ ബൈത്ത്)മാത്രം അംഗീകരിക്കുന്ന ഈ വിഭാഗം പ്രവാചകനുശേഷം ഇസ്ലാമിക സമുദായത്തിന്റെ നേതൃത്വമേറ്റെടുത്ത ആദ്യത്തെ മൂന്നു ഖലീഫമാരെ അംഗീകരിക്കുന്നില്ല. പ്രവാചകന്റെ പത്നിയായ ഖദീജയ്ക്കുശേഷം രണ്ടാമതായി ഇസ്ലാം മതവിശ്വാസിയായിത്തീർന്ന അദ്ദേഹത്തിന്റെ അടുത്ത ബന്ധുവും മരുമകനുമായ അലിയാണ്‌ യഥാർത്ഥത്തിൽ നബിതിരുമേനിയുടെ മരണശേഷം ഖലീഫയാവേണ്ടിയിരുന്നത് എന്നും മറ്റുള്ളവർ അലിക്കവകാശപ്പെട്ട ഖലീഫാ പദവി തട്ടിയെടുക്കുകയാണുണ്ടായത് എന്നും ഷിയാക്കൾ ഉറച്ചു വിശ്വസിക്കുന്നു. അലിയുടെ അനുയായികൾ എന്നപേരിലാണ്‌ ഈ വിഭാഗം സംഘടിച്ചതും ശക്തിയാർജ്ജിച്ചതും. ഷിയാ മുസ്ലീങ്ങളിൽ മുക്കാൽ ഭാഗവും അധിവസിക്കുന്നത് ഇറാൻ, ഇറാഖ്, സൗദി അറേബ്യ, ബഹ്റൈൻ, പാകിസ്താൻ, അഫ്ഘാനിസ്ഥാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ്‌.

(ഇസ്നാ അശരികൾ (റ്റ്വെൽ‌വേഴ്സ്)"
------------------------------- -----------------------------
ശിയാക്കളിലെ ഏറ്റവും വലിയ ശാഖയാണ്‌ ഇസ്നാ അശരികൾ
 
 12 ഇമാമുമാരെ അംഗീകരിക്കുന്ന വിഭാഗം എന്ന നിലയിലാണ് ഇസ്നാ അശരികൾ എന്ന് അറിയപ്പെടുന്നത്. ഈ വിഭാഗത്തിന് പല ഉപവിഭാഗങ്ങളും അവാന്തര വിഭാഗങ്ങളും നിലവിലുണ്ട്. ഇറാനിൽ ബഹുഭൂരിപക്ഷവും ഇവരാണ്. ഇറാഖിലും ഭൂരിപക്ഷമുണ്ട്. ഇറാഖിലെ കർബല അടക്കമുള്ളവയാണ് പുണ്യകേന്ദ്രങ്ങൾ. മുഹമ്മദ് നബിയ്ക്ക് ജിബ്രീൽ എന്ന മാലാഖ ഖുറാൻ ഇരുപത് ദിവസം കൊണ്ട് എത്തിച്ചു കൊടുത്തതാണെന്നും. അപ്പപ്പോഴുള്ള കാലഘട്ടത്തിനനുസരിച്ച് ഖുറാൻ സൂക്തങ്ങൾ സമുദായാംഗങ്ങൾക്ക് വേണ്ടി വ്യാഖ്യാനിക്കാനുള്ള അധികാരം അവരുടെ ഹസർ ഇമാമിന് ഉണ്ടെന്ന് ഇസ്മയിലി മുസ്ലീങ്ങൾ വിശ്വസിക്കുന്നു.അത് പോലെ പ്രാർത്ഥനയുടെ രീതി തീരുമാനിക്കാനുള്ള അധികാരം ഹസർ ഇമാമിന് ഉണ്ട്. ഇപ്പോഴത്തെ ഇസ്മായിലി മുസ്ലീങ്ങൾക്ക് മറ്റ് മുസ്ലീം വിഭാഗങ്ങളെപ്പോലെ അഞ്ചു നേരം നമസ്കാരം നിഷ്കർഷിച്ചിട്ടില്ല, പകരം അവർ മൂന്ന് നേരമാണ് നമസ്കരിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് നമസ്കരിക്കുന്നത് വിലക്കിയിട്ടില്ല


"ഇസ്മാഈലികൾ'
----------------------------
 ഇസ്നാ അശരി കഴിഞ്ഞാൽ ഷിയാ ഇസ്ലാമിലെ ഏറ്റവും സംഖ്യബലം ഉള്ള വിഭാഗമാണ്. ഷിയ ഇസ്ലാമിലെ ആറാമത്തെ ഇമാം ആയ ജാഫർ അൽ സാദിക്കിന്റെ മരണശേഷം അനന്തരാവകാശിയെച്ചൊല്ലി ഉണ്ടായ തർക്കത്തിന്റെ ഫലമായി ഷിയ ഇസ്ലാം മൂന്നായി പിളർന്നു. ജാഫർ അൽ സാദിക്കിന്റെ മകൻ ഇസ്മായിൽ ബിൻ ജാഫറിനെ പിന്തുണച്ചവർ ആണ് ഇസ്മായിലി ഷിയാക്കൾ. ഇവരുടെ ഉപവിഭാഗങ്ങള്‍.നിസാരി ഇസ്മായിലി,ദുറൂസികൾ,ബൊഹ്‌റകൾ(ബോറകൾ),സൈദികൾ

നിസാരി ഇസ്മായിലി 
-----------------------------------
 ഇവരെ ഖോജാ എന്നും ആഗാ ഖാനി എന്നും വിളിക്കും.ഇവരുടെ ഇപ്പോഴത്ത ആത്മീയ നേതാവ് ഹസർ ഇമാം എന്ന് ഇസ്മായിലികൾ വിളിക്കുന്ന പ്രിൻസ് കരീം ആഗാ ഖാൻ നാലാമനാണ്


ദുറൂസികൾ
------------------
 പ്രധാനമായും ലെബനോൻ, ഇസ്രായേൽ, ജോർദാൻ, സിറിയ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന ഒരു മതവിഭാഗമാണ്. ഷിയ ഇസ്ലാമിലെ ഇസ്മായിലി വിശ്വാസത്തിൽ നിന്നു ഉരുത്തിരിഞ്ഞു വന്ന ഒരു വിശ്വാസ ധാരയാണ് ഇവരുടേത് ദുറൂസി വിശ്വാസധാരയുടെ തുടക്ക കാലങ്ങളിൽ ഇതിനു നേതൃത്വം നൽകിയിരുന്നത് മുഹമ്മദ് ബിൻ ഇസ്മായിൽ നഷ്ടകിൻ അൽ ദരസി ആയിരുന്നു 1016-ൽ അൽ ദരസി തന്റെ വിശ്വാസങ്ങൾ പരസ്യമായി പ്രഖ്യാപിക്കുകയും ജനങ്ങളോട് തന്നെ പിന്തുടരാൻ ആഹ്വാനം ചെയ്യുകയുണ്ടായി. ഈ പ്രഖ്യാപനം കൈയിറോയിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും അധികാരികൾ ഈ പ്രസ്ഥാനത്തെ നിരോധിക്കുകയും ചെയ്തു. പിന്നീട് 1017-ൽ ഹംസ ബിൻ അലി ഈജിപ്റ്റിലെ ഫാതിമിഡ് ഖലീഫ അൽ ഹക്കീമിന്റെ അനുവാദത്തോടെ അൽ ദരസിയുടെ വിവാദ പ്രസ്താവനകൾ നീക്കം ചെയ്തു ഭേദഗതി ചെയ്ത ദുറൂസി വിശ്വാസപ്രമാണങ്ങൾ പരസ്യമായി പ്രഖ്യാപിച്ചു.

ബൊഹ്‌റകൾ(ബോറകൾ) 
-----------------------------------------
ഇസ്മാഈലി ശിയാക്കളിലെ ഒരു ഉപവിഭാഗമാണ്‌ ബോറകൾ എന്ന് വിളിച്ചുവരുന്നു. പ്രധാനമായും ഇന്ത്യയിലാണ് ഇവരുള്ളത്. വോഹോറൂൻ എന്ന ഗുജറാത്തി പദത്തിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവം. ഹിന്ദുക്കളുടെ ഇടയിൽ നിന്ന് ഇസ്ലാമിലേക്ക് വന്ന ഒരു വൈശ്യ സമുദായമാണ് ബോറകൾ. ഇന്ത്യക്ക് പുറമെ കിഴക്കൻ ആഫ്രിക്ക, മൌറീഷ്യസ് എന്നിവിടങ്ങളിലും ബോറകളുണ്ട്. ഇന്ത്യയിൽ ഇവർ ദാവുദ്ബ്നുഖുത്വുബുഷായെ തങ്ങളുടെ നേതാവായി അംഗീകരിച്ചു. ഇവരെ ദാവൂദീ ബോറകൾ എന്ന് വിളിക്കുന്നു. പത്രപ്രവർത്തകനും ചിന്തകനും എഴുത്തുകാരനുമായ അസ്ഗർ അലി എഞ്ചിനീയർ ദാവൂദി ബോറകളിൽപ്പെട്ട ആളാണ്‌.  ഇവരുടെ ഉപവിഭാഗമാണ് സുലൈമാനിബോറകള്‍ ഇവര്‍ യമനിലാണുള്ളത് 

 സൈദികൾ
--------------------
എട്ടാം നൂറ്റാണ്ടിൽ ഷിയാക്കളിൽ നിന്ന് രൂപപ്പെട്ട ഒരു വിഭാഗമാണ് സൈദിയ്യ 

 ഇമാം ഹുസൈന്റെ പൗത്രൻ സൈദ് ബിൻ അലി നേതൃത്വം നൽകിയത് കൊണ്ടാണ് സൈദിയ്യ എന്ന പേരിൽ അറിയപ്പെടുന്നത്. സൈദി ഫിഖ്ഹ് പിന്തുടരുന്ന ഇവരെ സൈദിയ്യ ശിയാ എന്ന് അറിയപ്പെടുന്നു. യെമനിലെ മുസ്‌ലിംകളിൽ 35 മുതൽ 40 ശതമാനം വരെ പേർ സൈദികളാണ്. സഫാവിദ് സാമ്രാജ്യത്തിന് മുമ്പ് ഏറ്റവും ശക്തമായിരുന്ന സൈദിയ്യ വിഭാഗം നിലവിൽ ഷിയാക്കളിൽ രണ്ടാമത്തെ വലിയ വിഭാഗമാണ്. സുന്നികളുടെ വിശ്വാസങ്ങളുമായി ഏറ്റവും അടുത്തുനിൽക്കുന്ന ഇവർ ഇമാമുമാരുടെ അപ്രമാദിത്വത്തിൽ വിശ്വസിക്കുന്നില്ല. ആദ്യ ഖലീഫമാരെ സൈദികൾ സച്ചരിതരായി അംഗീകരിക്കുകയും ചെയ്യുന്നുണ്ട്

അഹ്ലുല്‍ ഹഖ്
--------------------------
ദൈവത്തിന് ഏഴു അവതാരമുണ്ടെന്ന് വിശ്വസിക്കുന്ന ഇവര്‍ ദുറൂസികള്‍, നുസൈരികള്‍ പോലെയുള്ള ഒരു ഇസ്മാഈലീ അവാന്തര വിഭാഗമാണ്. അലി ദൈവത്തിന്റെ ഒരു അവതാരമാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇവരും പുനര്‍ജന്മ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നു.

ഇബാഹിയ്യ:-
-------------------- 
ഷിയാകളില്‍പെട്ട ഒരു വിഭാഗമായി ഇവരെയും അംഗീകരിച്ചുവരാറുണ്ട്. ഇബാഹ (സര്‍വ്വ തന്ത്ര സ്വതന്ത്രരായി ജീവിക്കുക) എന്ന പദത്തില്‍ നിന്നാണ് ഇബാഹിയ്യയുടെ ഉത്ഭവം. മത നിയമങ്ങളൊന്നും അനുസരിക്കാതെ വ്യക്തി സ്വാതന്ത്യ്രത്തില്‍ വിശ്വസിക്കുന്ന ഒരു വിഭാഗമാണ് ഇവര്‍. വടക്കന്‍ പേര്‍ഷ്യയില്‍ അസര്‍ബൈജാന് സമീപം സ്ഥിതി ചെയ്യുന്ന ബാദ് കേന്ദ്രമാക്കി ഇസ്ലാമിന്റെ രൂപഭാവങ്ങള്‍ സ്വീകരിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട സബ്ഇകളുടെ അവാന്തര വിഭാഗമായ അല്‍കറാമിതാ വിഭാഗത്തില്‍ പെട്ടവരാണിവര്‍ എന്ന് പറയപ്പെടുന്നു.

അലവികള്‍
-------------------
കൃസ്തുവര്‍ഷം 880ല്‍ നിര്യാതനായ അബൂശുഹൈബ് മുഹമ്മദ്ബ്നുസൈര്‍ എന്നയാളുടെ അനുയായികളെയാണ് അലവികള്‍ എന്ന് വിളിച്ചുവരുന്നത്. ഇവരെ ആദ്യകാലത്ത് നുസൈരികള്‍ എന്നാണ് വിളിച്ചിരുന്നത്. ഇത് ഒരു സങ്കര മതമാണ്. ഇസ്ലാമും ക്രിസ്തുമതവും സൊരാഷ്ട്രീയന്‍ മതവും ഹിന്ദൂയിസവുമെല്ലാം അലവി മതത്തില്‍ സമ്മേളിക്കുന്നു. സിറിയ, ലബനാണ്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ അലവികളെ കാണാം. കിതാബുല്‍ മജ്മൂഅ് എന്നൊരു പുണ്യഗ്രന്ഥം അവര്‍ക്കുണ്ട്. സിറിയ ഭരിക്കുന്നത്‌ അലവികളില്‍ പെട്ട ആളുകളാണ് .ബാങ്ക്‌ വിളിക്കുക, പള്ളിയിൽ പ്രാർഥിക്കുക, ഹജ്ജ്‌ തീർഥാടനം ചെയ്യുക, മദ്യം വർജ്ജിക്കുക തുടങ്ങിയ പൊതു ഇസ്‌ലാമിക അനുഷ്‌ഠാനങ്ങൾ നിരാകരിക്കുന്നതിനാൽ നിഗൂഢമായ ഒരു വ്യതിചലിത വിഭാഗമായാണ്‌ ഇതര ശീഈ വിഭാഗങ്ങളും ഇവരെ കാണുന്നത്‌

ഹുത്തികള്‍
------------------
 യെമനിലെ ഷിയാ മുസ്ലിം വിഭാഗമാണ് ഹുതി  അൻസാർ അല്ലാഹ്
ദൈവത്തിൻറെ സപ്പോർട്ടർമാർ എന്നാണ് ഇവര്‍ അറിയുന്നത് 1992ൽ ‘അൻസാറുള്ളാ ‘ എന്ന പേരിലാണ് ഹുസൈൻ ബദ്‌റുദ്ദീൻ അൽ ഹൂതി സൈദിയുടെ നേൃത്വത്തിൽ ശിയാക്കളുടെ ഒരു കൂട്ടായ്മക്ക് തുടക്കം കുറിച്ചത്.‘ബിലീവ് യൂത്ത്’ എന്ന സംഘടനയുടെ പോഷക ഘടകമായിരുന്നു അത്. പുരോഗമന വിദ്യാഭ്യാസത്തിലും ബഹുസ്വരതയിലുമൊക്കെ ഊന്നിയുള്ള മതസാംസ്‌കാരിക പ്രവർത്തനമാണ് ഇവർ ആദ്യഘട്ടത്തിൽ നടത്തിയിരുന്നത്. പിന്നീട് പ്രസഥാനത്തിനകത്ത് തീവ്രവാദ ആശയത്തിൻറെയും മിതവാദ ആശയത്തിൻറെയും കാഴ്ചപ്പാടുകൾ വിഭാഗീയത സൃഷ്ടിച്ചു

അഹമദിയ്യ പ്രസ്ഥാനം(ഖാധിയാനികള്‍)
****************************************************
 പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഇന്ത്യയിൽ രൂപം കൊണ്ട ഒരു ഇസ്ലാമിക നവീകരണ പ്രസ്ഥാനമാണ് അഹമദിയ്യ പ്രസ്ഥാനം.
 ഖാദിയാൻ നിവാസിയായ മിർസ ഗുലാം അഹമദാണ് അഹമദിയ്യ പ്രസ്ഥാന സ്ഥാപകൻ. എന്നാൽ ഈ പ്രസ്ഥാനത്തേയും അതിന്റെ ആശയങ്ങളേയും വേദവിപരീത-ഇസ്ലാമിക വിരുദ്ധ ചിന്താഗതിയായി ഭൂരിപക്ഷ ഇസ്ലാം വിശ്വാസികളും കരുതി വരുന്നു. പ്രതീക്ഷിത മസീഹും മഹദിയും ദൈവനിയുക്തനായ ഖലീഫയുമായി മിർസ ഗുലാം അഹമദിനെ അദ്ദേഹത്തിന്റെ അനുയായികളായ അഹമദീയർ കരുതുന്നു. എന്നാൽ യഥാസ്ഥിക മുസ്ലിം സമൂഹം മിർസ ഗുലാം അഹമദിനെ വേദവിപരീത ചിന്താഗതിക്കാരനായി മുദ്രകുത്തുകയാണുണ്ടായത്.

1908 -ൽ ഗുലാം അഹമദിന്റെ നിര്യാണത്തെ തുടർന്ന് ശിഷ്യനായ നൂറുദീൻ അഹമദിയ്യായുടെ നേതൄത്വം ഏറ്റെടുത്തു. 1914-ൽ നൂറുദീൻ മരിച്ചപ്പോഴുണ്ടായ നേതൃൄതർക്കം അഹമദിയ്യായുടെ പിളർപ്പിലാണ് കലാശിച്ചത്. മാതൃപ്രസ്ഥാനത്തിൽ നിന്നും വിഘടിച്ച് ലാഹോറിലേക്ക് ആസ്ഥാനം മാറ്റിപോയ വിഭാഗം ലാഹോർ അഹമദിയ്യ എന്നറിയപ്പെടുന്നു
 ഇന്ത്യാവിഭജനത്തെ തുടർന്ന് ഖാദിയാൻ വിഭാഗവും അവരുടെ ആസ്ഥാനം പാകിസ്താനിലേക്ക് മാറ്റി. 1950-കളിൽ അഹമദിയ്യായിക്കെതിരെ ആരംഭിച്ച അക്രമങ്ങളേയും നിയമനടപടികളേയും തുടർന്ന് 1974 -ൽ അഹമദിയ്യർ പാകിസ്താനിൽ അമുസ്ലിം ന്യൂനപക്ഷമായി പ്രഖ്യാപിപ്പിക്കപ്പെട്ടു. പാകിസ്താനിൽ നിന്നു പലായനം ചെയ്ത അഹമദിയ്യ നേതൃത്ത്വം ഇംഗ്ലണ്ടിൽ നിന്നാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
 ദൈവഭാഷണം നിലച്ചിട്ടില്ല എന്നും തനിക്ക് ദൈവഭാഷണം ലഭിക്കുന്നു എന്നതായിരുന്നു മിർസ ഗുലാം അഹമദിനെ ഏറ്റവും വിമർശന വിധേയമാക്കിയ വാദം. മുഹമ്മദ് നബിക്ക് ശേഷം ദൈവിക വെളിപാടുകൾ ഉണ്ടാവുകയില്ല എന്ന പരമ്പരാഗത വിശ്വാസത്തെ ചോദ്യം ചെയ്യുന്ന ഒന്നായിരുന്നു ഗുലാം അഹമദിന്റെ ഈ വാദം.ഭാരതീയർ അവതാര പുരുഷന്മാരായി കരുതുന്നശ്രീരാമനും , ശ്രീ കൃഷ്ണ്നും ശ്രീ ബുദ്ധനും ദൈവദൂതന്മാരായിരുന്നു അഥവ പ്രവാചകന്മാരായിരുന്നു എന്ന് ഗുലാം അഹമദ് പ്രബോധിച്ചു. ചൈനയിലെ കൺഫ്യൂഷസും പേർഷ്യയിലെ സൊറാസട്രറും പ്രവാചകന്മാർ തന്നെയായിരുന്നെന്നും അദേഹം പഠിപ്പിച്ചു
 ഈ വിശ്വാസങ്ങൾ പുലർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനാലാണ് അഹമദിയ്യ പ്രസ്ഥാനം എന്നും ഇസ്ലാമിക പ്രസ്ഥാനങ്ങളാൽ വിമർശിക്കപ്പെടുന്നതെന്ന് കരുതുന്നു. ഇവരുടെ ഇടയിലും ഒരുപാട് പോഷക സംഘടനകള്‍ വേറെയുമുണ്ട് അത്ത്ഫാലുൽ അഹമദിയ്യ- ആൺ കുട്ടികൾക്കുള്ള ശാഖ സംഘടന,നാസിറാത്തുൽ അഹമദിയ്യ- പെൺ കുട്ടികൾക്കുള്ള ശാഖ സംഘടന,ഖുദ്ദാമുൽ അഹമദിയ്യ- യുവജന വിഭാഗം 15-40 വയസ്സുവരെയുള്ള യുവാക്കൾക്ക്,ലജനാ ഇമാഇല്ല- വനിതാ വിഭാഗം,അൻസാറുല്ലാ- പുരുഷ വിഭാഗം

  ഹിസ്ബുള്ളാ
----------------------
ഒരു സായുധ തീവ്ര ഷിയാ ഇസ്ലാമിക സംഘടനയും ലെബനൺ ആസ്ഥാനമായുള്ള രാഷ്ട്രീയ പാർട്ടിയുമാണ് ഹിസ്ബുള്ളാ

 സൂഫിസവും വിഭാഗങ്ങളും 
**************************************
ഇസ്‌ലാം മതത്തിലെ യോഗാത്മക ആത്മീയധാരയാണ്‌ സൂഫിമാർഗ്ഗം
 ഇത് അനുഷ്ഠിക്കുന്നവരെ സൂഫി എന്നുവിളിക്കുന്നു. മുഹമ്മദ്‌ നബിയുടെ സദസ്സിൽ ഒരു മാലാഖ വന്നു ഈമാൻ, ഇസ്ലാം, ഇഹ്സാൻ എന്നിവയെ പറ്റി ആരാഞ്ഞിരുന്നതായി മുസ്ലിം പ്രാമാണിക ഗ്രന്ഥങ്ങളിൽ ഉണ്ട്, ഇതിൽ ഇഹ്സാൻ എന്ന തസ്സവ്വുഫിലൂടെ(ആത്മ സംസ്കരണം) ദൈവപ്രീതി നേടുന്നവരാണ് സൂഫികൾ
 മുഹമ്മദിന്റെ കാലത്ത് പള്ളിയിൽ താമസിച്ചിരുന്ന സുഫക്കാരിൽ നിന്നാണ് സൂഫികളുടെ ഉത്ഭവം എന്ന് കരുതുന്നവരുണ്ട്, അതല്ല മുഹമ്മദ്‌ നബിക്ക് മുൻപേ ഉള്ള പ്രവാചകന്മാരുടെ കാലത്തും സൂഫികൾ ഉണ്ടെന്നു മറ്റൊരു വിഭാഗം കരുതുന്നു. പർണ്ണ ശാല കെട്ടി ധ്യാനത്തിൽ ഏർപ്പെട്ട ജുറൈജ് എന്ന പരിത്യാഗിയെ ആണ് അവർ അതിനു ഉദാഹരണമായി കാട്ടുന്നത്. അത് പോലെ ഖുറാനിൽ സൂചിപ്പിക്കപ്പെട്ട കിടങ്ങിലെ സംഭവത്തിലെ കുട്ടിയുടെ ഗുരുവായി കാണിക്കപ്പെട്ട ധ്യാനിയായ യോഗിയുടെ കഥയും ഉദ്ധരിക്കപ്പെടാറുണ്ട്. പ്രവാചകന് ശേഷം രണ്ടാം തല മുറയിലെ സുഹ്ഹാദ്‌ എന്ന ജീവപരിത്യാഗികൾ, ഉബ്ബാധ് എന്ന ധ്യാനത്തിൽ മുഴുകിയവർ എന്നിവരിൽ നിന്നാണ് സൂഫികളുടെ തുടക്കം എന്നാണ്‌ മറ്റൊരു വാദം
 ഇസ്‌ലാമിന്റെ മൗലിക ആചാരക്രമങ്ങളിൽ നിന്നും വ്യത്യസ്തമായി, സംഗീതവും നൃത്തവുമുൾപ്പടെയുള്ള കലകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആരാധനാരീതിയാണ് സൂഫികളുടേത്.ഇതില്‍ തന്നെ പല വിഭാഗങ്ങള്‍ വേറെയുമുണ്ട് 

ത്വരീഖത്ത്
---------------- 
സൂഫിസത്തിന്റെ ഉപവിഭാഗമാണ് ‍ത്വരീഖത്ത്. ശരീഅത്തിനനുസരിച്ച് ജീവിക്കുന്നതോട് കൂടെ ദൈവസ്മരണ നിലനിർത്താനും ദൈവത്തിലേക്ക് കൂടുതൽ അടുക്കാനും അവന്റെ തൃപ്തി സ്വായത്തമാക്കാനും ഒരു ശൈഖിന്റെ നിർദ്ദേശ പ്രകാരം സൽകർമ്മ നിരതനാവലാണ് ത്വരീഖത്ത് . എല്ലാ ‍ത്വരീഖത്തിലും മുർഷിദ് (വഴികാട്ടി) ആണ് അതതു ‍ത്വരീഖത്തിന്റെ നേതാവും ആദ്ധ്യാത്മിക ഗുരുവും. ഓരോ ‍ത്വരീഖത്തിലും ഒരു കൂട്ടം മുർഷിദുകൾ ഉണ്ടായിരിക്കും. എല്ലാ ‍ത്വരീഖത്തും അതത് സ്ഥാപകന്റെ പേരിലാണ് അറിയപ്പെടുന്നത്.

തീജാനി സരണി
-------------------------
 സയ്യിദ് അഹ്മദ് തീജാനി എന്നവർ സ്ഥാപിച്ച ആത്മീയ സരണിയാണ് തീജാനിയ്യ തരീഖത് മൊറോകോയിലെ ഫാസിലാണ് അദ്ദേഹത്തിന്റെ ഖബർ.അൾജേരിയയിൽ 1784 ൽ ആണ് ഈ തരീഖത്ത് സ്ഥാപിതമായത്

 ഖാദിരിയ്യ
----------------
 ഇസ്ലാമിലെ സൂഫിസത്തിൻറെ ഒരു ഭാഗങ്ങളായ ത്വരീഖത്തുകളിലൊന്നാണ് ഇത് ക്വാദിരിയ, എൽകാദിരി എന്നിങ്ങനെ വിവിധ പേരുകളിലും ഇത് അറിപ്പെടുന്നു. ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ പേരിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്
 അറേബ്യൻ രാജ്യങ്ങളിലും മറ്റുമായി ഇതിൻറെ വിവിധ ശാഖകൾ കാണപ്പെടുന്നുണ്ട്.കൂടാതെ തുർക്കി, ഇന്തോനേഷ്യ,അഫ്ഗാനിസ്ഥാൻ,ഇന്ത്യ,ബംഗ്ലാദേശ്,പാകിസ്താൻ, ബാൽക്കൻ,റഷ്യ,ഫലസ്തീൻ,ഇസ്റായേൽ,ചൈന തുടങ്ങിയ രാജ്യങ്ങളിലും ഖാദിരിയ ത്വരീഖത്തിൻറെ ശാഖകളുണ്ട്.കേരളത്തിലും നിരവധി ഖാദിരിയ്യ ശൈഖുമാരുണ്ട്.ഖാദിരിയ്യ ത്വരീഖത്തിന് കേന്ദ്രീകൃതമായ ഒരു രീതിയില്ല. ഓരോ കേന്ദ്രത്തിനും സ്വതന്ത്രമായി വ്യാഖ്യാനിക്കാനും കർമ്മങ്ങൾ ആവിഷ്കരിക്കാനും സ്വാതന്ത്ര്യമുണ്ട്.
  
ചിശ്തിയ്യ 
-------------------
ഇസ്ലാമിക സൂഫിസത്തിലെ ഒരു ധാരയാണ് ചിശ്തിയ്യ ത്വരീഖത്ത്.
 എ.ഡി 930 ലാണ് ഈ ധാര രൂപം കൊള്ളുന്നത്. സ്നേഹം, സഹിഷ്ണുത, ആർജ്ജവം എന്നീ കാര്യങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നത് ചിശ്ചി ത്വരീഖത്തി പ്രാരംഭ അനുയായികൾ അഫ്ഗാനിസ്ഥാനിലും തെക്കനേഷ്യയിലുമായിരുന്നു. ചിശ്തിയ്യ പ്രധാനപ്പെട്ട നാല് സൂഫിത്വരീഖത്തുക്കളിൽ ഒന്നാമത്തേതാണ്.ചിശ്തിയ്യ, ഖാദിരിയ്യ, സുഹ്റവർദിയ്യ, നഖ്ശബന്തിയ്യ മറ്റുള്ളവ 

നഖ്ശബന്ദിയ്യ
---------------------- 
മുസ്ലിം സുന്നി വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രമുഖ സൂഫീ ധാരയാണ് നഖ്ശബന്ദിയ്യ.ഉസ്ബൈക്കിൽ ജീവിച്ചിരുന്ന സൂഫി സന്യാസി ബഹാഉദ്ദീൻ നക്ഷബന്ദ് ബുഖാരി യാണ് ഈ ധാരയുടെ സ്ഥാപകൻ . സാധാരണ സൂഫി ധാരകൾ അലി വഴിയാണ് ഉത്ഭവിച്ചതെങ്കിൽ നഖ്ശബന്ദി ധാര അബൂബക്കിറിലും, അലിയിലും മിശ്രിതമായാണ് കടന്നു വന്നതെന്ന് വിശ്വസിക്കപ്പെടുന്നു. അഹ്റാരിയ്യ ,മുജ്ജ്ധദിയ്യ ,ഖാലിദിയ്യ , മസ്ഹരിയ്യ ,ജഹ്റിയ്യ ,ഹഖാനി തുടങ്ങി പതിനഞ്ചോളം ഉപ വിഭാഗങ്ങൾ ഈ സൂഫി ധാരയിലുണ്ട്
 സാധാരണ സൂഫികളെ പോലെ പ്രബോധന പ്രവർത്തനങ്ങൾ തന്നെയാണ് നഖ്ശബന്ദി സൂഫികളുടെയും മുഖ്യ മേഖല. ശവ കുടീരങ്ങൾ ,ദർഗ്ഗകൾ , ഖാൻഖാഹ് എന്നിവ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനങ്ങൾ
 സൂഫികൾക്കിടയിലെ കാർക്കശ്യവാദികളായാണ് നഖ്ശബന്ദിയ്യ സൂഫികൾ അറിയപ്പെടുന്നത് . സൂഫി ശവകുടീരങ്ങളിലെ പുഷ്പ്പാർച്ചന , എണ്ണ നൈവേദ്യങ്ങൾ , കല്ലറകളിൽ തിരി കത്തിക്കുക , ഖവ്വാലി പോലുള്ള സംഗീത സദസ്സുകൾ എന്നിവയെല്ലാം നക്ഷബന്ദി സൂഫികൾ എതിർക്കുന്നു . സൂഫി ശവ കുടീരങ്ങൾ സന്ദർശിക്കുന്ന സ്ത്രീകൾ ഇസ്ലാമിക വസ്ത്രം ധരിക്കണമെന്നും , സ്ത്രീകളെ ശവ കുടീരങ്ങൾ സന്ദർശിക്കാൻ അനുവദിക്കരുത് എന്നിങ്ങനെയുള്ള വിത്യസ്ത അഭിപ്രായങ്ങൾ ഇവരിലെ യോഗികൾക്കുണ്ട്. നഖ്ശബന്ദിയ്യ സൂഫികൾ രാഷ്ട്രീയത്തിലും ഭരണ കാര്യത്തിലും സജീവമായി ഇടപ്പെടുന്നവരാണ് അത് കൊണ്ട് തന്നെ ഭരണ കൂട സ്ഥാപകരായും വിമർശകരായും , സേനാധിപതികളായും ഈ ധാരയിലെ സൂഫി സന്യാസികൾ ചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് കാണാം
 ഇസ്ളാമിക ഖിലാഫത്തിൽ വിശ്വസിക്കുന്ന സൂഫി ധാരയാണ്നഖ്ശബന്ദിയ്യ . അത് കൊണ്ട് തന്നെ ഇസ്ളാമിക ഭരണത്തിനായി പോരാട്ടങ്ങൾ നയിക്കാനും ഇവർ തയ്യാരാണ് ഇതര മുസ്ലിം വിഭാഗങ്ങളോട് സഹിഷ്ണുതാപരമായി പെരുമാറുന്നതിനാൽ  വിവിധ ശിയാ കൂട്ടായ്മകൾ എന്നിവരുടെ പിന്തുണ നഖ്ശബന്ദി സൂഫികൾക്കു ലഭിക്കാറുണ്ട് . എന്നാൽ സലഫികളുമായി ഇവരുടെ ബന്ധം അത്ര സുഖകരമല്ല 
സൈനുദ്ധീൻ മഖ്ദൂം , ജിഫ്രികൾ, മമ്പുറം സൈതലവി തങ്ങൾ , ഉമർ ഖാദി, ഖാദി മുഹമ്മദ് , ആലി മുസ്ലിയാർ , കണ്ണിയത്‌ അഹമ്മദ്‌, മടവൂർ സി എം അബൂബക്കർ , കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ എന്നിവർ കേരളത്തിലെ സൂഫി പ്രമുഖരാണ്.
 എന്നെ കൊണ്ട് കഴിയുന്ന പരമാവധിയുള്ള ഇവരുടെ വിഭാഗങ്ങളെ ഉള്‍പെടുത്തിയിട്ടുണ്ട്
ഇനിഏതങ്കിലും വിട്ട് പോയിട്ടുണ്ടങ്കില്‍ പറയുക നമുക്ക് ചേര്‍ക്കാം   



 
 


























അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം